േചാദ്യം
ഫിഖ്‌ഹിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതെ കച്ചവടം പോലെയുള്ള ഇടപാടുകൾ നടത്തുന്നതിന്റെ വിധി എന്ത് ?
മറുപടി
അത് ഹറാമാണന്ന് എല്ലാ കിതാബിലും പറഞ്ഞിട്ടുണ്ട്
(നിഹായ - തുഹ്ഫ - സവാജിറ്
മുഗ്നി)
ﺗﻌﺎﻃﻲ اﻟﻌﻘﻮﺩ اﻟﻔﺎﺳﺪﺓ ﺣﺮاﻡ / نهاية
ﻗﺎﻝ ﻋ ﺷ ﻧﻘﻞ ﻋﻦ ﺯﻭاﺟﺮ اﺑﻦ ﺣﺞ ﺃﻥ ﺗﻌﺎﻃﻲ اﻟﻌﻘﻮﺩ اﻟﻔﺎﺳﺪﺓ ﻛﺒﻴﺮﺓ ﻓﻠﻴﺮاﺟﻊ. اﻩـ شرواني
അത് കൊണ്ട് കച്ചവടം നടത്തുന്നവർ അതിന്റെ ശർത്വുകൾ പഠിച്ചിരിക്കൽ നിർബന്ധമാണ്.
ശർത്തുകൾ പാലിക്കാതെ ഇടപാടുകൾ നടത്തുമ്പോൾ ഇടപാട് ഹറാമാവുന്നതാണ്. ഇടപാടുകൾ ഹറാമായി കഴിഞ്ഞാൽ പരലോകത്ത് ശിക്ഷക്ക് കാരണമാകും.
അതുകൊണ്ടാണ് ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ ഇബാദത്തുകൾ (ആരാധന മുറകൾ) കഴിഞ്ഞാൽ തൊട്ടടുത്ത അധ്യായങ്ങൾ കച്ചവടം തുടങ്ങി ഇടപാടുകള മായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നത്. അതിൽ പാലിക്കേണ്ട നിയമങ്ങളും നിബബന്ധനകളും മറ്റു കാര്യങ്ങളും കൃത്യമായി ധാരാളം വാല്യങ്ങളിലായി ചർച്ചകൾ നടത്തിയിട്ടുണ്ട് ,
Aslam Kamil parappanangadi
No comments:
Post a Comment