Tuesday, March 12, 2024

ഭക്ഷണം കഴിക്കുമ്പോൾ സംസാരം

 *📗ഭക്ഷണം കഴിക്കുമ്പോൾ സംസാരം📗*

🌮🌮🌮🌮🌮🌮🌮


 ❓    ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുതെന്ന് ചില ഉമ്മമാർ പറയാറുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ലേ? 


✅ ഭക്ഷണം കഴിക്കുമ്പോൾ നല്ല കാര്യങ്ങൾ സംസാരിക്കൽ സുന്നത്താണെന്നാണ് നമ്മുടെ കർമ്മശാസ്ത്ര പണ്ഡിതർ പഠിപ്പിച്ചത് - എന്നാൽ സംസാരം ചുരുക്കലാണ് നല്ലത് (ശർവാനി 9/379) 

     ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ വായയിൽ ഭക്ഷണമുണ്ടെങ്കിൽ അവനോട് സലാം പറയൽ സുന്നത്തില്ല വിഴുങ്ങിയ ശേഷം രണ്ടാമത് ഭക്ഷണം വായയിൽ വെക്കുന്നതിന് മുമ്പ് സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.(തുഹ്ഫ: ശർവാനി )


*📒ഭക്ഷണം കഴിക്കാനുള്ള ഇരുത്തം📒*


   ❓  ഭക്ഷണം കഴിക്കുമ്പോൾ എങ്ങനെ ഇരിക്കണം ?


✅ഇരു പാദങ്ങളുടെയും മുകൾ ഭാഗം നിലത്തു വെച്ച് കാൽ മുട്ടുകൾ മടക്കി ഇരിക്കുകയോ വലതു കാൽ നാട്ടി വെച്ച് ഇടതു പാദത്തിൻമേൽ ഇരിക്കുകയോ ചെയ്യാം പഴവർഗങ്ങൾ ഒഴികെയുള്ളവ ചാരിയിരുന്നോ ചെരിഞ്ഞുകിടന്നോ ഭക്ഷിക്കൽ കറാഹത്താണ് (ഫത്ഹുൽ മുഈൻ )

 ഇന്നു ആധുനിക സൗകര്യങ്ങൾ വന്നപ്പോൾ ഈ സുന്നത്ത് പലർക്കും നഷ്ടപ്പെട്ടു.

----

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....