Thursday, January 4, 2024

സമസ്തയുടെ* *ഇടപെടൽ*

 https://m.facebook.com/story.php?story_fbid=pfbid04Njc1UzSpdZ8Z1SKApqT7YLMMJDnfn8iyMhT4kedjKPh61XTiBuzbbTAc1uUEDsZl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 62/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമസ്തയുടെ*

*ഇടപെടൽ*


ഐക്യ സംഘം രൂപീകരിച്ചത് മുതൽ തുടർച്ചയായി പത്തിലധികം വാർഷിക സമ്മേളനങ്ങൾ വിവിധ സ്ഥലങ്ങളിലായി അവർ നടത്തിയിരുന്നു. സമ്മേളനത്തിലൂടെയും മറ്റും അവർ പ്രചരിപ്പിച്ചു കൊണ്ടിരുന്ന ബിദ്അത്തുകളെ ശക്തമായി എതിർത്തുകൊണ്ട് സമസ്തയുടെ വാർഷിക സമ്മേളനങ്ങൾ നടന്നു.


1926 സമസ്ത രൂപീകരിച്ചത് മുതൽ നിരവധി സമ്മേളനങ്ങൾ ആദർശ വിശദീകരണത്തിനു വേണ്ടി തന്നെ സമസ്ത നടത്തുകയുണ്ടായി.


സമ്മേളന വർഷങ്ങളും സ്ഥലങ്ങളും താഴെ ചേർക്കുന്നു :

1927 ഫെബ്രു 7: താനൂർ

1927 ഡിസം 30: മോളൂർ

1929 ജനു 7 : ചെമ്മംകുഴി

1930 മാർച്ച് 16 : മണ്ണാർക്കാട്

1931 മാർച്ച് 11 വെള്ളിയഞ്ചേരി

1933 മാർച്ച് 5 :ഫറോക്ക്

ഫറോക്കിൽ നടന്ന സമ്മേളനത്തിനു ശേഷം 1944 വരെ ഒമ്പത് സമ്മേളനങ്ങൾ നടക്കുകയുണ്ടായി. അങ്ങനെ ആകെ 15 സമ്മേളനങ്ങൾ. പിന്നീട് മീഞ്ചന്തയിലും കാര്യവട്ടത്തും വളാഞ്ചേരിയിലും താനൂരിലും അങ്ങനെ വിവിധ സ്ഥലങ്ങളിലായി 1963 വരെ 22 സമ്മേളനങ്ങൾ നടന്നു.


ഈ സമ്മേളനങ്ങളിലെല്ലാം ഐക്യ സംഘക്കാർ പടച്ചുവിട്ട ഇസ്‌ലാമിക വിരുദ്ധ ആശയങ്ങൾക്ക് ഉള്ള മറുപടിയും പൊതുജനങ്ങൾ അവരോട് സ്വീകരിക്കേണ്ട നിലപാടുകൾ വ്യക്തമാക്കുകയുമായിരുന്നു. 


1933ൽ ഫറൂഖിൽ നടന്ന പ്രസിദ്ധമായ ആറാം സമ്മേളനത്തിലെ മൂന്നാം പ്രമേയം ഇങ്ങനെ വായിക്കാം.  :


"ഇപ്പോഴത്തെ നവീന പരിഷ്ക്കാരികളിൽപ്പെട്ട മൗലവി വേഷധാരികളും മതത്തിൻറെ യഥാർത്ഥ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നവരാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇസ്ലാം മതം കഠിനമായി വിരോധിക്കുന്ന പലിശ മതം അനുവദിച്ചതാണെന്ന് പറഞ്ഞ് പരത്തി ബേങ്ക് സ്ഥാപിച്ചും മറ്റും മതത്തിന്റെ പേരിൽ പണം സമ്പാദിക്കുന്ന ചില സമുദായ സേവകന്മാരും അവരുടെ സിൽബന്ധികളായ മനസ്സാക്ഷി മതക്കാരും ന്യായവിരുദ്ധമായും സമാധാനഭംഗം വരുത്തുന്ന വിധത്തിലും തങ്ങളുടെ ഇടുങ്ങിയ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു വരുന്നതിനെയും പൊതുജന സമ്മതന്മാരും സുപ്രസിദ്ധന്മാരും ആയ ഉലമാക്കളാൽ വളരെ കാലമായി നടത്തപ്പെട്ടു വരുന്നതും കേരളത്തിലെ മതപണ്ഡിതന്മാരുടെ പ്രാതിനിധ്യം വഹിക്കുന്നതുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മതപണ്ഡിതന്മാരായ മുസ്ലിയാന്മാരും സമാധാനപരമായും നിഷ്കളങ്കമായും നിയമത്തിനധീനരായും ചെയ്തുവരുന്ന സമുദായ സേവനങ്ങളെ മത വിരുദ്ധങ്ങളെന്ന് ആക്ഷേപിച്ചും അവർ ബഹുദൈവ വിശ്വാസികളും ആരാധകന്മാരും ഇസ്‌ലാമിക വൃത്തത്തിൽ നിന്നും പുറത്തായവരാണെന്നും പുലമ്പിയും അന്യായമായും അക്രമമായും അവരെ ശകാരിച്ചും പഴിച്ചും വരുന്നതിനെയും കേരളത്തിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചുറ്റി സഞ്ചരിച്ചും പത്രങ്ങൾ മുഖേനയും ചില പാമരന്മാരെ കബളിപ്പിച്ചു വരുന്നതിനെയും പള്ളിദർസുകൾ ബഹിഷ്കരിക്കുവാൻ ഉപദേശിക്കുന്നതിനെയും ഈ യോഗം ആശങ്കയോടെ കൂടി വീക്ഷിക്കുകയും ഇവരുടെ ഇത്തരം പ്രചരണ വേല നിമിത്തം ചില പാമരന്മാർ ഇളകി വശാകുകയും ശോഭിക്കുകയും ചെയ്യുന്നതുകൊണ്ട് ഇസ്‌ലാമിന്റെ സമാധാനപരവും സുന്ദരവും വിശാലവുമായ തത്വങ്ങൾ പ്രചരിപ്പിക്കുന്നതിന് വിഘ്നം നേരിടുകയും മുസ്‌ലിം സമുദായ മദ്ധ്യേ അസ്വസ്ഥതയും അസമാധാനവും ഭിന്നതയും ഉണ്ടായിത്തീരുകയും ചെയ്യുന്നതിൽ അത്തരം പ്രക്ഷോഭജനവും ന്യായവിരുദ്ധവും അനിസ്ലാമിക വുമായ പ്രചാരവേലകളെ ഉടനടി തടഞ്ഞ് നാട്ടിൽ സമാധാനവും സൗഹാർദ്ദതയും നിലനിർത്തി തരുവാൻ ഈ യോഗം ബഹുമാനപ്പെട്ട ഗവൺമെന്റിനോടും സമുദായ നേതാക്കന്മാരോടും വിനയപുരസ്സരം അപേക്ഷിക്കുകയും ചെയ്യുന്നു. "

അവതാരകൻ :

കണ്ണിയത് അഹമ്മദ് മുസ്‌ലിയാർ

അനുവാദകൻ :

അബ്ദുല്ല മുസ്‌ലിയാർ മഞ്ചേരി


(പണ്ഡിത കേരളം

 പേജ് 138 )

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....