Wednesday, November 18, 2020

തബ്‌ലീഗ് ജമാഅത്ത് മുബതദിഉകൾ തന്നെ ● കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



https://islamicglobalvoice.blogspot.in/?m=



https://t.me/joinchat/AAAAAEvvt9M0PSBRYKqaMg


തബ്‌ലീഗ് ജമാഅത്ത് മുബതദിഉകൾ തന്നെ


● കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ




ഉസ്താദിന്റെ ഉപരി പഠനം ബാഖിയാത്തിലായിരുന്നല്ലോ. എന്നാണ് അവിടെ ചേരുന്നത്. അന്നത്തെ പ്രധാന ഉസ്താദുമാർ ആരായിരുന്നു?


ദർസിന് ശേഷം ഉപരി പഠനത്തിനായി 1964-ലാണ് ഞാൻ വേലൂരിലെ ബാഖിയാത്തിലേക്ക് പോകുന്നത്. ബാഖിയാത്തിലേക്കാണ് അക്കാലത്ത് കൂടുതൽ പേരും ബിരുദത്തിന് പോയിരുന്നത്. ശൈഖ് അബൂബക്കർ ഹസ്രത്തിന്റെ ബൈളാവീ ദർസ്, ശൈഖ് ഹസൻ ഹസ്രത്തിന്റെ ഹദീസ് ദർസ്, മുസ്തഫ ആലിം സാഹിബിന്റെ തസ്വവ്വുഫ് ക്ലാസ് എന്നിവ വളരെ ശ്രദ്ധേയമായിരുന്നു. ഇവരെല്ലാമാണ് അന്നത്തെ പ്രമുഖ ഉസ്താദുമാർ.


അവരുടെ ദർസ് രീതിയെ കുറിച്ച് പറയാമോ?


നാലു മദ്ഹബിലും ആഴമേറിയ ജ്ഞാനമുള്ള മഹാപണ്ഡിതരായിരുന്നു പലരും. ശൈഖ് അബൂബക്കർ ഹസ്രത്തിന്റെ ബൈളാവീ ദർസും ഹസൻ ഹസ്രത്തിന്റെ ഹദീസ് ദർസും ലഭിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുത്വവ്വലിലേക്ക് സെലക്ഷൻ കിട്ടിയിട്ടും മുഖ്തസർ ബാച്ചാണ് ഞാൻ തിരഞ്ഞെടുത്തത്. ആയത്തും ഹദീസുകളും ഇഴകീറിയുള്ള ചർച്ചകൾ തന്നെയായിരുന്നു ക്ലാസുകളിൽ.


ശൈഖ് ഹസൻ ഹസ്രത്തിനെ കുറിച്ച് പരാമർശിക്കുമ്പോൾ ഉസ്താദ് വലിയ സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ട് പലപ്പോഴും. അദ്ദേഹവുമായി അത്രയേറെ അടുപ്പമായിരുന്നോ?


എനിക്കേറ്റവും പ്രിയപ്പെട്ട ഗുരുനാഥരിൽ ഒരാളാണ് ഹസൻ ഹസ്രത്ത്. അതോടൊപ്പം മൂന്ന് വർഷക്കാലം അദ്ദേഹത്തിന്റെ ഖാദിമാകാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഒരിക്കൽ ഒരു ഹദീസ് വിശദീകരിച്ച് ഹനഫീ മദ്ഹബിനെ തർജീഹാക്കി ഹസ്രത്ത് ക്ലാസെടുത്തു. അപ്പോൾ ഒരു വിദ്യാർത്ഥി പറഞ്ഞു: ഈ ക്ലാസെങ്ങാനും ശാഫിഈ ഇമാം കേട്ടിരുന്നെങ്കിൽ തന്റെ അഭിപ്രായം പിൻവലിക്കുമായിരുന്നു. ഇതറിഞ്ഞ് ഹസ്രത്ത് പറഞ്ഞു: ‘ഇമാം ശാഫിഈ(റ) ഭൂമിയിലുണ്ടായിരുന്നെങ്കിൽ എന്റെ നാവ് അനങ്ങുമായിരുന്നില്ല’. അത്രക്കു ബഹുമാനമായിരുന്നു ഇമാമുമാരോട് അദ്ദേഹത്തിന്. മാത്രമല്ല, വിദ്യാർത്ഥിക്ക് പ്രധാനമായി വേണ്ടത് അദബാണെന്നും നിന്റെ പരാമർശം ആദരവില്ലാത്തതായെന്നും പറഞ്ഞ് അയാളെ പുറത്താക്കി. ആ മുതഅല്ലിമിന്റെ വിഷമാവസ്ഥ മനസ്സിലാക്കി ഹസ്രത്തുമായി ഞാൻ സംസാരിക്കുകയും അവന് മാപ്പ് നൽകി തിരിച്ചെടുക്കുകയും ചെയ്തു. ഹസ്രത്തുമായി വളരെ അടുത്ത ബന്ധം മരണം വരെയും കാത്ത് സൂക്ഷിച്ചിട്ടുണ്ട്.


ഹസൻ ഹസ്രത്ത് അടക്കമുള്ള ഗുരുവര്യരുടെ ആദർശം എന്തായിരുന്നു. സുന്നി നിലപാടല്ലായിരുന്നു എന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്.


അത് ശരിയല്ല. ശൈഖ് ഹസൻ ഹസ്രത്തും മുസ്തഫാ ആലിം സാഹിബും മറ്റു ഉസ്താദുമാരും സുന്നി ആദർശമുള്ളവരായിരുന്നു. സലഫീ ആദർശങ്ങളോട് കടുത്ത വെറുപ്പു പുലർത്തുന്നവരും ക്ലാസുകളിൽ അത് പഠിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, സുന്നികളല്ലാത്ത ഒരാളെയും അവിടെ മുദരിസായി നിശ്ചയിച്ചിരുന്നുമില്ല. ബാംഗ്ലൂരിലുള്ള സബീലുർറശാദ് എന്ന ദേവ്ബന്ദീ സ്ഥാപനം ഉണ്ടാക്കിയത്, സലഫി ബാധയേറ്റ കാരണത്താൽ ശൈഖ് ആദം ഹസ്രത്ത് ബാഖിയാത്തിൽ നിന്നു പുറത്താക്കിയ വ്യക്തിയാണ്. ഉസ്താദുമാരുടെ ക്ലാസുകളിൽ സുന്നി ആദർശങ്ങൾക്കാണ് ഊന്നൽ നൽകിയിരുന്നത്. ബാഖിയാത്തിന്റെ സ്ഥാപകനായ ശൈഖ് അബ്ദുൽ വഹാബ് വേലൂരി(ന.മ) കറകളഞ്ഞ സുന്നിയായിരുന്നു. മൗലിദാഘോഷം പോലെയുള്ള സുന്നീ ആചാരങ്ങളെല്ലാം നടന്നിരുന്നു. പക്ഷേ, ഇപ്പോൾ അവിടെ ദേവ്ബന്ദികളുടെ സ്വാധീനം മൂലം സുന്നത്ത് ജമാഅത്തിന്റെ പല ആചാരങ്ങളും അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.


ദേവ്ബന്ദികളുടെ ആദർശത്തെ പറ്റി വിശദമാക്കിയാലും. എവിടെയാണ് അവർക്ക് പിഴവു പറ്റിയത്?


അഹ്‌ലുസ്സുന്നയുടെ ശരിയായ വഴിയിൽ നിന്നും വളരെ അകന്നവരാണ് ദേവ്ബന്ദികൾ. അശ്അരിയ്യത്തും മാതുരീദിയ്യത്തും സ്ഥാപിച്ച നേരായ വഴിയിൽ നിന്നും മാറി ദീനിൽ ഇല്ലാത്ത പിഴച്ച പല വിശ്വാസങ്ങളും അവർ പ്രചരിപ്പിച്ചു. ഇന്ത്യയിൽ സലഫി പ്രസ്ഥാനത്തിന്റെ തെറ്റായ വിശ്വാസങ്ങൾ ആദ്യമായി പ്രചരിപ്പിച്ചത് ഇസ്മാഈൽ ദഹ്‌ലവിയാണ്. അദ്ദേഹത്തിന്റെ തഖ്‌വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥം വളരെ അപകടം നിറഞ്ഞതാണെന്നും പിഴച്ച വിശ്വാസമാണ് അതിലുള്ളതെന്നും അക്കാലത്തെ പണ്ഡിതർ ഒറ്റക്കെട്ടായി തീർപ്പ് പറഞ്ഞിട്ടുണ്ട്. അബുസ്സആദാത്ത് അഹ്‌മദ് കോയശ്ശാലിയാത്തി(ന.മ) തന്റെ കുതുബ്ഖാനയിലുള്ള തഖ്‌വിയത്തുൽ ഈമാനിന്റെ പുറംചട്ടയിൽ തന്നെ ഇക്കാര്യം രേഖപ്പെടുത്തിയതായി കാണാം.


ശാഹ് വലിയ്യുല്ലാഹി ദഹ്‌ലവിയുടെ പേരക്കുട്ടിയാണ് ഇദ്ദേഹമെന്നും പിതാമഹന്റെ ആദർശം തന്നെയാണ് ഇദ്ദേഹത്തിനുള്ളതെന്നും ചിലർ പ്രചരിപ്പിക്കാറുണ്ട്. എന്താണ് ഉസ്താദിന്റെ അഭിപ്രായം?


പേരക്കുട്ടിയാണെന്നത് ശരിയാണെങ്കിലും മഹാനവർകളുടെ അതേ ആദർശമാണെന്നത് തെറ്റായ പ്രചാരണമാണ്. തഖ്‌വിയത്തുൽ ഈമാൻ എന്നല്ല, തക്വിയത്തുൽ ഈമാൻ (ഈമാനിനെ കരിച്ചുകളയൽ) എന്നാണ് അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തെ വിശേഷിപ്പിച്ചത്. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി(റ)യുടെ കിതാബുകളിൽ തിരിമറി നടത്തിയ വ്യക്തി കൂടിയാണ് ഈ ഇസ്മാഈൽ ദഹ്‌ലവി. ദഫ്ഉ ശർറിൽ അസീർ എന്ന ഗ്രന്ഥത്തിൽ അല്ലാമ ശാലിയാത്തി(റ) ഇക്കാര്യം വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.


ഹിജ്‌റ 1240-കളിലാണല്ലോ തഖ്‌വിയത്തുൽ ഈമാൻ വിവാദമാകുന്നത്. ആ കാലഘട്ടത്തിൽ ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവി(റ) ജീവിച്ചിരിപ്പുണ്ടായിരുന്നു. അദ്ദേഹം ഇതിനെ വിമർശിക്കാത്തത് ഇത് ശരിയാണെന്നത് കൊണ്ടാണെന്നാണ് അവരുടെ അവകാശവാദം?


അത് തീർത്തും കളവാണ്. ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവി(റ) രോഗബാധിതനായിരുന്നു. എന്നിട്ടും തഖ്‌വിയത്തുൽ ഈമാൻ സമൂഹത്തിലുണ്ടാക്കിയ കോലാഹലങ്ങളെ കുറിച്ച് അറിഞ്ഞ സമയത്ത് മഹാൻ പറഞ്ഞു: ബോംബെയിൽ നിന്നു വന്ന ഇസ്മാഈൽ സാഹിബിന്റെ ഗ്രന്ഥം (തഖ്‌വിയത്തുൽ ഈമാൻ) ഞാൻ വായിച്ചിട്ടുണ്ട്. അതിലുള്ള അഖീദ ശരിയല്ല. അനാദരവുകൾ കൊണ്ട് നിറക്കപ്പെട്ടതാണത്. ഞാനിപ്പോൾ രോഗിയാണ്. സുഖം പ്രാപിക്കുകയാണെങ്കിൽ അതിന് മറുപടി എഴുതണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’ ഇക്കാര്യം അൻവാറേ ആഫ്താബേ സ്വദാഖത് 1/603-ൽ നമുക്ക് കാണാനാകും. മാത്രമല്ല, തന്റെ ശിഷ്യന്മാരെ അദ്ദേഹം ഇസ്മാഈൽ ദഹ്‌ലവിക്കെതിരെ സംവാദത്തിനയക്കുകയും ചെയ്തു.


പ്രസ്തുത സംവാദത്തെ കുറിച്ച് അൽപം വിവരിച്ചാലും.


തഖ്‌വിയത്തുൽ ഈമാൻ ഉയർത്തിവിട്ട ഫിത്‌ന വളരെ വലുതായിരുന്നു. അതിനെ എല്ലാ രീതിയിലും പ്രതിരോധിക്കാൻ ദഹ്‌ലവി കുടുംബത്തിലെ പണ്ഡിതരും ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവിയുടെ ശിഷ്യന്മാരും രംഗത്തെത്തി. ആദ്യമായി സംവാദത്തിനാണ് അവർ കളമൊരുക്കിയത്. ശൈഖ് മഖ്‌സൂസുല്ല, സഹോദരൻ ശൈഖ് മുഹമ്മദ് മൂസാ, റശീദുദ്ദീൻ ദഹ്‌ലവി, ഫള്‌ലെ ഹഖ് ഖൈറാബാദി(റ) തുടങ്ങിയവർ ഹി. 1240 റബീഉൽ ആഖിർ 19-ന് രാവിലെ ഡൽഹി പള്ളിയിലെത്തുകയും ഇസ്മാഈൽ ദഹ്‌ലവിയോടും അദ്ദേഹത്തിന്റെ സഹായിയായ അബ്ദുൽ ഹയ്യിൽ ബഠാനവിയോടും സംവാദം നടത്തി അവരെ പരാജയപ്പെടുത്തുകയുമുണ്ടായി. സത്യം തിരിച്ചറിഞ്ഞപ്പോൾ അതിൽ അകപ്പെട്ട പലരും പശ്ചാത്തപിച്ച് മടങ്ങി. ഫള്‌ലേ റസൂൽ ബദായൂനീ സൈഫുൽ ജബ്ബാർ എന്ന ഗ്രന്ഥത്തിൽ അന്നത്തെ സംഭവമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.


അശ്അരിയ്യത്തിനും മാതുരീദിയ്യത്തിനും എതിരായ ഒന്നും അതിലില്ലെന്ന് ഇപ്പോൾ ഓൺലൈനിലൂടെ അവർ പ്രചരിപ്പിക്കുന്നുണ്ട്.


എന്തായാലും ഒരു കാര്യം ഉറപ്പാണ്. ആ കാലഘട്ടത്തിലുള്ള അഹ്‌ലുസ്സുന്നയുടെ പണ്ഡിതർ തന്നെ അതിനെതിരെ ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്. അശ്അരിയ്യത്തിനോടും മാതുരീദിയ്യത്തിനോടും എതിരായ ഒന്നും അതിലില്ലെന്ന് പറയുന്നവർ ഈ രണ്ട് വിശ്വാസ സരണികളെ കുറിച്ച് കൃത്യമായ വിവരമില്ലാത്തവരാണ്. അഖീദയുടെ ഇമാമുകൾ പഠിപ്പിക്കാത്ത തൗഹീദും ശിർക്കുമാണ് തഖ്‌വിയത്തുൽ ഈമാനിൽ അവതരിപ്പിക്കുന്നത്. മുസ്‌ലിം ലോകം നിരാക്ഷേപം ചെയ്തുപോരുന്ന ഇസ്തിഗാസയുൾപ്പടെയുള്ള പുണ്യകർമങ്ങൾ അതിൽ ശിർക്കായി എണ്ണിയിരിക്കുന്നു. അവ ചെയ്യുന്നവർ അബൂജഹലിന് തുല്യരാണെന്നും പ്രഖ്യാപിക്കുന്നു. അങ്ങനെ ഖവാരിജുകൾ മുതൽ നടപ്പുള്ള മുസ്‌ലിംകളെ കാഫിറാക്കൽ വിനോദം ഇസ്മാഈൽ ദഹ്‌ലവിയുടെ ഗ്രന്ഥങ്ങളിൽ ധാരാളം കാണാനാവും.


സത്യത്തിൽ ഇസ്മാഈൽ ദഹ്‌ലവി ആരായിരുന്നു?


ലോകം മുഴുവൻ നാശം വിതച്ച സലഫിസത്തെ ഇന്ത്യയിൽ നട്ടുവളർത്തിയത് ഇസ്മാഈൽ ദഹ്‌ലവിയാണ്. പഴയ മുൻജിദിലും സലഫി പ്രസ്ഥാനത്തിന്റെ മുഴുവൻ ചരിത്ര ഗ്രന്ഥങ്ങളിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.


ഇസ്മാഈൽ ദഹ്‌ലവിക്ക് ശേഷമല്ലേ ദേവ്ബന്ദ് അകാബിറുകൾ എന്ന് അവർ വിശേഷിപ്പിക്കാറുള്ള ഖാസിം നാനൂതവി, റശീദ് അഹ്‌മദ് ഗംഗോഹി, ഖലീൽ അഹ്‌മദ് സഹാറൻപൂരി, അശ്‌റഫ് അലി ഥാനവി തുടങ്ങിയവരൊക്കെ വരുന്നത്. ഇസ്മാഈൽ ദഹ്‌ലവിയുടെ പിഴച്ച വാദങ്ങൾ ഇവർക്കുമുണ്ടായിരുന്നോ?


അതേ, ഇവരെല്ലാം ഇസ്മാഈൽ ദഹ്‌ലവിയുടെ ആദർശങ്ങൾ മുറുകെ പിടിച്ച് ജീവിക്കുകയും ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, ഖുതുബുൽ ഇർശാദ് എന്ന് അവർ വിശേഷിപ്പിക്കാറുള്ള റശീദ് അഹ്‌മദ് ഗംഗോഹി ഫതാവാ റശീദിയ്യയിൽ രേഖപ്പെടുത്തയത് ഇപ്രകാരമാണ്: ഇസ്മാഈൽ ദഹ്‌ലവി ആലിമും മുത്തഖിയും ബിദ്അത്തുകളെ പിഴുതെറിഞ്ഞവരും സുന്നത്തിനെ നടപ്പിലാക്കിയവരും ഖുർആനും സുന്നത്തുമനുസരിച്ച് ജീവിച്ചവരും അല്ലാഹുവിന്റെ സൃഷ്ടികൾക്ക് ഹിദായത്ത് നൽകിയവരുമായിരുന്നു. അദ്ദേഹത്തിന്റെ തഖ്‌വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥം അങ്ങേയറ്റം അവലംബമാണ്. ശിർക്ക്-ബിദ്അത്തുകൾക്കെതിരെ മറുപടിയില്ലാത്ത വിധം ഖണ്ഡനമാണ്. അതിനെ സൂക്ഷിക്കലും പഠിക്കലും അതനുസരിച്ച് ജീവിക്കലുമാണ് ഇസ്‌ലാം. അതിന് പ്രതിഫലം നിർബന്ധമാണ്. ഇതിനെ കുറിച്ച് മോശം പറയുന്നവൻ തെമ്മാടിയും പുത്തൻവാദിയുമാണ്. വലിയ വലിയ പണ്ഡിതർ ഇതിനെ ഇഷ്ടപ്പെടുകയും ഇതിനെ കുറ്റം പറയുന്നവൻ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് പറഞ്ഞിട്ടുമുണ്ട് (ഫതാവാ റശീദിയ്യ പേ. 219,220). ദേവ്ബന്ദികളുടെ നേതാവിന്റെ വരികളാണിത്. ഇന്നുവരെ ദേവ്ബന്ദികളാരെങ്കിലും തഖ്‌വിയത്തുൽ ഈമാൻ തെറ്റാണെന്ന് പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ടോ?


ദേവ്ബന്ദികളുടെ വികല വാദങ്ങളിൽ അതീവ ഗൗരവമുള്ളതായി ഉസ്താദ് നിരീക്ഷിക്കുന്നത് ഏതെല്ലാം കാര്യങ്ങളാണ്?


മുഅ്മിനുകളെ വളരെ വേദനിപ്പിക്കുന്ന പല കാര്യങ്ങളും അവർ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെയും റസൂലിനെയും അവമതിക്കുന്ന പ്രയോഗങ്ങൾ അവർ നടത്തി. അതിനെതിരെ പണ്ഡിത ശബ്ദങ്ങളുയർന്നപ്പോൾ അവ പിൻവലിക്കുന്നതിന് പകരം ദുർവ്യാഖ്യാനിക്കുകയാണ് അവർ ചെയ്തത്.


അൽപം വിശദീകരിച്ചാൽ…


അല്ലാഹുവുമായി ബന്ധപ്പെട്ട് അവർ നടത്തിയ തരംതാണ ചർച്ച ഫതാവാ റശീദിയ്യയിൽ നമുക്ക് കാണാം. അല്ലാഹുവിന് കളവ് പറയൽ സാധ്യമാണോ എന്ന ചോദ്യത്തിന് സാധ്യമാണെന്നായിരുന്നു ഗംഗോഹിയുടെ മറുപടി. വിമർശനമുയർന്നപ്പോൾ അതിന് ദുർവ്യാഖ്യാനത്തിലൂടെ ‘തെളിവ്’ നിരത്തുകയും ചെയ്യുന്നു. ലോകത്ത് പ്രാമാണികരായ ഒരു ഇമാമും പറയാത്തതാണിത്. ഈ ചർച്ചയിലൂടെ പൊതുസമൂഹത്തിന് എന്ത് ഉപകാരമാണ് ലഭിക്കുന്നത്? ഇന്ന് ചില മതവിരോധികൾ ഇതെടുത്തുകാട്ടി അല്ലാഹുവിനെ പരിഹസിക്കുന്നത് കാണുമ്പോൾ വലിയ വേദന തോന്നുന്നു.


തിരുനബി(സ്വ)യുടെ മഹത്ത്വത്തിനെതിരായ പല സംഭവങ്ങളും ദേവ്ബന്ദ് നേതാക്കളുടെ ഗ്രന്ഥങ്ങളിലുള്ളതായി കേട്ടിട്ടുണ്ട്. എന്നാൽ തങ്ങളൊക്കെ വലിയ ആശിഖുകളാണെന്നാണ് അവരുടെ വാദം?


അല്ലാഹുവിനെ ആക്ഷേപിച്ചവർക്ക് തിരുനബി(സ്വ)യെ അവഹേളിക്കുന്നതിൽ പ്രത്യേകിച്ച് സങ്കോചമൊന്നും വേണ്ടതില്ലല്ലോ. മാത്രമല്ല, ഒരു സൂചിപ്പഴുത് കിട്ടിയാൽ അത് പോലും റസൂൽ(സ്വ)യെ നിസ്സാരവത്കരിക്കാൻ ഉപയോഗപ്പെടുത്തിയിട്ടേയുള്ളൂ ദയൂബന്ദികൾ. കിട്ടുന്ന സമയത്തൊക്കെ നബി(സ്വ)യുടെ ജലാലിയ്യത്തിനും മഹത്ത്വത്തിനുമെതിരെ സംസാരിക്കുന്നവർക്കാണോ ആശിഖുകൾ എന്ന് പറയുക.

ഖലീൽ അഹ്‌മദ് അമ്പേട്ടവി (സഹാറൻപൂരി)യുടെ ബറാഹീനേ ഖാതിഅ എന്ന ഗ്രന്ഥത്തിൽ തിരുനബി(സ്വ)ക്ക് വിശാലമായ ജ്ഞാനമുണ്ടോ എന്ന ചർച്ചയിൽ പറയുന്നത് നോക്കൂ: ‘പിശാചിനും മലക്കുൽ മൗത്തിനും വിശാലമായ ജ്ഞാനമുണ്ടെന്നത് ഖണ്ഡിതമായ രേഖകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാൽ നബി(സ)ക്ക് വിശാലമായ ജ്ഞാനം ഉണ്ടെന്നതിന് അപ്രകാരം രേഖയില്ല. അതിനാൽ അങ്ങനെ വിശ്വസിക്കൽ ശിർക്കായിത്തീരും.’ എന്ത് മാത്രം വിവരക്കേടാണ് ഈ പറയുന്നത്? പിശാചിന് വിശാലമായ ജ്ഞാനമുണ്ടെന്ന് വിശ്വസിച്ചാൽ ശിർക്കല്ല. നബി(സ്വ)ക്ക് അതുണ്ടെന്ന് വിശ്വസിക്കൽ ശിർക്കും! ഇങ്ങനെ പ്രവാചകരുടെ ജലാലിയ്യത്തിനും ജമാലിയ്യത്തിനുമെതിരായി സംസാരിക്കൽ ഇവരുടെ വിനോദമാണ്.


റശീദ് അഹ്‌മദ് ഗംഗോഹിയും തിരുനബി(സ്വ)യെ നിന്ദിക്കുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ?


അതേ. അല്ലാഹു നബി(സ്വ)ക്ക് നൽകിയിട്ടുള്ള പ്രത്യേകതയാണ് റഹ്‌മത്തുൻ ലിൽ ആലമീൻ എന്നത്. അത് പ്രവാചകർ(സ്വ)ക്ക് മാത്രമല്ല എന്ന വാദവുമായാണ് ഗംഗോഹി ഒരിക്കൽ രംഗത്തു വന്നത്. ഞങ്ങൾക്ക് വേറെയും റഹ്‌മത്തുൻ ലിൽ ആലമീൻ ഉണ്ടെന്നാണ് ദേവ്ബന്ദി നേതാവിന്റെ നിലപാട്. തീർത്തും പ്രമാണവിരുദ്ധവും ഖുർആനിന്റെ പ്രഖ്യാപനത്തിന് എതിരുമാണിത്.


അവർ മറ്റാരെയെങ്കിലും റഹ്‌മത്തുൻ ലിൽ ആലമീൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടോ?


ഉണ്ട്. തങ്ങളുടെ ശൈഖായി അവർ പരിചയപ്പെടുത്താറുള്ള ഇംദാദുല്ലാഹ് മുഹാജിർ മക്കീ(റ)ക്ക് അത്തരം പേര് ചാർത്തിയിട്ടുണ്ട്. ശൈഖ് സുന്നി അഖീദയിലായി ജീവിച്ചയാളാണ്. എന്നാൽ ഗംഗോഹി അടക്കമുള്ള ഒരു വിഭാഗം പുത്തൻവാദികളായി മാറി. അതിന് ശേഷമാണ് ഇത്തരം നീച പരാമർശങ്ങൾ വരുന്നത്. ശൈഖ് അതിന് ഉത്തരവാദിയല്ല. ധാരാളം സ്ഥലങ്ങളിൽ ഇതു പോലെ നബി(സ്വ)യെ അവഹേളിച്ചത് നമുക്ക് കാണാനാവും.

അശ്‌റഫലി ഥാനവിക്ക് ഹിഫ്‌ളുൽ ഈമാൻ എന്നൊരു കൃതിയുണ്ട്. തിരുനബി(സ്വ)യുടെ അദൃശ്യ ജ്ഞാനത്തെ ചോദ്യം ചെയ്ത് അദ്ദേഹം എഴുതുന്നു: ‘നബി(സ്വ)ക്ക് എല്ലാ ജ്ഞാനവും നൽകപ്പെട്ടു എന്നാണെങ്കിൽ അത് അല്ലാഹുവിനോട് തുല്യമാക്കലാണ്. അതല്ല, കുറച്ചു നൽകപ്പെട്ടു എന്നാണെങ്കിൽ അത് സൈദിനും അംറിനും ഭ്രാന്തനും കുട്ടിക്കും മൃഗങ്ങൾക്കും എല്ലാം ഇല്ലേ. അതിൽ നബി(സ്വ)ക്ക് മാത്രമായിട്ടെന്താണ് പ്രത്യേകത.’ എത്ര ഗുരുതരമാണ് ഈ വരികൾ. ഇതിനെ കുറിച്ച് അദ്ദേഹത്തോട് വിശദീകരണം ചോദിച്ചപ്പോൾ ബസ്തുൽ ബനാൻ എന്നൊരു കൃതി തയ്യാറാക്കുകയാണ് ചെയ്തത്. താൻ പറഞ്ഞത് അബദ്ധമാണെന്ന് സമ്മതിക്കുന്നതിന് പകരം അതിനെ ന്യായീകരിക്കാനായിരുന്നു ശ്രമം. ഇന്നും ദേവ്ബന്ദികൾക്ക് തലവേദനയാണ് പ്രസ്തുത വരികൾ. അതുകൊണ്ട് തന്നെ വിശദീകരണവുമായി പിൽകാലക്കാരും രംഗത്തു വന്നു. പരസ്പരം കാഫിറാക്കലിലാണ് അത് കലാശിച്ചത്.


അതെങ്ങനെ?


ഥാനവിയുടെ പ്രയോഗത്തിൽ ഐസാ എന്നൊരു പദമുണ്ട്. അതിന് സാദ്യശ്യപ്പെടുത്തിക്കൊണ്ടുള്ള അർത്ഥ കൽപ്പന നൽകരുത്. അപ്പോൾ കുട്ടികളോടും ഭ്രാന്തന്മാരോടുമൊക്കെ തുലനപ്പെടുത്തുന്നതിനാൽ കാഫിറായിത്തീരും. അതുകൊണ്ട് ഇത്ര എന്ന അർത്ഥമേ നൽകാവൂ എന്നാണ് മൻസൂർ നുഅ്മാനിയുടെ വിശദീകരണം. ഹുസൈൻ അഹ്‌മദ് മദനീ പറയുന്നത് ഇത്ര എന്ന അർത്ഥം നൽകിയാലാണ് കാഫിറാവുക. അതുകൊണ്ട് ഇവിടെ സാദൃശ്യപ്പെടുത്താനുള്ള ‘പോലെ’ എന്ന അർത്ഥം മാത്രമേ വെക്കാവൂ. അല്ലെങ്കിൽ കാഫിറായിപ്പോകും. ചുരുക്കത്തിൽ ഏത് അർത്ഥം വെച്ചാലും കാഫിറാകുമെന്ന് അവർതന്നെ സമ്മതിക്കുന്നേടത്തേക്ക് കാര്യങ്ങളെത്തി.


റസൂൽ(സ്വ)ക്ക് വിശാലമായ ജ്ഞാനം ഉണ്ടെന്നതാണോ അഹ്‌ലുസ്സുന്നയുടെ വിശ്വാസം? അല്ലാഹുവിന് വിശാലമായ ജ്ഞാനം ഉണ്ടല്ലോ. അപ്പോൾ അങ്ങനെ വിശ്വസിക്കുന്നത് ശിർക്കാകില്ലേ?


ഈ രണ്ട് വിശ്വാസങ്ങളും ഒരേ അനുപാതത്തിലല്ല. വലിയ വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ അറിവ് സ്വന്തമാണ്. നബി(സ്വ)യുടേത് നൽകപ്പെട്ടതാണ്. അല്ലാഹുവിന്റെ ഇൽമ് ഗൈറു മുതനാഹിൻ ബിൽ ഫിഅ്ൽ, അസലിയ്യ്, ഖദീം തുടങ്ങി ധാരാളം വിശേഷണങ്ങളുള്ളതാണ്. ഇതൊന്നും സൃഷ്ടികളുടെ അറിവുകൾക്കില്ല. അതിനാൽ ശിർക്ക് വരുന്നില്ല. അല്ലെങ്കിലും കാര്യങ്ങളുടെ മർമം മനസ്സിലാക്കാതെ എടുത്തു ചാടുന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങളെ ശരിയെന്ന് ധരിച്ച് മറ്റുള്ളവരുടെ മേൽ ശിർക്കാരോപണം നടത്തുന്നത്. ദേവ്ബന്ദികളുടെ അടിസ്ഥാന പ്രശ്‌നം അവർ അല്ലാഹുവിനെയും തിരുനബി(സ്വ)യെയും നിസ്സാരവത്കരിക്കുന്നു എന്നതാണ്. ഇത് പൗരാണികരിൽ മാത്രമല്ല, ആധുനികരിലുമുണ്ട്. എനിക്ക് നേരിട്ട് തന്നെ അതനുഭവപ്പെട്ടിട്ടുണ്ട്.


അതെന്തായിരുന്നു?

ഒരിക്കൽ അന്താരാഷ്ട്ര മീലാദ് കോൺ ഫ്രൻസിന് ഇന്ത്യൻ പ്രതിനിധിയായി ഈജിപ്തിലേക്ക് ക്ഷണിക്കപ്പെടുകയും അതിൽ സംബന്ധിക്കുകയും ചെയ്തു. മൗലിദ് വിരോധികളായ ദേവ്ബന്ദികൾ വലിയ പണ്ഡിതനായി പരിചയപ്പെടുത്താറുള്ള അൻളർ കശ്മീരിയും അതിൽ സംബന്ധിച്ചിരുന്നു. വഹ്‌യ് നിലച്ച സമയത്ത് മനോവേദനയാൽ നബി(സ്വ) ആത്മഹത്യക്ക് ശ്രമിച്ചു എന്ന് തോന്നിപ്പിക്കുന്ന ഹദീസിനെ കുറിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹത്തിന്റെ മറുപടി ഏറെ വേദനിപ്പിക്കുന്നതായിരുന്നു. അതിനൊരു നല്ല വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, അങ്ങനെ സംഭവിച്ചത് നബി(സ്വ)ക്ക് വിവരമില്ലാത്തത് കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്തുമാത്രം വിവരക്കേടാണിത്?


ഈ ഹദീസിനെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?


ഇത് ആലങ്കാരിക പ്രയോഗമാണ്. ബാഹ്യാർത്ഥത്തിലല്ല ഇതിനെ മനസ്സിലാക്കേണ്ടത്. വഹ്‌യ് ഇടക്ക് നിന്നുപോയപ്പോൾ അത് ലഭിക്കാൻ വേണ്ടി അവിടന്ന് എത്രമാത്രം കൊതിച്ചു എന്നത് അടയാളപ്പെടുത്തുന്ന ആലങ്കാരിക പ്രയോഗമാണ് ഈ ഹദീസിലുള്ളത്. ഇക്കാര്യം ഇമാമീങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും അതിനെയെല്ലാം മറികടന്ന് നബി(സ്വ)യെ അവമതിക്കുന്ന ദുർവ്യാഖ്യാനമാണ് അൻളർ ശാഹ് കാശ്മീരി നടത്തിയത്. ഇത് തന്നെയാകുമല്ലോ അവർ അനുയായികളെ പഠിപ്പിക്കുന്നതും.


ദേവ്ബന്ദികളെ കുറിച്ച് നമ്മുടെ നിലപാട് ഒറ്റവാക്കിൽ പറഞ്ഞാൽ…


അവർ പുത്തൻവാദികളാണ്. അതിലാർക്കും സംശയമില്ല.


പക്ഷേ, അവർ കാഫിറാണെന്നാണ് അല്ലാമ അഹ്‌മദ് രിളാഖാൻ ബറേൽവി(റ) അടക്കമുള്ള പല പണ്ഡിതരും ഫത്‌വ നൽകിയിട്ടുള്ളത്?


അല്ലാമ അഹ്‌മദ് രിളാഖാൻ ബറേലവി(റ) ഇന്ത്യയിൽ തുല്യതയില്ലാത്ത മഹാപണ്ഡിതനാണ്. ആയിരക്കണക്കിന് രചനകളുള്ളവരാണ്. ഇന്ത്യയിൽ അഹ്‌ലുസ്സുന്നക്ക് അദ്ദേഹം സമർപ്പിച്ച സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹത്തിന് മുമ്പോ ശേഷമോ അദ്ദേഹത്തെ പോലെ ഒരാളെ ഇന്ത്യൻ ചരിത്രത്തിൽ കാണാനാകില്ല. ഖാദിയാനിസം, ശീഇസം, സലഫിസം ഉൾപ്പടെ മുഴുവൻ ബിദ്അത്തുകാർക്കെതിരെയും അദ്ദേഹം ഖണ്ഡനം നടത്തിയിട്ടുണ്ട്. അതിൽ ദേവ്ബന്ദീ അകാബിറുകൾ എന്ന് അവർ വിശേഷണം ചാർത്തിയവർ കുഫ്‌രിയ്യത്താകുന്ന പല പ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അഹ്‌ലുസ്സുന്നയുടെ ചില പണ്ഡിതർ അത്തരക്കാരെ പറ്റി കുഫ്‌റ് കൊണ്ട് ഫത്‌വ നൽകിയത്. ഖാസിം നാനൂതവിയുടെ തഹ്ദീറുന്നാസിൽ റസൂൽ(സ്വ)ക്ക് ശേഷം മറ്റൊരു നബി വരാനുള്ള സാധ്യത സമ്മതിച്ചാൽ പോലും തിരുനബി(സ്വ)യുടെ ഖാതമിയ്യത്തിന് ഒരു പോറലു മേൽക്കില്ലെന്ന് എഴുതിയിട്ടുണ്ട്. ഖാദിയാനികൾ ഈ ഗ്രന്ഥം അവർക്ക് അനുകൂല തെളിവായി ഉദ്ധരിക്കുന്നുമുണ്ട്. എത്ര അപകടം പിടിച്ച വാക്കുകളാണിത്!


ഖാദിയാനികൾ കാഫിറാണെന്ന് സമർത്ഥിച്ചുകൊണ്ട് ഉസ്താദ് അൽബറാഹീനുൽ ഖത്ഇയ്യ ഫിർറദ്ദി അലൽ ഖാദിയാനിയ്യ എന്ന കിതാബ് രചിച്ചിട്ടുണ്ടല്ലോ. അതേ വാദമുള്ള ദേവ്ബന്ദികളെ എന്തുകൊണ്ടാണ് കുഫ്‌റ് കൊണ്ട് വിധിക്കാത്തത്?


ഇമാം ഇബ്‌നു ഹജരിൽ ഹൈതമി(റ) തുഹ്ഫയിൽ പറഞ്ഞതായി കാണാം: നബി(സ്വ)യുടെ നുബുവ്വത്തിന് ശേഷം ഒരു നബിയുണ്ടാകാമെന്ന് ആരെങ്കിലും സമ്മതിച്ച് കൊടുത്താൽ അവൻ മുർതദ്ദായി പോകും. ഇതനുസരിച്ച്, ദേവ്ബന്ദികൾ അപ്രകാരമാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അവരെ പറ്റി രിദ്ദത്ത് കൊണ്ടും കുഫ്‌റ് കൊണ്ടും വിധിക്കേണ്ടതാണ്. അപ്രകാരം ഉദ്ദേശ്യമില്ലെന്നും മറ്റൊരു പ്രവാചകന്റെ സാധ്യത പോലും ഇല്ലെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുന്നപക്ഷം കുഫ്‌റ് കൊണ്ട് വിധിക്കാവുന്നതുമല്ല. തഹ്ദീറുന്നാസിലെ വരികൾ വളരെ അപകടം പിടിച്ചതാണ്. അത് തള്ളിക്കളയേണ്ടതാണ്. ദുർവ്യാഖ്യാനിച്ച് ഒപ്പിക്കേണ്ടതല്ല. അതേസമയം മറ്റൊരു പ്രവാചകന്റെ സാധ്യതയെപോലും അംഗീകരിക്കുന്നില്ലെങ്കിൽ ഇക്കാരണത്താൽ അവർക്കെതിരെ കുഫ്‌റിന്റെ ഫത്‌വ പുറപ്പെടുവിക്കേണ്ടതുമില്ല. എന്നാൽ ഖാദിയാനികൾ മറ്റൊരു നബി വരുമെന്ന കാര്യം സമ്മതിക്കുന്നുവെന്ന് മാത്രമല്ല, അങ്ങനെയൊരു നബി വന്നിട്ടുണ്ടെന്ന് വാദിക്കുന്നവരുമാണ്. അതിനാൽ അവർ കുഫ്‌റ് കൊണ്ട് വിധിക്കപ്പെടേണ്ടവർ തന്നെയാണ്.


ദേവ്ബന്ദികളെ വെള്ളപൂശാനുള്ള സംഘമായി പ്രവർത്തിക്കുന്നത് തബ്‌ലീഗ് ജമാഅത്തുകാരാണ്. തബ്‌ലീഗുകാർ എന്ന പേരിലാണല്ലോ ഇവിടെ അവരറിയപ്പെടുന്നത്. കേരളത്തിൽ തബ്‌ലീഗ് തലപൊക്കിയപ്പോൾ സമസ്തയുടെ നിലപാട് എന്തായിരുന്നു?


തബ്‌ലീഗ് ജമാഅത്ത് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നത് 1960-കളിലാണ്. തുടക്കത്തിൽ തന്നെ അതിൽ ചില ദുരൂഹതകളുണ്ടായിരുന്നു. കേരളത്തിലെ അവരുടെ പ്രഥമ അമീറായിരുന്ന കാഞ്ഞാർ മൂസ മൗലവിയോട് ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ(ന.മ) പറഞ്ഞ കാര്യങ്ങൾ സമസ്തയുടെ അറുപതാം വാർഷിക സുവനീറിൽ വ്യക്തമായി കാണാം: അഹമ്മദ് ഹാജിയും കോയട്ടി ഹാജിയും ഖുതുബിയുടെ പരിചയക്കാരാണ്. മറ്റൊരാൾ ആരാണെന്ന് അവിടുന്ന് ചോദിച്ചതിന് തബ്‌ലീഗ് നേതാവ് കാഞ്ഞാർ മൂസ മൗലവിയാണെന്ന് കോയട്ടി ഹാജി പരിചയപ്പെടുത്തി. ഉടനെ ഗൗരവമാർന്ന മുഖഭാവത്തോടെ മൂസ മൗലവിയോടായി, തബ്‌ലീഗോ? നീ എന്തെല്ലാം കിതാബുകൾ ഓതിയിട്ടുണ്ട് എന്ന് മൗലാന ചോദിച്ചു. ഞാൻ കിതാബുകളൊന്നും ഓതിയിട്ടില്ല എന്ന പതിഞ്ഞ സ്വരത്തിൽ മൂസ മൗലവിയുടെ മറുപടി ഖുതുബിയെ രോഷാകുലനാക്കി. കിതാബുകളൊന്നും ഓതാത്ത നീയാണോ ദീനിന്റെ തബ്‌ലീഗ് നടത്തുന്നത്? അതിനെന്താ നിനക്കധികാരം? തബ്‌ലീഗ് അമ്പിയാക്കളുടെ സ്വിഫത്താണ്. ജാഹിലായ നീയാണോ തബ്‌ലീഗുമായി നടക്കുന്നത്? ഇത് ദീനിന്റെ തബ്‌ലീഗല്ല, ശൈത്വാന്റെ തബ്‌ലീഗാണ്. ഇവനോടൊപ്പമാണോ നിങ്ങൾ രണ്ടുപേരും നടക്കുന്നത് എന്ന് ഹാജിമാരോടായി മൂപ്പർ ചോദിച്ചു. ഉടനെ ഞാൻ ഇവരോടൊപ്പം പോകാറില്ല, കോയട്ടി ഹാജി ചിലപ്പോൾ പോകാറുണ്ട്. എന്നെ ഇന്ന് ക്ഷണിച്ചപ്പോൾ ഞാൻ ഇങ്ങോട്ട് കൂട്ടി വന്നതാണ് എന്ന് അഹമ്മദ് ഹാജി ഒരുവിധം പറഞ്ഞൊപ്പിച്ചു. അതിനെ സൂക്ഷിക്കണം. എന്തെങ്കിലും പേരുപറഞ്ഞ് പല ശൈത്വാന്മാരും വരും. വിവരമുള്ള ആലിമീങ്ങളോട് ചോദിക്കാതെ അതിലൊന്നും ചെന്ന് പെടരുത് എന്ന അർത്ഥ ഗർഭമായ ഒരു ഉപദേശത്തോടെ അവരെ തിരിച്ചയച്ചു. അതോടെ കോയട്ടി ഹാജി തബ്‌ലീഗ് കൈവെടിയുകയും ചെയ്തു (സമസ്ത: 60-ാം വാർഷിക സ്മരണിക പേ. 102,103).

തബ്‌ലീഗ് ജമാഅത്തിനെ അകക്കണ്ണ് കൊണ്ട് കാണുകയായിരുന്നു ഖുതുബി മുഹമ്മദ് മുസ്‌ലിയാർ. പിന്നീട് ഖുത്ബി അവർകൾ സമസ്തയിലേക്ക് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സമസ്ത ഇവരുടെ ആശയങ്ങൾ പഠിക്കാൻ ഒരു ഉപസമിതിയെ തിരഞ്ഞെടുത്തതും അവർ സമർപ്പിച്ച വിശദമായ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി തബ്‌ലീഗുകാർ ബിദ്അത്തുകാരാണെന്ന വിധി പുറപ്പെടുവിച്ചതും.


തബ്‌ലീഗുകാരുടെ പുസ്തകങ്ങൾ ഉർദുവിലാണെന്നും എന്നാൽ ഉർദു അറിയാത്തവരാണ് ആ സമിതിയിലുണ്ടായിരുന്നവരെന്നുമാണ് ഇപ്പോൾ അവർ കാര്യമായി പ്രചരിപ്പിക്കുന്നത്. ഭാഷയറിയാതെ, തങ്ങളുടെ ഗ്രന്ഥങ്ങൾ പഠിക്കാതെ തെറ്റായ റിപ്പോർട്ടാണ് സമസ്തക്ക് അവർ കൊടുത്തതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫത്‌വ പുറപ്പെടുവിച്ചതെന്നുമാണ് വാദം. അത് ശരിയാണോ?


സമസ്ത നിയോഗിച്ച സമിതിയിലെ ഒരാൾക്കും ഉർദു അറിയില്ലായിരുന്നുവെന്നാണ് ഇത് കേട്ടാൽ തോന്നിപ്പോവുക. അതൊരിക്കലും ശരിയല്ല. അവരുടെ പുസ്തകങ്ങളിലെ പിഴച്ച ആശയങ്ങൾ കണ്ടെത്തിത്തന്നെയാണ് ആ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. തെറ്റായ വിശ്വാസങ്ങൾ തള്ളിക്കളയുന്നതിന് പകരം ദുർവ്യാഖ്യാനിച്ച് നന്നാക്കാനാണ് തബ്‌ലീഗുകാർ ശ്രമിച്ചത്. അതൊരിക്കലും ശരിയല്ല. മറ്റൊരു കാര്യം കൂടി ഇതിനോട് ചേർത്തു പറയാം. ഇന്ന് ഉർദു അറിയുന്നവർ ധാരാളമില്ലേ. സമസ്ത അന്ന് പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് അവരുടെ ഗ്രന്ഥങ്ങളിൽ ഇല്ലെന്ന് ആർക്കെങ്കിലും തെളിയിക്കാനായോ? ഇല്ല. പ്രസ്തുത സമിതി പറഞ്ഞതെല്ലാം അവരിലുണ്ട്. അതിനപ്പുറവും ഉണ്ട്.


സമസ്ത തബ്‌ലീഗിനെതിരെ തീരുമാനമെടുത്തപ്പോൾ ഉസ്താദിന്റെ പ്രിയ ഗുരു നാഥൻ ശൈഖ് ഹസൻ ഹസ്രത്ത് അതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സമസ്തക്ക് പകരം മറ്റൊരു സംഘടനയുണ്ടാക്കിയെന്നും അതിന്റെ പ്രവർത്തകനായി താങ്കളും ഉണ്ടായിരുന്നുവെന്നും ചിലർ പറഞ്ഞുകേട്ടിട്ടുണ്ട്. എന്താണ് വസ്തവം?


ശൈഖ് ഹസൻ ഹസ്രത്ത് ദീർഘകാലം പഠനം നടത്തിയത് ദേവ്ബന്ദിലായിരുന്നു. ഹുസൈൻ അഹ്‌മദ് മദീനി അടക്കമുള്ളവർ അദ്ദേഹത്തിന്റെ ഉസ്താദുമാരാണ്. പക്ഷേ, ഉസ്താദുമാരിൽ നിന്നും ഉണ്ടാകുന്ന തെറ്റിദ്ധാരണാപരമായ വാക്കുകളെ ന്യായീകരിക്കുന്ന രീതിയാണ് അവർ സ്വീകരിച്ചത്. അതിനാൽ സമസ്തയുടെ മേൽ പറഞ്ഞ സുപ്രധാന തീരുമാനത്തിൽ ബഹുമാനപ്പെട്ടവർക്ക് അതൃപ്തി ഉണ്ടായിട്ടുണ്ട്. ‘അഖില’യുടെ രൂപീകരണത്തിന് എന്നെയും ക്ഷണിച്ചിരുന്നു. രൂപീകരണ മീറ്റിംഗിൽ പങ്കെടുത്തതിലപ്പുറം അതിന്റെ പ്രവർത്തകനായോ മറ്റോ ഞാനുണ്ടായിരുന്നില്ല. മാത്രമല്ല, സമസ്തയുണ്ടായിരിക്കേ ഇത്തരമൊരു സംഘനയുടെ ആവശ്യമില്ലെന്നും അത് വിജയിക്കുകയില്ലെന്നുമുള്ള എന്റെ അഭിപ്രായം ഹസ്രത്തിനോട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റു പ്രചാരണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. അതിനെല്ലാം അക്കാലത്തേ മറുപടി നൽകിയതുമാണ്.


ശൈഖ് ഹസൻ ഹസ്രത്തിനെ അങ്ങേയറ്റം ഇപ്പോഴും ശൈഖുന ഇഷ്ടം വെക്കുന്നുണ്ടല്ലോ. അദ്ദേഹത്തോട് ദേവ്ബന്ദികളെ കുറിച്ച് എന്തെങ്കിലും സംസാരിച്ചിരുന്നോ?


തീർച്ചയായും. അവർ ഉന്നയിച്ചിട്ടുള്ള പല കാര്യങ്ങളും ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തിരുന്നു. തബ്‌ലീഗിനോട് ഒരിക്കലും അദ്ദേഹത്തിന് യോജിപ്പില്ല. തന്റെ ഉസ്താദുമാരുടെ കാര്യത്തിൽ മാത്രമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. സലഫിസത്തോട് അതിശക്തമായ വിയോജിപ്പുള്ള ഹസ്രത്ത് അവർകളെ തന്റെ ഉസ്താദുമാരിൽ പലരെയും സലഫിസം സ്വാധീനിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഞാനും മർഹൂം എംഎ ഉസ്താദും മറ്റും ശ്രമിച്ചിരുന്നു. കുറഞ്ഞ കാലം കൂടി ഹസ്രത്ത് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ആ നിലപാടുകളിൽ നിന്ന് പരസ്യമായി തന്നെ പിന്മാറുന്നത് നമുക്ക് കാണാനും കഴിയുമായിരുന്നു.


ശൈഖ് ഹസൻ ഹസ്രത്തിന്റെ അതേ നിലപാട് സ്വീകരിച്ച് ദേവ്ബന്ദി നേതാക്കളുടെ വാക്കുകൾ നമുക്കും വ്യാഖ്യാനിച്ചു കൂടേ?


പറ്റില്ല. ഒരു ന്യായീകരത്തിനും പഴുതില്ലാത്ത വിധം അവരിലെ ബിദ്അത്ത് വെളിവായിട്ടുണ്ട്. അത് സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണ് പണ്ഡിത ദൗത്യം. അതു ചെയ്യാതിരുന്നാൽ അതിന്റെ മറവിലൂടെ പുത്തൻവാദം സമൂഹത്തിൽ കയറിപ്പറ്റുന്നത് നിയന്ത്രിക്കാൻ കഴിയാതെവരും.


ശൈഖ് ഹസൻ ഹസ്രത്തടക്കം കേരളത്തിലുള്ള പല പണ്ഡിതരുടെയും ഹദീസ് നിവേദക പരമ്പര നേരത്തെ നാം പറഞ്ഞ ദേവ്ബന്ദികളിലൂടെ കടന്നുപോകുന്നതാണല്ലോ? ഇത്തരം ബിദ്അത്തുകാരിൽ നിന്ന് ഹദീസ് സ്വീകരിക്കാമോ?


മർകസിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്കെല്ലാം നമ്മുടെ ഗുരുപരമ്പര രേഖപ്പെടുത്തിയ ഫൈളാനുൽ മുസൽസല എന്ന കിതാബ് നൽകാറുണ്ട്. അതിൽ ഇത്തരക്കാരായ ഒരു മുബ്തദിഇനെയും ഞാൻ ഉദ്ധരിച്ചിട്ടില്ല. ഉദ്ധരിക്കേണ്ടതുമില്ല. കാരണം അവർ പുത്തനാശയത്തെ ശക്തിപ്പെടുത്തുന്നവരാണ്. ബിദ്അത്തുകാരിൽ നിന്നും ഹദീസ് സ്വീകരിക്കുന്ന വിഷയത്തിൽ പണ്ഡിതർ ധാരാളം ചർച്ച നടത്തിയിട്ടുണ്ട്. ബിദ്അത്ത് കടത്തിക്കൂട്ടുന്നവരിൽ നിന്ന് ഒന്നും സ്വീകരിക്കരുതെന്നാണ് പണ്ഡിത നിലപാട്. അതിൽ നാം ഉറച്ച് നിൽക്കുന്നു.


പക്ഷേ, കഴിഞ്ഞുപോയ ചില കേരളീയ പണ്ഡിതർ അവരുടെ ഗുരുപരമ്പര വിശദീകരിക്കുമ്പോൾ അതിൽ ദേവ്ബന്ദികളെ പരാമർശിക്കുന്നുണ്ടല്ലോ?


ശരിയാണ്. കേരളത്തിലെ സമുന്നതരായ ചില പണ്ഡിതന്മാർ അവരുടെ ഗുരുപരമ്പരകൾ പറയുമ്പോൾ അതിൽ ദേവ്ബന്ദികളെയും പരാമർശിക്കാറുണ്ട്. അതോടൊപ്പം ഈ പണ്ഡിതന്മാരെല്ലാം തബ്‌ലീഗിനെതിരെയുള്ള സമസ്തയുടെ തീരുമാനം നൂറു ശതമാനവും അംഗീകരിക്കുന്നവരുമായിരുന്നു. അപ്പോൾ അവരിൽ നിന്നും ഇത് സംഭവിച്ചതിന് രണ്ട് സാധ്യതകളുണ്ട്. ഒന്ന്, അവർ ഉദ്ധരിച്ചിട്ടുള്ള ഗുരുനാഥർക്ക് ബിദ്അത്തിന്റെ ആശയമുണ്ടെന്ന് ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. രണ്ട്, ഒരു ചരിത്രം എന്ന നിലക്ക് മാത്രം പരമ്പര രേഖപ്പെടുത്തി. ഉദാഹരണത്തിന് സകരിയ്യാ കന്ഥലവിയെ എടുക്കാം. അദ്ദേഹത്തിന് സലഫിസം ബാധിച്ചിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്. എന്നാൽ പലരും അതിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഇതല്ലേ വാസ്തവം. അതുകൊണ്ട് അക്കാര്യം ശ്രദ്ധയിൽപെടാത്തവർ ഉസ്താദെന്ന നിലയിൽ പരമ്പരയിൽ അത്തരക്കാരെ ഉൾപ്പെടുത്തി പറഞ്ഞിട്ടുണ്ടാകും. ഇത്തരം കാര്യങ്ങളൊന്നും ചൂണ്ടിക്കാണിച്ച് ദേവ്ബന്ദികൾ നല്ല വിശ്വാസക്കാരായിരുന്നു എന്ന് തെളിയിക്കാനാവില്ല. ഏതായാലും ഇത്തരം മുബ്തദിഉകളെ ആരെങ്കിലും ഉദ്ധരിച്ചിട്ടുണ്ടെങ്കിൽ അതൊരു പുണ്യകർമമായോ പ്രോത്സാഹിപ്പിക്കേണ്ടതായോ മനസ്സിലാക്കേണ്ടതില്ല.


ശൈഖുന ഞങ്ങൾക്ക് കൈമാറിയ ഫൈളാനുൽ മുസൽസലയിൽ അബുൽഫൈള് മുഹമ്മദ് യാസീൻ അൽഫാദാനീ മക്ക വഴിയുള്ള ഹദീസിന്റെയും മറ്റും സനദുകളാണല്ലോ കൂടുതലും രേഖപ്പെടുത്തിയിട്ടുള്ളത്? എന്താണ് അതിന് കാരണം?


1974-ൽ സയ്യിദ് അവേലത്ത് തങ്ങളോടൊപ്പം കപ്പലിൽ ഹജ്ജിന് പോകാൻ എനിക്ക് അവസരമുണ്ടായി. ആ യാത്രയിൽ ഒരു മാസത്തിലധികം മക്കയിൽ തന്നെയായിരുന്നു താമസം. മസ്ജിദുൽ ഹറാമിൽ ബാബുൽ ഉംറയുടെ സമീപത്ത് വെച്ച് അന്ന് ഇമാം നവവി(റ)യുടെ ഈളാഹ് എന്ന കിതാബ് ഞാൻ ദർസ് നടത്തിയിരുന്നു. പ്രസ്തുത കാലയളവിലാണ് പ്രമുഖ പണ്ഡിതനും മുസ്‌നിദുദ്ദുൻയാ എന്ന് ബഹുമാനപൂർവം ലോകപണ്ഡിതർ വിളിച്ചാദരിക്കുന്നയാളുമായ ശൈഖ് അബുൽ ഫൈള് മുഹമ്മദ് യാസീൻ അൽഫാദാനി മക്കയുടെ ശിഷ്യത്വം സ്വീകരിച്ചത്. അദ്ദേഹത്തിൽ നിന്നും അഹ്‌ലുസ്സുന്നയുടെ തനതായ ആദർശങ്ങൾ ഉൾകൊണ്ടു കൊണ്ട് ജീവിച്ച മഹാപണ്ഡിതർ മാത്രമുള്ള ഗുരുപരമ്പര ലഭിച്ചു. അൽഹംദുലില്ലാഹ്! ആ സനദാണ് നിങ്ങൾക്ക് മർകസിൽ നിന്നു ഞാൻ നൽകുന്നത്.


അല്ലാമ ഖുത്ബി മൗലിദ് വിരോധിയായിരുന്നെന്നും കേരളത്തിൽ മൗലിദ്, ഉറൂസ്, ഖബർ കെട്ടിപ്പൊക്കൽ തുടങ്ങിയ ശിയാഇസമാണ് സമസ്തക്കാർ പഠിപ്പിക്കുന്നതെന്നും യഥാർത്ഥ മഖ്ദൂമീ സരണിയിൽ ഞങ്ങളാണുള്ളതെന്നും ദേവ്ബന്ദികൾ പ്രചരിപ്പിക്കുന്നുണ്ട്. എന്താണ് പ്രതികരണം?


ആർക്കും എന്തും എഴുതാം, പറയാം. പക്ഷേ, തെളിവുകൾ വേണം. അല്ലാമ ഖുത്ബി(റ) മൗലിദ് നടത്തിയതിന് അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ഇന്നും ജീവിച്ചിരിക്കുന്ന സാക്ഷികളാണ്. കേരളത്തിൽ അഹ്‌ലുസ്സുന്നയുടെ തനതായ രൂപമാണ് സമസ്ത പ്രചരിപ്പിക്കുന്നത്. അത് നമുക്ക് പകർന്നുതന്നതിൽ മഖ്ദൂമുമാരുടെ പങ്ക് വളരെ വലുതാണ്. മഖ്ദൂമുമാരിൽ നിന്ന് നമുക്ക് കിട്ടിയ അമൂല്യ നിധികളാണ് മൻഖൂസ് മൗലിദും ഫത്ഹുൽ മുഈനുമെല്ലാം. മഹാൻമാരുടെ പേരിൽ നേർച്ചയാക്കാനും അവരുടെ ഖബർ കെട്ടിപ്പൊക്കാനും മറ്റും പഠിപ്പിച്ചതും അവയെല്ലാം പുണ്യകർമമാണെന്ന് നമുക്ക് മനസ്സിലാക്കിത്തന്നതും ഫത്ഹുൽ മുഈനാണ്. മൗലിദും ഇത്തരം കാര്യങ്ങളുമാണ് ശിയാഇസമെങ്കിൽ അത് മഖ്ദൂമുമാർ പഠിപ്പിച്ചതാണ്. ശിയാഇസം എന്നത് മറ്റൊന്നാണ്. അതിനെ സുന്നികൾ ചെയ്യുന്ന പുണ്യകരമായ ആചാരങ്ങളുമായി കൂട്ടിക്കെട്ടേണ്ടതില്ല. ഉള്ളിലൊളിപ്പിച്ച ബിദ്അത്തിനെ മഖ്ദൂമുമാരുടെ പേര് പറഞ്ഞ് മിനുക്കിയെടുക്കാനുള്ള ശ്രമം ഇവിടെ നടക്കാൻ പോകുന്നില്ല.


സമസ്ത 1964-ൽ തബ്‌ലീഗിനെതിരെ തീരുമാനമെടുത്ത ശേഷവും പ്രമുഖരായ പലരും ഉപരി പഠനത്തിനായി ദേവ്ബന്ദിലേക്ക് പോയിട്ടുണ്ടല്ലോ. ആ പണ്ഡിതർ സമസ്തയുടെ തീരുമാനം അംഗീകരിച്ചില്ലെന്നല്ലേ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്?


അല്ല. നമ്മൾ ഇന്നീ കാര്യം ചർച്ച ചെയ്യുമ്പോൾ ആ കാലഘട്ടത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കണം. ഇന്നത്തെപ്പോലെ സെക്കന്റുകൾ കൊണ്ട് വിവരങ്ങൾ പ്രചരിക്കുന്ന കാലമായിരുന്നില്ല അത്. അതിനാൽ ഇന്നത്തെ പോലെയുള്ള സംവിധാനങ്ങളില്ലാത്തതിനാലോ എംഎ ബിരുദം വലിയൊരു സംഗതിയാണെന്ന തെറ്റായ സന്ദേശം പ്രചരിച്ചതിനാലോ അവരെ കുറിച്ച് കൃത്യമായി പഠിക്കണമെന്ന താൽപര്യത്താലോ ഒക്കെയായിരുന്നു അവിടെ ഉപരി പഠനത്തിനായി പലരും പോയിരുന്നത്. അവിടെ എത്തിയ ശേഷം ദേവ്ബന്ദിലെ ബിദഇസം അവർക്കെല്ലാം നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. മർഹൂം ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാരും മർഹൂം ചിത്താരി ഹംസ മുസ്‌ലിയാരും മറ്റും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുകയും അവരുടെ ശിഷ്യന്മാർക്ക് പകർന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ടുതന്നെ അവരാരും അവരുടെ ശിഷ്യന്മാരെ പിന്നീട് അങ്ങോട്ടേക്ക് അയച്ചതുമില്ല.


ദേവ്ബന്ദികൾ ഉന്നയിക്കുന്ന വളരെ പ്രധാനപ്പെട്ടൊരു കാര്യം മർകസിന് ശില പാകിയ സയ്യിദ് മുഹമ്മദ് അലവി മാലികി ദേവ്ബന്ദീ അകാബിറുകളുടെ ശിഷ്യത്വം സീകരിച്ചിരുന്നെന്നും മഹാനവർകളുടെ ഗ്രന്ഥങ്ങളിൽ അവരെ വാനോളം പുകഴ്ത്തിയിട്ടുണ്ടെന്നുമാണ്. ഇതിനെ കുറിച്ച്?


സയ്യിദ് മുഹമ്മദ് മാലികി അവർകൾ അവിടെയുള്ളവർ വലിയ മുഹദ്ദിസുകളാണെന്ന് തെറ്റിദ്ധരിച്ച് ദേവ്ബന്ദിലെത്തുകയും തന്റെ ഗ്രന്ഥങ്ങളിൽ അവരെ പ്രശംസിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബഹുമാനപ്പെട്ടവരുടെ ഗ്രന്ഥങ്ങൾ മുഴുവനും അഹ്‌ലുസ്സുന്നക്ക് ശക്തി പകരുന്നതും ദേവ്ബന്ദികളുടെ വിശ്വാസങ്ങൾക്ക് കടക വിരുദ്ധവുമാണ്. അദ്ദേഹത്തിന്റെ ലോകപ്രസിദ്ധ ഗ്രന്ഥമായ മഫാഹീം യജിബു അൻ തുസഹ്ഹ എന്നതിന് ദേവ്ബന്ദികൾക്ക് ഖണ്ഡനം എഴുതേണ്ടി വന്നതും വസ്തുതയാണ്. അതിനാൽ തന്നെ അഖീദപരമായി ദേവ്ബന്ദിസം ഒരിക്കലും ബഹുമാനപ്പെട്ടവരെ സ്വാധീനിച്ചിട്ടില്ല എന്ന് വ്യക്തം. ദേവ്ബന്ദികൾ മറച്ചുവെക്കുന്ന ഒരു ഭാഗം കൂടിയുണ്ട്. ബഹുമാനപ്പെട്ടവർ അല്ലാമ അഹ്‌മദ് രിളാഖാൻ ബറേൽവി(റ)യുടെ മകനും മഹാ പണ്ഡിതനുമായിരുന്ന………..യിൽ നിന്നും ഹദീസ് സ്വീകരിക്കുകയും തന്റെ ഗുരുപരമ്പരകളിൽ അത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മഹാനുമായി ബന്ധം സ്ഥാപിച്ച ശേഷം ഇക്കാര്യങ്ങളെല്ലാം ഞാൻ ഉണർത്തിയിരുന്നു. ദേവ്ബന്ദികളുടെ സലഫീ ബാധയെ കുറിച്ചും തെര്യപ്പെടുത്തി. തിരുനബി(സ്വ)യിൽ നിന്നു സ്വപ്ന ദർശനത്തിലൂടെ സമ്മതം ലഭിച്ച് എസ്‌വൈഎസിന്റെ ഗോൾഡൻ ജൂബിലിയിൽ പങ്കെടുക്കാനാണല്ലോ മാലികി അവസാനമായി കേരളത്തിൽ വരുന്നത്. അന്ന് മടങ്ങുമ്പോൾ ബറേൽവി ശരീഫിലേക്ക് പോവുകയും അല്ലാമ അഹ്‌മദ് രിളാഖാൻ ബറേൽവി(റ)യുടെ മഖാമിന് പുറത്ത് വളരെ ബഹുമാനദരവുകളോടെ ഏറെ നേരം സിയാറത്ത് നടത്തുകയും ചെയ്തു. ഞാൻ ഇവിടെയുള്ള കാര്യം ദേവ്ബന്ദികളെ അറിയിക്കരുതെന്ന് ഖാദിമുകൾക്ക് നിർദേശവും നൽകി. മുംബൈയിലുള്ള റസാ അക്കാദമി സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങിലും സംബന്ധിച്ച ശേഷമാണ് മഹാൻ മടങ്ങിയത്. ശൈഖവർകളുടെ അവസാന കാലമായപ്പോഴേക്കും ദേവ്ബന്ദികളുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കിയിരുന്നു. അദ്ദേഹത്തെ മറയാക്കി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനായിരിക്കും തബ്‌ലീഗുകാർ ഇതെല്ലാം മറച്ചു പിടിക്കുന്നത്.


ദേവ്ബന്ദികൾ മുബ്തദിഉകളാണെന്ന് നാം ശക്തമായി പറയുമ്പോഴും അൻവർ ശാഹ് കശ്മീരിയുടെ ഫൈളുൽബാരിയും അൽഅർഫുശ്ശദീയും ഖലീൽ അഹ്‌മദ് അമ്പേട്ടവി (സഹാറൻപൂരി)യുടെ ബദ്‌ലുൽ മജ്ഹൂദും സകരിയ്യാ കാന്ദലവിയുടെ ഔജസുൽ മസാലികും അഹ്‌ലേ ഹദീസുകാരുടെ തുഹ്ഫതുൽ അഹ്‌വദീ, ഔനുൽ മഅ്ബൂദ്, മിർആതുൽ മഫാതീഹ്, അർറഹീഖുൽ മഖ്തൂം തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം പല വിദ്യാർത്ഥികളും ഉപയോഗപ്പെടുത്തുന്നതായി കാണുന്നുണ്ടല്ലോ.


അങ്ങനെയുണ്ടെങ്കിൽ ഉസ്താദുമാരാണ് അവരെ ഉണർത്തേണ്ടത്. നിരൂപണ പഠനങ്ങൾക്ക് വേണ്ടി അവ ഉപയോഗപ്പെടുത്താമെന്നല്ലാതെ ആശയ പഠനത്തിന് വേണ്ടി അവയെ ആശ്രയിക്കാവതല്ല. അഹ്‌ലുസ്സുന്നയുടെ നിലപാടുകൾക്ക് വിരുദ്ധമായ പലതും അവയിൽ കുത്തിക്കുറിച്ചിട്ടുണ്ട്. സകരിയ്യാ കാന്ദലവിയടക്കം ഈ പറഞ്ഞവരെല്ലാം സലഫിസത്തിന്റെ പ്രചാരകരായിരുന്നു. അതിനാൽ തന്നെ പരസ്യമായോ വരികൾക്കിടയിലൂടെയോ സലഫിസം കടത്തിക്കൂട്ടിയവരാണിവർ. ഇത്തരം സംഗതികളെ കുറിച്ചൊന്നും ധാരണയില്ലാതെ അവ സ്വീകരിക്കുന്നത് വലിയ അപകടത്തിൽ കൊണ്ടെത്തിക്കും. സുസമ്മതരായ അഹ്‌ലുസ്സുന്നയുടെ പണ്ഡിതരുടെ രചനകൾ ഇന്ന് സുലഭമാണ്. അധിക വായനക്കും പഠനത്തിനും അവ മാത്രമായിരിക്കണം വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തേണ്ടത്.


അവസാനമായി ശൈഖുനക്ക് എന്താണ് പറയാനുള്ളത്?

ദീർഘ നേരം നമ്മൾ സംസാരിച്ചതിന്റെ ആകെത്തുക ഇതാണ്; അഹ്‌ലുസ്സുന്നയുടെ വഴി സുതാര്യമാണ്. അതാണ് നമ്മുടെ ഗുരുനാഥന്മാർ കാണിച്ചു തന്നിട്ടുള്ളത്. അതാണ് വിജയത്തിന്റെ വഴി എന്ന് ഉറച്ച് വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും വേണം. ഊഹങ്ങളും തെറ്റിദ്ധാരണകളും പരത്തി നമ്മിലേക്ക് ദേവ്ബന്ദിസം കുത്തിവെക്കാനുള്ള കുതന്ത്രങ്ങൾ ഓൺലൈനിലൂടെയും മറ്റും ആസൂത്രിതമായി നടക്കുന്നുണ്ട്. അതിനാൽ കരുതലോടെ മാത്രമായിരിക്കണം നാം മുന്നോട്ടു പോകേണ്ടത്. മറ്റു ബിദഈ കക്ഷികൾക്കും വ്യാജ ത്വരീഖത്തുകാർക്കുമെതിരെയും ഇതേ ജാഗ്രത അനിവാര്യമാണ്. പൂർവികർക്ക് മനസ്സിലാകാത്ത പലതും നമുക്ക് മനസ്സിലാകുന്നുണ്ടെന്ന് തോന്നിത്തുടങ്ങുന്നത് തന്നെ നമ്മുടെ വഴിപിഴക്കലിന്റെ ലക്ഷണമാണെന്ന് മനസ്സിലാക്കണം. ബിദ്അത്തുകൾക്കെതിരെ ജാഗ്രതയോടെ ഇടപെട്ടില്ലെങ്കിൽ ഈമാൻ തന്നെ നഷ്ടപ്പെടും. അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ.


കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ/

അബ്ദുറശീദ് സഖാഫി മേലാറ്റൂർ,

ഇസ്മാഈൽ അംജദി മഹാരാഷ്ട്ര


അലവി മാലികിയും ദേവ്ബന്ദ്, തബ്‌ലീഗ് സമീപനവും*

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



https://islamicglobalvoice.blogspot.in/?m=



https://t.me/joinchat/AAAAAEvvt9M0PSBRYKqaMg


*മുഹമ്മദ് അലവി മാലികിയും ദേവ്ബന്ദ്, തബ്‌ലീഗ് സമീപനവും*


● ഡോ. അബ്ദുൽ ഹകീം സഅദി



വ്യത്യസ്ത വിഷയങ്ങളിലും ഭാഷകളിലുമായി ഇരുപതോളം ഗ്രന്ഥങ്ങളുടെ കർത്താവും മുബാറക്പൂർ ജാമിഅ അശ്‌റഫിയ്യയിൽ മുദരിസും ബ്രിട്ടണിലെ മുഫ്തിയുമായ പ്രശസ്ത ബറേൽവി സുന്നി പണ്ഡിതൻ അല്ലാമ ശംസുൽ ഹുദാ മിസ്ബാഹിയുമായി സയ്യിദ് മുഹമ്മദ് അലവി അൽമാലികി(ന.മ) അവസാന കാലത്ത് അടുത്ത ബന്ധം പുലർത്തിയിരുന്നു. ശംസുൽ ഹുദ മിസ്ബാഹി ഇമാം മാലിക്(റ)യുടെ മുവത്വ എന്ന ലോകപ്രശസ്ത ഹദീസ് ഗ്രന്ഥത്തിനെഴുതിയ വിശദീകരണത്തിന് മുഹമ്മദ് അലവി മാലികി എഴുതിയ അവതാരിക ഇങ്ങനെ വായിക്കാം: ബിസ്മി, ഹംദ്, സ്വലാത്ത്, സലാം എന്നിവക്ക് ശേഷം, ‘റബീഉൽ അവ്വൽ മാസത്തിൽ നടന്ന എന്റെ ഇന്ത്യൻ പര്യടനത്തിൽ, എന്റെ മാന്യസുഹൃത്തും ഉന്നത പ്രതിഭയും മഹാപണ്ഡിതനുമായ ബഹുമാനപ്പെട്ട ശൈഖ് ശംസുൽ ഹുദാ ബിൻ മുഹമ്മദ് ഹുസൈൻ ഖാൻ അൽമിസ്ബാഹി, ഇമാം ഇബ്‌നു ഹസൻ ശൈബാനി(റ)വിന്റെ രിവായത്ത് പ്രകാരമുള്ള ഇമാം മാലിക് ബിൻ അനസ്(റ)ന്റെ ഹദീസ് ഗ്രന്ഥമായ മുവത്വക്ക് എഴുതിയ ശർഹ് എനിക്ക് പരിചയപ്പെടുത്തി തന്നു.

മലബാർ, ബോംബെ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ വിശിഷ്ടമായ പള്ളികൾ, മദ്‌റസകൾ, മറ്റ് മത സ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്ന യാത്രക്കിടെ അദ്ദേഹത്തിന്റെ മുവത്വയുടെ ശർഹ് ഞാൻ വായിച്ചുനോക്കി. ഏതാനും പേജുകൾ വായിച്ചപ്പോൾ തന്നെ എനിക്ക് അതിയായ സന്തോഷമായി. കാരണം നിരവധി കർമശാസ്ത്ര വിഷയങ്ങളും ഹദീസ് വിജ്ഞാനങ്ങളും ഇതര വൈജ്ഞാനിക പ്രശ്‌നങ്ങളും ഉൾക്കൊള്ളുന്ന പ്രസ്തുത ഗ്രന്ഥം സമ്പുഷ്ടവും ഗവേഷണാത്മകവും അതോടൊപ്പം ഹ്രസ്വവും സംശുദ്ധവുമായിരുന്നു.

വാസ്തവത്തിൽ, മുഹമ്മദ്(റ)ന്റെ രിവായത്ത് പ്രകാരമുള്ള മുവത്വ എന്ന ഗ്രന്ഥത്തിന് ഉന്നതമായ പരിഗണന ആവശ്യമുണ്ട്. ശൈഖ് അബുൽ ഹസനാത്ത് മുഹമ്മദ് അബ്ദുൽ ഹയ്യില്ലക്‌നവി(ഫറൻകിമഹലി) മുവത്വക്ക് ‘അത്തഅ്‌ലീഖുൽ മുമജ്ജദ്’ എന്നൊരു ശർഹ് എഴുതിയിട്ടുണ്ടെങ്കിലും രചനയുടെ വാതിൽ തുറന്ന് കിടക്കുകയാണ്. മാത്രമല്ല മുൻകാലക്കാർ പിൽകാലക്കാർക്ക് വേണ്ടി എത്രയാണ് ഉപേക്ഷിച്ചിരിക്കുന്നത്. അല്ലാഹു ഔദാര്യവാനാണ്. അവന്റെ ഔദാര്യം വിശാലവുമാണ്.

നമുക്കും ഈ ശർഹ് രചിച്ചവർക്കും സൽകർമങ്ങൾ ചെയ്യാൻ തൗഫീഖും ആരിഫീങ്ങൾക്ക് തുറന്ന വാതിലുകൾ തുറന്നു തരാനും യഥാർത്ഥ കർമശാസ്ത്ര പണ്ഡിതന്മാരിൽ ഉൾപ്പെടുത്താനും ആമിലീങ്ങളായ പണ്ഡിതന്മാരാക്കാനും ആദ്യത്തവരുടെയും അവസാനക്കാരുടെയും നേതാവിന്റെ അനന്തരാവകാശികളാക്കാനും സർവശക്തനായ റബ്ബിനോട് ഞാൻ ദുആയിരക്കുന്നു. ഇതിന്റെ മൂലഗ്രന്ഥം കൊണ്ട് നീ നൽകിയ ഉപകാരം പോലെ ഈ ഗ്രന്ഥം കൊണ്ടും ഉപകാരം നൽകണേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.’

ശൈഖ് ശംസുൽ ഹുദാ മിസ്ബാഹി സയ്യിദ് മാലികിയുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നു: ‘മഹാനായ അല്ലാമ മുഹമ്മദ് അലവി അൽമാലികിയുമായുള്ള എന്റെ സൗഹൃദം വർഷങ്ങൾ നീണ്ടതാണ്. അദ്ദേഹവുമായി നിരവധി തവണ മക്കയിൽവെച്ച് സന്ധിച്ചിരുന്നു. ഒരിക്കൽ അറേബ്യൻ പണ്ഡിത പ്രഭുക്കൾക്ക് മുന്നിൽ എന്നെ കൈ പിടിച്ചു ചാരത്തിരുത്തുകയും പ്രഭാഷണത്തിന് അവസരമൊരുക്കുകയും ചെയ്തു.

ഹിജ്‌റ 1425-ൽ ഇന്ത്യയിലേക്കുള്ള പര്യടനത്തിന് മുമ്പ് തന്റെ വസതിയിൽ വെച്ച് ദേവ്ബന്ദികളുടെ വിശ്വാസധാരയെ കുറിച്ച് ശൈഖ് മാലികി ഞാനുമായി ചർച്ച നടത്തി. ജിദ്ദയിലെയും മക്കയിലെയും പ്രമുഖരായ മൂന്നോ നാലോ പണ്ഡിതരെ ക്ഷണിച്ചിരുന്നു. സംസാരങ്ങൾ രേഖപ്പെടുത്താൻ അവരെ ചുമതലപ്പെടുത്തുകയും ചെയ്തു. തൽസമയം ആഫ്രിക്കൻ സന്ദർശനത്തിനു ശേഷം ഉംറ കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു ഞാൻ. മീറ്റിങ്ങിലേക്ക് എന്നെ ക്ഷണിച്ചു. സംസാരത്തിനായി പ്രഭാത സമയം തിരഞ്ഞെടുത്തു. നിരവധി ഗ്രന്ഥങ്ങൾ കൈവശം ഉണ്ടായിരുന്നെങ്കിലും ജിദ്ദ എയർപോർട്ടിൽ എല്ലാം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. അല്ലാമാ ബദായൂനിയുടെ അൽമുഅ്തഖദ് അലൽ മുൻതഖ്ദും ഇമാം അഹ്‌മദ് റസാഖാൻ ഇതിന് രചിച്ച വ്യാഖ്യാനവും മാത്രം കൈയിൽ ബാക്കിയായി.

മീറ്റിങ്ങിൽ ഞാനും ഭാഗഭാക്കായി. ചൂടുപിടിച്ച ചർച്ചകൾ. ഏൽപ്പിക്കപ്പെട്ടവർ റെക്കോർഡ് ചെയ്യുന്നു. ചോദ്യശരങ്ങൾക്ക് ഞാൻ ഇടതടവില്ലാതെ മറുപടി പറഞ്ഞു. ദയൂബന്ദി പണ്ഡിതരുടെ കുഫ്‌രിയ്യത്തുകൾ ഞാൻ വിശദീകരിക്കാൻ തുടങ്ങിയപ്പോൾ ശൈഖ് മാലികി സാകൂതം ശ്രവിച്ചു, റെക്കോർഡ് ചെയ്യാൻ പ്രത്യേകം കൽപ്പിക്കുകയും ചെയ്തു.

അതിനുശേഷമാണ് കേരളത്തിലെ ജാമിഅ മർകസുസ്സഖാഫയുമായി ബന്ധപ്പെട്ട വാർഷിക മഹാസമ്മേളനത്തിന് ശൈഖ് അബൂബക്കർ (നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ-ആമീൻ) എന്നെ ക്ഷണിച്ചത്. വർഷങ്ങളായി ഞാൻ ദർസ് നടത്തുന്ന മുബാറക്പൂരിലെ ജാമിഅ അശ്‌റഫിയ്യയിലായിരുന്ന ഒരു ദിവസം, ഓർമ ശരിയാണെങ്കിൽ കിതാബുൽ ഹിദായ മുത്വാലഅ ചെയ്തു കൊണ്ടിരിക്കെയാണ് ശൈഖ് മാലികിയിൽ നിന്നുള്ള ഫോൺകോൾ വന്നത്. അത്താഴ സമയത്തായിരുന്നു അത്. സംസാരം തുടങ്ങിയ ഉടനെ അദ്ദേഹം പറഞ്ഞു: ‘ഈ സമയത്ത് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.’ പ്രശ്‌നമില്ല, ഞാൻ കിതാബുൽ ഹിദായ പാരായണം ചെയ്യുകയാണെന്ന് മറുപടി പറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞു: ‘ഞാൻ ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഈ യാത്രയെ കുറിച്ച് ആരോടും ഇപ്പോൾ പറയരുത്, വിശിഷ്യാ ദയൂബന്ദികളോട്. കാരണം ഞാൻ ഇനിയൊരിക്കലും അവരിലേക്ക് പോകുകയില്ല. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘ഞങ്ങൾക്ക് അവരോട് ഒരു ബന്ധവുമില്ലല്ലോ. അവർക്ക് അവരുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടേയും.’ ശേഷം ശൈഖ് മാലികി മർകസ് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ നേരത്തെ ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്നും പങ്കെടുക്കാമെന്നും മറുപടി പറഞ്ഞു.

സമ്മേളനത്തിനെത്തിച്ചേർന്നപ്പോൾ ശൈഖ് അബൂബക്കർ ശൈഖ് മാലികിയെ പിന്തുടരാനും ഖിദ്മതിലായി കഴിയാനും എന്നോട് നിർദേശിച്ചു. എയർപോർട്ടിൽ നിന്ന് സ്വീകരിച്ചത് മുതൽ അദ്ദേഹവുമായി സഹവാസത്തിൽ കഴിഞ്ഞു. എനിക്കോർമയുണ്ട്, ഇമാം മാലിക്(റ)യുടെ മുവത്വക്ക് ഞാനെഴുതിയ വ്യാഖ്യാനം യാത്രാമധ്യേ അദ്ദേഹത്തിന് വായിച്ചുകൊടുക്കുകയും ചില ഭാഗങ്ങൾ അദ്ദേഹം നേരിട്ട് വായിക്കുകയും ചെയ്യുകയുണ്ടായി.

ഈ കൂട്ടു ജീവിതത്തിനിടയിൽ അദ്ദേഹം ഇടയ്ക്കിടെ ദയൂബന്ദികളെയും അവരുടെ അബദ്ധജഡിലമായ വാദഗതികളെയും വിമർശിച്ച് സംസാരിച്ചിട്ടുണ്ട്. ഞാൻ ഈ പറയുന്നതിന് ഉത്തമ സാക്ഷി അല്ലാഹു തന്നെയാണ്. മർകസ് സമ്മേളനാനന്തരം ശൈഖ് മാലികിയോടൊപ്പം ഞാൻ മുംബൈയിലേക്ക് യാത്രതിരിച്ചു. അവിടെവെച്ച് ഇമാം അഹ്‌മദ് റസാഖാന്റെ അദ്ദൗലതുൽ മക്കിയ്യ ഫിൽമാദ്ദതിൽ ഗയ്ബിയ്യ എന്ന വിഖ്യാത ഗ്രന്ഥരചനയുടെ പശ്ചാത്തലം ശൈഖ് മാലികി തന്റെ ഉപ്പാപ്പയിൽ നിന്ന് ഉദ്ധരിച്ച് കൊണ്ട് വിശദീകരിച്ചു. ശൈഖ് സയ്യിദ് മുഈൻ അശ്‌റഫ് അൽജീലാനി ഉൾപ്പെടെയുള്ള പണ്ഡിത വരേണ്യരുമായി മുംബൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ശൈഖ് മാലിക്കിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള സ്വീകരണ പരിപാടികൾക്ക് റസാ അക്കാദമി ആതിഥ്യമരുളി.

പിന്നീട് ഞങ്ങൾ ഡൽഹിയിലേക്ക് തിരിച്ചു. അവിടെ മുഫ്തി സമറുദ്ദഹ്‌ലവി ഞങ്ങളെ സ്വീകരിക്കാനായി കാത്തിരിക്കുകയായിരുന്നു. യാസീൻ അഖ്തർ മിസ്ബാഹി, റസാ അക്കാദമി ജനറൽ മാനേജർ ഹാജി സഈദ് അഹ്‌മദ് നൂരി തുടങ്ങിയ പണ്ഡിതസംഘം ശൈഖ് മാലികിയെ സ്വീകരിക്കുകയും തുടർന്നുള്ള യാത്രയിൽ അനുഗമിക്കുകയും ചെയ്തു. അല്ലാമാ അഅ്‌ലാ ഹസ്‌റത്തിന്റെ വൈജ്ഞാനിക അനന്തരാവകാശി താജുശ്ശരീഅ ശൈഖ് അഖ്തർ റസാ അൽ അസ്ഹരി എന്നെ ഫോണിൽ ബന്ധപ്പെടുകയും ശൈഖ് മാലികി സമ്മതിച്ചാൽ ബറേലിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ശൈഖ് മാലികിയുടെ താൽപര്യപ്രകാരം കരമാർഗം തന്നെ ബറേലിയിലേക്ക് ഞങ്ങൾ യാത്രതിരിച്ചു. അഹ്‌മദ് റസാഖാൻ തങ്ങളുടെയും ശൈഖ് മാലികിയുടെ ശൈഖും മുൻ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുമായ മുസ്തഫ റസാഖാൻ തങ്ങളുടെയും മഖ്ബറകൾ സന്ദർശിക്കാനും ശൈഖ് മാലികി താൽപര്യം പ്രകടിപ്പിച്ചു. ഇരുവരും ബറേലിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പണ്ഡിത സംഘത്തോടൊപ്പം ഞങ്ങൾ ബറേലിയിലേക്ക് വണ്ടി കയറി. അഹ്‌മദ് റസാഖാൻ(റ)വിന്റെ പേരമകൻ താജുശ്ശരീഅ അഖ്തർ റസാ ഞങ്ങളെ ഊഷ്മളമായി സ്വീകരിച്ചു. ശൈഖ് മാലികിയെ സ്വീകരിക്കാൻ താജുശ്ശരീഅ പ്രൗഢഗംഭീരമായ സദസ്സൊരുക്കിയിരുന്നു. ശൈഖ് മാലികി താജുശ്ശരീഅയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഞാൻ അദ്ദേഹത്തോടൊപ്പമായിരുന്നു അപ്പോഴും.

ശേഷം അഹ്‌മദ് റസാഖാൻ തങ്ങളുടെ മഖ്ബറയുടെ അടുത്തേക്ക് നഗ്‌നപാദനായി ശൈഖ് മാലികി നടന്നുപോയി. ഖബറിന് അടുത്തെത്തിയ അദ്ദേഹം സലാം ചൊല്ലി. മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന നായകനായ അങ്ങേയ്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ, ഓ അഹ്‌ലുസ്സുന്നയുടെ നേതാവേ, അങ്ങേയ്ക്ക് അല്ലാഹുവിന്റെ സലാം, ബിദ്അത്തിനെ നഖശിഖാന്തം എതിർത്തു തോൽപ്പിച്ച അങ്ങേയ്ക്ക് അല്ലാഹുവിന്റെ സലാം. പിന്നീട് കുറച്ചു സമയം തല കുനിച്ച് വിനയത്തോടെ അവിടെ നിന്നു. ശേഷം ഹദീസ് നിവേദന പരമ്പരയിൽ തന്റെ ഉസ്താദ് കൂടിയായ ശൈഖ് മുസ്തഫ റസാഖാന്റെ ഖബറിങ്കലേക്ക് വിനയാന്വിതനായി കടന്നുചെന്നു. ഓ എന്റെ നേതാവേ, സന്മാർഗ പാതയിലെ എന്റെ വഴികാട്ടിയേ, ഇന്നേക്കും നാളേക്കുമുള്ള എന്റെ സമ്പാദ്യമേ, അങ്ങേക്ക് അല്ലാഹുവിന്റെ സലാം എന്നിങ്ങനെ സലാം പറഞ്ഞു. ഫാത്തിഹയും ചില ഖുർആൻ സൂക്തങ്ങളും അദ്കാറുകളും ഉരുവിട്ട് ദുആ ചെയ്തു.

ശൈഖ് മാലികിയുടെ ചരിത്രപരമായ ഈ ബറേലി സന്ദർശനവും സ്വീകരണവും ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടത്തിൽ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്. അതായത് ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും സുന്നി പണ്ഡിതന്മാർ ശൈഖ് മാലികിയുമായി കുറച്ചുകാലം അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. ആ അവസരത്തിൽ ദയൂബന്ദ് പണ്ഡിതന്മാരും തബ്‌ലീഗ് നേതാക്കളും ശൈഖ് മാലികിയുമായി നിരന്തരം ബന്ധപ്പെടുകയും അദ്ദേഹത്തെ വിടാതെ പിന്തുടർന്നു നടക്കുകയും ചെയ്യുമായിരുന്നു. സകരിയ്യ കാന്തഹ്‌ലവിയാണ് ഇതിന് മുമ്പിലുണ്ടായിരുന്നത്.

ശൈഖ് മാലികിയുമായി സകരിയ്യ കാന്തഹ്‌ലവിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ശൈഖിന് ദയൂബന്ദികളുടെയും തബ്‌ലീഗുകാരുടെയും പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതിന് അബുൽ ഹസൻ നദ്‌വിയുടെ ‘രിസാലതുത്തൗഹീദ്’ എന്ന ഗ്രന്ഥം നൽകിയത്. ഇസ്മാഈൽ ദഹ്‌ലവിയുടെ ‘തഖ്‌വിയതുൽ ഈമാൻ’ എന്ന ഗ്രന്ഥത്തിന്റെ മൊഴിമാറ്റമാണിത്. നജ്ദിയൻ സൈദ്ധാന്തികൻ ഇബ്‌നു അബ്ദുൽ വഹാബിന്റെ ‘കിതാബുത്തൗഹീദ്’ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയാണ് തഖ്‌വിയതുൽ ഈമാൻ. ഇതിന്റെ വിവർത്തനം നിർവഹിച്ചതും പുനർനാമകരണം നടത്തിയതും അബുൽ ഹസൻ നദ്‌വിയാണ്.

രിസാലതുത്തൗഹീദിന്റെ ആമുഖത്തിൽ നദ്‌വി പരാമർശിച്ച പോലെ സകരിയ്യ കാന്തഹ്‌ലവിയിൽ നിന്ന് കിട്ടിയ നിർദേശപ്രകാരമാണ് നദ്‌വി തഖ്‌വിയതുൽ ഈമാൻ വിവർത്തനം ചെയ്തത് എന്നും ഞാൻ സയ്യിദ് മാലികിക്ക് വിശദീകരിച്ചു കൊടുത്തു. രിസാലതുത്തൗഹീദ് എന്ന ഗ്രന്ഥം വായിച്ച ശൈഖ് മാലികി അത്ഭുതപ്പെട്ടു. ദേവ്ബന്ദികളുടെയും തബ്‌ലീഗുകാരുടെയും ഒളിഞ്ഞുകിടക്കുന്ന പുത്തനാശയങ്ങൾ അദ്ദേഹം കണ്ടെത്തി. അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞു: ഇവരെല്ലാം ഒരേ വർഗമാണല്ലോ!

അഷ്ടദിക്കിലുമുള്ള അഹ്‌ലുസ്സുന്നയുടെ പണ്ഡിതരോട് ഞാൻ പറയട്ടെ; അധിനിവേശ ശക്തികളുടെ കരാളഹസ്തത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായത് മുതൽ അഹ്‌മദ് റസാഖാൻ(റ)യുടെ വിയോഗാനന്തരം ഇന്ത്യയിലെ അഹ്‌ലുസ്സുന്നയുടെ പണ്ഡിതർക്ക് അറബി പണ്ഡിതരുമായി വലിയ ബന്ധങ്ങളുണ്ടായിരുന്നില്ല. പക്ഷേ പുത്തനാശയക്കാർ അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ അവർ സത്യം മനസ്സിലാക്കിയിരിക്കുന്നു. വാസ്തവം എന്താണെന്ന് അവരിൽ പലരും തിരിച്ചറിഞ്ഞിരിക്കുന്നു. അല്ലാഹുവിന് അഖില സ്തുതികളും. അൽപാൽപമായി അവർ ഉണർന്നു കഴിഞ്ഞു. ഇതിന് മതിയായ തെളിവാണ് ‘ഇൻസാ ഫുൽ ഇമാം’ എന്ന ഗ്രന്ഥം. മുമ്പ് ദയൂബന്ദികളുടെ നേതാവായിരുന്ന ഒരു ഈജിപ്ഷ്യൻ പണ്ഡിതന്റെ രചനയാണിത്. അദ്ദേഹം സത്യം അന്വേഷിച്ച് ദീർഘനാളുകൾ വിശ്രമമില്ലാതെ കഴിച്ചുകൂട്ടി. ദേവ് ബന്ദികളുടെ പിഴച്ച ആദർശങ്ങൾ അദ്ദേഹത്തിന് സ്പഷ്ടമായപ്പോൾ നടത്തിയതാണ് ഈ രചന.

ഇതുപോലെ അനവധി തെളിവുകൾ ദയൂബന്ദികളുടെ വിശ്വാസപരമായ പിഴവുകൾ തുറന്നുകാട്ടുന്നുണ്ട്. ‘ദഅ്‌വതുൻ ഇലൽഫിക്‌റ്’ എന്ന ഗ്രന്ഥം ഇവ്വിഷയകമായി മികച്ചതാണ്. അറബിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി ഉറുദുവിലേക്ക് ഭാഷാന്തരം ചെയ്തത് പാക്കിസ്താനി പണ്ഡിതൻ ശൈഖ് അബ്ദുൽ ഹകീം ശറഫുൽ ഖാദിരിയാണ്. വഹാബി പ്രസ്ഥാനം നിരവധി വഴികൾ സ്വീകരിക്കുകയാണ് ചെയ്തത്. ദയൂബന്ദികളും തബ്‌ലീഗുകാരും മൗദൂദികളും ജമാഅത്തെ ഇസ്‌ലാമിയും ഇഖ്‌വാനികളും വ്യത്യസ്ത പേര് സ്വീകരിച്ചെങ്കിലും എല്ലാം വഹാബികൾതന്നെ. അവർക്ക് ഇനിയും ശാഖോപശാഖകളുണ്ട്. ഈ സത്യം തിരിച്ചറിയുന്നതിൽ സുന്നി പണ്ഡിതന്മാർ കൂടുതൽ ജാഗ്രത്താവണം. അസത്യത്തിൽ നിന്ന് സത്യം തിരിച്ചറിയാൻ നാം പ്രതിജ്ഞാബദ്ധരാണ് എന്ന് തിരിച്ചറിയണം. അറിയണേ, ഇരുട്ടും വെളിച്ചവും ഒന്നിക്കാത്തതു പോലെ അറിവുള്ളവനും അജ്ഞനും സമമാകില്ല. ദയൂബന്ദികളും ബറേലികളും അഹ്‌ലുസ്സുന്നയിൽ സമന്മാരാണെന്ന് വിശ്വസിച്ചവർ സത്യത്തിൽ നിന്ന് ബഹുദൂരം അകലെയാണ്. അവർ അജ്ഞതയിൽ നിന്ന് കരകയറിയില്ലെന്ന് നിസ്സംശയം ഞാൻ ആണയിട്ടു പറയുന്നു. ശാഫിഈ കർമസരണിയിലുള്ള നിരവധി അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും ദേവ്ബന്ദികളുടെയും തബ്‌ലീഗുകാരുടെയും പുത്തനാശയങ്ങൾ തുറന്നുപറയുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖ് എംഎ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ശൈഖ് ഹംസ ബുഖാരി എന്നിവർ ഇവരിൽ ചിലർ മാത്രം. ഇന്ത്യൻ ഗ്രാന്റ് മുഫ്തി ശൈഖ് അബൂബക്കർ അഹ്‌മദ് (ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ-ആമീൻ) ഇവരിൽ നേതൃനിരയിലുണ്ട്.’

സയ്യിദ് മുഹമ്മദ് അലവി മാലികി, ഇമാം അഹ്‌മദ് റസാ(റ)യെക്കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായം എങ്ങനെ വായിക്കാം: മൗലാനാ ഗുലാം മുസ്വ് ത്വഫാ സാഹിബ് തന്റെ ‘സഫർനാമ ഹറമൈൻ’ പേജ്: 66-ൽ പറയുന്നു. ‘ഞങ്ങൾ ഹറമിലെ പണ്ഡിതരെ കാണാൻ പോയി. കൂട്ടത്തിൽ ആദ്യമായി കണ്ടത് അല്ലാമാ മുഫ്തി സഅദുല്ലാ മക്കിയെയായിരുന്നു. ഏകദേശം 30 വർഷം ബോംബെയിൽ താമസിച്ചയാളായിരുന്നു അദ്ദേഹം. പിന്നീട് മക്കയിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു: ‘അല്ലാമാ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവി(റ) എന്നത് അറബ് നാട്ടിൽ സുപരിചിതമായ നാമമാണ്. ചിലപ്പോൾ ഇന്ത്യക്കാരെക്കാളും കൂടുതൽ പരിചയം അറബ് നാട്ടിലെ പണ്ഡിതർക്കായിരിക്കാം.’ പിന്നീട് അദ്ദേഹം ഞങ്ങളെ മക്കയിലെ ഖാളിൽഖുളാത്തായ മൗലാനാ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ പിതാമഹനും അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാനും ഒരേ വയസ്സ് പ്രായമുള്ള സുഹൃത്തുക്കളായിരുന്നു.

പിന്നീട് അദ്ദേഹം ഞങ്ങളോട് പറഞ്ഞു: ‘സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയെ കാണാൻ പോയാൽ നിങ്ങൾ പറയണം: ഞങ്ങൾ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാന്റെ ശിഷ്യന്മാരുടെ ശിഷ്യന്മാരാണ്. എങ്കിൽ നിങ്ങൾ നിങ്ങളുടെ കണ്ണുകൊണ്ട് കാണുക അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാന്റെ അറിവും ഹറമിലെ പണ്ഡിതരുടെ അറിവും തമ്മിലുള്ള ബന്ധവും ഹറമിലെ പണ്ഡിതർക്ക് അഹ്‌മദ് റസാഖാനോടുളള ബഹുമാനവും ആദരവുമായിരിക്കും.’

പിന്നീട് ഞങ്ങൾ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ അടുത്തേക്ക് ചെന്നു. നോക്കിയാൽ വല്ലാത്ത സുന്ദരനും സുമുഖനുമായ ഒരു പണ്ഡിതൻ. അദ്ദേഹത്തിന്റെ മുഖം പ്രകാശം കൊണ്ട് തിളങ്ങുകയായിരുന്നു. അത് രിസാലതിന്റെ പിൻതലമുറയുടെ പ്രകാശമായിരുന്നു. ഞങ്ങളെല്ലാം ബഹുമാനിച്ചുകൊണ്ട് എഴുന്നേറ്റുനിന്നു. സദസ്സിലേക്ക് വന്ന അദ്ദേഹം ഞങ്ങളോട് സലാം പറഞ്ഞു. ഇരിക്കാൻ ആംഗ്യം കാണിച്ചു. ഞങ്ങളെല്ലാവരും ഇരുന്നു. ഞങ്ങൾ മുസ്വാഫഹത് ചെയ്ത് അദ്ദേഹത്തിന്റെ കൈകൾ ചുംബിച്ചു. അദ്ദേഹം എല്ലാവരോടും സുഖവിവരമന്വേഷിച്ചു. തണുത്ത സർബത്തും മധുരപലഹാരവും നൽകി ഞങ്ങളെ സൽകരിച്ചു. വന്ന കാര്യം അദ്ദേഹം തിരക്കിയപ്പോൾ ഞങ്ങൾ പറഞ്ഞു: ‘ഞങ്ങൾ മൗലാനാ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവിയുടെ ശിഷ്യന്മാരുടെ ശിഷ്യന്മാരാണ്.’ ഇത് കേട്ടപ്പോൾ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കി എഴുന്നേറ്റുനിന്നു. ഞങ്ങളെയെല്ലാവരെയും പ്രത്യേകം പ്രത്യേകം മുസ്വാഫഹത് ചെയ്യുകയും ആലിംഗനം നടത്തുകയും ചെയ്തു. അതിരില്ലാത്ത, പറഞ്ഞു തീർക്കാൻ കഴിയാത്ത ബഹുമാനവും ആദരവും അവിടെ നിന്ന് ലഭിച്ചു. വീണ്ടും സർബത്തും ഖഹ്‌വയും തന്നു. ശേഷം സയ്യിദ് മുഹമ്മദ് അലവി മാലികി മക്കി പറഞ്ഞു: ‘ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവിയെ അദ്ദേഹത്തിന്റെ രചനകളിലൂടെ ഞങ്ങൾക്കറിയാം. അദ്ദേഹത്തെ സ്‌നേഹിക്കൽ സുന്നത്തിനെ സ്‌നേഹിക്കലാണ്. അദ്ദേഹത്തോട് വിദ്വേഷം വെക്കൽ ബിദ്അത്തുകാരന്റെ അടയാളമാണ്.’ ആ മജ്‌ലിസിൽ ഒരുപാട് പണ്ഡിതന്മാരുണ്ടായിരുന്നു. സയ്യിദ് അലവി മാലികി മക്കിയുടെ ഈ സ്‌നേഹവും ആദരവും ബഹുമാനവും കണ്ട് എല്ലാവരോടും ഞങ്ങളെക്കുറിച്ച് മൗലാനാ മുഫ്തി സഅദുല്ലാ പറഞ്ഞുകൊടുത്തു. അവരെല്ലാം വീണ്ടും വീണ്ടും മൗലാനാ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവിയവർകളെ അനുസ്മരിച്ചുകൊണ്ടേയിരുന്നു.’

(സവാനിഹേ അഅ്‌ലാ ഹസ്‌റത്, പേ: 321-322).


ഡോ. അബ്ദുൽ ഹകീം സഅദി


 


 


Monday, November 16, 2020

ഇസ്ലാം.സഫിയാബീവിയുടെ വിവാഹം ക്രൂരതയുടെ പര്യായമാണെന്ന് ജബ്രമതം

 ⚪⚪⚪⚪⚪⚪⚪⚪⚪

~*സഫിയാബീവിയുടെ വിവാഹം ക്രൂരതയുടെ പര്യായമാണെന്ന് ജബ്രമതം...‼️*~

⚪⚪⚪⚪⚪⚪⚪⚪⚪


ജബ്ര: സഫിയയുടെ പിതാവിനെ ഖൈബർ യുദ്ധത്തിൽ മുസ്ലിംകൾ വധിച്ചു,  ശരിയല്ലെ?


വിശ്വാസി : എന്നിട്ട്


ജബ്ര: അവരുടെ ഭർത്താവിനെയും കൊന്നു അതും ശരിയല്ലെ?


വിശ്വാസി: എന്നിട്ട്


ജബ്ര: അതിന്‌ ശേഷം സഫിയയെ പ്രവാചകൻ വിവാഹം കഴിച്ചു. അതും ശരിയല്ലെ?


വിശ്വാസി: എന്നിട്ട്


ജബ്ര: അഛനെയും ഭർത്താവിനെയും കൊന്ന ശേഷം ഒരു യുവതിയെ വേൾക്കുക. ഇതിൽപ്പരം ക്രൂരത മറ്റെന്തുണ്ട്?


വിശ്വാസി: ഇതിനൊക്കെ എന്താ തെളിവ്?


ജബ്ര: ഹദീസുകൾ.


വിശ്വാസി: ഹദീസുകളൊക്കെ സ്വീകാര്യമാണോ?


ജബ്ര: പിന്നെന്താ

xxx+


വിശ്വാസി: ഇസ്ലാം ആശ്ലേഷിക്കുക എന്നതും പ്രവാചകന്റെ ഭാര്യയാവുക എന്നതും ഖൈബർ യുദ്ധം നടക്കുന്നതിനും എത്രയോ മുമ്പെ സഫിയ തൻെ റ മനസ്സിൽ താലോലിച്ചിരുന്ന ഒരാഗ്രഹമായിരുന്നു. തന്റെ ചിരകാലാഭിലാഷം പൂർത്തീകരിക്കാനുള്ള അവസരം ലഭിച്ചതിനാലാണ് പ്രവാചകപന്തീ പദം അലങ്കരിക്കാൻ സന്തോഷപൂർവ്വം അവർ തയ്യാറായത്?


ജബ്ര: എന്താ തെളിവ്?


വിശ്വാസി:ഹദീസ്


ജബ്ര: ഈ ഹദീസുകളൊക്കെ തനി കെട്ടുകഥകളല്ലെ . ഇതാണോ തെളിവായി ഉന്നയിക്കുന്നത്!


വിശ്വാസി: താങ്കൾ എന്നാണ് മെൻറൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാrജായത്.  രോഗം മാറിയിട്ടില്ലല്ലോ!

https://www.facebook.com/groups/655480511298297/permalink/1651381308374874/

➖➖➖➖➖➖➖➖➖➖


*യുക്തന്മാർ അവർക്ക് താല്പര്യമുള്ള ഹദീസ് എടുത്ത് ബാക്കിയുള്ള ഹദീസ് ഉടായിപ്പാണെന്ന് തള്ളിയേക്കും. അവരുടെ ഈ ഇരട്ടത്താപ്പ് മുകളിൽ വായിച്ചതിൽ നിന്ന് മനസ്സിലായിക്കാണുമല്ലോ...*


*ഇനി യഥാർത്ഥ സന്ദർഭം എന്താണെന്ന് ബാക്കിയുള്ള ഹദീസും കൂടി നോക്കിയാൽ മനസ്സിലാവും..👇👇*


لما دخلت صفية على النبي، صلى الله عليه وسلم، وسلم قال لها: لم يزل أبوك من أشد يهود لي عداوة حتى قتله الله. فقالت: يا رسول الله إن الله يقول في كتابه ولا تزر وازرة وزر أخرى. فقال: لها رسول الله: اختاري، فإن اخترت الإسلام أمسكتك لنفسي وإن اخترت اليهودية فعسى أن أعتقك فتلحقي بقومك. فقالت: يا رسول الله لقد هويت الإسلام وصدقت بك قبل أن تدعوني حيث صرت إلى رحلك وما لي في اليهودية أرب وما لي فيها والد ولا أخ، وخيرتني الكفر والإسلام فالله ورسوله أحب إلي من العتق وأن أرجع إلى قومي


മറ്റ് യുദ്ധത്തടവുകാരോട് ഒപ്പം സ്വഫിയയെയും പ്രവാചകന്റെ മുന്നിൽ ഹാജരാക്കപ്പെട്ടു. പ്രവാചകൻ പറഞ്ഞു "ജൂതരുടെ ഇടയിൽ നിന്ന് നിന്റെ പിതാവ് അല്ലാഹു അദ്ദേഹത്തെ നശിപ്പിക്കുന്നത് വരെ എന്നോടുള്ള ശത്രുത അവസാനിപ്പിച്ചിരുന്നില്ല. " സ്വഫിയ മറുപടി പറഞ്ഞു: അല്ലാഹുവിൻറെ പ്രവാചകരെ അള്ളാഹു അവൻറെ ഗ്രന്ഥത്തിൽ " ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കേണ്ടി വരികയില്ല" എന്ന്  പറഞ്ഞതാണല്ലോ (പിതാവിൻറെ ദുഷ്പ്രവർത്തികൾക്ക് ഞാൻ ഉത്തരവാദിയല്ല ). മുഹമ്മദ് നബി സഫിയക്ക് ഒന്നുകിൽ സ്വതന്ത്രയായി ജൂത മതത്തിൽ തന്നെ നില നിന്ന് കൊണ്ട് സ്വന്തം ആളുകളുടെ ( ജൂതരുടെ ) കൂട്ടത്തിൽ തന്നെ മടങ്ങി പോകുവാനും അതല്ലെങ്കിൽ സ്വതന്ത്രയായി , ഇസ്ലാം സ്വീകരിച്ച് പ്രവാചകൻറെ ഭാര്യ പദവിയും വാഗ്ദാനം ചെയ്തു. രണ്ടിൽ ഏത് തീരുമാനിക്കാനും സ്വാതന്ത്ര്യം നൽകി. സ്വഫിയ മറുപടി പറഞ്ഞു

" അല്ലാഹുവിൻറെ പ്രവാചകരേ, ഇസ്ലാം ഞാൻ ആഗ്രഹിച്ച് കൊണ്ടിരുന്ന കാര്യം മാത്രമാണ് . താങ്കൾ എന്നെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിന് മുമ്പുതന്നെ അക്കാര്യം ഞാൻ തീരുമാനമെടുത്തിട്ടുണ്ട്. എനിക്ക് ജൂതരിൽ സഹോദരനോ പിതാവോ രക്ഷിതാക്കളോ ഇല്ല. ഇപ്പോൾ താങ്കൾ എനിക്ക് ഇസ്‌ലാമിനും അവിശ്വാസത്തിനു ഇടയിൽ ഒന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിരിക്കുന്നു. അല്ലാഹുവാണേ സത്യം , അല്ലാഹുവും അവൻറെ പ്രവാചകനുമാണ് എനിക്ക് അവിശ്വാസത്തെക്കാളും സ്വതന്ത്രയായി എന്റെ ജനതയിലേക്ക്  മടങ്ങിപ്പോകുന്നതിനേക്കാളും ഏറെ പ്രിയങ്കരം. " : തബകാത്ത് അൽ കുബ്റാ . ഇമാം ഇബ്നു സഅദ് . 


അതായത് സഫിയ (റ) ന് രണ്ട് വഴികൾ തുറന്ന് കൊടുത്തിരുന്നു. ഒന്ന് സ്വന്തം മതത്തിലേക്ക് തിരിച്ചുപോവാം..  രണ്ട്, ഇസ്ലാമിലേക്ക് വരികയാണെങ്കിൽ പ്രവാചകന്റെ പത്നിയായി സ്വീകരിക്കാം _(ഇതൊരു അംഗീകാരമായാണ് സഫിയ(റ)ക്ക് നൽകുന്നത്, അല്ലാതെ യുക്തന്മാർ വ്യാഖ്യാനിക്കുന്നപോലെ നിർബന്ധിതമല്ല. നിർബന്ധിതമാണെങ്കിൽ ജൂത മതത്തിൽ തിരിച്ചു പോകാനുള്ള അവകാശം നൽകേണ്ടതില്ലായിരുന്നുവല്ലോ.. )._


*ഇനി മറ്റൊരു ഹദീസ് നോക്കുക... 👇👇👇*


*((ഇതൊക്കെ ന്യായികരിക്കാൻ വേണ്ടി കടത്തിക്കൂട്ടിയ ഹദീസ് ആണെന്ന് പറഞ്ഞാൽ, യുക്തന്മാർ നുണപ്രചാരണം നടത്താൻ ഉപയോഗിക്കുന്ന ഹദീസും കടത്തിക്കൂട്ടിയതാണെന്ന് സമ്മതിച്ചാൽ മതി, അതാകുമ്പോൾ നിങ്ങൾക്ക് പൂർണ്ണ ഹദീസ് നിഷേധിയാകാം. അതല്ലാതെ നിങ്ങളുടെ താല്പര്യങ്ങൾക്കൊത്തു വ്യാഖ്യാനിക്കാൻ ചില ഹദീസുകൾ എടുക്കുകയും ബാക്കിയുള്ളവ ഉഡായിപ്പാണെന്നും പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കരുത്. ഒന്നുകിൽ മുഴുവൻ ഹദീസിലും വിശ്വാസമില്ലെന്ന് ഏറ്റുപറയുക, അതല്ലെങ്കിൽ മുഴുവൻ ഹദീസും പരിശോധിച്ചു യഥാർത്ഥ വസ്തുത മനസ്സിലാക്കി നുണപ്രചാരണം അവസാനിപ്പിക്കുക..))*



മുഹമ്മദ് നബിയെ ഭാവിയിൽ വിവാഹം ചെയ്യും എന്നുള്ള സ്വപ്നദർശനം തനിക്ക് മുമ്പ് ഉണ്ടായിട്ടുള്ളതായി സ്വഫിയ തന്നെ വ്യക്തമാക്കിയത് കാണാവുന്നതാണ്.  കിനാനയുടെ ഭാര്യയിരിക്കുന്ന സമയത്ത് ഒരിക്കൽ ആകാശത്തുനിന്നും പൂർണ്ണചന്ദ്രൻ ചന്ദ്രൻ താഴെയിറങ്ങി തൻറെ മടിയിൽ ഇരിക്കുന്നത് സ്വഫിയ ഒരിക്കൽ സ്വപ്നം കണ്ടു. ഭർത്താവായ കിനാനയോട് ഈ സ്വപ്നത്തെ കുറിച്ച് ആരാഞ്ഞപ്പോൾ സ്വപ്നവ്യാഖ്യാനം അറിവുള്ള ജൂത പണ്ഡിതൻ കൂടിയായ അയാൾ ക്രുദ്ധൻ ആവുകയും " യഥ് രിബിലെ രാജാവിനെ (മുഹമ്മദ് നബി ) ഭർത്താവായി കിട്ടാൻ കാത്തിരിക്കുകയാണോ നീ ? " എന്ന് പറഞ്ഞു ഭാര്യയായ സ്വഫിയയുടെ മുഖത്ത് ആഞ്ഞ് അടിക്കുകയും ചെയ്തു. സ്വഫിയയുടെ മുഖത്ത് കണ്ണിൻറെ ഭാഗത്തായി ആ  അടിയുടെ നീല പാടുകൾ മായാതെ കിടന്നിരുന്നു. മുഖത്തെ പാടുകൾ എങ്ങനെ സംഭവിച്ചതാണ് എന്ന അന്വേഷണത്തിന്റെ മറുപടിയിൽ സ്വഫിയ ഇക്കാര്യം പ്രവാചകനോട് പറയുന്നത് ചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്: സീറതു റസൂലുള്ള - ഇമാം ഇബ്നു ഇസ്ഹാഖ് . സീറ അന്നബവിയ്യ ഇമാം ഇബ്നു കസീർ , ത്വബറാനി കബീർ . 

 

عَنِ ابْنِ عُمَرَ، قَالَ: كَانَ بِعَيْنَيْ صَفِيَّةَ خُضْرَةٌ، فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:مَا هَذِهِ الْخُضْرَةُ بِعَيْنَيْكِ؟فَقَالَتْ: قُلْتُ لِزَوْجِي: إِنِّي رَأَيْتُ فِيمَا يَرَى النَّائِمِ قَمَرًا وَقَعَ فِي حِجْرِي فَلَطَمَنِي، وَقَالَ: أَتُرِيدِينَ مَلِكَ يَثْرِبَ؟ قَالَتْ: وَمَا كَانَ أَبْغَضُ إِلَيَّ مِنْ رَسُولِ اللَّهِ، قَتَلَ أَبِي وَزَوْجِي، فَمَا زَالَ يَعْتَذِرُ إِلَيَّ، فَقَالَ:يَا صَفِيَّةُ إِنَّ أَبَاكِ أَلَّبَ عَلَى الْعَرَبَ، وَفَعَلَ وَفَعَلَحَتَّى ذَهَبَ ذَاكَ مِنْ نَفْسِي


📚(ത്വബറാനി കബീർ 19668) ഹദീസ് സഹീഹാണെന്ന് അൽബാനി.


❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ചുരുക്കത്തിൽ,  സഫിയ(റ) മുഹമ്മദ്‌ നബി (സ)യെ വിവാഹം ചെയ്യണമെന്ന് ആദ്യമേ ആഗ്രഹിച്ചിരുന്നു, ഇസ്ലാം സ്വീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. യഥാർത്ഥത്തിൽ ഇസ്ലാമിന്റെ ശത്രുക്കളുടെ കയ്യിൽ നിന്നും ക്രൂരനായ ഭർത്താവിൽ നിന്നും സഫിയ (റ)ന് സംരക്ഷണം നൽകുകയാണ് മുഹമ്മദ്‌ നബി (സ) ചെയ്തത്. മാത്രമല്ല, സഫിയ(റ)ന് തന്റെ ജൂത മതത്തിൽ തിരിച്ചുപോകാനുള്ള അവകാശവും നൽകിയിരുന്നു. എന്നിട്ടും സഫിയ (റ)ന്റെ ആഗ്രഹം പ്രകാരം ഇസ്ലാം സ്വീകരിക്കുകയും മുഹമ്മദ്‌ നബി (സ) വിവാഹം കഴിക്കുകയുമാണ് ചെയ്തത്. 


അതിനെയാണ് നാസ്തിക മതക്കാർ വക്രീകരിച്ചുകൊണ്ട് മുഹമ്മദ്‌ നബി(സ) ക്കെതിരെ നുണപ്രചാരണങ്ങൾ നടത്തുന്നത്..

ഇസ്ലാം.യേശുവും, പിതാവായ ദൈവവും രണ്ട്*

 *യേശുവും, പിതാവായ ദൈവവും രണ്ട്*


" രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്ന് നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഞാൻ എന്നെക്കുറിച്ചു തന്നെ സക്ഷ്യം പറയുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം പറയ്യുന്നു.

യോഹ: 8:17-18


*യേശു സംസാരിക്കുന്നത് ദൈവത്തിൽ നിന്ന് കേട്ടത്*


" എങ്കിലും എന്നെ അയച്ചവൻ സത്യവാനാകുന്നു. അവനോട് കേട്ടതുതന്നെ ഞാൻ ലോകത്തോട് സംസാരിക്കുന്നു എന്നു പറഞ്ഞു"

യോഹ: 8-26


*അപേക്ഷിക്കുന്ന യേശുവും, കൊണ്ടേന്ന ദൈവവും*


" ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു"

യോഹ: 11:22


*ക്രൈസ്തവരേ ... ഇനിയും നിങ്ങൾ  യേശുവിനെ ദൈവമാക്കണമോ?*

Sunday, November 15, 2020

ഇസ്ലാം. സ്ത്രീ ക്രിസ്തുമതത്തിൽ

 സ്ത്രീ ക്രിസ്തുമതത്തിൽ

Muhammad Sajeer Bukhari / Aug 16, 2019

ഇസ്ലാം


എല്ലാ അർത്ഥത്തിലും ക്രിസ്തുമതത്തെ പ്രയുക്തതലത്തിൽ സ്വീകാര്യമെന്ന നിലപാടാണ് പടിഞ്ഞാറിന്. തങ്ങളുടെ മതം രാഷ്ട്രീയം, സംസ്കാരം, എന്തിനധികം നിരീശ്വരത്തെ പോലും മാർഗരേഖ ചെയ്യുന്നത് ക്രൈസ്തവതയുടെ കാണാച്ചരടുകളായിരുന്നു/ ആണ് എന്നത് വിസ്മരിക്കാവതല്ല. അറേബ്യയിൽ തിരുപ്രവാചകരുടെ പ്രബോധനദൗത്യം സാംസ്കാരികൗന്നത്യത്തിന്റെ ഗരിമയാർന്ന ചിത്രം വാങ്മയത്വത്തോടെ അവതരിപ്പിക്കുന്നത് ക്രിസ്ത്വാബ്ദം അറുന്നൂറ്റിപ്പത്താം ആണ്ടോടെയാണ്. അതിന് മുൻപുള്ള പൂർണമായ ആറു നൂറ്റാണ്ട് സാമൂഹിക ജീവിതത്തിന്റെ ഘടനാ രൂപീകരണത്തിലും മാനസിക വ്യാപാരങ്ങളെയും വ്യവഹാരങ്ങളെയും പരുവപ്പെടുത്തുന്നതിലും ഗണനീയമായ പങ്കുവഹിച്ചിരുന്നത് ക്രിസ്തുമതമായിരുന്നു. പക്ഷേ, പ്രതിലോമപപരമായിരുന്നു അതിന്റെ സമീപനം എന്നുവേണം വിലയിരുത്താൻ.
ജൈവവ്യവസ്ഥയുടെ അനിവാര്യമായ ഭാഗമായിപ്പോലും പെൺപക്ഷത്തെ ഉൾക്കൊള്ളാൻ ക്രിസ്തുമതത്തിനായില്ല. മനുഷ്യന്റെ ലൗകിക ജീവിതത്തിന് ഹേതുകമായ “ആദിപാപത്തിന്റെ ദുഷ്ടഹേതുവാണ് സ്ത്രീയെന്നാണ് ബൈബിളിന്റെ വീക്ഷണം. ആ അഭിശപ്തഭാരം പുരുഷന്റെ തലയിൽ കെട്ടിവെച്ചതിന്റെ ശിക്ഷയായാണ് സ്ത്രീ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതുമെന്ന് ബൈബിൾ ആവർത്തിക്കുകയും ചെയ്യുന്നു: “സ്ത്രീയോടു കൽപ്പിച്ചത്: ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർധി പ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും'(ഉൽപത്തി 5/16).

ബൈബിളിലെ പഴയ നിയമ പുസ്തകങ്ങളിൽ പുരുഷനെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുള്ളത് ബാൽ എന്ന എബ്രായ പദമാണ്. ഉടമസ്ഥൻ എന്നാണ് ഈ പദത്തിനർത്ഥം. ഏതർത്ഥത്തിലും പുരുഷന്റെ ഉടമസ്ഥതയിലുള്ള, അവനു യഥേഷ്ടം വിനിമയാധികാരം ഉള്ള വെറുമൊരു ചരക്കായിട്ടായിരുന്നു പഴയനിയമകാലത്ത് പെണ്ണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. സ്വന്തം പുത്രിമാരെപ്പോലും വിൽക്കുവാൻ പുരുഷന് ബൈബിൾ അനുവാദം നൽകുന്നു! (പുറപ്പാട് 21/ 7). ഋണബാധ്യതകൾ തീർക്കുവാൻ സ്വന്തം പുത്രിമാരെ അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായം അവർക്കിടയിൽ നിലനിന്നിട്ടുണ്ടായിരുന്നു (നെഹമ്യാവ് 5/5). ആരാധനാലയങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി ഇടപെടുന്നത് തടസ്സം ചെയ്യപ്പെട്ടു. തന്റെ പത്നിയോ പുത്രിയോ എടുക്കുന്ന നേർച്ചകൾ ദുർബലപ്പെടുത്തുന്നതിനുള്ള അധികാരം പുരുഷന് നൽകിയിരുന്നു (സംഖ്യ 30/12). പ്രസവിക്കുന്നത് പെൺകുഞ്ഞിനെയാണെങ്കിൽ ആണിനെ പ്രസവിച്ചാലുള്ളതിന്റെ ഇരട്ടി കാലം മാതാവ് അശുദ്ധയായിരിക്കുമെന്നാണ് ചട്ടം (ലേവ്യ 12: 15). സ്ത്രീക്ക് പുരുഷന്റെ പകുതി മൂല്യം മാത്രമേയുള്ളൂ (ലേവ്യ 27/ 5-7 കാണുക). പ്രശസ് തമായ പത്തു കൽപനകളിൽ (Ten commandmends) ഭാര്യയെ പ്രസ്താവിച്ചിരിക്കുന്നത് വളർത്തുമൃഗങ്ങളുടെയും അടിമകളുടെയും ഒപ്പമാണെന്നതിൽ നിന്നു തന്നെ (പുറപ്പാട് 20/17, ആവർത്തനം 5/21) സ്ത്രീക്ക് കിട്ടിയിരുന്ന സാമൂഹിക പദവി എന്തായിരുന്നുവെന്ന് ഊഹിക്കാം.

പ്രഭാത പ്രാർത്ഥനയായ ഷേമാ ചൊല്ലുവാൻ സ്ത്രീകൾക്കും കുട്ടികൾക്കും അടിമകൾക്കും അനുവാദം ഉണ്ടായിരുന്നില്ല. “എന്നെ സ്ത്രീയായി പടക്കാത്തതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു” എന്ന ഒരു പ്രാർത്ഥന തന്നെ യഹൂദ ദിനചര്യകളിൽ ഉണ്ടായിരുന്നു. വേദപഠനം അവർക്ക് നിഷേധിക്കപ്പെട്ടു. സ്ത്രീകൾക്ക് തോറ പഠിപ്പിക്കുന്നതിലും നല്ലത് അത് ചുട്ടെരിച്ച് കളയുന്നതാണ് എന്നാണ് ക്രിസ്തുവർഷം തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ഏലിയാസർ എന്ന ജൂതറബ്ബിയുടെ അഭിപ്രായം.
യേശുക്രിസ്തുവിന് ശേഷം ക്രൈസ്തവതയുടെ നേതൃപദവിയിലെത്തിയ പൗലോസ് തന്നെ സ്ത്രീവിരുദ്ധതയുടെ ആദ്യപാഠങ്ങൾ പ്രകടിപ്പിക്കുന്നു. യവന ചിന്തകളാൽ സ്വാധീനിക്കപ്പെട്ടിരുന്ന പൗലോസിന്റെ അഭിപ്രായത്തിൽ സ്ത്രീയെ സ്പർശിക്കാതിരിക്കുന്നതാണത്രേ പുരുഷന് നല്ലത്! (1കൊരി. 7/1).

“വിശുദ്ധന്മാരുടെ സർവസഭകളിലും എന്ന പോലെ സ്ത്രീ കൾ സദായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായമാണവും പറയുന്നത് പോലെ കീഴടങ്ങിയിരിക്കുവാനല്ലാതെ സംസാരിക്കുവാൻ അവർക്ക് അനുവാദമില്ല” എന്നും പൗലോസ് എഴുതിയിട്ടുണ്ട് (1 കൊരി. 141 34).

മനുഷ്യന്റെ “ആദിപാപ'ത്തിന്റെ അനിവാര്യമായ തുടർച്ചയാണ് സ്ത്രീ പുരുഷ ലൈംഗിക ബന്ധമെന്നാണ് പുണ്യവാളനായ സെന്റ് അഗസ്റ്റിന്റെ അഭിപ്രായം: “ആദാമിന് എന്തുകൊണ്ടാണ് ഒരു സ്ത്രീയെ ദൈവം ഇണയാക്കി നൽകിയത്?' എന്ന് പരിഭവപ്പെടുന്ന സെന്റ് അഗസ്റ്റിൻ “ആദമിന്റെ ഇണ ഒരു പുരുഷൻ തന്നെയായിരുന്നെങ്കിൽ ആദിപാപത്തിന്റെ ഭാരം മനുഷ്യൻ പേറേണ്ടിവരില്ലായിരുന്നു” എന്ന് പോലും പറയുകയുണ്ടായി. അതിലേറെ വിസ്മയാവഹമാണ് ടെൽടൂലിയൻ (Tertulian) എന്ന ദൈവശാസ്ത്ര പണ്ഡിതന്റെ നിലപാട്. ഓരോ സ്ത്രീയിലും പാപിനിയായ ഓരോ ഹവ്വാ വസിക്കുന്നു എന്ന് വിളിച്ചുപറഞ്ഞ ടെർടൂലിയൻ അവൾ ചെകുത്താന്റെ പ്രവേശന കവാടമാണ് എന്ന് വിശേഷിപ്പിച്ചു (You are devils' gateway! - On Female Dress I/1). സ്ത്രീക്ക് ആത്മാവുണ്ടെന്ന കാര്യം അംഗീകരിക്കുന്നതിൽ പോലും പല ക്രൈസ്തവ സഭകൾക്കും വിയോജിപ്പുണ്ടായിരുന്നു! ഒരു സ്ത്രീ മാത്രം ജന്മം നൽകിയ അസാധാരണനായ മനുഷ്യപുത്രനിൽ ദിവ്യത്വം അദ്ധ്യാരോപിക്കുന്നവർ തന്നെയാണ് മാതൃത്വത്തിന് ചെകുത്താന്റെ അപവർണനം ചാർത്തുന്നത് എന്നത് എത്ര മാത്രം വിരോധാഭാസമാണ്!

Saturday, November 14, 2020

ഇസ്ലാം.അല്ലാഹു_ബൈബിളിൽ

 #അല്ലാഹു_ബൈബിളിൽ 



ചുവടെയുള്ള ചിത്രങ്ങൾ, ആദ്യ ചിത്രം ഒഴികെ, ബൈബിളിന്റെ അറബിപ്പരിഭാഷയിൽ നിന്ന് എടുത്തതാണ്. അറബിയിൽ അൽ-കിതാബുൽ മുഖദ്ദസ് (വിശുദ്ധ പുസ്തകം) എന്ന്  പരിചയപ്പെടുത്തുന്ന ഈ ഗ്രന്ഥമാണ് അറബി സംസാരിക്കുന്ന ക്രിസ്ത്യാനികൾ ഉപയോഗിക്കുന്നത്. ഇവരുടെ എണ്ണം മിഡിൽ ഈസ്റ്റിൽ മാത്രം ഏകദേശം 15 മുതൽ 20 ദശലക്ഷം വരെ ഉണ്ട്. 


ചിത്രങ്ങളിൽ #അല്ലാഹു എന്ന അറബി പദം ചുവപ്പ് നിറത്തിൽ അടിവരയിട്ടിരിക്കുന്നതിനാൽ അറബി ലിപി പരിചയമില്ലാത്തവർക്കും ചിത്രങ്ങളെ പരസ്പരം താരതമ്യപ്പെടുത്താനും എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. തീർച്ചയായും, ബൈബിളിന്റെ അറബി വിവർത്തനങ്ങളിലുടനീളം അല്ലാഹു എന്ന പദം പ്രത്യക്ഷപ്പെടുന്നു. നിലവിൽ പ്രചാരത്തിലുള്ള അറബി ബൈബിളിന്റെ ഒന്നാം പേജിൽ മാത്രം പതിനേഴു തവണ അല്ലാഹു എന്നു കാണാം.


അല്ലാഹു എന്നത് സർവശക്തനായ ദൈവത്തിന്റെ അറബി നാമമാണ്. മുസ്‌ലിം വിദ്വേഷവും വെറുപ്പും മാത്രം ഉത്പാദിപ്പിക്കുന്ന ചില ക്രിസ്ത്യൻ മിഷനറി സംഘങ്ങൾ നടത്തുന്ന കുപ്രചാരണം വഴി മുസ്‌ലിംകൾ എന്തോ സാത്താനെ സേവിക്കുന്നവരാണ് എന്ന് വിശ്വസിച്ച് വഞ്ചിക്കപ്പെട്ടവരുടെ സംശയം ശമിപ്പിക്കാൻ ഇതു സഹായിക്കും. അല്ലാഹ് എന്ന വിശ്വാസത്തിലേക്കു ട്രിനിറ്റി അദ്ധ്യാരോപിക്കുന്നവരാണ് മതിയായ തെളിവുകൾ കൊണ്ടുവരേണ്ടത്.


NB: അടിക്കുറിപ്പുകൾ വായിക്കണേ...


https://m.facebook.com/story.php?story_fbid=3547144535329168&id=100001009680787

Thursday, November 12, 2020

അലവി മാലികിയും തബ്ലീഗ് ജമാഅത്ത് നേതാക്കളും

 

https://chat.whatsapp.com/ERFeJytUELg30VBdUeAWpTء

ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m
.

സയ്യിദ് മുഹമ്മദ് അലവി മാലികിയും തബ്ലീഗ് ജമാഅത്ത് നേതാക്കളും ഡോ . അബ്ദുൽ ഹകീം സഅദി

വിശുദ്ധ മക്കയിൽ ഹിജ്റ 1367 ൽ ജനിച്ച് 1425 ൽ വ ഫാത്തായ സയ്യിദ് അലവി മാലികി ( ന.മ ) അഹ് ലുസ്സുന്നയുടെ മുന്നണി പോരാളികളിൽ പ്രധാനിയാണ് . മുഹദ്ദിസുൽ ഹറമൈൻ ( ഇരു ഹറമുകളിലെയും ഹദീസ് പണ്ഡിതന്മാരുടെ നേ
താവ് എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനുളള അംഗീകാണമാണ് . നിരവധി അറബ് യൂണിവേഴ്സിറ്റികളിൽ നിന്നു ലഭിച്ച വിവിധ ബഹുമതികളും ഈ ഗണത്തിൽ പെടുന്നു . വിശുദ്ധ മക്കയിലെ കുല്ലിയത്തു ശശരി അ മുദർരിസ് , മലിക് അബ്ദുൽ അസീസ് യൂണിവേഴിസിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് ഫാക്കൽ കമ്മറ്റി അധ്യാപക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം പിതാവ് അലവി മാലികി ( റ ) യുടെ വഫാത്തി
നെ തുടർന്ന് മസ്ജിദുൽ ഹറമിലെ മുദരിസ്സായി നിയമിതനായി , തന്റെ പിതാമഹാന്മാർ അറുനൂറ് വർഷത്തോളം മസ്ജിദുൽ ഹറാമിൽ നടത്തി വന്നിരുന്ന ദർസ് തുടർന്നുകൊണ്ടു പാ കാനുളള മഹാഭാഗ്യമാണ് ഇതോടെ അദ്ദേഹത്തിന് ലഭിച്ചത് . അറബ് ( പ്രക്ഷേപണ മാധ്യമങ്ങളിൽ സ്ഥിര പ്രഭാഷകനായിരുന്ന അ ദ്ദേഹത്തിന്റെ തൃക്കരങ്ങൾ കൊണ്ട് ഏഷ്യയുടെ കിഴക്ക് തെക്ക് ദിക്കുകളിലായി അറുപതോളം മത സ്ഥാപനങ്ങൾക്ക് നാന്ദി കു റിച്ചിട്ടുണ്ട് . വിവിധ ശാസ്ത്ര ശാഖകളിലായി അമ്പതോളം കനപ്പെട്ട കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട് . വഹാബിസത്തിന്റെ ഉൽഭവസ്ഥാനവും സിരാകേന്ദ്ര വുമായ സഊദി അറേബ്യൻ പൗരനും ലോക മുസ്ലിംകളുടെ ആസ്ഥാനമായ വിശുദ്ധ മക്ക സ്വദേശിയുമായി നിലനിന്നു കൊണ്ട് വഹാബിസത്തിനെതിരെ പരസ്യമായി സന്ധിയില്ലാ സമര ത്തിന് നേതൃത്വം നൽകി എന്നതാണ് സമകാലികരായ അഹ്ലുസുന്നയുടെ നായകരിൽ നിന്നു സയ്യിദ് മുഹമ്മദ് മാലികി ( നമ )വിനെ വ്യതിരിക്തനാക്കുന്നത് . വഹാബിസത്തിന്റെ ശക്തമായ സ്വാധീനത്തിനും കഠിനമായ നിയമങ്ങൾക്കും മുമ്പിൽ അടിപതറാതെ സുന്നിയായി ജീവിക്കുകയും അഹ്ലു സുന്നയുടെ ആദർശ സംരക്ഷണത്തിനു വേണ്ടി പടപൊരുതുകയും ചെയ്ത സഊദി പണ്ഡിതനിരയിലെ പ്രഗത്ഭനായിരുന്നു അദ്ദേഹം . അദ്ദേഹം രചിച്ച അമ്പതോളം ഗ്രന്ഥങ്ങളിൽ അഹ്ലുസ്സുന്നയുടെ ആദർശ സംരക്ഷണം പ്രമേയമാക്കിയ  ഗ്രന്ഥങ്ങളാണ് മറ്റു ഗ്രന്ഥങ്ങളെ അപേക്ഷിച്ച് മുസ്ലിം രാജ്യങ്ങ ളിൽ കൂടുതൽ പ്രചാരം നേടിയത് . മഫാഹീം യജിബു അൻ തുസ്വഹ്ഹ , മൻഹജുസ്സലഫ് , അദ്ദഖാഇറുൽമുഹമ്മദിയ്യ തുടങ്ങിയവ ഈ ഗണത്തിൽ പ്രധാനമാണ് . മാഫാഹീം എന്ന ഗ്രന്ഥത്തിന്റെ അറബി പതിപ്പോ വിവർത്തനമാ പ്രസിദ്ധീകരിക്കാത്ത മുസ്ലിം നാടുകൾ കുറവാണ് എന്നത് അതിന്റെ പ്രചാരത്തിനും അം ഗീകാരത്തിനുമുള്ള തെളിവാണ് . സയ്യിദ് മുഹമ്മദ് മാലികി ( നമ)വിനെ അനുകരിച്ചു കൊണ്ട് വഹാബിസത്തിനും തൈമിയൻ ആശയങ്ങൾക്കുമെതിരെ പരസ്യമായി ഗ്രന്ഥരചന നടത്തിയ മഹാനാണ് ശൈഖ് ഉമർ അബ്ദുല്ല കാമിൽ ( നമ ) . അദ്ദേഹം വിശുദ്ധ മക്കയിൽ ജനിച്ചയാളും സൗദി പൗരനുമായിരുന്നു . സൗദി മതകാര്യവകുപ്പിന്റെ ഉന്നത വഹാബി പണ്ഡിത സഭയിൽ നിന്നു ശക്തമായ എതിർപ്പുകൾ സയ്യിദ് മുഹമ്മദ്
മാലികിക്ക് നേരിടേണ്ടി വന്നു . അദ്ദേഹത്തിന്റെ പ്രവർത്തന ങ്ങളും ആദർശങ്ങളും ചർച്ച ചെയ്യാനും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് കൂടിയാലോചിക്കാനുമായി വഹാബീ പണ്ഡിതസഭയുടെ സെക്രട്ടറിയേറ്റ് നിരവധി തവണ സമ്മേളിക്കുകയും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ മുഴുവൻ പരിശോധിക്കാനും പ്രവർത്തനങ്ങളെ വിലയിരുത്താനുമായി പ്രത്യക സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു . ഇസ്തിഗാസ , തവസ്സുൽ തുടങ്ങിയ ഇസ്ലാമിക ദർശനങ്ങളെ ശിർക്കും ബഹുദൈവാരാധനയുമായി ഗണിക്കുന്ന ഈ വഹാബി സമിതി സയ്യിദ് മുഹമ്മദ് മാലികി തങ്ങളുടെ ഗ്രന്ഥങ്ങൾ ശിർക് ( പ്രചരിപ്പിക്കുന്നതാ ണെന്നും അദ്ദേഹം ശിർക്കിന്റെ പ്രചാരകനാണെന്നുമായിരുന്നു കണ്ടെത്തിയത് . ഇതടിസ്ഥാനത്തിൽ സയ്യിദ് മാലികിയെ നേരിൽ സമീപിച്ച് അദ്ദേഹത്തിന്റെ ആദർശം ഇസ് ലാമിന് വിരു ാവും ശിർക്കുമാണെന്നു ബോധ്യപ്പെടുത്തുന്നതിനും വഹാബീ ആദർശങ്ങൾ അംഗീകരിക്കാൻ ആവശ്യപ്പെടുന്നതിനുമായി മറ്റൊരു സമിതിയെ അവർ ചുമതലപ്പെടുത്തി . പ്രസ്തുത സമിതി അംഗങ്ങളായ സൗദിയിലെ ഉന്നത വഹാബി പണ്ഡിതന്മാർ സയ്യിദ് മാലികിയെ ഒന്നിലധികം തവണ നേരിൽ സമീപിച്ചെകിലും അവരുടെ ദൗത്യം പരാജയമായിരുന്നു . താൻ പ്രചരിപ്പിക്കുന്ന അഹ്ലുസ്സുന്നയുടെ ആദർശങ്ങളാണ് യഥാർത്ഥ ഇ സ്ലാമെന്നും വഹാബിസം ഇസ്ലാമിക വിരുദ്ധമാണെന്നും ത ന്നെ സമീപിച്ച ഉന്നത വഹാബി പണ്ഡിതൻമാരുടെ മുമ്പിൽ ലക്ഷ്യസഹിതം സമർത്ഥിച്ച സയ്യിദ് മാലികി അഹ് ലുസ്സുന്നയ്ക്ക് വേണ്ടിയുള്ള തന്റെ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളും ഗ്രന്ഥ രചനയും എന്ത് വിലകൊടുത്തും തുടരുമെന്നും അവരോട് തുറന്നടിച്ചു . സയ്യിദ് മാലികിയെ വഹാബിയാക്കാനുള അവരുടെ ശ്രമം അമ്പേ പരാജയപ്പെട്ടപ്പോൾ ഭരണ സ്വാധീനം ഉപയോഗിച്ച് അദ്ദേഹത്തെ തുറുങ്കിൽ അടപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത് . സയ്യിദ് മുഹമ്മദ് മാലികി ( ന.വ ) യുടെ പ്രവർത്തനങ്ങൾ ജനങ്ങളെ വഴികേടിലേക്കും പുത്തനാശയങ്ങളിലേക്കും നയിക്കുന്നതായിതിനാൽ അവയ്ക്ക് വിലക്ക് ഏർപ്പെടുത്തണമെന്നും മുസ് ലിംകളെ അദ്ദേഹത്തിന്റെ വിപത്തിൽ നിന്ന് രക്ഷിക്കണമെന്നും മസ്ജിദുൽ ഹറാമിലോ വിദ്യാഭ്യാസ സ്ഥാപ നങ്ങളിലോ സ്വന്തം വീട്ടിലോ മറ്റ് സ്ഥലങ്ങളിലോ അദ്ദേഹം ദർസ് നടത്തുന്നത് നിരോധിക്കണമെന്നും വാർത്താ മാധ്യങ്ങളിൽ ഹദീസ് അധ്യാപനമോ മറ്റ് പ്രഭാഷണങ്ങളോ നടത്താൻ അനുവദിക്കരുതെന്നും ഹിജ്റ 1401 ശവ്വാൽ മാസത്തിൽ ചേർന്ന പ്രസ്തുത സമിതി സൗദി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു . വഹാബി പണ്ഡിത സഭയുടെ അംഗീകാരമില്ലാതെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും പുറം രാജ്യങ്ങളിൽ നിന്നും അവ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കാനും രാജ്യത്ത് ലഭ്യമായ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ മുഴുവൻ കോപ്പികളും കണ്ടുകെട്ടി നശിപ്പിക്കാനും അ വർ സർക്കാറിനോട് ശുപാർശ ചെയ്തു . അദ്ദേഹത്തിന്റെ വി ദേശയാത്രകൾക്ക് വിലക്ക് ഏർപ്പെടുത്താനും അദ്ദേഹത്തെ വിശുദ്ധമക്കയിൽ നിന്നു റിയാദിലേക്ക് മാറ്റി പൂർണ്ണവും അതി സൂക്ഷ്മവുമായ പോലീസ് നിരീക്ഷണത്തിൽ താമസിപ്പിക്കാനും അവർ അരേഖാമൂലം ആവശ്യപ്പെട്ടു.വഹാബീ പണ്ഡിത സഭയുടെ വാലാട്ടികളായ സൗദി സർക്കാർ ഈ ആവശ്യങ്ങളിൽ സിംഹഭാ ഗവും നടപ്പാക്കി . അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്ക് സൗദിയിൽ വിലക്കേർപ്പെടുത്തി . വിദേശയാത്രകൾക്ക് നിയന്ത്രണം വരുത്തി . സ്വന്തം വീട്ടിലെ ദർസ് ഒഴികെ മറ്റെല്ലാ ദർസുകളും ( പ്രഭാഷണ ങ്ങളും നിരോധിച്ചു . അറുനൂറോളം വർഷമായി തന്റെ പിതാ മഹാന്മാർ മസ്ജിദുൽ ഹറാമിൽ നടത്തിവന്നിരുന്ന ദർസ് അവ സാനിപ്പിച്ചു . അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി . അവഗണിക്കാൻ കഴിയാത്തത്ര സൗദി പൗരൻമാരായ അനുയായികൾ ഉള്ള സ
യ്യിദ് മാലിക്കിയെ അറസ്റ്റ് ചെയ്ത് റിയാദിലേക്ക് മാറ്റിയാൽ ഉണ്ടാകാൻ സാധ്യതയുളള ആഭ്യന്തര കലഹം പേടിച്ചാകാം സർക്കാർ അതിനു മുതിരാതിരുന്നത് . ഇത്രയധികം കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വന്നിട്ടും സയ്യിദ് മുഹമ്മദ് മാലികി [നവ ] ആദർശ രംഗ ത്ത് അല്പവും വിട്ടു വീഴ്ചക്ക് തയ്യാറായില്ല . തന്റെ പൂർവികരായ പണ്ഡിത മഹത്തുക്കളിൽ നിന്ന് അനന്തരമെടുത്ത് അഹ് ലു സ്സു ന്നയുടെ ആദർശ സംരക്ഷണ ത്തിന് തന്റെ ആവനാഴിയിലെ അവസാനത്തെ അമ്പും ഉപയോഗപ്പെടുത്തി , അഹ്ലുസ്സുന്നയുടെ സംരക്ഷണത്തിന് അദ്ദേഹം ചെയ്ത് നിസ്തുല സേവനങ്ങളും ശത്രുക്കളിൽ നിന്നും ഏൽക്കേണ്ടിവന്ന കഠിന പീഡനങ്ങൾക്ക് മുമ്പിലെ കണിശ നില പാടും അദ്ദേഹം നൂറ്റാണ്ടിന്റെ മുജദ്ദിദാണെന്ന് മനസ്സിലാക്കിത്തരുന്നു . വഹാബിസത്തിനും തൈമിയ്യൻ സിദ്ധാന്തങ്ങൾക്കുമെതിരെ പടപൊരുതിയ അദ്ദേഹം പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കുകയും വിമർശനത്തിന് സൗമ്യമായ ശൈലി തെരഞ്ഞെടുക്കുകയും ചെയ്ത ആളായിരുന്നു . രൂക്ഷവിമർശനത്തിന്റെയും പ്രകോപനത്തിന്റെയും ശൈലി കാരണം താൻ വധിക്കപ്പെട്ടേക്കാമെന്നറിയാന്ന അദ്ദേഹം ശത്രുവിനെ പ്രകോപിപ്പിച്ച് ഒറ്റ ദിവസം കൊണ്ട് കൊല്ലപ്പെടുന്നതിനെക്കാൾ നല്ലത് ദീർഘകാലം അഹ്ലുസ്സു നയുടെപ്രചാരകനാകുന്നതാണെന്നദ്ദേഹം തീരുമാനിച്ചതു കൊണ്ടാണ് ഈ ശൈലി തെരഞ്ഞെടുത്തത് . ഇബ്നു തൈ മിയ്യ , ഇബ്നു അബ്ദിൽ വഹാബ് തുടങ്ങിയവരെ ഉദ്ധരിക്കു മ്പോൾ അവർക്ക് റഹ്മത്ത് ചൊല്ലിയത് ശത്രുവിനെ പ്രകാ പിപ്പിക്കാതിരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ സാക്ഷ്യപ്പെടു ത്തുന്നു . സയ്യിദ് മുഹമ്മദ് മാലികി വഫാത്തായ ഹിജ്റ 1425 റ മദാൻ 15 ന് മഗ്രിബ് നിസ്കാര ശേഷം ജനാസ മസ്ജിദുൽ ഹറാമിൽ കൊണ്ടുവന്നു . വഹാബിയായ അബ്ദുൽ റഹ്മാൻ സുദൈസ് ആയിരുന്നു മഗ്രിബ് നിസ്കാരത്തിന്റെ ഇമാം . അവി ടെ സന്നിഹിതരായ വമ്പിച്ച ജനാവലി ശ്രദ്ധയിൽപെട്ട സുദൈസി ജനാസ ആരുടേതാണെന്ന് അന്വേഷിച്ചു . സയ്യിദ് മുഹമ്മദ് അലവി മാലികി (നമ )ന്റേതാണ് എന്ന് അറിയിച്ചപ്പോൾ ജനാസ നിസ്ക്കരിക്കാതെ സുദൈസ് സ്ഥലം വിടുകയായിരുന്നു , സൗ ദിയിലെ ഉന്നത വഹാബി പണ്ഡിതർക്ക് സയ്യിദ് മാലികിയോടുഉള്ള സമീപനത്തിന്റെ വ്യക്തമായ സാക്ഷ്യങ്ങളിൽ ഒന്നാണിത് .

വഹാബിസത്തിനെതിരെ ശക്തമായ നിലപാടെടുത്ത സയ്യിദ് മാലികി തബ്ലീഗ് ജമാഅത്ത് നേതാക്കളെ വാനോളം
പുകഴ്ത്തുകയും അവരിൽ നിന്ന് ഹദീസ് നിവേദനം ചെയ്യു കയും ചെയ്തതിനാൽ അദ്ദേഹത്തെ അംഗീകരിക്കുന്ന സുന്നികൾക്ക് തബ്ലീഗ് ജമാഅത്തിനെ വിമർശിക്കാനും ബിദ്അ ത്തുകാരാക്കാനും അർഹതയില്ലെന്ന അപശംബം ചില കോണുകളിൽ നിന്നു ചിലപ്പോഴൊക്കെ കേൾക്കാറുണ്ട് . മഹാഹീം , മൻഹജുസ്സലഫ് എന്നീ ഗ്രന്ഥങ്ങളിലാണ് സയ്യിദ് മാലികി തബ്ലീഗ് നേതാക്കളെ പുകഴ്ത്തിയതായി പറയപ്പെടുന്നത് . ഒരു ഗ്രന്ഥത്തിന്റെ ഇരു ചട്ടക്കുട്ടിൽ ഉള്ളതെല്ലാം ഗ്രന്ഥകാരന്റെ വചനങ്ങളാണെന്ന ധാരണപ്പിശകാണിതിനു കാര ണം  പ്രസാധകക്കുറിപ്പ് , അവതാരിക എന്നിവക്ക് പുറമെ ചില ഗ്രന്ഥങ്ങളുടെ ആമുഖവും ഗ്രന്ഥകാരന്റേതായിരിക്കില്ല . ഇവയിൽ പറയുന്ന കാര്യങ്ങൾ ഗ്രന്ഥകാരൻതായി വകതിരിവുള്ള ആരും പറയുകയോ മലസ്സിലാക്കുകയാ ചെയ്യുകയില്ല . സയ്യിദ് മുഹമ്മദ് മാലികി രചിച്ച മഫാഹീം എന്ന ഗ്രന്ഥത്തിന് അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ ഉന്നത പണ്ഡിത സഭ അംഗവും ഈജിപ്ത് ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് ഹസനൈൻ മുഹമ്മദ് ആമുഖം എഴുതിയിട്ടുണ്ട് . പ്രസ്തുത ആമുഖത്തിൽ അംഗീകരിച്ച് ഒപ്പ് വെച്ച ആറ് ലോകോത്തര മുസ് ലിം പണ്ഡിതന്മാരുടെ പേരുകൾ ശേഷം രേഖപ്പെടുത്തിയിട്ടുണ്ട് . അതിന് ശേഷം നാൽപതോളം പണ്ഡിതന്മാരുടെ അവതാരികകളുണ്ട് . ഒരു പണ്ഡിത സഭയുടെ അവതാരികയും കൂട്ടത്തിലുണ്ട് . മഹാഹീം എന്ന ഗ്രന്ഥത്തിന്റെ ഇവയെല്ലാം സയ്യിദ് മാലികിയുടേതായി അനുമാനിക്കുന്നത് കേവലം ബുദ്ധി ശൂന്യതയില്ലെ. പാകിസ്ഥാൻ റാവൽപിണ്ഡിയിലെ സിദ്ദീഖുൽ അക്ബർ മസ്ജിദ് ഇമാമും ഖത്തീബുമായ മുഹമ്മദ് അസീസുറഹ് മാൻ എഴുതിയ അവതാരികയിലാണ് തബ്ലീഗ് നേതാക്കളായ ഖാസിം നാനൂതവി , റഷീദ് അഹ്മദ് ഗംഗാഹി , അഷ്റഫ് അലി ത്ഥാനവി എന്നിവരെയും മറ്റും പുകഴ്ത്തി പറഞ്ഞിട്ടുള്ളത് (. മ ഫാഹിം : 57-59 നോക്കുക ) മൻഹജുസ്സലഫ് എന്ന ഗ്രന്ഥത്തിന്റെ കാര്യവും ഇതിൽ നിന്ന് ഭിന്നമല്ല . സിയാറത്ത് യാത്ര സംഘടിപ്പിക്കാമോ എന്ന വിഷയം ചർച്ച ചെയ്തിടത്ത് ഖലീൽ അഹ്മദ് അമ്പട്ടവിയുടെ അൽ മുഹന്നദ് എന്ന ഗ്രന്ഥത്തിലെ ദീർഘമായ പരാമർശം സയ്യിദ് മാലികി ഉദ്ധരിക്കുകയാണ് ചെയ്തത് . ഇവിടെ തബ്ലീഗ് നേതാ ക്കളായ ഗംഗാഹി , താനവി എന്നിവരെയും മറ്റും പുകഴ്ത്തി പറയുന്നത് യഥാർത്ഥത്തിൽ അമ്പേട്ടവിയാണ് . സയ്യിദ് മാലി കി അതിനെ ഉദ്ധരിച്ചു എന്ന് മാത്രം . ( മൻഹജുസ്സലഫ് : 83- 87 കാണുക ) ഇസ്തിഗാസ , തവസ്സുൽ , സിയാറത്ത് യാത്ര , ബറ ക്കത്തെടുക്കൽ , മൗലിദ് പാരായണം , മീലാദ് ആഘോഷം തുടങ്ങിയ വഹാബി വിരുദ്ധ സുന്നി ആദർശങ്ങൾ സമർത്ഥിക്കാൻ വേണ്ടി എഴുതിയ ഗ്രന്ഥങ്ങളിൽ വഹാബികൾ അംഗീകരിക്കുന്ന ഇബ്നു തൈമിയ്യ , ഇബ്നുൽ ഖയ്യിം , ഇബ്നു അബ്ദുൽ വ ഹാബ് എന്നിവരുടെ സുന്നി അനുകൂല പ്രസ്താവനകൾ ( പ്ര ത്യേകം ഉദ്ധരിച്ചിട്ടുണ്ട് . അഹ് ലുസ്സുന്നയുടെ ആദർശങ്ങൾക്ക് വഹാബീ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ തെളിവുകൾ കണ്ടെത്തി യ സയ്യിദ് മുഹമ്മദ് മാലികി വഹാബികൾക്കു കൂടുതൽ തല വദന സൃഷ്ടിച്ചിട്ടുണ്ട് . വഹാബിസത്തിന്റെയും ഖാദിയാനിസത്തി ന്റെയും മിശ്രിതമായ തബിഗിസവും യഥാർത്ഥത്തിൽ സുന്നി ആദർശങ്ങൾ നിഷേധിക്കുന്നവരാണല്ലോ . ആയതിനാൽ തബ് ലീഗ് ജമാഅത്തുകാർ ഖുതുബും ശൈഖും, ശംസും ഖമറും
ഒക്കെയായി വാഴ്ത്തുന്ന അവരുടെ നേതാക്കളുടെ വാചക ങ്ങൾ ഉദ്ധരിച്ച് അവരെ ഖണ്ഡിക്കുക എന്ന ലക്ഷ്യത്തിലാണ് തബലീഗ് നേതാക്കൾക്ക് അവർ നൽകുന്ന വിശേഷണങ്ങൾ ഉൾപ്പെടെ ഉദ്ധരിച്ചത് . വഹാബിസത്തിന്റെ ബദ്ധവൈരിയായിരുന്ന സയ്യിദ് മാലികി വഹാബിസത്തെ പുകഴ്ത്തുന്ന തബ്ലീഗ് നേതാക്കളെ സ്വയം അംഗീകരിക്കുകയില്ലെന്നത് ഏത് അൽപ ബുദ്ധിക്കും ഗ്രഹിക്കാവുന്ന യാഥാർത്ഥ്യമാണ് . എതിരാളിയുടെ കയ്യിൽ നിന്ന് തന്നെ ആയുധം വാങ്ങി അവനെ വക വരുത്തുക എന്ന നയം സ്വീകരിച്ച മാലികി തബ്ലീഗ് നേതാക്കളെ പുകഴ്ത്തിയിട്ടില്ലെന്ന് പകൽ വെളിച്ചം പോലെ ഇതിൽ നിന്ന് വ്യക്തമാണ് .

തബ്ലീഗ് നേതാക്കൾ ഉൾകൊളളുന്ന പരമ്പരയിലൂടെ ഹദീസു കൾ നിവേദനം ചെയ്ത് എന്നതിനാൽ സയ്യിദ് മാലികിയുടെ ശിഷ്യന്മാർക്കും അവരുടെ പിൻതലമുറക്കാർക്കും അനുഭാവി കൾക്കും തബ്ലീഗ് ജമാഅത്തിനെ വിമർശിക്കാൻ യോഗ്യത ഇല്ലെന്നതാണ് മറ്റൊരു കണ്ടെത്തൽ . തബലീഗ് ജമാഅത്ത് സ്ഥാ പകൻ മുഹമ്മദ് ഇല്യാസിന്റെ മകൻ മുഹമ്മദ് യൂസുഫ് , റശീദ് അഹ്ർ ' ഗംഗാഹി , ഖലീൽ അഹ്മദ് അമ്പട്ടവി എന്നിവരും മ റ്റുമാണ് മാലികിയുടെ സനദിൽ ഉണ്ടത്രെ . മുബ്തദിഉകൾ ഉൾക്കൊളളുന്ന നിവേദന പരമ്പരയിലൂടെ ഹദീസ് ഉദ്ധരിക്കാമോ എന്നതിൽ പണ്ഡിതന്മാർക്ക് പത്തോളം അഭിപ്രായങ്ങൾ ഉണ്ട് . നിവേദന പരമ്പരയിലെ ഒരൊളോ മറ്റോ ബിദ്അത്ത് ആശയ ക്കാരൻ ആയതിന്റെ പേരിൽ പ്രസ്തുത പരമ്പര പൂർണ്ണമായും ഉപേക്ഷിച്ചാൽ പല ഹദീസുകളും നഷ്ടപ്പെട്ട് പോകാൻ സാധ്യത യുളളത് കൊണ്ട് നിബന്ധനകൾക്ക് വിധേയമായി പ്രസ്ത പരമ്പരയിലൂടെ ഹദീസ് നിവേദനം ചെയ്യാം എന്നത് ഈ വിഷയത്തിൽ പ്രബലമായ അഭിപ്രായങ്ങളിൽ ഒന്നാണ് . അതായത് ബിദ്അത്ത് കാരന്റെ ഗുരുത്തക്കേടും വഴികേടും അല്ല ഇവിടെ പരിഗണിക്കുന്നത് . മറിച്ച് പ്രസ്തുത പരമ്പരയിലെ സുന്നികളും സൗജനങ്ങളുമായ മശാഖമാരുടെ ഗുരുത്വവും മഹത്വവും പരിഗണിച്ച് പ്രസ്തുത പരമ്പരയിലൂടെ ഹദീസ് ഉദ്ധരിക്കാം . മാലികി ഈ അഭിപ്രായത്തോട് യോജിക്കുന്നതിനാലായി രിക്കാം തബ്ലീഗ് നേതാക്കൾ ഉള്ള പരമ്പരയിലൂടെ ഹദീസ് ഉദ്ധരിച്ചത് . അല്ലെങ്കിൽ തബ്ലീഗ് ജമാഅത്തുകാരുടെ ബിദ്അത്ത് ആദർശങ്ങൾ അദ്ദേഹത്തിന് ബോധ്യപ്പെടുന്നതിന് മുമ്പായിരിക്കാം . അങ്ങനെയൊന്നുമല്ലെന്നും മറിച്ച് സയ്യിദ് മാലികി തബ്ലീഗ് നേതാക്കളും നിവേദന പരമ്പര സ്വീകരിച്ചത് വഴി അവരുടെ മുഴുവൻ ആദർശങ്ങളും അംഗീകരിക്കുകയായിരുന്നു എന്നുമാണെങ്കിൽ സയ്യിദ് മുഹമ്മദ് അലവി മാലികി സാക്ഷാൽ അഹ്മദ് റളാഖാൻ ബാറേലവി ( റ ) യുടെ മകൻ അല്ലാമാ മുസ്ഥഫാ റളാ ഖാൻ ബറേലവി ( ന.മ ) യിൽ നിന്നും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . ( അൽ ഇഖ്റുൽ ഫരീദ് പ . 16 കാണുക ) അല്ലാമ മഷാറാ ഖാന് ഹദീസ് അടക്കമുളള മുപ്പതോളം വിജ്ഞാന ശാഖകളിൽ ബറേലവി , റഹ്വി , ബൈറാബാദി എന്നിങ്ങനെ മൂന്ന് താവഴി കളാണുളളത് . ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ബാറേലവി പ രമ്പരയാണ് ( അൽ ഇജാസാത്തന്നൂരിയ്യ . പേ : 33 നോക്കുക ) ബാറേലവി പരമ്പരയിൽ എറ്റവും പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ പിതാവും നൂറ്റാണ്ടിന്റെ മുജദ്ദിദും ആയ ശൈഖ് അഹ്മദ് റളാഖാൻ ( റ ) വഴിയുളളതാണ് . ഖുർആനിന്റെയും ഹദീസിന്റെയും ഇരുപത്തി അഞ്ച് ' പരമ്പരകളുടെ ഇജാസത്ത് ( നിവേദന അനുമതി ) അദ്ദേഹം മകന് നൽകിയിട്ടുണ്ട് . ( Ibid പേ : 34 ) അഹ്മദ് ഖാദിയാനിയെ പോലെ തന്നെ തിരുനബി ( സ്വ ) യുടെ അന്ത്യപ്രവാചകത്വം നിഷേധിച്ചതിന്റെ പേരിൽ ( ത ഹ്ദീറുന്നാസ് 6 : 4 , 5 , 43 ) ഖാസിം നാനൂതവിയും തിരുനബി ( സ്വ ) യുടെ അദൃശ്യജ്ഞാനത്തെ ഭ്രാന്തന്റെയും മൃഗങ്ങളുടെയും നാൽക്കാലികളുടെയും വിജ്ഞാനത്തോട് സാമ്യപ്പെ ടുത്തി തിരുനബി ( സ്വ ) യെ നിന്നിച്ചതിന്റെ പേരിൽ അഷ്റഫ് അലി താനവിയും അവരെ അംഗീകരിച്ച മറ്റ് തബ്ലീഗ് നേതാക്കളും കാഫിറുകളാണെന്ന് ഫത്വ നൽകുകയും ( പ്രസ്തുത ത് ഇരു ഹറമുകളിലെ പ്രഗൽഭരായ ഇരുപത്തി അഞ്ചോളം പണ്ഡിതന്മാരെ കാണിച്ച് അവരുടെ രേഖാ മൂലമുള്ള സമ്മതം വാങ്ങി ഹുസാമുൽ ഹറമൈനി എന്ന പേരിൽ ഗ്രന്ഥമായി പ്രസിദ്ധീകരിക്കുകയും ചെയ്ത മഹാനാണ് അഹ്മദ് റളാഖാൻ ബാറേലവി ( റ ) തന്റെ പിതാവിന്റെ ഈ ആദർശം പൂർണ്ണമായും അംഗീകരിക്കുന്നയാളാണ് അല്ലാമാ മുസ്വ്ത്വഫാ റളാഖാൻ ( നമ ) . ഒരു ഗുരുവിൽ നിന്ന് ഹദീസ് നിവേദനം ചെയ്യുന്നത് അദ്ദേഹ ത്തിന്റെ മുഴുവൻ ആദർശങ്ങൾക്കുമുള്ള അംഗീകാരമാണങ്കിൽ സയ്യിദ് മുഹമ്മദ് അലവി മാലികി തന്റെ ഗുരുവായ മുസ്‌വ്സ്ഥ റളാഖാനിന്റെയും അദ്ദേഹത്തിന്റെ ഗുരുവായ അഹ്മദ് റളാഖാനിന്റെയും തബീഗുകാർ കാഫിറുകളാണന്ന അഭിപ്രായം അംഗീകരിച്ചയാളാകും . തബലീഗുകാർക്കും സഖ്യ കക്ഷി കൾക്കും എന്തു പറയാനുണ്ട്. സയ്യിദ് മാലികിയുടെ ശിഷ്യൻമാർക്ക് തബിലീഗുകാരെ വിമർശിക്കാൻ യോഗ്യത കുറവുണ്ടോ ? സയ്യിദ് മുഹമ്മദ് അലവി മാലികി ( നമ ) വിന്റെ ഹദീസ് നിരവദന പരമ്പരക്ക് പുറമെ വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്തിൽ നിന്ന് ബിരുദമെടുത്ത സുന്നി പണ്ഡിതരുടെ ഗുരു പരമ്പരയും ഉയർത്തിക്കാണിക്കാറുണ്ട് . ശൈഖ് ഹസൻ ഹസ്റത്ത് തബ്ലീഗ് ആദർശക്കാരനായിരുന്നെന്നും അദ്ദേഹം ബാഖവി പണ്ഡിതന്മാരുടെ ഉസ്താദുമാരിൽ പെടുന്നതിനാൽ തബലീഗിനെ വിമർശിക്കുന്നത് ഗുരുനിനയാണെന്നുമാണ് കണ്ടെത്തൽ . ശൈഖ് ഹസൻ ഹസ്റത്ത് തബ്ലീഗുകാരൻ ആയിരുന്നോ എന്നത് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല . ആണെങ്കിൽ തന്നെ ഗുരു പരമ്പരയിലോ ഹദീസ് നിവാദനപരമ്പരയിലോ പുത്തനാശയക്കാരായ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ പിഴച്ച ആശയങ്ങൾക്കെതിരെ ശബ്ദിക്കരുതെന്ന് പറയുന്നത് പുത്തനാശയങ്ങളുടെ ആവിർഭാവം മുതൽ ഇന്നോളമുള്ള മുസ് ലിം പണ്ഡിത ചരിത്ര ത്തിനെതിരാണ് . ഉദാഹരണത്തിന് ഇമാം അബുൽ ഹസനിൽ അശ് അരി ( റ ) വിനെ തന്നെ എടുക്കാം . മാതൃഭർത്താവും വളർത്ത് പിതാവും ഗുരുവുമായിരുന്ന അബു അലിയ്യിനിൽ ജുബ്ബാഇ യുടെ മുഅ്തസിലി വിശ്വാസം പിഴച്ചതും ഇസ് ലാമിക വിരുദ്ധ വുമാണെന്നു പൂർണ്ണമായി ബോധ്യപ്പെട്ടത് മുതൽ അദ്ദേഹ ത്തിനെതിരെ ഇമാം അശ്അരി ( റ ) പരസ്യമായി രംഗത്ത് വന്നു . നിരവധി ഗ്രന്ഥങ്ങൾ രചിച്ചു . വാദപ്രതിവാദങ്ങൾ നടത്തി . അയാളെ പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യരുതെന്ന് പൊതുജനത്തോട് ഇമാം അശ്അരി ( റ ) ഉറക്കെ വിളിച്ച് പറഞ്ഞു .

ഇമാം താജുദ്ദീനിസ്റ്റുബ്കി ( റ ) ഈ വിഷയത്തിൽ മറ്റൊരു മാതൃകയാണ് . ഹാഫിസ് ശംസുദ്ദീനിദ്ദഹബി ഇമാം സു ബിക്കിയുടെ ഉസ്താദാണ് . അഹ്ലുസ്സുന്നയുടെ ആദർശങ്ങളിൽ
നിന്ന് മാറി ഇബ്നു തൈമിയ്യയുടെ പിഴച്ച വിശ്വാസങ്ങളോട് വിധേയത്വം പുലർത്തിയ ആളാണ് ദഹബി . അക്കാരണത്താൽ തന്നെ ഇമാം സുബ്കി ( റ ) അദ്ദേഹത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട് . ദഹബിയെക്കുറിച്ച് ഹാഫിസ് സ്വലാഹുദ്ദീനിൽ ഖലീൽ ( റ ) അഭിപ്രായപ്പെട്ടത് ഇമാം സുബ്കി ഉദ്ധരിക്കുന്നു ദഹബിയുടെ മത ഭക്തിയെക്കുറിച്ചോ സുക്ഷമതയെക്കുറിചോ എനിക്ക് സംശയമില്ല . പക്ഷേ അല്ലാഹുവിന് " ശരീരവും അവയവങ്ങളും സ്ഥിരപ്പെടുത്തുന്ന വിശ്വാസം അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് . ഖുർആനിലോ ഹദീസിലോ അത്തരം പദപ്രയോഗങ്ങൾ വ്യാഖ്യാനിച്ച് അല്ലാഹുവിനെ വിശുദ്ധി കൽപിക്കുന്ന വിശ്വാസത്തോട് അദ്ദേഹത്തിന് വെറുപ്പാണ് . ഈ അമിതമായ സ്വാധീനവും വെറുപ്പും നിമിത്തം അദ്ദേഹത്തിന്റെ  പ്രകൃതി തന്നെ മാറിപ്പോയിട്ടുണ്ട് . അല്ലാഹുവിന് അവയവം സ്ഥിരപ്പെടുത്തുന്ന പണ്ഡിതന്മാരുടെ ചരിത്രമെഴുതുമ്പോൾ അവരുടെ വീഴ്ചകളും ന്യൂനതകളും കണ്ടില്ലെന്ന് നടിക്കുകയോ ന്യായീകരിക്കുകയോ ചെയ്യും . എന്നാൽ . അല്ലാഹുവിന് വിശുദ്ധി കൽപിക്കുന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ചരിത്രം പറയുമ്പോൾ അവരുടെ  വിശേഷണങ്ങൾ അമിതമായി പറയുകയില്ല . അവരെ ആക്ഷേപിച്ചവരുടെ വാക്കുകൾ കൂടുതലായി ഉദ്ധരിക്കുകയും ചെയ്യും . ഇത് മത ഭക്തിയുടെ ഭാഗമാണെന്ന് അദ്ധേഹം ധരിച്ചത് . വസ്തുത അദ്ധേഹം മനസ്സിലാക്കിയിട്ടില്ല . മതവിശ്വാസത്തിലെ അദ്ധേഹത്തിന്റെ അഭിപ്രായ ഭിന്നതയാണ് ഇതിന്റെയെല്ലാം നിമിത്തം . ശേഷം ഇമാം സുബ്കി ( റ ) പറയുന്നു : " നമ്മുടെ ഗുരു ദഹബിയുടെ കാര്യം അദ്ദേഹം പറഞ്ഞതിലപ്പുറമാണ് . ദഹബി നമ്മുടെ ഗുരു ആണെന്നത് ശരി തന്നെ . പക്ഷേ സത്യത്തെയാണ് അവലംബി ക്കേണ്ടതും പിൻപറ്റണ്ടതും . അമിതമായ പക്ഷപാതം അദ്ദേഹ ത്തെ പരിഹാസ്യനാക്കുന്നിടത്തോളം എത്തിച്ചിട്ടുണ്ട് . തിരുനബി ( സ്വ ) യുടെ വിശുദ്ധ ശരീഅത്ത് നമുക്ക് എത്തിച്ചുതന്ന ഭൂരി ഭാഗം വരുന്ന അശ്അരികളായ മുസ് ലിം പണ്ഡിതന്മാർ വിചാരണ നാളിൽ അദ്ദേഹത്തിനെതിരിൽ സാക്ഷി നിൽക്കുമോ എ ന്നാണ് ഞാൻ ഭയപ്പെടുന്നത് . അശ്അരി പണ്ഡിതനെ ആ േക്ഷ പിക്കാൻ തുടങ്ങിയാൽ അല്പവും ബാക്കി വെക്കാത്ത ആളാ യിരുന്നല്ലോ അദ്ദേഹം . ആയതിനാൽ പരലോകത്ത് അല്ലാ ഹുവിന്റെ സമക്ഷത്തിൽ പണ്ഡിതൻമാർ അദ്ദേഹത്തിന്റെ ശത്രു ക്കളായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് . അശ്അരി പണ്ഡിതന്മാരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ ആൾ പോലും ഒരു പക്ഷേ അല്ലാഹുവിന്റെ സമക്ഷത്തിൽ ദഹബിയേക്കാൾ ശ്രേഠനായിരിക്കും . അല്ലാഹു അദ്ദേഹത്തിന്റെ ശിക്ഷയിൽ ഇളവ് ചെയ്യട്ടെ എന്നും അദ്ദേഹത്തിനു മാപ്പ് കൊടുക്കാൻ അശ്അരി പണ്ഡിതന്മാർക്ക് അല്ലാഹു തോന്നിപ്പിക്കട്ടെ എന്നും അ ദ്ദേഹത്തിന് വേണ്ടിയുള്ള അവരുടെ ശിപാർശ അല്ലാഹു സ്വീ .കരിക്കട്ടെ എന്നും ദുആ ഇരക്കാം . അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വായിക്കരുതെന്നും വാക്കുകളെ അവലംബിക്കരുതെന്നുമാ ണ് നമ്മുടെ മറ്റെല്ലാ ഗുരുനാഥൻമാരും നമ്മോട് ഉപദേശിച്ച ത് . " ( ത്വബഖാത് വാ 2 , ul 13-14 )

ഗുരുനാഥന്മാരിൽ ആരെങ്കിലും മുബ്തദിഉം പുത്ത നാശയക്കാരനുമാണെങ്കിൽ അവരോട് കൈകൊണ്ട സമി പനമാണ് ഇമാം സുബ്കി ( റ ) മുസ് ലിം പൊതുജനങ്ങളെ പൊ
തുവെയും പണ്ഡിതന്മാരെ പ്രത്യേകിച്ചും പഠിപ്പിക്കുന്നത് . ഗുരുനാഥന്റെ
പിഴച്ച അദർശങ്ങൾ പിൻപറ്റരുത് . സത്യം അംഗീക രിക്കുകയും അനുകരിക്കുകയും വേണം . ഗുരുവിന്റെ പിഴച്ച ആദർശങ്ങളുള്ള ഗ്രന്ഥങ്ങൾ വായിക്കരുത് . വാക്കുകൾ അവ ലംബിക്കുകയുമരുത് . ഇത് മുസ്ലിം പൊതു ജനങ്ങളോട് തുറന്ന് പറയുകയും വേണം , സുന്നി പണ്ഡിതന്മാർ സ്ഥാപിച്ചതും ദീർഘ കാലം കുറകളഞ്ഞ സുന്നി പാത പിൻ പറ്റുകയും ചെയ്ത ദേവ്ബന്ദ് ദാറുൽ ഉലൂമിലോ വെല്ലൂർ ബാഖിയാത്തിലോ പഠിച്ചതിന്റെ പേരിൽ ഏതെങ്കിലും തബ്ലീഗുകാർ സുന്നി പണ്ഡിതരുടെ ഗുരു പരമ്പരയിൽ കടന്ന് കൂടിയിട്ടുണ്ടെങ്കിൽ അവരോട് സുന്നി പണ്ഡിതർ എടുത്ത നിലപാട് ഇമാം സുബ്കി ( റ ) പഠിപ്പിച്ചതാണ് . ആയതിനാൽ തബ്ലീഗ് ജമാഅത്തിനെതിരെ ശക്തമായി പോരാടുകയും ജനങ്ങളെ ബോധവൽകരിക്കുകയും ചെയ്യുക എ
ന്ന മതപ്രബോധന ബാധ്യത സുന്നി പണ്ഡിതർ എക്കാലത്തും ചെയ്തുകൊണ്ടിരിക്കുന്നുണ്ട് . - സയ്യിദ് മുഹമ്മദ് അലവി മാലികി ( ന.മ ) ഈ ബാധ്യത നിർവ്വഹിച്ചിട്ടുണ്ട് . തന്റെ ഗുരുപരമ്പര വിശദീകരിച്ചതിന് ശേഷം താൻ വഴി ഹദീസ് നിവേദനം ചെയ്യുന്നവരോടുള്ള വിലപ്പെട്ട ഉപദേശങ്ങൾ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് . അഹ് ലുസ്സുന്ന യുടെ പാതയിൽ നിന്ന് വ്യതിചലിച്ച പുത്തനാശയക്കാരുടെ ഗ്രന്ഥങ്ങൾ വായിക്കരുത് എന്ന് അദ്ദേഹം പ്രത്യേകമായി ഉപ് ദേശിച്ചിട്ടുണ്ട് . ( അൽ ഇഖ്ദുൽ ഫരീദ് പ് : 11 ) പ്രസ്തുത ഉപദേശം അനുസരിച്ച് ഇസ്മാഈൽ ദഹ്ലവി , ഖാസിം നാനൂതവി , റഷീദ് അഹ്മദ് ഗംഭഗാഹി , മഹ് മൂദൽ ഹസൻ , ഖലീൽ അഹ് മദ് അബേട്ടവി , മഹ് മൂദൽ ഹസൻ മദവ്ബന്ദി , മുഹമ്മദ് ഇല്യാസ് , മുഹമ്മദ് സകരിയ്യൽ കാന്തലവി , മൻസൂർ നുഅ്മാനി , അബുൽ ഹസൻ അലി നദ്വി തുടങ്ങിയ തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥ ങ്ങൾ വായിക്കാനോ അവരുടെ വാക്കുകൾ അവലംബിക്കാനോ പാടില്ല . സുന്നികൾ അവലംബിക്കാറുമില്ല .

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....