Friday, August 28, 2020

ഇസ്ലാം:പ്രവാചകന്റെ തറവാടിനെ ചോദ്യം ചെയ്തു കൊണ്ട് ക്രൈസ്തവ പുരോഹിതന്മാർ ഇന്നയിച്ച ആരോപണങ്ങൾക് മറുപടി

 *പ്രവാചകന്റെ കുല മഹിമയും വിമർഷകന്റെ പൊള്ളത്തരവും*



*അസ്‌ലം പരപ്പനങ്ങാടി*



ഇസ്ലാമിന്റെ മാനവികതയും മഹത്വവും മനസ്സിലാക്കി കൊണ്ടും എകദൈവ വിശ്വാസത്തിന്റെ സത്യസദ്ധത ഇസ്ലാമിൽ മാത്രമേ ഉള്ളു എന്നും പരിശുദ്ധ പ്രവാചകന്മാർ ലോകത്ത് പഠിപിച്ച ഏക ദൈവ വിശ്വാസം ഇസ്ലാമിന്റെതാണന്നും ത്രിയേകത്വവും മറ്റും പിന്നീട് ക്രസ്തുമതത്തിൽ പോപ്പുമാർ  കടത്തി കൂട്ടിയതാണന്നും മനസ്സിലാക്കിയ ധാരാളം പേർ ഇസ്ലാമിലേക്ക് ഒഴികി കൊണ്ടിരിക്കുമ്പോൾ ക്രൈസ്തവ പുരോഹിതന്മാർ വിറളി പിടിച്ചു ഇസ് ലാമിനേയും പ്രവാചകനേയും താറടിക്കാൻ ശ്രമിച്ചു കൊണ്ടും പല ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടും കള്ളത്തരങ്ങൾ പടച്ചു വിട്ടും ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് പിടിച്ചു നിൽക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.



അതിന്റെ ഭാഗമായി പ്രവാചകന്റെ തറവാടിനെ ചോദ്യം ചെയ്തു കൊണ്ട് ക്രൈസ്തവ പുരോഹിതന്മാർ ഇന്നയിച്ച ആരോപണങ്ങൾക് മറുപടി പറയുകയാണ് ഈ ലേഖനത്തിൽ.


*ആരോപണം*


ഹംസ (റ) യുടെ ഉമ്മ ഹാലയെ അബ്ദുൽ മുത്വലിബ് വിവാഹം ചെയ്തതും നബി (സ്വ) യുടെ പിതാവ് അബ്ദുല്ലഹ് ആമിന ബീവിയെ വിവാഹം ചെയ്തത് ഒരേ സമയത്താണന്ന് ചില ചരിത്ര ഗ്രദ്ധങ്ങളിൽ ഉണ്ടായിരിക്കെ ഹംസ (റ ) നേക്കാൾ നബി (സ്വ) ക്ക് രണ്ട് വയസ് താഴെയായിരുന്നു എന്ന് എങ്ങനെ പറയും '



*മറുപടി*


നബി (സ്വ) ജനിക്കുന്നതിന്റെ രണ്ട് വർഷം മുമ്പാണ് ഹംസ (റ ) ജനിച്ചത് എന്ന് ഇബ്ന് ഹജർ( റ ) യുടെ അൽ ഇസ്വാബ 353/1 ലും


ميلاد حمزة: ولد حمزة بن عبدالمطلب قبل النبي صلى الله عليه وسلم بسنتين، وقيل: بأربع سنوات؛ (الإصابة لابن حجر العسقلاني، جـ1، صـ353).


ഇബ്നു സഅദിന്റെ തന്നെ ത്വബഖാതിലും ഇത് കാണാവുന്നതാണ്


ഹിജ്റ 3ൽ ഉഹ്ദ് യുദ്ധം നടക്കുമ്പോൾ നബി (സ്വ) ക്ക് 56 വയസാണ്

ഹംസ( റ )ഉഹ്ദിൽ ശഹീദാവുമ്പോൾ 59 വയസ് ആണ്

നബി (സ്വ) യേക്കാൾ ഹംസ (റ )വിന് കൂടുതൽ പ്രയാമുണ്ട് 

ത്വബബാത് ഇബ്ന് സഅദ് 3/6


وقتل رحمه الله يوم أحد على رأس اثنين وثلاثين شهرا من الهجرة وهو يومئذ بن تسع وخمسين سنة كان أسن من رسول الله صلى الله عليه وسلم بأربع سنين

؛ (الطبقات الكبرى لابن سعد، جـ3، صـ6).


ഹംസ (റ) യുടെ ഉമ്മയുടേയും നബി(സ്വ ) യുടെ ഉമ്മയുടേയും വിവാഹം  ഒരു ദിവസമായിരുന്നു എന്ന് പറയുന്ന റിപ്പോർട്ട് അസീകാര്യമായ റിപ്പോർട്ടാണ്.


കാരണം അതിലെ റിപ്പോർട്ടർമാരിൽ

മുഹമ്മദ് ബ്നു ഉമർ അൽ വാഖിദി എന്നയാളുണ്ട് അയാൾ ദുർഭലനും അസ്വീകാര്യനുമാണ്. (ഇബ്നുൽ ജൗസി 3/87

മീസാനുൽ ഇ അതിദാൽ 6 / 273


മുഹമ്മദ് ബ്നു ഉമർ അൽ വാഖിദി ധാരാളം കളവ് പറയുന്നയാളാണന്ന് അഹമ്മദ് ബ്നു ഹമ്പൽ (റ) പറഞ്ഞു.

യഹ് യ (റ )പറഞ്ഞു. അദ്ധേഹം വിശ്വസ്തനല്ല'

അദ്ധേഹം ഒന്നുമല്ല.

ബുഖാരി റ റാസി റ നസാഇ റ പറഞ്ഞു അയാളുടെ ഹദീസ് ഉപേക്ഷിക്കപെട്ടതാണ്

.റാസി റ നസാഈ റ പറഞ്ഞു ഹദീസ് സ്വയം നിർമിക്കുന്നയാളാണ്

ദാറഖുത് നി റ പറഞ്ഞു അയാൾ'അസ്വീകാര്യനാണ്.


ചുരുക്കത്തിൽ ഇത്തരം ദുർഭലമായ അസ്വികാര്യമായ റിപ്പോർട്ട് കൾ ഏതെങ്കിലും ചരിത്ര ഗ്രന്ഥത്തിൽ എഴുതി എന്നത് കൊണ്ട് അത് ഒരിക്കലും ഇസ്ലാമിൽ സ്വീകാര്യമല്ല.


സ്വീകാര്യമായ റിപ്പോർട്ട്കൾക്ക് വിരുദ്ധമാവാത്തതും വിശ്വാസയോഗ്യമായ റിപ്പോർട്ട് കളിലൂടെ വന്നതുമായത് മാത്രമെ ഇസ് ലാമിൽ സ്വീകരിക്കുകയുള്ളു എന്ന് ഇസ്ലാമിന്റെ ബാലപാഠ മറിയുന്നവർക്ക് പോലുമറിയാവുന്നതാണ്.


............

*നബി (സ്വ) യുടെ തറവാടിനെ ആക്ഷേപിക്കാൻ വേണ്ടി ക്രൈസ്തവ പുരോഹിതന്മാരും മറ്റും കൊണ്ട് വരുന്നത് കുടുംബ മഹിമയെ പറ്റി പറയുന്ന ഒരു ചരിത്രമാണ്* 


കുടുംബ മഹിമ പറഞ്ഞ് അന്ന് അറബികൾ പലപ്പോഴും തർക്കിക്കാറുണ്ട് ഖുറൈശികളിൽ പെട്ട ചിലർ ഖുറൈശി കുടുംബത്തിലെ വിവിധ ഗോത്രങ്ങളിൽ ഏതാണ് ഉത്തമ ഗോത്രം എന്നതിൽ തർക്കിക്കുകയുണ്ടായി

അപ്പോൾ നബി (സ്വ) യുടെ കുടുംബമായ ഹാശിം കുടുംബത്തെ ആക്ഷേപിച്ചു കൊണ്ട് അവർ പറഞ്ഞു. പ്രവാചകൻമാരുടെ 

കുടുംബ പാരമ്പര്യം 

 ഉത്തമ കുടുംബമാണന്നത് കൊണ്ട് തിരു നബി (സ്വ) അവിടുത്തെ 

കുടുംബത്തിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കൽ  ആവശ്യമായിരുന്നത് കൊണ്ട് 

നബി (സ്വ) യുടെ കുടുംബമായ

 ഹാശിം കുടുംബത്തെ

 ഉത്തമ കുടുംബം

 തന്നെയാണന്ന് പഠിപ്പിച്ചു കൊടുത്തു.


അവിടത്തെ പിത്രവ്യൻ അബ്ബാസ് പറയുന്നു.

ഞാൻ പ്രവാചകരോട് പറഞ്ഞു പ്രവാചകരെ 'നിക്ഷയം ഖുറൈശികൾ അവർക്കിടയിലുള്ള (അഹ്സാബ്‌) 

 കുടുംബമഹിമയെ പറ്റി

 പരസ്പരം സംസാരിച്ചു  'അങ്ങയെ പോലുള്ളവർ ഭൂമിയിലെ വേസ്റ്റ് സ്തലത്തെ ഈന്തപ്പന പോലെയാണന്ന് പറഞ്ഞു.


അപ്പോൾ നബി (സ്വ) പറഞ്ഞു.

അല്ലാഹു സ്രഷ്ടികളെ സ്രഷടിച്ചപ്പോൾ എന്നെ അല്ലാഹു അവരിൽ ഉത്തമരിൽ പെടുത്തി

പിന്നെ ഗോത്രങ്ങളെ തിരിച്ചപ്പോൾ എന്നെ ഉത്തമ ഗോത്രത്തിൽ പെടുത്തി

ഉപഗോത്രങ്ങളെ തിരിച്ചപ്പോൾ എന്നെ ഉത്തമ

ഉപഗോത്രങ്ങളിൽ പെട്ടുത്തി ,

ഞാൻ അവരിൽ ഉത്തമ ഗോത്രത്തിൽ പെട്ടവനാണ് ഉത്തമ മനുഷ്യനുമാണ് ,



ഈ സംഭവത്തിൽ നിന്നും

ഇവിടെ അവർ പരസ്പരം തർക്കിച്ചത് അത് കുടുംബമഹിമയെ പറ്റി ആണെന്ന്  വളരെ വ്യക്തമാണ്

 അതുകൊണ്ടാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ അവിടുത്തെ ഗോത്ര മഹിമയെ പറ്റി  അവർക്ക് അറിയിച്ചു കൊടുത്തത്.

-

ഇവിടെ അഹ്സാബ് നെ പറ്റി അവർ സംസാരിച്ചു എന്നാണ് അറബി വാക്കിൽ' കാണുന്നത് '


അഹ്സാബ് എന്നാൽ  കുടുംബമഹിമ എന്നാണ് അർത്ഥം കുടുംബമഹിമ ഇല്ലാത്തവർക്ക് 

അഹ്സാബ്

 ഇല്ലാത്തവർ എന്നാണ് പറയാറുള്ളത് .


എന്നാൽ പിതാവിലേക്ക് തറവാട് ചേർക്കാത്തവന്ന് നസബ ഇല്ലാത്തവൻ എന്നാണ് അറബിയിൽ പറയുക

നസബയെ പറ്റിയുള്ള തർക്കമല്ല അവർ നടത്തിയത്  മറിച്ച് അഹ്സാബ്  (കുടുബ മഹിമ ) യെ പറ്റിയുള്ള തർക്കമാണ് നടത്തിയത് എന്നത് വ്യക്തമാണ്.


നസബയും അഹ്സാബും തമ്മിലുള്ള വ്യത്യാസം അറബി അറിയുന്നവർക്കല്ലാം അറിയുന്നതാണ്


അറബി ഭാഷ അറിയാത്ത പാതിരിമാർ കുടുംബമഹിമ യുമായി ബന്ധപ്പെട്ട ചർച്ചയെ തറവാടുമായി ബന്ധപ്പെട്ട ചർച്ചയാക്കി മാറ്റി തെറ്റിദ്ധരിപ്പിച്ച് ആടിനെ പട്ടിയാക്കുക യാണ് ചെയ്തിരിക്കുന്നത്


 സ്വന്തം ഗ്രന്ഥങ്ങളിൽ തിരിമറി നടത്തിയ പുരോഹിതർ പ്രവാചകനെ നിസ്സാര പെടുത്തുവാൻ ഇസ്ലാമിക ഗ്രന്ഥങ്ങളിലും തീരുമാനം നടത്തുകയാണ് ചെയ്തിട്ടുള്ളത് 


ഭാഷ നിഘുണ്ടു

 മുഖ്താറു സ്വിഹാഹ് 1/57 ലും

അന്നി ഹായ 1/381യിലും ഇത് പറഞ്ഞിട്ടുണ്ട്


...........

ഹിജ്റ ആറാം വർഷം നബി (സ്വ) മക്കയിലേക്ക് ഉംറ ചെയ്യാൻ വേണ്ടി വന്നപ്പോൾ  ഖുറൈശികൾ നബി (സ്വ)യെ തടയുകയും അവസാനം പ്രശസ്തമായ കരാറിലേർപ്പെടുകയും ചെയ്തു. ( ഹുദൈബിയ്യാ സന്തി)

ആ കറാറിൽ അല്ലാഹു വിന്റെ പ്രവാചകർ മുഹമ്മദ് എന്ന് നബി എഴുതാൻ പറഞ്ഞപ്പോൾ ഖുറൈശികൾ അങ്ങീകരിക്കാതിരിക്കുകയും

നിന്റെയും നിന്റെ പിതാവിന്റെ യും പേര് എഴുതുക എന്ന് അവർ പറയുകയും ചെയ്തപ്പോൾ അലിയോട് നബി സ്വ അബ്ദുല്ലാഹ് യുടെ പുത്രൻ മുഹമ്മദ് എന്ന് എഴുതാൻ കൽപ്പിച്ചു. ഇത് ഇമാം മുസ്ലിം (റ) ശരിയായ പരമ്പരയിൽ റിപ്പോർട്ട് ചെയ്തു.


فقال اكتب من محمد رسول الله قالوا لو علمنا أنك رسول الله لأتبعناك ولكن اكتب اسمك واسم أبيك فقال النبي - صلى الله عليه وسلم - اكتب من محمد بن عبد الله صحيح مسلم

ഇതിൽ നിന്നും അവിടത്തെ തറവാടിൽ ശത്രുക്കളായ കാലത്ത് ഖുറൈശികൾക്ക് പോലും സംശയമുണ്ടായിരുന്നില്ല. എന്ന് മനസ്സിലാക്കാം.

......

പീഡനങ്ങൾ സഹിക്കവയ്യാതെ മുസ്ലിമീങ്ങൾ  ഹബ്ശയിലേക്ക് ഹിജ്റ പോയപ്പോൾ  അവർക്ക് നജ്ജാശി രാജാവ് അഭയം നൽകുകയുണ്ടായി എന്നാൽ  രാജാവിനെ അഭയം പിൻവലിക്കാൻ വേണ്ടി

മക്കയിലെ ഖുറൈശികൾ പ്രധാനപ്പെട്ട രണ്ട് വ്യക്തികളെ രാജാവിൻറെ അരികിലേക്ക് പറഞ്ഞയച്ചു.


അംറ്ബ്‌നു ആസ്വിനെയും ഒപ്പം അബ്ദുല്ലാഹിബ്‌നു റബീഅയെയും 


ഇവർ മുസ്ലിമീങ്ങളെ മേൽ ധാരാളം ആരോപണമുന്നയിച്ചു

രാജാവ് പറഞ്ഞു


നിങ്ങള്‍ ചാര്‍ത്തിയ ആരോപണങ്ങള്‍ ഞാനവരോട് ചോദിക്കട്ടെ.ശരിയാണെങ്കില്‍ നിങ്ങളെ ഏല്‍പിക്കാം.അല്ലാത്തപക്ഷം, ഞാനവരുടെ വിശ്വസ്ത സംരംക്ഷരകനാവും. തുടര്‍ന്നദ്ദേഹം പ്രവാചകാനുയായികളിലേക്ക് ദൂതനെ അയച്ചു.അതേയവസരം രാജാവ് മത പുരോഹിതരെ വിളിച്ച് ചേര്‍ത്തു. കൂദാശ വസ്ത്രം ധരിച്ച് ,വേദ ഗ്രന്ഥങ്ങളുമായി അവരെല്ലാം സന്നിഹതരായി.മുസ്ലിംകളുടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ജഅ്ഫറ്ബ്‌നു അബീ ത്വാലിബിനെയായിരുന്നു ചുമതലപ്പെടുത്തിയത്. എല്ലാവരും സംഗമിച്ചപ്പോള്‍ നജ്ജാശി രാജാവ് അവരോടായി ചോദിച്ചു, നിങ്ങള്‍ സ്വീകരിച്ച പുതിയ മതമേതാണ്?


.ജഅ്ഫര്‍(റ)ഇങ്ങനെ പറഞ്ഞ് തുടങ്ങി:ഓ രാജാവേ ഞങ്ങള്‍ അജ്ഞതയില്‍ ആണ്ടിറങ്ങിയ ജനതയായിരുന്നു.വിഗ്രഹങ്ങള്‍ക്ക് ആരാധിക്കുന്ന,ശവങ്ങള്‍ ഭക്ഷിച്ച്,അധര്‍മങ്ങളില്‍ മുഴുകിയ അയല്‍പക്ക ബന്ധം മറന്ന് പോവുകയും കുടുംബ ബന്ധത്തിന്റെ പൊക്കിള്‍ കൊടി മുറിച്ച് മാറ്റുകയും ചെയ്ത സമൂഹം. ശക്തന്‍ ദുര്‍ബലനെ കൊല്ലാകൊല ചെയ്യുന്ന ഒരു ജനതയായി ഞങ്ങള്‍ ജീവിച്ചു.



*അങ്ങനെയിരിക്കെ,ഞങ്ങളിലേക്ക് ഞങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ഒരു സന്ദേശവാഹകനെ ദൈവം അയച്ചു തന്നു.അദ്ദേഹത്തിന്റെ തറവാട് (തറവാട് ഉള്ളയാളാണ് അത് ഞങ്ങള്‍ക്കറിയാം) .വിശ്വസ്തതയും സുതാര്യതയും വിശുദ്ധിയും ഞങ്ങള്‍ക്ക് സുപരിചിതമാണ്*



حتى بعث الله إلينا رسولاً منا نعرف نسبه وصدقه وأمانته وعفافه..



*ഇവിടെ അദ്ദേഹത്തിന്റെ തറവാട് ഞങ്ങള്‍ക്കറിയാം എന്ന് ജഅഫർ (റ) പറഞ്ഞപ്പോൾ നസബ അറിയാം (കുടുംബ പൈതൃകം, തറവാട് ഉള്ളയാളാണ് അത് ഞങ്ങള്‍ക്കറിയാം) എന്നാണ് പറയുന്നത്*


*നസബ യുള്ളയാൾ എന്ന് പറഞ്ഞാൽ ശരിയായ പിതാവിൽ നിന്ന് ജനിച്ചയാൾ എന്നാണ് വിവിക്ഷിക്കുന്നത് എന്ന് അറബി ഭാഷ അറിയുന്നവർക്കല്ലാം അറിയാം

മുഹമ്മദ് നബി (സ്വ) തറവാട് ഇല്ലാത്തയാളാണങ്കിൽ ഖുറൈശികളായ കഠിന ശത്രുക്കൾ അവിടെ വെച്ച് അതിനെ ചോദ്യം ചെയ്യുമായിരുന്നു. കാരണം അവർക്ക് എന്തെങ്കിലും പുൽകൊടി കിട്ടാനാണ് അവർ കാത്ത് നിൽക്കുന്നത്*



ജഅഫർ (റ) തുടർന്നു പറഞ്ഞു.


അങ്ങനെ അല്ലാഹുവിനെ ആരാധിക്കാനും അവന്റെ ഏകത്വത്തെ സാക്ഷ്യപ്പെടുത്താനും നബി(സ) ക്ഷണിച്ചു.തങ്ങളും പിതാക്കളും ബിംബങ്ങളുടെയും കല്ലുകളുടെയും രൂപത്തില്‍ ആരാധിക്കുന്നത് ത്യജിക്കാനാവശ്യപ്പെട്ട സത്യമേ പറയാവൂ എന്ന് കല്‍പ്പിച്ചു.വിശ്വസ്തത നിറവേറ്റാനും കുടുംബത്തിന്റെ പവിത്രതയും അയല്‍ബന്ധത്തിന്റെ ഊഷ്മളതയും ഞങ്ങളെ പഠിപ്പിച്ചത് അദ്ദേഹമാണ്.രക്തച്ചൊരിച്ചിലില്‍ നിന്നും നെരികേടുകളില്‍ നിന്നുംമാറി നില്‍ക്കാന്‍ ഞങ്ങളോട് ആഹ്വാനം ചെയ്തു.അനാഥയുടെ ഭക്ഷണം ഞങ്ങള്‍ക്ക് വിലക്കി.വ്യാജ സത്യവും വിശുദ്ധകള്‍ക്കെതിരെ വ്യഭിചാരാരോപണവും പാടില്ലെന്ന് വിലക്കി.അങ്ങനെ ഞങ്ങള്‍ ഏകനായ അല്ലാഹുവില്‍ മാത്രം ആരാധിക്കാന്‍ തുടങ്ങി.വ്രതവും ധര്‍മ്മവും ,നിസ്‌കാരവും ഞങ്ങള്‍ക്ക് ആരാധനയായി നിശ്ചയിച്ചു.”

.

”ഞങ്ങള്‍ ആ പ്രവാചകനെ അംഗീകരിച്ചു വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്തു.ഏകനായ അല്ലാഹുവിന് മാത്രം ആരാധിച്ചവനോട് ആരെയും പങ്കുകാരനാക്കിയില്ല.അവന്‍ അനുവദിച്ചത് മാത്രം ഞങ്ങള്‍ക്ക് യോഗ്യമാണ്,വിലക്കിയതെല്ലാം അയോഗ്യവും.


 .

”അപ്പോള്‍ ഖുറൈശികൾ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു.വിശ്വാസികളായതിനാല്‍ ഞങ്ങളെ മര്‍ദ്ദിച്ചൊതുക്കി ശിക്ഷിച്ചു,അല്ലാഹുവിന് പകരം ബിംബങ്ങളിലേക്ക് ഞങ്ങളെ തിരിച്ച് കൊണ്ട് പോവാനായിരുന്നു ശ്രമം;അതു വഴി വീണ്ടും തെമ്മാടിത്തങ്ങളില്‍ ഞങ്ങളെ എത്തിക്കുകയായിരുന്നു ലക്ഷ്യം”.


.”അവരുടെ കൊടിയ പീഡനങ്ങളുടെ കയ്പ്പുനീര്‍ കുടിച്ചപ്പോഴാണ്, ഞങ്ങള്‍ക്കും മതത്തിനുമിടയില്‍ മതില്‍ പണിത പശ്ചാത്തലത്തിലാണ് നിങ്ങളുടെ നാട്ടിലേക്ക് പുറപ്പെട്ടത്, മറ്റാരേക്കാളും താങ്കളെ ഞങ്ങള്‍ തിരഞ്ഞെടുത്തു.അങ്ങയുടെ ചാരത്ത് ഞങ്ങള്‍ സന്തുഷ്ടരാണ്.ഇതാണ് ഞങ്ങളുടെ പ്രതീക്ഷ;ബഹുമാന്യനായ ചക്രവര്‍ത്തി,ഇവിടെ നിങ്ങള്‍ക്കൊപ്പമാകുമ്പോള്‍ ഞങ്ങള്‍ അനാവശ്യമായി വേദനിക്കേണ്ടി വരില്ലല്ലോ”


രാജാവ് ചോദിച്ചു 

അദ്ദേഹത്തിന് അവതരിച്ച

ദൈവിക വചനം  വല്ലതും നിങ്ങൾക്കറിയുമോ


.അബ്‌സീനിയ യാത്രക്കു തൊട്ടു മുമ്പെ പ്രവാചകര്‍ക്ക് അവതീര്‍ണ്ണമായ ‘മര്‍യം’സൂറത്തിലെ സൂക്തങ്ങള്‍ ജഅ്ഫര്‍(റ)പാരായണം ചെയ്തു. പാരായണം കേട്ടമാത്രയില്‍ രാജാവിന്റെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി.പാതിരിമാരും വിതുമ്പി. ”യേശുവിന്റെ ദൈവത്തില്‍ നിന്നു തന്നെയാണ് ഇതും വന്നിരിക്കുന്നത്”എന്നായിരുന്നു നജ്ജാശിയുടെ പ്രതികരണം.എന്നിട്ട് ഖുറൈശി സംഘത്തിന് നേരെ തിരിഞ്ഞു ഇങ്ങനെ പറഞ്ഞു: ”നിങ്ങള്‍ക്ക് പോകാം, അല്ലാഹുവാണെ സത്യം,അവരെ നിങ്ങള്‍ക്ക് ഒരിക്കലും കൈമാറില്ല”



പരിഹാസ്യനായ അംറ് പിറ്റേന്ന് വീണ്ടും രാജാവിനടുത്തെത്തി പറഞ്ഞു:”മഹാ പ്രഭോ മറിയം പുത്രന്‍ ഈസയെ കുറിച്ച്

അവർ ദാസനാണന്ന് പറയുന്നു


രാജാവ് ജഅഫറിനെ വിളിച്ചു ചോദിച്ചു

മറിയം പുത്രന്‍ ഈസയെ കുറിച്ച്

 നിങ്ങള്‍ എന്താണ് പറയുന്നത്? ” വിശുദ്ധ ഖുര്‍ആന്റെ ആശയം രാജാവിനു മുമ്പാകെ ജഅ്ഫര്‍(റ)ഇങ്ങനെ അവതരിപ്പിച്ചു. ”ഞങ്ങളുടെ പ്രവാചകന്‍ കൊണ്ട് വന്നത് മാത്രമേ ഞങ്ങള്‍ ഈസയെക്കുറിച്ച് പറയുന്നുള്ളൂ.ഈസ ദൈവത്തിന്റെ ദാസനും സന്ദേശ വാഹകനുമാണ്.അവന്റെ ആത്മാവും വചനവുമാണ്.അത് അനുഗ്രഹീതയായ കന്യാ മറിയത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു”


നിങ്ങളുടെ പ്രവാചകനും ഈസയും കൊണ്ട് വന്നതില്‍ ഒരു മുടിനാരിഴ വിത്യാസമില്ലെന്നായി രാജാവിന്റെ അഭിപ്രായം. 


 ജഅ്ഫറിനോടും കൂട്ടരോടും പറഞ്ഞു”നിങ്ങള്‍ പോവുക,നിങ്ങള്‍ എന്റെ നാട്ടില്‍ സുരക്ഷിതരാണ്.എനിക്കൊരു സ്വര്‍ണത്തിന്റെ മാല തന്നെ പകരം കിട്ടിയാലും നിങ്ങളില്‍ ഒരാളെയും ഉപദ്രവിക്കില്ല” പ്രതിനിധികളെ നോക്കി എല്ലാ പാരിതോഷികങ്ങളും മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു.അങ്ങനെ രണ്ടുപേരും അപമാനിതരായി മക്കയിലേക്കു തിരിച്ചു.

.സ്വഹീഹ് ഇബ്നു ഖുസൈമ4 / 13







ഇസ്ലാമിന്റെ കൊടിയ ശത്രു ആയിരുന്നയാളും ബദ്റ് യുദ്ധത്തിന്റെ കാരണക്കാരനും ഉഹ്ദ് ഖന്തഖ് തുടങ്ങി ധാരാളം യുദ്ധത്തിന്റെ ഖുറൈശി പഠനായകനുമായിരുന്ന അബൂസുഫ്യാനുമായി ബന്ധപെട്ടു


സ്വഹീഹ്ബുഖാരി  ഹദീസ് നമ്പർ 7

സ്വഹീഹ് മുസ്ലിം 1773 നമ്പർ

ഹദീസ്


റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം


അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം: അബൂ സുഫ് യാന്‍ അദ്ദേഹത്തോട് ഒരു സംഭവം പറയുകയുണ്ടായി. അബൂ സുഫ് യാനും കുറച്ച് ക്വുറൈശികളുംഒരിക്കല്‍ ശാമില്‍ കച്ചവടാവശ്യാര്‍ഥം എത്തിയപ്പോള്‍ റോമാ ചക്രവര്‍ത്തി ഹിര്‍ഖല്‍ അവരുടെ അടുത്തേക്ക് തന്റെ ദൂതന്മാരെ വിട്ട് അവരെ തന്റെ ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയുണ്ടായി. ഒട്ടേറെ മഹത്തുക്കളിരിക്കുന്ന തന്റെ രാജസദസ്സിലേക്ക് അവരെ കൊണ്ടുവന്നു. പിന്നീട് അവരുടെ സംസാരം പരിഭാഷപ്പെടുത്താനായി ദ്വിഭാഷിയെയും എത്തിച്ചു. എന്നിട്ട് രാജാവ് ചോദിച്ചു: ''നിങ്ങളില്‍ ആരാണ് പ്രവാചകനാണെന്ന് വാദിക്കുന്ന മനുഷ്യനു(മുഹമ്മദ്)മായി അടുത്ത കുടുംബബന്ധമുള്ളത്?''


അപ്പോള്‍ അബൂസുഫ്യാന്‍ മറുപടി പറഞ്ഞു: ''ഞാനാണ് അയാളുമായി ഏറ്റവും അടുത്ത ബന്ധമുള്ളവന്‍.'' രാജാവ് അദ്ദേഹത്തെ അടുത്തേക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ദൂതന്മാര്‍ അബൂസുഫ്‌യാനെ രാജാവിന്റെ തൊട്ടടുത്തേക്ക് നിര്‍ത്തി. എന്നിട്ട് ദ്വിഭാഷി മുഖേനെ അബുസുഫ്യാനോടായി നബിﷺയെ പറ്റി ചോദിക്കുന്നു. അബൂസുഫ്യാന്‍ മറുപടി പറയുന്നതില്‍ വല്ല കളവുമുണ്ടെങ്കില്‍ പിറകില്‍ നില്‍ക്കുന്ന ക്വുറൈശികള്‍ക്ക് അവ ചൂണ്ടിക്കാട്ടാമെന്നു പറഞ്ഞു.


അബൂസുഫ്യാന്‍(റ) പറയുന്നു: ''മറ്റുള്ളവര്‍ ഞാന്‍ പറഞ്ഞതില്‍ കളവുണ്ടെന്ന് മുഹമ്മദ് ﷺ നബിയോട് പറയുമായിരുന്നില്ലെങ്കില്‍ ഞാന്‍ അയാളെ കുറിച്ച് കളവ് തന്നെ പറയുമായിരുന്നു.'' പിന്നീട് ഹിര്‍ഖല്‍ എന്നോട് മുഹമ്മദിﷺനെ കുറിച്ച് ചോദിച്ചു.




قَالَ: كَيْفَ نَسَبُهُ فِيكُمْ؟ قُلْتُ: هُوَ فِينَا ذُو نَسَبٍ‏ (صحيح البخاري ومسلم)


 ''*അദ്ദേഹത്തിന്റെ

തറവാട് ( നസബ)

(കുടുംബപാരമ്പര്യം ) എങ്ങനെയാണ്?'*' 


*ഞാന്‍ പറഞ്ഞു: ''അദ്ദേഹം ഉന്നത നസബ ( തറവാട് ) യുള്ളയാളാണ്* (കുലജാതനാണ്.'' )


(*ഇവിടെയും നബിയുﷺടെ നസബ എന്താണന്നാണ് ചോദിക്കുന്നത്*


*നസബ എന്ത് എന്നാൽ പിതാവുള്ള തറവാട്ടിൽ പിറന്നവനല്ലേ എന്നാണ്* 



*ഇവിടെയും തിരുനബി തറവാടില്ലാത്തയാളായിരുന്നങ്കിൽ അബൂസുഫ്യാൻ അത് പറയുമായിരുന്നു'  അവർ പറയാത്തത് മുഹമ്മദ് ﷺഅബ്ദുല്ലാഹ് യുടെ പുത്രനാണന്ന് ആ ഖുറൈശികൾക്ക് വ്യക്തമായ ബോധ്യമുള്ളത് കൊണ്ടും അറിവുള്ളത് കൊണ്ട്മാണ് അവർ ഈ ഘട്ടത്തിൽ പോലും പറയാൻ കഴിയാതിരുന്നത്

എന്നിട്ടും ചില അച്ചായന്മാർ

 ഇസ്ലാമിലേക്കുള്ള ഒഴുക്ക് തടയാൻ വേണ്ടി കള്ളത്തരങ്ങൾ വിളമ്പി കൊണ്ടിരിക്കുന്നത്*

 ' *ഇത്തരം കള്ളത്തരങ്ങൾ കൊണ്ട് കാലിന്നടിയിലെ മണ്ണ് കൂടുതൽ ഒലിച്ചുപോകുമെന്നേയുള്ളൂ*


*ജനങ്ങൾ ചിന്തിക്കുന്നവരാണ് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്*)




 ഹിര്‍ഖല്‍ ചോദിച്ചു ''അദ്ദേഹത്തിന് മുമ്പ് നിങ്ങളില്‍ ആരെങ്കിലും ഇത്തരം കാര്യങ്ങള്‍ വാദിച്ചിരുന്നോ?'' ഞാന്‍ പറഞ്ഞു: ''ഇല്ല.'' ''അദ്ദേഹത്തിന്റെപിതാക്കന്മാരില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ?''


''ഇല്ല.''


''അദ്ദേഹത്തെ പിന്‍പറ്റുന്നത് അധമരോ ഉന്നതരോ?''


''അധമരാണ് കൂടുതലും.''


''അവര്‍ വര്‍ധിക്കുന്നുവോ, അതോ കുറയുന്നുവോ?''


''വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.''


''അദ്ദേഹത്തിന്റെ മതത്തില്‍ നിന്ന് ആരെങ്കിലും ക്ഷുഭിതരായി പുറത്ത് വരുന്നുണ്ടോ?''


''ഇല്ല.''


''അദ്ദേഹം കരാര്‍ ലംഘിക്കാറുണ്ടോ?''


''ഇല്ല, ഒരുപാട് കാലമായി ഞങ്ങള്‍ക്കിടയില്‍ അത്തരംഅനുഭവങ്ങളില്ല.'' (ഇതല്ലാതെ മറ്റൊന്നും പറയാന്‍ എനിക്കായില്ല).


''അദ്ദേഹം നിങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ?''


''അതെ!''


''എത്ര കാലമായിരുന്നു നിങ്ങള്‍ക്കിടയിലുള്ള പോരാട്ടം?''


''ഞങ്ങള്‍ക്കിടയിലുള്ള യുദ്ധം തുല്യശക്തികളുടെ പോരാട്ടമായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ ജയിച്ചിട്ടുണ്ട്, ചിലപ്പോള്‍ അവര്‍ വിജയിച്ചിട്ടുണ്ട്.''


''എന്താണ് അദ്ദേഹം നിങ്ങളോട് കല്‍പിക്കുന്നത്?''


''അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ ഒരു വസ്തുവിനെയും പങ്കുചേര്‍ക്കരുതെന്നും പൂര്‍വ്വ പിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ മാറ്റിനിര്‍ത്തണമെന്നും നമസ്‌കാരം, സത്യസന്ധത, കുടുംബ ബന്ധം, മാന്യത ഇവയൊക്കെ നിലനിര്‍ത്തണമെന്നുമാണ് കല്‍പിക്കുന്നത്.''


അദ്ദേഹം കളവ് പറയാറുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നാണല്ലോ മറുപടി. മനുഷ്യരുടെ വിഷയത്തില്‍ കളവ് പറയാത്ത ഒരാള്‍ അല്ലാഹുവിന്റെ കാര്യത്തില്‍ കളവ് പറയുമോ? അദ്ദേഹത്തെ പിന്‍പറ്റുന്നവര്‍ ഉന്നതരോ, അധമരോ എന്നതിന്റെ മറുപടി അധമരെന്നല്ലേ? ശരിയാണ്! പ്രവാചകന്മാരുടെ അനുയായികള്‍ ദുര്‍ബലരും താഴേക്കിടയിലുള്ളവരുമായിരിക്കും. അവര്‍ വര്‍ധിക്കുന്നുവോ കുറയുന്നുവോ എന്ന ചോദ്യത്തിന് കിട്ടിയ മറുപടി വര്‍ധിക്കുന്നുവെന്നല്ലേ? ശരിയാണ്! വിശ്വാസം വര്‍ധിച്ചുകൊണ്ടേയിരിക്കും; അത് പൂര്‍ണമാകുന്നത് വരെ. ആരെങ്കിലും മതപരിത്യാഗം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നുത്തരം കിട്ടിയില്ലേ? ശരിയാണ്! അപ്രകാരമാണ് ഈമാനിന്റെ മാധുര്യം അനുഭവിച്ചാല്‍ സംഭവിക്കുക.


അദ്ദേഹം ചതിക്കാറില്ല എന്നും പറഞ്ഞില്ലേ? ദൈവദൂതന്മാരുടെ മാതൃകയാണത്. അവര്‍ ചതിക്കില്ല. അദ്ദേഹം കല്‍പിക്കുന്നത് ഏകദൈവാരാധനയും വിരോധിക്കുന്നത് ബഹുദൈവത്വവും ശിര്‍ക്കുമാണല്ലോ. നമസ്‌കാരവും സത്യസന്ധതയും മാന്യതയും അദ്ദേഹം കല്‍പിക്കുകയും ചെയ്യുന്നു.


എന്നിട്ട് ഹിര്‍ഖല്‍ അബൂസുഫ്യാനോടായി പറഞ്ഞു: ''താങ്കള്‍ പറയുന്നത് സത്യമാണെങ്കില്‍, അദ്ദേഹം ഞാന്‍ നില്‍ക്കുന്ന ഈ പ്രദേശം അടക്കം ഉടമപ്പെടുത്തും. എനിക്കറിയാമായിരുന്നു, ഒരു ദൈവദൂതന്റെ ഉയിര്‍പിനെ കുറിച്ച്. പക്ഷേ, അദ്ദേഹം നിങ്ങളില്‍ (അറബികള്‍) നിന്നാകുമെന്ന് ഞാന്‍ നിനച്ചതേയില്ല.''


ഹിര്‍ഖല്‍ ദ്വിഭാഷിയോടായി പറഞ്ഞു: ''



നാം അദ്ദേഹത്തിന്റെ നസബ (തറവാടിനെ) കുറിച്ച് ചോദിച്ചപ്പോള്‍ ഉന്നത ( നസബ>

തറവാട്ടിൽ ജനിച്ചവൻ

(കുലജാത )നെന്ന മറുപടി കിട്ടി. അതെ, ശരിയാണ്! പ്രവാചകന്മാര്‍ ആ സമൂഹത്തിലെ മാന്യമായ കുടുംബങ്ങളിലാണ് ഭൂജാതരാകാറുള്ളത്.''


فَقَالَ (هرقل) لِلتَّرْجُمَانِ: قُلْ لَهُ: سَألْتُكَ عَنْ نَسَبِهِ؟ فَذَكَرْتَ أَنَّهُ فِيكُمْ ذُو نَسَبٍ، فَكَذَلِكَ الرُّسُلُ تُبْعَثُ فِي نَسَبِ قَوْمِهَا



''അദ്ദേഹത്തിന്റെ കുടുംബത്തിലെ പൂര്‍വികരാരെങ്കിലും ഇത്തരം കാര്യങ്ങള്‍ നേരത്തെ വാദിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ഇല്ല' എന്ന മറുപടിയാണ് കിട്ടിയത്. അല്ലാത്തപക്ഷം തന്റെ പൂര്‍വികര്‍ വാദിച്ചത് അതേപടി പിന്‍പറ്റുകയാണയാള്‍ എന്ന് പറയാമായിരുന്നു.''


''അദ്ദേഹത്തിന്റെ പിതാക്കളില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ എന്ന് ചോദിച്ചപ്പോഴും നമുക്ക് മറുപടി കിട്ടിയത് 'ഇല്ല' എന്നത്രെ. അല്ലാത്തപക്ഷം പൂര്‍വികരുടെ അധികാരക്കസേര തിരിച്ചുപിടിക്കാന്‍ ഇറങ്ങിയ ഇളം തലമുറക്കാരന്‍ എന്ന് നമുക്ക് പറയാമായിരുന്നു.''


''എനിക്ക് അദ്ദേഹത്തിനടുത്തേക്ക് എത്താന്‍ സാധിക്കുമായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കാണുക തന്നെ ചെയ്യുമായിരുന്നു. ഞാന്‍ അദ്ദേഹത്തിനടുത്തത്തിയിരുന്നെങ്കില്‍ ഞാന്‍ ആ പാദങ്ങള്‍ കഴുകുമായിരുന്നു.''


അബൂ സുഫ്യാന്‍ തുടരുന്നു: ''പിന്നീട് ഹിര്‍ഖല്‍, നബിﷺ കൊടുത്തയച്ച സന്ദേശം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. ദിഹ്‌യത്തുല്‍ കല്‍ബി(റ)യുടെ അടുക്കലായിരുന്നു നബിﷺ ആ സന്ദേശം കൊടുത്തയച്ചിരുന്നത്. എന്നിട്ട് അദ്ദേഹം അത് വായിച്ചു: ''പരമ കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.


ഇത് ദൈവദൂതനായ മുഹമ്മദ് ബിന്‍ അബ്ദുല്ലയില്‍ നിന്ന് റോമാ ചക്രവര്‍ത്തിയായ ഹിര്‍ഖലിനുള്ള സന്ദേശം. നേര്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ, ഇസ്ലാമിലേക്ക് ഞാന്‍ താങ്കളെ ക്ഷണിക്കുന്നു. താങ്കള്‍ മുസ്ലിമാവുക. എങ്കില്‍ താങ്കള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും. അല്ലാഹു താങ്കള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കും. താങ്കള്‍ ഈ സത്യസന്ദേശം സ്വീകരിക്കാതെ പിന്‍മാറുകയാണെങ്കില്‍ അതിന്റെ ശിക്ഷ താങ്കള്‍ അനുഭവിക്കേണ്ടിവരും. (എന്നിട്ട് ഖുര്‍ആനിലെ ഈ വചനം ചേര്‍ത്തിരിക്കുന്നു:)


''(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവേയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക'' (ഖുര്‍ആന്‍ 3:64).


അബൂസുഫ്യാന്‍ തുടരുന്നു: ''ഹിര്‍ഖലിനു മുന്നില്‍ പ്രവാചകസന്ദേശം വായിച്ചു തീര്‍ന്നപ്പോഴേക്കും വലിയ ബഹളവും ഒച്ചപ്പാടും തുടങ്ങി. ആളുകളുടെ ശബ്ദം ഉയര്‍ന്നു. ഞങ്ങള്‍ അവിടെ നിന്നും പുറത്താക്കപ്പെട്ടു. അപ്പോള്‍ ഞാന്‍ എന്റെ കൂട്ടത്തിലൊരാളോടായി പറഞ്ഞു. ആ ഇബ്നു അലി കബ്ശയുടെ വാക്കുകള്‍ രാജാവിന് വലിയ മതിപ്പുണ്ടാക്കിയിരിക്കുന്നു, അവനെ റോമാചക്രവര്‍ത്തി ഭയപ്പെടുന്നതു പോലെ തോന്നും. അല്ലാഹു എന്നെ മുസ്ലിമാക്കി മാറ്റുന്നതുവരെ എനിക്കുറപ്പായിരുന്നു അദ്ദേഹം (റസൂല്‍) ശത്രുക്കളെയെല്ലാം അതിജയിക്കും എന്ന്.''


ബൈത്തുല്‍ മുക്വദ്ദസിലെ ഹിര്‍ഖലിന്റെ പ്രതിനിധിയായ ഇബ്നുനാത്വൂര്‍ പറയുന്നു: ''ഹിര്‍ഖല്‍ ബൈത്തുല്‍ മുക്വദ്ദസിലെത്തിയ ഒരു ദിവസം രാവിലെ ഉന്മേഷമില്ലാതെ കാണപ്പെട്ടു. അദ്ദേഹത്തിന്റെ കൂടിയാലോചനാ സമിതി അംഗങ്ങളില്‍ ചിലര്‍ അദ്ദേഹത്തോട് ഇത് നേരിട്ട് പറയുകയും ചെയ്തു.''


അപ്പോള്‍ ഹിര്‍ഖല്‍ അവനോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ''ഇന്നലെ ഞാന്‍ പ്രശ്നം വെച്ച് നോക്കിയപ്പോള്‍ ഖിതാന്‍ (ചേലാകര്‍മം) ചെയ്ത ഒരു പുതിയ രാജാവിന്റെ രംഗപ്രവേശം ശ്രദ്ധയില്‍പെട്ടു. ആരാണ് ഇവിടെ ഖിതാന്‍ (ചേലാകര്‍മം) ചെയ്യുന്ന കൂട്ടര്‍?'' അവര്‍ പറഞ്ഞു: ''യഹൂദികള്‍ മാത്രമാണത് ചെയ്യാറുള്ളത്. അവര്‍ നമ്മള്‍ക്കൊരു ശത്രുവാകാന്‍ മാത്രം ശേഷിയുള്ളവരുമല്ല, താങ്കളൊന്ന് കല്‍പിച്ചാല്‍ അവരെ നമുക്ക് നിഷ്‌കാസനം ചെയ്യാവുന്നതേയുള്ളൂ.'' ഇതിനിടയിലാണ് ഹിര്‍ഖലിനടുത്തേക്ക് ഒരാളെ ഗസ്സാന്‍ രാജാവിന്റെ ദൂതുമായി എത്തിക്കുന്നത്. (അത് അദിയ്യ്ബ്നു ഹാത്വിം ആണെന്നാണ് ചരിത്രപക്ഷം. ബസ്വറയിലെ ഹാരിഥുല്‍ ഗസ്സാനി നബിയുടെ ദൂതുമായി അദ്ദേഹത്തെ ഹിര്‍ഖലിനടുത്തേക്കയച്ചതായിരുന്നു. അദിയ്യ് ആ സമയത്ത് മുസ്ലിമായിരുന്നില്ല).


ദൂതന്‍ നബിയെ കുറിച്ചുള്ള വിവരങ്ങള്‍ ഹിര്‍ഖലിനെ ധരിപ്പിച്ചു. ഹിര്‍ഖല്‍ അയാളെ പിടിച്ചുകെട്ടി ചേലാകര്‍മം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഉത്തരവിട്ടു. അതെ, എന്നുത്തരം കിട്ടിയപ്പോള്‍ അദിയ്യ് പറഞ്ഞു: ''അറബികള്‍ ഇപ്രകാരം ചെയ്യാറുണ്ട്.'' ഉടനെ ഹിര്‍ഖല്‍ പ്രതികരിച്ചു: ''ഞാന്‍ മനസ്സിലാക്കുന്ന രാജാവ് അദ്ദേഹം തന്നെ.'' പിന്നെ റൂമിയയിലെ തന്റെ സതീര്‍ഥ്യന് അദ്ദേഹം കത്തെഴുതി; കൂടുതല്‍ പഠിക്കാന്‍. ശാമിലെ ഹിംസ് പട്ടണത്തിലേക്ക് ഹിര്‍ഖല്‍ പുറപ്പെടുകയും ചെയ്തു. ഹിംസിലെത്തുന്നതിന് മുമ്പ് തന്നെ റോമാ രാജാവിന്റെ ദൂത് കിട്ടി. അദ്ദേഹം (മുഹമ്മദ്) നബി

തന്നെ! ഹിംസിലെ കൊട്ടാരത്തിലെത്തി ഹിര്‍ഖല്‍ മുറിയില്‍ പ്രവേശിച്ചു. പ്രധാനികളെയെല്ലാം വിളിച്ചു വരുത്തി അദ്ദേഹം റോമാ ജനതയോടു പറഞ്ഞു: ''നിങ്ങള്‍ക്ക് വിജയവും വിവേകവും സ്ഥിരമായ രാജഭരണവും വേണമെങ്കില്‍ നിങ്ങള്‍ ഈ പ്രവാചകന് (മുഹമ്മദിന്) ബൈഅത്ത് (കരാര്‍) ചെയ്യുക.'' ഉടനെ ജനങ്ങള്‍ വിറളി പിടിച്ച കാട്ടുകഴുതകളെ പോലെ ഇളകിയാര്‍ത്തു. ഇത് കണ്ടു ഹിര്‍ഖല്‍ തന്റെ കവാടം കൊട്ടിയടച്ചു. അയാള്‍ക്ക് മനസ്സിലായി തന്റെ ജനത ഈ സത്യം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന്. കുറച്ച് കഴിഞ്ഞ് വാതില്‍ തുറന്ന അദ്ദേഹം അവരോട് പറഞ്ഞത് ''നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തോട് എത്രമാത്രം കൂറുണ്ടെന്ന് ഞാന്‍ പരിക്ഷിച്ചതല്ലേ'' എന്നാണ്! അപ്പോള്‍ അവര്‍ ഒന്നടങ്കം അദ്ദേഹത്തിനു മുമ്പില്‍ സാഷ്ടാഗം ചെയ്തു. ഇതായിരുന്നു ഹിര്‍ഖലിന്റെ, ചരിത്രത്തിലെ അവസാന രംഗം'' 


(സ്വഹീഹ്ബുഖാരി  ഹദീസ് നമ്പർ 7

സ്വഹീഹ് മുസ്ലിം 1773 നമ്പർ

ഹദീസ്)


*അവിടത്തെ തറവാട് ന്റെ ഖുറൈശികൾ തന്നെ സമ്മദിച്ച ധാരാളം ഹദീസുകൾ ഇനിയും സ്വീകാര്യമായ റിപ്പോർട്ടിലൂടെ കൊണ്ട് വരാൻ സാധിക്കുന്നതാണ്*


*അസ് ലം പരപ്പനങ്ങാടി*

ഇസ്ലാം:അല്ലാഹു കഅബക്ക് ചുറ്റും ഖുറൈശികൾ പ്രതിഷ്ടിച്ച 360 ദൈവങ്ങളിൽ ഒന്നായിരുന്നോ ?

 Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ഖുർആനിൽ പറയുന്ന അല്ലാഹു കഅബക്ക് ചുറ്റും ഖുറൈശികൾ പ്രതിഷ്ടിച്ച 360 ദൈവങ്ങളിൽ ഒന്നായിരുന്നോ ?



മറുപടി


അല്ല 'ഖുർആനിൽ പ്രതി പാതിച്ച അല്ലാഹു ആകാശഭൂമി കളും സർവചരാചരങ്ങളും സ്രഷടിച്ച മുൻ കഴിഞ്ഞ പ്രവാചകൻമാർ പഠിപ്പിച്ച ഏക സത്യ ദൈവമായ ലോക രക്ഷിതാവാണ് '



ചോദ്യം


ലാത്തയുടെയും ഉസ്സയുടേയും 

മനാ ആയുടേയും അപ്പനാണോണോ?


മറുപടി



അല്ല 'അങ്ങനെ വിശുദ്ധ ഗ്രന്തത്തിൽ പറഞ്ഞിട്ടേയില്ല

അല്ലാഹുവിന്റെ മകനാണ് ഈസ നബി എന്നും യാകൂബ് നബി യോട് ഗുസ്തി 'പ്പിടിച്ചു തോറ്റ ഗതിഘട്ട ദൈവത്തെ 

ക്രിസ്ത്തിയ പുരോഹിതൻമാർ വാദിക്കുന്നത് പോലെ


അല്ലാഹുവിന്ന് പെൺമക്കളുണ്ടന്നു് മക്കാ മുശ്രിക്കുകൾ വാദിച്ചതിനെ എതിർക്കുകയും ചോദ്യം ചെയ്യുകയും ആയിരുന്നു വിശുദ്ധ ഖുർആനും പ്രവാചക മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലയും '


അതിനെ ചോദ്യം ചെയ്തപ്പോഴാണ് പ്രവാചകനെതിരെ അവർ അക്രമങ്ങൾ അഴിച്ച് വിട്ട് സ്വന്തം നാട്ടിൽ നിന്നും പുറത്തു പോകേണ്ടി വന്നത്


നിങ്ങൾ അല്ലാഹുവിന് പെൺകുട്ടികളെ ആക്കുകയാണോ എന്ന് ചോദിച്ചു അല്ലാഹു ഖുർആനിൽ അവരുടെ തെറ്റായ വാദത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തത്


 ചോദ്യം


 മക്കയിൽ മുശ്രിക്കുകൾ അല്ലാഹുവിൻറെ വിഗ്രഹം ഉണ്ടാക്കി വെച്ചിരുന്നോ?


 ഉത്തരം


മക്കയിൽ മുശ്രിക്കുകൾ

 അല്ലാഹുവിൻറെ വിഗ്രഹങ്ങൾ ഉണ്ടാക്കി വെച്ചു എന്നതിന് യാതൊരു തെളിവും ഇല്ല


ചോദ്യം 



 ദൈവങ്ങളെ മുഴുവനും മുഹമ്മദ് ഒറ്റ ദൈവം ആക്കുകയോ എന്ന് മുശ്രിക്കുകൾ ചോദിച്ചിരുന്നു അതിൻറെ ഉദ്ദേശം എന്ത്?


 ഉത്തരം



  മക്കാ മുശ്രിക്കുകൾ ആരാധിച്ചിരുന്ന അവരുടെ പ്രതിഷ്ഠകളും വിഗ്രഹങ്ങളും  യഥാർത്ഥ ആരാധ്യൻ മാരല്ലന്നും   ലോക സൃഷ്ടാവും പരിപാലകനുമായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നും മുഹമ്മദ് നബി സ്വ പ്രഖ്യാപിച്ചപ്പോൾ അതിനെ ചോദ്യം ചെയ്തുകൊണ്ട് ഞങ്ങടെ ദൈവങ്ങളെ   മുഹമ്മദ് ഒറ്റ ദൈവം ആക്കുകയോ എന്ന് മുശ്രിക്കുകൾ കൾ പറയുകയുണ്ടായി



ഇതിൻറെ അർത്ഥം  മുഹമ്മദ് നബി അവരുടെ വിഗ്രഹങ്ങളും പ്രതിഷ്ഠകളും അടിച്ചു പരത്തി  ഒറ്റ ദൈവത്തെ പ്രതിഷ്ഠിച്ചു എന്നല്ല'



 മറിച്ച്  സൃഷ്ടാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ മറ്റു വിഗ്രഹങ്ങളെ ആരാധിക്കാൻ പാടില്ല എന്ന് മൂസാ പ്രവാചകർ അടക്കമുള്ള മറ്റു പ്രവാചകന്മാർ പ്രഖ്യാപിച്ചത് പോലെയുള്ള ആശയം അവർക്ക് പഠിപ്പിച്ചു കൊടുത്തപ്പോൾ

മക്കാ മുശ്രിക്കുകൾ അതിനെ എതിർത്തുകൊണ്ട് ആക്ഷേപിച്ച വാക്ക് മാത്രമാണിത്


അവർ ആരാധിച്ചിരുന്ന ധാരാളം പ്രതിഷ്ഠകളിൽ നിന്നും വിഗ്രഹങ്ങളിൽ നിന്നും ഒരു വിഗ്രഹത്തെ പിടിച്ച് മുഹമ്മദ് നബി സ്വ അല്ലാഹു എന്ന് പറഞ്ഞു  എന്നല്ല അതിൻറെ അർത്ഥം '


അല്ലാഹുവിന് മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്ന് പ്രഖ്യാപിച്ചതിനെപ്പറ്റി  മക്കാ മുശ്രിക്കുകൾ ആക്ഷേപിച്ചു പറഞ്ഞത് മാത്രമാണത്



ഖുർആൻ രേഖപ്പെടുത്തുന്നു: “തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം.” (ഖുർആൻ 3:51)



കണിശമായ ഏകദൈവാരാധനയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. യേശു ദൈവപുത്രനാണെന്ന വാദത്തെയും ത്രിത്വ സങ്കല്പത്തെയുമെല്ലാം ഖുർആൻ ശക്തമായി എതിർക്കുന്നു (9:30, 5:73). അല്ലാഹുവിനെ മാത്രം ആരാധിക്കുവാനാണ് യേശു പഠിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന ഖുർആൻ വചനം കാണുക. “മര്‍യമിന്‍റെ മകന്‍ മസീഹ്‌(മിശിഹാ) തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞതിതാണ്-‘ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ ആരെങ്കിലും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല.” (ഖുർആൻ 5:72)


യേശു ദൈവാംശമാണെന്ന ക്രൈസ്തവവാദത്തെ ഖുർആൻ ഖണ്ഡിക്കുന്നത് ‘അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നാണ് യേശു പഠിപ്പിച്ചത്’ എന്ന പ്രഖ്യാപനത്തിലൂടെയാണ്. മുഖ്യകല്പനയെക്കുറിച്ച ചോദ്യത്തിന് യേശു നൽകിയ മറുപടിയായി ബൈബിൾ പറയുന്നത് കാണുക: “ഇസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കണം.” (മാർക്കോസ് 12:28-30) യേശുവിന്റെ മറ്റൊരു പ്രസ്താവന ബൈബിൾ ഉദ്ധരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി 4:10)


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന് മാത്രമേ ആരാധനകളർപ്പിക്കാവൂ എന്നാണ് യേശുവുൾപ്പെടെയുള്ള പ്രവാചകന്മാരെല്ലാം പഠിപ്പിച്ചതെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. കല്ല് മുതൽ വിഗ്രഹം വരെയും ആൽമരം മുതൽ തുളസിച്ചെടി വരെയും ശവകുടീരങ്ങൾ മുതൽ മഹാത്മാക്കൾ വരെയും നാഗം മുതൽ പശു വരെയും മാലാഖമാർ മുതൽ പിശാചുക്കൾ വരെയും പുണ്യവാളന്മാർ മുതൽ പ്രവാചകന്മാർ വരെയുമുള്ള ആരും തന്നെ ആരാധനകളർഹിക്കുന്നില്ല. സർവശക്തനായ അല്ലാഹു അല്ലാതെ. ഇതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം-“ലാ ഇലാഹ ഇല്ലല്ലാഹ്.”


‘അല്ലാഹു’ എന്ന് പറയുമ്പോൾ അത് മുസ്‌ലിംകളുടെ ഒരു കുലദൈവമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എല്ലാ ദേശക്കാരുടെയും വർഗക്കാരുടെയും സാക്ഷാൽ ദൈവത്തെ അറബിയിൽപറയുന്ന പേരാണ് ‘അല്ലാഹു’ എന്നത്. അറബികളായ അമുസ്‌ലിംകളും ദൈവത്തെ വിളിക്കുന്നത് ‘അല്ലാഹു’ എന്നാണ്(https://en.wikipedia.org/wiki/Allah). ദൈവത്തെ കുറിക്കാൻ അറബിക് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പദവും ‘അല്ലാഹു’ എന്നാണ് (https://www.thegospelcoalition.org/article/is-allah-god/).


അസ് ലം പരപ്പനങ്ങാടി


ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w

Thursday, August 27, 2020

ഇസ്ലാം:സാലിം മുലപ്പാൽ കുടിച്ച സംഭവവും ആഇശ റ യുടെ അഭിപ്രായ പ്രകടനവും*

 *സാലിം മുലപ്പാൽ കുടിച്ച സംഭവവും

ആഇശ റ യുടെ അഭിപ്രായ പ്രകടനവും*



ഇസ്ലാമിന്റെ വിമർശകർ വിമർശിക്കാൻ വേണ്ടി കൊണ്ട് വരുന്ന ഒരു ഹദീസ് ഇങ്ങനെയാണ്




 “ആഇശയില്‍നിന്ന്‍: അബൂഹുദൈഫയുടെ വിമോചിത അടിമ സാലിം അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും കൂടെ അവരുടെ വീട്ടിലായിരുന്നു താമസം. ഒരിക്കല്‍ സഹ്‌ലാ ബിന്‍ത് സുഹൈല്‍ നബിയുടെ അടുത്തുവന്ന് പറഞ്ഞു: 'സാലിം ഇതര പുരുഷന്മാരെപ്പോലെ പ്രായപൂര്‍ത്തിയും ബുദ്ധിവളര്‍ച്ചയും പ്രാപിച്ചിരിക്കുന്നു. അവന്‍ ഞങ്ങളുടെ അടുത്ത് കടന്നുവരാറുണ്ട്. അബൂ ഹുദൈഫക്ക് അതില്‍ മനപ്രായാസമുള്ളതായി ഞാന്‍ വിചാരിക്കുന്നു. അപ്പോള്‍ നബി അവരോട് പറഞ്ഞു: 'നീ അവന് മുലപ്പാല്‍ കൊടുക്കുക, എന്നാല്‍ അവന്‍ നിനക്ക് വിവാഹം കഴിക്കാന്‍ നിഷിദ്ധമായവനാകും; അബൂഹുദൈഫയുടെ മനസ്സിലുള്ള പ്രയാസം നീങ്ങുകയും ചെയ്യും. അവള്‍ (പിന്നീടൊരു ദിവസം) നബിയുടെ അടുത്ത് വന്ന്‍ പറഞ്ഞു: 'ഞാനവന് മുലപ്പാല്‍ കുടിപ്പിച്ചു. അങ്ങനെ അബൂ ഹുദൈഫയുടെ മനസ്സിലുണ്ടായിരുന്ന പ്രയാസം നീങ്ങി.”_




. സ്വഹീഹു മുസ്ലിം 372മത്തെ പേജ്, 882-)മത്തെ ഹദീസ് ഇങ്ങനെ കാണാം



 'ബന്ധം സ്ഥാപിതമാകണമെങ്കില്‍ വിശപ്പടങ്ങുന്ന നിലയില്‍ മുലകുടിക്കണം'.


മറ്റൊരു ഹദീസ് ഇങ്ങനെ


 “ആഇശയില്‍നിന്ന്‍: ഒരിക്കല്‍ പ്രവാചകന്‍ എന്നെ സന്ദര്‍ശിച്ചപ്പോള്‍ എന്റെ അടുത്ത് ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. പ്രവാചകന്‍ അതില്‍ നീരസപ്പെട്ടു. അവിടത്തെ മുഖത്ത് ഞാന്‍ കോപം ദര്‍ശിച്ചു. ഞാന്‍ പറഞ്ഞു: 'ദൈവദൂതരേ, അയാള്‍ മുലകുടി ബന്ധത്തിലുള്ള എന്റെ സഹോദരനാണ്.' പ്രവാചകന്‍ പ്രതിവചിച്ചു: 'മുലകുടി ബന്ധത്തിലൂടെയുള്ള നിങ്ങളുടെ സഹോദരന്മാരെപ്പറ്റി നിങ്ങള്‍ ശരിക്കും നോക്കി മനസ്സിലാക്കണം. തീര്‍ച്ചയായും വിശപ്പടക്കുന്ന നിലയില്‍ മുലപ്പാല്‍ കുടിച്ചാല്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാകുകയുള്ളൂ." 


 ഇതേ ഹദീസ് തന്നെ ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നതുകൂടി നോക്കാം. 1756 ആം നമ്പര്‍ ഹദീസ്. “ആഇശയില്‍നിന്ന്‍: 'ഒരിക്കല്‍ റസൂല്‍ എന്‍റെയടുത്ത് വന്നപ്പോള്‍ എന്റെ വീട്ടില്‍ ഒരു പുരുഷനുണ്ടായിരുന്നു. അതിഷ്ടപ്പെടാത്തപോലെ നബിയുടെ മുഖഭാവം മാറിയതായി തോന്നി. ആഇശ പറഞ്ഞു: ‘ഇത് എന്റെ സഹോദരനാണ്.’ നബി പറഞ്ഞു: ‘ആരൊക്കെയാണ് നിങ്ങളുടെ സഹോദരന്മാരെന്ന് നന്നായി മനസ്സിലാക്കിക്കൊള്ളുക. പാല് മാത്രം കുടിക്കുന്ന ശിശുപ്രായത്തില്‍ മുലകുടിച്ചെങ്കില്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവുകയുള്ളൂ.”_


*വിമർഷനം*


_"ആരാന്റെ വിഷയത്തില്‍ നബി പറഞ്ഞ അഭിപ്രായവും സ്വന്തം ഭാര്യയുടെ കാര്യത്തില്‍ പറഞ്ഞ അഭിപ്രായവും നിങ്ങള്‍ കണ്ടല്ലോ. ഒന്നുകില്‍ മുസ്ലിം ലോകം ഈ ഹദീസ് പ്രമാണമല്ല എന്ന്‍ അംഗീകരിക്കണം. അതല്ലെങ്കില്‍ ഇത് സത്യമാണെന്നും പ്രമാണമാണെന്നും അംഗീകരിച്ചുകൊണ്ട് വിമര്‍ശനങ്ങള്‍ക്ക് മാന്യമായ രൂപത്തില്‍ വസ്തുനിഷ്ഠമായി മറുപടി പറയണം.”_


*മറുപടി*


ലോകത്തുള്ള ഏത് സ്ത്രീക്കും തനിക്ക് തോന്നുന്ന ഏത് പുരുഷനുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും അതിലൂടെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും അപ്പോള്‍ മാത്രമേ സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണ്ണമാവുകയുള്ളു എന്നുമാണല്ലോ യുക്തിവാദ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടുള്ളവര്‍ സദാചാരത്തെക്കുറിച്ച് പ്രകടിപ്പിക്കുന്ന ഏതഭിപ്രായവും വേശ്യയുടെ ചാരിത്ര്യപ്രസംഗത്തേക്കാള്‍ അധമമായിരിക്കും. അമ്മ-പെങ്ങള്‍ ഭോഗത്തെയും മൃഗ-ശവരതികളെയും വരെ ന്യായീക്കരിക്കാറുള്ള യുക്തിവാദികള്‍ക്ക് ഏത് വീക്ഷണകോണിലൂടെ നോക്കിയാലും ഈ ഹദീസുകളില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റ് കണ്ടെത്താന്‍ കഴിയുകയില്ല. മുസ്ലിം ലോകം പണ്ടുകാലം മുതലേ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഹദീസുകളാണവ. അവയില്‍ എന്താണ് 'കുട്ടികള്‍ കണ്ടാല്‍ പ്രശ്നമാകുന്നതെ'ന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല! 


വിമർഷകരുദ്ധരിച്ച ഹദീസുകളെല്ലാം ശരിയും പ്രമാണവുമാണ്. പ്രവാചകന്‍ ഏതെങ്കിലും നിലക്ക് ഇരട്ടത്താപ്പ് കാണിക്കുകയോ 'പ്ലെയ്റ്റ് മറിച്ചിടുക'യോ ചെയ്യുന്ന പ്രശ്നവും അവയിലില്ല. ഉള്ളത് വിമർഷകരുടെ കബളിപ്പിക്കലും വിഡ്ഡിത്തം നിറഞ്ഞ വാദങ്ങളുമാണ്! ഇക്കാര്യം തിരിച്ചറിയാന്‍ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വിശദീകരണ സഹിതം ഈ ഹദീസുകള്‍ വായിച്ചാല്‍ മാത്രം മതിയാകും. അതിനാല്‍ തന്നെ ഇനിയും ഇത്തരം ഹദീസുകള്‍ പോക്കിപ്പിടിച്ചുകൊണ്ട് ഇസ്ലാമിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുവെങ്കില്‍ അത് 'മാന്യമായ രൂപത്തിലുള്ളതും വസ്തുനിഷ്ഠവുമായിരിക്കണം എന്ന്‍ ആദ്യമേ ഓര്‍മപ്പെടുത്തട്ടെ. അതേസമയം, ഇസ്ലാമിക മര്യാദകളെ ആദരവോടെ കാണുന്നവരും എന്നാല്‍ ഈ ഹദീസുകളുടെ വിശദാംശങ്ങളെക്കുറിച്ച് അറിവില്ലാത്തവരുമായ ആളുകള്‍ക്ക് ഒരുപക്ഷേ, പ്രായപൂര്‍ത്തിയായ സാലിമിന് സഹ്‌ലാ ബിന്‍ത് സുഹൈല്‍ മുലപ്പാല്‍ കൊടുക്കുന്നതെങ്ങനെ എന്നൊരു സംശയം ഈ വിഷയത്തിലുണ്ടായേക്കാം. 


മറുപടിയിതാണ്: അബൂ ഹുദൈഫയുടെ ഭാര്യയായിരുന്ന ഔസ് ഗോത്രക്കാരി സുബൈത ബിന്‍ത് യആര്‍ അല്‍അന്‍സ്വാരിയ്യയുടെ കീഴില്‍ അടിമയായി എത്തിപ്പെട്ട പേര്‍ഷ്യന്‍ വംശജനായിരുന്നു സാലിം. അവര്‍ അവനെ സ്വതന്ത്രനാക്കി. തുടര്‍ന്ന് അബൂ ഹുദൈഫ അവനെ സ്വന്തം മകനെന്നോണം പോറ്റിവളര്‍ത്തി. അവര്‍ക്കിടയിലെ സ്നേഹബന്ധം അത്യഗാധമായിരുന്നു. (പില്‍കാലത്ത് അബൂ ഹുദൈഫ തന്റെ സഹോദരിയുടെ മകളെ സാലിമിന് വിവാഹം ചെയ്തു കൊടുക്കുകപോലുമുണ്ടായി. സാലിം മൗലാ അബൂ ഹുദൈഫ എന്ന പേരില്‍  ചരിത്രത്തില്‍ അറിയപ്പെടുന്ന ഇദ്ദേഹം ആദ്യകാല സ്വഹാബികളില്‍ പ്രശസ്തനാണ്.) സാലിമിന് പ്രായപൂർത്തിയായ ശേഷവും അവൻ ഹുദൈഫ(റ)യുടെ വീട്ടിലെ ഒരംഗത്തെപ്പോലെ എല്ലാവരോടും അടുത്തിടപഴകിയിരുന്നു. ദത്തുപുത്ര സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള ഇസ്ലാമിക നിയമം ഖുർആനിൽ അല്ലാഹു അവതരിപ്പിച്ചതോടെ അബൂ ഹുദൈഫക്കും സാലിമിനെ പോറ്റിവളര്‍ത്തിയിരുന്ന അബൂഹുദൈഫയുടെ മറ്റൊരു ഭാര്യയായിരുന്ന സഹ്‌ലാ ബിന്‍ത് സുഹൈലിനും വലിയ മനപ്രയാസമായി. അതുവരെ സ്വന്തം മകനായി വളർത്തിയിരുന്ന കുട്ടിയെ ഇനിമുതൽ അന്യനായി കാണേണ്ടിവരുമല്ലോ! 


സാലിം തന്റെ ഭാര്യമാരോട് ഉമ്മയോടെന്നവണ്ണം അടുത്തിടപഴകുന്നതായിരുന്നു അബൂ ഹുദൈഫയുടെ വിഷമമെങ്കില്‍, തന്റെകൂടി സംരക്ഷണത്തില്‍ മകനെപ്പോലെ വളര്‍ന്ന സാലിമിന്റെ മുന്നില്‍ പര്‍ദ ധരിക്കാതെ പ്രത്യക്ഷപ്പെടുന്നത് ഖുര്‍ആനിലെ നിയമ പ്രകാരം തെറ്റാകുമോ എന്നതും, ഭര്‍ത്താവിന് അക്കാര്യത്തിലുള്ള ആശങ്കയുമായിരുന്നു സഹ്‌ലാ ബിന്‍ത് സുഹൈലിനെ അലട്ടിയത്. അവര്‍ തന്റെ ആശങ്ക മുഹമ്മദ് നബിക്ക് മുന്നിൽ അവതരിപ്പിച്ചു. സാലിമിന്റെ വിഷയത്തിൽ മാത്രം ഒരു പ്രത്യേക ഇളവ് മുഹമ്മദ് നബി അവര്‍ക്ക് അനുവദിച്ചുകൊടുത്തു. പ്രായപൂർത്തിയായിട്ടുണ്ടെങ്കിലും വളർത്തുപുത്രന് മുലപ്പാൽ കൊടുക്കുക. 


ചെറിയ കുഞ്ഞുങ്ങള്‍ ചെയ്യുന്നപോലെ മുല ഊമ്പിക്കുടിക്കും വിധം സ്തന്യം നല്‍കാനല്ല, ഒരു പാത്രത്തിൽ മുലപ്പാൽ ശേഖരിച്ച് അഞ്ച് ദിവസം സാലിമിന് കൊടുക്കാനായിരുന്നു നബി(സ) കൽപ്പിച്ചത് എന്നാണ് ഈ ഹദീസിന്റെ വിശദീകരണമായി പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. ഇബ്നു സഅദിന്റെ ത്വബഖാത്തിൽ (8/271) ഇങ്ങനെ കാണാം: 'സഹ്‌ല തന്റെ മുലപ്പാൽ ഒരു പാത്രത്തിൽ പിഴിഞ്ഞെടുക്കുകയും അത് സാലിമിനെ കുടിപ്പിക്കുകയും ചെയ്യുമായിരുന്നു. അഞ്ച് പ്രാവശ്യം അവരങ്ങനെ ചെയ്യുകയുണ്ടായി'. ഖാളി ഇയാള് പറയുന്നു: 'സാലിം തന്റെ സ്തനം സ്പർശിക്കുകയോ അവന്റെ ശരീരവുമായി തന്റെ ശരീരം ചേരുകയോ ചെയ്യാതിരിക്കാനായി സഹ്‌ല തന്റെ മുലപ്പാൽ പിഴിഞ്ഞെടുക്കുകയും എന്നിട്ട്  അതവനെ കുടിപ്പിക്കുകയുമായിരുന്നു '.  ഇബ്നു അബ്ദിൽ ബർറ്: 'മുതിർന്നവർക്ക് മുലയൂട്ടുകയെന്നാൽ മുലപ്പാൽ പിഴിഞ്ഞെടുത്ത് അവരെ കുടിപ്പിക്കലാണ്. അതല്ലാതെ, ചെറിയ കുട്ടികൾക്ക് മുലയൂട്ടുമ്പോൾ ചെയ്യാറുള്ളപോലെ മുലക്കണ്ണ് വായിൽവെച്ച് കൊടുക്കുകയല്ല. പണ്ഡിതന്മാരുടെ അടുക്കൽ അതനുവദനീയമല്ല.' (അത്തംഹീദ് 8/257)


  സഹ്‌ലാ ബിൻത് സുഹൈൽ സാലിമിന് മുലപ്പാല്‍ നല്‍കി. അതുവഴി സാലിം അവർക്ക് മഹ്റമായ –വിവാഹം നിഷിദ്ധമായ- പുത്രബന്ധമുള്ള കുട്ടിയായി മാറുകയും സ്വാഭാവികമായും സാലിം സഹ്‌ലയുമായി അടുത്തിടപഴകുന്നതിൽ അബൂഹുദൈഫക്കുള്ള മന:പ്രയാസം നീങ്ങുകയും ചെയ്തു. ഇങ്ങനെ, പ്രായപൂർത്തിയായ ഒരു കുട്ടിക്ക് മുലപ്പാൽ കൊടുക്കുക എന്നത് സാലിം എന്ന കൗമാര പ്രായത്തിലുള്ള വളർത്തുപുത്രന്റെ കാര്യത്തിൽ സഹ്‌ലക്ക് മാത്രം നൽകപ്പെട്ട ഒരു ഇളവായിരുന്നു. സാലിമും ഹുദൈഫയുടെ കുടുംബവും തമ്മിലുള്ള ബന്ധം ഒരു പ്രത്യേക രൂപത്തിലുള്ളതും സാധാരണ എവിടെയും കാണാത്ത വിധം സുദൃഢവും അഗാധവുമായിരുന്നതിനാൽ സാലിമിന് മാത്രമായി അന്നത്തെ പ്രത്യേക സാഹചര്യത്തിൽ അവരുടെ മാനസികാവസ്ഥ പരിഗണിച്ച് നൽകപ്പെട്ട ഇളവ്. 


ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍, സാലിമിന്ന് പ്രായപൂര്‍ത്തിയാവുകയും, ദത്തുപുത്ര സമ്പ്രദായവുമായി ബന്ധപ്പെട്ട ഖുര്‍ആനിക നിയമം അവതരിക്കുകയും ചെയ്തപ്പോള്‍ സഹ്‌ല അവന് മുമ്പില്‍ പര്‍ദ്ദയണിയണമെന്നായിരുന്നു അബൂഹുദൈഫയുടെ ആഗ്രഹം. പക്ഷേ, സഹ്‌ലക്ക് അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവരുടെ സാഹചര്യം വെച്ചുനോക്കുമ്പോള്‍ അത് സ്വാഭാവികം മാത്രം. അവരുടെ ഈ വീക്ഷണത്തോട് പ്രവാചകനും യോജിച്ചു. അതോടൊപ്പം അവര്‍ക്കൊരു മനശ്ശാസ്ത്ര ചികില്‍സ വിധിക്കുകയും ചെയ്യുന്നു; അതാണ്‌ സാലിമിന്റെ മുലകുടി. 


ഇമാം മാലിക് രേഖപ്പെടുത്തുന്നു: “പ്രവാചകന്റെ അനുചരനായ അബൂ ഹുദൈഫ, സാലിമിനെ തന്റെ മകനായി ദത്തെടുത്തു. പിന്നീട് തന്റെ സഹോദരിയുടെ മകളെ സാലിമിന് വിവാഹം ചെയ്തുകൊടുത്തു. അങ്ങനെയിരിക്കെയാണ്‌ ദത്തുപുത്രന്മാരെ മക്കളായി കണക്കാക്കാന്‍ പാടില്ലെന്ന ഖുര്‍ആനിക കല്‍പ്പന വരുന്നത്. അപ്പോള്‍ അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല നബിയെ സമീപിച്ചു പറഞ്ഞു: ‘സാലിമിനെ ഞങ്ങള്‍ മകനായിട്ടാണ്‌ കണക്കാക്കി വന്നത്. ഞാന്‍ പര്‍ദ്ദ ധരിക്കാത്തപ്പോഴും അവന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഞങ്ങള്‍ക്കാകട്ടെ ഒരു വീടേയുള്ളു. അവന്റെ കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്‌?’ നബി പറഞ്ഞു: 'അവന് നീ അഞ്ച് തവണ മുലപ്പാല്‍ കൊടുക്കുക. നിന്റെ മുലപ്പാല്‍ മൂലം അവന്‍ നിനക്ക് (വിവാഹ ബന്ധം) നിഷിദ്ധമായവനാകും.' (അടിക്കുറിപ്പ്: മുതിർന്നവർക്ക് മുലയൂട്ടുകയെന്നാൽ,  മുലപ്പാല്‍ ഒരു പാത്രത്തില്‍ പിഴിഞ്ഞെടുക്കുകയും അത് അവരെ  കുടിപ്പിക്കുകയും ചെയ്യുകയെന്നാണ്‌.) അതിന്‌ ശേഷം, മുലകുടി ബന്ധത്തിലുള്ള മകനായിട്ടാണ്‌ സഹ്‌ല അവനെ കണ്ടിരുന്നത്. (മുവത്വ: 1287)


രക്തബന്ധം, മുലകുടിബന്ധം ഇവ രണ്ടിനും ഇസ്‌ലാം വലിയ വില കല്‍പ്പിക്കുന്നുണ്ട്. ഒരു കുട്ടി ഒരു സ്ത്രീയുടെ മുലകുടിച്ചാല്‍ ആ സ്ത്രീക്ക് ജനിക്കുന്ന കുട്ടികളും മുലകുടിച്ച കുട്ടിയും സഹോദരീ - സഹോദരന്മാരാകും, മുലകൊടുത്ത സ്ത്രീ അവരുടെയെല്ലാം മാതാവും. ഇതാണ് ഇസ്ലാമിക നിയമം. മാത്രമല്ല, മറ്റേതെങ്കിലും കുട്ടികള്‍ അതേ സ്ത്രീയുടെ സ്തന്യം നുകര്‍ന്നിട്ടുണ്ടെങ്കില്‍ -അതുവരെ അവര്‍ കുടുംബപരമായി എത്ര അന്യരായിരുന്നെങ്കിലും- ആ കുട്ടികളുമായും ബന്ധം സ്ഥാപിതമാവും. സാധാരണഗതിയിൽ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മിനിമം അഞ്ച് പ്രാവശ്യം മുലയൂട്ടിയാൽ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവൂ എന്നാണ് നിയമം. കാരണം മുലകുടിയുടെ പ്രായമായി ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത് അതാണ്. (അധ്യായം 2, സൂക്തം 233). കൂടാതെ, ഈ കാലയളവിലെ മുലകുടി മാത്രമേ ബന്ധത്തിന് കാരണമാവുകയുള്ളൂവെന്ന്‍ 'മുലയൂട്ടിയ മാതാക്കളെ' (അധ്യായം 4, സൂക്തം 23) എന്ന ഖുര്‍ആനിക പ്രയോഗത്തില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. മറിച്ചാണെങ്കില്‍ 'മുലകൊടുത്ത സ്ത്രീ' എന്ന പ്രയോഗമാണല്ലോ കൂടുതല്‍ യോജിക്കുക. 


കൂടാതെ പല നബിവചനങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. 'കുടലിനെ വിടര്‍ത്തുന്നതും മുലകുടി പ്രായം കഴിയുന്നതിന് മുമ്പുള്ളതുമല്ലാത്ത മുലകുടി വിവാഹം നിഷിദ്ധമാക്കുകയില്ല' (തിര്‍മിദി) 'ഒന്നോ രണ്ടോ തവണത്തെ ലഘുവായ മുലകുടി വിവാഹം നിഷിദ്ധമാക്കുകയില്ല.' (മുസ്ലിം, തിര്‍മിദി) 'എല്ലിനെ ശക്തിപ്പെടുത്തുകയും മാംസം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നതല്ലാതെ മുലകുടിയില്ല.' (അബൂദാവൂദ്)  ഇബ്നു അബ്ബാസ്(റ) പറയുന്നു: 'രണ്ട് വയസ്സിനിടക്കല്ലാതെ മുലകുടിയില്ല' (ദാറഖുത്നി) ചുരുക്കത്തില്‍, ശിശുവിന്റെ ശരീര വളര്‍ച്ചയില്‍ എന്തെങ്കിലും പങ്കുവഹിക്കാന്‍ പറ്റുന്ന പ്രായത്തിലും തരത്തിലുമുള്ള മുലകുടി മാത്രമേ വിവാഹ ബന്ധം നിഷിദ്ധമാക്കുകയുള്ളൂ. ഇക്കാര്യം തന്നെയാണ് ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട ‘പാല്‍ മാത്രം കുടിക്കുന്ന ശിശുപ്രായത്തില്‍ മുലകുടിച്ചെങ്കില്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവുകയുള്ളൂ’ എന്ന ബുഖാരിയിലെ ഹദീസില്‍ പറയുന്നതും. 


എന്നാല്‍ ആഇശ(റ)ക്ക് ഈ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞ സാലിമിന് മുല കൊടുക്കാനും അതിലൂടെ അവനെ സന്താനമാക്കാനും നബി(സ) സഹ്‌ലക്ക് നല്‍കിയ അനുമതിയെ ആഇശ(റ) കണക്കാക്കുന്നത് ഒരു പൊതു വിധിയായിട്ടാണ്‌. എന്നാല്‍ പ്രവാചകന്റെ മറ്റ് പത്നിമാരും ഇസ്‌ലാമിക പണ്ഡിതന്മാരില്‍ മഹാ ഭൂരിപക്ഷവും ഇതൊരു പ്രത്യേക വിധിയായി കണക്കാക്കുന്നു. ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു: സാലിമിന് മുലപ്പാല്‍ കൊടുക്കാന്‍ പറഞ്ഞ ഈ സംഭവം തെളിവായി സ്വീകരിച്ചുകൊണ്ടാണ്‌ പ്രായപൂര്‍ത്തിയായവന് മുലപ്പാല്‍ കൊടുത്താലും മുലകുടിബന്ധം സ്ഥാപിതമാകുമെന്ന് ആഇശ(റ) പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ താന്‍ താല്‍പര്യപ്പെടുന്ന ചിലര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തന്റെ സഹോദരി ഉമ്മു കുല്‍സൂമിനോടും സഹോദരന്റെ പെണ്‍മക്കളോടും ആഇശ നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. മുലപ്പാല്‍ കുടിക്കുന്നതിലൂടെ തന്റെ ബന്ധുക്കളായി മാറുന്ന അവര്‍ക്ക് തന്റെ അടുക്കല്‍ വരാനുള്ള തടസ്സം നീങ്ങാന്‍ വേണ്ടിയായിരുന്നു അങ്ങനെ  ചെയ്തത്. എന്നാല്‍ ഇത്തരം മുലകുടി ബന്ധം പ്രവാചകന്റെ മറ്റ് പത്നിമാര്‍ അംഗീകരിച്ചിരുന്നില്ല. അവരുടെ വീക്ഷണത്തില്‍, പ്രവാചകന്റെ നിര്‍ദ്ദേശമനുസരിച്ച് സാലിമിന് സഹ്‌ല മുലപ്പാല്‍ കൊടുത്തതും അതിലൂടെ ബന്ധം സ്ഥാപിച്ചതും അവര്‍ക്ക് നല്‍കിയ ഒരു പ്രത്യേക ഇളവ് മാത്രമാണ്‌; അല്ലാതെ ഒരു പൊതു നിയമം ആയിരുന്നില്ല. (മുവത്വ: 1287)


ഇമാം നവവി എഴുതി: "(സാലിമിന്റെ) ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രായപൂര്‍ത്തി വന്ന ആള്‍ മുലകുടിക്കുന്നത് മൂലം മുലകുടി ബന്ധം സ്ഥിരപ്പെടുമെന്ന് ആഇശ(റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ അനുവാദം അബൂ ഹുദൈഫയുടെ ഭാര്യക്കും  സാലിമിനും നബി(സ) പ്രത്യേകമായി നല്‍കിയതായിരുന്നുവെന്നും പൊതു വിധി അല്ലെന്നുമാണ്‌ മറ്റു നബിപത്നിമാരുടെ അഭിപ്രായം. മുജ്തഹിദുകളായ ഇമാമുകളില്‍ ദാവൂദ് ളാഹിരി ഒഴിച്ച് ഭൂരിപക്ഷം ഇമാമുകളും ഫുഖഹാക്കളും ഈ വിഷയത്തില്‍ മറ്റു നബിപത്നിമാരുടെ പക്ഷത്താണ്‌. ദാവൂദ് ളാഹിരി മാത്രമാണ്‌ മേല്‍ പറഞ്ഞ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആഇശയുടെ അഭിപ്രായം സ്വീകരിച്ചിട്ടുള്ളത്. ശൈശവ കാലത്തെ മുലകുടികൊണ്ട് മാത്രമേ ബന്ധം സ്ഥിരപ്പെടുകയുള്ളുവെന്ന് സഹീഹായ മറ്റു ഹദീസുകളില്‍നിന്നും വ്യക്തമായിരിക്കുന്നു. പരിശുദ്ധ ഖുര്‍ആനിലും മുലകുടി കാലം രണ്ട് വര്‍ഷമായി കണക്കാക്കിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഫുഖഹാക്കള്‍ ആഇശ(റ)യുടെ അഭിപ്രായം സ്വീകരിക്കുകയുണ്ടായില്ല.” (ശറഹ് മുസ്‌ലിം)



ഇസ്‌ലാമിലെ ചില നിയമങ്ങള്‍ കാലികമാണ്‌; ചിലത് സാര്‍വ്വകാലികവും. ചിലത് സവിശേഷ സാഹചര്യവുമായി മാത്രം ബന്ധപ്പെട്ടവയാണ്‌; ചിലത് പൊതുവായുള്ളതും. ചില നിയമങ്ങള്‍ പരിവര്‍ത്തന ദശയില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്‌. നിയമങ്ങള്‍ക്കെല്ലാം തന്നെ പ്രത്യേക സാഹചര്യങ്ങളില്‍, ആ സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് ഇളവ് അനുവദിക്കപ്പെടുന്നുമുണ്ട്. സാഹചര്യം മാറുന്നതിനനുസരിച്ച് മാറുന്ന നിയമങ്ങളുമുണ്ട്. ഇതൊന്നുമറിയാത്തവര്‍ക്കേ, നബി(സ) സഹ്‌ലയോട് പ്രായപൂര്‍ത്തിയായ സാലിമിന് മുലയൂട്ടാന്‍ നിര്‍ദേശിച്ചതിനെ വിമര്‍ശിക്കാനും പരിഹസിക്കാനുമാകൂ. നബി(സ) ആ ചെയ്തതല്ലാതെ മറ്റെന്ത് എന്ത് പരിഹാരമായിരുന്നു നിര്‍ദേശിക്കേണ്ടിയിരുന്നത് എന്ന്‍ വിശദീകരിക്കേണ്ട ബാധ്യതകൂടി കഥയറിയാതെ ആട്ടം കാണുന്ന വിമര്‍ശകര്‍ക്കുണ്ട്.


സാധാരണഗതിയിൽ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മിനിമം അഞ്ചു പ്രാവശ്യം മുലയൂട്ടിയാൽ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവൂ എന്നാണ് ഇസ്‌ലാമിക നിയമമെന്ന്‍ നാം മനസ്സിലാക്കിയല്ലോ. 'മുലകുടി ബന്ധത്തിലൂടെയുള്ള നിങ്ങളുടെ സഹോദരന്മാരെപ്പറ്റി നിങ്ങള്‍ ശരിക്കും നോക്കി മനസ്സിലാക്കണം. തീര്‍ച്ചയായും വിശപ്പടക്കുന്ന നിലയില്‍ മുലപ്പാല്‍ കുടിച്ചാല്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാകുകയുള്ളൂ." എന്ന്‍ ആയിശ(റ)യോട് നബി(സ) പറഞ്ഞതിന്നര്‍ഥം, ഹിജാബില്ലാത്ത അവസ്ഥയില്‍ അവരുടെ അടുക്കല്‍ കടന്നുവരുന്ന വ്യക്തികള്‍ അവ്വിധം മുലപ്പാൽ നുകർന്നവരും അങ്ങനെ വിവാഹബന്ധം നിഷിദ്ധമായവരും ആണെന്ന് ഉറപ്പുവരുത്തണം എന്നാണ്. അതല്ലാതെ മറ്റൊരു സ്വാർത്ഥതയും അതിലില്ല. ഹിജാബിന്റെ കാര്യത്തില്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തിയിരുന്ന ആഇശ(റ) പ്രവാചകന്‍റെ അഭിപ്രായമറിയുന്നതുവരെ മുലകുടി ബന്ധത്തിലുള്ള തന്റെ ബന്ധുക്കള്‍ക്ക് പോലും പ്രവേശനാനുമതി നല്‍കാതിരുന്ന സംഭവങ്ങള്‍ സ്വഹീഹ് മുസ്ലിമില്‍ ഉണ്ട് താനും. 


ആഇശ(റ) പറഞ്ഞതായി ഉര്‍വത് ബ്നു സുബൈര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ഹിജാബിന്റെ വിധിയവതരിച്ചതിന് ശേഷമൊരിക്കല്‍ അബുല്‍ ഖുഐസിന്റെ സഹോദരന്‍ അഫ് ലഹ് ആഇശയുടെ അടുക്കല്‍ പ്രവേശിക്കാന്‍ അനുമതി ചോദിച്ചു. അദ്ദേഹം അവരുടെ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരനാണ്‌. ആഇശ പറഞ്ഞു: 'അല്ലാഹുവാണ! ദൈവദൂതരോട് അനുമതി തേടുന്നതുവരെ ഞാന്‍ അഫ് ലഹിന് അനുവാദം നല്‍കുകയില്ല. അബുല്‍ ഖുഐസല്ല, അദ്ദേഹത്തിന്റെ ഭാര്യയാണല്ലോ എന്നെ മുലയൂട്ടിയിട്ടുള്ളത്. അങ്ങനെ നബി(സ) വന്നപ്പോള്‍ ഞാനീ വിവരം അദ്ദേഹത്തെ ധരിപ്പിച്ചു. അപ്പോള്‍ അവിടന്ന്‍ പറഞ്ഞു: 'നീ അദ്ദേഹത്തിന് അനുമതി നല്‍കുക.' ഇക്കാരണത്താല്‍ ആഇശ(റ) ഇങ്ങനെ പറയാറുണ്ടായിരുന്നു: 'കുടുംബബന്ധത്തിലൂടെ പവിത്രമായിത്തീരുന്നതെല്ലാം മുലകുടിബന്ധത്തിലൂടെയും നിങ്ങള്‍ പവിത്രമാക്കുക.' (മുസ്ലിം: 2710). 


മുലകുടിയിലൂടെ ബന്ധുക്കളായവരെ തന്റെ അടുക്കല്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ആഇശ(റ)യാണ് നബി(സ)യേക്കാള്‍ കണിശത പുലര്‍ത്തിയതായി കാണുന്നത് എന്നിരിക്കെ 'തന്റെ ഭാര്യയുടെ കാര്യം വന്നപ്പോള്‍ മുഹമ്മദ് സ്വാര്‍ഥത കാണിച്ചു, പ്ലെയ്റ്റ് മാറ്റി' എന്ന യുക്തിവാദി ആരോപണം ഇവിടെ തകര്‍ന്നടിയുന്നു!  


‘ആഇശക്ക് എങ്ങനെയാണ് മുലകുടി ബന്ധത്തിലൂടെ ഇങ്ങനെയൊരു സഹോദരനുണ്ടായത് എന്നും, ആഇശ പ്രസവിച്ചിട്ടുണ്ടോ എന്നൊന്നും ചോദിക്കരുത്. മറ്റു പല ഗ്രന്ഥങ്ങളിലും ആഇശയുടെ മുലകുടിച്ചതിലൂടെയുള്ള ധാരാളം സഹോദരങ്ങള്‍ ഉള്ളതായി കണ്ടിട്ടുണ്ട്’ എന്നിങ്ങനെയുള്ള ജാമിതയുടെ വാദങ്ങള്‍ അവരുടെ അജ്ഞതയുടെ ആഴം വ്യക്തമാക്കുന്നതാണ്. താന്‍ ആര്‍ക്കെങ്കിലും മുലകൊടുത്തു എന്ന്‍ ആഇശ(റ) പറഞ്ഞിട്ടില്ല. മുലകുടി ബന്ധത്തിലൂടെ അവര്‍ക്ക് സഹോദരന്മാര്‍ ഉണ്ടാകണമെങ്കില്‍, ആഇശ(റ) ചെറുപ്പത്തില്‍ ആരുടെ സ്തന്യമാണോ നുകര്‍ന്നിട്ടുള്ളത് ആ ഉമ്മയുടെയോ അവരുടെ സഹോദരിയുടെയോ സ്തന്യം നുകര്‍ന്നവരായാല്‍ മതി എന്നും, ആഇശയുടെ സഹോദരിയുടെയോ സഹോദരപുത്രിമാരുടെയോ മുല കുടിച്ചവരുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് ആഇശ(റ) എളയുമ്മയോ വലിയുമ്മയോ ആയിരിക്കും എന്നുമുള്ള വസ്തുത ഹദീസ് നിഷേധത്തിലൂടെ യുക്തിവാദത്തിലെത്തിയ ഈ ഇസ്ലാം വിമര്‍ശക തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇത്തരം അബദ്ധങ്ങള്‍ വിളിച്ചുകൂവി നാണംകെടുമായിരുന്നില്ല! നന്നേ ചുരുങ്ങിയത്, മുകളിലുദ്ധരിച്ച അഫ് ലഹിന്‍റെ സംഭവമെങ്കിലും വായിച്ചിരുന്നെങ്കില്‍ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരന്‍ ഉണ്ടാകുന്നത് എങ്ങനെയെന്നെങ്കിലും മനസ്സിലാക്കാമായിരുന്നു.


https://fineislam.blogspot.com/?m=1

 /

ISLAM REAL PATH

https://t.me/islamdeensathyamatham

 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7


Sunday, August 23, 2020

Friday, August 21, 2020

ഇസ് ലാം:ദൈവാസ്തിക്യം_ഒരു #ധൈഷണിക_വിശകലനം

 #ദൈവാസ്തിക്യം_ഒരു 

#ധൈഷണിക_വിശകലനം


സന്ദേഹം1 :

എന്താണു ദൈവമെന്ന് നിർവചിക്കാതെ ദൈവമുണ്ടെന്ന് താങ്കൾ എങ്ങനെ വാദിക്കും ?


നിവാരണം :

എ. ഒരു കാര്യം ഉണ്ടെന്ന്  വാദിക്കാൻ മാത്രമല്ല, ഇല്ലെന്ന് വാദിക്കാനും അത് എന്താണെന്ന് അറിയലും, നിർവചിക്കലും ആവശ്യമാണ്. അല്ലെങ്കിൽ, എന്ത് ഇല്ലെന്നാണ് വാദിക്കുക.


ബി. അറിയാത്ത കാര്യങ്ങളെയാണ് നിർവചിക്കേണ്ടത്. എന്താണെന്ന് ഏതൊരാൾക്കും സുഗ്രഹമായ കാര്യം നിർവചിക്കേണ്ട ആവശ്യമില്ല.  എന്താണ് ദൈവമെന്ന് ഭൗതികവാദികൾക്കും അറിയാം. അതുകൊണ്ടാണല്ലോ ദൈവമുണ്ടെങ്കിൽ അവൻ ഇങ്ങനെയാവാൻ പാടില്ല അങ്ങനെയാവാൻ പാടില്ല എന്നെല്ലാം അവർ പറയുന്നത്.


സി. പ്രപഞ്ചസ്രഷ്ടാവും നിയന്താവും, പ്രപഞ്ചേതരനുമായ, അനാശ്രിതനും, അനാദ്യനും അനശ്വരനുമായ, സർവ്വ ശക്തനും സർവ്വവിജ്ഞനും സർവ്വസമ്പൂർണനുമായ, അരൂപിയും അമൂർത്തനും, സൃഷ്ടികളോട് ഒരു വിധേനയും സാദൃശ്യം പുലർത്താത്തവനുമായ, ഏക അസ്ഥിത്വമാണ് ദൈവം.


സന്ദേഹം 2 :

ദൈവാസ്തിക്യം യുക്തിപരമായി തെളിയിക്കാമോ ? 

   

നിവാരണം :

നാം അധിവസിക്കുന്ന പ്രപഞ്ചം മാറ്റങ്ങൾക്കു വിധേയമാണ്. ഇല്ലായ്മക്കു ശേഷം നിലവിൽ വരുന്ന ഒരു പ്രതിഭാസമാണ് മാറ്റം. അപ്പൊ അതിനൊരു കാരണമുണ്ടാകും  .


ശൂന്യതയിൽ നിന്നും വന്നതാണ് പ്രസ്തുത കാരണവുമെങ്കിൽ അതിനുമൊരു കാരണം കാണും.  ആ ശൃംഖല കാരണ മുക്തമായ ആത്യന്തിക കാരണത്തിൽ കലാശിക്കാതെ നിർവാഹമില്ല . അല്ലാത്ത പക്ഷം, അനന്ത പശ്ചാത്ഗമനം സംഭവിക്കും. അതു സംഭവ്യമല്ല


സന്ദേഹം 3 :

എന്താണ് അനന്ത പശ്ചാത്ഗമനം ? 


നിവാരണം :

ഏതൊരു കാര്യം ഉൺമയിലേക്ക് വരുന്നതിനും മുമ്പ് മറ്റൊരു കാര്യം ഉൺയിലേക്ക് വന്നിട്ടുണ്ടെന്ന സങ്കല്പമാണത്. അറബിയിൽ അതിന് തസൽസുൽ എന്നും ആംഗലേയ ഭാഷയിൽ infinite regression എന്നും പറയും.


സന്ദേഹം 4 :

അനന്ത പശ്ചാത്ഗമനം സംഭവ്യമല്ലെന്നു പറയാൻ വല്ല തെളിവുമുണ്ടോ ?


നിവാരണം :

എത്രയോ തെളിവുകളുണ്ട്. ലളിതമായ രണ്ടു തെളിവുകൾ ചുവടെ ചേർക്കാം :


എ. അനന്ത പശ്ചാത്ഗമനം യഥാർത്ഥത്തിൽ സംഭവിച്ചിരുന്നുവെങ്കിൽ, പശ്ചാത്ഗമിച്ചുവെന്ന് കരുതപ്പെടുന്ന കാര്യങ്ങളിൽ ഒരു കാര്യവും നിലവിൽ വരുമായിരുന്നില്ല .


ഉദാഹരണം പറയാം : തമീം തോക്കുമേന്തി നിൽക്കുന്നു, തമീമിനു മുമ്പ് വസീം  വെടിയുതിർക്കാതെ തമീം വെടി വെക്കില്ലെന്നു കരുതുക, വസീമിനു മുമ്പ് നഈം വെടിയുതിർക്കാതെ വസീമും വെടി വെക്കില്ല, നഈമിനു മുമ്പ് മറ്റൊരാൾ വെടിയുതിർക്കാതെ നഈമും വെടി വെക്കില്ല... അതങ്ങനെ നിലക്കാതെ മുന്നോട്ട് പോയാൽ വെടിവെപ്പ് നടക്കില്ലെന്നു വ്യക്തം.


ബി. അനന്ത പശ്ചാത്ഗമനം സംഭവിക്കുകയാണെങ്കിൽ, പശ്ചാത്ഗമിച്ച കാര്യങ്ങളുടെ എണ്ണത്തിൽ നാലിലൊരു കാര്യം അനിവാര്യമായി വരും


1. ഒറ്റയാവുക

2. ഇരട്ടയാവുക

3. ഒറ്റയും ഇരട്ടയുമാവുക

4. ഒറ്റയും ഇരട്ടയുമല്ലാതിരിക്കുക


എന്നാൽ, പ്രസ്തുത എണ്ണം ഒറ്റയാണെന്നു പറയാൻ പറ്റില്ല. കാരണം, ഒറ്റ ഇരട്ടയാവാത്തത് അതിൽ ഒരെണ്ണം കുറവ് വന്നത് കൊണ്ടാണല്ലോ. അനന്തമായ കാര്യങ്ങളിൽ ഒന്നിന്റെ കുറവ് എങ്ങനെ ഉണ്ടാകാനാ !


ഇരട്ടയാണെന്നു പറയാനും പറ്റില്ല. കാരണം, ഇരട്ട ഒറ്റയാവാത്തത് അതിൽ ഒരെണ്ണം കുറവ് വന്നത് കൊണ്ടാണല്ലോ. അനന്തമായ കാര്യങ്ങളിൽ ഒന്നിന്റെ കുറവ് എങ്ങനെ ഉണ്ടാകാനാ !


ഒറ്റയും ഇരട്ടയുമാവാനും പറ്റില്ല. കാരണം, ഒറ്റയെന്നാൽ സമമായി ഭാഗിക്കാൻ പറ്റാത്തതും, ഇരട്ടയെന്നാൽ സമമായി ഭാഗിക്കാൻ പറ്റുന്നതുമാണല്ലോ. 


ഒറ്റയും ഇരട്ടയുമല്ല എന്നു പറയാനും പറ്റില്ല. കാരണം, സമമായി ഭാഗിക്കാൻ പറ്റാത്തതുമല്ല സമമായി ഭാഗിക്കാൻ പറ്റുന്നതുമല്ല എന്നാണല്ലോ അതിന്റെ അർഥം. 


പ്രസ്തുത നാലു സാധ്യതതകളും   അസംബന്ധമാണെന്ന് വരുകിൽ, പശ്ചാത്ഗമനവും അസംബന്ധം തന്നെയാണെന്നു വ്യക്തം. 


സന്ദേഹം 5 :

ദൈവം അനാദ്യനാണെന്നു നാം വിശ്വസിക്കുന്നു. അനാദ്യത്വം എന്നാൽ, കാലങ്ങളുടെ അനന്ത പശ്ചാത്ഗമനമല്ലേ ?


നിവാരണം :

അല്ല, ദൈവം അനാദ്യനാവുക എന്നു പറഞ്ഞാൽ ദൈവത്തിലൂടെ അനന്ത കാലങ്ങൾ കടന്നു പോവുകയെന്ന് അർത്ഥമില്ല. മറിച്ച്,  ‹അനാദ്യത്വം› ദൈവത്തിൽ പ്രയോഗിക്കപ്പെടുന്നത്, അവൻ ഇല്ലായ്മക്കു ശേഷം ഉണ്ടായവനല്ല എന്ന അർത്ഥത്തിലാണ്.


കാരണം, പ്രപഞ്ചവും ചലനങ്ങളും നിലവിൽ വന്നതിനു ശേഷം പ്രപഞ്ചത്തിനകത്ത് നിലവിൽ വന്ന ഒരു സാങ്കല്പിക പ്രതിഭാസം മാത്രമാണു കാലം. അപ്പൊ, ദൈവത്തിന് അതൊരിക്കലും ബാധകമായിരിക്കില്ലല്ലോ.


സന്ദേഹം 6 :

ദൈവാസ്തിക്യം സ്ഥിരീകരിക്കുന്ന ഹ്രസ്വമായൊരു തെളിവ് പറയാമോ ?

  

നിവാരണം :

പദാർത്ഥങ്ങളുടെ സമുച്ചയമാണ് പ്രപഞ്ചം. എങ്കിൽ, ഇടംപിടിക്കാതെ അതു നിലനിൽക്കില്ല, എല്ലായിടത്തും അത് സ്ഥിതി ചെയ്യുകയുമില്ല. ഒരിടത്ത് സ്ഥിതി ചെയ്യണമെങ്കിൽ ബാഹ്യ കാരണം അനിവാര്യവുമാണ്.


കാരണം, പ്രപഞ്ചത്തിനു മുന്നിൽ ഇടങ്ങൾ പരസ്പരം തുല്യമാണ്. എങ്കിൽ, ഒന്നിന് മറ്റൊന്നിനേക്കാൾ ബാഹ്യ കാരണം കൂടാതെ പ്രാമുഖ്യം ലഭിക്കില്ല. ത്രാസിന്റെ ഒരു തട്ട്, മറു തട്ടിനേക്കാൾ തനിയെ കനം തൂങ്ങുകയില്ലല്ലോ. പ്രപഞ്ച ബാഹ്യമായ പ്രസ്തുത കാരണമാണു ദൈവം


സന്ദേഹം 7 :

ലളിതമായ ഒന്നുരണ്ട് തെളിവുകൾ കൂടി അവതരിപ്പിക്കാമോ ?

    

നിവാരണം :

എ. പ്രപഞ്ചമാസകലം വ്യവസ്ഥാപിതവും, മനുഷ്യർക്കും ഇതര ജീവജാലങ്ങൾക്കും  അനുഗുണവുമായ, ക്രമത്തിൽ ഡിസൈൻ ചെയ്യപ്പെട്ടത് നാം കാണുന്നു. ഭൂമിയിൽ നിന്ന് നിർണിത അകലത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്നു. അതിനേക്കാൾ ഭൂമിയോട് അത് അടുക്കുകയോ അകലുകയോ ചെയ്തിരുന്നെങ്കിൽ ഭൂമി വാസയോഗ്യമാകുമായിരുന്നില്ല.


ഭൂമിയിൽ മനുഷ്യർക്കും ഇതര ജീവികൾക്കും ജീവിക്കാനാവശ്യമായ വായുവും മഴയും വെയിലും ആഹാരവും മറ്റു വിഭവങ്ങളും ആവശ്യമായ തോതിൽ സൂക്ഷ്മതയോടെ തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങൾ മുതൽ അത്യന്തം സങ്കീർണ്ണമായ ആന്തരികാവയവങ്ങൾ വരെ അതീവ കൃത്യതയോടെ സംവിധാനിക്കപ്പെട്ടിരിക്കുന്നു. 

 

വിജ്ഞനും ശക്തനും സമ്പൂർണനുമ‌ായ ഒരു ഡിസൈനറുടെ സാന്നിധ്യം ഉച്ചൈസ്തരം അത് വിളിച്ചോതുന്നു. «വാന ഭൂവനങ്ങളുടെ സൃഷ്ടിപ്പിലും ദിനരാത്രങ്ങളുടെ ഒന്നിനു പിറകെ മറ്റൊന്നായുള്ള മാറ്റത്തിലും, ജനങ്ങള്‍ക്കുപയോഗമുള്ള വസ്തുക്കളുമായി സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും അന്തരീക്ഷത്തില്‍ നിന്നു അല്ലാഹു മഴവര്‍ഷിച്ചു തന്നിട്ട് തദ്വാരാ നിര്‍ജീവതക്കു പിറകെ ഭൂമിക്കു ജീവന്‍ നല്‍കിയതിലും എല്ലാതരം ജീവജാലങ്ങളെയും അതില്‍ വ്യാപിപ്പിച്ചതിലും കാറ്റുകളെ ചലിപ്പിക്കുന്നതിലും അന്തരീക്ഷത്തില്‍ ആജ്ഞാനുവര്‍ത്തിയാക്കപ്പെട്ട മേഘങ്ങളിലും ഗ്രഹിക്കുന്ന ജനങ്ങൾക്ക് ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച» (വി ഖുർആൻ 2/164)


ബി. നിരക്ഷരനായ ഒരു മലയോര വാസിയോട് ചോദിക്കപ്പെട്ടു: അല്ലാഹുവിൽ വിശ്വസിക്കാൻ താങ്കൾക്കു പ്രചോദനമായ കാര്യമെന്ത്? അദ്ദേഹം അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ് : “ഒട്ടകകാഷ്ടം കണ്ടാൽ അത് കാഷ്ടിച്ച ഒരൊട്ടകമുണ്ടെന്ന് മനസ്സിലാകില്ലേ ? കാൽപാടുകൾ ദൃഷ്ടിയിൽപെട്ടാൽ അതിലൂടെ ഒരാൾ നടന്നു പോയതായി മനസ്സിലാകില്ലേ? എങ്കിൽ താരനിബിഢമായ ആകാശവും മാമലകളും താഴ്‌വരകളും നിറഞ്ഞ ഭൂമിയും തിരമാലകളടിച്ചുയരുന്ന സമുദ്രവും സൂക്ഷമജ്ഞനായ അല്ലാഹു ഉണ്ടെന്നതിന് തെളിവല്ലേ?”

 

സന്ദേഹം 8 :

പ്രപഞ്ചം, ഡിസൈൻ ചെയ്തവൻ അതിലേറെ സങ്കീർണനായിരിക്കുകയില്ലേ. എങ്കിൽ, അവനെ ആര് ഡിസൈൻ ചെയ്തു ?

   

നിവാരണം :

ദൈവം പദാർത്ഥവും സങ്കീർണ്ണനുമൊന്നും അല്ല. സങ്കീർണമായതിനെ ഡിസൈൻ ചെയ്യുന്നവൻ സങ്കീർണനാവണം എന്നൊന്നുമില്ല. മറിച്ച്, ഡിസൈനിങ്ങിനുള്ള അറിവ്, കഴിവ്, നിർണയാധികാരം എന്നിവ അവന് ഉണ്ടായാൽ മതി. ‘അവൻ സമ്പൂർണ്ണനാണ്, സമ്പൂർണ്ണത അവന് ആരു നൽകി’ എന്നാണ് ചോദ്യം അർത്ഥമാക്കുന്നതെങ്കിൽ മറുപടി ഇതാണ് :


പ്രപഞ്ച ഡിസൈനറുടെ ഗുണങ്ങൾ അനിവാര്യമാണ്. അവിടെ ഇല്ലാതിരിക്കുകയെന്ന സാധ്യത ഒട്ടുമില്ല. അപ്പൊ ഉൺമയ്ക്ക് ഇല്ലായ്മയേക്കാൾ പ്രാമുഖ്യം നൽകുന്ന ബാഹ്യശക്തികളുടെ ഇടപെടൽ അവിടെ ആവശ്യമില്ല. 


പ്രാപഞ്ചിക ഗുണങ്ങൾ അങ്ങനെയല്ല, വിവിധ സന്ദർഭങ്ങളിലും ഇടങ്ങളിലും, , വ്യത്യസ്ത രൂപഭാവങ്ങൾ അവ സ്വീകരിക്കുന്നതിൽ നിന്നും മനുഷ്യ കരങ്ങളുടെ ദുഷ്ചെയ്തിയാലോ മറ്റോ അവയിൽ അസ്വാഭാവികത പ്രകടമാകുന്നതിൽ നിന്നുമെല്ലാം അവ അനിവാര്യമല്ലെന്നു ഗ്രഹിക്കാം.


സന്ദേഹം 9 :

അവിശ്വാസികൾ നിരന്തരം വിമർശിച്ചിട്ടും അല്ലാഹു എന്തെ പുറത്തു വരാത്തത് ?


നിവാരണം :

പുറത്തുവരാൻ എന്തിന്റെയോ അകത്ത് ഒളിച്ചിരിക്കുന്നവനൊന്നുമല്ല അല്ലാഹു. അവൻ അമൂർത്തനും അരൂപിയും സ്ഥലകാല സങ്കല്പങ്ങൾക്ക് അതീതനുമാണ്.

അല്ലാഹു എന്താണ് പ്രത്യക്ഷപ്പെടാത്തത് എന്നാണ് ചോദ്യമെങ്കിൽ, അവൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണു മറുപടി. പക്ഷെ, നഗ്നനേത്രങ്ങളിലേക്കല്ല, ധിഷണകളിലേക്ക്. 


ധിഷണ കൊണ്ടുള്ള ദർശനത്തെ അവഗണിക്കുകയും അല്ലാഹുവിനെയും, അവന്റെ ദൂതൻമാരെയും, നിയമസംഹിതകളെയും, പുച്ഛിച്ചു തള്ളുകയും ചെയ്യുന്നവർക്ക് നൽകാനുള്ളതല്ല സൗഭാഗ്യങ്ങളിൽ ഏറ്റവും വലിയ സൗഭാഗ്യമായ, നഗ്നനേത്രം കൊണ്ടുള്ള ദർശനം.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

ഇലാം:ബീജോത്പാദനം വാരിയെല്ലിന്‍റെയും നട്ടെല്ലിന്‍റെയും ഇടയില്‍ നിന്നാണോ?

ബീജോത്പാദനം വാരിയെല്ലിന്‍റെയും നട്ടെല്ലിന്‍റെയും ഇടയില്‍ നിന്നാണോ?


Muhammad Sajeer Bukhari / 8 months ago




فالينظر الانسان مم خلق (5) خلق من ماء دافق (6)


يخرج من بين الصلب والترائب (۷



എന്നാൽ മനുഷ്യനൊന്നു ചിന്തിച്ചു നോക്കട്ടെ, എന്തിൽ നിന്നാണവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നാണ് അവൻ പടക്കപ്പെട്ടിരിക്കുന്നത്. മുതുകെല്ലിനും വാരിയെല്ലുകൾക്കുമിടയിൽ നിന്നത് പുറത്തു വരുന്നു (ആശയം 86 അത്ത്വാരിഖ് : 5-7).



ഈ സൂക്തം മുന്നിലെടുത്തു വെച്ച്, ബീജോത്പാദനം നടക്കുന്ന ത് വൃഷണങ്ങളിൽ നിന്നാണെന്ന ധാരണ മുഹമ്മദ് നബി സ്വ.ക്ക് ഇല്ലായിരുന്നുവെന്നും അവ വാരിയെല്ലിനും നട്ടെല്ലിനുമിടക്കു വെച്ചാണ് ഉത്പാദിപ്പിക്കപ്പെടുന്നതെന്നു തെറ്റായി വിശ്വസിച്ചിരുന്ന തിനാൽ അദ്ദേഹം എഴുതിച്ചേർത്തതാണ് ഈ വചനമെന്നുമാണ് ഖുർആൻ വിമർശകരായ ചിലർ ഉന്നയിക്കുന്ന ആരോപണം. വിശു ദ്ധ ഖുർആനിന്റെ അമാനുഷികതക്കെതിരെ ആരോപിക്കപ്പെടുന്ന ശാസ്ത്രീയ പ്രശ്നങ്ങളിൽ പ്രധാനമാണിത്.



വിശുദ്ധ ഖുർആനിനെ സംബന്ധിച്ചോ, തിരുഹദീസുകളെ കുറിച്ചോ സ്വഹാബതുൽ കിറാമിനു ഇതു സംബന്ധമായുണ്ടായിരുന്ന ധാരണയെ പറ്റിയോ തെല്ലും അറിവില്ലാത്തതിന്‍റെ ഉപോത്പന്നമാണ് യഥാർത്ഥത്തിൽ ഈ വിമർശനം. ഏറ്റവും പ്രഥമമായി മനസ്സിലാക്കേണ്ടത്, പ്രത്യുത്പാദനത്തിനു കാരണമാകുന്ന ബീജങ്ങളുടെ ഉത്പാദനം നടക്കുന്നത് വൃഷണങ്ങളില്‍ വെച്ചാണെന്ന വസ്തുത വിശുദ്ധ ഖുർആനിന്‍റെ അവതരണ കാലത്തെ അറബികള്‍ക്ക് പൊതുവെ അറിയാമായിരുന്നുവെന്നാണ് വിവിധ ഹദീസുകൾ സൂചിപ്പിക്കുന്നത്. ഏതാനും ഉദാഹരണങ്ങൾ


حدثنا عمرو بن عون حدثنا خالد عن اسماعيل عن قيس عن عيد اس رضي الله عنه قال كنا نغزوا مع النبي صلى الله عليه وسلم و لیس معنا نساء فقلنا الا نختصي؟ فنهانا عن ذلك فرخص لنا بعد ذلك ان تتزوج المرأة بالثوب ثم قرأ ويا ايها الذين آمنوا لا تحرموا طيبات ما احل الله لكم و صحيح البخاري 4-۱۹۸۷)


അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) നിവേദനം: ഞങ്ങൾ നബി സ.യോടൊപ്പം പ്രതിരോധ സമരത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ ഭാര്യമാർ കൂടെയില്ല. അങ്ങനെയിരിക്കെ ഒരിക്കൽ ഞങ്ങൾ ചോദിച്ചു “ഞങ്ങൾ ഷണ്ഡത്വം വരിച്ചുകൊള്ളട്ടെ?' അവ ടുന്നു ഞങ്ങളോടത് വിരോധിച്ചു. ഒരു വസ്ത്രമെങ്കിലും മഹ്റായി നൽകി വിവാഹം ചെയ്തുകൊള്ളാൻ അവിടുന്നു ഞങ്ങൾക്ക് ഇളവ് നൽകി. എന്നിട്ട് ഈ ഖുർആൻ വാക്യം ഉദ്ദരിച്ച് കേൾപ്പിച്ചു:


ويا ايها الذين آمنوا لا تحرموا طيبات ما أحل الله لكم


വിശ്വസിച്ചവരായുള്ളാരേ, അള്ളാഹു നിങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള നല്ല സാധനങ്ങളൊന്നും നിങ്ങൾ നിഷിദ്ധമാക്കി വെക്കരുത് (സ്വഹീഹുൽ ബുഖാരി, കിതാബു ത്തഫ്സീർ). ഇമാം മുസ്ലിം(റ)വും ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട് (സ്വഹീഹു മുസ്ലിം, കിതാബു നികാഹ്, ബാബു നിക്കാഹിൽ മുത്അത്തി വ ബയാനി അന്നഹു ഉബീഹ സുമ്മ നുസിഖ).


حدثنا أحمد بن يونس حدثنا ابراهيم بن سعد اخبرنا ابن شهاب سمع سعيد بن المسيب يقول سمعت سعد بن أبي وقاص يقول رد رسوه الله صلى الله عليه وسلم على عثمن بن مظعون التبتل ولو اذن له الاختصينا (صحيح البخاري 5- ۱۹۰۲)


സഅദ്ബ്നു അബീ വഖാസ് (റ) പറയുന്നു: ഉസ്മാനു ബ്നുമള്ഊൻ (റ) ബ്രഹ്മചര്യം അനുഷ്ഠിക്കാൻ തീരുമാനിച്ചപ്പോള്‍ റസൂലുളളാഹി സി. അതിനെ നിരോധിച്ചു. അദ്ദേഹത്തിനെങ്ങാനും അനുമതി ലഭിച്ചിരുന്നെങ്കിൽ ഞങ്ങളും ഷണ്ഡീകരണം സ്വീകരിക്കുമായിരുന്നു (സ്വഹീഹുൽ ബുഖാരി, കിതാബു നികാഹ്, ബാത് മാ യുക്റഹു മിന ത്തബത്തിൽ വൽ ഖിസാത്ത്, സ്വഹീഹു മുസ്ലിം കിതാബു നിക്കാഹ്, ബാബു ഇസ്തിഹ്ബാബി നിക്കാഹ് ലിമൻ താഖത് ഇലയി നഫ്സുഹു).


وقال اصبغ اخبرني ابن وهب عن يونس بن يزيد عن ابن شهاب عن ابي سلمة عن أبي هريرة رضي الله عنه قال قلت يارسول الله اني رجل شاب وانا اخاف على نفسي العنت ولا اجد ما اتزوج به النساء فسكت عني ثم قلت مثل ذلك فسكت عني ثم قلت مثل ذلك فقال النبي صلى الله عليه وسلم يا أبا هريرة جف القلم بما انت لاق فاختص على ذلك أو ذر (صحيح البخاري 5- ۱۹۰۳)


അബൂ ഹുറൈറ(റ) പറയുന്നു: ഞാൻ പറഞ്ഞു: അള്ളാഹുവിന്റെ റസൂലെ, ഞാൻ യുവാവായ വ്യക്തിയാണല്ലോ, ലൈംഗികമായി പാപം ചെയ്തു പോകുമോ എന്നു തീർച്ചയായും ഞാൻ ഭയപ്പെടുന്നു. ഞാനാണെങ്കിലോ സ്ത്രീകളെ വിവാഹം കഴിക്കുവാൻ ആവശ്യമായ (സമ്പത്ത്) ഒന്നും കാണുന്നുമില്ല. അപ്പോൾ നബി സ്വ. മൗനം പാലിച്ചു. ഞാൻ ചോദ്യം ആവർത്തിച്ചു. പിന്നെയും മൗനം തന്നെ ഞാൻ വീണ്ടും ആവർത്തിച്ചു. അപ്പോൾ നബി സ്വ. പറഞ്ഞു: അബൂ ഹുറൈറാ... നീ ഷണ്ഡീകരണം ചെയ്താലും ശരി പ്രയോജനമൊന്നുമില്ല; നിന്റെ ജീവിതത്തിൽ നേരിടാനിരിക്കുന്നതെല്ലാം വിധി രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു (സ്വഹീഹുൽ ബുഖാരി, അതേ അദ്ധ്യായം). തിരുനബി സ്വ.യുടെ സമകാലികർക്ക് വൃഷണച്ഛേദം (Castration) സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നുവെന്നു ഉപര്യുക്ത ഹദീസുകൾ വ്യക്തമായി സംസാരിക്കുന്നു. പുരുഷന്മാരുടെ ലൈംഗികോദ്ധാരണശേഷിയും പ്രത്യുല്പാദന ശേഷിയും ഇല്ലാതാക്കാൻ വൃഷണച്ഛേദം നടത്തി ഷണ്ഡീകരണം നടത്തിയാൽ മതി എന്ന് അവർ വിചാരിച്ചിരുന്നതിൽ നിന്നും പ്രത്യുത്പാദനത്തിനു കാരണമാകുന്ന ബീജത്തിന്‍റെ ബീജത്തിന്റെ ആവിർഭാവം വൃഷണങ്ങളിൽ നിന്നു ആണെന്നു അവർക്കു അറിയാമായിരുന്നുവെന്നു മനസ്സിലാക്കാം. ഉദ്ധൃത ഹദീസുകളിൽ മൂന്നിലും വെവ്വേറെ ആളുകളാണ് നിവേദകർ. വൃഷണച്ഛേദം വഴി ഷണ്ഡീകരണം സ്വീകരിക്കുന്ന രീതി അവർക്കിടയിൽ വ്യാപകമായ രീതിയിൽ നിലനിന്നിരുവെന്നാണ് ഹദീസുകകളിലെ സംഭാഷണത്തിന്റെ സ്റ്റൈലും അവയുടെ നിവേകരിലുള്ള വൈവിധ്യവും അറിയിക്കുന്നത്. പറഞ്ഞു വന്നതിന്‍റെ ചുരുക്കം, പുരുഷ ബീജവും വൃഷ്ണവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് യാതൊന്നും മുഹമ്മദ് നബി സ്വ.ക്കോ അദ്ദേഹത്തിന്‍റെ അനുചരന്മാർക്കോ തരിമ്പും അറിയില്ലെന്ന ആരോപണം ശുദ്ധ ഭോഷ്കാണ്. എങ്കിൽപ്പിന്നെ ഈ സൂക്തത്തിൽ താൽപര്യമെന്താണ്?


خلق من ماء دافق (6) يخرج من بين الصلب والترائب (۷)


തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ മനുഷ്യന്‍ പടക്കപ്പെട്ടത്. സുൽബിനും തറാഇബിനും ഇടയിൽ നിന്നു അതു പുറത്തു വരുന്നു. സുൽബിനും തറാഇബിനും ഇടയിൽ നിന്നാണ് അതു പുറപ്പെടുന്നത്. ഈ വചനത്തിലെ വിമര്‍ശിക്കപ്പെടുന്ന ആശയം പൊതിഞ്ഞു നില്‍ക്കുന്ന നാലുപദങ്ങളും പ്രത്യേകം പരിഗണിക്കപ്പെടേണ്ടവയാണ്. 


(1) മിൻ 


(2) മാഉൻ ദാഫിഖ്. 


(3) സുൽബ് 


(4) തറാഇബ് 


ഇവ ഓരോന്നും വെവ്വേറെ പരിശോധിക്കാം.



1. മാഉൻ ദാഫിഖ്


സാധാരണ ഗതിയിൽ വെള്ളം എന്നു പരിഭാഷപ്പെടുത്താറുള്ള പദമാണ് മാഅ് എന്നത്. മ,വ,ഹ എന്ന മൂലത്തിൽ നിന്നു നിഷ്പ്ന്നമായിരിക്കുന്ന ഈ പദം ദ്രാവക രൂപത്തിലുള്ള വസ്തുക്കൾക്ക് പൊതുവെ ഉപയോഗിക്കാറുണ്ട് (See, A Dictionary of Modern Written Arabic, Hans Wehr Edited by J. Milton Cowan, Page: 932). ദാഫിഖ് എന്നാൽ മുന്നോട്ട് തെറിക്കുക, ശക്തിയോടെ ഒഴുകുക എന്നൊക്കെ അർത്ഥം കല്പിക്കുന്നു (Ibid). പുരുഷ ബീജം തെറിച്ചുവീഴുന്ന (സവമാണെന്നു ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. എന്നാൽ ശുക്ലത്തിനു ഈ സവിശേഷത ഉണ്ടാകുവാനുള്ള കാരണമെന്താണെന്നും അതു തെറിച്ചു വീഴുന്നതെങ്ങനെയെന്നും ഗ്രഹിക്കുമ്പോൾ ഖുർആനിക പ്രയോഗത്തിന്‍റെ കൃത്യതയിൽ നമ്മൾ അതിശയപ്പെടാതിരിക്കില്ല.



സ്ത്രീയുടെ അണ്ഡവുമായി ചേർന്ന് സിക്താണ്ഡം (Zygote) രൂപപ്പെടുന്നതിനു പാകമായ വിധത്തിൽ പുരുഷ ലിംഗം സ്രവിക്കുന്ന ദ്രാവകത്തിനാണല്ലൊ ശുക്ലം എന്നു പറയുന്നത്. ഇതിന്റെ രണ്ടു ശതമാനം മുതൽ അഞ്ചു ശതമാനത്തിൽ താഴെ വരെ മാത്രമാണ് ബീജങ്ങളുണ്ടാവുക. നിസ്സാരമായി കാണാൻ വരട്ടെ, ഒരൊറ്റ സ്ഖലനത്തിലെ ബീജസംഖ്യ ഇരുപതു കോടി മുതൽ അമ്പതു കോടി വരെ ഉണ്ടാകും! ലോകാരോഗ്യ സംഘടന (W H 0)യുടെ കണക്കനുസരിച്ച് ഒറ്റ തവണയുള്ള സ്ഖലനത്തിൽ ചുരുങ്ങിയത് നാലു കോടി ബീജാണുക്കളെങ്കിലും ഉണ്ടെങ്കിലേ അതിനെ സ്വാഭാവിക ബീജസംഖ്യ (Normal Sperm Count) ആയി പരിഗണിക്കുകയുള്ളു!!



വൃഷണത്തിൽ ഏകദേശം അറുപത്തിനാല് ദിവസങ്ങളെടുത്താണ് ഓരോ ബീജാണുവും വളർന്ന് പൂർണതയിലെത്തുന്നത് സ്പേർമെറ്റോഗോണിയം (Spermetogonium) എന്നു വിളിക്കപ്പെടുന്ന കോശം വൃഷണത്തിനകത്ത് ഊനഭംഗത്തിലൂടെ വിഭജിക്കപ്പെട്ട് സ്പേർമെറ്റോസൈറ്റുകളായും (Spermatocytes) പിന്നീട് അവയ്ക്ക് വാല് കിളിർത്തു വരികയും ചലനശേഷി കൈ വരികയും ചെയ്ത ബീജാണുക്കളായി മാറുകയും ചെയ്യുന്നു. 



ഇങ്ങനെയുണ്ടാകുന്ന ബീജാണുക്കൾ ശുക്ലസവത്തിന്റെ അഞ്ചിൽ താഴേ ശതമാനം മാത്രമേ ഉണ്ടാകുവെന്നു പറഞ്ഞുവല്ലോ. സെമിനൽ വെസിക്കിളുകൾ (Seminal Vesicles) ഉത്പാദിപ്പിക്കുന്ന സ്രവങ്ങളാണ് ഇവയിൽ 65 മുതൽ 75 ശതമാനം വരെ. പോസ്റ്റാഗ്ലാൻഡിനുകൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ, പ്രോട്ടീനുകൾ, വിറ്റാമിൻ സി, സിട്രേറ്റ്, ഫക്റ്റോസ്, ഫ്ളാവിനുകൾ, ഫോസ്ഫോറിൽ കോളിൻ തുടങ്ങിയവയാണ് ഈ സ്രവങ്ങളിൽ മുഖ്യമായിട്ടുള്ളത്. ഇവയ്ക്കു പുറമെ 25 മുതൽ 30 ശതമാനം വരെ പ്രോസ്റ്റേറ്റിൽ (Prostate) നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന സിട്രിക്ക് ആസിഡ്, ഫെബിനോലിസിൻ, ആസിഡ് ഫോസ്റ്റേസ്, പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്‍റിജൻ, സിങ്ക്, പ്രോട്ടിയോലിറ്റിക് എൻസൈമുകൾ തുടങ്ങിയവയാണ് ശുക്ലത്തിലുണ്ടാവുക. ഇവയ്ക്കു പുറമെ ഏതാണ്ട് ഒരു ശതമാനം ബൾബോയൂറിത്രല്‍ ഗ്രന്ഥികൾ (Bulbouriethral glands) അഥവാ കൌപെഴ്സ് ഗ്രന്ഥികൾ (Cowpers glands) എന്നിവ പുറപ്പെടുവിക്കുന്ന ഗാലക്ട്രോസ്, സിയാലിക് ആസിഡ് എന്നീ സ്രവങ്ങളും


ശുക്ലദ്രാവകത്തിലുണ്ട്. അളവിൽ വളരെ കുറവുണ്ടെങ്കിലും സുരക്ഷിതത്വത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നവയാണ് കൌപെഴ്സ് സ്രവങ്ങൾ. ചുരുക്കത്തിൽ, ശുക്ലത്തിൽ രണ്ടോ അതിലൽപം കൂടുതലോ മാത്രം ശതമാനമാണ് ബീജാണുക്കൾ ഉള്ളത്. ബാക്കി 98 നടുത്ത് ശതമാനവും മറ്റു സ്രവങ്ങളാണ്. 



സ്ഖലനം (Ejaculation) സംവിധാനിക്കപ്പെട്ടിരിക്കുന്നത് അതിശയകരമായ രീതിയിലാണ്. ശുക്ലം ലിംഗത്തിലൂടെ തെറിച്ചു വീഴുന്നതിന്നാണല്ലോ സ്ഖലനം എന്നു പറയുന്നത്. രതിപൂർവലീലകളിലൂടെയോ അല്ലാതെയോ ലിംഗോദ്ധാരണം ഉണ്ടാകുമ്പോൾ ആദ്യം ലിംഗനാളി (Urethra) യിലൂടെ കൗപേഴ്സ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന സ്നേഹദ്രവം (Preseminal fluid) പുറത്ത് വരുന്നു. ഈ ദ്രവം ലിംഗനാളിയിലുള്ള മൂത്രാംശം നീക്കം ചെയ്ത് ബീജങ്ങൾക്ക് അപകടം കൂടാതെ കടന്നുപോകാനുള്ള വഴിയൊരുക്കുന്നു. ഈ സ്നേഹദ്രവത്തിന്‍റെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ മൂത്രാംശത്തിന്‍റെ അമ്ലസ്വഭാവം (Acidity) ബീജങ്ങളെ ഒന്നടങ്കം നശിപ്പിച്ചുകളയുമായിരുന്നു!



രതിമൂർച്ചയുണ്ടാകുമ്പോൾ മസ്തിഷ്കത്തിലുള്ള അനുതപ്ത നാഡീവ്യവസ്ഥ (Sympethetic nervous system)യില്‍ നിന്നുള്ള സന്ദേശ പ്രകാരം വൃഷണങ്ങളിലുള്ള ബീജങ്ങൾ എപിഡിഡൈമിസിൽ (Epididymis)എത്തുന്നു. അനന്തരം ബീജവാഹിനി കുഴലിലൂടെ മുകളിലേക്കു കയറുന്നു. ഉടൻ തന്നെ, മുതുകെല്ലിന്റെ അടിവശത്തിനു മുന്നിലുള്ള പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate glands)യിൽ നിന്നുള്ള സവങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ബീജവാഹിനിക്കുഴൽ അവസാനിക്കുന്നിടത്തു നിന്നു ആരംഭിക്കുന്ന സ്ഖലന നാളി (Ejaculatory duct)യിൽ എത്തുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് സ്രവങ്ങൾ ബീജങ്ങളുമായി കലരുന്നതോടൊപ്പം തന്നെ പ്രോസ്റ്റേറ്റിനു തൊട്ട് പിന്നിലായി സെമിനൽ വെസിക്കിളുകളിൽ നിന്നും കൗപേഴ്സ് ഗ്രന്ഥിയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങളും അതിനോടൊപ്പം ചേരുന്നു. ഇങ്ങനെ കൂടി ചേർന്നു ഉണ്ടാകുന്ന ശുക്ലം സ്ഖലനനാളിയിൽ നിന്നു ലിംഗനാളിയിലൂടെ പുറത്തേക്ക് തെറിച്ചു വീഴുന്നു. തെറിച്ചു വീഴുന്ന ദ്രാവകത്തിൽ നിന്നാണ് (മിൻ മാഇൻ ദാഫിഖ്) മനുഷ്യസൃഷ്ടിയെന്ന വിശുദ്ധ ഖുർആനിക പരാമർശം പ്രത്യക്ഷരം ശരി വെക്കുന്ന രീതിയിലാണ് ഇത് ഉണ്ടാകുന്നത്. 



ആനുഷംഗികമായി ഓർത്തിരിക്കേണ്ട ഒന്നാണ് ശുക്ലം കേവലം വൃഷണങ്ങളിൽ നിന്നല്ല ഉത്പ്പാദിപ്പിക്കപ്പെടുന്നത് എന്നത്. വൃഷണങ്ങൾക്ക് പുറമെ, മുതുകെല്ലിന്‍റെ അടിഭാഗത്തിനു മുന്നിലായുള്ള സെമിനൽ വെസിക്കിളുകൾ, proസ്റ്റേറ്റ് ഗ്രന്ഥി, കൗപേഴ്സഗ്രന്ഥി എന്നിവയിൽ നിന്നു ഉത്പ്പാദിപ്പിക്കപ്പെട്ട് സ്ഖലന നാളിയിലെത്തി ഒന്നിച്ചു ചേർന്ന ശേഷം ലിംഗനാളിയിലൂടെ പുറത്തേക്കു തെറിച്ച് വീഴുന്നു. നടേ വിവരിച്ച പോലെ കേവലം രണ്ടോ മൂന്നോ ശതമാനമാണ് ശുക്ലത്തിൽ വൃഷണത്തിൽ നിന്നുള്ള പങ്ക്.



“മാഉൻ ദാഫിഖ്' തെറിച്ചു വീഴുന്ന ദ്രാവകം എന്ന പ്രയോഗത്തിന്‍റെ കൃത്യത ബോധ്യപ്പെടാനുതകുന്ന മറ്റൊന്നു കൂടെ പറയാം. സ്ത്രീ ശരീരത്തിലുണ്ടാകുന്ന അണ്ഡം ആണത്. ഗർഭസ്ഥശിശുവിനു അഞ്ചു ആഴ്ച പ്രായമാകുമ്പോൾ ജനനേന്ദ്രിയ ശിഖരങ്ങൾ (Genital Ridges) രൂപപ്പെടുന്നു. ആറാഴ്ച പൂർത്തിയാകുമ്പോൾ ഗർഭസ്ഥ ശിശുവിന്‍റെ ലിംഗം നിർണയിക്കുവാൻ സാധ്യമാകുന്ന വിധത്തിലുള്ള മാറ്റങ്ങൾ പ്രകടമാകാൻ ആരംഭിക്കുന്നു. ജനനേന്ദ്രിയ ശിഖരങ്ങളിൽ നിന്നു ലൈംഗികാവയവങ്ങളുടെ പൂർവരൂപമായ ബീജഗ്രന്ഥികൾ (gonads) രൂപപ്പെടുന്നു. ഈ ബീജഗ്രന്ഥി താഴേക്ക് ഇറങ്ങിയാണ് പുരുഷന്മാരിൽ വൃഷണങ്ങളും (Testicles) സ്ത്രീകളിൽ അണ്ഡാശയങ്ങളും (Overies) ഉണ്ടാകുന്നത്. സ്ത്രീകളുടെ ബീജഗ്രന്ഥി രൂപപ്പെടുമ്പോൾ (oocytes) അതിൽ അണ്ഡകങ്ങൾ ഉത്പാദിപ്പിക്കപ്പെടാൻ ആരംഭിക്കുന്നു. ഈ അണ്ഡകങ്ങൾ പൊതിഞ്ഞ് കൊണ്ടുള്ള സഞ്ചികളെ ഫോളിക്കുകൾ (follicles) എന്നു വിളിക്കുന്നു. വിത്തറകൾ എന്നാണ് ആ വാക്കിനു പറയാവുന്ന അർത്ഥം. ഗർഭസ്ഥ ശിശുവിന് 18 ആഴ്ച പ്രായമാകുമ്പോഴാണ് അണ്ഡാശയത്തിനകത്ത് പരാമാവധി എണ്ണം ഫോളിക്കുകൾ ഉണ്ടാവുക. ഈ സമയത്ത് ഇരുപത്തഞ്ചു ലക്ഷം വരെ ആദിമ ഫോളിക്കുകൾ (Primodial follicles) ഉണ്ടാകാമെന്നാണ് മെഡിക്കൽ പഠനങ്ങൾ പറയുന്നത്. പിന്നീട് ഫോളിക്കുകൾ നശിച്ചു തുടങ്ങുന്നു. ശിശുവിനെ പ്രസവിക്കപ്പെട്ടതിന് ശേഷവും ഫോളിക്കുകൾ നശിച്ചുകൊണ്ടേയിരിക്കും. അങ്ങനെ ശാരീരിക പ്രായപൂർത്തിയെത്തുമ്പോള്‍ ഒരു ലക്ഷത്തി എൺപതിനായിരം ഫോളിക്കുകളാണ് പെൺകുട്ടികളുടെ അണ്ഡാശയത്തിൽ ഉണ്ടാവുക. 



ഈ അണ്ഡാശയങ്ങൾക്ക് അതിനു ശേഷവും വ്യത്യസ്തമായ ഘട്ടങ്ങളിലുള്ള മാറ്റങ്ങൾ ഉണ്ടാകും. ഓരോ ഘട്ടത്തിലും നിരവധി ഫോളിക്കുകൾ നശിച്ചുകൊണ്ടേയിരിക്കും. എല്ലാ നിലയ്ക്കും ബലവത്തായ ലിംഗ കോശങ്ങളെ വഹിക്കുന്ന ഫോളിക്കുകൾ മാത്രം അതിജീവിക്കുന്നു. അവ മാത്രമാണ് അണ്ഡ വിസർജനത്തിന് തൊട്ടു മുമ്പുള്ള ഘട്ടം (Pre ovulatory Stage) വരെ എത്തുകയുള്ളൂ. അപ്പോഴേക്കും ഫോളിക്കിളുകളുടെ എണ്ണം ആകെ ഏക ദേശം നാന്നൂറ് ആയി ചുരിങ്ങിയിരിക്കും. 



ഗോണഡോട്രോപിൻ റിലീസിംഗ് ഹോർമോൺ (GnRH) പ്രോജസ്റ്ററോൺ, ലൂറ്റിനൈസിംഗ് ഹോർമോൺ (LH), ഈസ്ട്രജൻ, ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോൺ (FSH) എന്നീ അഞ്ചു അന്തർ ഗ്രന്ഥിസ്രാവങ്ങൾ (Hormones) ഫോളിക്കിളുകളുടെ വളർച്ചയിൽ സഹായിക്കുന്നു. ആർത്തവ ചക്രത്തിന്‍റെ പതിനാലാം ദിവസം പൂർണ്ണ വളർച്ചയെത്തുന്ന ഫോളിക്കിളുകളിൽ ലൂറ്റിനൈസിംഗ് ഹോർമോണിന്‍റെ (LH) പ്രവർത്തനഫലമായി അതിലുള്ള തെക്കാ കോശങ്ങൾ (Thecca Cells) ആൻട്രോസ്റ്റേഡിനിയോൺ ഉത്പാദിപ്പിക്കുന്നു. അത് തലച്ചോറിലുള്ള ഹൈപ്പോതലാമസിനെ ഉദ്ധീപിപ്പിക്കുന്നു. അങ്ങനെ GnRH ന്റെ ഉത്പാദനത്തിനു കാരണമാകുകയും ചെയ്യും. അപ്പോഴേക്ക് വളർച്ചയെത്തിയ ഫോളിക്കിളിനകത്ത് ഒരു തരം ദ്രാവകം നിറഞ്ഞിരിക്കും. ഫോളിക്കുലർ ദ്രവം (follicular fluid) എന്നറിയപ്പെടുന്ന ഈ ദ്രാവകത്തിൽ പ്രധാനമായും ഹയലുറോണിക്ക് ആസിഡ് (Hyaluronic Acid) ആണുണ്ടാവുക. ഈ ആസിഡിനു പുറമെ പ്രായ പൂർത്തിയായ അണ്ഡത്തെ പൊതിഞ്ഞു കൊണ്ടുള്ള ക്യൂമുലസ് കോശങ്ങളും(Cumulas Cells) ഫോളിക്കിളിനകത്തുണ്ടാവും. ലൂറ്റിനൈസിംഗ് ഹോർമോണിന്‍റെ (LH) ഉത്തേജന ഫലമായി ഫോളിക്കിളുകൾ ഉൽപാദിപ്പിക്കുന്ന പ്രോട്ടീയോലിറ്റിക്ക് എൻസൈമുകൾ (Proteolytic enzymes) ഒരു വശത്തുള്ള ഫോളിക്കുളാർ കലകളെ (follicular Cells) നശിപ്പിക്കുന്നതിനാൽ അവിടെ സ്റ്റിഗ്മ (Stigma) എന്ന പേരിലുള്ള ദ്വാരം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അതിനുള്ളിലൂടെ പൂർണ്ണ വളർച്ചയെത്തിയ അണ്ഡത്തെ വഹിച്ച് ക്യൂമുലസ് കോശങ്ങളും ഫോളിക്കുളാർ ദ്രവവും തെറിച്ചു വീഴുന്നു. പുരുഷന്മാരുടെ ശുക്ലം ലിംഗത്തിൽ നിന്നു തെറിച്ചു വീഴുന്നു എന്നു പറഞ്ഞതിനോട് സമാനമായ പ്രക്രിയ തന്നെയാണിത്. അണ്ഡം ഉൾക്കൊള്ളുന്ന ദ്രാവകം (മാഉൻ ദാഫിഖ്) ഫലോപ്പിയൻ നാളിയിലൂടെ (Fallopian tube) അറ്റത്തുള്ള ഫിംബിയ (Fimbria) കളിൽ പതിക്കുകയും അവിടെ നിന്ന് ഗർഭാശയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.



ഖുർആനിലെ മാഉൻ ദാഫിഖ് എന്ന പ്രയോഗം പുരുഷ ശുക്ലത്തെ പോലെ സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്നു അണ്ഡം ഉത്സർജിക്കപ്പെടുമ്പോൾ തെറിച്ച് വീഴുന്നതിനെയും സൂചിപ്പി ക്കുന്നു! 



2. സ്വുൽബ്


മുതുകെല്ല്, നട്ടെല്ല് എന്നെല്ലാം പരിഭാഷപ്പെടുത്തിയിരിക്കുന്ന പദമാണ് സുൽബ് എന്നത്. ഒട്ടു മിക്ക പേരും കൊടുത്ത പ്രഥമാർത്ഥമാണിത്. പ്രസിദ്ധ ഓറിയന്റലിസ്റ്റ് പണ്ഡിതനായ Hans Wehr എഴുതി J. Milton Cowan എഡിറ്റു ചെയ്തിറക്കിയ Arabic-English Dictionary യില്‍ സ്വുല്‍ബിനു നല്‍കിയിരിക്കുന്ന അര്‍ഥം spinal Column / backbone - നട്ടെല്ല്, loins- അരക്കെട്ട് എന്നിങ്ങനെയാണ് (P.521). loin എന്ന പദത്തിനു google translate ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ നിഘണ്ടുകളും The concise Oxford Dictionary ഉൾപ്പടെയുള്ള പ്രിന്‍റഡ് നിഘണ്ടുകളും നൽകുന്ന അർത്ഥം സുൽബ് എന്നാണ്. ജൂതമതം വിട്ട് ഇസ്ലാം ആശ്ലേഷിച്ച മുഹമ്മദ് അസദ് (ലിയോപോൾഡ് വെയ്സ്), ക്രിസ്തു മതത്തിൽ നിന്നു ഇസ്ലാമിലേക്ക് വന്ന മുഹമ്മദ് മർമഡ്യൂക് പിക്താൾ, വിശ്രുതനായ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് പണ്ഡിതൻ ആർദർ ജോൺ ആർബറി തുടങ്ങിയവരെല്ലാം തയ്യാറാക്കിയ ഖുർആൻ പരിഭാഷകളിൽ സുൽബിനു നൽകിയിരിക്കുന്ന അർത്ഥം loins എന്നാണ്. അരക്കെട്ട്, ഗുഹ്യപ്രദേശം, ഇടുപ്പ്, നാഭി, കടിപ്രദേശം, നാഭീതടം എന്നിങ്ങനെയൊക്കെയാണ് ഈ പദത്തിന്‍റെ വിവക്ഷകൾ. സാധാരണയായി പറയാറുള്ള മുതുകെല്ല്, നട്ടെല്ല് എന്നിവക്കു പുറമെ പരിഗണിക്കാവുന്ന അർത്ഥ സാധ്യതകളാണ് ഇതെല്ലാം. 



Hans Wehrന്‍റെ Arabic - English Dictionary യിൽ هو ابن صلبه എന്നതിനു he is his own son എന്നും (അവൻ അയാളുടെ തന്നെ പുത്രനാകുന്നു ) എന്നും هو من صلبه എന്നതിന് he is his offspring (അവൻ അയാളുടെ സന്തതിയാണ്) എന്നും അർഥം കൽപിച്ചിരിക്കുന്നു. സ്വുൽബ് എന്നു കേൾക്കുന്ന മാത്രയിൽ നട്ടെല്ലും ഇടുപ്പും മാത്രം തേടിപ്പോകേണ്ടതില്ലെന്നർതം.



വിശുദ്ധ ഖുർആൻ 4/23 ൽ "നിങ്ങളുടെ പുത്രന്മാരുടെ ഭാര്യമാർ" എന്നതിന്


وحلائل ابنائكم الذين من أصلابكم


നിങ്ങളുടെ സുൽബുകളിൽ നിന്നുള്ളവരായ പുത്രന്മാരുടെ ഭാര്യമാർ എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. മനുഷ്യരെ/സന്താനങ്ങളെ കുറിച്ച് "സുൽബിൽ നിന്നുള്ളവർ' എന്ന പ്രയോഗം മധ്യ പൂർവ്വ അറബു ദേശത്തും മറ്റു സെമിറ്റിക് ഭാഷകളിലും നിലനിന്നിരുന്നുവെന്നാണ് ചരിത്ര പഠനങ്ങൾ തെളിയിക്കുന്നത്. ബൈബിൾ തന്നെ ഇവ്വിഷയത്തിൽ മതിയായ തെളിവുകൾ നൽകും. ഏ താനും ഉദാഹരണങ്ങൾ പരിഗണിക്കാം.



1. അറബി ബൈബിളിൽ ഉത്പത്തി 35/11വചനത്തിൽ


وملوك سيخرجون من صلبك


(വ മുലൂകുൻ സയഖ്റുജൂന മിൻ സുൽബിക- രാജാക്കന്മാരും നിന്റെ കടിപ്രദേശത്ത് നിന്നു പുറപ്പെടും) എന്ന വചനത്തിൽ King James Bible, International Standard Version Bible, Jubilee Bible 2000, American King James Version, Douay-Rheims Bible, Darby Bible Transilation, English Revised Version , Webster's Bible Transilation, Young's Literal Transilation തുടങ്ങി പ്രശസ്തമായ ഒട്ടുമിക്ക ഇംഗ്ലീഷ് പരിഭാഷകളും loins എന്നാണ് സുൽബ് എന്ന പദം പരിഭാഷപ്പെടുത്തിയിട്ടുള്ളത്. 



2. പുറപ്പാട് 1/5


وكان جميع نفوس الخارجين من صلب يعقوب


യാക്കോബിന്റെ കടിപ്രദേശത്തു നിന്നുത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപത് ആയിരുന്നു എന്ന വചനത്തിലും ഒരു സുൽബ് ഉണ്ട്. മലയാളത്തിൽ കടിപ്രദേശം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഈ പദം New American Standard Bible, King James Bible, Jubilee Bible 2000, American King James Version, American Standard Version, Darby Bible Transilation, English Revised Version, എന്നിവ loins എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നു. എന്നാൽ തുട എന്നർത്ഥമുള്ള thigh എന്നാണ് Young's Literal Transilation, Douay-Rheims Bible എന്നിവർ നൽകുന്ന അർത്ഥം .



3. രാജാ 8/19


ابنك الخارج من صلبك


നിന്‍റെ “കടിപ്രദേശത്തു” നിന്നും ഉത്ഭവിക്കുന്ന മകൻ എന്നതിലെ കടിപ്രദേശം എന്നർത്ഥം പറഞ്ഞിരിക്കുന്ന സുൽബിനെ King James Bible, Jubilee Bible 2000 , American King James Version, American Standard Version, Darby Bible Transilation, Webster's Bible Transilation, Young's Literal Transilation എന്നിവ loins എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. 



ഇനിയും എത്രയെങ്ങാനും ഉദാഹരണങ്ങൾ ബൈബിളിൽ നിന്നും ഉദ്ധരിക്കാനാവും. മുകളിൽ ഉദ്ധരിച്ച ഉദാഹരണങ്ങളിൽ ഉത്പത്തിയിലും രാജാക്കന്മാരിലും സുൽബ്/ loins എന്ന് പരിഭാ ഷപ്പെടുത്തിയിരിക്കുന്നത് ഹിബ്രുവിലെ "khaw-lawts' എന്ന പദമാണ്. പുറപ്പാടിൽ "yaw-rek' എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. വിശദാംശത്തിന് Biblehub.com /lexicon നോക്കുക. ഈ രണ്ടു പദങ്ങളും മലയാളത്തിലേക്ക് കടിപ്രദേശം എന്നും അറബിയിലേക്ക് സുൽബ് എന്നുമാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്.



പുതിയ നിയമ പുസ്തകങ്ങളിലും (ഉദാ: അ .പ്ര 2/30 എബ്രാ7/ 5,10) ഇതേ പ്രയോഗം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ ഗ്രീക്കു ഭാഷയിൽ osphus എന്നുപയോഗിച്ചിരിക്കുന്നതിനെയാണ് അറബിയിലേക്ക് സുൽബെന്നും മലയാളത്തിലേക്ക് കടിപ്രദേശമെന്നും പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഉത്പത്തി, പുറപ്പാട്, രാജാക്കന്മാർ, ദിനവൃത്താന്തം, അപ്പോസ്തല പ്രവൃത്തികൾ, എബ്രായർ എന്നിങ്ങനെ വ്യത്യസ്ത കാലത്തും വ്യത്യസ്ത ദേശങ്ങളിലും വെച്ച് തീർത്തും പരസ്പരം അപരിചിതരായ പല എഴുത്തുകാർ വ്യത്യസ്ത ഭാഷകളിൽ ഒരേ പ്രയോഗം തന്നെ ഒരേ ആശയത്തിനു വേണ്ടി ഉപയോഗിച്ചിട്ടുള്ളതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് അറബികൾക്കു മാത്രമല്ല മധ്യപൂർവദേശത്തിലുടനീളം അരക്കെട്ട് / കടിപ്രദേശം / loins/ khaw-lawts/yaw-rek/osphus/ സ്വുല്‍ബ് എന്നുപയോഗിക്കുന്ന പതിവു രീതിയുണ്ടായിരുന്നു എന്നാണ്.



അറബികൾക്കിടയിൽ ഉണ്ടായിരുന്ന ഈ പ്രയോഗം ഖുർആനില്‍ വന്നത് നാം ഉദാഹരിച്ചിട്ടുണ്ട്. ഹദീസിലും ഇതേ ആശയം പാണാനാവും: അല്ലാഹു സ്വർഗത്തിന് അവകാശികളായവരെ പടച്ചിട്ടുണ്ട്. അവൻ അവരെ അതിനായി പടച്ചപ്പോൾ (വിധിച്ചപ്പോൾ) അവർ തങ്ങളുടെ പിതാക്കന്മാരുടെ കടിപ്രദേശത്തായിരുന്നു. നരകത്തിനു അവകാശികളായവരെയും അവൻ പടച്ചിട്ടുണ്ട്, അപ്പോൾ അവരും തങ്ങളുടെ പിതാക്കന്മാരുടെ കടിപ്രദേശത്തായിരുന്നു (സ്വഹീഹു മുസ്ലിം, കിതാബുൽ ഖദ്ർ, ബാബു മഅ്നാ കുല്ലി മൗലൂദിൻ യൂലദു അലൽ ഫിത്റതി വ ഹുക്മി മൗതി അത്ഫാലിൽ കുഫ്ഫാർ).



അലീ (റ) പറഞ്ഞു: നബി സ്വ. തന്നെ നാമകരണം ചെയ്തതു പോലെ എന്‍റെ മകൻ ഒരു നേതാവാണ്. നബി സ്വ.യുടെ തന്നെ പേരുള്ളവനും അദ്ദേഹത്തോട് സ്വഭാവത്തിൽ - രൂപത്തിലല്ല- സാ ദൃശ്യം പുലർത്തുന്നവനുമായ ഒരാൾ ഇവന്‍റെ "കടിപ്രദേശത്തു' നിന്നു വരും (സുനനു അബീദാവൂദ്, കിതാബു മഹ്ദി).


അബൂ സഈദിനിൽ ഖുദ്രി (റ): സ്വഹാബികൾ നബി സ്വ. യോട് ലൈംഗിക വേഴ്ചക്കിടെ ലിംഗം പുറത്തെടുത്ത് ശുക്ലം പുറത്ത് കളയാമോ? എന്നു ചോദിച്ചു. അവിടുന്നു പ്രതികരിച്ചു: നിങ്ങള ങ്ങനെ ചെയ്തു കൂടായെന്നു കാർക്കശ്യം ഇല്ല (അതിനു പ്രത്യേകിച്ചു ഫലമൊന്നുമില്ല. കാരണം) അന്ത്യനാൾ വരെയും ഏതെങ്കിലും ഒരു അടിമയുടെ കടിപ്രദേശത്തു നിന്ന് വരുമെന്നു അവൻ നിശ്ചയിച്ച സന്തതി വരാതിരിക്കില്ല. (സുനനുൽ കുബ്റാ ലിന്നസ്സാഈ ജൂസ്ത് 5, ഹദീസ് 9087)



സ്വാലിഹ് ബിനു അബീ സ്വാലിഹ് (റ ) തന്റെ പിതാവിൽ നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ റസൂലുല്ലാഹി സ്വ.യുടെ കൂടെ ഇരിക്കുകയായിരുന്നു. അന്നേരം ഹകമു ബ്നുൽ ആസ് അതു വഴി പോയി. അപ്പോൾ നബി സ്വ. പറഞ്ഞു: "ഈ ചങ്ങാതിയുടെ കടിപ്രദേശത്തു നിന്നും വരുന്നയാൾ എന്‍റെ സമുദായത്തിന് ദോഷമായിത്തീരും'. (അൽ മുഅ്ജമുൽ ഔസത് : ജൂസ്അ് 6, ഹദീസ് 6668 ഇമാം ത്വബ്റാനി).


നബി സ്വ. പറഞ്ഞു: “എല്ലാ നബിമാരുടെയും സന്തതി പരമ്പരകളെ അല്ലാഹു അവരുടെ കടിപ്രദേശത്തു നിക്ഷേപിച്ചിരിക്കുന്നു. എന്‍റെ സന്തതി പരമ്പരകളെ (എന്‍റെ പുത്രീ ഭർത്താവായ) അലിയ്യു ബിനു അബീത്വാലിബിന്‍റെ കടിപ്രദേശത്താണ് അല്ലാഹു ആക്കിയിരിക്കുന്നത്' (ജാമിഉൽ അഹാദീസ് ലിസ്സിയൂത്വി ഹദീസ് 6762) ത്വബ്റാനി (3/43 ഹദീസ് നമ്പർ 2630) യും ഇത് ഉദ്ധരിച്ചിട്ടുണ്ട്.



ഇങ്ങനെ അനേകം ഹദീസുകളിൽ സന്തതി പരമ്പരകൾ "സുൽബിൽ നിന്ന് വരും എന്നു രേഖപ്പെടുത്തുന്നു. ഉസൂലുൽ ഹദീസ് (ഹദീസ് നിദാന ശാസ്ത്രം) അനുസരിച്ച് ഉപദ്യുക്ത ഹദീസ് ഉദ്ധരിച്ച ചിലർ പണ്ഡിത ദൃഷ്ടിയിൽ പ്രബലരല്ലെങ്കിൽ പോലും സന്തതി പരമ്പരകളെ /പിൻഗാമികളെ പിതാവിന്‍റെ കടിപ്രദേശത്തു നിന്നുള്ളവർ എന്നു വിളിക്കുന്ന സമ്പ്രദായം വ്യാപകമായി അന്ന് നിലവിലുണ്ടായിരുന്നുവെന്നു ഗ്രഹിക്കുവാൻ ഇവ സഹായിക്കുന്നു. 



മലയാളത്തിൽ മുതുക് എന്ന അർത്ഥമാണ് സാധാരണ ഗതിയിൽ പറഞ്ഞ് ശീലിച്ചിട്ടുള്ളതെങ്കിലും മിന സ്സുൽബി വത്തറാഇബി ഉദ്ധരിച്ച് കൊട്ടും കുരവയുമായി ഇറങ്ങിപ്പുറപ്പെട്ട ഓറിയന്റലിസ്റ്റ് പണ്ഡിതമാർ ഉൾപ്പെടെയുള്ളവർ ഈ ആയത്തിനെയും ഉദ്ധൃത ഹദീസുകളെയും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത് Loins (അരക്കെട്ട്, ഗുഹ്യപ്രദേശം, ഇടുപ്പ്, നാഭി, കടിപ്രദേശം, നാഭീതടം) എന്നിങ്ങനെയാണ് എന്ന വസ്തുത വിസ്മരിക്കരുത്. അങ്ങനെയൊരർത്ഥം ഖുർആൻ അവതരണത്തിനു മുമ്പേ പ്രയോഗത്തിലുണ്ടായിരുന്നുവെന്നു നാം തെളിവുകൾ ഉദ്ധരിച്ചിട്ടുണ്ട്. അപ്പോൾ വിശുദ്ധ ഖുർആൻ 86:7 വചനത്തിൽ സുൽബിനു നാഭീ തടം/ഗുഹ്യപ്രദേശം/കടിപ്രദേശം എന്നിങ്ങനെയുള്ള അർത്ഥ കൽപനയാണ് ഏറ്റവും സംഗതമായിട്ടുള്ളത് എന്നു മനസ്സിലാകുന്നു.



സുൽബിനു പരമ്പരാഗതമായി പറഞ്ഞു വരുന്ന വിവക്ഷ മുതുകെല്ല്/ നട്ടെല്ല് എന്നാണെന്ന് പറഞ്ഞുവല്ലോ. ഈ അർത്ഥകൽപന പ്രകാരവും ഈ വചനം ശാസ്ത്രത്തോട് കലഹിക്കുന്നില്ല. അതിനു ഈ വചനത്തിലെ സുൽബ്, തറാഇബ് എന്നിവയ്ക്കു നൽകുന്ന അതേ പ്രാധാന്യത്തോടെ മിൻ, ബയ്നി എന്ന രണ്ട് വിഭാക്ത്യുപസർഗങ്ങളെയും പരിഗണിക്കണം. From among എന്നാണ് രണ്ടും ചേരുമ്പോൾ ലഭിക്കുന്ന അർത്ഥം. ഇതിലെ മിൻ എന്ന പ്രിപ്പോസിഷന്റെ (Preposition) പ്രയോഗത്തെകുറിച്ച് അറബി വ്യാകരണ വിശാരദരിൽ പ്രമുഖനായ ഇബ്നു മാലിക് (റ) പറയുന്നു:


بعض وبين و ابتدأ بالامكنة


بمن وقد تاني لبدء الازمنة


'മിൻ' ഉപയോഗിച്ച് ഓഹരി, വിശദീകരണം, സ്ഥലങ്ങളുടെ പ്രാരംഭം എന്നിവ കാണിക്കാം. ചിലപ്പോൾ കാലത്തിന്‍റെ പ്രാരംഭം കാണിക്കുവാനും മിൻ വരാറുണ്ട്. തബ്ഈള്, ബയാനിത് ഇതിദാഈ എന്നീ മൂന്ന് സാഹചര്യങ്ങളിലും "മിൻ' വരുമ്പോൾ അർത്ഥ കൽപനയിലും താരതമ്യേന വ്യത്യാസം പ്രകടമാകും. ഉദ്ധ്യത വചനത്തിലെ 'മിൻ' ഇബിദാഈ - പ്രാരംഭദശയെന്തെന്ന് അറിയിക്കുന്നതാണ്. അപ്പോൾ ഈ വചനത്തിന്‍റെ അർത്ഥം: "പ്രാരംഭ ഘട്ടത്തിൽ ശുക്ലദ്രാവകം മുതുകെല്ലിനും നട്ടെല്ലിനുമിടയ്ക്കായിരുന്ന ഭാഗത്തു നിന്നാണ് പുറപ്പെടുന്നത് എന്നാണ് വരുക. 



3. മിൻ അഥവാ പ്രാരംഭദശക്കുള്ള പ്രാധാന്യം


വൃഷണങ്ങളാണ് ബീജങ്ങൾ ഉൽപാദിപ്പിക്കുന്നതെന്ന് പറഞ്ഞുവല്ലോ. സ്രവിക്കപ്പെടുന്ന ശുക്ലത്തിന്റെ ആകെ വ്യാപ്തിയുടെ രണ്ടോ അതിനു തൊട്ടടുത്തോ ശതമാനം മാത്രമാണ് ബീജങ്ങൾ ഉള്ളതെന്നും ബാക്കിയുള്ള 98 ശതമാനവും ബൾബോയൂറത്രൽ ഗ്ലാൻഡ്, പ്രോസ്റ്റേറ്റ് ഗ്ലാൻഡ്, സെമിനൽ വെസിക്കിൾ എന്നീ സഹായക ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ആൽക്കലി സ്വഭാവമുള്ള സ്നേഹകങ്ങളാണ് ഉൾകൊള്ളുന്നതെന്നും നാം പരാമർശിക്കുകയുണ്ടായി. ബീജം ഉൽപാദിപ്പിക്കുന്ന വൃഷണങ്ങൾ ഉദരാശയത്തിനു പുറത്തു വൃഷണസഞ്ചിയിലാണ് കാണപ്പെടുന്നത് . ശരീരത്തിന്‍റെ സ്വഭാവികോഷ്മാവിൽ വൃഷണങ്ങൾക്ക് അവയുടെ ധർമ്മമായ ബീജത്തിന്റെയും ഹോർമോണുകളുടെയും ഉത്പാദനം നിർവ്വഹിക്കാനാവാത്തതിനാലാണ് ഇവയെ ശരീരത്തിൽ നിന്ന് വേറിട്ടു നിർത്തിയിരിക്കുന്നത്. വൃഷണസഞ്ചിയിലെ ഊഷ്മാവ് ശരീരോഷ്മാവിനേക്കാൾ 2 - 2.5 ഡിഗ്രി സെൽഷ്യസ് കുറവായിരിക്കും. ചുറ്റുപാടിലും ശരീരത്തിലുമുണ്ടാകുന്ന താപനിലയുടെ വ്യത്യാസത്തിനനുസരിച്ച് വൃഷണസഞ്ചി സങ്കോചിക്കുകയും വികസിക്കുകയും ചെയ്ത് കൊണ്ട് അതിന്റെ താപനില ക്രമീകരിക്കുന്നു.



സ്ത്രീകളിൽ ഒരു ജോഡി അണ്ഡാശയങ്ങളാണ് ലൈംഗികാവ യവങ്ങൾ. ഉദരാശയത്തിനുള്ളിൽ ഗർഭാശയത്തിന് ഇരുവശത്തുമായി ഇവ കാണപ്പെടുന്നു. വൃഷണങ്ങൾ ബീജവും പുരുഷ


ലൈംഗിക ഹോർമോണുകളും ഉത്പാദിപ്പിക്കുന്ന മാതിരി അണ്ഡവും സ്ത്രീ ലൈംഗിക ഹോർമോണുകളും ഉത്പാദിപ്പിക്കുകയാണ് ഇവയുടെ മുഖ്യമായ ധർമ്മം. ഓരോ അണ്ഡാശയത്തിനകത്തും ആയിരക്കണക്കിന് പ്രത്യുൽപാദന കോശങ്ങളുണ്ട്. കാലക്ര മത്തിൽ അണ്ഡങ്ങളായി മാറുന്നത് ഈ കോശങ്ങളാണ്. Primary egg cells അഥവാ, പ്രാഥമിക അണ്ഡകോശങ്ങളെന്നാണ് ഇവ അറിയപ്പെടുന്നത്. പുരുഷൻമാരിലായാലും സ്ത്രീകളിലായാലും ലൈംഗികാവയവങ്ങൾ രൂപപ്പെടുന്ന പ്രാരംഭദശയെക്കുറിച്ചാണ് ഖുർആൻ സംസാരിക്കുന്നത്. ഒരു ഗർഭസ്ഥശിശുവിൽ വൃഷണങ്ങളും അണ്ഡാശയങ്ങളും രൂപപ്പെടുന്ന പ്രഥമഘട്ടം വിലയിരുത്തിയാൽ ഇതു അനായാസമായി ഗ്രഹിക്കാൻ കഴിയും.



നട്ടെല്ലിന്റെ (Vertedral column) ഇരു വശത്തുമായി Intermediate Mesoderm എന്ന് അറിയപ്പെടുന്ന ഒരു അംഗവിധാനമാണ് ഗർഭസ്ഥശിശുവിൽ ആദ്യം രൂപപ്പെടുന്നത്. ഇതിനു വ്യത്യസ്തമായ മൂന്നു ഭാഗങ്ങളാണ് ഉണ്ടാവുക. 



1 Pronephros (പ്രോൺഫ്റോസ്)


ഗർഭസ്ഥ ശിശുവിൽ(embryo) നട്ടെല്ലിന്‍റെ കഴുത്തിനു ഇരുവശത്തുമായി രൂപപ്പെടുന്ന ഭാഗമാണിത്. പൂർണ്ണ വളർച്ചയെത്തിയ കുട്ടിയിൽ ഏതെങ്കിലും സുപ്രധാനമായ അംഗമായി രൂപപ്പെടാതെ ഇത് വിഘടനം ചെയ്തു പോകുന്നു.



2. Mesonephros (മെസൺഫറോസ്) 


മുതുകെല്ലിനും വാരിയെല്ലുകൾക്കിടയിലുമായി (ബയ്ന സ്സുൽബി വത്തറാഇബി- Thoracic region ) ഇരുവശത്തും രൂപപ്പെടുന്ന ഭാഗമാണിത്. ഇവയിൽ ധാരാളം നളികകൾ (Tubules) ഉണ്ടാകുന്നു. ഇവയിൽ നിന്നാണ് പിന്നീട് വൃഷണങ്ങളും ബീജവുമെല്ലാം ഉണ്ടാകുന്നത്. ഈ വൃഷണങ്ങൾ ഇവിടെ നിന്നു പതിയെ താഴോട്ടിറങ്ങി അവയുടെ അവസാനത്തെ ഇടമായ വൃഷണ സഞ്ചിയിൽ (Scrotum ) എത്തുന്നു. അവയവങ്ങൾക്കു പൂർണ്ണ വളർച്ചയെത്തിയിട്ടില്ലാത്ത ചില കുട്ടികളിൽ വൃഷണങ്ങൾ പൂർണ്ണമായി വൃഷ്ണ സഞ്ചിയിലേക്കിറങ്ങിവരാതെ അടിവയറിന്റെ ഇരുവശങ്ങളിലായി നിന്നു പോവുന്ന അസുഖം കാണപ്പെടാറുണ്ട്. മൈനർ സർജറി കൊണ്ട് പരിഹരിക്കാവുന്നതാണ് ഈ അവസ്ഥ.



3. Metainephros (മെറ്റയ്ൻ ഫ്റോസ്)


ഗര്‍ഭസ്ഥ ശിശുവിന്റെ വളർച്ചാഘട്ടത്തിൽ ഉദരാശയത്തിനു നേരെയുള്ള നട്ടെല്ലിന്റെ (Abdominal spine) ഇരുവശത്തുമായിരൂപപ്പെടുന്ന ഭാഗമാണിത്. ഇവയും പ്രത്യേകം നളികകളായി (Tubules) മാറുന്നു. വൃക്കകളുടെ ( Kidneys) പ്രഥമദശയാണിത്. മൂത്രവാഹിനിയുടെ ഏറ്റവും മുകൾ ഭാഗം പെൽവിസ് (Pelvis) എന്നറിയപ്പെടുന്നു. വൃക്കകൾ ആദ്യം ഇവിടെയാണുണ്ടാവുക. പിന്നീട് വാരിയെല്ലുകളോടു ചേർന്നു നിൽക്കുന്ന ഉദരാശയത്തിന്‍റെ ഏറ്റവും മുകൾ ഭാഗത്തേക്ക് നീങ്ങുകയാണ് ചെയ്യുക.



ചുരുക്കത്തിൽ, ഇന്റർമീഡിയേറ്റ് മെസഡേം എന്നറിയപ്പെടുന്ന അംഗവിധാനത്തിലെ മെസൺഫ്റോസ് എന്ന ഭാഗമാണ് പുരുഷന്മാരിലായാലും സ്ത്രീകളിലായാലും പ്രജനനാവയവങ്ങളുടെ ഏറ്റവും ആദ്യഘട്ടം. ഇവ വാരിയെല്ലുകൾക്കും മുതുകെല്ലിനുമിടക്കുള്ള ഭാഗത്താണ് (Thoracic region) ഉണ്ടാവുക. അവ അവിടെ നിന്ന് പുറപ്പെട്ട്, വൃഷണസഞ്ചിയിലെത്തുന്നു. വൃഷണങ്ങൾ ബീജങ്ങളെ ഉത്പാദിപ്പിക്കുന്നു.





4. തറാഇബ്


“വാരിയെല്ലുകൾ' എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഈ പദമാണ്. തരീബത്ത് എന്നതിന്‍റെ ബഹുവചനമായാണ് ഭാഷാ പണ്ഡിതന്മാർ ഇതിനെ പരിചയപ്പെടുത്തിയിട്ടുള്ളത്. അറബി ഭാഷയിൽ തന്നെ അത്യപൂർവ്വമായി മാത്രം പ്രയോഗിച്ചു കാണുന്ന പദമാണിത്. വിശുദ്ധ ഖുർആനിൽ ഒരേയൊരു തവണയാണ് തറാഇബുള്ളത്. ഹദീസുകളിൽ തറാഇബും, ത്വരീബത്തും പ്രയോഗിക്കപ്പെട്ടതായി കാണുന്നില്ല. സ്വിഹാഹ്, ലിസാനുൽ അറബ്, താജുൽ അറൂസ് തുടങ്ങിയ പഴയകാല അറബി നിഘണ്ടുകളിൽ കാണുന്നുണ്ട്. അവർ ഖുർആനിക പൂർവ്വകാലത്ത് ഈ പദം ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിനു ജാഹിലിയ്യാ കാലത്തെ സപ്ത കവികളിൽ വിശ്രുതനായ ഇംറുൽ ഖൈസിന്‍റെ ഒരു കവിത ഉദ്ധരിച്ചിരിക്കുന്നു. ഖുർആൻ വ്യാഖ്യാതാക്കളിൽ പലരും ഈ കവിതയെ എടുത്തുദ്ധരിച്ചിട്ടുണ്ട്. ആധുനിക നിഘണ്ടുകളിൽ പലരും ഈ പദം ചർച്ച ചെയ്തിട്ടില്ല. പഴയതും പുതിയതുമായ ആഖ്യാനങ്ങളിൽ വാരിയെല്ല് എന്നർത്ഥത്തിൽ ളിൽഅ് എന്നും അതിന്റെ ബഹുവചന രൂപമായി ളുലൂഅ് എന്നും കാണുന്നു. ഹദീസുകളിൽ ഇങ്ങനെ പ്രയോഗിച്ചിരിക്കുന്നതിന്റെ വിപുലമായൊരു ശേഖരം വായിക്കാൻ ലഭിക്കും.



അധികം ഖുർആൻ വ്യാഖ്യാതാക്കളും കരുതുന്നത് സുൽബ് എന്നത് പുരുഷന്‍റെ പ്രജനനാവയവങ്ങളെയും തറാഇബ് എന്നത് സ്ത്രീയുടെ പ്രജനനാവയവങ്ങളെയും കുറിക്കുന്നുവെന്നാണ്. ആദ്യ കാല മുഫസ്സിറുകളിൽ പ്രധാനിയും റഈസുൽ മുഫസ്സിരീൻ (ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ്) എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ഇബ്നു അബ്ബാസ് (റ)ന്‍റെ വ്യാഖ്യാനവും ഇപ്രകാരമാണ് (നോ. തൻവീറുൽ മിഖ്ബാസ് മിൻ തഫ്സീറി ബ്നി അബ്ബാസ്). മുഫസ്സിറുകളിൽ അധിക പേരും തറാഇബ് എന്നാൽ നട്ടെല്ലിനു സമാന്തരമായി ഏറ്റവും താഴെയുള്ള നാലു വാരിയെല്ലുകളാണ് ഉദ്ദേശമെന്ന് വ്യക്തമാക്കിയിരിക്കുന്നു. അതുപോലെ ഇമാം ത്വബ്റാനിയുടെ മജ്മഉൽ ബയാനിലും ഇമാം ത്വബരിയുടെ ജാമിഉൽ ബയാനിലും യഥാക്രമം ഇബ്നു അബ്ബാസ്(റ), ഇക്രിമ(റ) എന്നിവരിൽ നിന്നു സുൽബ് പുരുഷന്റെയും തറാഇബ് സ്ത്രീയുടെയും പ്രജനനാവയവങ്ങളെ കുറിക്കുന്നതാണെന്നു പറഞ്ഞ ശേഷം രണ്ടു പേരുടെയും ശുക്ലദ്രവത്തിൽ നിന്നല്ലാതെ കുഞ്ഞുണ്ടാവുകയില്ല (വൽ വലദു ലാ യകൂനു ഇല്ലാ മിനൽ മാഅയ്നി) എന്നു സ്ഷ്ടമാക്കിയിരിക്കുന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നു. സ്വുൽബും തറാഇബും സ്ത്രീക്കും പുരുഷനും കോമണായി ഉപയോഗിച്ചതാവനല്ലാതെ തരമില്ലെന്നു മുകളിൽ പരാമർശിച്ച് വിശദീകരണം പറഞ്ഞുവരുൾപ്പടെ അനേകം വ്യഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്. ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന ആയത്തിനെ കുറിച്ച് നാം നൽകിയ വിശദീകരണങ്ങളും ഈ വ്യാഖ്യാനത്തിനു കൂടുതൽ സാധ്യത കൽപിക്കുന്നു.


അറബി ഭാഷയിലെ എക്കാലത്തും പ്രശസ്തവും സ്വീകാര്യവുമായ ലിസാനുൽ അറബിൽ തറാഇബിന് നൽകുന്ന അർത്ഥങ്ങളെല്ലാം ആധുനിക വൈദ്യശാസ്ത്ര സൃഷ്ടിയിൽ എല്ലാ അർത്ഥത്തിലും സാധ്യത കൽപിക്കാവുന്നവയാണ്. നോക്കാം. 



> തുർബ് എന്നതിൽ നിന്ന് നിഷ്പന്നമായ തരീബത്ത് എന്നതിന്റെ ബുഹുവചനമാണ് തറാഇബ്. “തിൽക ലാ തുദ്രകു ബിന്നള്രി ദിഖ്ഖത്തന്‍" നഗ്നനേത്രം കൊണ്ട് സൂക്ഷ്മമായി കാണാൻ - പറ്റാത്തത് എന്നു അര്‍ഥം. ഇതിനു ഇംഗ്ലീഷിലെ കൃത്യമായ പ്രയോഗം microscopic എന്നാണ്.


> ഏകവചനമായ തരിബതിനു കൽപിച്ചിരിക്കുന്ന മറ്റൊരർത്ഥം “വ ഖീല അൽ കുറുശു കുല്ലുഹാ” എന്നാണ്. അയവിറക്കുന്ന ജീവികളുടെ ആമാശയ ഭാഗങ്ങളെല്ലാം ചേർന്നത്- അഥവാ വയറും കുടലുകളുമെല്ലാം കൂടിയത് എന്നർത്ഥം. “ലിഅന്നഹാ യഹ്ലുലു ഫീഹാത്തുറാബു മിനൽ മർതഇ” കാരണം മർതഇൽ നിന്നു അതി സൂക്ഷ്മമായ ധാതു/പൊടി പറ്റുന്നയിടമാണല്ലോ അത്”. 



ഇവിടെ "മർതഅ്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ബഅ്ലബകീയുടെ അൽ മൗരിദിലും ഓറിയന്റലിസ്റ്റു പണ്ഡിതരായ William Lane, Hans Wehr എന്നിവരുടെ നിഘണ്ടുകളിലുമെല്ലാം Fertile എന്ന് ഈ പദത്തിന് അർത്ഥം കല്പിച്ചിട്ടുണ്ട്. ജീവശാസ്ത്ര വിദ്യാർത്ഥികൾക്കു വളരെയധികം സുപരിചിതമായ പദമാണിത്. “ലൈംഗികോൽപാദനത്തിലെ അണ്ഡ-ബീജ സങ്കലനം” എന്നാണ് Fertilization എന്ന പദത്തിന്‍റെ അർത്ഥം. അപ്പോൾ തറാഇബിന്‍റെ ഏകവചനമായ തരിബതിനു “ആമാശയ ഭാഗങ്ങൾ എല്ലാം കൂടിയത്” എന്ന അർത്ഥത്തിനു നൽകുന്ന വിശദീകരണം അണ്ഡ ബീജ സങ്കലന സമയത്തു സൂക്ഷ്മധാതു ചേരുന്ന സ്ഥലം എന്നു ലഭിക്കുന്നു. തറാഇബ് സ്ത്രീകളുടെ മാത്രം പ്രജനനാവയവങ്ങളെ കുറിക്കുന്നു എന്ന ഖുർആൻ വ്യാഖ്യാതാക്കളുടെ നിഗമനമനുസരിച്ച് നഗ്ന നേത്രങ്ങൾക്ക് കാണാൻ പറ്റാത്തത്ര സൂക്ഷ്മമായ പുംബീജം അണ്ഡ ബീജ സങ്കലന സമയത്ത് അണ്ഡവുമായി ചേരുന്നയിടം എന്നാണ് ഉദ്ദേശ്യാർത്ഥം ലഭിക്കുക.



ചുരുക്കത്തിൽ, തറാഇബിന് കൽപിച്ചിട്ടുള്ള അർത്ഥങ്ങളിൽ ഖുർആൻ വാസ്തവമായും വിവക്ഷിച്ചിരിക്കുന്നത് ഏത് അർത്ഥമാണെന്ന് നമുക്ക് തീർപ്പ് കൽപിക്കാൻ വയ്യെങ്കിലും അതിന്‍റെ എല്ലാ അർത്ഥ സാധ്യതകളും ജൈവശാസ്ത്രപരമായും(Biology) ശരീരഘടനാ ശാസ്ത്രപരമായും (Anatomoy) വളരെയധികം പ്രസക്തവും പ്രാധാന്യവുമർഹിക്കുന്നു. അവയിൽ ഒന്നു പോലും ആധുനിക ശാസ്ത്ര സങ്കൽപങ്ങളോട് കലഹിക്കുന്നേയില്ല.



ഉപര്യുക്ത വിശദീകരണങ്ങൾ അനുസരിച്ച് “മനുഷ്യൻ എന്തിൽ നിന്ന് പടക്കപ്പെട്ടിരിക്കുന്നു?” എന്ന ഖുർആനിക ചോദ്യത്തിന്‍റെ ഉത്തരം താഴെ കൊടുത്ത വിധങ്ങളിൽ ആശയ വിവർത്തനം ചെയ്യാം. 


“ഇടുപ്പിന്‍റെയും ഉദരാശയ ഭാഗത്തിന്‍റെയും ഇടയിൽ നിന്നു തെറിച്ചു വീഴുന്ന ശുക്ലദ്രവത്തിൽ നിന്നു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” (അത്ത്വാരിഖ് : 6,7)


“പ്രാരംഭത്തിൽ മുതുകെല്ലിനും വാരിയെല്ലുകൾക്കുമിടയിലുമായി ഉണ്ടായിരുന്ന ഭാഗത്തു നിന്ന് തെറിച്ചു വീഴുന്ന ശുക്ലത്തിൽ നിന്ന് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” (അത്ത്വാരിഖ് : 6,7)


(സജീര്‍ ബുഖാരിയുടെ ഖുര്‍ആന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി ഒന്നാം വാല്യം അവസാന അധ്യായം ആണ് ഈ ലേഖനം)


whatsApp: 7736303533

Wednesday, August 19, 2020

ഇസ് ലാം : യാസീൻ സൂറത്തിൽ പറഞദൂതൻ പൗലോസാ ണോ?

 


ക്രൈസ്തവ മതപഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w


*ക്രസ്തീയ തട്ടിപ്പ്*


യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന് ഇബ്നു കസീർ തഫ്സീറിൽ പറഞ്ഞിട്ടുണ്ടോ?



യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന് വ ചിലർ വാദിച്ചത് ഉദ്ധരിച്ചതിന്ന് ശേഷം

ഇബ്നു കസീർ തുടർന്നു പറയുന്ന ഭാഗം ക്രസ്ത്യൻ പുരോഹിതർ മറച്ചു വെച്ചിരിക്കുന്നു


സ്വന്തം ബൈബിളിൽ തിരിമറി നടത്തിയ ജൂത ക്രസ്തീയ പുരോഹിതർ ഇസ്ലാമിക ഗ്രന്തങ്ങളിലും തട്ടിപ്പ് നടത്തുകയാണ്


യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന വാദം മൂന്ന് കാരണങ്ങളാൽ ശരിയല്ല എന്ന് ഇബ്നു കസീർ തഫ്സീറ് 313/3 ൽ തന്നെ ശേഷം പറയുന്നു 


അറബി അറിയുന്നവർ വായിച്ചു പഠിക്കുക


قال ابن إسحاق - فيما بلغه عن ابن عباس ، وكعب الأحبار ، ووهب بن منبه - : إنها مدينة أنطاكية ، وكان بها ملك يقال له : أنطيخس بن أنطيخس بن أنطيخس ، وكان يعبد الأصنام ، فبعث الله إليه ثلاثة من الرسل ، وهم : صادق وصدوق وشلوم ، فكذبهم .

وهكذا روي عن بريدة بن الحصيب ، وعكرمة ، وقتادة ، والزهري : أنها أنطاكية .

وقد استشكل بعض الأئمة كونها أنطاكية ، بما سنذكره بعد تمام القصة ، إن شاء الله تعالى .


قال ابن جريج ، عن وهب بن سليمان ، عن شعيب الجبائي قال : كان اسم الرسولين الأولين شمعون ويوحنا ، واسم الثالث بولص ، والقرية أنطاكية...............


وقد تقدم عن كثير من السلف أن هذه القرية هي أنطاكية ، وأن هؤلاء الثلاثة كانوا رسلا من عند المسيح ، عليه السلام ، كما نص عليه قتادة وغيره ، وهو الذي لم يذكر عن واحد من متأخري المفسرين غيره ، وفي ذلك نظر من وجوه :

أحدها : أن ظاهر القصة يدل على أن هؤلاء كانوا رسل الله ، عز وجل ، لا من جهة المسيح ، كما قال تعالى : ( إذ أرسلنا إليهم اثنين فكذبوهما فعززنا بثالث فقالوا إنا إليكم مرسلون ) إلى أن قالوا : ( ربنا يعلم إنا إليكم لمرسلون وما علينا إلا البلاغ المبين ) [ يس : 14 - 17 ] . ولو كان هؤلاء من الحواريين لقالوا عبارة تناسب أنهم من عند المسيح ، عليه السلام ، والله أعلم . ثم لو كانوا رسل المسيح لما قالوا لهم : ( ما أنتم إلا بشر مثلنا ) [ يس : 15 ] .

الثاني : أن أهل أنطاكية آمنوا برسل المسيح إليهم ، وكانوا أول مدينة آمنت بالمسيح ; ولهذا كانت عند النصارى إحدى المدائن الأربعة اللاتي فيهن بتاركة ، وهن القدس لأنها بلد المسيح ، وأنطاكية لأنها أول بلدة آمنت بالمسيح عن آخر أهلها ، والإسكندرية لأن فيها اصطلحوا على اتخاذ البتاركة والمطارنة والأساقفة والقساوسة والشمامسة والرهابين . ثم رومية لأنها مدينة الملك قسطنطين الذي نصر دينهم وأطده . ولما ابتنى القسطنطينية نقلوا البترك من رومية إليها ، كما ذكره غير واحد ممن ذكر تواريخهم كسعيد بن بطريق وغيره من أهل الكتاب والمسلمين ، فإذا تقرر أن أنطاكية أول مدينة آمنت ، فأهل هذه القرية قد ذكر الله تعالى أنهم كذبوا رسله ، وأنه أهلكهم بصيحة واحدة أخمدتهم ، فالله أعلم .

الثالث : أن قصة أنطاكية مع الحواريين أصحاب المسيح بعد نزول التوراة ، وقد ذكر أبو سعيد الخدري وغير واحد من السلف : أن الله تعالى بعد إنزاله التوراة لم يهلك أمة من الأمم عن آخرهم بعذاب يبعثه عليهم ، بل أمر المؤمنين بعد ذلك بقتال المشركين ، ذكروه عند قوله تعالى : ( ولقد آتينا موسى الكتاب من بعد ما أهلكنا القرون الأولى ) [ القصص : 43 ] . فعلى هذا يتعين أن هذه القرية المذكورة في القرآن [ العظيم ] قرية أخرى غير أنطاكية ، كما أطلق ذلك غير واحد من السلف أيضا . أو تكون أنطاكية إن كان لفظها محفوظا في هذه القصة مدينة أخرى غير هذه المشهورة المعروفة ، فإن هذه لم يعرف أنها أهلكت لا في الملة النصرانية ولا قبل ذلك ، والله سبحانه وتعالى أعلم تفسير ابن كثير 3/313


ഇബ്നു കസീർ തന്നെ അദ്ധേഹത്തിന്റെ ഖസസുൽ അമ്പിയാ പേജ് 223 ൽ പറയുന്നു


യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന വാദം ദുർഭലമാണ്

കാരണം അവർ ദൈവത്തിന്റെ പ്രവാചകരാണ് അവർ എന്ന റിപ്പോർട്ട് തന്നെ വന്നിട്ടുണ്ട്

(ഈ സനബിയുടെ എന്നതല്ല )


ഖുർആനിന്റെ സന്ദർഭവും

അവർ ദൈവത്തിന്റെ പ്രവാചകരാണ് അവർ എന്നാണ് അറിയിക്കുന്നത്

(ഖസസുൽ അമ്പിയാ ഇബ്ന് കസീർ 223)


 . قال ابن إسحاق فيما بلغه عن ابن عباس و کعب ووهب أنهم قالوا : وكان لها ملك اسمه أنطيخ بن أنطيخس ، وكان يعبد الأصنام ، فبعث الله إليه ثلاثة من الرسل وهم صادق ومصدوق وشلوم فكذبهم . وهذا ظاهر أنهم رسل من الله عز وجل . وزعم قتادة أنهم كانوا رسل من المسيح ، وكذا قال ابن جريج عن وهب بن سليمان عن شعيب الجبائي : كان اسم الرسولين الأولين شمعون ويوحنا واسم الثالث بولس والقرية أنطاكية ) . 



وهذا القول ضعيف جدا ؛ لأن أهل أنطاكية لما بعث إليهم المسيح ثلاثة من الحوار يين كانوا أول مدينة آمنت بالمسيح في ذلك الوقت ، ولهذا كانت إحدى المدن الأربع التي يكون فيها بتاركة النصارى ، وهن أنطاكية ، والقدس ، وإسكندرية ، ورومية . ثم بعدها القسطنطينية ، ولم يهلكوا وأهل هذه القرية المذكورة في القرآن أهلكوا ، كما قال في آخر قصتها ، بعد فتلهم صديق المرسلين : فإن كانت إلا صيحة واحدة فإذا هم خامدونه ، ولكن إن كانت الرسل الثلاثة المذكورون في القرآن بعثوا إلى أهل أنطاكية قديما فكذبوهم ، وأملكهم الله ، ثم عمرت بعد ذلك . فلما كان في زمن المسيح آمنوا برسله إليهم ، فلا يمنع هذا . والله أعلم 


 فأما القول بأن هذه القصة المذكورة في القرآن هي قصة أصحاب المسيح فضعيف ؛ لما تقدم ، ولأن ظاهر سياق القرآن يقتضي أن هؤلاء الرسل من عند الله 


*അസ് ലം പരപ്പനങ്ങാടി*




ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...