Monday, December 26, 2022

സഹ്ല സാലിമിന്ന് പാല് കൊടുത്തത് പാത്രത്തിൽ കറന്നാണ്

 സഹ്ല സാലിമിന്ന് പാല് കൊടുത്തത് പാത്രത്തിൽ കറന്നാണ് ത്വബഖാത്ത് ഇബ്നു സഅദ് 8/271

അൽ ഇസ്വാബ ഇബ്നു ഹജർ 8/193








Wednesday, December 21, 2022

ശിർക്ക് എന്താണ് വഹാബി

 എന്താണ് ശിർക്ക്



സുന്നി :

നിങ്ങൾ മരിച്ചവരോട് സഹാർത്ഥന നടത്തൽ ശിർകാണെന്ന് വാദിക്കുന്നല്ലോ   എന്താണ് നിങ്ങളുടെ വീക്ഷണത്തിൽ ശിർക് ?


വഹാബി :  

അല്ലാഹുവിന്റെ, പരിശുദ്ധ അസ്തിത്വം പരിശുദ്ധ ഗുണങ്ങൾ പരിശുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൊന്നിൽ മറ്റാർക്കെങ്കിലും പങ്കാളിത്വം സ്ഥാപിക്കലാണ് ശിർക്.


സുന്നി :

മരിച്ചുപോയ മഹാത്മാക്കളോട് സഹായമർത്ഥിക്കുന്നവർ ഇവയിൽ ഏതെങ്കിലും കാര്യത്തിൽ  ആർക്കെങ്കിലും പങ്കാളിത്വം സ്ഥാപിക്കുന്നുണ്ടോ !


വഹാബി :  

മഹാത്മാക്കളോട് മരണശേഷമോ സാധാരണ ഗതിയിൽ കേൾക്കാത്ത ദൂരത്ത് നിന്നോ സഹായമർത്ഥിക്കുന്നവർ,  കാര്യകാരണബന്ധങ്ങൾകപ്പുറമുളള കാര്യം കേൾക്കുക, കാണുക, അറിയുക എന്നീ അല്ലാഹുവിന്റെ ഗുണങ്ങളിൽ മഹാത്മാക്കൾക്ക് പങ്കാളിത്വം സ്ഥാപിച്ചില്ലേ  


സുന്നി :

അല്ലാഹുവിന് ഉൺമയുണ്ട്, എനിക്കുമുണ്ട്.അല്ലാഹു കേൾകുന്നു ,ഞാനും കേൾകുന്നു. അല്ലാഹു കാണുന്നു , ഞാനും കാണുന്നു, അല്ലാഹു അറിയുന്നു, ഞാനും അറിയുന്നു : എന്നൊരാൾ പറഞ്ഞാൽ അദ്ദേഹം,  അല്ലാഹുവിൻെറ പ്രസ്തുത ഗുണങ്ങളിൽ തനിക്ക് പങ്കാളിത്വം സ്ഥാപിച്ചുവെന്ന് പറയാമോ ?


വഹാബി : 

അങ്ങനെ പറയാൻ പറ്റില്ല, കാരണം അല്ലാഹുവിൻെറ സവിശേഷ (അല്ലാഹുവിന് മാത്രമുളള)

ഗുണങ്ങളാണുദ്ദേശ്യം. താങ്കൾ പറഞ്ഞ ഗുണങ്ങൾ അങ്ങനെയുള്ളതല്ലല്ലോ. 


എന്നാൽ, കാര്യകാരണ ബന്ധങ്ങൾക്കതീതമായ കേൾവി, കാഴ്ച്ച, അറിവ് എന്നിവ അല്ലാഹുവിന് മാത്രമുളള ഗുണങ്ങളാണ് അത് കൊണ്ട്, 

അവയിൽ അല്ലാഹു അല്ലാത്തവർക്ക് പങ്കാളിത്വം വിശ്വസിക്കൽ ശിർക് തന്നെയാണ്.


സുന്നി :

അല്ലാഹുവിന് ‘മാത്രമുളള ഗുണം’ കൊണ്ട് നിങ്ങളുടെ ഉദ്ദേശ്യം എന്താണ് ?   നിലവിൽ അല്ലാഹുവിന് മാത്രമുളളത് എന്നാണോ ? അതോ (അനാദ്യത്വം, അനാശ്രിത കഴിവ് / അറിവ്, പോലെ) അല്ലാഹുവല്ലാത്തവർക്ക് ഉണ്ടാവൽ ബൗദ്ധികമായി അസംഭവ്യമായത്

എന്നാണോ ?


വഹാബി :

അല്ലാഹുവല്ലാത്തവർക്ക് ബൗദ്ധികമായി അസംഭവ്യമായത് എന്നാണർത്ഥം.


സുന്നി :

ആ അർത്ഥത്തിൽ 

അല്ലാഹുവിന് ' മാത്രമുളള ഗുണം 'മറ്റൊരാൾക്ക് ചാർത്തുന്നത് ശിർകാണെന്നത് ശരി. എന്നാൽ, താങ്കൾ എഴുന്നള്ളിച്ച ‘കാര്യകാരണബന്ധങ്ങൾകപ്പുറമുളള കാഴ്ച്ച / കേൾവി / അറിവ് / കഴിവ്’ മഹാത്മാക്കൾക്കു അല്ലാഹുവിൽ നിന്ന് ലഭിക്കൽ ബൗദ്ധികമായി അസംഭവ്യമല്ലെന്നു വ്യക്തം. 


വഹാബി :

എങ്കിൽ, ‘നിലവിൽ അല്ലാഹുവിന് മാത്രമളള ഗുണം’ എന്നർത്ഥം കൽപിക്കാം കാര്യകാരണബന്ധങ്ങൾക്കപ്പുറമുളള കേൾവി, കാഴ്ച്ച, അറിവ്, കഴിവ് എന്നിവ ആ അർത്ഥത്തിൽ അല്ലാഹുവിന് 'മാത്രമുളള ഗുണങ്ങളാണ്. അവയിൽ സൃഷ്ടികൾക്ക് പങ്കാളിത്വം വിശ്വസിക്കൽ തന്മൂലം ശിർകുമാണ്. (ബഹുദൈവ വിശ്വാസവുമാണ്)


സുന്നി :

അല്ലാഹുവിന് ‘മാത്രമുളള ഗുണങ്ങൾ’ക്ക് ‘നിലവിൽ അല്ലാഹുവിന് മാത്രമുളളത്’ എന്ന് അർത്ഥം കൽപിച്ചാൽ, പ്രപഞ്ചം സൃഷ്ടിച്ചപ്പോൾ ദൈവിക ഗുണങ്ങളിൽ പങ്കാളിത്തമുള്ളവരെയാണ് അല്ലാഹു സൃഷ്ടിച്ചതെന്ന് പറയേണ്ടി വരും. (കാരണം : പ്രപഞ്ചം സൃഷ്ടിക്കപ്പെടും മുമ്പ് ഉൺമ, കാഴ്ച്ച, കേൾവി, അറിവ്, കഴിവ് മുതലായവയെല്ലാം ‘നിലവിൽ അല്ലാഹുവിന് മാത്രമുളള’ ഗുണങ്ങളായിരുന്നുവല്ലോ) അതു നിങ്ങൾ പറഞ്ഞാൽ നിങ്ങൾ കടുത്ത മുശ്റികുകളായി മാറുകയും ചെയ്യും


عبد الجليل السعدي المليباري

വക്കം മൗലവിയെ* *ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട്* *ജിന്ന് ഗ്രൂപ്പിന്റെ പോസ്റ്റർ


 🔵🔵🔵

*വക്കം മൗലവിയെ*

*ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട്*

*ജിന്ന് ഗ്രൂപ്പിന്റെ പോസ്റ്റർ*

--------------------=------------------------

 *സമസ്തക്കാരെ.....*

*ഇസ്‌ലാമിലേക്ക്*

എന്നാണ് പോസ്റ്ററിന്റെ തലവാചകമെങ്കിലും ആശയപരമായി അത് ചെന്നെത്തുന്നത് മുജാഹിദ് സ്ഥാപകൻ വക്കം മൗലവിയിലേക്കാണ്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) മഹാനവർകൾ മഴ വർഷിപ്പിക്കുന്നു എന്ന ഖുതുബിയത്തിലെ പരാമർശമാണ് സമസ്തക്കാരെ മതത്തിന് പുറത്തുനിർത്തി അകത്തേക്ക് വിളിക്കാൻ മൗലവിമാരെ പ്രേരിപ്പിച്ച പ്രധാന ഘടകം.


എന്നാൽ മഹത്തുക്കൾക്ക് ഇത്തരം കഴിവുകൾ അല്ലാഹു നൽകുമെന്ന് മുജാഹിദ് സ്ഥാപകൻ വക്കം മൗലവിയും പഠിപ്പിച്ചിട്ടുണ്ട്. വക്കം മൗലവിയെ കുറിച്ച് ഈയടുത്തായി പ്രസിദ്ധീകരിച്ച വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


" ചില വ്യക്തികളുടെ ഹൃദയങ്ങൾക്ക് അത്ഭുതകരമായ അവസ്ഥകളും കഴിവുകളും ഉണ്ട് മതപരവും ഭൗതികവും ആയിട്ടുള്ള അറിവ് സാധാരണക്കാർക്ക് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് ലഭിക്കുന്നത്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾ കൂടാതെ അല്ലാഹുവിനെ ഒഴികെയുള്ള ഭൗതികമായ സകല വിഷയങ്ങളിൽ നിന്നും വിരക്തി നേടി അല്ലാഹുവിനെ മാത്രം വിചാരിച്ച് ആലം മലക്കൂത്തിലൂടെ ചില അറിവുകൾ നേടാം എന്ന് ഇമാം ഗസ്സാലി എഴുതിയത് വക്കം മൗലവി പരിഭാഷപ്പെടുത്തുന്നത് ഇസ്ലാമിന്റെ ആത്മീയ ചിന്തയുടെ ആഴം വെളിപ്പെടുത്തുന്നതിന് കൂടിയാണ്. ഇത്തരം അറിവ് സമ്പാദനം ഉലമാക്കളാണ് ചെയ്യേണ്ടത് എന്ന് ഇവിടെ പറയുന്നുണ്ട്. അതേപോലെ ഔലിയാക്കളുടെ വിലായത്തിനെയും കറാമത്തിനെയും കുറിച്ച് ശരിയായി വിശ്വസിക്കണം എന്നുകൂടി പറയുന്നു. കാരണം മനുഷ്യൻ മലക്കുകളുടെ വർഗ്ഗത്തിൽ നിന്നുള്ളവർ ആയതിനാൽ അവന് (മനുഷ്യന് )ചില ശക്തികൾ നൽകപ്പെട്ടിരിക്കുന്നു. സ്വന്തം ശരീരങ്ങൾക്ക് പുറമേ അന്യ ശരീരങ്ങളെ കൂടി സ്വാധീനിക്കാൻ ശേഷിയുള്ള ശാന്തി മത്തായ ആത്മാക്കൾ ഉണ്ടെന്ന് അറിയേണ്ടതാണെന്ന് വക്കം മൗലവി എഴുതുന്നത്. അതായത് *വിചാര ശക്തികൊണ്ട് രോഗിയെ സുഖപ്പെടുത്താനും സുഖമുള്ള ശരീരത്തെ രോഗിയാക്കുവാനും മഴ പെയ്യണം എന്ന് വിചാരിക്കുമ്പോൾ മഴ പെയ്യിക്കാനുംസാധിക്കുന്നതാണ്.അപൂർവ്വം ചില വ്യക്തികൾക്കാണ് അത്തരം ശേഷിയുണ്ടാവുക.* ഇത് യുക്തികൊണ്ട് സംഭവിക്കാവുന്നതും അനുഭവത്തിൽ അറിയപ്പെട്ടിട്ടുള്ളതും ആകുന്നു എന്ന് വക്കം മൗലവി ഇമാം ഗസ്സാലിയുടെ വാക്കുകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. കേരളത്തിലും മറ്റിടങ്ങളിലും മുസ്ലിം പ്രസ്ഥാനങ്ങൾ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കുവാനും ഊർജ്ജം നഷ്ടപ്പെടുത്തുവാനും ഇടയാക്കുന്ന ഒരു വിഷയമാണ് ഇപ്പോഴും ഇത്. "

(പേജ് : 151)

 ഔലിയാക്കളുടെ കഴിവുകളെ കുറിച്ച് അറിവില്ലാത്തവർ ഈ വിഷയത്തിലും വെറുതെ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കി ഊർജ്ജം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഈ ഗ്രന്ഥം രചിച്ച ഡോക്ടർ ടി കെ ജാബിർ നിരീക്ഷിക്കുന്നുണ്ട്.


 നബിദിനാഘോഷിക്കുന്നു എന്നതാണ് സമസ്തക്കാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പോസ്റ്റർ ഇറക്കാൻ ജിന്ന് വാദികളെ പ്രേരിപ്പിച്ച മറ്റൊരു ഘടകം.


എന്നാൽ ഈ വിഷയത്തിലും വക്കം മൗലവി സമസ്തക്കൊപ്പമാണ്.


വക്കം മൗലവി എഴുതുന്നു : റബീഉൽ അവ്വൽ മാസത്തിൽ ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) അവർകളുടെ ദിവ്യ ചരിത്രം പാരായണം ചെയ്യാത്തതായി ലോകത്ത് ഒരിടത്തും മുസ്ലിങ്ങളുടെ യാതൊരു ഗൃഹവും ഒഴിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. *ലോകത്തിൽ ദൈവത്തിന്റെ സത്യമതത്തെയും ധർമ്മത്തെയും സ്ഥാപിക്കുന്നതിനു വേണ്ടി ആത്മ ത്യാഗപൂർവ്വം സ്വജീവിതത്തെ വ്യയം ചെയ്തിരുന്ന ആ ദിവ്യ ആത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി മുഹമ്മദീയർ (മുസ്ലിംകൾ) അദ്ദേഹത്തിന്റെ ജന്മമാസമായ ഈ റബീഉൽ അവ്വൽ മാസത്തെ ഒരു സവിശേഷകാലമാക്കി വെച്ചിരിക്കുന്നത് എത്രയോ ഉചിതമായിട്ടുള്ളതാണ്.*(മുസ്ലിം മാസിക 1914.1089 മകരം വാല്യം 6 )

ഇത് ഉദ്ധരിച്ചുകൊണ്ട് ഡോ: ടി കെ ജാബിർ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: "ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് മതപ്രമാണങ്ങളുടെ അക്ഷര വായനകൾക്കു ഉപരി സ്വതന്ത്രവും പക്വവുമായ നയം സ്വീകരിക്കുകയാണ് വക്കം മൗലവി. നബിദിനത്തിന്റെ പേരിൽ തർക്കിച്ച് ഊർജ്ജവും സമ്പത്തും ചിലവാക്കുന്നത് തികഞ്ഞ അബദ്ധമാണ്."

( വക്കം മൗലവി: ചിന്തകൾ രചനകൾ. പേജ് 147)


*✍️aslamsaquafipayyoli.*


Tuesday, December 20, 2022

ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു*


 *ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു*

➖➖➖➖➖➖➖➖➖

വഹാബികൾ അവരുടെ ചരിത്രം പറയുമ്പോൾ ആദ്യം അടിച്ചുവിടുന്ന ഒരു സുപ്രധാന നുണയുണ്ട്, ആ നുണയുടേമേൽ എടുക്കപ്പെട്ടതാണ് കേരള വഹാബി ചരിത്രം.


1921 കാലഘട്ടം മുസ്‌ലിംകൾക്ക് വിദ്യാഭ്യാസമോ ലോക വിവരമോ മത വിദ്യാഭ്യാസമോ ഉണ്ടായിരുന്നില്ല. മുസ്‌ലിം ഉമ്മത്തിന് അക്ഷരം പഠിപ്പിച്ചത്, മതം പഠിപ്പിച്ചത് വക്കം മൗലവിയായിരുന്നു എന്നതാണാ വിശുദ്ധ നുണ.

വഹാബി പ്രസിദ്ധീകരണമായ ശബാബിൽ നിന്ന് വായിക്കാം : 


"വിദ്യാഭ്യാസമില്ലാത്ത, ലോക വിവരമില്ലാത്ത, മത പരിജ്ഞാനം പോലും വേണ്ടത്രയില്ലാത്ത ഒരു പിന്നാക്ക വിഭാഗമായിരുന്ന മുസ്‌ലിംകളെ കേവല ഭൗതികതയ്ക്കപ്പുറം വിശുദ്ധ ഖുർആനിന്റെയും  നബി ചര്യയുടെയും വെളിച്ചത്തിൽ പുരോഗതിയുടെ പാതയിലേക്കാനയിച്ച മഹദ് വ്യക്തിത്വങ്ങളായിരുന്നു മക്തി തങ്ങളും വക്കം മൗലവിയും."

(ശബാബ് വാരിക 2016

ഡിസംബർ 16 പേജ് : 6)


സത്യത്തിൽ മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പ് തീർക്കാൻ ബ്രിട്ടീഷ്കാർ പടച്ചുവിട്ട പെരും നുണയായിരുന്നു ഇതെന്ന് സി എൻ അഹ്‌മദ്‌ മൗലവിയും കെ കെ കരീമും ചേർന്നെഴുതിയ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ എഴുതിയിട്ടുണ്ട്.


"രണ്ട് കൊല്ലമായി മാപ്പിള സാഹിത്യ ചരിത്രങ്ങളെ കുറിച്ച് ഗവേഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു. ഗവേഷണ മദ്ധ്യേ കേരള ജനതയെ അമ്പരപ്പിക്കുന്ന പല യഥാർഥ്യങ്ങളും ഞങ്ങൾക്ക് ഗ്രഹിക്കാൻ കഴിഞ്ഞു. അതിന്റെ സംക്ഷിപ്ത രൂപം വായനക്കാരുടെ മുമ്പിൽ വെക്കാം. പക്ഷേ, അവിടെ ഒരു വിഷമം :അക്ഷര ജ്ഞാനം പോലുമില്ലാതെ അധ:പതിച്ചു കിടക്കുന്ന ഒരു ജനതയാണ് മാപ്പിളമാരെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ തുടർച്ചയായ  പ്രചരണം നടത്തിക്കൊണ്ടിരുന്നു. അവസാനം മാപ്പിളമാർ തന്നെയും ആ പ്രചാരണത്തിൽ കുടുങ്ങി. ആ ധാരണ വെച്ചു പുലർത്തി കൊണ്ടുപോന്നു. അങ്ങനെയുള്ള പരിത:സ്ഥിതിയിൽ മാപ്പിളമാർക്ക് മഹത്തായ ഒരു സാഹിത്യ പാരമ്പര്യമുണ്ടെന്നു പറഞ്ഞാൽ ഇല്ലാത്ത വലിപ്പം നടിക്കുകയാണെന്നോ അല്പമെന്തോ ഉള്ളത് ഊതി വീർപ്പിച്ചു കാണിക്കുകയാണെന്നോ മാത്രമേ ലോകം ധരിക്കുകയുള്ളൂ..."

(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. പേജ് : 15)


നോക്കൂ.. ബ്രിട്ടീഷ്കാരുടെ ഈ പച്ചപ്പൊള്ളാണ് ഇസ്‌ലാമിലെ ഇത്തിക്കണ്ണികളായ വഹാബികൾ അവരുടെ ആശയപ്രചാരണത്തിന് മുന്നിൽ വെക്കുന്നത്. ഇവർ ബ്രിട്ടീഷ് ചാരൻ മാരാണെന്ന് ആരെങ്കിലും ധരിച്ചാൽ അത്‌ തെറ്റാവുമോ?.


*✍️aboohabeeb payyoli*

https://www.facebook.com/100087534192061/posts/126275583633581/?flite=scwspnss

Saturday, December 17, 2022

ഖബറിൽ ഈദാക്കരുതെന്ന് എന്താണ് അർത്ഥം

 وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥)



"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മരുവടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല. രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം. 'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ. പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്. ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181)

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....