#അല്ലാഹു_ബൈബിളിൽ
ചുവടെയുള്ള ചിത്രങ്ങൾ, ആദ്യ ചിത്രം ഒഴികെ, ബൈബിളിന്റെ അറബിപ്പരിഭാഷയിൽ നിന്ന് എടുത്തതാണ്. അറബിയിൽ അൽ-കിതാബുൽ മുഖദ്ദസ് (വിശുദ്ധ പുസ്തകം) എന്ന് പരിചയപ്പെടുത്തുന്ന ഈ ഗ്രന്ഥമാണ് അറബി സംസാരിക്കുന്ന ക്രിസ്ത്യാനികൾ ഉപയോഗിക്കുന്നത്. ഇവരുടെ എണ്ണം മിഡിൽ ഈസ്റ്റിൽ മാത്രം ഏകദേശം 15 മുതൽ 20 ദശലക്ഷം വരെ ഉണ്ട്.
ചിത്രങ്ങളിൽ #അല്ലാഹു എന്ന അറബി പദം ചുവപ്പ് നിറത്തിൽ അടിവരയിട്ടിരിക്കുന്നതിനാൽ അറബി ലിപി പരിചയമില്ലാത്തവർക്കും ചിത്രങ്ങളെ പരസ്പരം താരതമ്യപ്പെടുത്താനും എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. തീർച്ചയായും, ബൈബിളിന്റെ അറബി വിവർത്തനങ്ങളിലുടനീളം അല്ലാഹു എന്ന പദം പ്രത്യക്ഷപ്പെടുന്നു. നിലവിൽ പ്രചാരത്തിലുള്ള അറബി ബൈബിളിന്റെ ഒന്നാം പേജിൽ മാത്രം പതിനേഴു തവണ അല്ലാഹു എന്നു കാണാം.
അല്ലാഹു എന്നത് സർവശക്തനായ ദൈവത്തിന്റെ അറബി നാമമാണ്. മുസ്‌ലിം വിദ്വേഷവും വെറുപ്പും മാത്രം ഉത്പാദിപ്പിക്കുന്ന ചില ക്രിസ്ത്യൻ മിഷനറി സംഘങ്ങൾ നടത്തുന്ന കുപ്രചാരണം വഴി മുസ്‌ലിംകൾ എന്തോ സാത്താനെ സേവിക്കുന്നവരാണ് എന്ന് വിശ്വസിച്ച് വഞ്ചിക്കപ്പെട്ടവരുടെ സംശയം ശമിപ്പിക്കാൻ ഇതു സഹായിക്കും. അല്ലാഹ് എന്ന വിശ്വാസത്തിലേക്കു ട്രിനിറ്റി അദ്ധ്യാരോപിക്കുന്നവരാണ് മതിയായ തെളിവുകൾ കൊണ്ടുവരേണ്ടത്.
NB: അടിക്കുറിപ്പുകൾ വായിക്കണേ...
https://m.facebook.com/story.php?story_fbid=3547144535329168&id=100001009680787
No comments:
Post a Comment