Sunday, March 10, 2024

*സ്ത്രീ പള്ളിപ്രവേശനത്തിനു നിരോധനമുണ്ടോ?*

 _______________________________

*സ്ത്രീ പള്ളിപ്രവേശനത്തിനു നിരോധനമുണ്ടോ?*

 =========================


=======================



പ്രശ്നം: 



സ്ത്രീകൾ പള്ളിയിൽ പോകൽ കറാഹത്താണല്ലോ. ഒരുകാര്യം കറാഹത്താവണമെങ്കിൽ പ്രവാചകരുടെ വ്യക്തമായ വിരോധമോ അതല്ലെങ്കിൽ മറ്റൊരു മദ്ഹബിൽ നിർബന്ധമാണെന്ന കൽപനയുള്ള കാര്യത്തെ ഉപേക്ഷിക്കുകയോ ചെയ്യണമല്ലോ. എന്റെ ചോദ്യം, സ്ത്രീകൾ പള്ളിയിൽ പോകൽ പ്രവാചകർ വ്യക്തമായി നഹ്'യു ചെയ്ത വല്ല ഹദീസുകളുമുണ്ടോ? എന്നാണ്. എങ്കിലല്ലേ അതു കറാഹത്താവുകയുള്ളൂ? വിശദീകരിച്ചാലും.


ഉത്തരം: 


*ഒരുകാര്യം കറാഹത്താകണമെങ്കിൽ അക്കാര്യത്തെക്കുറിച്ചു തന്നെ വ്യക്തമായ നിരോധനം ശാരിഇൽ നിന്നുണ്ടാകണമെന്നില്ല. വ്യക്തമായ പ്രത്യേക നിരോധനമുണ്ടെങ്കിൽ കറാഹത്തുണ്ടാകും എന്നല്ലാതെ, കറാഹത്തുള്ളിടത്തെല്ലാം പ്രത്യേകം നിരോധനം ഉണ്ടായിക്കൊള്ളണമെന്നു വ്യവസ്ഥയില്ല. പ്രത്യേക നിരോധനം വന്നട്ടില്ലാത്ത എത്രയോ കാര്യങ്ങൾ കറാഹത്താണെന്നു ഫുഖഹാഉ വ്യക്തമാക്കിയിട്ടുണ്ട്. മുഗ്നി: 1-42. അങ്ങനെ കറാഹത്തുവരുന്ന പല കാരണങ്ങളിൽ ഒന്നുമാത്രമാണു ഹറാമാണെന്നു ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടാകുക എന്നത്. ഇതായിരിക്കാം താങ്കൾ പ്രശ്‌നത്തിൽ സൂചിപ്പിച്ചത്.*


*സ്ത്രീകൾ പള്ളിയിൽ പോകൽ കറാഹത്താണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയിട്ടില്ല. പള്ളിയിലെ പുരുഷ ജമാഅത്തിൽ സംബന്ധിക്കൽ സ്ത്രീകൾക്കു കറാഹത്താണെന്നാണു വ്യക്തമാക്കിയിട്ടുള്ളത്. പള്ളിയല്ലാത്ത ജമാഅത്തു നടത്തുന്ന സ്ഥലങ്ങളും ഇതുപോലെ തന്നെയാണ്. അവിടെ സംബന്ധിക്കലും സ്ത്രീകൾക്കു കറാഹത്താണ്. ഇതിനു കാരണം, വ്യക്തമായി നിരോധിക്കപ്പെട്ടിട്ടുള്ളതും നിഷിദ്ധവുമായ സ്ത്രീകൾ മൂലമുള്ള ഫിത്നക്ക്(കുഴപ്പം) ഇതു സാഹചര്യമൊരുക്കുന്നുവെന്നതാണ്. ജമാഅത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾ യുവതികളാകുകയോ അലങ്കാരവതികളാകുകയോ ചെയ്യുക എന്നതാണ് ഈ സാഹചര്യം. തുഹ്ഫ:2-252. ഇങ്ങനെ ഹറാമും നിഷിദ്ധവുമായ കുഴപ്പങ്ങൾക്കു വഴിവയ്ക്കാനിടവരുക എന്നതും ഒരു കാര്യം കറാഹത്താകാനുള്ള കാരണമാണ്. മഹല്ലി:1-222 നോക്കുക.*



======================

*മൗലാനാ നജീബുസ്താദ് മമ്പാട്*

പ്രശ്നോത്തരം||  3/64(761)

✨✨✨✨✨✨✨


*🇦​🇱​  🇭​🇮​🇩 🇦 🇾​🇦* 


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....