* ഉണ്ണികൃഷ്ണൻ ഒഹാബി മൗലവിയുടെ ശിർക്കാരോപണത്തിന് മറുപടി*
Aslam Kamil
Parappanangadi
ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.
ഇന്നലെ അർദ്ധരാത്രിയായി കാണും...
കുറ്റിപ്പുറം മൂടൽ ജാറത്തിനു മുമ്പിൽ...
കുറേ തലേക്കെട്ട് ധാരികൾ...
മറുപടി
അവർ വെറും തലേക്കെട്ട് ധാരികൾ... മാത്രമായിരിക്കില്ല
മറിച്ച് വിശുദ്ധ ഖുർആനും
സ്വീഹാഹു സിത്തയും അടക്കമുള്ള ഇസ്ലാമിന്റെ വിശ്വാസ കർമങ്ങൾ അടങ്ങിയ വിജ്ഞാനങ്ങൾ ചുരുങ്ങിയത് പതിനഞ്ച് വർഷത്തിൽ കൂടുതൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പണ്ഡിതന്മാരാവാനാ സാധ്യത
ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.
അല്ലാഹുവും അവന്റെ റസൂലും കടുത്ത ശിർക്ക് ആണെന്ന് പഠിപ്പിച്ച...
അല്ലാഹുവല്ലാത്തവരോടുള്ള തേട്ടം (ഇസ്തിഗാസ)
തേടുകയാണ്....
മറുപടി
അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം
മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ
അവരോട് സഹായതേട്ടം നടത്തുന്നത് ശിർക്കാണന്ന് പറയുന്ന ഏത് ആയത്താണ് ഖുർആനിൽ ഉള്ളത്
അത് ശിർക്കാണന്ന് ആയത്തിന്റെ അടിസ്ഥാനത്തിൽ അഹ്ലുസ്സുന്നത്തിന്റെ ഏത് മുഫസ്സിറാണ് പറഞ്ഞത്.
ദൈവമാണന്ന (ഇലാഹാണന്ന )നിലക്ക്
അല്ലാഹു അല്ലാത്തവരെ ആരാധിച്ചു കൊണ്ട് പ്രാർത്ഥിക്കൽ ശിർക്കാണന്ന ധാരളം ആയത്തുകൾ വിശുദ്ധ ഖുർആനിൽ ഉണ്ട് . അവ ഒന്നും
അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം
മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ
അവരോട് സഹായതേട്ടം നടത്തുന്നത് ശിർക്കാണന്നതിന് തെളിവല്ല.
ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.
ഞാനിങ്ങനെ ചിന്തിച്ചു...
ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾ രാത്രി ശീവേലിയോട് കൂടി നടയടച്ച് പോകാറുണ്ട്...
മറുപടി
അവർ അവരുടെ ദൈവങ്ങളെ ആരാധിക്കുന്നത് ശിർക്കാണ്
അത് കൊണ്ട്
മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായ തേട്ടം ശിർക്കാവൽ എങ്ങനെ
ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.
എന്നാൽ ജാറ കമ്മിറ്റിക്കാർ...
നേർച്ചപ്പെട്ടിയിൽ വീഴുന്ന ചില്ലറ പ്രതീക്ഷിച്ചുകൊണ്ട് രാത്രിയിലും കാത്തിരിക്കുകയാണ്....
മറുപടി
മഹത്തുക്കളുടെ മഖ്ബറ പരിപാലിക്കൽ പുണ്യമാണ്.
അതിന് വേണ്ടി നേർച്ചയാക്കുകയും ചെയ്യാം
അത് തെറ്റാണന്ന് ഏത് ആയത്തിലാണ് ?
ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.
അല്ലാഹു സുബ്ഹാനവുതാല നൽകിയ ഹിദായത്തിന്റെ പ്രകാശത്തിൽ...
അവരോട് സംസാരിക്കാം എന്ന് കരുതി വാഹനം നിർത്തി...
അവർക്ക് അരികിൽ എത്തി...
ഒരു ഹിക്മത്ത് എന്ന നിലയിൽ...
എൻറെ അച്ഛനും അമ്മയും എനിക്ക് നൽകിയ പേര് ഉണ്ണികൃഷ്ണൻ ആണെന്നും ഈ അടുത്തകാലത്ത്...
ഇസ്ലാമിലേക്ക് കടന്നുവന്ന ആളാണെന്നും...
നിങ്ങൾ എന്താണ് ഈ രാത്രിയിൽ ഇവിടെ നിൽക്കുന്നത്...
എന്താണ് ഈ മഖ്ബറയുടെ പ്രത്യേകത എന്നെല്ലാം ചോദിച്ചു....
അവർ വളരെ വാചാലരായിക്കൊണ്ട് മഖ്ബറയെക്കുറിച്ചും...
അവിടത്തെ പോരിഷകളെക്കുറിച്ചും എല്ലാം പറഞ്ഞു...
മറുപടി
മഹാന്മാരുടെ മഖ്ബറക്ക് പ്ര ത്തേകത ഉണ്ടന്നും അവിടെ ബറക്കത്തിന്റെ കേന്ദ്രങ്ങളാണന്നും
ഇബ്നു തൈമിയ്യയും അഹ് ലുസുന്നത്തിന്റെ ധാരാളം പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്
ഇബ്നു െതെമിയ്യ പറയുന്നു.
തീർച്ചയായും പല ആളുകളും മുത്ത്നബി صلى الله عليه وسلم
യുടെ ഖബറിൽ നിന്നും മറ്റു സ്വാലിഹീങ്ങളുടെ ഖബറിൽ നിന്നും സലാം മടക്കുന്നത് കേൾക്കാറുണ്ടായിരുന്നു.
നിക്ഷയമായും സഈദുബ്നുൽ മുസയ്യബ് റ ഹർറാ സംഭവം ഉണ്ടായ രാത്രിയിൽ ആ ആ ഖബറിൽ നിന്നും വാങ്കിനെ കേൾക്കാറുണ്ടായിരുന്നു .
അതുപോലെതന്നെ ധാരാളം സംഭവങ്ങൾ ഉണ്ട് ഇതെല്ലാം സത്യമാണ് നമ്മൾ ചർച്ച ചെയ്യുന്നത് (വിമർശിക്കുന്നത് )അതിൽ അല്ല .കാര്യം ഇതിനേക്കാളും വലുത് സംഭവിക്കാം.
ഇപ്രകാരം തന്നെയാണ് ഒരാൾ തിരുനബിയുടെ കബറിന്റെ അരികിലേക്ക് വരുകയും വരൾച്ചയെ പറ്റി തിരുനബിയോട് പരാതി പറയുകയും ചെയ്തു.അപ്പോൾ തിരുനബി അദ്ദേഹത്തോട് ഉമർ റളിയല്ലാഹു അൻഹുവിന്റെ അരികിലേക്ക് പോകാൻ കൽപ്പിച്ചതായി അദ്ദേഹം കണ്ടു. ഇതൊന്നും നമ്മൾനിഷേധിക്കുന്ന അധ്യായത്തിൽ പെട്ടതല്ല.
ഇത്തരം കാര്യങ്ങൾ തിരുനബിയേക്കാൾ താഴെ പധവിയിലുള്ളവർക്കും ഉണ്ടാവുന്നതാണ്. ഇതിൽ പല സംഭവങ്ങളും എനിക്കറിയാം
*ഇത്തരം കാര്യങ്ങൾ സംഭവിച്ചാൽ അത് ഖബറാളിയുടെ കറാമത്ത് ആണ്* അമ്പിയാക്കളുടെ ടേയും സ്വാലിഹീങ്ങളുടെയും ഖബറുകളുടേ അടുത്ത് സംഭവിക്കുന്ന അൽഭുതങ്ങളും കറാമത്തുകളും ഇപ്രകാരമാണ്. അതിൽ പെട്ടതാണ് ഖബറിന്നരികിൽ പ്രാകാശം ഇറങ്ങൽ മലക്കുകൾ ഇറങ്ങൽ ആ ഖബറുകൾക്കരികിൽ പിശാചുക്കളെ കാക്കൽ മൃഗങ്ങളെ കാക്കൽ ഖബറുകളെ തൊട്ടും അതിന്റെ അയൽവാസികളെ തൊട്ടും തീയിനെ തടുക്കൽ ഖബറാളികൾ അവരുടെമരിച്ചു പോയ അയൽവാസി കൾക്ക് വേണ്ടി ശഫാഅത്ത് ചെയ്യൽ ഖബറുകൾക്കരികൽ സാമാധാനവും സന്തോശവും ഉണ്ടാവൽ അവരെ നിസാരമാക്കിയരുടെ മേൽ സിക്ഷ ഇറങ്ങൽ എന്നിവ . ഇതല്ലാം സത്യമാണ് ഇതൊന്നും നാം ആക്ഷേപിക്കുന്ന വിശയമല്ല. അമ്പിയാക്കളുടേയും സ്വാലിഹീങ്ങളുടേയും ഖബറുകളുടെ അടുത്ത് അല്ലാഹു നൽകുന്ന കറാമത്തുക്കളും റഹ്മത്തും ആ ഖബറുകൾക്കരികിൽ ഉണ്ടാവുന്ന കറാമത്തുകളും ബഹുമാനവും അതിക സൃഷ്ടിക്കും ധരിക്കുന്നതിനേക്കാൾ മുകളിലാണ് (. ഇഖ്തിളാഉ സ്വിറാത്തുൽ മുസ്തഖീം254/2
ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.
എല്ലാം കേട്ട് നിന്ന് ഞാൻ ചോദിച്ചു...
ഞാൻ ഇതിലെ പകലൊക്കെ യാത്ര ചെയ്യുമ്പോൾ ധാരാളം അമുസ്ലിമീങ്ങൾ ഇവിടെ വന്ന് പ്രാർത്ഥിക്കുന്നത് കാണാം...
അവർക്ക് ഇനി ഇസ്ലാം പറഞ്ഞുകൊടുക്കാൻ ഇവിടെ ഒരു പ്രവാചകൻ വരാനില്ലല്ലോ...
ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയല്ലേ...
അവർക്ക് ഇസ്ലാമിൻറെ സത്യസന്ദേശം എത്തിച്ചു കൊടുക്കേണ്ടത്
മറുപടി
അവർക്കും എല്ലാവർക്കും ഇസ്ലാമിന്റെ സന്ദേശം നാം പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും സുന്നികൾ ബോധ്യപ്പെടുത്തി കൊടുക്കാറുണ്ട്. മൗലവി
ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.
അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നത്...
അവർക്ക് നേർച്ചയും വഴിപാടുകളും കഴിക്കുന്നത് കടുത്ത ശിർക്ക് ആണെന്ന്...
അവരോട് പറയേണ്ട ബാധ്യത നമുക്കില്ലേ...?
അല്ലാഹു അല്ലാത്തവരെ ആരാധിക്കൽ പാടില്ല എന്നും ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഏക ദൈവമായ അല്ലാഹുവിനെ മാത്രമെ ആരാധിക്കാൻ പാടുള്ളു എന്നും ദൈവമെന്ന നിലക്ക് അല്ലാഹുവിനെ മാത്രമേ പ്രാത്ഥിക്കാൻ പാടുള്ളു എന്നും സുന്നി ക പണ്ട് മുതൽ പഠിപ്പിക്കുന്നതും പറയുന്നതുമാണ്. മാലിക് ദീനാർ മുതൽ മഖ്ദൂമുമാർ മമ്പുറം തങ്ങൾ ഉമർ ഖാളി അടക്കമുള്ള എല്ലാവരും അത് പഠിപ്പിച്ചതും അത് കാരണമായും അവരുടെ കറാമത്ത് മുഖേനയും ധാരാളം ആളുകൾ ഇസ്ലാമിലേക്ക് കടന്നുവരുകയും ചെയ്തിട്ടുണ്ട്.
വിളിച്ചു പ്രാർത്ഥനകൊണ്ട് മഹാന്മാരുെടെ മുഅജിസത്ത് കറാമത്ത് കൊണ്ടുള്ള സഹായ തേട്ടമാണ് ഉദ്ധേശിച്ചത് എങ്കിൽ അത് ശിർക്കാണന്ന് ഖുർആനിലോ മേൽ പറഞ്ഞതും കഴിഞ്ഞു പോയതുമായ ഇസ്ലാമിക പ്രചർണത്തിന് ത്യാഗം സഹിച്ച ലോക പണ്ഡിതന്മാർ ആരും തന്നെ പഠിപ്പിച്ചിട്ടില്ല മൗലവീ
മഹാന്മാരുെടെ മുഅജിസത്ത് കറാമത്ത് കൊണ്ടുള്ള സഹായ തേട്ടത്തിന്
അതായത് ഇസ്തിഗാസക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വിളിച്ചു പ്രാത്ഥന എന്ന് പേര് ഇട്ടത് കൊണ്ട് അത് ശിർക്കുകയില്ല സഹോദരാ
ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.
ഇത് കേട്ടതും അവരുടെ മട്ടും ഭാവവും എല്ലാം മാറി...
മറുപടി
എത്രയോ അമുസ്ലിമീങ്ങളെ ഇസ്ലാമിലേക്ക് കൊണ്ട് വരാൻ കാരണക്കാരായ വർഷങ്ങളോളം ഖുർആനും സുന്നത്തും പഠിച്ചു ഖുർആനിനും ഹദീസിനും തഫ്സീറുകളും ശറഹുകളും രചിച്ച ലോക പണ്ഡിതന്മാർ അംഗീകരിച്ച അവർ ശിർക്കായി എണ്ണാത്ത ഇസ്തിഗാസയേ വിളിച്ചു പ്രന്ഥനാ എന്ന് പേരിട്ടു ജനങ്ങളെ കബളിപ്പിക്കുന്നത് കണ്ടപ്പോൾ ഇതെന്നും ചിന്തിക്കാൻ പോലും വിവരമില്ലല്ലോ ഇയാൾക്ക് എന്ന് ചിന്തിച്ചതായിരിക്കും
ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.
ഞാൻ ഇങ്ങനെ ചിന്തിച്ചു...
അല്ലാഹുവല്ലാത്തവരെയും വിളിച്ചു പ്രാർത്ഥിക്കാം എങ്കിൽ...
എനിക്കെന്റെ പൂർവ്വ മതത്തിൽ തന്നെ നിന്നാൽ മതിയായിരുന്നുവല്ലോ...
മറുപടി
പൂർവ്വമതം
അല്ലാഹു അല്ലാത്തവരെ ദൈവമാക്കി ആരാധിക്കുകയായിരുന്നു.
മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് സഹായം തേടിയത് കൊണ്ടാണ് അവർ ശിർക്കിൽ അകപ്പെട്ടത് എന്ന് ഒരു ഖുർആനിലും ഒരു ഹദീസിലും ഇല്ല .മക്കാ മുശ്രിക്കുകളുടെ വിശ്വാസവും ഇങ്ങനെ ആയിരുന്നില്ല .അവരെല്ലാം ബഹുദൈവങ്ങളെ ആരാധിച്ചത് കൊണ്ടാണ് അവര് ശിർക്കിൽ അകപ്പെട്ടത്.
നിങ്ങളുടെ പൂർവ്വമതത്തിൽ മുഅജിസത്തിന്റെ കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് അവർ ദൈവമാണെന്ന് വിശ്വാസം ഇല്ലാതെ സഹായം തേടുന്നവരായിരുന്നു എന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ ?
ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.
അല്ലാഹുവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കാൻ പാടു എന്ന് ഞാൻ മനസ്സിലാക്കുകയും...
അത് സ്വന്തം വീട്ടുകാരോടും നാട്ടുകാരോടും പറയേണ്ടി വന്നതിലാണ് ആ നാട്ടിൽ നിന്ന് വീട്ടിൽ നിന്നും വിട പറയേണ്ടി വന്നത്....
മറുപടി
സുന്നികൾ ചെയ്യുന്ന ഇസ്തിഗാസ അംഗീകരിക്കുന്ന ഇസ്ലാമിനെ നട്ടുവളർത്തിയ ലക്ഷക്കണക്കിന് പണ്ഡിതന്മാർ മുഴുവനും ശിർക്ക് പ്രചരിപ്പിച്ചവരോ ശിർക്ക് പറഞ്ഞവരോ ആണെന്ന് വിശ്വാസം നിങ്ങൾക്കുണ്ടോ
ഇപ്പോൾ നിങ്ങൾ പരസ്പരം ശിർക്ക് എന്നാണെന്ന് തിരിയാതെ പരസ്പരം ശിർക്ക് ആരോപിക്കുന്ന വഹാബി കൂടാരത്തിൽ പെട്ടു കൊണ്ട് ലോക മുസ്ലിമീങ്ങളെ മുഴുവനും ശിർക്ക് ആരോപിച്ചുകൊണ്ടിരിക്കുകയാണല്ലോ
മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം തേടലാണ് പ്രാർത്ഥന എന്ന് പറയുന്ന വല്ല ആയത്തും ഉണ്ടെങ്കിൽ അതൊന്നു കൊണ്ടുവരുമോ ? ബഹുദൈവ ആരാധന പാടില്ല എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ബഹുദൈവ വിശ്വാസത്തോടുകൂടി ബഹുദൈവങ്ങളെ ആരാധിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നത് തെറ്റാണെന്നും ഖുർആൻ പറഞ്ഞിട്ടുണ്ട് .സുന്നികൾ ചെയ്യുന്ന ഇസ്തിഗാസ ശിർക്കാണന്ന് സ്ഥാപിക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അതിന് തയ്യാറാവുക
ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.
എന്നിട്ട് ഇപ്പോൾ ഇസ്ലാം മത വിശ്വാസികൾ ആണെന്ന് പറയുന്ന ഇവർ പറയുന്നു...
അല്ലാഹുവല്ലാത്തവരെയും വിളിച്ച് സഹായം തേടാം....
മറുപടി
അല്ലാഹു അല്ലാത്തവരെ സഹായം തേടിയാൽ അതെല്ലാം ശിർക്ക് ആണെന്ന് എവിടെയാണ് ആരാണ് പറഞ്ഞത് ഖുർആനിൽ ഉണ്ടോ ഹദീസിൽ ഉണ്ടോ ഉണ്ടെങ്കിൽ അത് തെളിയിക്കും
അല്ലാഹു അല്ലാതെ മറ്റൊരു ദൈവമുണ്ടെന്ന് വിശ്വാസമാണ് ഷിർക്ക് എന്ന് ഖുർആനിൽ ഉണ്ട് ഹദീസിൽ ഉണ്ട് തൗഹീദിന്റെ കലിമത്തായി ലാഇലാഹ ഇല്ലല്ലാഹ് അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന വചനമാണ് ഖുർആൻ പഠിപ്പിക്കുന്നത്
അഭൗതിക സഹായ തേട്ടമാണ് ശിർക്കിന്റെയും തൗഹീദിന്റെയും വേർതിരിക്കുന്ന മാനദണ്ഡം എന്ന് ഖുർആനിലെ ഏത് ആയത്തിലാണ് പറഞ്ഞത് അത് ഉണ്ടെങ്കിൽ അതാണ് മൗലവി തെളിയിക്കേണ്ടത്
സുബ്ഹാനള്ളാ...
അന്ത്യനാളിന്റെ അടയാളങ്ങളാണ് ഇതെല്ലാം....
എന്താണ് ശിർക്ക് എന്താണ് തൗഹീദ് എന്ന് പോലും തിരിയാതെ പരസ്പരം ശിർക്കും കുഫ്റും ആരോപിച്ചുകൊണ്ട് ലോക മുസ്ലിം പണ്ഡിതന്മാരെ അടക്കം മുസ്ലിമീങ്ങളെ മുഴുവനും ശിർക്ക് ആരോപിക്കുന്ന ഈ വിഭാഗം തന്നെയാണ് ഖിയാമത്ത താളിന്റെ അടയാളം
ലോക മുസ്ലിമീങ്ങളും മുഴുവനും ശിർക്ക് ആരോപിച്ചുകൊണ്ട് നടക്കുക എന്ന
ശിർക്കാരോപകരെകുറിച്ച് നബി പറയുന്നു.
أَنَّ حُذَيْفَة حَدَّثَهُ أَنَّ النَّبِيَّ ﷺ قَالَ: أَحْوَفُ مَا أَتَخَوَّفُ رَجُلٌ قَرَأَ القُرآنَ خَرَجَ عَلى جارِه بِالسَّيفِ ورَمَاهُ بِالشّركِ.
التاريخ الكبير للإمام البخاري: ٢٩٠٧] [صحیح ابن حبان (۲۸۲/۱] നബി(സ്വ) പറയുകയുണ്ടായി: ഞാൻ ഏറ്റവും
കൂടുതൽ ഭയപ്പെടുന്നത്
ഖുർആൻ ഓതിക്കൊണ്ട് സ്വന്തം അയൽവാസിയുടെ മേൽ ശിർക്ക് ആരോപിച്ച് അവനെതിരെ വാളെടുത്ത് പുറപ്പെടുന്നവനെയാണ്. (താരീഖുൽ കബീർ/ഇമാം ബുഖാരി(റ):2907)
Aslam Kamil
Parappanangadi
8129469100
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
No comments:
Post a Comment