Friday, January 5, 2024

മുജാഹിദിന്റെ വൈരുദ്ധ്യം 3 *അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത്* *ഇരുന്നു എന്ന് വിശ്വസിക്കണം*

 


മുജാഹിദിന്റെ വൈരുദ്ധ്യം 3


*അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത്* 

*ഇരുന്നു എന്ന് വിശ്വസിക്കണം*


*അല്ലാഹുവിന്റെ വിഷയത്തിൽ പോലും തീരുമാനമാകാതെ പരസ്പരം വൈരുദ്ധ്യം പറഞ്ഞു കൊണ്ടിരിക്കുന്ന ഒഹാബികൾ*


*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*



*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


ബിദ്അത്ത് 2


*അല്ലാഹുവിന്റെ വിഷയത്തിൽ ഒഹാബികളുടെ വൈരുദ്ധ്യങ്ങൾ*


വൈരുദ്ധ്യം 2



*അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത്* 


കെ എൻ എം പുറത്തിറക്കിയ അമാനി മൗലവിയുടെ ഖുർആൻ വിവരണത്തിൽ പഠിപ്പിക്കുന്നു.


“അർശിൽ അവൻ ആരോഹണം ചെയ്തുവെന്ന വാക്യ ത്തിന്റെ ബാഹ്യാർത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ, അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണവിശേഷണങ്ങളെ നിരാകരിക്കലുമാണത്. (വി : ഖുർആൻ വിവരണം. കെ എൻ എം പുറം 1102)


*ഇരുന്നു എന്ന് വിശ്വസിക്കണം*


അമാനി മൗലവി ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച കാര്യം വിവരക്കേടാണെന്നും അല്ലാഹു അർശിൽ ഇരിക്കുകയാണെന്നാണ് ഉമർ മൗലവി പറയുന്നത്.


 “സിംഹാസനത്തിൽ (അല്ലാഹു) ഇരുന്നു എന്നു പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്. അതവരുടെ വിവരക്കേടാണ്. എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്. (ഫാതിഹയുടെ തീരത്ത്. പുറം 17, കെ.എൻ.എം.)


 കെ.എൻ.എം. പുറത്തിറക്കുന്ന വിചിന്തനം വാരികയിൽ ഇങ്ങനെ കാണാം. “അല്ലാഹു ഇരുന്നു എന്നു പറഞ്ഞാൽ അങ്ങനെ വിശ്വസിക്കുകയല്ലാതെ സ്വന്തം യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കരുത്. ഇരുന്നിട്ടില്ലെന്ന് പറയാനും പാടില്ല.” (വി ചിന്തനം 2010 ഏപ്രിൽ 9. പുറം 5)



ചോദ്യം: അല്ലാഹു അർശിൽ ഇരുന്നു എന്ന് പറയൽ


അമാനി മൗലവിയുടെ വിശ്വാസം പ്രകാരം ഉമർ മൗലവി മതത്തിന് പുറത്ത്. ഉമർ മൗലവിയുടെ അടുക്കൽ അമാനിയും മതത്തിന് പുറത്ത് :


 മുജാഹിദുകളെ നിങ്ങൾ മതത്തിനകത്തോ പുറത്തോ? രണ്ടുപേരെയും നേതാക്കളായി പരിചയപ്പെടു ത്തുന്ന നിങ്ങളുടെ കാര്യം കഷ്ടം തന്നെ !


AhluSsunna

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama


അല്ലാഹുവിന്റെ വിഷയത്തിൽ ഒഹാബികളുടെ വൈരുദ്ധ്യങ്ങൾ* ഒഹാബി അല്ലാ ആകാശത്തിൽ

 


*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*



*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


ബിദ്അത്ത് 2


*അല്ലാഹുവിന്റെ വിഷയത്തിൽ ഒഹാബികളുടെ വൈരുദ്ധ്യങ്ങൾ*


വൈരുദ്ധ്യം 2


അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുത്


മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വക്കം മൗലവി എഴുതുന്നു: “ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിനു ഒരേ നിലയിലുള്ള താണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽ പെട്ട സംഗതികളാകു ന്നു.” (ഇസ്ലാം മത സിദ്ധാന്തസംഗ്രഹം. 1930. പുറം 45, 46)


അല്ലാഹു ആകാശത്തിൽ


ഉമർ മൗലവി എഴുതുന്നു: “യഥാർത്ഥത്തിൽ അല്ലാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു. (ഫാതിഹയുടെ തീരത്ത് 1987. പേജ്. 126,127)


ചോദ്യം: ദൈവത്തെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുതെന്ന ഇസ്ലാമിന്റെ മൂലതത്വത്തെ മൗലവിമാർ വലിച്ചെറിഞ്ഞത് എപ്പോഴാണ്? വക്കം മൗലവി യഥാർത്ഥ ദൈവ വിശ്വാസിയായിരുന്നില്ലെ നിങ്ങളുടെ വിശ്വാസത്തിൽ വക്കം മൗലവിയുടെ ദൈവ വിശ്വാസം ശരിയല്ലല്ലോ? പിന്നെ അദ്ദേഹത്തെ ഇപ്പോഴും നേതാവായി പരിചയപ്പെടുത്തുന്നത്



ആകാശങ്ങൾ അല്ലാഹുവിന്റെ വലതുകൈയിൽ


മുജാഹിദിന്റെ ദഅവ ബുക്സ് പുറത്തിറക്കിയ ഇബ്നു അബ്ദിൽ വഹാബിന്റെ അത്തൗഹീദ് എന്ന ഗ്രന്ഥത്തിൽ


"അല്ലാഹുവിനു നൽകേണ്ട ഗാംഭീര്യം' എന്നൊരധ്യായമുണ്ട്. അതിൽ ചില ഹദീസുകളുദ്ധരിച്ച് അതിൽ നിന്ന് ഉൾക്കൊള്ളേണ്ട വിഷയങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നു: 


*“*അല്ലാഹു

വിന്റെ ഇരു തിരുകരങ്ങളെ കുറിച്ചും വലതു കൈയിൽ ആകാശങ്ങളും ഇടതുകൈയിൽ ഭൂമിയും ആണെന്നുള്ള വ്യക്തമാ ക്കൽ. ഇടതു കൈയിനു "ശിമാൽ' എന്ന നാമകരണം വ്യക്ത മാക്കിയത്*.” (അത്തൗഹീദ്, പേജ് 199)



അല്ലാഹുവിന്റെ വലതു കൈയിൽ അല്ലാഹു!


അൽമനാർ എഴുതുന്നു: “/അല്ലാഹു ആകാശത്താണെന്നുള്ളതിന് വിശുദ്ധ ഖുർആനിൽ ഒരുപാട് ആയത്തുകൾ കാണാൻ കഴിയും*” (അൽമനാർ 2005 ഏപ്രിൽ, പേജ് 49)


ചോദ്യം: അല്ലാഹു ആകാശത്തിലാണെന്ന് വിശ്വസിക്കുന്ന തോടൊപ്പം ആകാശം അവന്റെ വലതുകയ്യിലാണെന്നും വിശ്വസിക്കണമത്രെ. അപ്പോൾ അല്ലാഹു അവന്റെ വലതു കയ്യിലുള്ള ആകാശത്തിലാണോ? ആകാശം സൃഷ്ടിച്ചതാ രാണ്? അതിനു മുമ്പ് അല്ലാഹു എവിടെ?


AhluSsunna


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Thursday, January 4, 2024

മുമ്പുള്ള മുസ്‌ലിംകൾ ഒന്നിനും കൊള്ളരുതാത്തവരാണെന്ന ആധുനിക വഹാബികളുടെ

 https://www.facebook.com/100024345712315/posts/pfbid0jUbVNjJ4Ds2oJYmRV494U4PTKHZe2xjgaov2Q74EdhJHxgNKDFzEf66kgMi4Z4zgl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 67/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ആധുനിക വഹാബി ചിന്തകളെ* 

*സി എൻ പൊളിച്ചെഴുതുന്നു*


1921ന് മുമ്പുള്ള മുസ്‌ലിംകൾ ഒന്നിനും കൊള്ളരുതാത്തവരാണെന്ന ആധുനിക വഹാബികളുടെ പ്രചാരണത്തെ ചരിത്രകാരൻ സി എൻ അഹമ്മദ് മൗലവി നൂറുകണക്കിന് തെളിവുകൾ ഉദ്ധരിച്ചുകൊണ്ട് പൊളിച്ചടക്കുന്നുണ്ട് തൻ്റെ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ.


സി എൻ അഹ്മദ് മൗലവി 

എഴുതുന്നു:


"മുൻഗാമികൾ കൊള്ളരുതാത്തവരും അപരിഷ്കൃതരുമായിരുന്നു ; നാമാണ് എല്ലാതരം കഴിവുകളും നേടിയവരും പരിഷ്കാരികളുമെന്ന് ആധുനിക തലമുറക്ക് ഒരു നാട്യമുണ്ട്. അത് മുഴുവനും ശരിയല്ല. ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് നമുക്ക് പല നേട്ടങ്ങളും കൈവന്നിട്ടുണ്ട്.  അതനുസരിച്ച് നാം കുറെയൊക്കെ വളരുകയും ചെയ്തിരിക്കുന്നു. അതേപ്രകാരം നമ്മുടെ മുൻഗാമികൾക്ക് കൈവന്ന അവസരങ്ങൾ ഒന്നും തങ്ങളുടെ വളർച്ചക്ക് അവർ ഉപയോഗപ്പെടുത്താതിരുന്നില്ലെന്ന് നാം ഓർക്കണം. 

ഫത്ഹുൽ മുഈൻ, ശറഹ് അൽഫിയ, ഇർശാദ്, മുർശിദ് തുടങ്ങി നൂറുകണക്കിന് കൃതികൾ മാപ്പിള പണ്ഡിതന്മാർ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയുടെ ശരിയായ എണ്ണം നിർണയിക്കുക സാധ്യമല്ല. ഏതായാലും ഒരു അഞ്ഞൂറോ മറ്റോ ആയിരിക്കുകയില്ല, അതിലും കൂടുതലായിരിക്കും.  ഇന്ത്യയിലെ മറ്റൊരു സ്റ്റേറ്റിലും മുസ്‌ലിംകൾ ഈ രംഗത്ത് ഇത്രയും ദൂരം പുരോഗമിച്ചിട്ടില്ലെന്ന്  നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. മറ്റവർ അപൂർവ്വം ചിലത് രചിച്ചിട്ടുണ്ടെങ്കിൽ തന്നെ അവർക്ക് ഈ നിലവാരം പ്രാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ ഇന്ന് വിൽപ്പനക്ക് വച്ചിരിക്കുന്ന ഒരു ഗ്രന്ഥത്തിന്റെ പുറഞ്ചട്ടയിൽ എഴുതിയിരിക്കുന്നത് 313 മൗലിദുകൾ എന്നാണ്. മുമ്പ് പറഞ്ഞപോലെ പൂർവ്വ മഹാത്മാക്കളുടെ അപദാനങ്ങൾ പ്രകീർത്തിക്കുന്നവയാണ് അവ മുഴുവനും. ഇങ്ങനെ മഹാത്മാക്കളോട് അമിതമായ ഭക്തിയും ആദരവും പ്രകടിപ്പിച്ചുകൊണ്ട് ഇത്രയും അധികം ഗദ്യ- പദ്യ കൃതികൾ രചിച്ച മറ്റൊരു ജനത ലോകത്തുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരൊറ്റ പുള്ളിയുമില്ലാത്ത അറബി പദങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നബി തിരുമേനിയുടെ ഒരു ലഘു ചരിത്രഗ്രന്ഥം അറബി ഭാഷയിൽ എഴുതാൻ ഖിലാഫത്ത് നേതാവായിരുന്ന ആലി മുസ്‌ലിയാരുടെ സഹോദരി പുത്രൻ അബുർറഹ്മത്ത് കഴിവുനേടി. അറബി ഭാഷാ സാഹിത്യത്തിന്റെ മികവും ഈ മാപ്പിള സാഹിത്യകാരന്റെ കഴിവും ഇതിൽ നിന്നും ഗ്രഹിക്കാമല്ലോ "

(പേജ് : 56, 57 )


ആദ്യകാലത്ത് മുസ്‌ലിംകൾക്കുണ്ടായിരുന്ന അക്ഷരജ്ഞാനം മറ്റു മതസ്ഥർക്കുപോലും ഉണ്ടായിരുന്നില്ലത്രെ. അറബി അക്ഷരജ്ഞാനം ഇല്ലാത്ത ഒരു മാപ്പിളയും ഉണ്ടായിരുന്നില്ല.


സി എൻ എഴുതുന്നു:


"പ്രസ്സ് സ്ഥാപിക്കും മുമ്പ് പദ്യ രൂപത്തിലാണ് വിഷയങ്ങൾ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നതെന്ന് മുമ്പ് പറഞ്ഞല്ലോ. ആ മാർഗ്ഗമായിരുന്നു അന്ന് കൂടുതൽ സൗകര്യപ്രദം. 

പ്രസ്സ് സ്ഥാപിതമായി കഴിഞ്ഞപ്പോൾ ആർക്കും ഗ്രന്ഥങ്ങൾ വായിക്കാമെന്നായി. ബഹുഭൂരിപക്ഷം മുസ്‌ലിംകളും ഖുർആൻ വായിക്കാൻ പഠിച്ചവർ. അത് പഠിച്ചവർക്ക് എല്ലാം അറബി മലയാളവും വായിക്കാൻ കഴിയും. തന്നിമിത്തം മുസ്‌ലിംകളിൽ ഗദ്യ സാഹിത്യം പ്രചരിപ്പിക്കുക വളരെ എളുപ്പമായിരുന്നു. മതഭക്തി മൂലം അറബി അക്ഷരജ്ഞാനം നേടുന്നത് ഒഴിച്ചുകൂടാത്തതായി മാപ്പിളമാർ കണ്ടു.


ഇന്ത്യയിലെ ഇതര മുസ്‌ലിം ജനവിഭാഗങ്ങളുടെ ഹൃദയങ്ങളിൽ ആ ധാരണ അത്രയും ആയത്തിൽ വേരൂന്നിയില്ല. തന്നിമിത്തം അവർക്കിടയിൽ അക്ഷരഭ്യാസവും സാഹിത്യ പ്രചരണവും ഇവിടുത്തെ തോതിൽ നടന്നിരുന്നില്ല. അല്ല, ഇവിടുത്തെ കേരളത്തിലെ മുസ്‌ലിംകളിൽ പ്രചരിച്ച പോലെയുള്ള അക്ഷരജ്ഞാനം ഇവിടുത്തെ ഹിന്ദുക്കളിൽ പോലും അന്ന് പ്രചരിച്ചിരുന്നില്ലെന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കിയാൽ നമുക്ക് കാണാം. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 50 )


കേരള മുസ്‌ലിംകൾ അറിവില്ലാത്തവരോ ആത്മീയതയില്ലാത്തവരോ ആയി അനാഥരായിപ്പോയ ഒരു കാലം കഴിഞ്ഞിട്ടില്ലെന്ന് തന്നെ പറയാം. 

പരിമിതമായ അവസരങ്ങൾ ഉപയോഗപ്പെടുത്തി വലിയ ത്യാഗങ്ങൾ വിജ്ഞാന  മേഖലയിൽ ചെയ്തവരാണ് നമ്മുടെ മുൻഗാമികൾ. 


ആധുനിക വഹാബികൾ 

ഈ ചരിത്രങ്ങളെല്ലാം മൂടിവെക്കുന്നത് പിൽക്കാലത്ത് മുസ്‌ലിംകളെ വിശ്വാസപരമായും കർമ്മപരമായും ഭിന്നിപ്പിച്ച് പൈശാചിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വക്കം മൗലവിയെയും കെ എം മൗലവിയെയും നവോത്ഥാന നായകരായി ചിത്രീകരിക്കാനാണ്.

ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു

 https://www.facebook.com/100024345712315/posts/pfbid0UJua1mdEXUPVcgW19mTYDpEtHpcLix5DsQjjMggujp4HwugkfjVLYdxft1TkxGKXl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 65/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു*


മുസ്‌ലിംകളോടുളള കടുത്ത അമർഷം രേഖപ്പെടുത്താൻ ബ്രിട്ടീഷുകാരാണ് ആദ്യമായി മുസ്‌ലിംകൾ വിദ്യാഭ്യാസമില്ലാത്തവരും അന്ധവിശ്വാസികളുമാണെന്ന നുണ പ്രചരിപ്പിച്ചത്.  

പണ്ഡിതന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ അവരിൽ നിന്നും അടർത്തിയെടുക്കാൻ ബ്രിട്ടീഷുകാരുടെ ഈ പച്ചപ്പൊള്ള് ഏറ്റുപിടിക്കുകയായിരുന്നു കേരളത്തിലെ മുജാഹിദ് മൗലവിമാർ. 


വഹാബി പ്രസിദ്ധീകരണമായ ശബാബിൽ നിന്ന് വായിക്കാം : 


"വിദ്യാഭ്യാസമില്ലാത്ത, ലോക വിവരമില്ലാത്ത, മത പരിജ്ഞാനം പോലും വേണ്ടത്രയില്ലാത്ത ഒരു പിന്നാക്ക വിഭാഗമായിരുന്ന മുസ്‌ലിംകളെ കേവല ഭൗതികതയ്ക്കപ്പുറം വിശുദ്ധ ഖുർആനിന്റെയും  നബി ചര്യയുടെയും വെളിച്ചത്തിൽ പുരോഗതിയുടെ പാതയിലേക്കാനയിച്ച മഹദ് വ്യക്തിത്വങ്ങളായിരുന്നു മക്തി തങ്ങളും വക്കം മൗലവിയും."

(ശബാബ് വാരിക 2016

ഡിസംബർ 16 പേജ് : 6)


വഹാബി സ്ഥാപക നേതാവായ വക്കം മൗലവിയെ മുസ്‌ലിം  നവോത്ഥാന നായകനായി പരിചയപ്പെടുത്താനാണ് മൗലവിമാർ ഈ രൂപത്തിൽ ചരിത്ര നിർമ്മാണം നടത്തുന്നത്.


ബ്രിട്ടീഷുകാർ മുസ്‌ലിംകൾക്കെതിരെ പടച്ചുവിട്ട പെരും നുണയെ കുറിച്ച്  സി എൻ അഹ്‌മദ്‌ മൗലവിയും കെ കെ കരീമും ചേർന്നെഴുതിയ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ വിശദമായി എഴുതുന്നുണ്ട്. 


"രണ്ട് കൊല്ലമായി മാപ്പിള സാഹിത്യ ചരിത്രങ്ങളെ കുറിച്ച് ഗവേഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു. ഗവേഷണ മദ്ധ്യേ കേരള ജനതയെ അമ്പരപ്പിക്കുന്ന പല യഥാർഥ്യങ്ങളും ഞങ്ങൾക്ക് ഗ്രഹിക്കാൻ കഴിഞ്ഞു. അതിന്റെ സംക്ഷിപ്ത രൂപം വായനക്കാരുടെ മുമ്പിൽ വെക്കാം. പക്ഷേ, അവിടെ ഒരു വിഷമം :അക്ഷര ജ്ഞാനം പോലുമില്ലാതെ അധ:പതിച്ചു കിടക്കുന്ന ഒരു ജനതയാണ് മാപ്പിളമാരെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ തുടർച്ചയായ  പ്രചരണം നടത്തിക്കൊണ്ടിരുന്നു. അവസാനം മാപ്പിളമാർ തന്നെയും ആ പ്രചാരണത്തിൽ കുടുങ്ങി. ആ ധാരണ വെച്ചു പുലർത്തി കൊണ്ടുപോന്നു. അങ്ങനെയുള്ള പരിത:സ്ഥിതിയിൽ മാപ്പിളമാർക്ക് മഹത്തായ ഒരു സാഹിത്യ പാരമ്പര്യമുണ്ടെന്നു പറഞ്ഞാൽ ഇല്ലാത്ത വലിപ്പം നടിക്കുകയാണെന്നോ അല്പമെന്തോ ഉള്ളത് ഊതി വീർപ്പിച്ചു കാണിക്കുകയാണെന്നോ മാത്രമേ ലോകം ധരിക്കുകയുള്ളൂ..."

(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. പേജ് : 15)


ബ്രിട്ടീഷുകാരുടെ മുസ്‌ലിം വിരുദ്ധ പ്രചരണത്തിൽ ചില മാപ്പിളമാരും കുടുങ്ങി എന്ന് സി എൻ സൂചിപ്പിക്കുന്നത് കേരളത്തിലെ വഹാബി നേതാക്കളെ തന്നെയാണ്.


സമുദായത്തിന് വിദ്യാഭ്യാസം നൽകാൻ മലയാള ലിപി വരുന്നതിനു മുമ്പ് തന്നെ മുസ്ലിം പണ്ഡിതന്മാർ അറബി മലയാള ലിപിക്ക് രൂപം നൽകുകയും അത് ഉപയോഗപ്പെടുത്തി വിദ്യ നുകരുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെയെല്ലാം പുച്ഛിച്ചുതള്ളി മാപ്പിളമാർ പഴഞ്ചൻമാരാണെന്ന് പ്രചരിപ്പിക്കാൻ ആയിരുന്നു ബ്രിട്ടീഷുകാർക്ക് തുനിഞ്ഞിരുന്നത്. 


സി എൻ അഹമ്മദ് മൗലവി മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ വിശദമായി ഇക്കാര്യം ചർച്ചചെയ്യുന്നുണ്ട്. 


"നബിയുടെ സഹാബികൾ പേർഷ്യയിൽ ചെന്നപ്പോൾ അവിടെ അറബി ഭാഷ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും വേണ്ട ശ്രമങ്ങൾ നടത്തി. പക്ഷേ എല്ലാവർക്കും അത് പഠിക്കാൻ കഴിയുകയില്ലല്ലോ. തന്നിമിതം സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകാനും വിജ്ഞാനം പ്രചരിപ്പിക്കാനും വളരെ ലഘുവായ ഒരു സൂത്രം കണ്ടുപിടിച്ചു. 28 അറബി അക്ഷരങ്ങളിൽ മൂന്നെണ്ണത്തിന് ഈരണ്ടു പുള്ളികളും ഒന്നിന് ഒരു വരയും കൊടുത്ത് 32 എണ്ണമുള്ള ഒരു അക്ഷരമാല തയ്യാറാക്കി. എന്നിട്ട് തദ്ദേശഭാഷകൾ ആ ലിപിയിൽ എഴുതിയിട്ട് വിജ്ഞാനം സാർവത്രികമാക്കാൻ പ്ലാനിട്ടു. വളരെ ലഘുവും പ്രയോജനപ്രദവുമായ ഈ പ്ലാൻ പിൽക്കാലങ്ങളിൽ ഇസ്‌ലാം പ്രവേശിച്ചുകൊണ്ടിരുന്ന എല്ലാ നാടുകളെയും ആകർഷിച്ചു. അങ്ങനെ തുർക്കി, ഇന്ത്യ, സിലോൺ, മലേഷ്യ തുടങ്ങി മാലിദ്വീപ് വരെയും ഈ സമ്പ്രദായം അംഗീകരിക്കപ്പെട്ടു. ഭരണകൂടങ്ങൾ ഈ ലിപി അംഗീകരിച്ചു. വൈദ്യശാസ്ത്രവും നിയമഗ്രന്ഥങ്ങളും ഗസറ്റും പത്രങ്ങളുമെല്ലാം ഈ ലിപിയിൽ തന്നെ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഇന്ത്യയിലെ സ്ഥിതി പറയുകയാണെങ്കിൽ ഗുജറാത്തി, മറാറി, കർണാടകം, തെലുങ്ക്, തമിഴ്, മലയാളം മുതലായ ഭാഷകൾ തുടങ്ങി പഞ്ചാബി ഭാഷ വരെയും ഈ ലിപിയിൽ അച്ചടിച്ചും പ്രചരിപ്പിച്ചും പോന്നു. സിന്ധി പത്രം ഇന്നും പ്രസിദ്ധീകരിക്കുന്നത് അറബി ലിപിയിൽ തന്നെയാണ്. ഉർദുവിന്റെ കാര്യം പറയേണ്ടതുമില്ല. ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റി അടുത്ത കാലം വരെയും ഉറുദു യൂണിവേഴ്സിറ്റി ആയിരുന്നു. എൻജിനീയറിംഗ്, നിയമം , വൈദ്യശാസ്ത്രം മുതലായ എല്ലാ വിഷയങ്ങളും എല്ലാ ശാസ്ത്രങ്ങളും അവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ഉറുദുവിലൂടെയാണ്. ഉറുദുവിന്റെ ലിപി അറബി ലിപികളിൽ ഏഴക്ഷരം കൂട്ടിച്ചേർത്തതാണെന്നറിയാമല്ലോ.


പാശ്ചാത്യരുടെ കുതന്ത്രങ്ങൾ : ഈ ചരിത്രങ്ങളെല്ലാം ശരിക്ക് അറിവുള്ള പാശ്ചാത്യരും അവരുടെ ഭക്തന്മാരും അറബി മലയാളത്തെ പുച്ഛിച്ചുകൊണ്ടിരുന്നു. അവസാനം മാപ്പിളമാരിൽ കുറെ പേർക്കെങ്കിലും ഒരു ശങ്ക തോന്നിപ്പോയി : തങ്ങൾ ഒരു പഴഞ്ചൻ സമുദായമാണോ എന്ന്. വാസ്തവത്തിൽ സായിപ്പിൻറെ ഉദ്ദേശ്യം അതുതന്നെയായിരുന്നു. തുർക്കി ഖലീഫ മുതൽ ഇൻഡോനേഷ്യ വരെയുള്ള മുസ്‌ലിംകൾ അവരവരുടെ ഭാഷകൾ എഴുതാൻ അറബി ലിപി ഉപയോഗിച്ചെങ്കിൽ അത് ഉപയോഗിച്ച മാപ്പിളമാർ മാത്രം എന്തുകൊണ്ട് താഴ്ന്നവരാകും.? യഥാർത്ഥത്തിൽ രഹസ്യം മറ്റൊന്നാണ് ദേശാഭിമാനികളും തികഞ്ഞ മതഭക്തനുമായ മാപ്പിളമാരെ ഒന്നിച്ചു താഴ്ത്തി അവരുടെ മനോവീര്യം കെടുത്തുകയായിരുന്നു ലക്ഷ്യം. ഇത്തരം കുതന്ത്രങ്ങൾ ഒരിക്കലോ, ഒരിടത്തോ മാത്രമല്ല പലപ്പോഴും പലയിടങ്ങളിലും അവർ പ്രയോഗിച്ചിട്ടുണ്ട്."

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 33)


ഇപ്പോഴും അറബി മലയാളത്തെ പുഛിക്കുകയും പൂർവ്വകാല മുസ്‌ലിംകൾ പിന്നോക്കക്കാരായിരുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ടെങ്കിൽ അത് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം മാത്രമാണ്.

അഫ്ദലുൽ ഉലമ :* *ഉച്ചാരണശുദ്ധിയില്ലാത്ത* *' മുറിമൊല്ലമാർ64 '*

 മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 64/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*അഫ്ദലുൽ ഉലമ :*

*ഉച്ചാരണശുദ്ധിയില്ലാത്ത*

*' മുറിമൊല്ലമാർ '*


1921 ന് മുമ്പ് കേരളീയ മുസ്‌ലിംകൾക്ക് ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസ മുണ്ടായിരുന്നില്ല,  അവർക്ക് തൗഹീദ് അറിയില്ല, സഹാബികൾ  ഇസ്‌ലാമിന്റെ ആശയാദർശങ്ങൾ പൂർണ്ണമായും പഠിപ്പിക്കാത്തതിനാൽ ദീൻ ശരിയായ രൂപത്തിൽ മനസ്സിലാക്കാതെ ഹിന്ദുക്കളുടെ ആചാരങ്ങൾ ഇസ്‌ലാമിലേക്ക് കടമെടുത്തവരാണ് എന്നൊക്കെ പറഞ്ഞു കൊണ്ടാണ് വഹാബികൾ അവരുടെ കേരള ചരിത്രം എഴുതുകയും പറയുകയും ചെയ്യാറുള്ളത്.


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ നിന്ന് :


"1921ന് മുമ്പത്തെ മുസ്‌ലിംകൾ തികച്ചും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകിക്കുളിച്ചു നിൽക്കുകയായിരുന്നു. ശരിയായ ജാഹിലിയ്യ കാലം തന്നെയായിരുന്നു അത്. ജനനം കൊണ്ടുള്ള മുസ്‌ലിം ജാതി മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. വിശ്വാസപരമായി എന്തെങ്കിലും ഒരു മേന്മ അവകാശപ്പെടുവാൻ അന്ന് മുസ്‌ലിംകൾക്കുണ്ടായിരുന്നില്ല. "

(പേജ് 11)


കേരളത്തിലെ മുസ്ലിംകൾ ഒരു വിദ്യാഭ്യാസവും ഇല്ലാത്ത നിലവാരം കുറഞ്ഞ ഒരു വിഭാഗമായിരുന്നുവെന്നും അവർക്ക് വിദ്യാഭ്യാസവും ആത്മീയതയും നൽകി മതപരമായി ഉയർത്തിക്കൊണ്ടുവന്നത് വഹാബികളാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നവോത്ഥാന നായകന്മാരായി ചമയാനാണ് ഇങ്ങനെയൊക്കെ എഴുതികൊണ്ട് ചരിത്രം ആരംഭിക്കുന്നത്.


സത്യത്തിൽ ഇന്നുള്ള ആലിമീങ്ങളെക്കാൾ ഉന്നതമായ ഇൽമും ആത്മീയതയും ഉള്ളവരായിരുന്നു 1921ന് മുമ്പുള്ള മുസ്‌ലിം പണ്ഡിതന്മാർ. അവരുടെ ശിക്ഷണത്തിൽ ഉന്നത ആത്മീയ നിലവാരത്തിൽ വളർന്നവരായിരുന്നു അന്നുള്ള മുസ്‌ലിംകൾ. ചരിത്രം പഠിക്കുന്ന ആർക്കും ഈ യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടും.


ഇന്നുള്ള വഹാബി മൗലവിമാരേക്കാൾ എത്രയോ മികച്ചവരായിരുന്നല്ലോ 1921 ലുണ്ടായിരുന്ന കെ  എം മൗലവി, എ അലവി മൗലവി, പി കെ മൂസ മൗലവി, എംസിസി മൗലവിമാർ തുടങ്ങിയവരൊക്കെ. ഇവരൊക്കെ പിന്നീട് പിഴച്ചു പോയെങ്കിലും അറബിയും മലയാളവും മറ്റു വിദ്യാഭ്യാസവും അടിസ്ഥാനപരമായി നേടിയിരുന്നത് അന്നത്തെ മതപണ്ഡിതന്മാരിൽ നിന്ന് തന്നെയായിരുന്നു. അല്ലാതെ വിദേശങ്ങളിൽ പോയി വിദ്യാഭ്യാസം നേടിയവരായിരുന്നില്ല. 


മാത്രമല്ല അന്നത്തെയും ഇന്നത്തെയും പള്ളിദർസിൽ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ മികവ് പിന്നീട് ഇവർ നടപ്പിൽ വരുത്തിയ അഫ്സലുൽ ഉലമ കോഴ്സിന് ലഭിക്കുന്നില്ല എന്ന വസ്തുത ജമാഅത്തെ ഇസ്‌ലാമിയുടെ അമീർ ആയിരുന്ന സിദ്ധീഖ് ഹസ്സൻ എഴുതി വച്ചിട്ടുണ്ട്.


" ഉന്നത മത വിദ്യാഭ്യാസ രംഗത്ത് പൂർവിക മുസ്‌ലിം തലമുറകൾ കാണിച്ച അങ്ങേയറ്റത്തെ താല്പര്യത്തിന്റെയും ശ്രദ്ധയുടെയും ഗുണഫലങ്ങളാണല്ലോ ഇന്നും ഖുർആൻ വ്യാഖ്യാനം, ഹദീസുകൾ, കർമശാസ്ത്രം, ദൈവികശാസ്ത്രം, നിദാന ശാസ്ത്രങ്ങൾ എന്നീ മേഖലയിൽ നമുക്ക് പഠന ഗവേഷണങ്ങൾക്കാധാരമായ മഹദ്ഗ്രന്ഥങ്ങൾ. 

മതവിജ്ഞാനത്തിനു വേണ്ടി ജീവിതം തന്നെ ഒഴിഞ്ഞുവെച്ച മഹാന്മാരായ മുജ്തഹിദുകൾ നമുക്കുണ്ടായി. അവരാണ് പ്രവാചകന്റെ അനന്തരഗാമികളായി ഇസ്‌ലാമിക പൈതൃകത്തെ തലമുറകൾക്ക് പകർന്നു നൽകിയത്. കേരളത്തിലും സൈനുദ്ദീൻ മഖ്ദൂമിനെ പോലുള്ള പണ്ഡിത ശ്രേഷ്ഠരുടെ സംഭാവനകളെ വിസ്മരിക്കാനാവില്ല.


കേരളത്തിൽ ദീനി വിജ്ഞാനത്തെയും മതപരമായ മാർഗ്ഗദർശനത്തെയും നിലനിർത്തുന്നതിൽ പള്ളിദർസുകൾ വഹിച്ച പങ്ക് അതുല്യമാണ്. ഭൗതിക സാഹചര്യങ്ങൾ തീർത്തും പ്രതികൂലമായിരുന്നിട്ടുകൂടി പ്രഗൽഭരായ ആലിമുകൾ പള്ളിദർസുകളിലൂടെ ദീനി വിദ്യാഭ്യാസത്തെ നിലനിർത്തുകയും മുന്നോട്ടു നയിക്കുകയും ചെയ്തു. നിലവിലെ സമുദായത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും പള്ളി ദർസുകളുടെ അവശേഷിപ്പുകളാണ്.

.....ആധുനിക അറബിയുനിവേഴ്സിറ്റികളുടെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പഠിച്ചശേഷം സമ്പൂർണ്ണമായ നവീകരണം ഈ രംഗത്ത് നടക്കണം.

നിലവിലെ പാഠ്യക്രമം തൃപ്തികരമല്ല. മുറിമൊല്ലമാർ എന്ന് പറയാവുന്ന ബിരുദധാരികളെ പടച്ചുവിടാൻ മാത്രമേ ഇന്നത്തെ ബി എ /അഫ്ദലുൽ ഉലമ പാഠ്യക്രമത്തിലൂടെ സാധിക്കുന്നുള്ളൂ. അവർ അബദ്ധങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം അറബി ഭാഷക്ക് ഉച്ചാരണ ശുദ്ധി പോലും നഷ്ടമായിട്ടുണ്ട്.


(മുജാഹിദ് സംസ്ഥാന സമ്മേളനം - 

കോഴിക്കോട്. 2002 പേജ് : 84)


വിദ്യാഭ്യാസമില്ലാത്തവർ, ഇംഗ്ലീഷ് , മലയാള ഭാഷാ വിരോധികൾ, തുടങ്ങി പല വിഷയങ്ങളും സുന്നികളുടെ മേൽ വഹാബികൾ ആരോപിക്കാറുണ്ട്. ഇതിന്റെയൊക്കെ വസ്തുതകളെന്താണെന്ന് തുടർന്ന് നമുക്ക് വായിക്കാം.

നാദാപുരത്തെ* *'ലാ' കട്ടസംവാദം

 https://www.facebook.com/100024345712315/posts/pfbid0zEUPErxJeytYuz5qDTUHppavhEKXJkdYi3quLkN8x4Y6QkfSCk9SyqcQbpo8u2dUl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 63/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


 *നാദാപുരത്തെ*

*'ലാ' കട്ടസംവാദം*


ഐക്യ സംഘത്തിന്റെ ആദർശ പ്രചരണങ്ങൾക്ക് അതാത് സമയങ്ങളിൽ തന്നെ അവരുടെ പിഴച്ച ചിന്താഗതികൾ തുറന്നുകാട്ടി സുന്നി പണ്ഡിതരും സജീവമായിട്ടുണ്ട്. അവർക്കെതിരെ സംഘടിച്ചും സംവാദം നടത്തിയും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചും വിശ്വാസിയുടെ ഈമാൻ ഉലമാക്കൾ സംരക്ഷിച്ചു പോന്നിട്ടുണ്ട്. ചില പുസ്തകങ്ങൾ നമുക്ക് പരിചയപ്പെടാം.


*സാരിമുൽ ബുങ്ക്*:

ബാങ്ക് പലിശ അനുവദിച്ചുകൊണ്ട് രിസാലത്തുൻ ഫിൽ ബങ്കി എന്ന പേരിൽ കെ എം മൗലവി പുറത്തിറക്കിയ പുസ്തകത്തിന് മറുപടിയായി 1929 ഒക്ടോബർ 18ന് പ്രസിദ്ധീകരിച്ച കൃതിയാണ് സാരിമുൽ ബുങ്കി ഫീ രിസാലത്തിൽ ബങ്കി. 


*അൽ ബയാൻ മാസിക*


സുന്നി ആദർശ രംഗത്തെ വിപ്ലവകാരികളായിരുന്ന പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരുടെയും വാളക്കുളം അബ്ദുൽബാരി മുസ്ലിയാരുടെയും ശ്രമ ഫലമായി 1929 ഡിസംബറിലാണ് പ്രസിദ്ധീകരണം തുടങ്ങിയത്. സമസ്തയുടെ മൂന്നാം സമ്മേളനത്തിലെ തീരുമാനപ്രകാരം ആയിരുന്നു ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയപ്രചാരണമായിരുന്നു മുഖ്യലക്ഷ്യം.


*രണ്ട് കൈയുടെ ശട്ടം* :


നിസ്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാമിന് ശേഷം കൈ എവിടെ വെക്കണം എന്നത് സംബന്ധിച്ച് വഹാബികൾ ഉയർത്തിയ വിവാദത്തിനുള്ള വിശദീകരണമായിരുന്നു "തക്ബീറതുൽ ഇഹ്റാമിനു ശേഷമുള്ള രണ്ട് കൈയുടെ ശട്ടം" എന്ന കൃതി. ടി കുഞ്ഞാമു മുസ്ലിയാർ 1946ലാണ് ഇത് പ്രസിദ്ധീകരിച്ചത്. 


*ചൊട്ടിനൊരു തട്ട്*


രണ്ടു കൈയുടെ ശട്ടം എന്ന സുന്നി പ്രസിദ്ധീകരണത്തിന് മറുപടിയായി എംജിസി മൗലവി "ശട്ടത്തിന് ഒരു ചൊട്ട് "എന്ന പേരിൽ ഒരു പുസ്തകം എഴുതി. അതിനു കെ കെ അബ്ദുല്ല മുസ്ലിയാരുടെ ഖണ്ഡനമായിരുന്നു "ചൊട്ടിനൊരു തട്ട് ".


നജിദിലെ ശൈത്വാൻ, റദ്ദുൽ വഹാബിയ, അൽ കൗലുസദീദ് , ഹിദായതുൽ മുഅമിനീൻ... തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങൾ  ആദ്യകാലങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്.


*പ്രഥമ സംവാദം*


ചെറിയ ചെറിയ സംഭാഷണങ്ങൾ ആദർശ രംഗങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക സംവാദം എന്ന നിലയിൽ ആദ്യമായി നടക്കുന്നത് നാദാപുരത്തെ പുളിക്കൂൽ വയലിൽ വെച്ച് നടന്ന സംവാദമാണ്. ഇത് ലാ കട്ട സംവാദം എന്ന പേരിലാണ് അറിയപ്പെടുന്നത്.


കുറ്റ്യാടി പ്രദേശങ്ങളിൽ ഐക്യ സംഘത്തിൻെറ പ്രചാരകനായി വന്നത് എം അബ്ദുള്ളക്കുട്ടി മൗലവിയായിരുന്നു. കുറ്റ്യാടി മരുതോങ്കര ജുമാഅത്ത് പള്ളി ഖാളിയായിരുന്ന നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർക്ക് അബ്ദുള്ളക്കുട്ടി മൗലവിയുടെ ശിഷ്യന്മാർ നൽകിയ 11 ചോദ്യങ്ങളാണ് സംവാദത്തിലേക്ക് വഴിയൊരുക്കിയത്. 

ഈ ചോദ്യങ്ങൾ നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർ നാദാപുരം ജുമഅത്ത് പള്ളിയിലെ മുദരിസായിരുന്ന മൗലാന ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ അടുക്കലെത്തിച്ചു. ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് വ്യക്തികളല്ല ഒരു പണ്ഡിത സദസ്സാണ് എന്ന് തീരുമാനിക്കപ്പെടുകയും പണ്ഡിതന്മാരുമായി വാദപ്രതിവാദം നടത്താൻ രണ്ടു പക്ഷവും തയ്യാറാവുകയും ചെയ്തു.


സുന്നി പക്ഷത്തുനിന്ന് ;

ഖുത്ബി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ, പാറക്കടവത്ത് കാവിൽ പുതിയോട്ടിൽ അബ്ദുല്ല മുസ്‌ലിയാർ, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, മേനകോത്ത് അഹ്മദ് മുസ്‌ലിയാർ, നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി. 


മുജാഹിദ് പക്ഷത്ത് ; കെ.എം മൗലവി, പി കെ മൂസ മൗലവി, ഉണ്ണി മുഹിയുദ്ദീൻ കുട്ടി മൗലവി, ഇ കെ മൗലവി, എം സി സി മൗലവിമാർ തുടങ്ങിയവരും അണിനിരന്നു.


സ്പീക്കർ ഇല്ലാതിരുന്ന ആ കാലത്ത് പണ്ഡിതന്മാർ പറയുന്ന പ്രസക്ത ഭാഗങ്ങൾ ഉറക്കെ പറഞ്ഞിരുന്നത് കെ എം സീതി സാഹിബായിരുന്നു.


സുന്നി പക്ഷത്തു നിന്നുള്ള ഒന്നാമത്തെ ചോദ്യം തന്നെ ഔലിയാക്കൾക്ക് മരണശേഷം കറാമത്ത് ഉണ്ടാകുമോ  എന്നതായിരുന്നു.


മുറിഞ്ഞുപോകുമെന്ന്  മുജാഹിദ് പക്ഷത്തു നിന്നും മറുപടി വന്നു. 


തെളിവ് എവിടെ ? എന്നായി സുന്നികളുടെ ചോദ്യം. പി കെ മൂസ മൗലവിയായിരുന്നു മറുപടി പറയാൻ എഴുന്നേറ്റു നിന്നത്. അയാൾ " കറാമത്തുൽ ഔലിയാഇ ലാ തങ്കത്വി ഉ ബഅദ  മൌതിഹിം " എന്ന" വായിച്ച് മരണത്തോടെ കറാമത്തുകൾ മുറിഞ്ഞുപോകും എന്നാണല്ലോ എന്ന് പറയേണ്ട താമസം തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ എഴുന്നേറ്റു നിന്ന് ചോദിച്ചു: ലാ കട്ടു. ലാ യുടെ അർത്ഥം എവിടെ? 

(ലാ യുടെ അർത്ഥം ചേർക്കുമ്പോൾ കറാമത്ത് മരണശേഷം മുറിയില്ല എന്നാണ് വരിക. ലായുടെ അർത്ഥം ഒഴിവാക്കി മരണശേഷം കറാമത്ത് മുറിയും എന്ന് അർത്ഥം വെച്ച് ജനങ്ങളെ വഞ്ചിക്കാനായിരുന്നു മൗലവിമാർ ശ്രമിച്ചത്)


ഇതോടെ ജനങ്ങൾ ആകെ ഇളകി. യോഗം നിയന്ത്രണം വിട്ടെന്ന മനസ്സിലാക്കിയ സംവാദം നിയന്ത്രിച്ചിരുന്ന അന്നത്തെ  മലബാർ ജില്ലാ പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ് യോഗം തുടരേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും സംവാദം പിരിച്ചുവിടുകയും ചെയ്തു. 

വഹാബികൾ തോറ്റുപോയെന്ന് വിളിച്ചുപറഞ്ഞു ജനങ്ങൾ പലവഴിക്കായി പിരിഞ്ഞു പോയി. 


കെ മൊയ്തു മൗലവി ഓർമ്മക്കുറിപ്പുകളിൽ ഇങ്ങനെ എഴുതിയത് കാണാം :

"വഹാബികൾ തോറ്റുപോയേ എന്ന് വിളിച്ചു കൂവികൊണ്ട് നാട്ടിലാകെ പ്രചാരണം നടന്നു. ലാ കട്ടുവെന്ന് ചിലർ, ലാമ് കട്ടുവെന്ന് മറ്റുചിലർ, എന്താണ് ഈ പറയുന്നതെന്ന് തിരിയാത്ത അമുസ്‌ലിംകൾ ലാമ്പ് കട്ടു പോയി എന്നാണ് മനസ്സിലാക്കിയത്. "

(ഓർമ്മക്കുറിപ്പുകൾ 68 )


ഈ സംവാദത്തോടു കൂടിയാണത്രേ ഐക്യ സംഘക്കാരുടെ തനിനിറം മാലോകരറിഞ്ഞത്.

1932 ലായിരുന്നു ഈ സംവാദം നടന്നത്.

സമസ്തയുടെ* *ഇടപെടൽ*

 https://m.facebook.com/story.php?story_fbid=pfbid04Njc1UzSpdZ8Z1SKApqT7YLMMJDnfn8iyMhT4kedjKPh61XTiBuzbbTAc1uUEDsZl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 62/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമസ്തയുടെ*

*ഇടപെടൽ*


ഐക്യ സംഘം രൂപീകരിച്ചത് മുതൽ തുടർച്ചയായി പത്തിലധികം വാർഷിക സമ്മേളനങ്ങൾ വിവിധ സ്ഥലങ്ങളിലായി അവർ നടത്തിയിരുന്നു. സമ്മേളനത്തിലൂടെയും മറ്റും അവർ പ്രചരിപ്പിച്ചു കൊണ്ടിരുന്ന ബിദ്അത്തുകളെ ശക്തമായി എതിർത്തുകൊണ്ട് സമസ്തയുടെ വാർഷിക സമ്മേളനങ്ങൾ നടന്നു.


1926 സമസ്ത രൂപീകരിച്ചത് മുതൽ നിരവധി സമ്മേളനങ്ങൾ ആദർശ വിശദീകരണത്തിനു വേണ്ടി തന്നെ സമസ്ത നടത്തുകയുണ്ടായി.


സമ്മേളന വർഷങ്ങളും സ്ഥലങ്ങളും താഴെ ചേർക്കുന്നു :

1927 ഫെബ്രു 7: താനൂർ

1927 ഡിസം 30: മോളൂർ

1929 ജനു 7 : ചെമ്മംകുഴി

1930 മാർച്ച് 16 : മണ്ണാർക്കാട്

1931 മാർച്ച് 11 വെള്ളിയഞ്ചേരി

1933 മാർച്ച് 5 :ഫറോക്ക്

ഫറോക്കിൽ നടന്ന സമ്മേളനത്തിനു ശേഷം 1944 വരെ ഒമ്പത് സമ്മേളനങ്ങൾ നടക്കുകയുണ്ടായി. അങ്ങനെ ആകെ 15 സമ്മേളനങ്ങൾ. പിന്നീട് മീഞ്ചന്തയിലും കാര്യവട്ടത്തും വളാഞ്ചേരിയിലും താനൂരിലും അങ്ങനെ വിവിധ സ്ഥലങ്ങളിലായി 1963 വരെ 22 സമ്മേളനങ്ങൾ നടന്നു.


ഈ സമ്മേളനങ്ങളിലെല്ലാം ഐക്യ സംഘക്കാർ പടച്ചുവിട്ട ഇസ്‌ലാമിക വിരുദ്ധ ആശയങ്ങൾക്ക് ഉള്ള മറുപടിയും പൊതുജനങ്ങൾ അവരോട് സ്വീകരിക്കേണ്ട നിലപാടുകൾ വ്യക്തമാക്കുകയുമായിരുന്നു. 


1933ൽ ഫറൂഖിൽ നടന്ന പ്രസിദ്ധമായ ആറാം സമ്മേളനത്തിലെ മൂന്നാം പ്രമേയം ഇങ്ങനെ വായിക്കാം.  :


"ഇപ്പോഴത്തെ നവീന പരിഷ്ക്കാരികളിൽപ്പെട്ട മൗലവി വേഷധാരികളും മതത്തിൻറെ യഥാർത്ഥ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നവരാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇസ്ലാം മതം കഠിനമായി വിരോധിക്കുന്ന പലിശ മതം അനുവദിച്ചതാണെന്ന് പറഞ്ഞ് പരത്തി ബേങ്ക് സ്ഥാപിച്ചും മറ്റും മതത്തിന്റെ പേരിൽ പണം സമ്പാദിക്കുന്ന ചില സമുദായ സേവകന്മാരും അവരുടെ സിൽബന്ധികളായ മനസ്സാക്ഷി മതക്കാരും ന്യായവിരുദ്ധമായും സമാധാനഭംഗം വരുത്തുന്ന വിധത്തിലും തങ്ങളുടെ ഇടുങ്ങിയ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു വരുന്നതിനെയും പൊതുജന സമ്മതന്മാരും സുപ്രസിദ്ധന്മാരും ആയ ഉലമാക്കളാൽ വളരെ കാലമായി നടത്തപ്പെട്ടു വരുന്നതും കേരളത്തിലെ മതപണ്ഡിതന്മാരുടെ പ്രാതിനിധ്യം വഹിക്കുന്നതുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മതപണ്ഡിതന്മാരായ മുസ്ലിയാന്മാരും സമാധാനപരമായും നിഷ്കളങ്കമായും നിയമത്തിനധീനരായും ചെയ്തുവരുന്ന സമുദായ സേവനങ്ങളെ മത വിരുദ്ധങ്ങളെന്ന് ആക്ഷേപിച്ചും അവർ ബഹുദൈവ വിശ്വാസികളും ആരാധകന്മാരും ഇസ്‌ലാമിക വൃത്തത്തിൽ നിന്നും പുറത്തായവരാണെന്നും പുലമ്പിയും അന്യായമായും അക്രമമായും അവരെ ശകാരിച്ചും പഴിച്ചും വരുന്നതിനെയും കേരളത്തിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചുറ്റി സഞ്ചരിച്ചും പത്രങ്ങൾ മുഖേനയും ചില പാമരന്മാരെ കബളിപ്പിച്ചു വരുന്നതിനെയും പള്ളിദർസുകൾ ബഹിഷ്കരിക്കുവാൻ ഉപദേശിക്കുന്നതിനെയും ഈ യോഗം ആശങ്കയോടെ കൂടി വീക്ഷിക്കുകയും ഇവരുടെ ഇത്തരം പ്രചരണ വേല നിമിത്തം ചില പാമരന്മാർ ഇളകി വശാകുകയും ശോഭിക്കുകയും ചെയ്യുന്നതുകൊണ്ട് ഇസ്‌ലാമിന്റെ സമാധാനപരവും സുന്ദരവും വിശാലവുമായ തത്വങ്ങൾ പ്രചരിപ്പിക്കുന്നതിന് വിഘ്നം നേരിടുകയും മുസ്‌ലിം സമുദായ മദ്ധ്യേ അസ്വസ്ഥതയും അസമാധാനവും ഭിന്നതയും ഉണ്ടായിത്തീരുകയും ചെയ്യുന്നതിൽ അത്തരം പ്രക്ഷോഭജനവും ന്യായവിരുദ്ധവും അനിസ്ലാമിക വുമായ പ്രചാരവേലകളെ ഉടനടി തടഞ്ഞ് നാട്ടിൽ സമാധാനവും സൗഹാർദ്ദതയും നിലനിർത്തി തരുവാൻ ഈ യോഗം ബഹുമാനപ്പെട്ട ഗവൺമെന്റിനോടും സമുദായ നേതാക്കന്മാരോടും വിനയപുരസ്സരം അപേക്ഷിക്കുകയും ചെയ്യുന്നു. "

അവതാരകൻ :

കണ്ണിയത് അഹമ്മദ് മുസ്‌ലിയാർ

അനുവാദകൻ :

അബ്ദുല്ല മുസ്‌ലിയാർ മഞ്ചേരി


(പണ്ഡിത കേരളം

 പേജ് 138 )

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...