Wednesday, January 23, 2019

പ്രകാശംമുഹമ്മദീയ യാഥാര്‍ത്ഥ്യവും പ്രഥമ സൃഷ്ടിയും-4 : ജാബിര്‍(റ)ന്റെ ഹദീസും വിമര്‍ശനങ്ങളും●

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To

🌴🌴🌴🌴🌴🌴🌴
മുഹമ്മദീയ യാഥാര്‍ത്ഥ്യവും പ്രഥമ സൃഷ്ടിയും-4 : ജാബിര്‍(റ)ന്റെ ഹദീസും വിമര്‍ശനങ്ങളും●

ഡോ. അബ്ദുല്‍ ഹകീം സഅദി 0 COMMENTS

അന്‍സ്വാരികളില്‍ പ്രമുഖനായ ജാബിറുബ്‌നു അബ്ദില്ല(റ) എന്ന സ്വഹാബി തിരുനബി(സ്വ)യോട് പറഞ്ഞു: പ്രവാചകരേ, എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡമാണ്. മുഴുവന്‍ വസ്തുക്കളുടെയും മുമ്പായി അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്തിനെയാണെന്ന് അങ്ങെനിക്കു പറഞ്ഞുതന്നാലും. നബി(സ്വ) പറഞ്ഞു: ജാബിറേ, തീര്‍ച്ചയായും മുഴുവന്‍ വസ്തുക്കള്‍ക്കും മുമ്പായി അല്ലാഹു സൃഷ്ടിച്ചത് നിന്റെ നബിയുടെ പ്രകാശത്തെയാണ്. അത് അവന്റെ നേരിട്ടുള്ള സൃഷ്ടിപ്പാണ്. എന്നിട്ട് പ്രസ്തുത പ്രകാശത്തെ അവന്‍ ഉദ്ദേശിച്ച സ്ഥലങ്ങളിലൊക്കെ അവന്റെ കഴിവ് (ഖുദ്‌റത്ത്) അനുസരിച്ച് സഞ്ചരിപ്പിച്ചു. നബി പ്രകാശം സൃഷ്ടിക്കുന്ന വേളയില്‍ ലൗഹ്, ഖലമ്, സ്വര്‍ഗം, നരകം, മലക്ക്, ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, മനുഷ്യന്‍, ജിന്ന് തുടങ്ങിയവകളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവന്‍ സൃഷ്ടികളെ പടക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ പ്രകാശത്തെ ചതുര്‍ ഭാഗങ്ങളായി വിഹിതിച്ചു. അവയില്‍ ഒന്നാമത്തെതിന്റെ ഫലമായി ഖലമും രണ്ടാമത്തേതിന്റെ ഫലമായി ലൗഹും മൂന്നാമത്തേതിന്റെ ഫലമായി അര്‍ശും സൃഷ്ടിച്ചു. നാലാമത്തേതിനെ വീണ്ടും നാല് ഭാഗമായി അംശിച്ചു. ഒന്നാമത്തേതിന്റെ ഫലമായി അര്‍ശിന്റെ വാഹകരെയും രണ്ടാമത്തേതിന്റെ ഫലമായി കുര്‍സിയ്യിനെയും മൂന്നാമത്തേതിന്റെ ഫലമായി മറ്റ് മലക്കുകളെയും സൃഷ്ടിച്ചു. നാലാമത്തെ അംശത്തെ വീണ്ടും നാല് ഭാഗങ്ങളായി അംശിക്കുകയും അതില്‍ ഒന്ന്, രണ്ട്, മൂന്ന് എന്നീ അംശങ്ങളുടെ ഫലമായി യഥാക്രമം ആകാശങ്ങള്‍, ഭൂമികള്‍, സ്വര്‍ഗ-നരകങ്ങള്‍ എന്നിവ സൃഷ്ടിച്ചു. നാലാം ഭാഗത്തെ വീണ്ടും നാലായി അംശിച്ചു. ഒന്നാമത്തെതിന്റെ ഫലമായി അല്ലാഹുവിനെ കുറിച്ചുള്ള മഅ്‌രിഫത്താകുന്ന അവരുടെ ഹൃദയ ശോഭയെയും മൂന്നാമത്തെതിന്റെ ഫലമായി അല്ലാഹു ഒഴികെ ആരാധനക്ക് അര്‍ഹന്‍ ഇല്ലെന്നും മുഹമ്മദ് നബി(സ്വ) അവന്റെ ദൂതനാണെന്നുമുള്ള തൗഹീദാകുന്ന അവരുടെ ആനന്ദമാകുന്ന പ്രകാശത്തെയും പടച്ചു (ഫതാവല്‍ ഹദീസിയ്യ 1/44). ഇതാണ് നബിപ്രകാശം അല്ലാഹുവിന്റെ ആദ്യ സൃഷ്ടിയാണെന്ന് പരാമര്‍ശിക്കുന്ന പ്രസിദ്ധമായ ഹദീസ്. ഈ ഹദീസിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഏഴായി സംഗ്രഹിക്കാം.

അബ്ദുര്‍റസാഖ്(റ)ന്റെ നിവേദനമായി ഈ ഹദീസിനെ ഉദ്ധരിച്ചവരാരും അദ്ദേഹത്തില്‍ നിന്ന് ജാബിര്‍(റ) വരെ എത്തുന്ന നിവേദന പരമ്പര രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഒന്നാമത്തെ വിമര്‍ശ നം. യഥാര്‍ത്ഥത്തില്‍ വിമര്‍ശകന്‍ വീണിടത്തു കിടന്ന് ഉരുളുകയാണെന്ന് കാണാം. കാരണം, സ്വഹീഹുല്‍ ബുഖാരി, മുസ്‌ലിം അടക്കമുള്ള ഗ്രന്ഥങ്ങളില്‍ നിന്ന് ഹദീസ് ഉദ്ധരിക്കുന്നവരാരും ആ ഹദീസുകളുടെയൊക്കെ നിവേദന പരമ്പര ആദ്യാവസാനം ഉദ്ധരിക്കാറില്ല. മറിച്ച് ഉദ്ധരിക്കപ്പെട്ട ഹദീസ് ഏത് ഗ്രന്ഥത്തിലുള്ളതാണ് അല്ലെങ്കില്‍ ആരാണ് നിവേദനം ചെയ്തത് എന്നു മാത്രമേ സാധാരണയായി പറയാറുള്ളൂ. സ്വന്തം ഗ്രന്ഥങ്ങളില്‍ മറ്റുള്ള പണ്ഡിതന്മാരുടെ ഹദീസുകള്‍ ഉദ്ധരിക്കാന്‍ സാധാരണയായി ഗ്രന്ഥകര്‍ത്താക്കള്‍ക്കിടയില്‍ നിരാക്ഷേപം നിലവിലുള്ള രീതിയാണ് ജാബിര്‍(റ)വിന്റെ ഹദീസിന്റെ വിഷയത്തിലും ഗ്രന്ഥകര്‍ത്താക്കള്‍ അവലംബിച്ചത് എന്നിരിക്കെ ഈ വിമര്‍ശനത്തിന് നിലനില്‍പില്ല.



ജാബിര്‍(റ)ന്റെ ഹദീസിനെ അബ്ദുര്‍റസാഖ്(റ)തന്റെ ഏത് ഗ്രന്ഥത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറഞ്ഞിട്ടില്ല എന്നതാണ് രണ്ടാമത്തെ ആരോപണം. ഇത് ശുദ്ധവ്യാജമാണ്. കാരണം അബ്ദുര്‍റസാഖ്(റ) ജാബിര്‍(റ)ന്റെ ഹദീസ് മുസ്വന്നഫ് എന്ന ഗ്രന്ഥത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അബുല്‍ ഹസനാത്ത് അബ്ദുല്‍ ഹയ്യില്‍ അന്‍സ്വാരി(റ)വും അല്ലാമാ അഹ്മദ് റസാഖാന്‍ ബറേലിയും എഴുതിയിട്ടുണ്ട്. അല്‍ ആസാറുല്‍ മര്‍ഫൂഅ എന്ന ഗ്രന്ഥം 1/4-ല്‍ അബ്ദുല്‍ ഹയ്യ്(റ)വും അല്‍ ഫതാവര്‍റസ്‌വിയ്യയോട് ഒപ്പമുള്ള സ്വിലാത്തുസ്വഫ 30/658,661 എന്നീ പേജുകളില്‍ അഹ്മദ് റസാ(റ)വും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അതിലുപരി ഹദീസ് പണ്ഡിതന്മാരില്‍ പെട്ട ഒരു വ്യക്തിക്ക് ഒന്നിലധികം ഗ്രന്ഥങ്ങള്‍ ഉണ്ടായിരിക്കുകയും അവയില്‍ ഒന്ന് പ്രസിദ്ധമാവുകയും ചെയ്താല്‍ പ്രസ്തുത ഗ്രന്ഥത്തില്‍ നിന്ന് ഹദീസ് ഉദ്ധരിക്കുന്ന പക്ഷം ആ ഗ്രന്ഥത്തിന്റെ പേര് പരാമര്‍ശിക്കേണ്ടതില്ല. എന്നാല്‍ ഒന്നിലധികം ഗ്രന്ഥങ്ങളില്‍ ഒന്നിന് കൂടുതല്‍ പ്രസിദ്ധി ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ പ്രസിദ്ധമല്ലാത്ത ഗ്രന്ഥത്തില്‍ നിന്നുദ്ധരിക്കുകയോ ചെയ്യുമ്പോള്‍ ഗ്രന്ഥത്തിന്റെ പേര് പറയല്‍ അനിവാര്യവുമാണ്. ഹദീസ് ശാസ്ത്രത്തിലും മറ്റ് ശാസ്ത്ര ശാഖകളിലും പൊതുവെ അംഗീകരിക്കപ്പെട്ട തത്ത്വമാണിത്. അതിനാല്‍ ഇമാം ബുഖാരി(റ) അല്‍ ജാമിഉസ്വഹീഹ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് ആ ഗ്രന്ഥത്തിന്റെ പേരു പറയാതെ എടുത്തുദ്ധരിക്കാം. സര്‍വ സാധാരണമായി അങ്ങനെത്തന്നെയാണ് ചെയ്യാറുള്ളതും. എന്നാല്‍ ഇമാം ബുഖാരി(റ)ന്റെ അല്‍ അജബുല്‍ മുഫ്‌റദ് പോലുള്ളവയില്‍ രേഖപ്പെടുത്തിയ ഹദീസ് ഉദ്ധരിക്കുമ്പോള്‍ പ്രസ്തുത ഗ്രന്ഥത്തിന്റെ പേര് വ്യക്തമാക്കുകയും വേണം. ഇതടിസ്ഥാനത്തില്‍ ജാബിര്‍(റ)ന്റെ ഹദീസ് അബ്ദുര്‍റസാഖ്(റ) കൂടുതല്‍ പ്രസിദ്ധമായ തന്റെ മുസ്വന്നഫില്‍ രേഖപ്പെടുത്തിയതിനാല്‍ ഗ്രന്ഥത്തിന്റെ പേരു പരാമര്‍ശിക്കാതെ ഉദ്ധരിക്കാം. ജാബിര്‍(റ)ന്റെ ഈ ഹദീസ് എന്നതിലുപരി മുസ്വന്നഫില്‍ നിന്ന് ഹദീസ് ഉദ്ധരിക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താക്കള്‍ സര്‍വ സാധാരണമായി ഈ ശൈലി തന്നെയാണ് അവലംബിക്കുന്നത്. തന്നിമിത്തം മുസ്വന്നഫ് എന്ന പേര് പൊതുവെ അവര്‍ എടുത്ത് പറയാറില്ല. അതിനാല്‍ ഗ്രന്ഥത്തിന്റെ പേര് പറഞ്ഞില്ല എന്ന ആരോപണത്തില്‍ കഴമ്പില്ല.



ജാബിര്‍(റ)ന്റെ ഹദീസിനെക്കുറിച്ച് സ്ഥിരപ്പെടാത്ത ഹദീസ് എന്ന് ഇമാം സുയൂഥി(റ) പറഞ്ഞുവെന്നതാണ് മൂന്നാമത്തെ വിമര്‍ശനം. ഇതും വസ്തുതക്കു വിരുദ്ധമാണ്. കാരണം, പ്രസ്തുത ഹദീസിന് അവലംബിക്കാന്‍ പറ്റിയ ഒരു നിവേദന പരമ്പര ഇല്ലെന്നാണ് ഇമാം സുയൂഥി(റ) അല്‍ ഹാവി ലില്‍ ഫതാവാ 1/313-ല്‍ പറഞ്ഞത്. ഈ രണ്ട് വാചകങ്ങള്‍ക്കിടയില്‍ അജഗജാന്തരമുണ്ടെന്ന് ഹദീസ് നിദാന ശാസ്ത്രത്തില്‍ പ്രാഥമിക വിജ്ഞാനമുള്ളവര്‍ക്കൊക്കെ അറിയുന്ന യാഥാര്‍ത്ഥ്യമാണ്.

ജാബിര്‍(റ)ന്റെ ഹദീസിന് അവലംബിക്കാന്‍ പറ്റിയ സനദ് ഇല്ലെന്ന ഇമാം സുയൂഥിയുടെ അഭിപ്രായം ഒറ്റപ്പെട്ടതും പിന്നീടുള്ള ഹദീസ് പണ്ഡിതര്‍ തിരസ്‌കരിച്ചതുമാണ്. അല്‍ ഫതാവല്‍ ഹദീസിയ്യ 1/44, അശ്‌റഫുല്‍ വസാഇല്‍ പേ. 36, എന്നീ ഗ്രന്ഥങ്ങളില്‍ ഇബ്‌നു ഹജരിനില്‍ ഹൈതമി(റ), അല്‍ മവാഹിബുല്ലദുന്നിയ്യ 1/46-ല്‍ ഇമാം ഖസ്ത്വല്ലാനി(റ), ശറഹുല്‍ മവാഹിബില്‍ ഇമാം സര്‍ഖാനി(റ), കശ്ഫുല്‍ ഖഫാ 1/265-ല്‍ ഇസ്മാഈലുല്‍ അജ്‌ലൂനി(റ), ഫത്ഹുല്‍ കരീം പേ.19-ല്‍ അബ്ദുല്‍ ബാരി അഹ്ദല്‍(റ) അല്‍ നൂറുല്‍ സാഫിര്‍ 1: 2-ല്‍ അബ്ദുല്‍ ഖാദിരില്‍ ഐദറൂസ്(റ) അല്‍ ആസാറുല്‍ മര്‍ഫൂഅ 1/42-ല്‍ അബുല്‍ ഹസനാത്ത് അബ്ദുല്‍ ഹയ്യ്(റ), സ്വിലാത്തുസ്വഫായില്‍ ഇമാം അഹ്മദ് റളാ(റ), അല്‍ ജുസ്ഉല്‍ മഫഖൂദ്, നൂറുല്‍ ബിദായാത്ത് എന്നിവയില്‍ ഈസ്വല്‍ ഹിംയരി തുടങ്ങിയവര്‍ ജാബിര്‍(റ)ന്റെ ഹദീസിന് ഹദീസിന് സനദ് ഉണ്ടെന്ന് പ്രത്യേകം എടുത്തുപറഞ്ഞ ഹദീസ് പണ്ഡിതരാണ്. അബ്ദുര്‍റസാഖ് ഈ ഹദീസ് നിവേദനം ചെയ്തു എന്നതിന് പുറമേ തന്റെ നിവേദന പരമ്പരയിലൂടെയാണിത് എന്ന് ഇവരൊക്കെ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തതിന്റെ രഹസ്യം വിശദീകരിച്ച് അല്ലാമാ മുഹമ്മദുനിസ്സര്‍ഖാനി(റ) എഴുതി: അബ്ദുര്‍റസാഖ് നിവേദനം ചെയ്തു എന്നതിനെ കൂടുതല്‍ സ്പഷ്ടമാക്കാനാണ് ശേഷം അത് എടുത്തുപറയുന്നത്. അല്ലെങ്കില്‍ നിവേദനം ചെയ്തു എന്നതിന്റെ അര്‍ത്ഥം തന്നെയാണത്. അതായത്, അബ്ദുര്‍റസാഖ്(റ)ന്റെ ഹദീസിന് സനദില്ലെന്ന് ഇമാം സുയൂഥി(റ) പറഞ്ഞതിനെ നിഷേധിക്കാനാണ് ഇവരെല്ലാം പ്രസ്തുത ഹദീസിന് സനദ് ഉണ്ടെന്ന് പ്രത്യേകം എടുത്തുപറഞ്ഞത്. അതിലുപരി സനദുണ്ടെന്ന് പ്രത്യേകം പറയാതെ നിവേദനം ചെയ്തു എന്നു മാത്രം പറഞ്ഞവരും ഈ ഹദീസിന് സനദ് ഉണ്ടെന്ന് അംഗീകരിക്കുന്നവരാണെന്ന് ഇമാം സര്‍ഖാനി(റ)ന്റെ ഈ വിശദീകരണത്തില്‍ നിന്ന് സ്പഷ്ടമാണ്. ഇതു കൊണ്ടൊക്കെ തന്നെ ഇമാം സുയൂഥി(റ)ന്റെ പ്രസ്താവന ഇക്കാര്യത്തില്‍ ദുര്‍ബലമാണ്.



ജാബിര്‍(റ)ന്റെ ഹദീസിന് സനദുണ്ടെന്ന് പറഞ്ഞതിലുപരി പ്രസ്തുത സനദ് സ്വഹീഹ്(പൂര്‍ണ സ്വീകാര്യം) ആണെന്ന് വ്യക്തമാക്കിയ ഹദീസ് പണ്ഡിതന്മാരുമുണ്ട്. സര്‍വാംഗീകൃതനായ ഹദീസ് വിശാരദനായ അബ്ദുല്‍ ഹഖുദ്ദഹ്‌ലവി(റ) മദാരിജുന്നുബുവ്വ 2: 2-ല്‍ പ്രസ്തുത നിവേദന പരമ്പര സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അല്‍ ഹദീഖത്തുന്നദിയ്യ 2/375-ല്‍ അബ്ദുല്‍ ഗനിയ്യിനിന്നാബല്‍സി(റ)വും ഇക്കാര്യം പരാമര്‍ശിച്ചതു കാണാം.

അതിനെല്ലാമുപരിയായി ഇബ്‌നു ഹജരിനില്‍ ഹൈതമി(റ) അല്‍ ഫതാവല്‍ ഹദീസിയ്യ 1/44-ല്‍ ജാബിര്‍(റ)ന്റെ ഈ ഹദീസ് അവലംബിച്ചുകൊണ്ട് മലക്കുകള്‍ എല്ലാവരും ഒറ്റത്തവണയായിട്ടല്ല സൃഷ്ടിക്കപ്പെട്ടതെന്നും സമര്‍ത്ഥിക്കുന്നുണ്ട്. തിരുനബി പ്രകാശത്തിന്റെ ആദ്യസൃഷ്ടിപ്പിനു പുറമെ ജാബിര്‍(റ)ന്റെ ഹദീസ് പരാമര്‍ശിക്കുന്ന മറ്റു വിഷയങ്ങള്‍ക്ക് പ്രമാണമായി ഗണിക്കാന്‍ മാത്രം സ്വീകാര്യതയുള്ള ഹദീസാണെന്നു സാരം.

ജാബിര്‍(റ)ന്റെ ഹദീസിന് അവലംബിക്കാന്‍ പറ്റിയ സനദ് ഇല്ലെന്ന് ഇമാം സുയൂഥി(റ) പറഞ്ഞത് നബിപ്രകാശം ആദ്യ സൃഷ്ടി എന്ന ആശയം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വിശദമായി തന്നെ പേജുകളോ സംസാരിച്ചിട്ടുണ്ട്. അതിലുപരി അല്‍ ഖസ്വാഇസുല്‍ കുബ്‌റയില്‍ ഈ ആശയം വിശദീകരിക്കാനായി പ്രത്യേകം ഒരു അധ്യായം തന്നെ ഇമാം സുയൂഥി(റ) കൊണ്ടുവന്നിട്ടുണ്ട്. ഒന്നാം വാള്യം 4-10 പേജുകളില്‍ പ്രസ്തുത ആശയം വിശദീകരിച്ച ഇമാം സുയൂഥി(റ) ഉന്‍മൂദജുല്ലബീബ് പേ. 2, അല്‍ ഹാവി ലില്‍ ഫതാവ 2/208-ലും ഈ ആശയം വിശദീകരിച്ചു. അതിനാല്‍ തന്നെ ഇമാം സുയൂഥി(റ)യുടെ പരാമര്‍ശം വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പഴുതൊന്നുമില്ല.



അബ്ദുര്‍റസാഖ് ഉദ്ധരിച്ച ജാബിര്‍(റ)ന്റെ ഹദീസിനെക്കുറിച്ച് വ്യാജമെന്ന് വ്യക്തവും അജ്ഞാതമെന്ന് സ്പഷ്ടവുമാണെന്ന് അബ്ദുല്ലാഹില്‍ ഗിമാരി പറഞ്ഞിട്ടുണ്ടെന്നാണ് ഇസ്‌ലാം വിരുദ്ധനായ സ്വാദിഖ് മുഹമ്മദും മറ്റും വലിയ പ്രാധാന്യപൂര്‍വം ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു വിമര്‍ശനം. ഹസനുല്‍ ബസ്വരി(റ), ഇമാം മാലിക്(റ) അടക്കമുള്ള അഗ്രഗണ്യരായ ഹദീസ് പണ്ഡിതന്മാരും മറ്റും ജാബിര്‍(റ)ന്റെ ഹദീസിന്റെ ആശയം അംഗീകരിച്ച സ്ഥിതിക്ക് ഗിമാരിയുടെ പ്രസ്താവനക്ക് നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. ഹസനുല്‍ ബസ്വരി(റ), ഇബ്‌നു ജുറൈജ്(റ), ഇബ്‌നു ഔന്‍(റ), ഇമാം മാലിക്(റ), സഹ്‌ലുനിത്തുസ്തരി(റ) മുഹ്‌യിദ്ദീനിബ്‌നുല്‍ അറബി(റ), ശൈഖ് അബ്ദുല്‍ ഖാദിരില്‍ ജീലാനി(റ), അബുല്‍ ഹസനില്‍ ബക്‌രി(റ), അബൂനുഐമിനില്‍ ഇസ്വ്ബഹാനി(റ), ഇമാം അബുല്‍ഹസനില്‍ അശ്അരി(റ), അബൂഇസ്ഹാഖിനിശ്ശീറാസി(റ), ഇബ്‌നു ഹജരിനില്‍ അസ്ഖലാനി(റ), ബദ്‌റുദ്ദീനില്‍ ഐനി(റ),  അഹ്മദുല്‍ ഖസ്വ്ത്വല്ലാനി(റ), മുഹമ്മദുനിസ്സര്‍ഖാനി(റ), ജലാലുദ്ദീനിസ്സുയൂഥി(റ), ഇബ്‌നു ഹജരിനില്‍ ഹൈതമി(റ), ഫഖ്‌റുദ്ദീനിര്‍റാസി(റ), അബൂബക്‌രിനിശ്ശഹ്‌റസ്താനി(റ), സഅ്ദുദ്ദീനിത്തഫ്താസാനി(റ), അബൂലൈസിസ്സമര്‍ഖന്ദി(റ), അബുല്‍ റഊഫില്‍ മുനാവി(റ), മുല്ലാ അലിയ്യുനില്‍ഖാരി(റ), അബ്ദുല്‍ ബാരില്‍ അഹ്ദല്‍(റ), അബ്ദുല്‍ ഹയ്യില്ലഖ്‌നവി(റ), അബ്ദുല്‍ ഖാദിരില്‍ ഐദറൂസ്(റ), തഖിയ്യുദ്ദീനിസ്സുബ്കി(റ), ഇസ്മാഈലുല്‍ അജ്‌ലൂനി(റ), അബ്ദുല്‍ ഹഖിദ്ദഹ്‌ലവി(റ), അഹ്മദ് റസാഖാന്‍(റ), മുഹമ്മദുല്‍ മഹ്ദി(റ), ഹുസൈനുനിദ്ദിയാര്‍ ബക്‌രി(റ), ഇസ്മാഈലുല്‍ ഹിഖി(റ), നൈസാബൂരി(റ), അബ്ദുല്ലാഹില്ലഹ്ജി(റ), ഇബ്‌നു അജീബ(റ), അബ്ദുല്‍ മലികില്‍ ഉസ്വാമി(റ), അബൂഹഫ്‌സിനിദ്ദിമശ്ഖി(റ), തഖിയ്യുദ്ദീനില്‍ മഖ്‌രീസി(റ), ഇബ്‌നുല്‍ ഹാജില്‍ അബ്ദരി(റ), അബൂ ഇസ്ഹാഖിനിസ്സഅ്‌ലബി(റ), മുഹമ്മദുനിസ്വാലിഹി(റ), അബൂബക്‌രിനിദ്ദിംയാത്വി(റ), അബ്ദുല്‍ ഗനിയ്യിദ്ദഹ്‌ലവി(റ), അലിയ്യുനിശ്ശബ്‌റാമല്ലിസി(റ), സുലൈമാനുല്‍ ബുജൈരിമി(റ), സുലൈമാനുല്‍ ജമല്‍(റ), അഹ്മദുനിസ്സല്‍ജമാസി(റ), അബ്ദുല്‍ അസീസിദ്ദബ്ബാഗ്(റ), അബ്ദുര്‍റഹ്മാനില്‍ മുബാറക്ഫൂരി(റ), അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ), അഹ്മദ് സൈനുദ്ദീനില്‍ മഖ്ദൂം(റ) തുടങ്ങി ജാബിര്‍(റ)വിന്റെ ഹദീസിന്റെ പ്രവാചക പ്രഭ പ്രഥമ സൃഷ്ടി എന്ന ആശയം അംഗീകരിച്ച് പണ്ഡിത പടുക്കളുടെ പട്ടിക അതിദൈര്‍ഘ്യമുള്ളതാണ്. തഫ്‌സീര്‍, ഹദീസ്, അഖീദ, ഫിഖ്ഹ്, തസ്വവ്വുഫ്, സീറത്തുന്നബി, താരീഖ് തുടങ്ങിയ വിവിധ ശാസ്ത്ര ശാഖകളിലെ അഗ്രഗണ്യരാണ് ഇവരൊക്കെയെന്ന് ഇസ്‌ലാമിക വൈജ്ഞാനിക ശാഖകളില്‍ പ്രാഥമിക ജ്ഞാനമുള്ളവര്‍ക്കൊക്കെ അറിയാം. ഇവരെല്ലാം അംഗീകരിച്ച ഒരു ആദര്‍ശത്തെ ഗിമാരിയുടെ പ്രസ്താവന ഉയര്‍ത്തിപ്പിടിച്ച് തള്ളുന്നത് ബുദ്ധിയല്ലെന്നതില്‍ രണ്ടഭിപ്രായമില്ല. അതിനാല്‍ മറ്റു വിമര്‍ശനങ്ങള്‍ പോലെ ഇതും ദുര്‍ബലം തന്നെ.



ശിന്‍ഖീത്വ് നിവാസികളില്‍ ചിലര്‍ ജാബിര്‍(റ)ന്റെ ഹദീസിന് അബ്ദുര്‍റസാഖ് മുതല്‍ ജാബിര്‍(റ) വരെയുള്ള നിവേദന പരമ്പര വ്യജമായി നിര്‍മിക്കുകയായിരുന്നു എന്നാണ് ഉപര്യുക്ത ഹദീസിന് സനദില്ലെന്ന് വാദിക്കുന്നവരുടെ മറ്റൊരു ദുര്‍ബലാരോപണം. ഇല്ലാത്ത നിവേദന പരമ്പര വ്യാജനിര്‍മിതിയാകുന്നതെങ്ങനെ? നിലവിലുള്ള സനദിനെക്കുറിച്ചല്ലേ വ്യജനിര്‍മിതിയെന്നു വാദിക്കാനാവൂ. അതിനാല്‍ ഈ രണ്ടുവാദങ്ങളും പരസ്പര വിരുദ്ധമാണ്. ശിന്‍ഖീത്വ് നിവാസികള്‍ വ്യാജ സനദ് നിര്‍മിക്കുന്നതിന് വിമര്‍ശകര്‍ സാക്ഷിയായിരുന്നോ? എങ്കില്‍ കുറ്റത്തില്‍ നിങ്ങളും പങ്കാളികളല്ലേ എന്നാണ് ഇസ്‌ലാമിക പണ്ഡിതരുടെ ചോദ്യം. ഭീമമായ അപരാധത്തിന് കൂട്ടുനില്‍ക്കാനും സഹായിക്കാനും എന്തിന് നിങ്ങള്‍ ഉദ്ധുക്തരായി എന്നും അഹ്‌ലുസ്സുന്ന ചോദിക്കുന്നു.

ജാബിര്‍(റ)ന്റെ ഹദീസിനെ അബ്ദുര്‍റസാഖിലേക്കല്ലാതെ മറ്റാരിലേക്കും ചേര്‍ക്കപ്പെട്ടിട്ടില്ല എന്നത് ഹദീസ് വ്യാജമാണെന്നതിന്റെ ഒരു തെളിവാണെന്നാണ് വിമര്‍ശകരുടെ വിചിത്രമായ മറ്റൊരു കണ്ടെത്തല്‍. വ്യാജമായത് സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പല നിവേദന പരമ്പരകള്‍ പറഞ്ഞ് പലരിലേക്കും ചേര്‍ക്കുകയല്ലേ വേണ്ടത്. മറ്റാരിലേക്കും ചേര്‍ക്കാതിരിക്കുന്നത് അവരാരും നിവേദനം ചെയ്യാത്തതുകൊണ്ടാണെന്നും അതിനാല്‍ ഹദീസ് വ്യാജമല്ലെന്നുമല്ലേ സാധാരണ ബുദ്ധിക്ക് പോലും മനസ്സിലാകുന്ന വസ്തുത. അതിലുപരി പ്രസ്തുത ഹദീസ് ഇമാം ബൈഹഖി(റ) ഉദ്ധരിച്ചതായും രേഖയുണ്ട്. ഇമാം സര്‍ഖാനി(റ) പറയുന്നു: നബിപ്രകാശത്തെ നാല് അംശമാക്കിയതില്‍ നാലാമത്തെ അംശത്തെ ഇമാം ഖസ്വ്ത്വല്ലാനി(റ) പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഹദീസ് പൂര്‍ണമായും ഗ്രഹിക്കാന്‍ അബ്ദുര്‍റസാഖിന്റെ മുസ്വന്നഫ് എന്ന ഗ്രന്ഥം പാരായണം ചെയ്യുക. അല്‍പം വ്യത്യാസത്തോടെ ഈ ഹദീസ് ഇമാം ബൈഹഖി(റ)യും നിവേദനം ചെയ്തിട്ടുണ്ട് (ശറഹുസ്സര്‍ഖാനി അലല്‍ മവാഹിബ് 1/47). ഹുസൈനുനിദ്ദിയാര്‍ ബകരി താരീഖുല്‍ ഖമീസ് 1: 20-ലും ഈ ഹദീസ് ബൈഹഖി(റ) ഉദ്ധരിച്ചതായി പരാമര്‍ശിച്ചതു കാണാം.

ഹദീസ് പണ്ഡിതന്മാര്‍ ജാബിര്‍(റ)ന്റെ ഹദീസ് ‘യഥേഷ്ടം’ കൈകാര്യം ചെയ്തിട്ടില്ലെന്നാണ് മറ്റൊരു വിമര്‍ശനം. മുമ്പ് നാം പരാമര്‍ശിച്ച പണ്ഡിത മഹത്തുക്കളുടെ പേര് ഒരാവര്‍ത്തി വായിച്ചാല്‍ ഈ വാദത്തിന്റെ മുനയൊടിയുമെന്നാണ് യാഥാര്‍ത്ഥ്യം. കാരണം ഇത്തരം പണ്ഡിതരേക്കാള്‍ സമര്‍ത്ഥമായി പ്രമാണങ്ങളെ സമീപിക്കാന്‍ മറ്റാര്‍ക്കാണാവുക? ചുരുക്കത്തില്‍ നബിപ്രകാശം പ്രഥമസൃഷ്ടിയെന്ന ആശയം സത്യമായതു പോലെ ഇതു സമര്‍ത്ഥിക്കുന്ന അബ്ദുര്‍റസാഖ്(റ)ന്റെ ഹദീസും പ്രാമാണികവും പണ്ഡിത ലോകത്ത് സ്വീകാര്യതയുള്ളതുമാണ്.

നവോത്ഥാനം: സലഫിസവും സാമ്രാജ്യത്വവും ഒന്നിച്ചഭിനയിച്ച നാടകം●

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To

നവോത്ഥാനം: സലഫിസവും സാമ്രാജ്യത്വവും ഒന്നിച്ചഭിനയിച്ച നാടകം●


റഹ്മത്തുല്ലാഹ് സഖാഫി എളമരം 0 COMMENTS
navodhanam: Salafism & Samrajyathwam- malayalam
സലഫിസത്തിന്റെ കപടമുഖം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. വഹാബിസം പടിഞ്ഞാറിന്റെ സൃഷ്ടിയാണെന്ന് മുസ്‌ലിം പണ്ഡിതരും ബുദ്ധിജീവികളും നേരത്തെ തിരിച്ചറിഞ്ഞതും മുന്നറിയിപ്പ് നൽകിയതുമാണെങ്കിലും കള്ള പ്രചാരണത്തിലൂടെ ഇവരുടെ പാശ്ചാത്യ ബന്ധം മൂടിവെക്കപ്പെടുകയായിരുന്നു. ഏറ്റവുമൊടുവിൽ 2018 മാർച്ച് 22ന് സഊദീ കിരിടാവകാശി മുഹമ്മദുബ്‌നു സൽമാൻ വാഷിംഗ്ടൻ പോസ്റ്റുമായി നടത്തിയ അഭിമുഖത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് തങ്ങൾ വഹാബിസം പ്രചരിപ്പിച്ചതെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ്.

മുമ്പ് ബിൻലാദനെ സൃഷ്ടിച്ചെടുത്ത് സോവിയറ്റ് യൂനിയനെതിരെ ഉപയോഗിച്ച അമേരിക്കക്ക് അതേ ബിൻലാദൻ തന്നെ ഭീഷണിയായതു പോലെ പാശ്ചാത്യർ പാലൂട്ടി വളർത്തിയ വഹാബിസം അവർക്കുതന്നെ വിനയായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സഊദി കിരീടാവകാശിയുടെ ഈ തുറന്നുപറച്ചിൽ എന്നത് ശ്രദ്ധേയമാണ്. സലഫിസ്റ്റുകളുടെ പടിഞ്ഞാറുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ചുള്ള ചർച്ച ഈ സാഹചര്യത്തിൽ പ്രസക്തമാവുകയാണ്.



ചോരച്ചാലുകൾ തീർത്ത ഒന്നാം വഹാബീ ഭരണത്തെ 1818 സപ്തംബറിൽ ഖലീഫ സുൽത്വാൻ മുഹമ്മദ് ഖാൻ തകർത്തെറിയുകയായിരുന്നു. പിന്നീട് ഒരു നൂറ്റാണ്ടോളം പതുങ്ങിക്കഴിഞ്ഞ വഹാബികളെ ഒന്നാം ലോക മഹായുദ്ധകാലത്ത് വളർത്തിയെടുത്തത് ബ്രിട്ടീഷുകാരാണ്. തുർക്കി കേന്ദ്രീകരിച്ചുള്ള ഇസ്‌ലാമിക ഖിലാഫത്ത് ബ്രിട്ടനെതിരെ യുദ്ധത്തിൽ അണി നിരന്നപ്പോൾ മുസ്‌ലിംകൾക്കിടയിൽ നിന്നുതന്നെ ഒരു വിഭാഗത്തെ ഉപയോഗിച്ചുകൊണ്ട് തമ്മിലടിപ്പിച്ചും ആഭ്യന്തര കലാപങ്ങളുണ്ടാക്കിയും ശക്തി ക്ഷയിപ്പിച്ച് കീഴ്‌പ്പെടുത്തുക എന്ന തന്ത്രമാണിവർ സ്വീകരിച്ചത്.

ഇതിന്റെ ഭാഗമായി തുർക്കിക്കെതിരെ ‘അറബ് ദേശീയത’ എന്ന ആശയം ഉയർത്തിക്കൊണ്ടുവന്നു. അറബികൾ തുർക്കിയുടെ കീഴിൽ ഭരിക്കപ്പെടേണ്ടവരല്ലെന്നും സ്വന്തമായിത്തന്നെ ഒരു ഭരണസംവിധാനം കയ്യാളേണ്ടവരാണെന്നും പ്രചരിപ്പിച്ച് ഖിലാഫത്തിനെതിരെ ജനങ്ങളെ ഇളക്കിവിട്ടു. ഇതിനു പിന്നിൽ പ്രവർത്തിച്ചത് ബ്രിട്ടീഷ് ഏജന്റായ ടി.ഇ.ലോറൻസ് എന്ന സൈനികനായിരുന്നു. ഇതേക്കുറിച്ച് നഹ്‌റു എഴുതുന്നതു കാണുക: ”അറേബ്യയിൽ നിലവിലുണ്ടായിരുന്ന ദേശീയ ബോധത്തെ ബ്രിട്ടൺ ഉപയോഗപ്പെടുത്തുകയും പണവും സമ്പാദ്യങ്ങളും ഉദാരമായി കൈക്കൂലി കൊടുത്ത് തുർക്കിക്കെതിരായി അറബികളുടെ ഒരു ലഹള സംഘടിപ്പിക്കുകയുമുണ്ടായി. അറേബ്യയിലെ ഒരു ബ്രിട്ടീഷ് ഏജന്റായ ടി.ഇ. ലോറൺസായിരുന്നു ഈ ലഹളയുടെ പ്രണേതാവ്. ഏഷ്യയിലെ പല പ്രസ്ഥാനങ്ങളുടെയും തിരശ്ശീലകൾക്കു പിന്നിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു നിഗൂഢ വ്യക്തിയെന്ന ഒരു വിശ്രുതി തന്നെ ഇയാൾ പിന്നീട് ആർജിച്ചിട്ടുണ്ട് (വിശ്വചരിത്രാവലോകനം 2/867).



കേരളാ വഹാബികൾ തന്നെ ഈ അവിശുദ്ധ ബന്ധത്തെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ഡോ. ഷൗക്കത്തലി എഴുതുന്നു: ”അറബ് ഗോത്രങ്ങളെ സംബന്ധിച്ച് തങ്ങളുടെ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയിരുന്ന സഊദ് ഭരണകൂടം കേണൽ ലോറൻസിന്റെ സഹായം തേടി. സഊദി സൈനികർക്കദ്ദേഹം യുദ്ധ പരിശീലനം നൽകി. അറബികൾക്കിടയിൽ ‘ഡയനാമൈറ്റ് അമീർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കേണൽ ലോറൻസിനെ ഒരു ചാരനെന്നു വിളിക്കാമോ എന്നു സംശയമാണ്” (ഹംഫർ എന്ന ബ്രിട്ടീഷ് ചാരൻ പേ: 76).
ബ്രിട്ടീഷ് പട്ടാളം പരിശീലിപ്പിച്ച വഹാബി സൈന്യം പടയോട്ടം ആരംഭിച്ചു. ആദ്യം നജ്ദ് പ്രദേശത്തെ ഖിലാഫത്തിൽ നിന്നും വേർപ്പെടുത്തി ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. ബ്രിട്ടൺ അവരെ ഒരു രാജ്യമായി അംഗീകരിക്കുകയും ഖിലാഫത്തിനെ തകർക്കാൻ വേണ്ടി ആളും അർത്ഥവും നൽകി സഹായിക്കുകയും ചെയ്തു. നഹ്‌റു തന്നെ പറയട്ടെ:
”ലോക യുദ്ധകാലത്ത് അറേബ്യ, ബ്രിട്ടീഷ് ഗൂഢ തന്ത്രത്തിന്റെ കൂത്തരംഗായിത്തീർന്നു. വിവിധ അറബി പ്രധാനികളെ കോഴ കൊടുത്തു സ്വാധീനിക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് ധനവും ഇന്ത്യൻ ധനവും അവിടെ ലോഭം കൂടാതെ ചെലവഴിക്കപ്പെട്ടു. അവർക്ക് എല്ലാതരം വാഗ്ദാനങ്ങളും നൽകി. തുർക്കിക്കെതിരായി ലഹളക്കൊരുങ്ങാൻ അവർ നിരന്തരം പ്രേരിപ്പിക്കപ്പെട്ടു…
ഇബ്‌നുസുഊദ് കൂടുതൽ സമർത്ഥനായിരുന്നു. ഒരു സ്വതന്ത്ര രാജാവെന്ന തന്റെ നില അദ്ദേഹം ബ്രിട്ടീഷുകാരെ കൊണ്ടംഗീകരിപ്പിച്ചു. മാസത്തിൽ 5000 പവൻ (70,000 ക) അവരിൽ നിന്നും വാങ്ങി നിഷ്പക്ഷനായിരിക്കാനും അദ്ദേഹം സമ്മതിച്ചു. അങ്ങനെ മറ്റുള്ള ആളുകൾ അന്യോന്യം യുദ്ധം ചെയ്തുകൊണ്ടിരിക്കെ ഇബ്‌നുസുഊദ് ബ്രിട്ടീഷ് സ്വർണ്ണം കൊണ്ട് തന്റെ നില കൂടുതൽ ഭദ്രമാക്കി.” (വിശ്വചരിത്രാവലോകനം 2/1060)



പടിഞ്ഞാറുക്കാരുടെ എച്ചിലനക്കി ലോക ചരിത്രത്തെ തിരുത്തി എഴുതിയ മഹത്തായ ഒരു ഭരണ സംവിധാനത്തെ തകർക്കുക മാത്രമല്ല, ഒരു മതത്തിന്റെ ചിഹ്നങ്ങളും ചരിത്രശേഷിപ്പുകളും കൂടി ഇല്ലായ്മ ചെയ്യാനുള്ള വഹാബിസത്തിന്റെ തിടുക്കവും ബ്രിട്ടീഷ് താൽപര്യത്തിന്റെ ഭാഗം തന്നെയായിരുന്നു. ത്യാഗോജ്വല ജീവിതം നയിച്ച മുൻഗാമികളുടെ ഓർമകളാണ് ഏതൊരു പ്രസ്ഥാനത്തിനും ഊർജം പകരുന്നത് എന്ന സത്യം മറ്റാരേക്കാളും അറിയുന്ന സാമ്രാജ്യത്വ ശക്തികൾ മുസ്‌ലിംകളെ നശിപ്പിക്കാനുള്ള എളുപ്പവഴി ഈ ഓർമകളെയും ഛിഹ്നങ്ങളെയും നശിപ്പിക്കലാണെന്നു മനസ്സിലാക്കി. ആ ദൗത്യവും ഇതേ സലഫിസ്റ്റുകളിലൂടെ നിർവഹിക്കപ്പടുകയായിരുന്നു.

ഇങ്ങ് മലബാറിൽപ്പോലും ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായിരുന്ന മമ്പുറം തങ്ങളുടെ മഖാം തകർക്കാൻ ഇവർ ഗൂഢാലോചന നടത്തിയിരുന്നു. 1855 ഒക്‌ടോബർ 23 ന് മലബാർ മജിസ്‌ട്രേറ്റായിരുന്ന ടി.ക്ലാർക്ക് ഗവൺമന്റ് സെക്രട്ടറി ജെഡി ബോർഡില്ലന് എഴുതിയതായി ഡോ. സി.കെ. കരീം ഉദ്ധരിക്കുന്നു:
‘മാപ്പിളമാർ ഏത് കൃത്യം ചെയ്യുന്നതിനുമുമ്പും തറമ്മൽ ജാറത്തിൽ പ്രാർത്ഥന നടത്താറുണ്ടെന്നും ഈ ജാറം അങ്ങനെ ഏതു കലാപത്തിനും മുന്നോടിയായി വർത്തിക്കാറുണ്ടെന്നും തന്മൂലം ഈ ജാറം നശിപ്പിക്കുകയും അവിടെ അടക്കം ചെയ്തിട്ടുള്ള സയ്യിദ് അലവി തങ്ങളുടെ ഭൗതികാവശിഷ്ടങ്ങൾ അവിടെ നിന്ന് നീക്കം ചെയ്ത് അറേബ്യയിലേക്ക് കൊണ്ടുപോയി അവിടെ സംസ്‌കരിക്കുകയും വേണം. തങ്ങളുടെ ഇവിടെയുള്ള കുടുംബക്കാർ കൈവശം വെച്ചുകൊണ്ടിരിക്കുന്ന സ്ഥലങ്ങൾ മുഴുക്കെ വിലയ്ക്കു വാങ്ങി അവരെയെല്ലാം നാട്ടിൽ നിന്നും പറഞ്ഞയക്കുകയും ചെയ്താൽ തറമ്മൽ തങ്ങന്മാരെയും അവരുടെ ജാറത്തെയും പറ്റിയുള്ള ഓർമ കാലക്രമേണ തേഞ്ഞുമാഞ്ഞുപോകുന്നതാണ്’ (കേരള മുസ്‌ലിം ഡയരക്ടറി, ഡോ.സി.െക.കരീം).



പടിഞ്ഞാറുകാരുടെ ഈ ഗൂഢലക്ഷ്യമാണ് അവരുടെ കോടാലിപ്പിടികളായി വർത്തിച്ച വഹാബികൾ, മഹാന്മാരുടെ മഖ്ബറകളും തിരുശേഷിപ്പുകളും ചരിത്ര സൗധങ്ങളും തകർത്തതിലൂടെ നടപ്പാക്കിക്കൊടുത്തത്. ശിർക്ക്, ബിദ്അത്ത് തുടങ്ങിയ മുദ്രകൾ ചാർത്തി ചരിത്രശേഷിപ്പുകൾ മുഴുവനും തച്ചുടച്ചുകളഞ്ഞ ഇവർ, അവശേഷിക്കുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ കൂടി തടയാനുള്ള ശ്രമത്തിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം തന്നെ ജസീറത്തുൽ അറബിലേക്ക് ബിംബാരാധന തിരിച്ചുകൊണ്ടുവരാനുള്ള ശ്രമവും കള്ളും കുരിശും സിനിമയുമെല്ലാം നടപ്പാക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ടത്രെ. അനാചാരങ്ങളെന്നു പറഞ്ഞു ഇസ്‌ലാമിന്റെ എല്ലാ സ്മരണകളും അവസാനിപ്പിച്ച് പകരം കൊണ്ടുവരുന്ന കാര്യങ്ങളൊക്കെയും പടിഞ്ഞാറിനു താൽപര്യമുള്ളവയാണെന്നത് ആ അവിശുദ്ധ ബന്ധത്തിന്റെ ആഴത്തെയാണ് സൂചിപ്പിക്കുന്നത്.
സലഫി തീവ്രവാദം തങ്ങളെ തിരിഞ്ഞുകൊത്തുന്നു എന്ന പരാതി സാമ്രാജ്യത്വശക്തികൾ സഊദിയുമായി പങ്കുവെക്കുകയും അവരെ രഹസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം ഉപയോഗിച്ചുകൊണ്ട് പാശ്ചാത്യ സംസ്‌കാരങ്ങൾ സഊദിയുട മണ്ണിൽ കെട്ടിയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ അവിടെ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങൾ എന്ന നിഗമനവും തെറ്റുവാൻ സാധ്യതയില്ല. അത്രമേൽ ആഴത്തിലുള്ളതാണ് പടിഞ്ഞാറിന്റെയും വഹാബിസത്തിന്റെയും പൊക്കിൾകൊടി ബന്ധം.

ഇന്ത്യൻ വഹാബികളും ബ്രിട്ടീഷുകാരും
കേരളാ വഹാബികൾ എഴുതുന്നു: ‘ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ ഇസ്‌ലാഹി ആദർശം കരുത്തോടെ വളരുമ്പോൾ ഇന്ത്യ മുൻനിരയിൽ തന്നെ നിലയുറപ്പിച്ചു ഉദ്ധാരണ പ്രവർത്തനത്തിലൂടെ മുന്നോട്ടു നീങ്ങുകയായിരുന്നു. ഇന്ത്യയിൽ മുസ്‌ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ വിഷയത്തിൽ അലീഗർ മുസ്‌ലിം യൂനിവേഴ്‌സിറ്റി വഹിച്ച പങ്ക് അനിഷേധ്യമത്രെ. എന്നാൽ അതിന്റെ സ്ഥാപകനായ സർ സയ്യിദ് അഹ്മദ് ഖാൻ 1822 ൽ ഹജ്ജ് കർമ്മത്തിനു പോയപ്പോൾ മക്കയിൽ നിന്നാണ് ഉൽബുദ്ധതയുടെ ആവേശം ലഭിച്ചത്. ലണ്ടനിൽ വെച്ച് അദ്ദേഹവുമായി കണ്ടുമുട്ടിയ അമീർഅലിയും അബ്ദുൽ വഹാബിന്റെ ചിന്താധാരയിൽ ആകൃഷ്ടനാവുകയും ‘സ്പിരിറ്റ് ഓഫ് ഇസ്‌ലാം’ എന്ന ലോക പ്രസിദ്ധമായ ഗ്രന്ഥം രചിക്കുന്നതിലേക്ക് അതുവഴി തെളിയിക്കുകയും ചെയ്തു’ (ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം – മുജാഹിദ് സെന്റർ, കോഴിക്കോട് പേ: 17-19).
മക്കയിലും ലണ്ടനിലും ചെന്ന് വഹാബിസം സ്വീകരിച്ച് സർ സയ്യിദ് അഹ്മദ്ഖാൻ ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവർത്തിക്കുകയാണ് പിന്നീട്. ജമാഅത്തെ ഇസ്‌ലാമി നേതാവ്



ശൈഖ് മുഹമ്മദ് കാരക്കുന്ന് പറയട്ടെ:
‘സർ സയ്യിദ് അഹ്മദ് ഖാൻ ബ്രിട്ടീഷ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. കോൺഗ്രസ് മുസ്‌ലിംകൾക്ക് ഗുണം ചെയ്യില്ലെന്ന് വിശ്വസിച്ച അദ്ദേഹം കോൺഗ്രസിൽ ചേരരുതെന്ന് മുസ്‌ലിംകളെ ഉപദേശിച്ചു. മതനവീകരണ ചിന്താഗതിക്കാരനായ സർ സയ്യിദ് ഖിലാഫത്ത് പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ സമരത്തിലും മുസ്‌ലിംകൾ പങ്കെടുക്കുന്നതിനെ എതിർത്തു…
പിൽകാലത്ത് അലീഗർ മുസ്‌ലിം സർവകലാശാലയായി മാറിയ പ്രസ്തുത സ്ഥാപനം പാശ്ചാത്യ പ്രചാരണ കേന്ദ്രമായി. അക്കാലത്ത് അലീഗർ പുറത്തുവിട്ട പലരും മിസ്റ്റർമാരുടെയും മിസീസുമാരുടെയും ഒരു ആംഗ്ലോ ഇന്ത്യൻ വർഗമായിരുന്നു. 1930 കളിലും 40 കളിലും സമുദായത്തിന്റെ ഉപരിതലം കയ്യടക്കിയ വരേണ്യ വിഭാഗം വെച്ചുപുലർത്തിയിരുന്ന ചിന്തയെയാണ് പ്രതിനിധാനം ചെയ്തത്. അത് തീർത്തും പാശ്ചാത്യവും ഭൗതികവുമായിരുന്നു. പടിഞ്ഞാറൻ വിചാര വൈകൃതങ്ങളും സാംസ്‌കാരിക മാലിന്യങ്ങളും സമുദായത്തിൽ പടർന്നുകയറാനിതു കാരണമായി’ (ജമാഅത്തെ ഇസ്‌ലാമി ഒരു ലഘുപരിചയം പേ: 21,22).
ഇ. മൊയ്തു മൗലവി കൂടി സർസയ്യിദിനെക്കുറിച്ച് പറയുന്നത് വായിക്കുക: ‘പരേതനായ സർ സയ്യിദ് അഹ്മദ് ഖാൻ മുസ്‌ലിംകൾക്ക് ഇംഗ്ലീഷുകാരുടെ നേരെയുണ്ടായിരുന്ന അറപ്പും വെറുപ്പും അകറ്റാനും അവരെ ബ്രിട്ടീഷ് ഭരണാനുകൂലികളാക്കാനും നന്നേ പണിപ്പെട്ടു. അദ്ദേഹം അക്കാര്യത്തിൽ ഏതാണ്ട് വിജയിക്കുക തന്നെ ചെയ്തു’ (ഇന്ത്യൻ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും പേ: 261).

പടിഞ്ഞാറുകാരനു വേണ്ടി പാദ സേവ ചെയ്ത ഇവർ തന്നെയാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയിരുന്നതെന്ന് പച്ച നുണ പറയാനും ഈ വഹാബികൾക്ക് മടിയില്ല.
കേരളാ സലഫികളും അതിഗൂഢമായി ബ്രിട്ടീഷുകാരുമായി കൈകോർത്തു പ്രവർത്തിച്ചവരാണ്. വഹാബിസത്തിന്റെ ആദ്യരൂപമായ ഐക്യസംഘവുമായി അറിയാതെ സഹകരിച്ചു പ്രവർത്തിച്ചയാളായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. പിന്നീട് ഇവരുടെ ബ്രിട്ടീഷ് അനുകൂല നിലപാടും ദീനീ വിരുദ്ധ കാഴ്ചപാടുകളും തിരിച്ചറിഞ്ഞപ്പോൾ ഒഴിഞ്ഞുപോരുകയായിരുന്നു.

ചരിത്രകാരനായ എം. റശീദ് ‘മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്’ എന്ന ഗ്രന്ഥത്തിൽ എഴുതി: ‘1924 ൽ ഐക്യസംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനം ആലുവയിൽ ചേർന്നപ്പോൾ ഖിലാഫത്ത് പ്രശ്‌നത്തിൽ മുസ്‌ലിംകളോട് വാഗ്ദാന ലംഘനം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്തെ അപലപിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാൻ സാഹിബ് ഉജ്ജ്വലമായി പ്രസംഗിച്ചു. സ്‌നേഹപൂർവമായ സമ്മർദ്ധം വഴി തങ്ങളുടെ ‘കുഞ്ഞുമുഹമ്മദി’നെ (അബ്ദുറഹ്മാൻ സാഹിബിനെ വിളിച്ചിരുന്നത് അങ്ങനെയാണ്) കൊണ്ട് ഈ പ്രേമയം പിൻവലിപ്പിക്കാൻ കഴിയുമെന്ന് കുഞ്ഞി കൊച്ചു ഹാജിയും മണപ്പാടനും മറ്റും കരുതി. അതു നടക്കുകയില്ലെന്ന് ഉറപ്പായപ്പോൾ, സാഹിബ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരെതിർപ്പുണ്ടായി. ഉറ്റ സുഹൃത്തും നിതാന്ത സഹചാരിയുമായ മൊയ്തു മൗലവി പ്രമേയത്തെ ശക്തിയായി എതിർത്തുകൊണ്ട് പ്രസംഗിച്ചു. അതിനുശേഷം പ്രമേയം വോട്ടിനിട്ടപ്പോൾ എതിരാളികൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു. ഈ തോൽവി വ്യക്തിപരമായി കരുതാതെ സാഹിബ് ഐക്യസംഘവുമായുള്ള ബന്ധം തുടർന്നുവെങ്കിലും അധികം താമസിയാതെ തുറന്നെതിർക്കേണ്ട സാഹചര്യമുണ്ടായി (മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പേ: 70,71).



ഖിലാഫത്തിനെ തകർക്കാൻ ബ്രിട്ടീഷുകാരോടൊപ്പം പ്രവർത്തിച്ചവർക്ക് എങ്ങനെയാണ് ആ വിഷയത്തിൽ അവർക്കെതിരെ പ്രമേയവതരിപ്പിക്കാൻ കഴിയുക. പാവം അബ്ദുറഹ്മാൻ സാഹിബിന് പിന്നീടാണ് ഇവരുടെ കള്ളക്കളി ബോധ്യപ്പെട്ടത്.
മലബാറിലെ മാപ്പിളമാരുടെ ഈമാനിക ആവേശവും സമര വീര്യവും അനുഭവിച്ചറിഞ്ഞ ബ്രിട്ടീഷുകാർ വഹാബിസത്തിലേക്ക് അവരെ റിക്രൂട്ട് ചെയ്യാൻ പാരമ്പര്യ മതഗ്രന്ഥങ്ങളെയും മാപ്പിള സാഹിത്യങ്ങളെയും കണ്ടുകെട്ടി മലയാള ഭാഷയിൽ പുതിയ മതഗ്രന്ഥങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുക എന്ന കുതന്ത്രം ആവിഷ്‌കരിച്ചു. ഇതു സംബന്ധമായി സി.എൻ. അഹ്മദ് മൗലവി മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്ന പുസ്തകത്തിൽ എഴുതുന്നത് കാണുക: ”ബ്രിട്ടീഷുകാർക്ക് എന്തൊക്കെ ദോഷങ്ങളുണ്ടെങ്കിലും അവർ മികച്ച ഭരണ തന്ത്രജ്ഞരായിരുന്നു. അവർ സംഗതിയുടെ മർമസ്ഥാനം സൂക്ഷിച്ചും മനസ്സിലാക്കി. ഈ അറബി ഗ്രന്ഥങ്ങളും അറബി ലിപിയിലെഴുതിയ ഗ്രന്ഥങ്ങളുമാണ് മാപ്പിളമാർ ഇത്രയധികം ആവേശം കൊള്ളിക്കുന്നതെന്ന് അവർ ഗ്രഹിച്ചു. പക്ഷേ, അതു തടയാനോഅതിനെതിരിൽ ശബ്ദമുയർത്താനോ അവർ നിന്നില്ല. അതു കൂടുതൽ അപകടകരമാണെന്ന് ആ ഭരണതന്ത്രജ്ഞന്മാർക്കറിയാമായിരുന്നു. അവർ സൂത്രത്തിൽ മറ്റൊരു വഴിക്ക് പ്ലാനിട്ടു പ്രവർത്തിക്കാൻ ഗൂഢമായി തീരുമാനിച്ചു’ (പേ: 75).
പിന്നീട് ഈ ഗുഢ തീരുമാനമെന്തായിരുന്നുവെന്ന് സലഫി നേതാവായ സി.എൻ. അഹ്മദ് മൗലവി തന്നെ എഴുതിയതു വായിക്കുക: ‘ഒടുവിൽ അടിയന്തിരമായി ചില തീരുമാനങ്ങളെടുത്തു. (1) മാപ്പിളമാർക്ക് സ്‌കൂളിൽ വെച്ച് മതം പഠിപ്പിക്കുക. അതു മലയാള ലിപിയിലൂടെ ആയിരിക്കുക. അതിനുവേണ്ട പുസ്തകങ്ങൾ വിദഗ്ധന്മാരെ കൊണ്ട് തയ്യാർ ചെയ്യിക്കുക’ (പേ: 75).
നോക്കുക; മുസ്‌ലിംകൾക്ക് മതം പഠിക്കാൻ പുസ്തകം തയ്യാറാക്കുന്നത് ബ്രിട്ടീഷുകാർ. അതിനു തെരഞ്ഞെടുത്ത ഭാഷ നിലവിൽ മുസ്‌ലിംകൾ കൈകാര്യം ചെയ്തുവരുന്ന അറബിയും അറബി മലയാളവും അവഗണിച്ച് പുതിയ മലയാള ഭാഷ. ഒരു സമൂഹത്തിന്റെ സംസ്‌കാരവും മതപാരമ്പര്യവും അട്ടിമറിക്കാൻ വേണ്ടിയുള്ള ഈ ഗൂഢാലോചനയിൽ പങ്കെടുത്തതും പ്രയോഗവൽകരിച്ചതും കേരളാ സലഫിസ്റ്റുകളും!

സി.എൻ. മൗലവി തന്നെ പറയട്ടെ: ”ഈ പുസ്തകങ്ങൾ തയ്യാർ ചെയ്തു പ്രസിദ്ധീകരിച്ച അതേ കൊല്ലം തന്നെ മറ്റൊരു പ്ലാൻ കൂടി ഗവൺമെന്റ് തയ്യാരാക്കി. ‘ശരിയായ മതം’ മലയാള ലിപിയിലൂടെ പഠിപ്പിക്കാൻ കഴിവുള്ള ഒരു മുസ്‌ലിം പണ്ഡിതനെ കണ്ടുപിടിക്കുക. അവസാനം കണ്ടുപിടിച്ചു. മികച്ച പണ്ഡിതനും പ്രസിദ്ധ വാഗ്മിയുമായിരുന്ന പിഎൻ. മുഹമ്മദ് മൗലവിയെ (പുളിക്കൽ). എന്നിട്ട് മുസ്‌ലിം അധ്യാപകന്മാർക്ക് പരിശീലനം നൽകിപ്പോന്ന മലപ്പുറം ട്രെയ്‌നിംഗ് സ്‌കൂളിൽ അദ്ദേഹത്തെ നിയമിച്ചു (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ: 76).
എന്നാൽ ഈ വഹാബി മൗലവിയുടെ ട്രെയ്‌നിംഗ് കൊണ്ട് കാര്യമായ നേട്ടമൊന്നും ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് സർക്കാർ സുന്നി പണ്ഡിതന്മാരെ മാത്രം സംഘടിപ്പിച്ച് മലപ്പുറം ട്രെയ്‌നിംഗ് സ്‌കൂളിൽ വെച്ച് പ്രത്യേക ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. അതിനു നേതൃത്വം കൊടുക്കാൻ മറ്റൊരു വഹാബിയെ ചുമതലപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരം സി.എൻ. തന്നെ പറയട്ടെ: ”മലബാറിലെ മുസ്‌ലിയാന്മാരെ സംഘടിപ്പിച്ചുകൊണ്ട് മലപ്പുറം ട്രെയ്‌നിംഗ് സ്‌കൂളിൽ ഒരു പ്രത്യേക ക്ലാസ് നടത്തുക. എന്നിട്ട് അവർക്ക് ‘ശരിയായ മതം’ പഠിപ്പിക്കുക. അതിനു പറ്റിയ ഒരാളെ അധ്യാപകനായി നിയമിക്കുക. ചുരുക്കത്തിൽ എന്നെയാണ് ആ പോസ്റ്റിൽ നിയമിച്ചത്’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ: 76).
സലഫിസ്റ്റുകളെ ഉപയോഗിച്ച് പാരമ്പര്യ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കാനും അവരുടെ സാംസ്‌കാരിക, രാഷ്ട്രീയ സ്വത്വം തകർക്കാനും പാശ്ചാത്യ ശക്തികൾ കാണിച്ച ഗൂഢതന്ത്രങ്ങൾ ഞെട്ടലുളവാക്കുന്നതാണ്. മുസ്‌ലിം ലോകമിന്നനുഭവിക്കുന്ന എല്ലാ ദുരിതങ്ങളുടെയും ഒരു മുഖ്യ കാരണം പടിഞ്ഞാറുകാരുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ച ഈ വഹാബി ഒറ്റുകാരുടെ നീച നീക്കങ്ങളാണ്. പുതിയ സാഹചര്യത്തിൽ ലോക മുസ്‌ലിംകൾ ചരിത്രത്തിലെ ഈ കറുത്ത അധ്യായത്തെ തിരിച്ചറിയുകയും ജാഗ്രത കൈകൊള്ളുകയും ചെയ്യേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കവചം കൊണ്ട് ഇക്കൂട്ടർക്ക് സംരക്ഷണമൊരുക്കുന്നത് മുസ്‌ലിം ഉമ്മത്തിനോട് ചെയ്യുന്ന കൊടും വഞ്ചനയായി ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.

തൗഹീദ് അങ്കലാപ്പിന്റെ സാമ്പത്തിക കാരണങ്ങൾ●

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To

🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


തൗഹീദ് അങ്കലാപ്പിന്റെ സാമ്പത്തിക കാരണങ്ങൾ●

ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി 0 COMMENTS
Thouheed ankalapp- malayalam article


മുജാഹിദുകൾ പിന്നെയും ഭിന്നിച്ചോ എന്നതിലല്ല; മൗലിക സംഘർഷങ്ങൾ അഗ്നിപർവതം പോലെ പുകഞ്ഞുകൊണ്ടിരുന്നിട്ടും അവരുടെ തട്ടിക്കൂട്ട് ഐക്യനാടകം ഒന്നരവർഷം നീണ്ടുനിന്നതിലാണ് കൗതുകം. അത്രക്ക് ഭീകരവും ഉഗ്രവുമാണ് തൗഹീദ് – ശിർക്ക് തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ അവർ അനുഭവിക്കുന്ന അന്തസ്സംഘർഷങ്ങൾ. അബദ്ധത്തിൽ മുജാഹിദുകളായവരിൽ തലച്ചോറ് പ്രവർത്തിക്കുന്നവർ നിരാശയുടെ പടുകുഴിയിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയാണിപ്പോൾ. മുജാഹിദു കുളിപ്പുരയിൽ എല്ലാവരും നഗ്നർ മാത്രമല്ല, അവരുടെ വിരുദ്ധ ദർശനങ്ങളുടെ വെളിച്ചത്തിൽ മതത്തിൽനിന്നു പുറത്തുപോയവർ തന്നെയാണ്. പൂർവികരെ മുഴുവൻ അപഹസിച്ച്, ശൈഖ് മുഹ്‌യിദ്ദീൻ(റ)വിനെ അദ്വൈതവാദിയാക്കി ചിത്രീകരിച്ച്, ഇമാം ബുഖാരി(റ)ന്റെ പിതാവിന് വിളിച്ച് ഇവർ നെയ്‌തെടുക്കാൻ ശ്രമിച്ച വെള്ളരിക്കാപട്ടണം എടുക്കാ ചരക്കായി പരിണമിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദീനിനോട് കളിച്ചവരെ അവൻ വെറുതെ വിടില്ലല്ലോ.

ശിർക്കും തൗഹീദും തീരാത്ത പ്രഹേളികകളും.

വഹാബികൾ ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത കൊട്ടപ്പുറം സംവാദത്തിൽ ശൈഖുന എ.പി. ഉസ്താദ് ആവർത്തിച്ചുന്നയിച്ച ഒരു ചോദ്യമുണ്ടായിരുന്നു – ശിർക്കിന്റെ നിർവചനമെന്താണു മൗലവീ? ഗതിമുട്ടിയിട്ടും അന്ന് മൗലവിമാർ ഉത്തരം പറഞ്ഞില്ല. മോഹമില്ലാത്തതുകൊണ്ടായിരുന്നില്ല അത്. എങ്ങനെ ന്യായീകരിച്ചാലും ശിർക്കും തൗഹീദും തിരിഞ്ഞുകൊത്തുന്ന പ്രതിസന്ധികൊണ്ടായിരുന്നു. ഇതേ പദദ്വയങ്ങൾ അവരെ പലതായി ഭിന്നിപ്പിച്ചു; ബാഹ്യസമ്മർദങ്ങൾ അവർക്കിടയിൽ ഏച്ചുകെട്ടലുണ്ടാക്കിയെങ്കിൽ മുഴച്ചുനിന്ന് തൗഹീദും ശിർക്കും പിന്നെയും അവരെ കഷ്ണിച്ചുകൊണ്ടിരിക്കുന്നു. മതക്കച്ചവടക്കാരുടെ ഗതികേട് നോക്കണേ!

അഭൗതികമായി സഹായവും ഉപദ്രവവും ചെയ്യാൻ അല്ലാഹുവിനു മാത്രമേ സാധിക്കൂവെന്ന വിശ്വാസമാണ് വിശദീകരണവൈവിധ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്ന മുജാഹിദ് തൗഹീദ്. ഇത് വായിക്കുക:



‘മനുഷ്യനർപ്പിക്കുന്ന ആരാധനകൾ – അത് വാചികമാകട്ടെ ശാരീരികമാകട്ടെ സാമ്പത്തികമാകട്ടെ – അല്ലാഹു കൽപ്പിച്ചരുളിയ വിധത്തിൽ അവനുമാത്രം അർപ്പിക്കുക. അതിൽ ഒരു വിധത്തിലും അവന്റെ ഒരു സൃഷ്ടിയേയും പങ്ക് ചേർക്കാതിരിക്കുക. മനുഷ്യകഴിവിനതീതമായ വിധത്തിൽ രക്ഷാശിക്ഷകൾ അർപ്പിക്കാനുള്ള കഴിവ് ഈ പ്രപഞ്ചത്തിൽ അല്ലാഹുവിന് മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുക. തദടിസ്ഥാനത്തിലുള്ള ഭയവും സ്‌നേഹവും അല്ലാഹുവിനോടു മാത്രം പുലർത്തുക. കാര്യകാരണ ബന്ധങ്ങൾക്കതീതമായ വിധത്തിൽ ദുരിതങ്ങളിൽ നിന്നുള്ള രക്ഷയും സൗഭാഗ്യലബ്ധിക്കും അവനോട് മാത്രം അർപ്പിക്കുക. അവനിൽ നിന്ന് മാത്രം പ്രത്യാശിക്കുക. അവനിൽ മാത്രം കാര്യങ്ങൾ ഭരമേൽപ്പിക്കുക. അവന്റെ തൃപ്തിക്ക് വേണ്ടിമാത്രം കൊടുക്കുക. ഇതാണ് ഇസ്‌ലാമിൽ തൗഹീദ് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്’  (അല്ലാഹുവിന്റെ ഔലിയാക്കൾ പേജ്. 98).

മറ്റാർക്കെങ്കിലും ഇതു സാധിക്കുമെന്ന വിശ്വാസം സ്വാഭാവികമായും ശിർക്കാവും. ഇവിടെ തൗഹീദ് – ശിർക്കിന്റെ മാനദണ്ഡമായ ‘അഭൗതിക’ മെന്താണെന്നതിലാണ് പ്രധാന അടിപിടി നടക്കുന്നത്. അഭൗതികമെന്നാൽ ഉപകാരോപദ്രവങ്ങളുടെ മാർഗം അറിയാതിരിക്കലാണെന്ന പഴയ കണ്ടെത്തലിൽ യുക്തിവാദികളായ മർകസുദ്ദഅ്‌വക്കാർ പിടിച്ചുനിന്നു. അതിനവർ താഴെ ചേർത്തതുപോലുള്ള പുസ്തകങ്ങൾ തെളിവായി കൊണ്ടുവന്നു.



‘മനുഷ്യകഴിവിന് അതീതമായ പ്രശ്‌നങ്ങളിൽ മറഞ്ഞവഴിയിലൂടെ – എങ്ങനെ സഹായം ലഭിക്കുന്നു എന്ന് അറിയാതെ – ഏത് സഹായവും എത്തിക്കുവാൻ കഴിവുള്ളവൻ അല്ലാഹു മാത്രമാണ്’ (അല്ലാഹു. പേജ് 298).

‘മരണപ്പെട്ടവർ എങ്ങനെയാണ് സഹായിക്കുക. അവർ മഹാന്മാരാണെന്നതിന് തെളിവ് എന്ത്? സഹായിക്കുന്ന മാർഗം നമുക്ക് അറിഞ്ഞുകൂടാ. ഏതോ ഒരു രൂപത്തിൽ എന്നാണ് മറുപടിയെങ്കിൽ ആ രൂപത്തിൽ തന്നെയല്ലേ മനുഷ്യർ അല്ലാഹുവിനോട് തേടുന്നതും’  (ദൈവവിശ്വാസം, വിവിധ മുഖങ്ങൾ, പേജ് 21).

ഇതുപ്രകാരം പ്രമാണങ്ങൾ തെളിയിക്കുന്ന സിഹ്‌റ്, കണ്ണേറ്, ബറകത്തെടുക്കൽ, മന്ത്രിക്കൽ, സംസം വെള്ളം തുടങ്ങിയവ എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കുന്നത് ശിർക്കായിത്തീരും. സലാം സുല്ലമി എഴുതി:

സിഹ്‌റിന് യാഥാർത്ഥ്യമുണ്ടെന്ന് പറയൽ അദൃശ്യമാർഗത്തിലൂടെ അല്ലാഹുവിന് പുറമെ മറ്റുള്ളവരും ഉപദ്രവിക്കുമെന്ന് പറയുന്നതിൽ യാഥാർത്ഥ്യമുണ്ടെന്ന് പ്രഖ്യാപിക്കലായിതീരുന്നുണ്ട്. അങ്ങനെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു.  (തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും പു. 129)



മേൽപറഞ്ഞ യുക്തിവാദ നിർവചനപ്രകാരമുള്ള ശിർക്കുവരുന്ന ചില കാര്യങ്ങൾകൂടി പരിചയപ്പെടാം.

‘കാര്യകാരണബന്ധത്തിനതീതമായും അഭൗതിക നിലയിലും കണ്ണിനും നാക്കിനും നാശമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. കണ്ണേറ് ബാധിക്കുക. പിരാക്ക് തട്ടുക എന്നിവയെല്ലാം ഈമാനിന് വിരുദ്ധമാണ്’ (ശബാബ് 2012).

‘അല്ലാഹുവിനു പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടികൊണ്ടോ, വസ്ത്രം കൊണ്ടോ, വിയർപ്പുകൊണ്ടോ മറ്റോ അഭൗതികമായ നിലക്ക് നന്മ ആഗ്രഹിച്ചുകൊണ്ട് ബറക്കത്ത് എടുക്കൽ ഈ വകുപ്പിൽപെട്ടതാണ്’ (ശബാബ് 2011 ഏപ്രിൽ 1 പേജ് 22).

‘ഉറുക്ക്, നറുക്ക്, ഏലസ്, ഐക്കല്ല് തുടങ്ങിയ ക്ഷുദ്രവിദ്യകൾകൊണ്ട് രോഗങ്ങൾക്ക് ശമനം തേടുന്നത് ശിർക്കിന്റെ വകുപ്പിൽപ്പെട്ടതാണ് – കാര്യകാരണബന്ധങ്ങൾക്കതീതമായി രോഗശമനം വരുത്തുക എന്നത് ഏക ഇലാഹായ അല്ലാഹുവിന്റെ മാത്രം കഴിവുകളിൽപ്പെട്ട കാര്യമാണ്’ (ഇസ്‌ലാമിന്റെ ജീവൻ – പേജ് 46,47, ഇസ്‌ലാഹി പ്രസ്ഥാനം. പേ. 161).



കേരള വഹാബികളുടെ ശരിയായ രീതി ഇതാണ്. മതപ്രമാണങ്ങൾ, ഖുർആനും ഹദീസും തന്നെയും തെളിയിക്കുന്നതിനു വിരുദ്ധമാണിതെന്നതൊന്നും മുജാഹിദുകൾക്ക് വലിയ പ്രശ്‌നമല്ലല്ലോ. അവരുടെ തൗഹീദ് ഈജിപ്ഷ്യൻ യുക്തിവാദി റശീദു റിളയിൽനിന്നാണ് ലഭിച്ചത്. അവരെഴുതി:

ഇബാദത്തിന് നിർവചനമായി നാം പറയാറുള്ളത് ഇന്ന് പിളർപ്പന്മാർക്ക് അസ്വീകാര്യനായ റശീദുരിളാ തന്റെ തഫ്‌സീറിൽ പറഞ്ഞ അഭിപ്രായമാണ്. ഈ നിർവചനം സലഫുകളിൽ ഒരു പണ്ഡിതനെങ്കിലും പറഞ്ഞത് നമുക്ക് ഉദ്ധരിക്കുവാൻ സാധ്യമല്ല. പ്രത്യേകിച്ച് ഇവർ പറയുന്ന ഗൾഫ് സലഫീങ്ങൾ. എന്നിട്ടും ഈ നിർവചനത്തെ നാം അംഗീകരിച്ചു.’ (അൽ ഇസ്വ്‌ലാഹ് 2007 ഫെബ്രു. പുറം. 16)

ഗൾഫ് സ്വാധീനം വഴി റശീദു റിളയുടെ ഈ തൗഹീദിനു മങ്ങലേറ്റുതുടങ്ങിയപ്പോഴാണ് സത്യത്തിൽ മുജാഹിദ് പ്രസ്ഥാനം വ്യക്തമായ പിളർപ്പിലേക്കെത്തിയത്. മുജാഹിദുകാരുടെ ചരിത്രപണ്ഡിതൻ മുഹമ്മദ് കുട്ടശ്ശേരി തുറന്നെഴുതി:

2002-ലും ഒരു ദശകത്തിനു ശേഷവും ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിൽ ഉടലെടുത്ത പ്രതിസന്ധിയുടെ മൂലകാരണം അന്വേഷിച്ചാൽ അറബ് നാടുകളിലെ സലഫീ പണ്ഡിതന്മാരുടെ ആശയാഭിപ്രായങ്ങൾ നിർണായക പങ്ക് വഹിച്ചതായി കാണാൻ കഴിയും. ഇപ്പോഴത്തെ വലിയ വിവാദവിഷയം ജിന്ന്, ശൈത്താൻ, സിഹ്‌റ്, റുഖ്‌യ്, ഐന് മുതലായവയാണല്ലോ. ഈ വിഷയങ്ങളിൽ അറബ് സലഫീ പണ്ഡിതന്മാരുടേതിൽ നിന്ന് വ്യത്യസ്തമായ ഒരഭിപ്രായവുമല്ല ഇവിടെ കൊണ്ടുവരപ്പെട്ടതെന്ന് അവരുടെ ഗ്രന്ഥങ്ങൾ വായിക്കുന്നവർക്കെല്ലാം ബോധ്യമാകും. തങ്ങൾ അറബ് സലഫി പണ്ഡിതന്മാരുടെ ആശയങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്നവരാണെന്നും മറുഭാഗം തെറ്റായ ചിന്താഗതിക്കാരാണെന്നും അറബ്‌നാടുകളിൽ പ്രചരിപ്പിക്കുകയും അങ്ങനെ മറ്റു വിഭാഗക്കാരോടുള്ള വിരോധം അറബികളിൽ ജനിപ്പിക്കുകയും ചെയ്യാനുള്ള ശ്രമം 2002-ലെ പിളർപ്പ് മുതൽ തുടരുന്നതാണ്. (ശബാബ് 2014 ഫെബ്രു. 7. പുറം. 10)

ഈജിപ്ഷ്യൻ യുക്തിവാദരീതിയിൽ നിന്ന് ഗൾഫ് സലഫിസത്തിന്റെ സ്വാധീന വലയത്തിലേക്ക് കേരള മുജാഹിദുകൾ മാറിനടന്നതിന്റെ വിപത്തുകളെക്കുറിച്ച് കുട്ടശ്ശേരിയുടെ ദീർഘവിലാപം ഇങ്ങനെ: ‘മുമ്പ് ആദർശപരമായും സാംസ്‌കാരികമായും കേരളത്തിലെ നവോത്ഥാന ആശയക്കാർക്ക് ബന്ധമുണ്ടായിരുന്നത് ഈജിപ്തിനോടായിരുന്നു. അഫ്ഗാനി, അബ്ദു, റശീദ് രിദാ എന്നിവരുടെ ചിന്തകളായിരുന്നു ഇവിടെ കൂടുതൽ സ്വാധീനം ചെലുത്തിയിരുന്നത്. മതപണ്ഡിതന്മാരിൽ പലരും റശീദ് രിദായുടെ അൽമനാർ മാസിക വായിക്കുന്നവരും അതിലെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടവരുമായിരുന്നു. എന്നാൽ പിന്നെ അറബ് നാടുകളിൽ എണ്ണ കണ്ടുപിടിച്ച് അവിടെ സാമ്പത്തികാഭിവൃദ്ധിയുടെ കുതിച്ചു ചാട്ടമുണ്ടായി. കേരളീയരിൽ നല്ലൊരു ശതമാനം അവിടെ തൊഴിലെടുക്കുന്നവരായി. അവിടുത്തെ സർക്കാറുകളിൽനിന്നും സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും ഇവിടുത്തെ പള്ളികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ധാരാളം സാമ്പത്തിക സഹായം ഒഴുകിക്കൊണ്ടിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭൗതിക സാഹചര്യം വർധിച്ചു. പള്ളികൾ പലതും നിർമ്മിക്കപ്പെട്ടു.



ഈ അറബ് ബന്ധം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശക്തിപകർന്നുവെങ്കിൽ ചില പാർശ്വഫലങ്ങളും അതിനുണ്ടായി. ഇവിടെ ഇസ്‌ലാഹി എന്ന പേരിലാണ് പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. പ്രസ്ഥാനത്തെ പുത്തൻവാദികളെന്നാരോപിക്കുമ്പോൾ അല്ല, ഞങ്ങൾ ‘സലഫുസ്സ്വാലിഹിന്റെ’ പാത പിൻപറ്റുന്നവരാണെന്നും ‘അഹ്‌ലുസ്സുന്നത്ത് വൽ ജമാഅത്തി’ൽ പെട്ടവരാണെന്നും വാദിക്കുമായിരുന്നു. എന്നാൽ ‘സലഫി’ എന്ന സാങ്കേതിക പ്രയോഗം അന്ന് നിലവിലുണ്ടായരുന്നില്ല. അറബ് ബന്ധത്തോടെ ഇവിടെയും പള്ളികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, സമ്മേളനങ്ങൾ മുതലായവയോടനുബന്ധിച്ച് ‘സലഫി’ എന്ന പ്രയോഗം സാർവത്രികമായി. മദ്ഹബിനെയും തഖ്‌ലീദിനെയും എതിർക്കുന്നുവെങ്കിലും ഒരു സലഫീ മൻഹജ് വാദം പ്രത്യക്ഷപ്പെട്ടു. അറബ് സലഫി പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾക്കും രീതികൾക്കമനുസരിച്ച് ഇവിടെയും പാരമ്പര്യരീതികളിൽ ചില മാറ്റങ്ങൾ വന്നു. അഫ്ഗാനിയും അബ്ദുവും റശീദ് രിദായും അറബികളെ അനുകരിച്ച് അനഭിതരായി വിശേഷിപ്പിക്കപ്പെട്ടു. മുഹമ്മദ് അബ്ദുവിന്റെ രിസാലതുത്തൗഹീദ് പോലുള്ള ഗ്രന്ഥങ്ങൾ പിൻവലിക്കപ്പെട്ടു. ഹദീസുകൾ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡത്തിലും ചില മാറ്റങ്ങൾ വന്നു’  (മേൽ പുസ്തകം. പുറം: 9).

മൊത്തം മാറിയെന്നർത്ഥം. ഗൾഫ് പണം നവോത്ഥാനത്തിൽ കേറിക്കളിച്ചപ്പോൾ, കുട്ടശ്ശേരി എഴുതാത്ത പലയിടങ്ങളിൽ വികാസം അടിച്ചുകയറിയപ്പോൾ മുമ്പു പറഞ്ഞതൊക്കെയും നിരന്തര ഗൾഫുയാത്രയ്ക്കിടയിൽ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞു. അതോടെ മുമ്പുണ്ടായിരുന്ന മുജാഹിദിസത്തെ കുളിപ്പിച്ച് കിടത്തുകയല്ല, എല്ലാവരും ചേർത്ത് പോസ്റ്റ്‌മോർട്ടം നടത്തുകതന്നെ ചെയ്തു! പിന്നെ തൗഹീദ് – ശിർക്ക് വെച്ചുമാറ്റങ്ങളുടെ പരമ്പരയായിരുന്നു. സിഹ്‌റ് സ്വാധീനിക്കും, ബറകത്തെടുക്കാം, സംസമിന്റെ രോഗശമനം വിശ്വസിക്കാം, കണ്ണേറു സംഭവിക്കുമെന്നുമാത്രമല്ല അതിനും സിഹ്‌റിനും പരിഹാരം നൽകുന്ന ആത്മീയ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കാം. ജിന്ന് ശരീരത്തിൽ കയറുമെന്നും അടിച്ചിറക്കൽ ചികിത്സ നടത്തിയാലേ രക്ഷപ്പെടൂ എന്നുമൊക്കെയുള്ള പുതിയ വിശ്വാസങ്ങൾ പ്രസ്ഥാനത്തിൽ സ്വാധീനം നേടി. റശീദു റിള പോവട്ടെ, ന്യൂ ജെൻ മുജാഹിദു മൗലവിമാർക്ക് തൗഹീദ് വിത്തിറക്കി ശിർക്ക് കൊയ്യാനും ശിർക്കിൻപാടത്ത് നിന്ന് തൗഹീദ് കള പറിച്ചൊഴിവാക്കാനുമൊക്കെ കഠിനാധ്വാനം ചെയ്ത് മുജാഹിദ് മനസ്സ് പാകപ്പെടുത്തിയെടുത്ത എം.സി.സിയും കെ.എം.മൗലവിയും ഉമർ മൗലവിയുമടക്കം 2002-നു മുമ്പ് മരണപ്പെട്ട സർവ മുജാഹിദുകളും തൗഹീദ് – ശിർക്കെന്ന ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യത്തിൽപോലും ഒരുപിടുത്തവും കിട്ടാതെ അങ്കലാപ്പിലായവരാണെന്ന് പറയാതെ പറയുകയായിരുന്നു ഇവർ. തൗഹീദ് മനസ്സിലാക്കാതെ മരണപ്പെട്ടവരുടെ ഗതിയെന്താണെന്നതിന് വിവിധ പ്രസ്ഥാനങ്ങൾക്കിടയിൽ ഒരു തർക്കവും നിലനിൽക്കുന്നില്ലെന്നതോർക്കുക.

(തുടരും)

മാല ഉമർ മാല

മാല ഉമർ മാല



ജമാഅത്തേ ഇസ്ലാമി: പ്രവാചകന്മാരെ അവഹേളിക്കുന്നു

ജമാഅത്തേ ഇസ്ലാമി: പ്രവാചകന്മാരെ അവഹേളിക്കുന്നു.  (പ്രബോധനം മാസിക- 1987 ജനുവരി, പേജ്-53-54)
<<<<<<<<<<>>>>>>>>>>>>>>>>
പോസ്റ്റെഡ്: 13-12-2018 (വ്യാഴം)
....................................................
അബൂയാസീന്‍ അഹ്സനി - ചെറുശോല
ahsani313@gmail.com

https://www.facebook.com/420849691649016/posts/688080278259288/


Monday, January 21, 2019

ഇസ്തിഗാസ ഇമാം മാലിക് റ استغاثة الامام مالك



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഇമാം മാലിക് റ ഇസ്തിഗാസ അങ്ങീകരിക്കുന്നു



🔻🔻🔻ഇമാം മാലിക്(റ)(വഫാത്ത് ഹിജ്റ179) മദ്ഹബിൻറെ ഇമാമുമാരിൽ പ്രധാനിയും ഇമാം ഷാഫി(റ)യുടെ ഗുരുവുമാണ്‌ ഇമാം മാലിക്(റ) തന്റെ കാലത്തെ ഭരണാധികാരിയോട്‌ ഇമാം മാലിക്(റ)തവസ്സുൽ ചെയ്യാനും നബി(സ്വ)യോട് ഇസ്തിഗാസ ചെയ്യാനും ഇസ്തിശഫാഅത്ത് തേടാനും നിർദ്ദേശിക്കുന്നത് ചരിത്രത്തിലൂടെ വായിക്കുക:

لما ناظر أمير المؤمنين أبو جعفر مالكا رضي الله عنه في مسجد رسول الله صلى الله عليه وسلم:فقال مالك رحمه الله تعالى : يا أمير المؤمنين ﻻ ترفع صوتك في هذا المسجد فإن الله عز وجل أدب قوما فقال ﻻ ترفعوا أصواتكم فوق صوت النبي ) الآية، ومدح قوماً فقال  إن الذين يغضون أصواتهم ) الآية، وذم قوماً فقال إن الذين ينادونك ) الآية. .وإن حرمته ميتاً كحرمته حيا. فاستكان لها أبو جعفر وقال : يا عبد الله، استقبل القبلة وأدعو : أم أستقبل رسول الله صلى الله عليه وسلم؟ فقال : ولم تصرف وجهك عنه؟ وهو وسيلتك ووسيلة أبيك آدم عليه السلام إلى الله يوم القيامة، بل استقبله واستشفع به ، فيشفعك الله قال تعالى  ولو أنهم إذظلموا أنفسهم جاءوك ) الآية ( الشفا للقاضي عياض، و اتحاف الزائر لإبن عساكر، وهداية السالك لعز بن جماعة، وتذكرة المحبين، وشفاء السقام للسبكي ومصباح الظلام)

ഭരണാധികാരിയായ അബൂജഅഫർ ഒരിക്കൽ മദീനത്തെ പള്ളിയിൽ വന്നു .സംസാരത്തിനിടയിൽ ഇമാം മാലിക്(റ)ഖാലീഫയോട് പറഞ്ഞു :അമീറുൽ മുഉമിനീൻ !ഈ പള്ളിയിൽ വച്ചു നിങ്ങൾ ഉച്ചത്തിൽ സംസാരിക്കരുത് .ഖുർആൻ ഇപ്രകാരം നിർദ്ദേശിക്കുകയും ശബ്ദം താഴുത്തുന്നവരെ ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട് .തിരു നബി (സ്വ )ജീവിച്ചിരുന്നപ്പോയുള്ള അതേ ബഹുമതി അവരുടെ വിയോഗത്തിന് ശേഷവുമുണ്ട്. ഇതുകേട്ട ഖലീഫ അബൂജഅഫർ താഴുമയോടെ ചോദിച്ചു :ഞാൻ ഖിബ്ലയിലേക്ക് തിരിഞ്ഞാണോ പ്രാർത്തിക്കേണ്ടത്,അതല്ല ഖബറിൽ കിടക്കുന്ന നബി (സ്വ )യിലേക്ക് തിരിഞ്ഞോ ? ഇമാം മാലിക് (റ)പറഞ്ഞു:തിരു നബി(സ്വ )യിൽ നിന്ന് മുഖം തിരിക്കേണ്ട കാര്യമെന്ത് എന്ത് ?നബി (സ്വ )അവിടുന്ന് നിങ്ങളുടെ ഇടയാളനാണ്.പിതാവായ ആദം നബി(അ)യുടെയും ഇടയാളനാണ് ഖിയാമത്ത് നാളിൽ .അതിനാൽ നബി(സ്വ )യെ കൊള്ളെ തിരിയുക ,നബി (സ്വ )യോട് ശുപാർശ തേടുക .എന്നാൽ അല്ലാഹു സ്വീകരിക്കും .കാരണം ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു :സ്വശരീരത്തെ ആക്രമിച്ചവർ തങ്ങളെ സമീപിക്കുകയും അല്ലാഹുവിനോട് പാപ മോചനം തേടുകയും റസൂൽ (സ്വ )അവർക്ക് വേണ്ടി മാപ്പ് ചോദിക്കുകയും ചെയ്‌താൽ അല്ലാഹുവിനെ അവർ തൗബ സ്വീകരിക്കുന്നവനായും കാരുന്ണ്യം ചൊരിയുന്നവനായുംഎത്തിക്കും .അതിനാൽ തിരു നബി (സ്വ )യിലേക്ക് തിരിഞ്ഞു
നബി (സ്വ ) യോട്
ശുപാർശ തേടുക . ഇമാം മറാകിശി(റ)മിസ്വ് ബാഹുളളലാമിലും (19-20),ഖാളിഇയാള്(റ)അശ്ശിഫാ (2/41)യിലും ഇബ്നു അസാകിർ (റ)ഇത്ഹാഫു സ്സാഇർ(153)ലും ഇമാം ഇസ്സുദ്ധീനുബ്നു ജമാഅ(റ)തൻറെ ഹിദായത്തു സ്സാലിക് 3/138ലും ഇമാം സുബ്കി (റ)ശിഫാഉസ്സഖാം (പുറം 283)ലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.🔻🔻🔻

നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.

ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.

           അൽമനാർ
           2018 ജൂൺ  പേജ് 53.

ഇസ്തിഗാസ ഉഖ്ബത്ത്

ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.

          അൽമനാർ
          2018 ജൂൺ പേജ് 53.




ഉഖ്ബത്തുബ്നു ആമിർ (റ) :📃
നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയിൽ നിന്ന്
നിരവധി ഹദീസുകൾ റിപ്പോര്ട്ട് ചെയ്ത പ്രമുഖ
സ്വഹാബി വര്യൻ .നിരവധി യുദ്ധ-സമരങ്ങളിൽ മുന്നില്
നിന്ന് പോരാടിയ മഹാൻ ..ശാം മുസ്ലിമ്കല്ക്ക്
അധീനപ്പെട്ടപ്പോൾ മദീനയിലുള്ള ഉമർ (റ) നു
ദാമാസ്കസിന്റെ ഈ
വിജയം അറിയിക്കാനായി നിയോഗിക്കപ്പെട്ടത്
ഉഖ്ബത്തുബ്നു ആമിർ (റ) ആയിരുന്നു,, ശാമിൽ നിന്നും 7
ദിവസം യാത്ര ചെയ്തു മഹാനവര്കൾ
മദീനയിലെത്തി ..ഉമർ (റ) നെ കണ്ടു ശാം വിജയ
വിശേഷങ്ങൾ കൈമാറി ;;തിരിച്ചു പോകാൻ നേരത്ത്
യാത്രാ ദൈര്ഘ്യം ചുരുങ്ങി കിട്ടാൻ ആഗ്രഹിക്കുന്നു,
പരിഹാരത്തിനായി ആരംഭ രസൂലിന്റെ ഖബർ ശരീഫിലേക്ക്
പോയി അവടെ വെച്ച ദുഅ നടത്തുകയും നബി തങ്ങളോട്
ശുപാർശ തേടുകയും ചെയ്തു ,അക്കാരണത്താൽ യാത്ര
ചുരുങ്ങി രണ്ടര ദിവസം കൊണ്ട് ഉഖ്ബ (റ) ശാമിൽ
തിരിച്ചെത്തി... ഈ സംഭവം ഇമാം നവവി (റ)
തന്റെ തഹ്ദീബുൽ അസ്മാഇ വല്ലുഗാാതിൽ
ഇപ്രകാരം എഴുതുന്നു,,, 1/309📚
ﺫﻛﺮ ﺍﻹﻣﺎﻡ ﺍﻟﻨﻮﻭﻱ ﻓﻲ ﺗﻬﺬﻳﺐ ﺍﻷﺳﻤﺎﺀ ﻭﺍﻟﺼﻔﺎﺕ
‏( 309\1‏) ﻓﻲ :ﺔﻤﺟﺮﺗ ﻋﻘﺒﺔ ﺑﻦ ﻋﺎﻣﺮ ﺍﻟﺼﺤﺎﺑﻰ، ﺭﺿﻰ
ﺍﻟﻠﻪ :ﻪﻨﻋ
ﻛﺎﻥ ﻣﻦ ﺃﺣﺴﻦ ﺍﻟﻨﺎﺱ ﺻﻮﺗًﺎ ﺑﺎﻟﻘﺮﺁﻥ، ﻭﺷﻬﺪ ﻓﺘﻮﺡ
ﺍﻟﺸﺎﻡ، ﻭﻫﻮ ﻛﺎﻥ ﺍﻟﺒﺮﻳﺪ ﺇﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ، ﺭﺿﻰ
ﺍﻟﻠﻪ ﻋﻨﻪ، ﺑﻔﺘﺢ ﺩﻣﺸﻖ، ﻭﻭﺻﻞ ﺍﻟﻤﺪﻳﻨﺔ ﻓﻰ ﺳﺒﻌﺔ ﺃﻳﺎﻡ،
ﻭﺭﺟﻊ ﻣﻨﻬﺎ ﺇﻟﻰ ﺍﻟﺸﺎﻡ ﻓﻰ ﻳﻮﻣﻴﻦ ﻭﻧﺼﻒ ﺑﺪﻋﺎﺋﻪ ﻋﻨﺪ
ﻗﺒﺮ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻَﻠَّﻰ ﺍﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻭﺗﺸﻔﻌﻪ ﺑﻪ
ﻓﻰ ﺗﻘﺮﻳﺐ ﻃﺮﻳﻘﻪ .
ഈ സംഭവം ഹാഫിള് യൂസുഫു സ്വാലിഹിശാമി (റ)
തന്റെ സുബുലുൽ ഹുദ വർറഷാദ്
12/407എന്നാ കിതാബിലും പറയുന്നു
..ആഗ്രഹ സഫലീകരണത്തിനു മഖ്ബറ കളിലീക്ക് പോകൽ
മുശ്രിക്കുകളുടെയും ജൂതന്മാരുദേയും സ്വഭാവമാണെന്ന്
പഠിപ്പിക്കുന്ന വഹാബികളുടെ ഭാഷയിൽ റസൂൽ (റ) യിൽ
നിന്ന് ദീൻ പഠിച്ച ഈ സ്വഹാബി വര്യൻ ആരായിരിക്കും?
അത് കിത്താബിൽ എഴുതി വെച്ച ഇമാം നവവി (റ)
ആരായിരിക്കും?.. ഇവർക്കൊന്നും തിരിയാത്ത ഒരു തൗഹീദ്
വാഹാബികൾക്ക് എവിടുന്നു കിട്ടി?.

Sunday, January 20, 2019

പ്രാർഥിക്കാറുണ്ടോ സുന്നികൾ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർഥിക്കാറുണ്ടോ?

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To


മുജാഹിദിൽ പെട്ടു പോയ ഒരാളുടെ ചോദ്യം

സുന്നികൾ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർഥിക്കാറുണ്ടോ?

മറുപടി

ഇല്ല: ഒരിക്കലും ഇല്ല .

കാരണം
സുന്നികളാരും മഹാന്മാരോട്  ദൈവമാണന്ന നിലക്ക് സഹായം ചോദിക്കാറില്ല.

ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍  അൽ- മനാറില്‍ തന്നെ വന്നിട്ടുണ്ട്!. അതിങ്ങനെയാണ്:

പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30).


ഇതിൽ നിന്ന് ഖുർആനിൽ പറഞ്ഞ പ്രാർഥന എന്താണന്ന് മനസ്സിലായില്ലെ.

അതായത്
അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30)

സുന്നികളാരും മഹാന്മാരോട് ഉടമയായ ദൈവമാണന്ന നിലക്ക് സഹായം ചോദിക്കാറില്ല.
വഹാബി പുരോഹിതരുടെ
 ലക്ഷ്യം ഒന്നു മാത്രം! പ്രമാണങ്ങളിൽ എത്ര നുണ പറഞ്ഞിട്ടായാലും വേണ്ടില്ല - സുന്നികളെ മുശ്‌രിക്കാക്കണം

എന്നാൽ ഭാഷ പരമായി ഏത് സഹായതേട്ടത്തിനും പ്രാർഥന എന്ന് പറയും എന്നും അൽ മനാറിലെ മേൽ ഉദ്ധരണിയിൽ നിന്ന് തന്നെ മനസ്സിലാക്കാം

"പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്."
. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30)

അൽ മനാറിലെ ഈ അഭിപ്രായമനുസരിച്ചു ഏതൊരു
സഹായാര്‍ഥന, വിളി, അപേക്ഷ എന്നിവക്ക് ആരെങ്കിലും പ്രാർഥന ദുആഅ് എന്ന വാക്ക് പറഞാൽ എല്ലാ
സഹായാര്‍ഥനയും വിളിയും അപേക്ഷയും
ശിർക്കാകുകയോ സങ്കേതികവും ആരാധന പരവുമായ പ്രാർഥനയാവില്ല എന്ന് മനസ്സിലാക്കാം

അല്ലാഹു അല്ലാത്ത ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ ഒരാളോടും ആ രാധനയാവുന്ന പ്രാർഥന ചെയ്യാൻ പാടില്ല

അല്ലാഹു ഇഷ്ടപെട്ട മഹാന്മാർ അല്ലാഹുവിനോട് എന്ത് ചോദിച്ചാലും ഉത്തരം ചെയ്യുമെന്ന് നബി സ്വ പറഞ്ഞിട്ടുണ്ട്

لان سالني لاعطين ولأن استعاذني لاعيذن

എന്നിലേക്ക് സുന്നത്ത് കൊണ്ട് അടുത്തവർ എന്നോട് എന്ത് ചോദിച്ചാലും ഞാൻ ഉത്തരം നൽകും  അവർ എന്നോട് എന്ത് കാവൽ ചോദിച്ചാലും ഞാൻ കാവൽ നൽകും ( ബുഖാരി)

ഇതിൽ നിന്നും അല്ലാഹു വിനോട് ചോദിക്കുന്നവരുടെ എല്ലാ പ്രാഥനയും ഒരു പോലെയല്ല എന്ന് മനസ്സിലാക്കാം

പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന മഹാൻമാർ മുഖേന അല്ലാഹു വിനോട് ചോദിച്ചാൽ ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്

അത് കൊണ്ടാണ് മഹാത്മാരോട് ശുപാ ർശ ചെയ്യാൻ വേണ്ടിയും ദുആ ചെയ്യാൻ വേണ്ടിയും അവരോട് പറയുന്നത്

അതിൽ ജീവിച്ചിരിക്കുന്നവരും മരണപെട്ടവരും ഉൾപ്പെ  ടും

ആരും ഇങ്ങനെയുള്ള ഇസ്തിഗാസ നിർബന്തിക്കുന്നില്ല.

എങ്കിലും അത് പുണ്യമാണ് .അത് ഒരിക്കലും ശിർക്കാണന്ന്  തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല


നമുക്ക് ഇസ്തിഗാസഃയെ സംബന്ധിച്ച് പൂര്‍വകാല പണ്ഢിതന്മാരുടെ നിലപാട് ആദ്യം പരിശോധിക്കാം. എഴുന്നൂറിലധികം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇമാം സുബ്കി (റ) എഴു തുന്നു:
“നീ അറിയുക. തീര്‍ച്ചയായും തവസ്സുലും ഇസ്തിഗാസയും അനുവദനീയവും പുണ്യ കരവുമാണ്. നബി (സ്വ) യെക്കൊണ്ട് അല്ലാഹുവിലേക്ക് ശിപാര്‍ശ തേടലും അനുവദ നീയവും പുണ്യകരവും തന്നെയാണ്. ഇത് ഇസ്ലാമിക വിശ്വാസികളായ എല്ലാവര്‍ക്കും
അറിയാവുന്ന കാര്യമാണ്. നബിമാരുടേയും മുര്‍സലുകളുടേയും അവരുടെ സച്ചരിത രായ പിന്‍ഗാമികളുടേയും പണ്ഢിതന്മാരുടേയും മറ്റെല്ലാ മുസ്ലിംകളുടേയും ചരിത്ര ത്തില്‍ നിന്ന് വ്യക്തമായ കാര്യമാണിത്. ഒരു വിഭാഗവും ഇത് നിഷേധിക്കുന്നില്ല. ഇബ്നുതൈമിയ്യഃ യുടെ കാലം വരെ ആരും ഇത് നിഷേധിച്ചതായി കേട്ടിട്ടില്ല. ദുര്‍ബല വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിലതെല്ലാം ഈ വിഷയത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു” (ശിഫാഉസ്സഖാം, പേ. 133).

ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:

ويجعل القنديل الذي في القبلة عند
القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في

مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،
😞

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....              شرح المهذب 8/217
നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം

السلام عليك يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم
انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣ )

.و لو انهم اذ ظلموا. 
അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വന്നു കൊണ്ട് പാപമോചനം തേടണം എന്ന ആയത്ത് ഖുർആനിൽ ഞാൻ കേട്ടിട്ടുണ്ട്
അത് കൊണ്ട് അങ്ങയുടെ അരികിൽ എന്റെ ദോഷത്തിൽ നിന്നും പൊറുക്കലിനെ തേടികൊണ്ടും റബ്ബിലേക്ക് അങ്ങ് ശുപാർശ  ചെയ്തു തരണമെന്ന് അങ്ങയോട്തേടി കൊണ്ടും ഞാനിതാ വന്നിരിക്കുന്നു.

ഈ പ്രദേഷത്ത് അന്ത്യവിശ്രമിക്കുന്നവരിൽ ഉത്തമരായ നബിയെ അവിടെത്ത ഖബറിൽ നിന്നും ധർമവും മാപ്പും ഔദാര്യവും ലഭിക്കുന്നു.
കാലിടറുന്ന സമയത്ത് സ്വിറാത്ത് പാലത്തിൽ ശുപാർശ  പ്രദീക്ഷിക്കപെടുന്ന സുഭാർഷകരാണ് അങ്ങ് എന്ന് പറയൽ
ഏറ്റവും പുണ്യമായ വാക്കുകളിൽ പെട്ടതാണ്.
്ومن احسن ما يقول    ( شرح المهذب8/217 )



   ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും ഏറ്റവും നല്ലതായി   പറഞ്ഞിട്ടുണ്ട് (ശർഹുൽ മുഹദ്ദബ് 8/217).
"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.

മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ ഇത് പോലെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും ചെയ്തിട്ടുണ്ട് .

♻ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും ഇത് അങ്ങീകരിച്ചിട്ടുണ്ട്.


അമ്പിയാക്കളും ഔലിയാക്കളും അല്ലാഹു വിന്റെ പ്രയങ്കരരായ ഇഷ്ടദാസൻമാരാണന്നും അവർ അല്ലാഹുവിനോട് ദുആ ചെയ്താലും ശഫാഅത്ത് ചെയ്താലും സ്വീകരിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും  അവർ മുഖേനെ ചില  അസാധാരണ സംഭവങ്ങൾ ( മുഅ ജിസത്ത് കറാമത്ത് ) അല്ലാഹു പ്രകടിപ്പിക്കാറുണ്ടന്നും അവരുടെ മരണശേഷവും അത് തുടരുമെന്നും അതുമുഖേനെ നമുക്ക്
സഹായം ലഭിക്കുമെനന്ന്
കരുതി സഹായം ചോദിക്കുന്ന
തിനാണ്
സാങ്കേതിക അർഥത്തിൽ
 ഇസ്തിഗാസ എന്ന് പറയുന്നത്.

:...........''::...
ഒഹാബികൾ മറുപടി പറയുമോ❓❓❓

 *1⃣അല്ലാഹു വിന്റെ അടിമയും വലിയ്യും ഇഷ്ടദാസനും  മഹാനുമാണന്ന നിലക്ക്*
*അമ്പിയാ ഔലിയാക്കളോട്  മുഅ ജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന നിലക്കും*
*അവർ അല്ലാഹുവിനോട് ദുആ ചെയ്താലും ശഫാഅത്ത് ചെയ്താലും സ്വീകരിക്കാൻ കൂടുതൽ* *സാധ്യതയുണ്ടെന്നും വിശ്വസിച്ച്*
*സഹായം ചോദിക്കൽ പ്രാർഥനയും* *ശിർക്കുമാണന്ന് ഖുർആൻ കൊണ്ട് തെളിയിക്കുക.*

*2⃣ഹദീസ് കൊണ്ട് തെളിയിക്കുക*

*3⃣ സ്വഹാബികളുടെ വാക്കിലുണ്ടോ❓*

*4⃣ സലഫു സ്വാലിഹീങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടോ❓*

*5⃣ ഇബ്നു തെെമിയ്യക്ക് മുൻപ് ഏതെങ്കിലും ഇമാമുമാർ പറഞ്ഞിട്ടുണ്ടോ❓*
*6⃣ഇബ്നുതെെമിഃയ്യക്ക് ശേഷം അംഗീകരിക്കപ്പെടുന്ന ഏതെങ്കിലും അഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടോ❓*


*7⃣സഹായ തേട്ടം എപ്പോഴാണ്   പ്രാർഥനയാവുന്നത് ഖുർആൻ കൊണ്ട് തെളിയിക്കുക?*

*8⃣ഒരു സഹായതേട്ടം ശിർക്കാവാൻ അഭൗതികമായ നിലക്ക് ആയാൽ ആണ് എന്ന് ഏത് ആയത്തിലാണുള്ളത്?*

*9⃣ അഭൗതികമായ സഹായം മഹാന്മാരിൽനിന്നും  ലഭിക്കുകയില്ലെന്നോ അങ്ങനെ തേടല്‍ ശിർക്കാണെന്നോ ഖുർആനില്‍ ഉണ്ടോ❓*

*1⃣0⃣ ഹദീസിലുണ്ടോ❓*

*1⃣1⃣ സ്വഹാബികളുടെ വാക്കിലുണ്ടോ❓*

*1⃣2⃣സലഫു സ്വാലിഹീങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടോ❓*

*1⃣3⃣ഇബ്നു തെെമിയ്യക്ക് മുൻപ് ഏതെങ്കിലും ഇമാമുമാർ പറഞ്ഞിട്ടുണ്ടോ❓*

*1⃣4⃣ഇബ്നുതെെമിയ്യക്ക് ശേഷം അംഗീകരിക്കപ്പെടുന്ന ഏതെങ്കിലും അഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടോ❓*
*1⃣5⃣ ഉണ്ടെങ്കില്‍ ഇബ്ലീസ് അടക്കമുള്ള എല്ലാ മൗലവിമാരെയും വെല്ലുവിളിക്കുന്നു*

_*അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*_

മുഹ് യദ്ധീൻശൈഖ് ജീലാനി(റ)യെ പരിഹസിക്കുകയും കാഫിറാക്കുകയും ചെയ്യുന്നു !! ??

ഒഹാബീ പുരാണത്തില്‍ ശൈഖ് ജീലാനി(റ)യെ പരിഹസിക്കുകയും കാഫിറാക്കുകയും ചെയ്യുന്നു !! ??
.......................................................
...... ലോകത്തുള്ള സകല വിജ്ഞാനങ്ങളും കലകളും ബഗ് ദാദിലേക്ക് ഒഴുകുന്ന കാലമായിരുന്നു അത്, ഇന്ത്യയില്‍ നിന്നും പല വിജ്ഞാനങ്ങളും തത്വശാസ്ത്രങ്ങളും അക്കൂട്ടത്തില്‍ ഒലിച്ചു വന്നതില്‍ وحدة الوجود (അദ്വൈതം) ശൈഖ് അബ് ദുല്‍ ഖാദിറിനെ വല്ലാതെ ആകര്‍ശിച്ചു.
യാതൊന്നു കാണുവതു നാരായണ പ്രതിമ
യാതൊന്നു കേള്‍ക്കുവതു നാരായണ ശ്രുതിമ
യാതൊന്നു ചൊല്ലുവതു നാരായണായനമ
وحدة الوجود ന്റെ ചെറിയ ഒരു നിര് വചനം മേല്‍ കൊടുത്തതില്‍ നിന്നും ലഭിക്കും. ശ്രീ ശങ്കരാചാര്യരുടെ ഈ തത്വശാസ്ത്രം ശൈഖിന്റെ ചിന്തയില്‍ സ്ഥലം പിടിച്ചു........... ഒഹാബികള്‍ ശൈഖ് ജീലാനി(റ)യെ ഇസ് ലാമില്‍ നിന്നും പുറത്തെറിയുന്ന രൂപമാണിത് !!!

തുടര്‍ന്ന് ശൈഖ് ജീലാനി(റ)ടെ മേലില്‍ പച്ച കള്ളം പറഞ്ഞു കൊണ്ട് നീണ്ട ലേഖനം എഴുതുകയും അതില്‍ ശൈഖ് ജീലാനിക്ക് -അറബിയുടേയും മലയാളത്തിന്റെയും ശങ്കരമായ " മുഹ് യിത്തീന്‍" എന്ന പേരാണ് ശൈഖിനു തികച്ചും അനിയോച്യമായിത്തോന്നുന്നത്- എന്ന് പറഞ്ഞു കൊണ്ട് പരിഹസിക്കുകയും ചെയ്യുന്നു. എട്ടു പേജുകളിലാണ് ലേഖനം എഴുതിയിട്ടുള്ളത്.
(അല്‍ മനാര്‍ - വാള്യം: 26, ലക്കം: 5,  1980 ജൂലായ് - പേജ്: 9 , 10, 20 മുതല്‍ 25 വരെ)
<<<<<<<<<<<<<<<>>>>>>>>>>>>
Posted: 19-01-2019 (ശനി)
അബൂ യാസീന്‍ അഹ്സനി - ചെറുശോല
ahsani313@gmail.com

https://www.facebook.com/777959305671074/posts/1459390404194624/