Monday, November 11, 2024

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/

1️⃣5️⃣6️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖

ദൈവവിശ്വാസ പരിണാമങ്ങൾ - 9


*വാഴക്കാട് ഖണ്ഡനം ;*

*സി പി ഉമർ സുല്ലമിക്കും*

*എടവണ്ണ സുല്ലമിക്കും* 

*ആദർശ വ്യതിയാനം*


അല്ലാഹുവിന്റെ സിഫത്തുകളും മറ്റും പരാമർശിക്കുന്ന മുതശാബിഹായ  ആയത്തുകൾക്ക് ബാഹ്യാർത്ഥം പറഞ്ഞ് അതിൽ തന്നെ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് മുൻഗാമി(സലഫ്)കളുടെ മാർഗ്ഗമെന്നും അത്തരം സൂക്തങ്ങളെ വ്യാഖ്യാനിക്കൽ പിഴച്ച മാർഗ്ഗമാണെന്നും വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മുജാഹിദിന്റെ പുതിയ വേർഷനെ പ്രതിരോധിക്കാനായിരുന്നു പേരോട് ഉസ്താദ് വാഴക്കാട് ഖണ്ഡനത്തിന്റെ ഏറെ സമയവും ഉപയോഗപ്പെടുത്തിയത്. അന്ന് മൗലവിമാർ ഒറ്റക്കെട്ടായിരുന്നു. ഈ വിഷയത്തിലും പേരോട് ഉസ്താദിനെതിരെ അവർ ഒറ്റക്കെട്ടായിത്തന്നെ നിന്നു. അൽ ഇസ്‌ലാഹ് മാസികയും ശബാബ് വാരികയും ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി. 


ഒടുവിൽ ഹഖ് വിജയിച്ചു. 

സത്യം പുലർന്നു. 

പേരോട് ഉസ്താദ് വാഴക്കാട് സ്ഥിരപ്പെടുത്തിയ കാര്യം മൗലവിമാരിൽ വലിയൊരു വിഭാഗത്തിന് അംഗീകരിക്കേണ്ടി വന്നു. അവർ ചില്ലറക്കാരായിരുന്നില്ല. മുജാഹിദിന് വേണ്ടി തൗഹീദ് പ്രസംഗം നടത്തിയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രമുഖനും കൊട്ടപ്പുറം സംവദാത്തിൽ മുജാഹിദ് പക്ഷത്തെ വിഷയാവതാരകനുമായ സി പി ഉമർ സുല്ലമി, മുജാഹിദിലെ ഏറ്റവും വലിയ ഗ്രന്ഥകാരനും ഉന്നത സ്ഥാപനങ്ങളിലെ അധ്യാപകനും  അലവി മൗലവിയുടെ മകനുമായ അബ്ദുസ്സലാം സുല്ലമി. ഇവർ രണ്ടുപേരും  ഇവരുടെ അനുയായികളും പേരോട് ഉസ്താദ് സമർത്ഥിച്ച വിഷയത്തിലേക്ക് വന്നു. മാത്രമല്ല, ഉസ്താദ് സമർഥിച്ച വിഷയങ്ങൾ അവർ ശബാബിലും മറ്റും സ്വന്തം ആശയമായി എഴുതുകയും ചെയ്തു. 


ഇത് ചെറിയൊരു മാറ്റമായിരുന്നില്ല. എത്രത്തോളം, സൂക്ഷ്മതയുടെ  മാർഗമായി മുതശാബിഹായ സൂക്തങ്ങളിൽ വന്ന 'യദ്' 'വജ്ഹ്' പോലുള്ളവക്ക് അർത്ഥം പറയാതെ അങ്ങനെ തന്നെ വിശ്വാസിക്കുകയാണ് വേണ്ടത്, അതാണ് മുൻഗാമികളുടെ ആദർശമെന്ന് ഉസ്താദ് വിശദീകരിച്ചത് അങ്ങനെതന്നെ സി പി ഉമർ സുല്ലമി എഴുതി മുജാഹിദുകളെ പഠിപ്പിക്കുന്ന സാഹചര്യം വന്നു. 


" വിശുദ്ധ ഖുർആനും തിരുസുന്നത്തുമെല്ലാം അറബി ഭാഷയിലാണ്. അറബി ഭാഷയിലെ ആശയങ്ങൾ സമ്പൂർണ്ണമായി ഉൾക്കൊണ്ട വിവർത്തനം നമ്മുടെ മലയാള ഭാഷയിൽ അസാധ്യമാണ്.  അതുകൊണ്ടുതന്നെ പരിഭാഷയില്ലാതെ ഖുർആനിലും സുന്നത്തിലും വന്ന സിഫത്തുകൾ അംഗീകരിക്കലാണ് ഏറ്റവും ഉത്തമം... 'യദ് ' പോലെ തന്നെ വജ്ഹ്, സ്വാഖ്, ഖദമ് എന്നിവയെല്ലാം ഭാഷാന്തരമില്ലാതെ തന്നെ സത്യമായി അംഗീകരിക്കുക എന്നതാണ് സലഫു സ്വാലിഹുകളുടെ മാർഗ്ഗം. "

(ശബാബ് വാരിക 2009 

ഒക്ടോബർ 23)


അല്ലാഹുവിന്റെ സിഫത്തിനെ വ്യാഖ്യാനിക്കാൻ പാടില്ലെന്നും വ്യാഖ്യാനം സ്വിഫത് നിഷേധമാണെന്നുമുള്ള മൗലവിമാരുടെ പുതിയ വാദം യഥാർത്ഥ സലഫി വാദമല്ലെന്നും ഇത് മുജസ്സിമിയ്യത്തിന്റെയും കറാമിയ്യത്തിന്റെയും വാദമാണെന്നും 

അബ്ദുസ്സലാം സുല്ലമി ശബാബിൽ വ്യക്തമാക്കുകയുണ്ടായി.


" ബാഹ്യാർത്ഥത്തിൽ തന്നെ ഇവയെ പരിഗണിക്കണമെന്ന വാദം പിഴച്ച കക്ഷികളായ മുജസ്സിമിയ്യത്തിന്റെയും കറാമിയ്യത്തിന്റെയും വീക്ഷണമാണ്. "

(ശബാബ് വാരിക 2009

ജൂലൈ 3 പേജ് : 30)


"അല്ലാഹുവിന്റെ കൈകൾ, അല്ലാഹുവിന്റെ ഇറക്കം എന്നെല്ലാം പറയുന്ന സൂക്തങ്ങളും ഹദീസുകളും സന്ദർഭോചിതം എവിടെയും വ്യാഖ്യാനിക്കാൻ പാടില്ലെന്ന് പറയൽ സലഫികൾ ഉൾക്കൊണ്ട തൗഹീദല്ല. പ്രത്യുത ഇത് മുജസ്സിമിയ്യത്തിന്റെയും കറാമിയ്യത്തിന്റെയും തൗഹീദാണ്."

(ശബാബ് വാരിക 2009

 ജൂൺ 5 പേജ് 29 )


മുജാഹിദ് പ്രസ്ഥാനത്തിലെ ആദ്യ ഭിന്നിപ്പിനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് അല്ലാഹുവിന്റെ സ്വിഫാത്ത് വിഷയത്തിൽ സി.പി ഉമർ സുല്ലമിയും എടവണ്ണ സലാം സുല്ലമിയും സുന്നി ആദർശം സ്വീകരിച്ചുവെന്നതായിരുന്നു. ഇത് മുജാഹിദ് ആശയത്തിൽ നിന്നുള്ള അവരുടെ വ്യതിയാനമായി ചൂണ്ടിക്കാണിക്കപ്പെട്ടു.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....