Saturday, November 16, 2024

ദൈവവിശ്വാസ പരിണാമങ്ങൾ-17` *കെ.പിയുടെ വ്യാഖ്യാനവും* *വ്യാഖ്യാന നിഷേധവും*

 https://www.facebook.com/share/p/15YF45nG1o/

1️⃣6️⃣4️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖

`ദൈവവിശ്വാസ പരിണാമങ്ങൾ-17`


*കെ.പിയുടെ വ്യാഖ്യാനവും* 

*വ്യാഖ്യാന നിഷേധവും*


കെ ഉമർ മൗലവി കൊണ്ടുവന്ന ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണം വ്യാഖ്യാനം പാടില്ല എന്ന പിഴച്ച ചിന്താഗതിയെ ആദ്യമായി പിന്തുണച്ചത് കെ പി മുഹമ്മദ് മൗലവി ആയിരുന്നു. വ്യാഖ്യാനത്തെ ശക്തമായി എതിർത്തുകൊണ്ട് അദ്ദേഹം എഴുതിയത് കാണുക:


" അല്ലാഹുവും റസൂലും പഠിപ്പിച്ചു തന്നതെല്ലാം അതിന്റെ അർത്ഥത്തിൽ തന്നെ ഗ്രഹിക്കുകയും ഏറ്റക്കുറച്ചിലുകളും വ്യത്യാസങ്ങളും വരുത്തി നമ്മുടെ വകയായുള്ള വ്യാഖ്യാനങ്ങളും വളച്ചൊടിക്കലും കോട്ടിമാട്ടലും സങ്കൽപ്പങ്ങളും ഒരിക്കലും പാടില്ലാത്തതും ആകുന്നു."

( വിശ്വാസം- ഭാഗം ഒന്ന് പേജ് 74.- 1989, 90, 91 കെ പി അൽ മനാറിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് വിശ്വാസം എന്ന പേരിൽ കെ എൻ എം പുറത്തിറക്കിയത്.)


വ്യാഖ്യാനിച്ച ഇമാമുകളെക്കുറിച്ച് 

കെ. പി മൗലവി എഴുതുന്നു:

" എന്നാൽ പിൽക്കാല പണ്ഡിതന്മാരിൽ പലരും അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ ഇത്തരം അബദ്ധത്തിൽ അറിഞ്ഞോ അറിയാതെയോ ചെന്നുചാടിയിരിക്കുന്നു. അവരിൽ പലർക്കും സദുദ്ദേശമാണുണ്ടായിരുന്നത് എന്നത് സത്യമായിരിക്കാം. രോഗം മാറണമെന്ന സദുദ്ദേശത്തോടെ വിഷം കഴിച്ചാലും രോഗി മരിക്കാനിടയാകുമല്ലോ." 

(വിശ്വാസം പേജ് 76)


ഇനി ഈ കെ പി മൗലവി തന്നെ

 പച്ചയായി വ്യാഖ്യാനിക്കുന്നുണ്ട്.

അല്ലാഹുവിന് മുകളിലും താഴെയുമുണ്ട് എന്ന് വിശ്വസിക്കാൻ വേണ്ടി മൗലവിമാർ ഉപയോഗപ്പെടുത്തുന്ന ഹദീസാണ് ഇമാം മുസ്‌ലിം(റ)ഉദ്ധരിച്ച സ്വഹീഹ് മുസ്‌ലിമിലെ 2713 നമ്പർ ഹദീസ്. ഈ ഹദീസ് ഉദ്ധരിച്ച് അല്ലാഹുവിന് മുകളിലും താഴെയുമുണ്ടെന്ന് സമർത്ഥിക്കുന്നത് നോക്കൂ :


".. നീ തന്നെയാകുന്നു പ്രകടമായിട്ടുള്ളത്. നിനക്ക് മുകളിൽ ഒന്നുമില്ല. നീ തന്നെയാകുന്നു ഉള്ളിലുള്ളത്. നിനക്ക് താഴെ ഒന്നുമില്ല."

(വിശ്വാസത്തിന്റെ അടിത്തറകൾ - അല്ലാഹു പേ :150)


ഈ ഹദീസിനെയാണ് കെ പി മുഹമ്മദ് മൗലവി വ്യാഖ്യാനിച്ചിരിക്കുന്നത്. 


കെ പി മൗലവി എഴുതുന്നു :

" നിന്റെ മീതെ ഒന്നുമില്ല എന്നതിന്റെ വിവക്ഷ നിന്നെ അതിജയിക്കുന്ന നിന്റെ മേൽ അധികാരം നടത്തുന്ന ആരുമില്ല എന്നും നിന്റെ അടിയിലായി ഒന്നുമില്ല എന്നതിന്റെ സാരം നീയറിയാതെ നിന്റെ നിയമപരിധിയിൽ നിന്ന് ഒഴിവാകുന്ന ആരും ഒന്നും ഇല്ല എന്നുമാകുന്നു"

(വിശ്വാസം ഭാഗം: ഒന്ന് പേജ് 90)


എന്തൊരു വിരോധാഭാസം!!

ഇമാമുകൾ വ്യാഖ്യാനിച്ചത് അബദ്ധമാണെന്നും അബദ്ധത്തിൽ വിഷം കഴിച്ചാൽ മരിച്ചുപോകുമെന്നൊക്കെ പറഞ്ഞ് വ്യാഖ്യാനത്തെ ശക്തമായി വിമർശിച്ചെഴു തിയയാൾ അതേ പുസ്തകത്തിൽ തന്നെ മറ്റൊരിടത്ത് വ്യാഖ്യാനിച്ചെഴുതുന്നു.!!


⁉️'ഇമാമുകൾ വ്യാഖ്യാനിച്ച് അബദ്ധത്തിൽ ചാടിയത് പോലെ' കെ പി മൗലവിയും അബദ്ധത്തിൽ ചാടിയോ..?!

⁉️ ഒരിക്കലും വ്യാഖ്യാനം പാടില്ലെന്ന് പറഞ്ഞ മൗലവിക്ക് തന്നെ വ്യാഖ്യാനിക്കേണ്ടി വന്നതിൽ നിന്നും അർത്ഥം പറയാൻ തുടങ്ങിയാൽ വ്യാഖ്യാനം അനിവാര്യമാകും എന്ന് മനസ്സിലാക്കാൻ എന്തുകൊണ്ട് മൗലവിമാർക്ക് സാധിക്കുന്നില്ല..!?

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....