Thursday, January 4, 2024

അഫ്ദലുൽ ഉലമ :* *ഉച്ചാരണശുദ്ധിയില്ലാത്ത* *' മുറിമൊല്ലമാർ64 '*

 മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 64/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*അഫ്ദലുൽ ഉലമ :*

*ഉച്ചാരണശുദ്ധിയില്ലാത്ത*

*' മുറിമൊല്ലമാർ '*


1921 ന് മുമ്പ് കേരളീയ മുസ്‌ലിംകൾക്ക് ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസ മുണ്ടായിരുന്നില്ല,  അവർക്ക് തൗഹീദ് അറിയില്ല, സഹാബികൾ  ഇസ്‌ലാമിന്റെ ആശയാദർശങ്ങൾ പൂർണ്ണമായും പഠിപ്പിക്കാത്തതിനാൽ ദീൻ ശരിയായ രൂപത്തിൽ മനസ്സിലാക്കാതെ ഹിന്ദുക്കളുടെ ആചാരങ്ങൾ ഇസ്‌ലാമിലേക്ക് കടമെടുത്തവരാണ് എന്നൊക്കെ പറഞ്ഞു കൊണ്ടാണ് വഹാബികൾ അവരുടെ കേരള ചരിത്രം എഴുതുകയും പറയുകയും ചെയ്യാറുള്ളത്.


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ നിന്ന് :


"1921ന് മുമ്പത്തെ മുസ്‌ലിംകൾ തികച്ചും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകിക്കുളിച്ചു നിൽക്കുകയായിരുന്നു. ശരിയായ ജാഹിലിയ്യ കാലം തന്നെയായിരുന്നു അത്. ജനനം കൊണ്ടുള്ള മുസ്‌ലിം ജാതി മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. വിശ്വാസപരമായി എന്തെങ്കിലും ഒരു മേന്മ അവകാശപ്പെടുവാൻ അന്ന് മുസ്‌ലിംകൾക്കുണ്ടായിരുന്നില്ല. "

(പേജ് 11)


കേരളത്തിലെ മുസ്ലിംകൾ ഒരു വിദ്യാഭ്യാസവും ഇല്ലാത്ത നിലവാരം കുറഞ്ഞ ഒരു വിഭാഗമായിരുന്നുവെന്നും അവർക്ക് വിദ്യാഭ്യാസവും ആത്മീയതയും നൽകി മതപരമായി ഉയർത്തിക്കൊണ്ടുവന്നത് വഹാബികളാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നവോത്ഥാന നായകന്മാരായി ചമയാനാണ് ഇങ്ങനെയൊക്കെ എഴുതികൊണ്ട് ചരിത്രം ആരംഭിക്കുന്നത്.


സത്യത്തിൽ ഇന്നുള്ള ആലിമീങ്ങളെക്കാൾ ഉന്നതമായ ഇൽമും ആത്മീയതയും ഉള്ളവരായിരുന്നു 1921ന് മുമ്പുള്ള മുസ്‌ലിം പണ്ഡിതന്മാർ. അവരുടെ ശിക്ഷണത്തിൽ ഉന്നത ആത്മീയ നിലവാരത്തിൽ വളർന്നവരായിരുന്നു അന്നുള്ള മുസ്‌ലിംകൾ. ചരിത്രം പഠിക്കുന്ന ആർക്കും ഈ യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടും.


ഇന്നുള്ള വഹാബി മൗലവിമാരേക്കാൾ എത്രയോ മികച്ചവരായിരുന്നല്ലോ 1921 ലുണ്ടായിരുന്ന കെ  എം മൗലവി, എ അലവി മൗലവി, പി കെ മൂസ മൗലവി, എംസിസി മൗലവിമാർ തുടങ്ങിയവരൊക്കെ. ഇവരൊക്കെ പിന്നീട് പിഴച്ചു പോയെങ്കിലും അറബിയും മലയാളവും മറ്റു വിദ്യാഭ്യാസവും അടിസ്ഥാനപരമായി നേടിയിരുന്നത് അന്നത്തെ മതപണ്ഡിതന്മാരിൽ നിന്ന് തന്നെയായിരുന്നു. അല്ലാതെ വിദേശങ്ങളിൽ പോയി വിദ്യാഭ്യാസം നേടിയവരായിരുന്നില്ല. 


മാത്രമല്ല അന്നത്തെയും ഇന്നത്തെയും പള്ളിദർസിൽ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ മികവ് പിന്നീട് ഇവർ നടപ്പിൽ വരുത്തിയ അഫ്സലുൽ ഉലമ കോഴ്സിന് ലഭിക്കുന്നില്ല എന്ന വസ്തുത ജമാഅത്തെ ഇസ്‌ലാമിയുടെ അമീർ ആയിരുന്ന സിദ്ധീഖ് ഹസ്സൻ എഴുതി വച്ചിട്ടുണ്ട്.


" ഉന്നത മത വിദ്യാഭ്യാസ രംഗത്ത് പൂർവിക മുസ്‌ലിം തലമുറകൾ കാണിച്ച അങ്ങേയറ്റത്തെ താല്പര്യത്തിന്റെയും ശ്രദ്ധയുടെയും ഗുണഫലങ്ങളാണല്ലോ ഇന്നും ഖുർആൻ വ്യാഖ്യാനം, ഹദീസുകൾ, കർമശാസ്ത്രം, ദൈവികശാസ്ത്രം, നിദാന ശാസ്ത്രങ്ങൾ എന്നീ മേഖലയിൽ നമുക്ക് പഠന ഗവേഷണങ്ങൾക്കാധാരമായ മഹദ്ഗ്രന്ഥങ്ങൾ. 

മതവിജ്ഞാനത്തിനു വേണ്ടി ജീവിതം തന്നെ ഒഴിഞ്ഞുവെച്ച മഹാന്മാരായ മുജ്തഹിദുകൾ നമുക്കുണ്ടായി. അവരാണ് പ്രവാചകന്റെ അനന്തരഗാമികളായി ഇസ്‌ലാമിക പൈതൃകത്തെ തലമുറകൾക്ക് പകർന്നു നൽകിയത്. കേരളത്തിലും സൈനുദ്ദീൻ മഖ്ദൂമിനെ പോലുള്ള പണ്ഡിത ശ്രേഷ്ഠരുടെ സംഭാവനകളെ വിസ്മരിക്കാനാവില്ല.


കേരളത്തിൽ ദീനി വിജ്ഞാനത്തെയും മതപരമായ മാർഗ്ഗദർശനത്തെയും നിലനിർത്തുന്നതിൽ പള്ളിദർസുകൾ വഹിച്ച പങ്ക് അതുല്യമാണ്. ഭൗതിക സാഹചര്യങ്ങൾ തീർത്തും പ്രതികൂലമായിരുന്നിട്ടുകൂടി പ്രഗൽഭരായ ആലിമുകൾ പള്ളിദർസുകളിലൂടെ ദീനി വിദ്യാഭ്യാസത്തെ നിലനിർത്തുകയും മുന്നോട്ടു നയിക്കുകയും ചെയ്തു. നിലവിലെ സമുദായത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും പള്ളി ദർസുകളുടെ അവശേഷിപ്പുകളാണ്.

.....ആധുനിക അറബിയുനിവേഴ്സിറ്റികളുടെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പഠിച്ചശേഷം സമ്പൂർണ്ണമായ നവീകരണം ഈ രംഗത്ത് നടക്കണം.

നിലവിലെ പാഠ്യക്രമം തൃപ്തികരമല്ല. മുറിമൊല്ലമാർ എന്ന് പറയാവുന്ന ബിരുദധാരികളെ പടച്ചുവിടാൻ മാത്രമേ ഇന്നത്തെ ബി എ /അഫ്ദലുൽ ഉലമ പാഠ്യക്രമത്തിലൂടെ സാധിക്കുന്നുള്ളൂ. അവർ അബദ്ധങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം അറബി ഭാഷക്ക് ഉച്ചാരണ ശുദ്ധി പോലും നഷ്ടമായിട്ടുണ്ട്.


(മുജാഹിദ് സംസ്ഥാന സമ്മേളനം - 

കോഴിക്കോട്. 2002 പേജ് : 84)


വിദ്യാഭ്യാസമില്ലാത്തവർ, ഇംഗ്ലീഷ് , മലയാള ഭാഷാ വിരോധികൾ, തുടങ്ങി പല വിഷയങ്ങളും സുന്നികളുടെ മേൽ വഹാബികൾ ആരോപിക്കാറുണ്ട്. ഇതിന്റെയൊക്കെ വസ്തുതകളെന്താണെന്ന് തുടർന്ന് നമുക്ക് വായിക്കാം.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...