Tuesday, March 12, 2024

ഭക്ഷണം കഴിക്കുമ്പോൾ സംസാരം

 *📗ഭക്ഷണം കഴിക്കുമ്പോൾ സംസാരം📗*

🌮🌮🌮🌮🌮🌮🌮


 ❓    ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുതെന്ന് ചില ഉമ്മമാർ പറയാറുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ലേ? 


✅ ഭക്ഷണം കഴിക്കുമ്പോൾ നല്ല കാര്യങ്ങൾ സംസാരിക്കൽ സുന്നത്താണെന്നാണ് നമ്മുടെ കർമ്മശാസ്ത്ര പണ്ഡിതർ പഠിപ്പിച്ചത് - എന്നാൽ സംസാരം ചുരുക്കലാണ് നല്ലത് (ശർവാനി 9/379) 

     ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ വായയിൽ ഭക്ഷണമുണ്ടെങ്കിൽ അവനോട് സലാം പറയൽ സുന്നത്തില്ല വിഴുങ്ങിയ ശേഷം രണ്ടാമത് ഭക്ഷണം വായയിൽ വെക്കുന്നതിന് മുമ്പ് സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.(തുഹ്ഫ: ശർവാനി )


*📒ഭക്ഷണം കഴിക്കാനുള്ള ഇരുത്തം📒*


   ❓  ഭക്ഷണം കഴിക്കുമ്പോൾ എങ്ങനെ ഇരിക്കണം ?


✅ഇരു പാദങ്ങളുടെയും മുകൾ ഭാഗം നിലത്തു വെച്ച് കാൽ മുട്ടുകൾ മടക്കി ഇരിക്കുകയോ വലതു കാൽ നാട്ടി വെച്ച് ഇടതു പാദത്തിൻമേൽ ഇരിക്കുകയോ ചെയ്യാം പഴവർഗങ്ങൾ ഒഴികെയുള്ളവ ചാരിയിരുന്നോ ചെരിഞ്ഞുകിടന്നോ ഭക്ഷിക്കൽ കറാഹത്താണ് (ഫത്ഹുൽ മുഈൻ )

 ഇന്നു ആധുനിക സൗകര്യങ്ങൾ വന്നപ്പോൾ ഈ സുന്നത്ത് പലർക്കും നഷ്ടപ്പെട്ടു.

----

മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാനിറങ്ങിയ ഒഹാബീസ്

 


മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാനിറങ്ങിയ ഒഹാബീസ്


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 


 ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളിച്ചാൽ ഭക്ഷണം താഴെ വെക്കാതെ പാത്രത്തിലുള്ളത് മുഴുവൻ കഴിക്കാമെന്ന് ഒരു ഒഹാബി പുരോഹിതൻ എഴുതിയത് കണ്ടു. യഥാർഥ മെന്ത്?


മറുപടി


മുസ്ലിമിങ്ങളുടെ ഈമാൻ നശിപ്പിച്ച ഒഹാബീസ് അല്ലാഹുവിലുള്ള വിശ്വാസത്തിലും പ്രവാചകന്മാരിലും മലക്കുകളിലുമുള്ള വിശ്വാസത്തിലും ജനങ്ങളെ വഴി പിഴപ്പിച്ചതിന്ന് പുറമെ നിസ്കാരവും നോമ്പും സകാത്തും ഹജ്ജും ബാത്വിലാക്കാൻ പുറപ്പെട്ടിരിക്കുകയാണ്.


നിസ്കാരത്തിലെ നിയ്യത്തിലെ നിയ്യത്തിലും മറ്റു ഫർളുകളും വെട്ടി മുറിച്ച് നിസ്കാരം ബാത്വിലാക്കുകയും , സകാത്ത് കമ്മിറ്റി ഉണ്ടാക്കി മുജാഹിദിന്റെ ശിർക്കൻ പ്രവർത്തനത്തിന് വരെ വെട്ടിമാറ്റി സാധുക്കൾക്ക് നൽകേണ്ട സ്കാത്ത് തടഞ്ഞ് വെച്ച് ബാങ്കിലിട്ടു പലിശ വാങ്ങിയവർ


ഇപ്പോൾ നോമ്പും ബാത്വിലാക്കാൻ ഇറങ്ങിച്ചിരിക്കുകയാണ് ,

സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് മഗ്രിബ് ബാങ്ക് വിളിച്ചു കൊണ്ട് മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കിയവർ

സ്വുബ്ഹി ബാങ്ക് കൊടുത്തതിന് ശേഷവും അത്തായം കഴിപ്പിച്ചു ജനങ്ങളുടെ നോമ്പ് ബാത്വിലാക്കുകയാണ്. ഇവരെ കൊണ്ട് എന്തൊരു ദുരന്തമാണ് പടച്ചവനേ


ഇമാം നവവി ശറഹുൽ മുഹദ്ധബിൽ പറയുന്നു.

ഒരാളുടെ വായയിൽ ഭക്ഷണമുണ്ടായിരിക്കെ പ്രഭാതം വെളിവായാൽ (സ്വുബ്ഹിയുടെ  സമയമായാൽ  ) അവൻ വായയിൽ ഉള്ളത് തുപ്പികളണം നോമ്പ് പൂർത്തിയാക്കണം. സ്വുബ്ഹിയുടെ സമയമായത് അറിഞ്ഞതിന് ശേഷം വായിലെ ഭക്ഷണം വിഴുങ്ങിയാൽ അവന്റെ നോമ്പ് ബാത്വിലായി. ഇതിൽ അഭിപ്രായ വിത്യാസമില്ല.

ഇതിന്റെ തെളിവ് ഇബ്നു ഉമറും ആഇശയും رضي الله عنه م

പറഞ്ഞ ഹദീസാണ് . നബി സ്വ  പറഞ്ഞു. നിക്ഷയം ബിലാൽ രാത്രി വാങ്ക് വിളിക്കുന്നു അപ്പോൾ നിങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക

ഇബ്നു ഉമ്മുമക്തും വാങ്ക് വിളിക്കുന്നത് വരെ മാത്രം പിന്നേ സ്റ്റാപ്പ് ചെയ്യുക.

ബുഖാരി മുസ്ലിം.

( ഇവിടെ ബിലാൽ റ സ്വുബ്ഹിക്ക് മുമ്പ് വിളിക്കുന്ന തഹജ്ജുദിന്റെ വാങ്കാണ് അത് വിളിച്ചാലും ഭക്ഷണം കഴിക്കാവുന്നതാണ് . ഇബ്നു ഉമ്മു മക്തൂമി റ ന്റെ വാങ്ക് സ്വുബ്ഹി ക്ക് വേണ്ടിയാണ്. അതിന്റെ ശേഷം ഭക്ഷിക്കലും കുടിക്കലും പാടില്ല എന്നാണ് തിരുനബി സ്വ പറയുന്നത്. അത് പത്രം കൈയിൽ വെച്ചാലും താഴെയാണങ്കിലും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണങ്കിലും സമമാണ്)


എന്നാൽ പാത്രം കയ്യിലുണ്ടായിരിക്കെ വാങ്ക് കേട്ടാൽ പാത്രം താഴെ വെക്കരുത് എന്ന ഹദീസ്

ഇമാം ബൈഹഖി റ പറയുന്നു.

ഇത് സ്വഹീഹാണങ്കിൽ തന്നെ

ഫജ്റ് വെളിവാകുന്നതിന്റെ അതായത് സ്വുബ്ഹിയുടെ സമയമാവുന്നതിന്റെ അൽപം മുമ്പായിരുന്നു വാങ്ക് കൊടുത്തിരുന്നത് എന്ന വ്യാഖ്യാനമാണ് ഇതിന് പണ്ഡിതന്മാർ നൽക്കുന്നത്. അപ്പോൾ ഭക്ഷണം കഴിക്കലും കുടിക്കലും സ്വുബ്ഹിക്ക് മുമ്പായിരുന്നു.

അല്ലങ്കിൽ ഈ ഹദീസ്  ബിലാൽ റ വിളിക്കുന്ന ഒന്നാം വാങ്കിനെ  (തഹജ്ജുദിന്റെ വാങ്ക് )പറ്റിയാണന്ന് വെക്കേണ്ടതാണ്.

അങ്ങനെ വെച്ചാൽ വിവിധ ഹദീസുകളുമായി ഏകോപിക്കാൻ കഴിയും ശറഹു മുഹദ്ധബ് 309 / 6


ഇനിയും ധാരാളം തെളിവുകളും ഉദ്ധരണികളും കൊണ്ട് വരാൻ കഴിയും തൽകാലം ഇത് മതിയല്ലോ

ആധുനിക ഓഹാബി മൗലവിമാരുടെ ലേഘനങ്ങൾ പേജ് നമ്പർ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ജനങ്ങളുടെ നോമ്പ് ബാത്വിലാക്കുകയാണ് ഒഹാബീസ് ഇബ്ലീസ് കക്ഷികൾ ചെയ്തു കൊണ്ടിരിക്കുന്നത്


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി


{فرع} ذكرنا أن من طلع الفجر وفى فيه طعام فليلفظه ويتم صومه فان ابتلعه بعد علمه بالفجر بطل صومه وهذا لا خلاف فيه ودليله حديث ابن عمر وعائشة رضي الله عنهم أن رسول الله صلى الله عليه وسلم قال " ان بلالا يؤذن بليل فكلوا واشربوا حتى يؤذن ابن أم مكتوم " رواه

(٣١١)


لبخاري ومسلم وفى الصحيح أحاديث بمعناه (وأما) حديث أبي هريرة رضي الله عنه عن النبي صلى الله عليه وسلم أنه قال " إذا سمع أحدكم النداء والاناء على يده فلا يضعه حتى يقضى حاجته منه " وفى وراية " وكان المؤذن يؤذن إذا بزغ الفجر " فروى الحاكم أبو عبد الله الرواية الأولى وقال هذا حديث صحيح على شرط مسلم ورواهما البيهقي ثم قال وهذا إن صح محمول عند عوام أهل العلم على أنه صلى الله عليه وسلم علم أنه ينادى قبل طلوع الفجر بحيث يقع شربه قبيل طلوع الفجر قال وقوله إذا بزغ يحتمل أن يكون من كلام من دون أبي هريرة أو يكون خبرا عن الاذان الثاني ويكون قول النبي صلى الله عليه وسلم " إذا سمع أحدكم النداء والاناء على يده " خبرا عن النداء الأول ليكون موافقا لحديث ابن عمر وعائشة رضي الله عنهما قال وعلى هذا تتفق الاخبار وبالله التوفيق والله أعلم * * قال المصنف رحمه الله * {ويحرم على الصائم الأكل والشرب لقوله سبحانه وتعالى (وكلوا واشربوا حتى يتبين لكم الخيط الأبيض من الخيط الأسود من الفجر ثم أتموا الصيام إلى الليل) فان أكل أو شرب وهو ذاكر للصوم عالم بتحريمه مختار بطل صومه لأنه فعل ما ينافي الصوم من غير عذر


محمد اسلم الثقافي الكاملي المليباري الهندي



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

Sunday, March 10, 2024

*സ്ത്രീ പള്ളിപ്രവേശനത്തിനു നിരോധനമുണ്ടോ?*

 _______________________________

*സ്ത്രീ പള്ളിപ്രവേശനത്തിനു നിരോധനമുണ്ടോ?*

 =========================


=======================



പ്രശ്നം: 



സ്ത്രീകൾ പള്ളിയിൽ പോകൽ കറാഹത്താണല്ലോ. ഒരുകാര്യം കറാഹത്താവണമെങ്കിൽ പ്രവാചകരുടെ വ്യക്തമായ വിരോധമോ അതല്ലെങ്കിൽ മറ്റൊരു മദ്ഹബിൽ നിർബന്ധമാണെന്ന കൽപനയുള്ള കാര്യത്തെ ഉപേക്ഷിക്കുകയോ ചെയ്യണമല്ലോ. എന്റെ ചോദ്യം, സ്ത്രീകൾ പള്ളിയിൽ പോകൽ പ്രവാചകർ വ്യക്തമായി നഹ്'യു ചെയ്ത വല്ല ഹദീസുകളുമുണ്ടോ? എന്നാണ്. എങ്കിലല്ലേ അതു കറാഹത്താവുകയുള്ളൂ? വിശദീകരിച്ചാലും.


ഉത്തരം: 


*ഒരുകാര്യം കറാഹത്താകണമെങ്കിൽ അക്കാര്യത്തെക്കുറിച്ചു തന്നെ വ്യക്തമായ നിരോധനം ശാരിഇൽ നിന്നുണ്ടാകണമെന്നില്ല. വ്യക്തമായ പ്രത്യേക നിരോധനമുണ്ടെങ്കിൽ കറാഹത്തുണ്ടാകും എന്നല്ലാതെ, കറാഹത്തുള്ളിടത്തെല്ലാം പ്രത്യേകം നിരോധനം ഉണ്ടായിക്കൊള്ളണമെന്നു വ്യവസ്ഥയില്ല. പ്രത്യേക നിരോധനം വന്നട്ടില്ലാത്ത എത്രയോ കാര്യങ്ങൾ കറാഹത്താണെന്നു ഫുഖഹാഉ വ്യക്തമാക്കിയിട്ടുണ്ട്. മുഗ്നി: 1-42. അങ്ങനെ കറാഹത്തുവരുന്ന പല കാരണങ്ങളിൽ ഒന്നുമാത്രമാണു ഹറാമാണെന്നു ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടാകുക എന്നത്. ഇതായിരിക്കാം താങ്കൾ പ്രശ്‌നത്തിൽ സൂചിപ്പിച്ചത്.*


*സ്ത്രീകൾ പള്ളിയിൽ പോകൽ കറാഹത്താണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയിട്ടില്ല. പള്ളിയിലെ പുരുഷ ജമാഅത്തിൽ സംബന്ധിക്കൽ സ്ത്രീകൾക്കു കറാഹത്താണെന്നാണു വ്യക്തമാക്കിയിട്ടുള്ളത്. പള്ളിയല്ലാത്ത ജമാഅത്തു നടത്തുന്ന സ്ഥലങ്ങളും ഇതുപോലെ തന്നെയാണ്. അവിടെ സംബന്ധിക്കലും സ്ത്രീകൾക്കു കറാഹത്താണ്. ഇതിനു കാരണം, വ്യക്തമായി നിരോധിക്കപ്പെട്ടിട്ടുള്ളതും നിഷിദ്ധവുമായ സ്ത്രീകൾ മൂലമുള്ള ഫിത്നക്ക്(കുഴപ്പം) ഇതു സാഹചര്യമൊരുക്കുന്നുവെന്നതാണ്. ജമാഅത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾ യുവതികളാകുകയോ അലങ്കാരവതികളാകുകയോ ചെയ്യുക എന്നതാണ് ഈ സാഹചര്യം. തുഹ്ഫ:2-252. ഇങ്ങനെ ഹറാമും നിഷിദ്ധവുമായ കുഴപ്പങ്ങൾക്കു വഴിവയ്ക്കാനിടവരുക എന്നതും ഒരു കാര്യം കറാഹത്താകാനുള്ള കാരണമാണ്. മഹല്ലി:1-222 നോക്കുക.*



======================

*മൗലാനാ നജീബുസ്താദ് മമ്പാട്*

പ്രശ്നോത്തരം||  3/64(761)

✨✨✨✨✨✨✨


*🇦​🇱​  🇭​🇮​🇩 🇦 🇾​🇦* 


ഉറുമ്പിനെ കരിക്കൽ

 

*ഉറുമ്പിനെ കരിക്കൽ*  ========================= https://chat.whatsapp.com/4DQHeOJIbkmIalDu01mGCx ======================= പ്രശ്നം: അടുക്കളയിൽ ഉറുമ്പുശല്യമുണ്ടാകുമ്പോൾ അതിന്റെ മാളത്തിങ്കൽ അടുപ്പിൽ നിന്നു തീക്കനൽ വാരിയിട്ടു കൊല്ലാറുണ്ട്. ഇത് അനുവദനീയമാണോ? ഉത്തരം: *തീ കൊണ്ടു കരിച്ചു കളയലല്ലാതെ ഗത്യന്തരമില്ലാതെ വന്നാൽ മാത്രമേ അങ്ങനെ തീയിട്ടു കരിക്കാവൂ. അല്ലെങ്കിൽ അനുവദനീയമല്ല. തുഹ്ഫ 7-176.* ====================== *മൗലാനാ നജീബുസ്താദ് മമ്പാട്*


മൗലാനാ നജീബുസ്താദ് മമ്പാട്*

Tuesday, February 27, 2024

ഇൽമ് പഠിപ്പിക്കാൻ വേണ്ടി അന്യപുരുഷൻമാർ സ്ത്രീകളുടെ മുഖം നോക്കാമോ?

 


ഇൽമ് പഠിപ്പിക്കാൻ വേണ്ടി അന്യപുരുഷൻമാർ 

സ്ത്രീകളുടെ  മുഖം നോക്കാമോ?


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി 



സ്ത്രീകൾക്ക് അറിവ് പഠിപ്പിക്കാൻ വേണ്ടി അന്യപുരുഷന്മാർ സ്ത്രീകളുടെ മുഖം  നോക്കുന്നതിന്റെ വിധിയെന്ത് ?



മറുപടി


 ഷാഫി മദ്ഹബിലെ പ്രബല വീക്ഷണം അന്യ പുരുഷൻറെ മുന്നിൽ സ്ത്രീകളുടെ മുഖം ഔറത്താണ് എന്നതാണ് ,


എന്നാൽ നിഹായയിൽ പറയുന്നു. 



എന്നാൽ കച്ചവടം പോലെയുള്ള ഇടപാടുകൾക്ക് വേണ്ടി തിരിച്ചറിയൽ ആവശ്യമായത് കൊണ്ട് 

മുഖം മാത്രം നോക്കൽ അനുവദനീയമാണ്.


എല്‍മു പഠിപ്പിക്കാൻ വേണ്ടിയും അനുവദനീയമാണ്.

അത് നിർബന്ധവിജ്ഞാനം മാത്രമല്ല സുന്നത്തായ വിജ്ഞാനവും പറ്റുന്നതാണ്.

പക്ഷേ ഇത് അനുവദനീയമാവൽ അഞ്ച് നിബന്ധനകൾക്ക് വിധേയമാണ്.


ഒന്ന് .സ്ത്രീ വർഗ്ഗത്തിൽ പെട്ടപഠിപ്പിക്കാൻ പറ്റുന്നവർ ഇല്ലാതിരിക്കുക


രണ്ട് .പഠിപ്പിക്കാൻ പറ്റുന്ന മഹ്റം ആയ പുരുഷൻ ഇല്ലാതിരിക്കുക


മൂന്ന് :മറയുടെ പിന്നിൽ നിന്നും പ്രയാസമാവുക


നാല് : ഒരു സ്ത്രീയും ഒരു പുരുഷനും മാത്രമാകുന്ന അവസ്ഥ ഇല്ലാതിരിക്കുക

നിഹായ 6.199



തുഹ്ഫയിലും ഈ നിബന്ധനകൾ ഒത്താൽ മാത്രമേ പഠിപ്പിക്കാൻ വേണ്ടി മുഖം കാണൽ അനുവദനീയമാവു എന്ന് പറയുന്നു.

പക്ഷെ ഈ

നിർബന്ധനകൾ പാലിച്ചാൽ പോലും നിർബന്ധ  വിജ്ഞാനത്തിന് മാത്രമേ ഇത് അനുവദനീയമുള്ളു എന്നും പറയുന്നു.

എന്നാൽ നിഹായ നിർബന്ധവും സുന്നത്തും ഉൾപെടുമെന്നും പറയുന്നു.

മുഖം ഔറത്തല്ല എന്ന വീക്ഷണത്തിൽ മ അനുവദനീയമാവുന്നതാണ്.

وفي النهاية 6/199

( قلت : ويباح ) ( النظر ) للوجه فقط ( لمعاملة ) كبيع وشر


 وتعليم ) لأمرد وأنثى وقول الشارح وهو أي التعليم للأمرد خاصة تبع فيه السبكي ، والمعتمد أن جوازه غير مقصور عليه ولا على ما يجب تعليمه كما مر


ومحل جواز ذلك عند فقد جنس ومحرم صالح وتعذره من وراء حجاب ووجود مانع خلوة أخذا مما مر في العلاج ،




كتاب تحفة المحتاج 

[ابن حجر الهيتمي]


قلت ويباح النظر ) للوجه فقط ( لمعاملة ) كبيع وشراء ليرجع بالعهدة ويطالب بالثمن مثلا ( وشهاد


  (وتعليم) لأمرد وأنثى كما صرح به السياق خلافا لما يوهمه كلام شارح من اختصاصه بالأمرد.


قال السبكي وغيره هذه من تفردات المنهاج أي دون الروضة وأصلها وإلا فهي في شرح مسلم والفتاوى وإنما يظهر فيما يجب تعلمه وتعليمه كالفاتحة وما يتعين فيه ذلك من الصنائع المحتاج إليها بشرط فقد جنس ومحرم صالح وتعذره من وراء حجاب ووجود مانع خلوة أخذا مما مر في العلاج لا فيما لا يحب كما يدل له قوله: الآتي في الصداق تعذر تعليمه على الأصح وعلله الرافعي بخشية الوقوع في التهمة والخلوة المحرمة ومقابله يعلمها من وراء حجاب بغير خلوة فالوجهان متفقان على تحريم النظر اهـ وقال جمع لا يتقيد الحل بالواجب وفرقوا بين هذا وما في الصداق بأن تعليم المطلق يمتد معه الطمع لسبق مقرب إلا لغة بخلاف الأجنبي



وعليه فلا بد من تلك الشروط هنا أيضا، وظاهر أنها لا تعتبر في الأمرد كما عليه الإجماع الفعلي ويتجه اشتراط العدالة فيهما كالمملوك بل أولى (ونحوها) كأمة يريد شراءها فينظر ما عدا عورتها وحاكم يحكم لها أو عليها، أو يحلفها وإنما يجوز النظر في جميع ما مر (بقدر الحاجة والله أعلم) .


فلا يجوز أن يجاوز ما يحتاج إليه؛ لأن ما حل لضرورة يقدر بقدرها ومن ثم قال الماوردي لو عرفها الشاهد بنظرة لم تجز ثانية أو برؤية بعض وجهها لم يجز له رؤية كله وما في البحر عن جمهور من الفقهاء أنه يستوعبه مبني على الضعيف السابق من حل نظر وجهها حيث لا فتنة ولا شهوة وكل ما حل له نظره منها للحاجة يحل لها نظره منه للحاجة أيضا كالمعاملة وغيرها مما مر

تحفة المحتاج


وفي الشرواني


(قوله: بشرط فقد الجنس إلخ) وإنما يحتاج لهذه الشروط حيث لم يكن غير من توفرت فيه أمهر على ما قدمه في العلاج اهـ ع ش

ــ

(قوله وقال جمع إلخ) اعتمده المغني والنهاية فقالا والمعتمد أنه يجوز النظر للأمرد وغيره للتعليم واجبا كان، أو


ــ

وفي أبن قاسم

(قوله: وقال جمع) اعتمده



وفي النهاية



( قلت : ويباح ) ( النظر ) للوجه فقط ( لمعاملة ) كبيع وشر


وتعليم


والمعتمد أن جوازه غير مقصور عليه ولا على ما يجب تعليمه كما مر ،


ومحل جواز ذلك عند فقد جنس ومحرم صالح وتعذره من وراء حجاب ووجود مانع خلوة أخذا مما مر في العلاج ،


وفي فتح المعين


ويجوز نظر وجه المرأة عند المعاملة ببيع وغيره للحاجة إلى معرفتها، وتعليم ما يجب تعلمه - كالفاتحة - دون ما يسن على الاوجه


وفي اعانة الطالبين


ه (قوله: وتعليم الخ) معطوف على المعاملة: أي ويجوز نظر وجه المرأة عند تعليمها ما يجب تعلمه كالفاتحة. وأقل التشهد، وما يتعين فيه ذلك من الصنائع المحتاج إليها. قال في النهاية: ومحل جواز ذلك عند فقد جنس ومحرم صالح وتعذره من وراء حجاب ووجود مانع خلوة، أخذا مما مر في العلاج، اه‍. وكما يجوز النظر لها لذلك يجوز النظر للأمرد لذلك، إلا أن الأوجه عدم اعتبار الشروط السابقة فيه، كما عليه الاجماع الفعلي، ويتجه اشتراط العدالة فيه وفي معلمه كالمملوك بل أولى. وقوله كالفاتحة: تمثيل لما يجب تعلمه (قوله: دون ما يسن) أي فلا يجوز نظر وجه المرأة عند تعليم ما يسن تعلمه كالسورة. وقوله على الأوجه: أي عند ابن حجر، والذي اعتمده م ر والخطيب التعميم. وعبارة الأخير، والمعتمد أنه يجوز النظر للتعليم للأمرد وغيره واجبا كان أو مندوبا، وإنما منع من تعليم الزوجة المطلقة لان كلا من الزوجين تعلقت آماله بالآخر، فصار لكل منهما طماعية في الآخر، فمنع من ذلك. اه


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

Monday, February 26, 2024

ഇസ്തിഗാസ:ഉണ്ണികൃഷ്ണൻ ഒഹാബി മൗലവിയുടെ ശിർക്കാരോപണത്തിന് മറുപടി*

 *   ഉണ്ണികൃഷ്ണൻ  ഒഹാബി മൗലവിയുടെ ശിർക്കാരോപണത്തിന് മറുപടി*


Aslam Kamil

Parappanangadi



ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


ഇന്നലെ അർദ്ധരാത്രിയായി കാണും...

കുറ്റിപ്പുറം മൂടൽ ജാറത്തിനു മുമ്പിൽ...

കുറേ തലേക്കെട്ട് ധാരികൾ...


മറുപടി


അവർ വെറും തലേക്കെട്ട് ധാരികൾ... മാത്രമായിരിക്കില്ല


മറിച്ച് വിശുദ്ധ ഖുർആനും

സ്വീഹാഹു സിത്തയും  അടക്കമുള്ള ഇസ്ലാമിന്റെ വിശ്വാസ കർമങ്ങൾ അടങ്ങിയ വിജ്ഞാനങ്ങൾ ചുരുങ്ങിയത് പതിനഞ്ച് വർഷത്തിൽ കൂടുതൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പണ്ഡിതന്മാരാവാനാ സാധ്യത


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


അല്ലാഹുവും അവന്റെ റസൂലും കടുത്ത ശിർക്ക് ആണെന്ന് പഠിപ്പിച്ച...

അല്ലാഹുവല്ലാത്തവരോടുള്ള തേട്ടം (ഇസ്തിഗാസ)

തേടുകയാണ്....


മറുപടി


അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം

മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ

അവരോട് സഹായതേട്ടം നടത്തുന്നത് ശിർക്കാണന്ന് പറയുന്ന ഏത് ആയത്താണ് ഖുർആനിൽ ഉള്ളത്

അത് ശിർക്കാണന്ന് ആയത്തിന്റെ അടിസ്ഥാനത്തിൽ അഹ്ലുസ്സുന്നത്തിന്റെ ഏത് മുഫസ്സിറാണ് പറഞ്ഞത്.


ദൈവമാണന്ന (ഇലാഹാണന്ന )നിലക്ക് 

അല്ലാഹു അല്ലാത്തവരെ ആരാധിച്ചു കൊണ്ട് പ്രാർത്ഥിക്കൽ ശിർക്കാണന്ന ധാരളം ആയത്തുകൾ വിശുദ്ധ ഖുർആനിൽ ഉണ്ട് . അവ ഒന്നും 


അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം

മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ

അവരോട് സഹായതേട്ടം നടത്തുന്നത് ശിർക്കാണന്നതിന് തെളിവല്ല.


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


ഞാനിങ്ങനെ ചിന്തിച്ചു...

ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾ രാത്രി ശീവേലിയോട് കൂടി നടയടച്ച് പോകാറുണ്ട്...


മറുപടി


അവർ അവരുടെ ദൈവങ്ങളെ ആരാധിക്കുന്നത് ശിർക്കാണ്

അത് കൊണ്ട് 

മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായ തേട്ടം ശിർക്കാവൽ എങ്ങനെ


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.



എന്നാൽ ജാറ കമ്മിറ്റിക്കാർ...

നേർച്ചപ്പെട്ടിയിൽ വീഴുന്ന ചില്ലറ പ്രതീക്ഷിച്ചുകൊണ്ട് രാത്രിയിലും കാത്തിരിക്കുകയാണ്....


മറുപടി


മഹത്തുക്കളുടെ മഖ്ബറ പരിപാലിക്കൽ പുണ്യമാണ്.

അതിന് വേണ്ടി നേർച്ചയാക്കുകയും ചെയ്യാം

അത് തെറ്റാണന്ന് ഏത് ആയത്തിലാണ് ?


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.



അല്ലാഹു സുബ്ഹാനവുതാല നൽകിയ ഹിദായത്തിന്റെ പ്രകാശത്തിൽ...

അവരോട് സംസാരിക്കാം എന്ന് കരുതി വാഹനം നിർത്തി...

അവർക്ക് അരികിൽ എത്തി...


ഒരു ഹിക്മത്ത് എന്ന നിലയിൽ...

എൻറെ അച്ഛനും അമ്മയും എനിക്ക് നൽകിയ പേര് ഉണ്ണികൃഷ്ണൻ ആണെന്നും ഈ അടുത്തകാലത്ത്...

ഇസ്ലാമിലേക്ക് കടന്നുവന്ന ആളാണെന്നും...

നിങ്ങൾ എന്താണ് ഈ രാത്രിയിൽ ഇവിടെ നിൽക്കുന്നത്...

എന്താണ് ഈ മഖ്ബറയുടെ പ്രത്യേകത എന്നെല്ലാം ചോദിച്ചു....


അവർ വളരെ വാചാലരായിക്കൊണ്ട് മഖ്ബറയെക്കുറിച്ചും...

അവിടത്തെ പോരിഷകളെക്കുറിച്ചും എല്ലാം പറഞ്ഞു...



മറുപടി


മഹാന്മാരുടെ മഖ്ബറക്ക് പ്ര ത്തേകത  ഉണ്ടന്നും അവിടെ ബറക്കത്തിന്റെ കേന്ദ്രങ്ങളാണന്നും

ഇബ്നു തൈമിയ്യയും അഹ് ലുസുന്നത്തിന്റെ ധാരാളം പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്


ഇബ്നു െതെമിയ്യ പറയുന്നു.


തീർച്ചയായും പല ആളുകളും മുത്ത്നബി صلى الله عليه وسلم

യുടെ ഖബറിൽ നിന്നും മറ്റു സ്വാലിഹീങ്ങളുടെ ഖബറിൽ നിന്നും  സലാം മടക്കുന്നത് കേൾക്കാറുണ്ടായിരുന്നു.

നിക്ഷയമായും സഈദുബ്നുൽ മുസയ്യബ് റ ഹർറാ സംഭവം ഉണ്ടായ രാത്രിയിൽ ആ  ആ ഖബറിൽ നിന്നും വാങ്കിനെ കേൾക്കാറുണ്ടായിരുന്നു .

അതുപോലെതന്നെ ധാരാളം സംഭവങ്ങൾ ഉണ്ട് ഇതെല്ലാം സത്യമാണ് നമ്മൾ ചർച്ച ചെയ്യുന്നത് (വിമർശിക്കുന്നത് )അതിൽ അല്ല .കാര്യം ഇതിനേക്കാളും വലുത് സംഭവിക്കാം.

ഇപ്രകാരം തന്നെയാണ് ഒരാൾ തിരുനബിയുടെ കബറിന്റെ അരികിലേക്ക് വരുകയും വരൾച്ചയെ പറ്റി തിരുനബിയോട്  പരാതി പറയുകയും ചെയ്തു.അപ്പോൾ തിരുനബി അദ്ദേഹത്തോട് ഉമർ റളിയല്ലാഹു അൻഹുവിന്റെ അരികിലേക്ക് പോകാൻ കൽപ്പിച്ചതായി അദ്ദേഹം കണ്ടു. ഇതൊന്നും നമ്മൾനിഷേധിക്കുന്ന അധ്യായത്തിൽ പെട്ടതല്ല.

ഇത്തരം കാര്യങ്ങൾ തിരുനബിയേക്കാൾ താഴെ പധവിയിലുള്ളവർക്കും ഉണ്ടാവുന്നതാണ്. ഇതിൽ പല സംഭവങ്ങളും എനിക്കറിയാം

*ഇത്തരം കാര്യങ്ങൾ സംഭവിച്ചാൽ അത് ഖബറാളിയുടെ കറാമത്ത് ആണ്* അമ്പിയാക്കളുടെ ടേയും സ്വാലിഹീങ്ങളുടെയും ഖബറുകളുടേ അടുത്ത് സംഭവിക്കുന്ന അൽഭുതങ്ങളും കറാമത്തുകളും ഇപ്രകാരമാണ്. അതിൽ പെട്ടതാണ് ഖബറിന്നരികിൽ പ്രാകാശം ഇറങ്ങൽ മലക്കുകൾ ഇറങ്ങൽ ആ ഖബറുകൾക്കരികിൽ പിശാചുക്കളെ കാക്കൽ മൃഗങ്ങളെ കാക്കൽ ഖബറുകളെ തൊട്ടും അതിന്റെ അയൽവാസികളെ തൊട്ടും തീയിനെ തടുക്കൽ  ഖബറാളികൾ അവരുടെമരിച്ചു പോയ അയൽവാസി കൾക്ക് വേണ്ടി ശഫാഅത്ത് ചെയ്യൽ ഖബറുകൾക്കരികൽ സാമാധാനവും സന്തോശവും ഉണ്ടാവൽ അവരെ നിസാരമാക്കിയരുടെ മേൽ സിക്ഷ ഇറങ്ങൽ എന്നിവ . ഇതല്ലാം സത്യമാണ് ഇതൊന്നും നാം ആക്ഷേപിക്കുന്ന വിശയമല്ല. അമ്പിയാക്കളുടേയും സ്വാലിഹീങ്ങളുടേയും ഖബറുകളുടെ അടുത്ത് അല്ലാഹു നൽകുന്ന കറാമത്തുക്കളും റഹ്മത്തും ആ ഖബറുകൾക്കരികിൽ ഉണ്ടാവുന്ന കറാമത്തുകളും ബഹുമാനവും അതിക സൃഷ്ടിക്കും ധരിക്കുന്നതിനേക്കാൾ മുകളിലാണ് (.  ഇഖ്തിളാഉ സ്വിറാത്തുൽ മുസ്തഖീം254/2


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


എല്ലാം കേട്ട് നിന്ന് ഞാൻ ചോദിച്ചു...

ഞാൻ ഇതിലെ പകലൊക്കെ യാത്ര ചെയ്യുമ്പോൾ ധാരാളം അമുസ്ലിമീങ്ങൾ ഇവിടെ വന്ന് പ്രാർത്ഥിക്കുന്നത് കാണാം...

അവർക്ക് ഇനി ഇസ്ലാം പറഞ്ഞുകൊടുക്കാൻ ഇവിടെ ഒരു പ്രവാചകൻ വരാനില്ലല്ലോ...

ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയല്ലേ...

അവർക്ക് ഇസ്ലാമിൻറെ സത്യസന്ദേശം എത്തിച്ചു കൊടുക്കേണ്ടത്


മറുപടി


അവർക്കും എല്ലാവർക്കും ഇസ്ലാമിന്റെ സന്ദേശം നാം പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും സുന്നികൾ ബോധ്യപ്പെടുത്തി കൊടുക്കാറുണ്ട്. മൗലവി


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


 അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നത്...

അവർക്ക് നേർച്ചയും വഴിപാടുകളും കഴിക്കുന്നത് കടുത്ത ശിർക്ക് ആണെന്ന്...

അവരോട് പറയേണ്ട ബാധ്യത നമുക്കില്ലേ...?


അല്ലാഹു അല്ലാത്തവരെ ആരാധിക്കൽ പാടില്ല എന്നും ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഏക ദൈവമായ  അല്ലാഹുവിനെ മാത്രമെ ആരാധിക്കാൻ പാടുള്ളു എന്നും ദൈവമെന്ന നിലക്ക് അല്ലാഹുവിനെ മാത്രമേ പ്രാത്ഥിക്കാൻ പാടുള്ളു എന്നും സുന്നി ക പണ്ട് മുതൽ പഠിപ്പിക്കുന്നതും പറയുന്നതുമാണ്. മാലിക് ദീനാർ മുതൽ മഖ്ദൂമുമാർ മമ്പുറം തങ്ങൾ ഉമർ ഖാളി അടക്കമുള്ള എല്ലാവരും അത് പഠിപ്പിച്ചതും അത് കാരണമായും അവരുടെ കറാമത്ത് മുഖേനയും ധാരാളം ആളുകൾ ഇസ്ലാമിലേക്ക് കടന്നുവരുകയും ചെയ്തിട്ടുണ്ട്.

വിളിച്ചു പ്രാർത്ഥനകൊണ്ട് മഹാന്മാരുെടെ മുഅജിസത്ത് കറാമത്ത് കൊണ്ടുള്ള സഹായ തേട്ടമാണ് ഉദ്ധേശിച്ചത് എങ്കിൽ അത് ശിർക്കാണന്ന് ഖുർആനിലോ മേൽ പറഞ്ഞതും കഴിഞ്ഞു പോയതുമായ ഇസ്ലാമിക പ്രചർണത്തിന് ത്യാഗം സഹിച്ച ലോക പണ്ഡിതന്മാർ ആരും തന്നെ പഠിപ്പിച്ചിട്ടില്ല മൗലവീ

മഹാന്മാരുെടെ മുഅജിസത്ത് കറാമത്ത് കൊണ്ടുള്ള സഹായ തേട്ടത്തിന് 

അതായത് ഇസ്തിഗാസക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വിളിച്ചു പ്രാത്ഥന എന്ന് പേര് ഇട്ടത് കൊണ്ട് അത് ശിർക്കുകയില്ല സഹോദരാ


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


ഇത് കേട്ടതും അവരുടെ മട്ടും ഭാവവും എല്ലാം മാറി...


മറുപടി


എത്രയോ അമുസ്ലിമീങ്ങളെ ഇസ്ലാമിലേക്ക് കൊണ്ട് വരാൻ കാരണക്കാരായ വർഷങ്ങളോളം ഖുർആനും സുന്നത്തും പഠിച്ചു ഖുർആനിനും ഹദീസിനും തഫ്സീറുകളും ശറഹുകളും രചിച്ച ലോക പണ്ഡിതന്മാർ അംഗീകരിച്ച അവർ ശിർക്കായി എണ്ണാത്ത ഇസ്തിഗാസയേ വിളിച്ചു പ്രന്ഥനാ എന്ന്  പേരിട്ടു ജനങ്ങളെ കബളിപ്പിക്കുന്നത് കണ്ടപ്പോൾ ഇതെന്നും ചിന്തിക്കാൻ പോലും വിവരമില്ലല്ലോ ഇയാൾക്ക് എന്ന് ചിന്തിച്ചതായിരിക്കും


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


ഞാൻ ഇങ്ങനെ ചിന്തിച്ചു...

അല്ലാഹുവല്ലാത്തവരെയും വിളിച്ചു പ്രാർത്ഥിക്കാം എങ്കിൽ...

എനിക്കെന്റെ പൂർവ്വ മതത്തിൽ തന്നെ നിന്നാൽ മതിയായിരുന്നുവല്ലോ...



മറുപടി 


പൂർവ്വമതം 

അല്ലാഹു അല്ലാത്തവരെ ദൈവമാക്കി ആരാധിക്കുകയായിരുന്നു.


മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് സഹായം തേടിയത് കൊണ്ടാണ് അവർ ശിർക്കിൽ അകപ്പെട്ടത് എന്ന് ഒരു ഖുർആനിലും ഒരു ഹദീസിലും ഇല്ല .മക്കാ മുശ്രിക്കുകളുടെ  വിശ്വാസവും ഇങ്ങനെ ആയിരുന്നില്ല .അവരെല്ലാം ബഹുദൈവങ്ങളെ ആരാധിച്ചത് കൊണ്ടാണ് അവര് ശിർക്കിൽ അകപ്പെട്ടത്.


നിങ്ങളുടെ പൂർവ്വമതത്തിൽ മുഅജിസത്തിന്റെ കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് അവർ ദൈവമാണെന്ന് വിശ്വാസം ഇല്ലാതെ സഹായം  തേടുന്നവരായിരുന്നു  എന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ ?


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


അല്ലാഹുവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കാൻ പാടു എന്ന് ഞാൻ മനസ്സിലാക്കുകയും...

അത് സ്വന്തം വീട്ടുകാരോടും നാട്ടുകാരോടും പറയേണ്ടി വന്നതിലാണ് ആ നാട്ടിൽ നിന്ന് വീട്ടിൽ നിന്നും വിട പറയേണ്ടി വന്നത്....


മറുപടി


സുന്നികൾ ചെയ്യുന്ന ഇസ്തിഗാസ അംഗീകരിക്കുന്ന ഇസ്ലാമിനെ നട്ടുവളർത്തിയ ലക്ഷക്കണക്കിന് പണ്ഡിതന്മാർ മുഴുവനും ശിർക്ക് പ്രചരിപ്പിച്ചവരോ ശിർക്ക് പറഞ്ഞവരോ ആണെന്ന് വിശ്വാസം നിങ്ങൾക്കുണ്ടോ


ഇപ്പോൾ നിങ്ങൾ പരസ്പരം ശിർക്ക് എന്നാണെന്ന് തിരിയാതെ പരസ്പരം ശിർക്ക് ആരോപിക്കുന്ന വഹാബി കൂടാരത്തിൽ പെട്ടു കൊണ്ട് ലോക മുസ്ലിമീങ്ങളെ മുഴുവനും ശിർക്ക് ആരോപിച്ചുകൊണ്ടിരിക്കുകയാണല്ലോ


മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം തേടലാണ് പ്രാർത്ഥന എന്ന് പറയുന്ന വല്ല ആയത്തും ഉണ്ടെങ്കിൽ അതൊന്നു കൊണ്ടുവരുമോ ? ബഹുദൈവ ആരാധന പാടില്ല എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ബഹുദൈവ വിശ്വാസത്തോടുകൂടി ബഹുദൈവങ്ങളെ ആരാധിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നത് തെറ്റാണെന്നും ഖുർആൻ പറഞ്ഞിട്ടുണ്ട് .സുന്നികൾ ചെയ്യുന്ന ഇസ്തിഗാസ ശിർക്കാണന്ന് സ്ഥാപിക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അതിന് തയ്യാറാവുക


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


എന്നിട്ട് ഇപ്പോൾ ഇസ്ലാം മത വിശ്വാസികൾ ആണെന്ന് പറയുന്ന ഇവർ പറയുന്നു...

അല്ലാഹുവല്ലാത്തവരെയും വിളിച്ച് സഹായം തേടാം....


മറുപടി


അല്ലാഹു അല്ലാത്തവരെ സഹായം തേടിയാൽ അതെല്ലാം ശിർക്ക് ആണെന്ന് എവിടെയാണ് ആരാണ് പറഞ്ഞത് ഖുർആനിൽ ഉണ്ടോ ഹദീസിൽ ഉണ്ടോ ഉണ്ടെങ്കിൽ അത് തെളിയിക്കും


അല്ലാഹു അല്ലാതെ മറ്റൊരു ദൈവമുണ്ടെന്ന് വിശ്വാസമാണ് ഷിർക്ക് എന്ന് ഖുർആനിൽ ഉണ്ട് ഹദീസിൽ ഉണ്ട് തൗഹീദിന്റെ കലിമത്തായി ലാഇലാഹ ഇല്ലല്ലാഹ് അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന വചനമാണ് ഖുർആൻ പഠിപ്പിക്കുന്നത് 


അഭൗതിക സഹായ തേട്ടമാണ് ശിർക്കിന്റെയും തൗഹീദിന്റെയും വേർതിരിക്കുന്ന മാനദണ്ഡം എന്ന് ഖുർആനിലെ ഏത് ആയത്തിലാണ് പറഞ്ഞത് അത് ഉണ്ടെങ്കിൽ അതാണ് മൗലവി തെളിയിക്കേണ്ടത്



സുബ്ഹാനള്ളാ...

അന്ത്യനാളിന്റെ അടയാളങ്ങളാണ് ഇതെല്ലാം....


എന്താണ് ശിർക്ക് എന്താണ് തൗഹീദ് എന്ന് പോലും തിരിയാതെ പരസ്പരം ശിർക്കും കുഫ്റും ആരോപിച്ചുകൊണ്ട് ലോക മുസ്ലിം പണ്ഡിതന്മാരെ അടക്കം മുസ്ലിമീങ്ങളെ മുഴുവനും ശിർക്ക് ആരോപിക്കുന്ന ഈ വിഭാഗം തന്നെയാണ്  ഖിയാമത്ത താളിന്റെ അടയാളം



ലോക മുസ്ലിമീങ്ങളും മുഴുവനും ശിർക്ക് ആരോപിച്ചുകൊണ്ട് നടക്കുക എന്ന


ശിർക്കാരോപകരെകുറിച്ച് നബി പറയുന്നു. 



أَنَّ حُذَيْفَة حَدَّثَهُ أَنَّ النَّبِيَّ ﷺ قَالَ: أَحْوَفُ مَا أَتَخَوَّفُ رَجُلٌ قَرَأَ القُرآنَ خَرَجَ عَلى جارِه بِالسَّيفِ ورَمَاهُ بِالشّركِ.



التاريخ الكبير للإمام البخاري: ٢٩٠٧] [صحیح ابن حبان (۲۸۲/۱] നബി(സ്വ) പറയുകയുണ്ടായി: ഞാൻ ഏറ്റവും



കൂടുതൽ ഭയപ്പെടുന്നത്



ഖുർആൻ ഓതിക്കൊണ്ട് സ്വന്തം അയൽവാസിയുടെ മേൽ ശിർക്ക് ആരോപിച്ച് അവനെതിരെ വാളെടുത്ത് പുറപ്പെടുന്നവനെയാണ്. (താരീഖുൽ കബീർ/ഇമാം ബുഖാരി(റ):2907)


Aslam Kamil 

Parappanangadi

8129469100

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Friday, February 23, 2024

മൻത്വിഖിന്റെ ഗ്രന്തങ്ങൾ കൊണ്ട് മനഹോരം ചെയ്യാമെന്നോ* (നജസ് വൃത്തിയാക്കാമെന്നോ ? )

 *ഇൽമുൽ മൻത്വിഖിന്റെ ഗ്രന്തങ്ങൾ കൊണ്ട് മനഹോരം ചെയ്യാമെന്നോ* (നജസ് വൃത്തിയാക്കാമെന്നോ ? )


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി



ഇൽമുൽ മൻത്വിഖി (തർക്കശാസ്ത്രം )ന്റെ ഗ്രന്തങ്ങൾ കൊണ്ട് മനഹോരം ചെയ്യാമെന്ന് (നജസ് വൃത്തിയാക്കാമെന്ന് ) അത് പഠിക്കൽ വിരോധിക്കപെട്ടതാണന്നും ഹറാമാണന്നും അത് പഠിപ്പിച്ച് ശമ്പളം വാങ്ങലും അത് പഠിപ്പിക്കുന്ന സ്ഥാപനത്തിലേക്ക് സംഭാവന നൽകലും ഹറാമാണന്നും കുരുവട്ടൂരി കള്ള ത്വരീഖത്ത് കാരൻ മൗലവി പ്രസംഗിക്കുന്നത് കേട്ടു യഥാർത്ഥമെന്ത്?



മറുപടി


അത് അപകടം പിടിച്ച വാദവും കുരുവട്ടൂരികൾ കാട്ടു കള്ളന്മാരാണെന്നതിനുള്ള ഏറ്റവും വലിയ തെളിവുമാണ്.


ശാഫിഈ മദ്ഹബിലെ അധികാരികഗ്രന്തമായ തുഹ്ഫയിൽ പറയുന്നു.


ഇന്നത്തെ കാലത്ത് ഉള്ളത് പോലെ അപകടമില്ലാത്ത മൻതി ഖിന്റെ യും (തർക്കശാസ്ത്രം) വൈദ്യശാസ്ത്രത്തിന്റേയും പോലെയുള്ള ബഹുമാനിക്കപ്പെടുന്ന വിജ്ഞാനങ്ങൾ കൊണ്ട് മന ഹോരം ചെയ്യൽ പാടില്ലാത്തതാണ് . കാരണം അത് പഠിക്കൽ ഫർള് കിഫായയാണ്. അതിന്റെ ഉപയോഗം വ്യാപകമാണ്,

أو علم محترم كمنطق وطب خليا عن محذور كالموجودين اليوم ؛ لأن تعلمهما فرض كفاية لعموم نفعهما تحفة المحتاج 1/176


ഇമാം ശർവാനി റ തുഹ്ഫയെ വ്യാഖ്യാനിക്കുന്നു.

ഇംദാദിൽ പറയുന്നു. 

മന്തിഖ് വിജ്ഞാനങ്ങളിൽ ഉന്നതമായതാണ്.


ഇമാം നവവി റ യും ഇമാം ഇബ്നു സ്വലാഹ് റ യും അത് കൊണ്ട് നജസ് വൃത്തിയാക്കാമെന്ന് പറഞ്ഞത് ശറഇന് വിരുദ്ധമായ ഫിലോസഫി നിയമങ്ങൾ കൂടി ചേർന്ന അവരുടെ കാലത്തുണ്ടായിരുന്ന മൻതി ഖിനെ പറ്റിയാണ്.

ഇന്നുള്ളത് അങ്ങനെ അല്ല

ശറഇന് വിരുദ്ധമായതോ വിരുദ്ധതയിലേക്ക് ചേർക്കുന്നതോ ആയ യാതോന്നും ഇന്നത്തെ മൻതിഖിലില്ല 

അത് കൊണ്ട് അത് ബഹുമാനമുള്ളതാണ്. എന്നല്ല അത് ഫർള് കിഫായയാണ്. എന്നല്ല ഒരാളുടെ സംശയവും തെറ്റിദ്ധാരണയും മൻത്വിഖ് അറിഞ്ഞാലല്ലാതെ നീങ്ങുകയില്ലങ്കിൽ അത്   ഫർള് ഐനാണ് -കുർദി -

( ശർവാനി 1/176)


( قوله : كمنطق إلخ ) وحساب ونحو وعروض مغني وكردي .


 قوله : لأن تعلمهما إلخ ) قال في الإمداد بل هو أي المنطق أعلاها أي العلوم الآلية وإفتاء النووي كابن الصلاح بجواز الاستنجاء به يحمل على ما كان في زمنهما من خلط كثير من كتبه بالقوانين الفلسفية المنابذة للشرائع بخلاف الموجود اليوم فإنه ليس فيه شيء من ذلك ولا مما يؤدي إليه فكان محترما بل فرض كفاية بل فرض عين إن وقعت شبهة لا يتخلص منها إلا بمعرفته انتهى ا هـ كردي شرواني حاشية تحفة المحتاج

1/176


ഇതിൽ നിന്നും തന്നെ കുരുവട്ടൂരികൾ കടുത്ത കാട്ടു കള്ളന്മാരാണന്നും അവർ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണന്നും അവരുടെ വാദം ശരീഅത്തിനെ വിരുദ്ധമാണെന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും -ഇനിയും ഈ കാട്ടു കള്ളന്റെ ത്വരീഖത്തിൽ പെട്ടവർ ബോധവാന്മാരാകുമെന്ന് പ്രതീക്ഷിക്കുന്നു.


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...