Saturday, November 16, 2024

ദൈവവിശ്വാസ പരിണാമങ്ങൾ-17` *കെ.പിയുടെ വ്യാഖ്യാനവും* *വ്യാഖ്യാന നിഷേധവും*

 https://www.facebook.com/share/p/15YF45nG1o/

1️⃣6️⃣4️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖

`ദൈവവിശ്വാസ പരിണാമങ്ങൾ-17`


*കെ.പിയുടെ വ്യാഖ്യാനവും* 

*വ്യാഖ്യാന നിഷേധവും*


കെ ഉമർ മൗലവി കൊണ്ടുവന്ന ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണം വ്യാഖ്യാനം പാടില്ല എന്ന പിഴച്ച ചിന്താഗതിയെ ആദ്യമായി പിന്തുണച്ചത് കെ പി മുഹമ്മദ് മൗലവി ആയിരുന്നു. വ്യാഖ്യാനത്തെ ശക്തമായി എതിർത്തുകൊണ്ട് അദ്ദേഹം എഴുതിയത് കാണുക:


" അല്ലാഹുവും റസൂലും പഠിപ്പിച്ചു തന്നതെല്ലാം അതിന്റെ അർത്ഥത്തിൽ തന്നെ ഗ്രഹിക്കുകയും ഏറ്റക്കുറച്ചിലുകളും വ്യത്യാസങ്ങളും വരുത്തി നമ്മുടെ വകയായുള്ള വ്യാഖ്യാനങ്ങളും വളച്ചൊടിക്കലും കോട്ടിമാട്ടലും സങ്കൽപ്പങ്ങളും ഒരിക്കലും പാടില്ലാത്തതും ആകുന്നു."

( വിശ്വാസം- ഭാഗം ഒന്ന് പേജ് 74.- 1989, 90, 91 കെ പി അൽ മനാറിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് വിശ്വാസം എന്ന പേരിൽ കെ എൻ എം പുറത്തിറക്കിയത്.)


വ്യാഖ്യാനിച്ച ഇമാമുകളെക്കുറിച്ച് 

കെ. പി മൗലവി എഴുതുന്നു:

" എന്നാൽ പിൽക്കാല പണ്ഡിതന്മാരിൽ പലരും അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ ഇത്തരം അബദ്ധത്തിൽ അറിഞ്ഞോ അറിയാതെയോ ചെന്നുചാടിയിരിക്കുന്നു. അവരിൽ പലർക്കും സദുദ്ദേശമാണുണ്ടായിരുന്നത് എന്നത് സത്യമായിരിക്കാം. രോഗം മാറണമെന്ന സദുദ്ദേശത്തോടെ വിഷം കഴിച്ചാലും രോഗി മരിക്കാനിടയാകുമല്ലോ." 

(വിശ്വാസം പേജ് 76)


ഇനി ഈ കെ പി മൗലവി തന്നെ

 പച്ചയായി വ്യാഖ്യാനിക്കുന്നുണ്ട്.

അല്ലാഹുവിന് മുകളിലും താഴെയുമുണ്ട് എന്ന് വിശ്വസിക്കാൻ വേണ്ടി മൗലവിമാർ ഉപയോഗപ്പെടുത്തുന്ന ഹദീസാണ് ഇമാം മുസ്‌ലിം(റ)ഉദ്ധരിച്ച സ്വഹീഹ് മുസ്‌ലിമിലെ 2713 നമ്പർ ഹദീസ്. ഈ ഹദീസ് ഉദ്ധരിച്ച് അല്ലാഹുവിന് മുകളിലും താഴെയുമുണ്ടെന്ന് സമർത്ഥിക്കുന്നത് നോക്കൂ :


".. നീ തന്നെയാകുന്നു പ്രകടമായിട്ടുള്ളത്. നിനക്ക് മുകളിൽ ഒന്നുമില്ല. നീ തന്നെയാകുന്നു ഉള്ളിലുള്ളത്. നിനക്ക് താഴെ ഒന്നുമില്ല."

(വിശ്വാസത്തിന്റെ അടിത്തറകൾ - അല്ലാഹു പേ :150)


ഈ ഹദീസിനെയാണ് കെ പി മുഹമ്മദ് മൗലവി വ്യാഖ്യാനിച്ചിരിക്കുന്നത്. 


കെ പി മൗലവി എഴുതുന്നു :

" നിന്റെ മീതെ ഒന്നുമില്ല എന്നതിന്റെ വിവക്ഷ നിന്നെ അതിജയിക്കുന്ന നിന്റെ മേൽ അധികാരം നടത്തുന്ന ആരുമില്ല എന്നും നിന്റെ അടിയിലായി ഒന്നുമില്ല എന്നതിന്റെ സാരം നീയറിയാതെ നിന്റെ നിയമപരിധിയിൽ നിന്ന് ഒഴിവാകുന്ന ആരും ഒന്നും ഇല്ല എന്നുമാകുന്നു"

(വിശ്വാസം ഭാഗം: ഒന്ന് പേജ് 90)


എന്തൊരു വിരോധാഭാസം!!

ഇമാമുകൾ വ്യാഖ്യാനിച്ചത് അബദ്ധമാണെന്നും അബദ്ധത്തിൽ വിഷം കഴിച്ചാൽ മരിച്ചുപോകുമെന്നൊക്കെ പറഞ്ഞ് വ്യാഖ്യാനത്തെ ശക്തമായി വിമർശിച്ചെഴു തിയയാൾ അതേ പുസ്തകത്തിൽ തന്നെ മറ്റൊരിടത്ത് വ്യാഖ്യാനിച്ചെഴുതുന്നു.!!


⁉️'ഇമാമുകൾ വ്യാഖ്യാനിച്ച് അബദ്ധത്തിൽ ചാടിയത് പോലെ' കെ പി മൗലവിയും അബദ്ധത്തിൽ ചാടിയോ..?!

⁉️ ഒരിക്കലും വ്യാഖ്യാനം പാടില്ലെന്ന് പറഞ്ഞ മൗലവിക്ക് തന്നെ വ്യാഖ്യാനിക്കേണ്ടി വന്നതിൽ നിന്നും അർത്ഥം പറയാൻ തുടങ്ങിയാൽ വ്യാഖ്യാനം അനിവാര്യമാകും എന്ന് മനസ്സിലാക്കാൻ എന്തുകൊണ്ട് മൗലവിമാർക്ക് സാധിക്കുന്നില്ല..!?

Monday, November 11, 2024

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/

1️⃣5️⃣6️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖

ദൈവവിശ്വാസ പരിണാമങ്ങൾ - 9


*വാഴക്കാട് ഖണ്ഡനം ;*

*സി പി ഉമർ സുല്ലമിക്കും*

*എടവണ്ണ സുല്ലമിക്കും* 

*ആദർശ വ്യതിയാനം*


അല്ലാഹുവിന്റെ സിഫത്തുകളും മറ്റും പരാമർശിക്കുന്ന മുതശാബിഹായ  ആയത്തുകൾക്ക് ബാഹ്യാർത്ഥം പറഞ്ഞ് അതിൽ തന്നെ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് മുൻഗാമി(സലഫ്)കളുടെ മാർഗ്ഗമെന്നും അത്തരം സൂക്തങ്ങളെ വ്യാഖ്യാനിക്കൽ പിഴച്ച മാർഗ്ഗമാണെന്നും വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മുജാഹിദിന്റെ പുതിയ വേർഷനെ പ്രതിരോധിക്കാനായിരുന്നു പേരോട് ഉസ്താദ് വാഴക്കാട് ഖണ്ഡനത്തിന്റെ ഏറെ സമയവും ഉപയോഗപ്പെടുത്തിയത്. അന്ന് മൗലവിമാർ ഒറ്റക്കെട്ടായിരുന്നു. ഈ വിഷയത്തിലും പേരോട് ഉസ്താദിനെതിരെ അവർ ഒറ്റക്കെട്ടായിത്തന്നെ നിന്നു. അൽ ഇസ്‌ലാഹ് മാസികയും ശബാബ് വാരികയും ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി. 


ഒടുവിൽ ഹഖ് വിജയിച്ചു. 

സത്യം പുലർന്നു. 

പേരോട് ഉസ്താദ് വാഴക്കാട് സ്ഥിരപ്പെടുത്തിയ കാര്യം മൗലവിമാരിൽ വലിയൊരു വിഭാഗത്തിന് അംഗീകരിക്കേണ്ടി വന്നു. അവർ ചില്ലറക്കാരായിരുന്നില്ല. മുജാഹിദിന് വേണ്ടി തൗഹീദ് പ്രസംഗം നടത്തിയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രമുഖനും കൊട്ടപ്പുറം സംവദാത്തിൽ മുജാഹിദ് പക്ഷത്തെ വിഷയാവതാരകനുമായ സി പി ഉമർ സുല്ലമി, മുജാഹിദിലെ ഏറ്റവും വലിയ ഗ്രന്ഥകാരനും ഉന്നത സ്ഥാപനങ്ങളിലെ അധ്യാപകനും  അലവി മൗലവിയുടെ മകനുമായ അബ്ദുസ്സലാം സുല്ലമി. ഇവർ രണ്ടുപേരും  ഇവരുടെ അനുയായികളും പേരോട് ഉസ്താദ് സമർത്ഥിച്ച വിഷയത്തിലേക്ക് വന്നു. മാത്രമല്ല, ഉസ്താദ് സമർഥിച്ച വിഷയങ്ങൾ അവർ ശബാബിലും മറ്റും സ്വന്തം ആശയമായി എഴുതുകയും ചെയ്തു. 


ഇത് ചെറിയൊരു മാറ്റമായിരുന്നില്ല. എത്രത്തോളം, സൂക്ഷ്മതയുടെ  മാർഗമായി മുതശാബിഹായ സൂക്തങ്ങളിൽ വന്ന 'യദ്' 'വജ്ഹ്' പോലുള്ളവക്ക് അർത്ഥം പറയാതെ അങ്ങനെ തന്നെ വിശ്വാസിക്കുകയാണ് വേണ്ടത്, അതാണ് മുൻഗാമികളുടെ ആദർശമെന്ന് ഉസ്താദ് വിശദീകരിച്ചത് അങ്ങനെതന്നെ സി പി ഉമർ സുല്ലമി എഴുതി മുജാഹിദുകളെ പഠിപ്പിക്കുന്ന സാഹചര്യം വന്നു. 


" വിശുദ്ധ ഖുർആനും തിരുസുന്നത്തുമെല്ലാം അറബി ഭാഷയിലാണ്. അറബി ഭാഷയിലെ ആശയങ്ങൾ സമ്പൂർണ്ണമായി ഉൾക്കൊണ്ട വിവർത്തനം നമ്മുടെ മലയാള ഭാഷയിൽ അസാധ്യമാണ്.  അതുകൊണ്ടുതന്നെ പരിഭാഷയില്ലാതെ ഖുർആനിലും സുന്നത്തിലും വന്ന സിഫത്തുകൾ അംഗീകരിക്കലാണ് ഏറ്റവും ഉത്തമം... 'യദ് ' പോലെ തന്നെ വജ്ഹ്, സ്വാഖ്, ഖദമ് എന്നിവയെല്ലാം ഭാഷാന്തരമില്ലാതെ തന്നെ സത്യമായി അംഗീകരിക്കുക എന്നതാണ് സലഫു സ്വാലിഹുകളുടെ മാർഗ്ഗം. "

(ശബാബ് വാരിക 2009 

ഒക്ടോബർ 23)


അല്ലാഹുവിന്റെ സിഫത്തിനെ വ്യാഖ്യാനിക്കാൻ പാടില്ലെന്നും വ്യാഖ്യാനം സ്വിഫത് നിഷേധമാണെന്നുമുള്ള മൗലവിമാരുടെ പുതിയ വാദം യഥാർത്ഥ സലഫി വാദമല്ലെന്നും ഇത് മുജസ്സിമിയ്യത്തിന്റെയും കറാമിയ്യത്തിന്റെയും വാദമാണെന്നും 

അബ്ദുസ്സലാം സുല്ലമി ശബാബിൽ വ്യക്തമാക്കുകയുണ്ടായി.


" ബാഹ്യാർത്ഥത്തിൽ തന്നെ ഇവയെ പരിഗണിക്കണമെന്ന വാദം പിഴച്ച കക്ഷികളായ മുജസ്സിമിയ്യത്തിന്റെയും കറാമിയ്യത്തിന്റെയും വീക്ഷണമാണ്. "

(ശബാബ് വാരിക 2009

ജൂലൈ 3 പേജ് : 30)


"അല്ലാഹുവിന്റെ കൈകൾ, അല്ലാഹുവിന്റെ ഇറക്കം എന്നെല്ലാം പറയുന്ന സൂക്തങ്ങളും ഹദീസുകളും സന്ദർഭോചിതം എവിടെയും വ്യാഖ്യാനിക്കാൻ പാടില്ലെന്ന് പറയൽ സലഫികൾ ഉൾക്കൊണ്ട തൗഹീദല്ല. പ്രത്യുത ഇത് മുജസ്സിമിയ്യത്തിന്റെയും കറാമിയ്യത്തിന്റെയും തൗഹീദാണ്."

(ശബാബ് വാരിക 2009

 ജൂൺ 5 പേജ് 29 )


മുജാഹിദ് പ്രസ്ഥാനത്തിലെ ആദ്യ ഭിന്നിപ്പിനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് അല്ലാഹുവിന്റെ സ്വിഫാത്ത് വിഷയത്തിൽ സി.പി ഉമർ സുല്ലമിയും എടവണ്ണ സലാം സുല്ലമിയും സുന്നി ആദർശം സ്വീകരിച്ചുവെന്നതായിരുന്നു. ഇത് മുജാഹിദ് ആശയത്തിൽ നിന്നുള്ള അവരുടെ വ്യതിയാനമായി ചൂണ്ടിക്കാണിക്കപ്പെട്ടു.

Sunday, November 3, 2024

ഫള്ഫരി : കവിതയിൽ തീരുന്നില്ല,ആശയ വൈകല്യം തഫ്സീറിലും*

 ✍️ Midilaj Rahmani Writes... 

👇👇👇


*ഫള്ഫരി  : കവിതയിൽ തീരുന്നില്ല,ആശയ വൈകല്യം തഫ്സീറിലും*


ബഹു. അൻവർ അബ്ദുല്ല ഫള്ഫരി ഉസ്താദിന്റെ തഫ്സീർ ജലാലൈനിയുടെ വ്യാഖ്യാനം "തൻവീറുൽ ഐനൈൻ"  ഭാഷാപരമായി മൗലികതയും സവിശേഷതയുമുള്ള ഒരു ഗ്രന്ഥമാണ്. എന്നാൽ ധാരാളം സ്ഥലങ്ങളിൽ വഹാബി ആശയങ്ങൾ കടന്ന് കൂടിയിട്ടുണ്ട്. സൂക്ഷ്മമായി ശ്രദ്ധിച്ചാൽ മാത്രം വ്യക്തമാകുന്ന രീതിയിൽ.


പലയിടത്തും അശാഇറത്ത് ഇങ്ങനെ പറയുന്നു , പക്ഷെ സലഫ് പറയുന്നത് മറ്റൊന്നാണ് എന്ന് എഴുതിയത്  കാണാം.  ചില സ്ഥലത്ത് "അവരു"ടെ വീക്ഷണം ഇങ്ങനെയാണ് പക്ഷെ സലഫിന്റെ അഭിപ്രായം അതിന്റെ വിരുദ്ധമാണ് എന്നും  . ഏതാണ് ഈ "അവർ" എന്നല്ലേ? ഞാനും നിങ്ങളുമൊക്കെ ഉൾകൊള്ളുന്ന വലിയൊരു സുന്നി സമൂഹം അംഗീകരിക്കുന്ന അശ്അരീ പണ്ഡിതന്മാർ. ഇമാം അശ്അരി (റ) , ഇമാം ബാഖില്ലാനി (റ), ഇമാം ഇബ്നു ഫൗറക്(റ), ഇമാം ഗസ്സാലി (റ), ഇമാം റാസി (റ) ഇമാം സനൂസി (റ) തുടങ്ങിയ  മഹാരഥന്മാരാണ് അജ്ഞാതരായ  "അവർ".


എന്ന് വെച്ചാൽ സഊദിയിൽ ഇരുന്നു കിതാബ് എഴുതുമ്പോൾ ഉസ്താദിന്  നമ്മളൊക്കെ "അവരാ"ണ്. ഒട്ടും പരിചയമില്ലാത്ത അവർ! വഹാബികളാകട്ടെ കിതാബിന്റെ നടുക്കഷ്ണമായ സലഫും! എങ്ങനെയുണ്ട് ! ഈ ശൈലി കിതാബിൽ ഉടനീളം സ്വീകരിച്ച ഒരു വ്യക്തിയാണ് ക്ലാസ്സ് എടുത്ത് ആളുകളെ സുന്നികളാക്കുമെന്നു നാം വിശ്വസിക്കേണ്ടത്  - ഒന്നും രണ്ടും പേരെയല്ല - ഉന്നത ശ്രേണിയിലുള്ള നൂറുകണക്കിന് പേരെ !


ഗ്രന്ഥത്തിൽ ധാരാളം സ്ഥലങ്ങളിൽ -ചില സ്ഥലത്ത് Ratify ചെയ്യുന്ന രീതിയിലും മറ്റു ചിലേടത്ത് പൊതുവായി ഇങ്ങനെയാണ് അതിന്റെ വസ്തുത എന്ന് പറഞ്ഞു പോകാനും "സലഫ് -അശാഇറത്ത്"  വിഭജനം കൃത്യമായി ഉപയോഗിക്കുന്നു. ഇത് വഹാബി ഗ്രന്ഥങ്ങളുടെ രീതിയാണ്. അശാഇറത്തിനെ സൈദ്ധ്യാന്തികമായി അരിക് വൽക്കരിക്കാനും കണക്കാക്കേണ്ടവരല്ല എന്ന് പറയാനും അവർ ഉപയോഗിക്കുന്ന ഒരു ശൈലിയാണ് ഇത്. 


ഉദാഹരണം നോക്കാം.   ആമുഖത്തിൽ (പേജ് നമ്പർ 8)പറയുന്നു. " ജലാലൈനി മനസ്സിലാക്കാൻ നഹ്‌വ് സ്വർഫ് ബലാഗഃ ഫിഖ്ഹ് ഉൾപ്പെടെ ഒട്ടേറെ ജ്ഞാന ശാസ്ത്രത്തിൽ നല്ല വ്യുൽപ്പത്തി ആവശ്യമാണ്. പലേടത്തും സൂചന മാത്രമേ ജലാലൈനിയിൽ കാണൂ. പക്ഷെ ആ സൂചന ഒരു ഭാഷാ നിയമമായോ അലങ്കാര ശാസ്ത്രമായോ വിശ്വാസ മീമാംസയുമായോ ബന്ധപ്പെട്ടതാകും. ഉദാഹരണം അല്ലാഹു ക്ഷമാശീലരെ ഇഷ്ടപ്പെടും എന്ന് പറഞ്ഞാൽ അല്ലാഹു പ്രതിഫലം നൽകുമെന്നാണ് ഉദ്ദേശം. മഹബ്ബത്തിനെ അതിന്റെ അനിവാര്യ അർത്ഥം (لازم - necessary meaning) കൊണ്ട്  വിശദീകരിക്കുന്നതാണു ഇവിടത്തെ  രീതി. അതായത്  محبة നു ഇവിടെ  إثابة ന്റെ അർത്ഥമാണ് . ഇത് മൊത്തത്തിൽ അശാഇറത്തിന്റെ ഒരു മൻഹജാണ്. ..." 


ഇവിടെ ഫള്ഫരി ഉസ്താദ് പറയാതെ പറഞ്ഞു വെക്കുന്നത് , അഖീദയിൽ അനിവാര്യമായ അർത്ഥ കൽപ്പന  (necesary meaning )ആരോപിക്കുന്നത് നമ്മുടെ രീതിയല്ല , അത് അശാഇറത്തിന്റെ ഒരു ശൈലിയാണ് . നമുക്ക് ഇതുമായി ബന്ധമില്ല. .. നമ്മുടേത് സലഫിന്റെ മൻഹജാണ് എന്നൊക്കെയാണ് . സുന്നിയാണെന്നു അവകാശപ്പെടുന്ന അദ്ദേഹം സലഫിനെ അശാഇറത്തിൽ നിന്ന് ഭിന്നമായി അവതരിപ്പിക്കുമ്പോൾ  അദ്ദേഹം പറയുന്ന സലഫ് ഏതാണാവോ?


ഇത് വെറുതെ ആരോപിച്ചതല്ല , കാരണം തന്റെ  കൃതിയിൽ ഊന്നൽ നൽകാൻ പോകുന്ന പ്രധാന വിഷയങ്ങൾ എണ്ണയെണ്ണി  പറയുന്ന കൂട്ടത്തിൽ ഫള്ഫരി ഉസ്താദ് എഴുതുന്നുണ്ട്  

"توضيح الملامح العقدية وبيان منهج المفسرَيْن الجلالين، وبيان منهج السلف"


ഞാൻ ഈ കൃതിയിൽ അഖീദ സംബന്ധിച്ച സൂചനകൾ വ്യക്തമാക്കുകയും ജലാലൈനിയുടെ മുഫസ്സിരീങ്ങളുടെ രീതി ശാസ്ത്രവും  സലഫിന്റെ വഴിയും  വിശദീകരിക്കുകയും ചെയ്യുമെന്നു . അപ്പോൾ മുകളിൽ അദ്ദേഹം ഉദാഹരിച്ച ജലാലൈനിയുടെ രീതി എന്നാൽ  സലഫിന്റെ രീതിയല്ല എന്ന്. ഇതാണ് ഈ കൃതിയുടെ ആമുഖത്തിൽ തന്നെ പറഞ്ഞു വെക്കുന്നത്. എന്ന് വെച്ചാൽ  വായനക്കാരായ സഊദി സലഫികൾ ആശങ്കിക്കേണ്ടതില്ല , ഞാൻ ഇതിൽ സലഫിന്റെ മന്ഹജ് കൂടി  പറയുന്നുണ്ടെന്ന് അർഥം.  


 

പേജ് 24 നോക്കൂ. അല്ലാഹുവിനു പദാർത്ഥ അസ്തിത്വം (Material Existence - جِسميّة) തോന്നിക്കാൻ ഇടയുള്ള കൈ , കണ്ണ് പോലുള്ള വിശേഷണങ്ങളിൽ  വ്യാഖ്യാനിച്ചിട്ടാണ് "അവർ" സംസാരിക്കുന്നത്. എന്നാൽ സലഫ് ചെയ്യുന്നതാകട്ടെ വ്യാഖ്യാനമോ സാദൃശതയോ ഇല്ലാതെ അല്ലാഹുവിനു  യോജിച്ച രീതിയിൽ (كما يليق به) അത് വിശദീകരിക്കുകയാണ്.  

 كما يليق به 

എന്ന ഒരു പദം ചേർത്ത്  കൊടുത്താൽ അല്ലാഹുവിനു ഏത് പദാർത്ഥ അസ്തിത്വപരമായ വിശേഷണവും ചേർക്കാമെന്ന തയ്മിയൻ -ആധുനിക വഹാബി ആശയം കൂടിയാണ് ഉസ്താദ് ഇവിടെ കടം കൊള്ളുന്നത്. അല്ലാഹുവിൽ മനുഷ്യരൂപരോപണം

(Anthropomorphism ) നടത്തുന്ന ഈ ചിന്ത അഹ്ലുസ്സുന്നയ്ക്ക് അപരിചിതമാണ്. 


തുടർന്ന് എഴുതുന്നു . "അല്ലാഹുവിന്റെ വിശേഷണങ്ങളെ വ്യാഖ്യാനമില്ലാതെ വിശദീകരിക്കുന്ന രീതിയാണ് സലഫിന്റെയും ഹദീസിന്റെ ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും വഴി. ( തഫ്‌വീള് ) എന്നാൽ ചിലത് വ്യാഖ്യാനിച്ചും ചിലത് വ്യാഖ്യാനിക്കാതെയും വിശദീകരിക്കുന്നതാണ്‌ അശാഇറത്ത് പോലുള്ള മുതകല്ലിമീങ്ങളുടെ ഒരു രീതി. (തഅവീലും തഫ്‌വീളും )ജലാലൈനിയുടെ രണ്ടു വ്യഖ്യാതാക്കളും ചില സ്ഥലങ്ങളിൽ  ഈ  അവസാനത്തെ രീതിയിലേക്കാണ് പോയത് .എന്നാൽ ഇസ്‌തിവാ പോലുള്ളിടത്ത് സലഫിന്റെ വഴിയും സ്വീകരിച്ചത് കാണാം...." 


ഇവിടെ ഇസ്‌തിവാ എന്നിടത്ത് സലഫിന്റെ വഴി സ്വീകരിച്ചു എന്ന് ഫള്ഫരി ഉസ്താദ് പ്രത്യേകം പറയേണ്ട ആവശ്യമെന്താണ് ? കാരണം അശാഇറത്തിനു തഫ്‌വീളും തഅവീലും ഉണ്ടെന്നിരിക്കെ അതിൽ ഒരു രീതിയായ  തഫ്‌വീള് മാത്രം സ്വീകരിച്ചതാണെന്നു വെച്ചാൽ മതിയായിരുന്നല്ലോ . പകരം സലഫിന്റെ വഴി സ്വീകരിച്ചു എന്ന് പറഞ്ഞു ഇവിടെ സലഫ് -അശാഇറത്ത് വിഭജനം കൊണ്ട് വരേണ്ട കാര്യമെന്ത് ? മാത്രമല്ല സലഫിനു തഫ്‌വീള് മാത്രമേ ഉള്ളൂ എന്ന് ആര് പറഞ്ഞതാണ് ?  ഫള്ഫരി ഉസ്താദിന്റെ ഗ്രന്ഥത്തിന്റെ തന്നെ റഫറൻസായ തബരിയിൽ പോലും കൈ എന്നതിനെ അതിന്റെ لازم  ആയ ഖുദ്റത്ത് , നിഅമത്ത്, ഇഹ്‌സാൻ എന്ന അർത്ഥം  

ഹസൻ ബസരി (റ) തങ്ങൾ പറഞ്ഞ കാര്യം ഉദ്ധരിച്ചിട്ടില്ലേ 


എന്നാൽ ഫള്ഫരി ഉസ്താദ്  ഇവിടെ സലഫ് കൊണ്ട് വന്നത് ആരെ തൃപ്തിപ്പെടുത്താനാണ് ?  സലഫും  ഹദീസ് പണ്ഡിതന്മാരിൽ ബഹുഭൂരിപക്ഷവും എന്ന വാക്കിൽ തന്നെ ഫള്ഫരി ഉസ്താദിന്റെ  ചായ്‌വും ആധുനിക സലഫി കൃതികളുമായുള്ള  ശൈലീ സാമ്യവും കാണാൻ കഴിയും . അതായത് ഉസ്താദിന്റെയും അൽബാനി-ഇബ്നു ബാസിന്റെയുമൊക്കെ സ്വരം ഒരുപോലിരിക്കുന്നു  എന്നർത്ഥം. തുടർന്ന് പറഞ്ഞ "അശാഇറത്ത് പോലുള്ള മുതകല്ലിമീങ്ങൾ" എന്ന പ്രയോഗത്തിൽ നെഗറ്റിവിറ്റി പ്രകടമാണെന്ന് മനസ്സിലാക്കാൻ ലാബ് ടെസ്റ്റിന്റെ ആവശ്യവുമില്ല.  


ഇസ്‌തിവാ പോലുള്ള ചിലയിടത്ത് സലഫിന്റെ വഴിയിലേക്ക് പോയിട്ടുണ്ട് എന്ന് പറയുന്ന ഉസ്താദ് മനസ്സിലാക്കാതെ പോയത്, ഇസ്‌തിവാ അർത്ഥമാണ്. ഏതെങ്കിലും രീതിയിലുള്ള പദാർത്ഥാസ്ഥിത്വം ( جسمية) അത് പോലെയല്ല. ജിസ്മിയ്യത്ത് തോന്നിക്കുന്നിടത്ത് അതിന്റെ സാഹചര്യ അർത്ഥമാണ് അഹ്ലുസ്സുന്ന നൽകുക, അല്ലെങ്കിൽ അത് ഓതിപ്പോയി അതിൻ്റെ അർത്ഥം ഇമാം ശാഫി തങ്ങൾ പറഞ്ഞത് പോലെ الله أعلم بمراده എന്ന് പറഞ്ഞ് പോകും. അല്ലാതെ അതിന്റെ നേരെ അർഥം പറഞ്ഞു ഒരു "അവനു യോജിച്ച" എന്ന നെറ്റിപ്പട്ടം കെട്ടുകയല്ല. അത് അങ്ങനെ ചേർത്ത് പറഞ്ഞത് കൊണ്ട് മാത്രം ജിസ്മിയ്യത്ത് അങ്ങനെ അല്ലാതെ ആകുമോ ? അല്ലാഹു വരും -അവനോട് യോജിച്ച വരവ് , അവന്റെ കണ്ണ് - അവനോട് യോജിച്ച കണ്ണ് ,   - എന്തൊരു absurd വിശകലനമാണ് ഇത് !    സലഫികൾ വിശദീകരിക്കാൻ വിയർക്കുന്ന- മുൻകാല പണ്ഡിത വീക്ഷണത്തോട് പൂർണ്ണമായി വിയോജിക്കുന്ന ഈ വീക്ഷണമാണ് ഫള്ഫരി ഉസ്താദ് സലഫിന്റെ അഭിപ്രായം പോലെ എടുത്ത് ഉദ്ധരിക്കുന്നത് .


കുറച്ച് കൂടി വ്യക്തമാക്കിയാൽ - അല്ലാഹുവിന് കൈ ഉണ്ട് എന്ന് പറയുന്നിടത്ത് يليق به വെച്ചത് കൊണ്ട് ആ കൈയുടെ ബാഹ്യ - ആന്തര അർത്ഥത്തെ അത് നിഷേധിക്കുന്നില്ല. എന്നാൽ അല്ലാഹുവിൻ്റെ കൈ എന്നതിന് الله اعلم بمراده എന്ന് പറയുന്നതോടെ  അത് ഫിസിക്കൽ ബോഡി എന്നതിൽ നിന്ന് ഒരു meaning ലേക്ക് പോകും. കാരണം ഇതിൽ ظاهر അല്ല ഉദ്ദേശം.അല്ലാഹുവിന് യോജിച്ച കൈ എന്ന് പറയുമ്പോൾ - മറ്റു സൃഷ്ടികളുടെ കൈ പോലെയല്ല - എന്നാലും അവിടെയും ഒരു common factor ഉണ്ട്. قدر مشترك 

അതായത് جزء من الكل ( Part of whole)

ഇത് ജിസ്മിയ്യത്ത് അല്ലെങ്കിൽ പിന്നെന്താണ്? കൂട്ടത്തിൽ ഒരു കാര്യം കൂടി ചോദിക്കാം . തശ്ബീഹ്‌ ഉള്ളിടത്ത് അല്ലാഹുവിനു യോജിച്ച എന്ന് ചേർത്ത് (يليق به )പറഞ്ഞത് ഏത് സലഫാണ് ?


ജൗഹറത്തുൽ തൗഹീദിൽ പറഞ്ഞത് പോലെ തശ്ബീഹ്‌ തോന്നിന്നിടത്ത് അത്തരം നസ്സ്വുകൾ തഅവീലോ തഫ്ഫീളോ ചെയ്യണമെന്നല്ലേ ?


وَكُلُّ نَصٍّ أَوْهَمَ التَشْبِيهَ ... أَوِّلْهُ أَوْ فَوِّضْ وَرُمْ تَنزِيهَا

ഇതിൽ അശായഇറത്തിനു അഭിപ്രായവ്യത്യാസമില്ലല്ലോ . സലഫിന്റെ വീക്ഷണം അത് തന്നെയല്ലേ ?പിന്നെ സലഫ് -അശാഇറത്ത് എന്ന് വിഭജിച്ചത് എന്തിനാണ് ?  ആധുനിക സലഫീ ചിന്തയെ സഹായിക്കുന്ന ഉസ്താദിൻ്റെ രീതി ശരിയാണോ?  


പേജ് 43ൽ മുതകല്ലിമീങ്ങളെ കൊച്ചാക്കുന്നത് കാണാം.

( لأن ما نُقِل عن السلف لا ينبغي إهماله؛ لأجل أقوال الفلاسفة والمتكلمين )!

ഫലാസിഫത്തും  മുത്തകല്ലിമീങ്ങളും  പറഞ്ഞു എന്ന് വെച്ച്  സലഫിന്റെ പേരിൽ ഉദ്ധരിച്ചത് ഒഴിവാക്കാൻ പറ്റില്ലെന്ന് . ഇവിടെ മുതകല്ലിമീങ്ങളെ ഫലാസിഫത്തിന്റെ കൂടെ ചേർത്ത് പറഞ്ഞത് തന്നെ ഉസ്താദ് മുതകല്ലിമീങ്ങൾക്ക് ഫലാസിഫത്തിന്റെ വിലയെ കൊടുക്കുന്നുള്ളൂ എന്നതിന് തെളിവാണ്. ഇത് വഹാബി രീതിയെല്ലെങ്കിൽ പിന്നെന്താണ് ?!


വ്യക്തതയ്ക്ക് വേണ്ടി അറബി മൂലം ചേർക്കുന്നു.  


"وَكَذلك كل صفة مما توهم الجسميَّة يثبتونها بنوع من التأويل كالوجه والعين واليد، ولكن الذي عليه سلف الأمة: إثباتها كما يليق به سبحانه من دون تشبيه ولا تأويل، ومذاهب الناس في صفاته سبحانه أربعة:

- إثبات الصفات من دون تأويل ولا تشبيه، وهذا مذهب السلف وجمهور أئمة الحديث

- إثبات بعضها بلا تأويل وبعضها بنوع من التأويل، وهذا مذهب المتكلِّمين كالأشاعرة! وقد جرى عليه المُفَسِّران الجلالان في مواضع، كما جريا على مذهب السلف في مواضع!، مثلا: (الاستواء على العرش) فسر كل منهما: استواء يليق به 


പേജ് 46 ൽ . മക്കാ മുശ്രിക്കുകൾക്കും റുബൂബിയ്യത്തിൽ വിശ്വാസമുണ്ടായിരുന്നു, അതോടൊപ്പം അവർ അല്ലാഹു അല്ലാത്തവരെ ആരാധിച്ചു എന്ന് പറയുന്നു . കൃത്യമായ സലഫി ഫിലോസഫി. സുന്നികളെ മുശ്രിക്കാക്കാൻ കണ്ടുപിടിച്ഛ് തൂറ്റിയ തത്വം . അധികം വിശദീകരിക്കുന്നില്ല. കിതാബിലെ വരികൾ താഴെ 


"ولكنهم أهملوا هذا الدليل، فكان أهل مكة وسائر المشركين على حرف من توحيد الربوبية، ومع ذلك عبدوا غير الله" 


പേജ് 51 ൽ അല്ലാഹുവിന്റെ ലജ്ജയുമായി ബന്ധപ്പെട്ട വിശദീകരണത്തിലും സലഫീ അഖീദയാണ് സ്ഥാപിക്കുന്നത്

 .لا يستحي- فهنا أوَّلَ الحياء بترك البيان؛ جريا على مذهب الأشاعرة وغيرهم نظرا إلى أن الحياء: انقباض النفس، وهذا المعنى منفي عن الله؛ لمخالفته الخلق، فجعلوا له معنى مناسبا، ولكن مذهب السلف: إثبات الحياء لله تعالى كما يليق به لا بالمعنى الذي ذكروه؛ فإنه حياء الخلق، فيثبت له تعالى صفة الحياء بدون تشبيه ولا تأويل كسائر الصفات!


പേജ് 210 ൽ അല്ലാഹു വരും എന്ന ഖുർആൻ ആയതിനെ വഹാബി  രീതിയിൽ അല്ലാഹുവിനു  യോജിച്ച രീതിയിലുള്ള വരവായി അവതരിപ്പിച്ചത് ശരിയാണോ? ഇവിടെ സലഫു ചെയ്തത് , ഒന്നുകിൽ തബരി ചെയ്തത് പോലെ അർഥം പറയാതെ ഓതിപ്പോകുകയോ അല്ലെങ്കിൽ അഹ്മദ് ബിൻ ഹമ്പൽ (റ) ചെയ്തത് പോലെ ഖുദ്റത്ത് എന്ന് തഅവീൽ ചെയ്യുകയോ ആയിരുന്നില്ലേ ശരിയായ രീതി ? അത് വിട്ടു സലഫീ വഴിയിലേക്ക് പോയത് എന്തിനാണ് ?

وعلى كل حال، مذهب أهل السنة والجماعة: إثبات الإتيان لله تعالى لفصل القضاء كما يليق به من دون تكييف ولا تاويل! 


സലഫിസം ഊർദ്ധ ശ്വാസം വലിക്കുമ്പോഴാണ് ഇത്തരക്കാർ  ഓക്സിജൻ നൽകാൻ ശ്രമിക്കുന്നത് എന്നതാണ് ഏറ്റവും കഷ്ടം.  


പിന്നെ  ഇത്തരം വാദങ്ങൾ ഉയർത്തുമ്പോൾ ഫള്ഫരി ഉസ്താദ്  മദ്ഹബ് അംഗീകരിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞു ഇത് refute ചെയ്യാൻ വരേണ്ടതില്ല. ഇബ്‌നു  ബാസും  അൽബാനിയും മദ്ഹബ് വിരോധികളായപ്പോൾ സഅദിയും ശിഷ്യൻ ഇബ്നു ഉസൈമീനും മദ്ഹബ് വേണം എന്ന് പറഞ്ഞിട്ടുണ്ട്. 


അനന്തിരവൻ എഴുതിയത് ആളുകളെ ഫള്ഫരി ഉസ്താദ്  സുന്നിസത്തിലേക്ക് കൊണ്ട് വരുമെന്നാണ്. ഈ കൃതി വായിക്കുമ്പോൾ അങ്ങനെ ബോധ്യപ്പെടുന്നില്ല. സഊദിയിൽ മൂന്ന് വർഷം മുന്നോട്ട് പോയ ക്ലാസ്സ് മറ്റീരിയലിന്റെ അവസ്ഥ  ഇതാണെങ്കിൽ  ക്ലാസിൻ്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കാവുന്നതേ ഉള്ളൂ. അതും അൽബഖറയിൽ  ! അതായത് സലഫി ബന്ധം പറയാതെയും വിട്ടുകളഞ്ഞും പോകാമായിരുന്ന സ്ഥലമായിട്ടും ഇതാണ് അവസ്ഥ. 


സൂറ നംലിൽ മരിച്ചവരുടെ കേൾവി പറയുന്നിടത്ത് വാരിദായതിനു അപ്പുറത്തേക്ക് പോകേണ്ടതില്ലെന്നു സമർത്ഥിക്കുന്നു. മാഇദയിലെ 35 സൂക്തം വസീല തേടുന്നത് പറയുന്നിടത്ത് സ്വിഫാത് കൊണ്ടോ സൽകർമ്മം കൊണ്ടോ വസീല തേടാം എന്ന് പറഞ്ഞു മറ്റൊന്നും പാടില്ലെന്ന് ഗുപ്താര്ത്ഥം നൽകുന്നു. 

 

ചുരുക്കത്തിൽ സുദീർഘമായ സൗദി വാസം ഉസ്താദിൽ അറിയാതെ ചില മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു.  ഉസ്താദ് അതിൽ നിന്ന് മാറണം. നിലപാട് വ്യക്തമാക്കണം .ഗ്രന്ഥങ്ങൾ തിരുത്തണം. അല്ലാഹു സത്യം സത്യമായി കാണാനും അത് പിന്തുടരാനും  വ്യാജം വ്യാജമായി  കാണാനും  അത് ഒഴിവാക്കാനും എനിക്കും നിങ്ങള്ക്കും തൗഫീഖ് നൽകട്ടെ . ആമീൻ

 اللهم أرنا الحق حقًّا وارزقنا اتِّباعه، وأرِنَا الباطل باطلًا وارزُقنا اجتنابه، آمين.


മിദ്‌ലാജ് റഹ്‌മാനി

Saturday, November 2, 2024

മുജാഹിദ് ദൈവവിശ്വാസ പരിണാമങ്ങൾ* -

 https://www.facebook.com/share/1F9T5SQ9GD/

1️⃣5️⃣0️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖

*മുജാഹിദ് ദൈവവിശ്വാസ 

പരിണാമങ്ങൾ* - 3️⃣


*ദൈവം ആകാശത്ത്;*

*ബാലിശമായ ചിന്തകൾ* 


ദൈവവിശ്വാസത്തെക്കുറിച്ച് ആദ്യകാല മൗലവിമാരുടെ വിശ്വാസത്തെ പൊളിച്ചെഴുതുകയിരുന്നു കെ ഉമർ മൗലവി. കെ.എം മൗലവി കുഫ്റാണെന്ന് വരെ ഫത്‌വ കൊടുത്ത വിഷയങ്ങൾ ഇസ്‌ലാമിക വിശ്വാസകാര്യങ്ങളിൽ ഉൾപ്പെടുത്താൻ ബാലിശമായ ന്യായങ്ങളാണ് ഉമർ മൗലവിക്ക് പറയാനുള്ളത്.


" മുഅ്മിനുകൾ പ്രാർത്ഥിക്കുമ്പോൾ മേൽപ്പോട്ട് കൈ ഉയർത്തുന്നല്ലോ. മുകളിൽനിന്നു ഇറങ്ങിവരുന്ന എന്തോ സാധനം ഏറ്റുവാങ്ങാനെന്ന വണ്ണം രണ്ടുകയ്യും കൂടി ഒരു പാത്രത്തിന്റെ രൂപത്തിൽ കൂട്ടി പിടിക്കുന്നു. ഇതിന്റെ കാരണമെന്തെന്ന് നിർമലമായ മനസ്സുകൊണ്ട് ചിന്തിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. ഈ പ്രാർത്ഥന കേട്ട് ആവശ്യം നിറവേറ്റി കൊടുക്കുന്ന അനുഗ്രഹ കർത്താവ് മേൽ ഭാഗത്താകുന്നു എന്ന്. "  

(ഫാത്തിഹയുടെ തീരത്ത് പേജ് 127)


ദൈവം ആകാശത്താണെന്ന് പറയാൻ ഉമർ മൗലവിയുടെ നിർമലമായ മനസ്സിൽ ഉരുണ്ടുകൂടിയ ബുദ്ധിശൂന്യതയെന്നേ ഇതിനെക്കുറിച്ച് പറയാനൊക്കൂ. 


ഇതിലെ ഗുരുതരമായ ചില വിഷയങ്ങൾ നാം ആലോചിക്കേണ്ടതുണ്ട്.

⁉️ ആകാശം ദൈവത്തിന്റെ വലതു കൈയിലും ഭൂമി ഇടതു കൈയിലുമാണെന്ന് അത്തൗഹീദിൽ ഇബ്നു അബ്ദുൽ വഹാബ് പഠിപ്പിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ ദൈവം അവന്റെ വലതു കയ്യിലുള്ള ആകാശത്തിലാണെന്നല്ലേ വിശ്വസിക്കേണ്ടിവരിക. ഇത് അസംഭവ്യമല്ലേ ?

⁉️ദൈവം മുകൾഭാഗത്താണെന്ന് വരുമ്പോൾ ദൈവത്തിന് ഇടതും വലതും മുകളിലും താഴെയുമായി വിവിധ ഭാഗങ്ങൾ നിശ്ചയിക്കപ്പെടുകയാണല്ലൊ. അങ്ങനെ വരുമ്പോൾ ദൈവത്തിന് അളവും തൂക്കവും നിശ്ചയിക്കൽ വരുന്നു. ഇത് കുഫ്റാണെന്നതിൽ സംശയമില്ലല്ലൊ.

⁉️ദൈവം ആകാശത്താണെന്ന് വരുമ്പോൾ, ആകാശം സൃഷ്ടിച്ചതാര് ? അത് സൃഷ്ടിക്കും മുമ്പ് ദൈവം എവിടെ? മറ്റെവിടെയാണെങ്കിലും അവിടങ്ങളൊക്കെ ദൈവത്തിന്റെ സൃഷ്ടി തന്നെയല്ലേ?

⁉️ അൽമനാറിൽ എഴുതുന്നു: "അല്ലാഹു അന്ത്യനാളിൽ ഭൂമിയെ പിടിക്കും. അവന്റെ വലതു കരത്തിൽ ആകാശത്തെ ചുരുട്ടി പിടിക്കും."(2004 ഡിസംബർ പേജ് 36) അന്ത്യനാളിൽ ആകാശം ചുരുട്ടി പിടിക്കുമ്പോൾ മുജാഹിദ് വിശ്വാസ പ്രകാരം ദൈവം എങ്ങോട്ടാണ് മാറിനിൽക്കുക?

⁉️ ദുആ ചെയ്യുമ്പോൾ മുകളിലോട്ട് കൈ ഉയർത്തുന്നത് ദൈവം മുകളിലാണെന്നതിന് തെളിവാണെങ്കിൽ നിസ്കരിക്കുന്നവൻ അല്ലാഹുവിലേക്ക് മുഖം തിരിക്കുന്നത് കഅബയിലേക്ക് നോക്കി കൊണ്ടാണല്ലൊ. അപ്പോൾ ദൈവം മക്കയിലാണെന്ന് പറയുമോ?

⁉️ ഒരു വിശ്വാസി അല്ലാഹുവിലേക്ക് ഏറ്റവും കൂടുതൽ അടുക്കുന്നത് സുജൂദിലാണല്ലോ. സുജൂദ് ആകാശത്തേക്കാണോ ചെയ്യാറുള്ളത്? ഭൂമിയിലേക്ക് ചെയ്യുന്നതിനാൽ മുജാഹിദുകൾ ദൈവം ഭൂമിക്കടിയിലാണെന്ന് പറയുമോ? 


ഉമർ മൗലവി കണ്ടെത്തിയ രണ്ടാമത്തെ ന്യായം ഇങ്ങനെയാണ്:

" മഹാകാരുണികനായ അല്ലാഹു മുഹമ്മദ് നബിയെ അവന്റെ മഹോന്നതമായ സന്നിധാനത്തിലേക്ക് ക്ഷണിച്ചുവരുത്തിയ മിഅ്റാജിന്റെ സംഭവം എല്ലാവരും അറിയുമല്ലോ.  ഈ സംഭവത്തിൽ നിന്ന് അല്ലാഹു മേൽഭാഗത്താണെന്ന് അങ്ങേയറ്റം തെളിയുന്നു." 

(ഫാത്തിഹയുടെ തീരത്ത് 128)


നോക്കൂ, എത്ര ബാലിശമാണീ ചിന്തകൾ?! ഒരു സൃഷ്ടിക്കും (മനുഷ്യനോ മലക്കിനോ) പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് നിമിഷനേരം കൊണ്ട് മുത്ത് നബി(സ)യെ കൊണ്ടുപോയി ആദരിച്ചുവെന്നതാണ് ബുദ്ധിയുള്ള ആരും ഇതിൽനിന്ന് ഗ്രഹിച്ചെടുക്കുക. അല്ലെങ്കിൽ മൂസാ നബി(അ)ന്റെ കാലത്ത്  ദൈവം തൂരിസീനാ പർവ്വതത്തിലായിരുന്നുവെന്ന് മുജാഹിദുകൾക്ക് പറയേണ്ടി വരുമല്ലോ?! കാരണം, അല്ലാഹുവിനെ കാണണം എന്നാഗ്രഹം പ്രകടിപ്പിച്ച മൂസാ നബി(അ)നോട് പർവ്വതത്തിലേക്ക് നോക്കാനാണല്ലോ അല്ലാഹു പറഞ്ഞത്. (മആദല്ലാഹ്..)

വ്യാഖ്യാനം സിഫത്ത് നിഷേധം ;* *മൗലവിമാർ പിടിച്ചത് പുലിവാല്*

 https://www.facebook.com/share/p/19XYAuAvPz/

1️⃣6️⃣0️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

`ദൈവവിശ്വാസ പരിണാമങ്ങൾ 13`

*വ്യാഖ്യാനം സിഫത്ത് നിഷേധം ;*

*മൗലവിമാർ പിടിച്ചത് പുലിവാല്*


അല്ലാഹുവിന്റെ സ്വിഫത്തുകൾ പരാമർശിക്കുന്ന മുതശാബിഹായ സൂക്തങ്ങൾക്കും ഹദീസുകൾക്കും ബാഹ്യാർത്ഥം ഉദ്ദേശിക്കാതെ വ്യാഖ്യാനം പറയാമെന്നത് അഹ്‌ലുസ്സുന്നയുടെ ആദർശമാണ്. മുൻഗാമികളിൽ ചിലരും പിൻഗാമികൾ ഭൂരിഭാഗവും ഇവയെ വ്യാഖ്യാനിച്ചവരായിരുന്നു. എന്നാൽ ഇത്തരം സൂക്തങ്ങളെയും ഹദീസുകളെയും അതിന്റെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണമെന്നും വ്യാഖ്യാനം സ്വിഫത്ത് നിഷേധമാണെന്നും മുജാഹിദുകൾ മീറ്റിംഗ് ചേർന്ന് തീരുമാനിച്ചു. ലോകത്ത് അംഗീകൃതരായ പണ്ഡിതരുടെ പിന്തുണ ഈ വിഷയത്തിൽ മുജാഹിദുകൾക്കില്ല തന്നെ. മാത്രമല്ല ഈ പുതിയ വാദപ്രകാരം മുജാഹിദ് നേതൃത്വമാണ് ആദ്യം സ്വിഫത്ത് നിഷേധികളായി മാറുക.


കെ എൻ എം മുഖപത്രമായ വിചിന്തനം വാരികയിൽ എഴുതുന്നു: 


" അല്ലാഹുവിന് വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും പറഞ്ഞ വിശേഷണങ്ങളെ അതിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്നും മാറ്റി മറ്റൊരു കാര്യമാക്കി സ്വയം വ്യാഖ്യാനിക്കുക ഇതിന് സ്വിഫത്ത് നിഷേധം എന്ന് തന്നെയാണ് മതത്തെപ്പറ്റി വിവരമുള്ള ഏതൊരാളും പറയുക "

(വിചിന്തനം വാരിക 2019 

ജൂൺ 4 പേജ് 10 )


ഇനി, ഈ വിശ്വാസപ്രകാരം ആരൊക്കെയാണ് സ്വിഫത്തു നിഷേധികളായതെന്ന് പരിശോധിച്ചു നോക്കാം.


1)വക്കം മൗലവി:

മുജാഹിദ് സ്ഥാപകനായ വക്കം മൗലവി ഇത്തരം സൂക്തങ്ങളെയും ഹദീസുകളെയും വ്യാഖ്യാനിക്കണമെന്നാണ് പഠിപ്പിച്ചത്. 


" പിൽക്കാലത്തെ ഉലമാക്കളുടെ പക്ഷം ആ ഭാഗത്തെ ഭാഷാ നിയമം അനുസരിച്ച് വ്യാഖ്യാനിച്ച് ബുദ്ധിക്ക് വിരോധമില്ലാത്ത അർത്ഥത്തെ സങ്കൽപ്പിക്കണമെന്നാണ്." 

(ഇസ്‌ലാം മത സിദ്ധാന്ത സംഗ്രഹം, വക്കം മൗലവി പേജ് :62)


2)കെ എം മൗലവി, 

3)അമാനി മൗലവി, 

4)എ അലവി മൗലവി, 

5)പി കെ മൂസ മൗലവി 


കെ.എം മൗലവി പരിശോധിക്കുകയും മേൽപ്പറഞ്ഞ മൂന്ന് മൗലവിമാർ ചേർന്നെഴുതുകയും ചെയ്ത പരിഭാഷയാണ് കെ എൻ എം ഔദ്യോഗിക പരിഭാഷയായ വിശുദ്ധ ഖുർആൻ വിവരണം. ഇതിൽ നിരവധി സ്ഥലങ്ങളിൽ സിഫത്തുകളെ വ്യാഖ്യാനിച്ചത് കാണാം.


ഉദാഹരണം: 

1)വജ്ഹ് : ബാഹ്യാർത്ഥം മുഖം എന്നാണ്. വജ്ഹിന് വ്യാഖ്യാനാർത്ഥമായ "പ്രീതി" എന്നാണ് നൽകിയത്. (3/2522)

2)"യുക്ശഫു അൻ സ്വാഖ്" : കണങ്കാൽ വെളിവാക്കപ്പെടും എന്നാണ് ബാഹ്യാർത്ഥം. "കാര്യം ഗൗരവത്തിലെത്തുന്ന ദിവസം" എന്ന ബാഹ്യാർത്ഥമാണ് നൽകിയത്. (പേജ് :3392)


അമാനി മൗലവിയുടെ പരിഭാഷയിൽ ധാരാളം സ്ഥലങ്ങളിൽ ഇത് പോലെ വ്യാഖ്യാനങ്ങൾ വന്നിട്ടുണ്ട്.


ചുരുക്കത്തിൽ, ആധുനിക മൗലവിമാരുടെ പുതിയ ദൈവവിശ്വാസപ്രകാരം അമാനി മൗലവിയടക്കമുള്ള ആദ്യകാല സർവ്വ മൗലവിമാരും തനിച്ച സ്വിഫത്ത് നിഷേധികളായി മാറിയിരിക്കുന്നു.


 ⁉️അല്ലാഹുവിന്റെ സ്വിഫത്തുകൾ നിഷേധിച്ചവർ വിശ്വാസികളാകുമോ? 

⁉️പൂർവ്വകാല മൗലവിമാർ സ്വിഫത്തുകളെ വ്യാഖ്യാനിച്ചതിനുള്ള തെളിവുകൾ നിഷേധിക്കാൻ പറ്റുമോ?

⁉️വിശ്വാസത്തിൽ വ്യതിയാനം വന്നവരെ നേതാവായി പരിചയപ്പെടുത്തുന്നത് എന്തിനാണ്?

ഒന്നുകിൽ സ്വിഫത് വ്യാഖ്യാനം അംഗീകരിക്കുക/വ്യാഖ്യാനം സ്വിഫത് നിഷേധമല്ലെന്ന് പറയുക. അല്ലെങ്കിൽ നേതാക്കൾ വിശ്വാസികളല്ലെന്ന് സമ്മതിക്കുക. 


മൗലവിമാരേ...

നിങ്ങൾ പിടിച്ചത് പുലിവാലാണ്.

الإمام البخاري وموقفه مع أصحاب الحديث**

 [02/11, 10:44 am] عبد المجيد الثقافي: 🥏❤️🏉❤️🥏❤️🏉❤️🥏❤️🏉❤️🥏❤️🏉❤️❤️🥏❤️🏉❤️🥏❤️🏉

 




**الإمام البخاري وموقفه مع أصحاب الحديث**

 



**الإمام محمد بن إسماعيل البخاري، أبو عبد الله، الإمام الحافظ صاحب الجامع الصحيح المعروف بصحيح البخاري. ولد في بخارى سنة 194هـ، وتوفي سنة 256هـ، ونشأ يتيمًا. قام برحلة طويلة في طلب العلم. وكان آية في الحفظ وسعة العلم والذكاء. قالوا: لم تخرج خراسان مثله. سمع الحديث ببخارى قبل أن يخرج منها كما سمع ببلخ ونيسابور وبغداد والبصرة والكوفة ومكة والمدينة ومصر والشام. سمع نحو ألف شيخ، وكان له مجلس حديث في بغداد وكان يجتمع له فيه زيادة على عشرين ألف رجل**


 **وقد وقع للإمام البخاري كثير من المواقف مع أصحاب الحديث، وهذه المواقف كلها أبرزت مدى علم الإمام البخاري وشدة حفظه، وغزارة علمه، وثقته بنفسه، من هذه المواقف ما ذكره أبو أحمد بن عدي قال: "سمعت عدة مشايخ يحكون أن محمد بن إسماعيل البخاري قدم بغداد فسمع به أصحاب الحديث فاجتمعوا وعمدوا إلى مائة حديث فقلبوا متونها وأسانيدها وجعلوا متن هذا لإسناد آخر، وإسناد هذا المتن لمتن آخر، ودفعوا إلى عشرة أنفس إلى كل رجل عشرة أحاديث وأمروهم إذا حضروا المجلس يلقون ذلك على البخاري، وأخذوا الموعد للمجلس فحضر المجلس جماعة أصحاب الحديث من الغرباء من أهل خراسان وغيرها ومن البغداديين، فلما اطمأن المجلس بأهله انتدب إليه رجل من العشرة فسأله عن حديث من تلك الأحاديث المقلوبة، فقال البخاري: لا أعرفه. فسأله عن الآخر، فقال: لا أعرفه. فما زال يلقي عليه واحدًا بعد واحد حتى فرغ من عشرته، والبخاري يقول: لا أعرفه. فكان الفهماء فيمن حضر المجلس يلتفت بعضهم إلى بعض ويقولون الرجل فهم، ومن كان منهم غير ذلك يقضي على البخاري بالعجز والتقصير وقلة الفهم، ثم انتدب رجل آخر من العشرة فسأله عن حديث من تلك الأحاديث المقلوبة، فقال البخاري: لا أعرفه، فسأله عن آخر فقال: لا أعرفه. فلم يزل يلقي عليه واحدًا بعد آخر حتى فرغ من عَشرته والبخاري يقول: لا أعرفه. ثم انتدب إليه الثالث والرابع إلى تمام العشرة حتى فرغوا كلهم من الأحاديث المقلوبة والبخاري لا يزيدهم على لا أعرفه، فلما علم البخاري أنهم قد فرغوا التفت إلى الأول منهم فقال: أما حديثك الأول فهو كذا وحديثك الثاني فهو كذا، والثالث والرابع على الولاء حتى أتى على تمام العشرة فرد كل متن إلى إسناده وكل إسناد إلى متنه وفعل بالآخرين مثل ذلك، ورد متون الأحاديث كلها إلى أسانيدها وأسانيدها إلى متونها، فأقر له الناس بالحفظ وأذعنوا له بالفضل"** .


**في هذا الموقف الرائع أظهر الإمام البخاري لأهل الحديث في بغداد وغيرها من الأقطار مدى حفظه وإتقانه لعلم الحديث رواية ودراية، وكيف لا وهو أمير المؤمنين في الحديث، وهو الذي قيضه الله سبحانه وتعالى لكتابة أصح كتاب بعد كتاب الله المسمَّى بصحيح البخاري، فمن أجل هذا فقد أجمع علماء المسلمين وأئمتهم ومحدثوهم وفقهاؤهم عبر القرون على إمامة البخاري في علم الحديث وتقدمه فيه رواية ودراية.**


**المصادر: - تاريخ بغداد للخطيب البغدادي. - تاريخ دمشق لابن عساكر. - فتح الباري لابن حجر**



🥏❤️🏉❤️🥏❤️🏉❤️🥏❤️🏉❤️🥏❤️🏉❤️❤️🥏❤️🏉❤️🥏❤️🏉

[02/11, 11:04 am] عبد المجيد الثقافي: 🥏❤️🏉❤️🥏❤️🏉❤️🥏❤️🏉❤️🥏❤️🏉❤️❤️🥏❤️🏉❤️🥏❤️🏉

 




**القصة مشهورة عن الإمام البخاري رحمه الله**


**ركِبَ الإمام البخاري البحر ذات مرة طلبا للعلم وكان معه ألف دينار،‏فجاءه رجل، وأظهر له حبه وتعلّقه به، فلما رأى الإمام حُبّه مالَ إليه ‏واخبره عن الدنانير الموجودة معه.. وذات يوم قام الرجل من نومه وهو يبكي، ويُمزّق ثيابه ويلطم وجهه، فلما رأى الناس حالته تلك، أخذو يسألونه عن السبب،  فقال لهم : "كانت عندي صرة فيها ألف دينار ، وقد ضاعت ،‏فقام أصحاب السفينة  يفتشون ركاب السفينة واحدا بعد واحد، ولما فطِن البخاري للمكيدة، أخرج صرة الدنانير خفية دون أن يلاحظه أحد، وألقاها في البحر!،   وعندما وصلوا  إليه وفتشوه لم يجدوا شيئا معه،‏ولما وصلوا وجهتهم ونزل الناس من السفينة جاء الرجل إلى الإمام البخاري وسأله قائلا : "ماذا فعلت بصرة الدنانير؟!" ‏فقال البخاري رحمه الله: "ألقيتها في البحر!"  قال الرجل: "كيف صبرت على ضياع هذا المال العظيم؟‏فقال له الإمام رحمه الله : يا جاهل!.. ‏أتدري أنني أفنيتُ حياتي كلها في جمع حديث النبى ﷺ، وقد عرف الناس صدقي، ووثقوا بي، فكيف ينبغي لي أن أجعل نفسي عرضة للتهمة من أجل دنانير معدودةانتهى‏ كتاب سيرة الإمام البخاري لعبد السلام المباركفوري (122/1 )** 

**الوثوق خير من ألف دينار**

**قال الإمام ابن الدواليبي الحنبلي في ترجمة الإمام البخاري: ومن حكاياته الغريبة ونكته العجيبة أنَّه ركب في سفينةٍ وهو يطلبُ الحديث وعلى وسطه كيسٌ فيه ألفُ دينارٍ، وكان في السَّفينة رجلٌ شيطان، فجعل يخدم الشّيخ ويتلطَّفُ به ويحادِثُهُ حتَّى رَكَن الشَّيخُ إليه وأطلعه على حاله وعلى الكيس الذي معه، فنام الرَّجلُ إلى جانبه نومةً ثمَّ إنَّه استيقظ وصاح وشقَّ ثيابه ولطم وجْهَهُ. فقالوا له: ويحك ما شأنك ؟ قال: كان معي كيسٌ فيه ألف دينار سُرِق منِّي فجعلوا يفتشون السَّفينة ويفتش بعضهم بعضًا فعلم الشَّيخُ مُرادَ ذلك الشيطانِ وَمَكْرَه فحلَّ الكيس وألقاه في الماء فلمَّا فتَّشوه ما وجدوا معه شيئًا فسبُّوا ذلك الرجلَ وضربوه وأهانوه، فلمَّا خرجوا من السَّفينة خلا ذلك الرَّجلُ بالشَّيخ فقال له: ما فعلتَ بالكيس؟ فقال: ألقيته في الماء . فقال له: أَوَ سمحتْ نفسك بإلقاءِ ألف دينارٍ في الماء؟! فقال له: يا قليل العقل أنا أذهبتُ عمري ومالي في طلب الحديث، وقد ثبتَ عندَ النَّاس أَنِّي ثقةٌ، أفلا أنفي عن نفسي بألف دينار اسمَ السَّرقة. قال أبو حفصٍ الرَّاوي لهذه الحكاية عنه: فبينا هو يحدِّثه وإذا بحوتٍ قد خرج من البحر وفي فمه الكيسُ حتى وصل إلى السَّاحل وألقاه إليه فحمد اللهَ البخاريُّ وأخذ الكيس وربطه كما كان على وسْطه ومضى. اهـ **


**الثقة خير من الأموال الكثيرة**

**قال الامام العجلوني الدمشقي الشافعي:وحكي عنه - رضي الله عنه -: أنه ركب في سفينة لطلب الحديث، ومعه كيس فيه ألف دينار، فجعل بعض من في السفينة يخدم الشيخ ويتلطف به حتى رَكَنَ الشيخ إليه وأطلعه على ما معه فتناوم الرجل، ثم استيقظ، فصاح وشق ثيابه، فقال له الناس : ويحكَ مَالَكَ ؟ قال : كان معي كيس فيه ألف دينار، وقد سُرِقَ مني، فجعلوا يفتشون السفينة، ويفتش بعضهم بعضاً، فألقى الشيخ الكيس في البحر من غير أن يشعر به أحد، فلما فتشوا البخاري، ولم يجدوا معه الكيس، سبوا ذلك الرجل وضربوه، ثم لما خرجوا، خلا الرجل بالشيخ وقال :له ما فعلت بالكيس ؟ قال : ألقيته في البحر، قال: هل سَمَحَتْ نفسُكَ بذهاب ألف دينار؟ فقال له الشيخ:يا قليل العقل ! أنا أذهبت عمري ومالي في طلب الحديث، وقد ثبت عند الناس أني ثقة، أفلا أنفي عني اسم السَّرِقَةِ؟ فرحم الله تعالى نفسه الكريمة، المنـزَّهةَ عن الأوصاف الذميمة، فهذا من أخلاقه الحميدة، الدالة على زهده ومروءته، وحسن تصرفه ونَبَاهته. اهـ الفوائد الدراري في ترجمة الإمام البخاري للامام إسماعيل بن محمد عبد الهادي الجراحي العجلوني الشافعي : صفحة: 51-52**



 





🥏❤️🏉❤️🥏❤️🏉❤️🥏❤️🏉❤️🥏❤️🏉❤️❤️🥏❤️🏉❤️🥏❤️🏉

Friday, November 1, 2024

ഗ്രന്ഥ രചനയിലൂടെ പുത്തന്‍വാദികളെ പിന്തുണക്കുന്നത് സുന്നി മാര്‍ഗമല്ല:

 ഗ്രന്ഥ രചനയിലൂടെ പുത്തന്‍വാദികളെ പിന്തുണക്കുന്നത് സുന്നി മാര്‍ഗമല്ല: സമസ്ത ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസ ധാരയെ വികലമാക്കാന്‍ മുന്നില്‍ നിന്നവരെ മഹത്വവത്കരിച്ച് മുസ്‌ലിം സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സമസ്ത❤️🔥♨️💥⚡️


കോഴിക്കോട്: ഇസ്ലാമിന്റെ യഥാര്‍ഥ വിശ്വാസധാരയെ വികലമാക്കാന്‍ മുന്നില്‍ നിന്നവരെ മഹത്വവത് കരിച്ച് മുസ്ലിം സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്  അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി. 

 നബി (സ്വ)യുടെ കാലം മുതല്‍ തുടര്‍ന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ശിര്‍ക്കും കുഫുറുമാണെന്ന് വാദിച്ച് മുഖ്യധാരാ മുസ്്‌ലിംകളെ അവിശ്വാസികളാക്കി ചിത്രീകരിക്കുന്നവരുടെ ഗ്രന്ഥങ്ങള്‍ക്ക് പദ്യാവിഷ്‌കാരമോ ഗദ്യാവിഷ്‌കാരമോ ചമച്ച് പിന്തുണക്കുന്നത് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഭൂഷണമല്ല. പുത്തനാശയക്കാരോട് മുന്‍കാല പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണിത്.

 സമസ്തയുടെ പേരില്‍ നടക്കുന്ന സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നവരില്‍ നിന്ന് ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത് വേദനാജനകമാണ്. പുത്തന്‍വാദികളുടെ ഗ്രന്ഥങ്ങള്‍ ആരുതന്നെ പരിഭാഷപ്പെടുത്തിയാലും പിന്തുണച്ചാലും സുന്നികള്‍ക്ക് അതില്‍ യാതൊരു ഉത്തരവാദിത്വമോ ബാധ്യതയോ ഇല്ലെന്നും മുശാവറ വ്യക്തമാക്കി.

മതത്തിന്റെ അടിസ്ഥാന ആരാധനകളിലൊന്നായ സക്കാത്ത് നല്‍കുന്നതിനും സ്വീകരിക്കുന്നതിനും വ്യക്തമായ മാനദണ്ഡമുണ്ട്. ഖുര്‍ആനിലും നബിചര്യയിലും അത് വ്യക്തമാണ്.  അതിന് വിരുദ്ധമായി സംഘടനാ പ്രവര്‍ത്തനത്തിനും പ്രചരണത്തിനും പത്രസ്ഥാപന നടത്തിപ്പിനും മറ്റും സക്കാത്ത് സമാഹരിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം മതവിരുദ്ധ സംവിധാനങ്ങളെ പോത്സാഹിപ്പിക്കുന്നതും   അതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതും ശരിയല്ല. പുത്തനാശയക്കാരുടെ കുതന്ത്രങ്ങളിലും ചതിക്കുഴിയിലും പെട്ട് പോകാതിരിക്കാന്‍ സമൂഹത്തില്‍ ആദരിക്കപ്പെടുന്നവര്‍ ജാഗ്രത കാണിക്കണമെന്നും  മുശാവറ ഓര്‍മപ്പെടുത്തി.

പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്്‌ലിയാര്‍  അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....