Saturday, November 2, 2024

വ്യാഖ്യാനം സിഫത്ത് നിഷേധം ;* *മൗലവിമാർ പിടിച്ചത് പുലിവാല്*

 https://www.facebook.com/share/p/19XYAuAvPz/

1️⃣6️⃣0️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

`ദൈവവിശ്വാസ പരിണാമങ്ങൾ 13`

*വ്യാഖ്യാനം സിഫത്ത് നിഷേധം ;*

*മൗലവിമാർ പിടിച്ചത് പുലിവാല്*


അല്ലാഹുവിന്റെ സ്വിഫത്തുകൾ പരാമർശിക്കുന്ന മുതശാബിഹായ സൂക്തങ്ങൾക്കും ഹദീസുകൾക്കും ബാഹ്യാർത്ഥം ഉദ്ദേശിക്കാതെ വ്യാഖ്യാനം പറയാമെന്നത് അഹ്‌ലുസ്സുന്നയുടെ ആദർശമാണ്. മുൻഗാമികളിൽ ചിലരും പിൻഗാമികൾ ഭൂരിഭാഗവും ഇവയെ വ്യാഖ്യാനിച്ചവരായിരുന്നു. എന്നാൽ ഇത്തരം സൂക്തങ്ങളെയും ഹദീസുകളെയും അതിന്റെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണമെന്നും വ്യാഖ്യാനം സ്വിഫത്ത് നിഷേധമാണെന്നും മുജാഹിദുകൾ മീറ്റിംഗ് ചേർന്ന് തീരുമാനിച്ചു. ലോകത്ത് അംഗീകൃതരായ പണ്ഡിതരുടെ പിന്തുണ ഈ വിഷയത്തിൽ മുജാഹിദുകൾക്കില്ല തന്നെ. മാത്രമല്ല ഈ പുതിയ വാദപ്രകാരം മുജാഹിദ് നേതൃത്വമാണ് ആദ്യം സ്വിഫത്ത് നിഷേധികളായി മാറുക.


കെ എൻ എം മുഖപത്രമായ വിചിന്തനം വാരികയിൽ എഴുതുന്നു: 


" അല്ലാഹുവിന് വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും പറഞ്ഞ വിശേഷണങ്ങളെ അതിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്നും മാറ്റി മറ്റൊരു കാര്യമാക്കി സ്വയം വ്യാഖ്യാനിക്കുക ഇതിന് സ്വിഫത്ത് നിഷേധം എന്ന് തന്നെയാണ് മതത്തെപ്പറ്റി വിവരമുള്ള ഏതൊരാളും പറയുക "

(വിചിന്തനം വാരിക 2019 

ജൂൺ 4 പേജ് 10 )


ഇനി, ഈ വിശ്വാസപ്രകാരം ആരൊക്കെയാണ് സ്വിഫത്തു നിഷേധികളായതെന്ന് പരിശോധിച്ചു നോക്കാം.


1)വക്കം മൗലവി:

മുജാഹിദ് സ്ഥാപകനായ വക്കം മൗലവി ഇത്തരം സൂക്തങ്ങളെയും ഹദീസുകളെയും വ്യാഖ്യാനിക്കണമെന്നാണ് പഠിപ്പിച്ചത്. 


" പിൽക്കാലത്തെ ഉലമാക്കളുടെ പക്ഷം ആ ഭാഗത്തെ ഭാഷാ നിയമം അനുസരിച്ച് വ്യാഖ്യാനിച്ച് ബുദ്ധിക്ക് വിരോധമില്ലാത്ത അർത്ഥത്തെ സങ്കൽപ്പിക്കണമെന്നാണ്." 

(ഇസ്‌ലാം മത സിദ്ധാന്ത സംഗ്രഹം, വക്കം മൗലവി പേജ് :62)


2)കെ എം മൗലവി, 

3)അമാനി മൗലവി, 

4)എ അലവി മൗലവി, 

5)പി കെ മൂസ മൗലവി 


കെ.എം മൗലവി പരിശോധിക്കുകയും മേൽപ്പറഞ്ഞ മൂന്ന് മൗലവിമാർ ചേർന്നെഴുതുകയും ചെയ്ത പരിഭാഷയാണ് കെ എൻ എം ഔദ്യോഗിക പരിഭാഷയായ വിശുദ്ധ ഖുർആൻ വിവരണം. ഇതിൽ നിരവധി സ്ഥലങ്ങളിൽ സിഫത്തുകളെ വ്യാഖ്യാനിച്ചത് കാണാം.


ഉദാഹരണം: 

1)വജ്ഹ് : ബാഹ്യാർത്ഥം മുഖം എന്നാണ്. വജ്ഹിന് വ്യാഖ്യാനാർത്ഥമായ "പ്രീതി" എന്നാണ് നൽകിയത്. (3/2522)

2)"യുക്ശഫു അൻ സ്വാഖ്" : കണങ്കാൽ വെളിവാക്കപ്പെടും എന്നാണ് ബാഹ്യാർത്ഥം. "കാര്യം ഗൗരവത്തിലെത്തുന്ന ദിവസം" എന്ന ബാഹ്യാർത്ഥമാണ് നൽകിയത്. (പേജ് :3392)


അമാനി മൗലവിയുടെ പരിഭാഷയിൽ ധാരാളം സ്ഥലങ്ങളിൽ ഇത് പോലെ വ്യാഖ്യാനങ്ങൾ വന്നിട്ടുണ്ട്.


ചുരുക്കത്തിൽ, ആധുനിക മൗലവിമാരുടെ പുതിയ ദൈവവിശ്വാസപ്രകാരം അമാനി മൗലവിയടക്കമുള്ള ആദ്യകാല സർവ്വ മൗലവിമാരും തനിച്ച സ്വിഫത്ത് നിഷേധികളായി മാറിയിരിക്കുന്നു.


 ⁉️അല്ലാഹുവിന്റെ സ്വിഫത്തുകൾ നിഷേധിച്ചവർ വിശ്വാസികളാകുമോ? 

⁉️പൂർവ്വകാല മൗലവിമാർ സ്വിഫത്തുകളെ വ്യാഖ്യാനിച്ചതിനുള്ള തെളിവുകൾ നിഷേധിക്കാൻ പറ്റുമോ?

⁉️വിശ്വാസത്തിൽ വ്യതിയാനം വന്നവരെ നേതാവായി പരിചയപ്പെടുത്തുന്നത് എന്തിനാണ്?

ഒന്നുകിൽ സ്വിഫത് വ്യാഖ്യാനം അംഗീകരിക്കുക/വ്യാഖ്യാനം സ്വിഫത് നിഷേധമല്ലെന്ന് പറയുക. അല്ലെങ്കിൽ നേതാക്കൾ വിശ്വാസികളല്ലെന്ന് സമ്മതിക്കുക. 


മൗലവിമാരേ...

നിങ്ങൾ പിടിച്ചത് പുലിവാലാണ്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....