ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To
🌴🌴🌴🌴🌴🌴🌴

മുഹമ്മദീയ യാഥാര്‍ത്ഥ്യവും പ്രഥമ സൃഷ്ടിയും-4 : ജാബിര്‍(റ)ന്റെ ഹദീസും വിമര്‍ശനങ്ങളും●
ഡോ. അബ്ദുല്‍ ഹകീം സഅദി 0 COMMENTS
അന്‍സ്വാരികളില്‍ പ്രമുഖനായ ജാബിറുബ്‌നു അബ്ദില്ല(റ) എന്ന സ്വഹാബി തിരുനബി(സ്വ)യോട് പറഞ്ഞു: പ്രവാചകരേ, എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡമാണ്. മുഴുവന്‍ വസ്തുക്കളുടെയും മുമ്പായി അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്തിനെയാണെന്ന് അങ്ങെനിക്കു പറഞ്ഞുതന്നാലും. നബി(സ്വ) പറഞ്ഞു: ജാബിറേ, തീര്‍ച്ചയായും മുഴുവന്‍ വസ്തുക്കള്‍ക്കും മുമ്പായി അല്ലാഹു സൃഷ്ടിച്ചത് നിന്റെ നബിയുടെ പ്രകാശത്തെയാണ്. അത് അവന്റെ നേരിട്ടുള്ള സൃഷ്ടിപ്പാണ്. എന്നിട്ട് പ്രസ്തുത പ്രകാശത്തെ അവന്‍ ഉദ്ദേശിച്ച സ്ഥലങ്ങളിലൊക്കെ അവന്റെ കഴിവ് (ഖുദ്‌റത്ത്) അനുസരിച്ച് സഞ്ചരിപ്പിച്ചു. നബി പ്രകാശം സൃഷ്ടിക്കുന്ന വേളയില്‍ ലൗഹ്, ഖലമ്, സ്വര്‍ഗം, നരകം, മലക്ക്, ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, മനുഷ്യന്‍, ജിന്ന് തുടങ്ങിയവകളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവന്‍ സൃഷ്ടികളെ പടക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ പ്രകാശത്തെ ചതുര്‍ ഭാഗങ്ങളായി വിഹിതിച്ചു. അവയില്‍ ഒന്നാമത്തെതിന്റെ ഫലമായി ഖലമും രണ്ടാമത്തേതിന്റെ ഫലമായി ലൗഹും മൂന്നാമത്തേതിന്റെ ഫലമായി അര്‍ശും സൃഷ്ടിച്ചു. നാലാമത്തേതിനെ വീണ്ടും നാല് ഭാഗമായി അംശിച്ചു. ഒന്നാമത്തേതിന്റെ ഫലമായി അര്‍ശിന്റെ വാഹകരെയും രണ്ടാമത്തേതിന്റെ ഫലമായി കുര്‍സിയ്യിനെയും മൂന്നാമത്തേതിന്റെ ഫലമായി മറ്റ് മലക്കുകളെയും സൃഷ്ടിച്ചു. നാലാമത്തെ അംശത്തെ വീണ്ടും നാല് ഭാഗങ്ങളായി അംശിക്കുകയും അതില്‍ ഒന്ന്, രണ്ട്, മൂന്ന് എന്നീ അംശങ്ങളുടെ ഫലമായി യഥാക്രമം ആകാശങ്ങള്‍, ഭൂമികള്‍, സ്വര്‍ഗ-നരകങ്ങള്‍ എന്നിവ സൃഷ്ടിച്ചു. നാലാം ഭാഗത്തെ വീണ്ടും നാലായി അംശിച്ചു. ഒന്നാമത്തെതിന്റെ ഫലമായി അല്ലാഹുവിനെ കുറിച്ചുള്ള മഅ്‌രിഫത്താകുന്ന അവരുടെ ഹൃദയ ശോഭയെയും മൂന്നാമത്തെതിന്റെ ഫലമായി അല്ലാഹു ഒഴികെ ആരാധനക്ക് അര്‍ഹന്‍ ഇല്ലെന്നും മുഹമ്മദ് നബി(സ്വ) അവന്റെ ദൂതനാണെന്നുമുള്ള തൗഹീദാകുന്ന അവരുടെ ആനന്ദമാകുന്ന പ്രകാശത്തെയും പടച്ചു (ഫതാവല്‍ ഹദീസിയ്യ 1/44). ഇതാണ് നബിപ്രകാശം അല്ലാഹുവിന്റെ ആദ്യ സൃഷ്ടിയാണെന്ന് പരാമര്‍ശിക്കുന്ന പ്രസിദ്ധമായ ഹദീസ്. ഈ ഹദീസിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഏഴായി സംഗ്രഹിക്കാം.
അബ്ദുര്‍റസാഖ്(റ)ന്റെ നിവേദനമായി ഈ ഹദീസിനെ ഉദ്ധരിച്ചവരാരും അദ്ദേഹത്തില്‍ നിന്ന് ജാബിര്‍(റ) വരെ എത്തുന്ന നിവേദന പരമ്പര രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഒന്നാമത്തെ വിമര്‍ശ നം. യഥാര്‍ത്ഥത്തില്‍ വിമര്‍ശകന്‍ വീണിടത്തു കിടന്ന് ഉരുളുകയാണെന്ന് കാണാം. കാരണം, സ്വഹീഹുല്‍ ബുഖാരി, മുസ്‌ലിം അടക്കമുള്ള ഗ്രന്ഥങ്ങളില്‍ നിന്ന് ഹദീസ് ഉദ്ധരിക്കുന്നവരാരും ആ ഹദീസുകളുടെയൊക്കെ നിവേദന പരമ്പര ആദ്യാവസാനം ഉദ്ധരിക്കാറില്ല. മറിച്ച് ഉദ്ധരിക്കപ്പെട്ട ഹദീസ് ഏത് ഗ്രന്ഥത്തിലുള്ളതാണ് അല്ലെങ്കില്‍ ആരാണ് നിവേദനം ചെയ്തത് എന്നു മാത്രമേ സാധാരണയായി പറയാറുള്ളൂ. സ്വന്തം ഗ്രന്ഥങ്ങളില്‍ മറ്റുള്ള പണ്ഡിതന്മാരുടെ ഹദീസുകള്‍ ഉദ്ധരിക്കാന്‍ സാധാരണയായി ഗ്രന്ഥകര്‍ത്താക്കള്‍ക്കിടയില്‍ നിരാക്ഷേപം നിലവിലുള്ള രീതിയാണ് ജാബിര്‍(റ)വിന്റെ ഹദീസിന്റെ വിഷയത്തിലും ഗ്രന്ഥകര്‍ത്താക്കള്‍ അവലംബിച്ചത് എന്നിരിക്കെ ഈ വിമര്‍ശനത്തിന് നിലനില്‍പില്ല.
ജാബിര്‍(റ)ന്റെ ഹദീസിനെ അബ്ദുര്‍റസാഖ്(റ)തന്റെ ഏത് ഗ്രന്ഥത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറഞ്ഞിട്ടില്ല എന്നതാണ് രണ്ടാമത്തെ ആരോപണം. ഇത് ശുദ്ധവ്യാജമാണ്. കാരണം അബ്ദുര്‍റസാഖ്(റ) ജാബിര്‍(റ)ന്റെ ഹദീസ് മുസ്വന്നഫ് എന്ന ഗ്രന്ഥത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അബുല്‍ ഹസനാത്ത് അബ്ദുല്‍ ഹയ്യില്‍ അന്‍സ്വാരി(റ)വും അല്ലാമാ അഹ്മദ് റസാഖാന്‍ ബറേലിയും എഴുതിയിട്ടുണ്ട്. അല്‍ ആസാറുല്‍ മര്‍ഫൂഅ എന്ന ഗ്രന്ഥം 1/4-ല്‍ അബ്ദുല്‍ ഹയ്യ്(റ)വും അല്‍ ഫതാവര്‍റസ്‌വിയ്യയോട് ഒപ്പമുള്ള സ്വിലാത്തുസ്വഫ 30/658,661 എന്നീ പേജുകളില്‍ അഹ്മദ് റസാ(റ)വും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അതിലുപരി ഹദീസ് പണ്ഡിതന്മാരില്‍ പെട്ട ഒരു വ്യക്തിക്ക് ഒന്നിലധികം ഗ്രന്ഥങ്ങള്‍ ഉണ്ടായിരിക്കുകയും അവയില്‍ ഒന്ന് പ്രസിദ്ധമാവുകയും ചെയ്താല്‍ പ്രസ്തുത ഗ്രന്ഥത്തില്‍ നിന്ന് ഹദീസ് ഉദ്ധരിക്കുന്ന പക്ഷം ആ ഗ്രന്ഥത്തിന്റെ പേര് പരാമര്‍ശിക്കേണ്ടതില്ല. എന്നാല്‍ ഒന്നിലധികം ഗ്രന്ഥങ്ങളില്‍ ഒന്നിന് കൂടുതല്‍ പ്രസിദ്ധി ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ പ്രസിദ്ധമല്ലാത്ത ഗ്രന്ഥത്തില്‍ നിന്നുദ്ധരിക്കുകയോ ചെയ്യുമ്പോള്‍ ഗ്രന്ഥത്തിന്റെ പേര് പറയല്‍ അനിവാര്യവുമാണ്. ഹദീസ് ശാസ്ത്രത്തിലും മറ്റ് ശാസ്ത്ര ശാഖകളിലും പൊതുവെ അംഗീകരിക്കപ്പെട്ട തത്ത്വമാണിത്. അതിനാല്‍ ഇമാം ബുഖാരി(റ) അല്‍ ജാമിഉസ്വഹീഹ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് ആ ഗ്രന്ഥത്തിന്റെ പേരു പറയാതെ എടുത്തുദ്ധരിക്കാം. സര്‍വ സാധാരണമായി അങ്ങനെത്തന്നെയാണ് ചെയ്യാറുള്ളതും. എന്നാല്‍ ഇമാം ബുഖാരി(റ)ന്റെ അല്‍ അജബുല്‍ മുഫ്‌റദ് പോലുള്ളവയില്‍ രേഖപ്പെടുത്തിയ ഹദീസ് ഉദ്ധരിക്കുമ്പോള്‍ പ്രസ്തുത ഗ്രന്ഥത്തിന്റെ പേര് വ്യക്തമാക്കുകയും വേണം. ഇതടിസ്ഥാനത്തില്‍ ജാബിര്‍(റ)ന്റെ ഹദീസ് അബ്ദുര്‍റസാഖ്(റ) കൂടുതല്‍ പ്രസിദ്ധമായ തന്റെ മുസ്വന്നഫില്‍ രേഖപ്പെടുത്തിയതിനാല്‍ ഗ്രന്ഥത്തിന്റെ പേരു പരാമര്‍ശിക്കാതെ ഉദ്ധരിക്കാം. ജാബിര്‍(റ)ന്റെ ഈ ഹദീസ് എന്നതിലുപരി മുസ്വന്നഫില്‍ നിന്ന് ഹദീസ് ഉദ്ധരിക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താക്കള്‍ സര്‍വ സാധാരണമായി ഈ ശൈലി തന്നെയാണ് അവലംബിക്കുന്നത്. തന്നിമിത്തം മുസ്വന്നഫ് എന്ന പേര് പൊതുവെ അവര്‍ എടുത്ത് പറയാറില്ല. അതിനാല്‍ ഗ്രന്ഥത്തിന്റെ പേര് പറഞ്ഞില്ല എന്ന ആരോപണത്തില്‍ കഴമ്പില്ല.
ജാബിര്‍(റ)ന്റെ ഹദീസിനെക്കുറിച്ച് സ്ഥിരപ്പെടാത്ത ഹദീസ് എന്ന് ഇമാം സുയൂഥി(റ) പറഞ്ഞുവെന്നതാണ് മൂന്നാമത്തെ വിമര്‍ശനം. ഇതും വസ്തുതക്കു വിരുദ്ധമാണ്. കാരണം, പ്രസ്തുത ഹദീസിന് അവലംബിക്കാന്‍ പറ്റിയ ഒരു നിവേദന പരമ്പര ഇല്ലെന്നാണ് ഇമാം സുയൂഥി(റ) അല്‍ ഹാവി ലില്‍ ഫതാവാ 1/313-ല്‍ പറഞ്ഞത്. ഈ രണ്ട് വാചകങ്ങള്‍ക്കിടയില്‍ അജഗജാന്തരമുണ്ടെന്ന് ഹദീസ് നിദാന ശാസ്ത്രത്തില്‍ പ്രാഥമിക വിജ്ഞാനമുള്ളവര്‍ക്കൊക്കെ അറിയുന്ന യാഥാര്‍ത്ഥ്യമാണ്.
ജാബിര്‍(റ)ന്റെ ഹദീസിന് അവലംബിക്കാന്‍ പറ്റിയ സനദ് ഇല്ലെന്ന ഇമാം സുയൂഥിയുടെ അഭിപ്രായം ഒറ്റപ്പെട്ടതും പിന്നീടുള്ള ഹദീസ് പണ്ഡിതര്‍ തിരസ്‌കരിച്ചതുമാണ്. അല്‍ ഫതാവല്‍ ഹദീസിയ്യ 1/44, അശ്‌റഫുല്‍ വസാഇല്‍ പേ. 36, എന്നീ ഗ്രന്ഥങ്ങളില്‍ ഇബ്‌നു ഹജരിനില്‍ ഹൈതമി(റ), അല്‍ മവാഹിബുല്ലദുന്നിയ്യ 1/46-ല്‍ ഇമാം ഖസ്ത്വല്ലാനി(റ), ശറഹുല്‍ മവാഹിബില്‍ ഇമാം സര്‍ഖാനി(റ), കശ്ഫുല്‍ ഖഫാ 1/265-ല്‍ ഇസ്മാഈലുല്‍ അജ്‌ലൂനി(റ), ഫത്ഹുല്‍ കരീം പേ.19-ല്‍ അബ്ദുല്‍ ബാരി അഹ്ദല്‍(റ) അല്‍ നൂറുല്‍ സാഫിര്‍ 1: 2-ല്‍ അബ്ദുല്‍ ഖാദിരില്‍ ഐദറൂസ്(റ) അല്‍ ആസാറുല്‍ മര്‍ഫൂഅ 1/42-ല്‍ അബുല്‍ ഹസനാത്ത് അബ്ദുല്‍ ഹയ്യ്(റ), സ്വിലാത്തുസ്വഫായില്‍ ഇമാം അഹ്മദ് റളാ(റ), അല്‍ ജുസ്ഉല്‍ മഫഖൂദ്, നൂറുല്‍ ബിദായാത്ത് എന്നിവയില്‍ ഈസ്വല്‍ ഹിംയരി തുടങ്ങിയവര്‍ ജാബിര്‍(റ)ന്റെ ഹദീസിന് ഹദീസിന് സനദ് ഉണ്ടെന്ന് പ്രത്യേകം എടുത്തുപറഞ്ഞ ഹദീസ് പണ്ഡിതരാണ്. അബ്ദുര്‍റസാഖ് ഈ ഹദീസ് നിവേദനം ചെയ്തു എന്നതിന് പുറമേ തന്റെ നിവേദന പരമ്പരയിലൂടെയാണിത് എന്ന് ഇവരൊക്കെ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തതിന്റെ രഹസ്യം വിശദീകരിച്ച് അല്ലാമാ മുഹമ്മദുനിസ്സര്‍ഖാനി(റ) എഴുതി: അബ്ദുര്‍റസാഖ് നിവേദനം ചെയ്തു എന്നതിനെ കൂടുതല്‍ സ്പഷ്ടമാക്കാനാണ് ശേഷം അത് എടുത്തുപറയുന്നത്. അല്ലെങ്കില്‍ നിവേദനം ചെയ്തു എന്നതിന്റെ അര്‍ത്ഥം തന്നെയാണത്. അതായത്, അബ്ദുര്‍റസാഖ്(റ)ന്റെ ഹദീസിന് സനദില്ലെന്ന് ഇമാം സുയൂഥി(റ) പറഞ്ഞതിനെ നിഷേധിക്കാനാണ് ഇവരെല്ലാം പ്രസ്തുത ഹദീസിന് സനദ് ഉണ്ടെന്ന് പ്രത്യേകം എടുത്തുപറഞ്ഞത്. അതിലുപരി സനദുണ്ടെന്ന് പ്രത്യേകം പറയാതെ നിവേദനം ചെയ്തു എന്നു മാത്രം പറഞ്ഞവരും ഈ ഹദീസിന് സനദ് ഉണ്ടെന്ന് അംഗീകരിക്കുന്നവരാണെന്ന് ഇമാം സര്‍ഖാനി(റ)ന്റെ ഈ വിശദീകരണത്തില്‍ നിന്ന് സ്പഷ്ടമാണ്. ഇതു കൊണ്ടൊക്കെ തന്നെ ഇമാം സുയൂഥി(റ)ന്റെ പ്രസ്താവന ഇക്കാര്യത്തില്‍ ദുര്‍ബലമാണ്.
ജാബിര്‍(റ)ന്റെ ഹദീസിന് സനദുണ്ടെന്ന് പറഞ്ഞതിലുപരി പ്രസ്തുത സനദ് സ്വഹീഹ്(പൂര്‍ണ സ്വീകാര്യം) ആണെന്ന് വ്യക്തമാക്കിയ ഹദീസ് പണ്ഡിതന്മാരുമുണ്ട്. സര്‍വാംഗീകൃതനായ ഹദീസ് വിശാരദനായ അബ്ദുല്‍ ഹഖുദ്ദഹ്‌ലവി(റ) മദാരിജുന്നുബുവ്വ 2: 2-ല്‍ പ്രസ്തുത നിവേദന പരമ്പര സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അല്‍ ഹദീഖത്തുന്നദിയ്യ 2/375-ല്‍ അബ്ദുല്‍ ഗനിയ്യിനിന്നാബല്‍സി(റ)വും ഇക്കാര്യം പരാമര്‍ശിച്ചതു കാണാം.
അതിനെല്ലാമുപരിയായി ഇബ്‌നു ഹജരിനില്‍ ഹൈതമി(റ) അല്‍ ഫതാവല്‍ ഹദീസിയ്യ 1/44-ല്‍ ജാബിര്‍(റ)ന്റെ ഈ ഹദീസ് അവലംബിച്ചുകൊണ്ട് മലക്കുകള്‍ എല്ലാവരും ഒറ്റത്തവണയായിട്ടല്ല സൃഷ്ടിക്കപ്പെട്ടതെന്നും സമര്‍ത്ഥിക്കുന്നുണ്ട്. തിരുനബി പ്രകാശത്തിന്റെ ആദ്യസൃഷ്ടിപ്പിനു പുറമെ ജാബിര്‍(റ)ന്റെ ഹദീസ് പരാമര്‍ശിക്കുന്ന മറ്റു വിഷയങ്ങള്‍ക്ക് പ്രമാണമായി ഗണിക്കാന്‍ മാത്രം സ്വീകാര്യതയുള്ള ഹദീസാണെന്നു സാരം.
ജാബിര്‍(റ)ന്റെ ഹദീസിന് അവലംബിക്കാന്‍ പറ്റിയ സനദ് ഇല്ലെന്ന് ഇമാം സുയൂഥി(റ) പറഞ്ഞത് നബിപ്രകാശം ആദ്യ സൃഷ്ടി എന്ന ആശയം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വിശദമായി തന്നെ പേജുകളോ സംസാരിച്ചിട്ടുണ്ട്. അതിലുപരി അല്‍ ഖസ്വാഇസുല്‍ കുബ്‌റയില്‍ ഈ ആശയം വിശദീകരിക്കാനായി പ്രത്യേകം ഒരു അധ്യായം തന്നെ ഇമാം സുയൂഥി(റ) കൊണ്ടുവന്നിട്ടുണ്ട്. ഒന്നാം വാള്യം 4-10 പേജുകളില്‍ പ്രസ്തുത ആശയം വിശദീകരിച്ച ഇമാം സുയൂഥി(റ) ഉന്‍മൂദജുല്ലബീബ് പേ. 2, അല്‍ ഹാവി ലില്‍ ഫതാവ 2/208-ലും ഈ ആശയം വിശദീകരിച്ചു. അതിനാല്‍ തന്നെ ഇമാം സുയൂഥി(റ)യുടെ പരാമര്‍ശം വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പഴുതൊന്നുമില്ല.
അബ്ദുര്‍റസാഖ് ഉദ്ധരിച്ച ജാബിര്‍(റ)ന്റെ ഹദീസിനെക്കുറിച്ച് വ്യാജമെന്ന് വ്യക്തവും അജ്ഞാതമെന്ന് സ്പഷ്ടവുമാണെന്ന് അബ്ദുല്ലാഹില്‍ ഗിമാരി പറഞ്ഞിട്ടുണ്ടെന്നാണ് ഇസ്‌ലാം വിരുദ്ധനായ സ്വാദിഖ് മുഹമ്മദും മറ്റും വലിയ പ്രാധാന്യപൂര്‍വം ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു വിമര്‍ശനം. ഹസനുല്‍ ബസ്വരി(റ), ഇമാം മാലിക്(റ) അടക്കമുള്ള അഗ്രഗണ്യരായ ഹദീസ് പണ്ഡിതന്മാരും മറ്റും ജാബിര്‍(റ)ന്റെ ഹദീസിന്റെ ആശയം അംഗീകരിച്ച സ്ഥിതിക്ക് ഗിമാരിയുടെ പ്രസ്താവനക്ക് നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. ഹസനുല്‍ ബസ്വരി(റ), ഇബ്‌നു ജുറൈജ്(റ), ഇബ്‌നു ഔന്‍(റ), ഇമാം മാലിക്(റ), സഹ്‌ലുനിത്തുസ്തരി(റ) മുഹ്‌യിദ്ദീനിബ്‌നുല്‍ അറബി(റ), ശൈഖ് അബ്ദുല്‍ ഖാദിരില്‍ ജീലാനി(റ), അബുല്‍ ഹസനില്‍ ബക്‌രി(റ), അബൂനുഐമിനില്‍ ഇസ്വ്ബഹാനി(റ), ഇമാം അബുല്‍ഹസനില്‍ അശ്അരി(റ), അബൂഇസ്ഹാഖിനിശ്ശീറാസി(റ), ഇബ്‌നു ഹജരിനില്‍ അസ്ഖലാനി(റ), ബദ്‌റുദ്ദീനില്‍ ഐനി(റ), അഹ്മദുല്‍ ഖസ്വ്ത്വല്ലാനി(റ), മുഹമ്മദുനിസ്സര്‍ഖാനി(റ), ജലാലുദ്ദീനിസ്സുയൂഥി(റ), ഇബ്‌നു ഹജരിനില്‍ ഹൈതമി(റ), ഫഖ്‌റുദ്ദീനിര്‍റാസി(റ), അബൂബക്‌രിനിശ്ശഹ്‌റസ്താനി(റ), സഅ്ദുദ്ദീനിത്തഫ്താസാനി(റ), അബൂലൈസിസ്സമര്‍ഖന്ദി(റ), അബുല്‍ റഊഫില്‍ മുനാവി(റ), മുല്ലാ അലിയ്യുനില്‍ഖാരി(റ), അബ്ദുല്‍ ബാരില്‍ അഹ്ദല്‍(റ), അബ്ദുല്‍ ഹയ്യില്ലഖ്‌നവി(റ), അബ്ദുല്‍ ഖാദിരില്‍ ഐദറൂസ്(റ), തഖിയ്യുദ്ദീനിസ്സുബ്കി(റ), ഇസ്മാഈലുല്‍ അജ്‌ലൂനി(റ), അബ്ദുല്‍ ഹഖിദ്ദഹ്‌ലവി(റ), അഹ്മദ് റസാഖാന്‍(റ), മുഹമ്മദുല്‍ മഹ്ദി(റ), ഹുസൈനുനിദ്ദിയാര്‍ ബക്‌രി(റ), ഇസ്മാഈലുല്‍ ഹിഖി(റ), നൈസാബൂരി(റ), അബ്ദുല്ലാഹില്ലഹ്ജി(റ), ഇബ്‌നു അജീബ(റ), അബ്ദുല്‍ മലികില്‍ ഉസ്വാമി(റ), അബൂഹഫ്‌സിനിദ്ദിമശ്ഖി(റ), തഖിയ്യുദ്ദീനില്‍ മഖ്‌രീസി(റ), ഇബ്‌നുല്‍ ഹാജില്‍ അബ്ദരി(റ), അബൂ ഇസ്ഹാഖിനിസ്സഅ്‌ലബി(റ), മുഹമ്മദുനിസ്വാലിഹി(റ), അബൂബക്‌രിനിദ്ദിംയാത്വി(റ), അബ്ദുല്‍ ഗനിയ്യിദ്ദഹ്‌ലവി(റ), അലിയ്യുനിശ്ശബ്‌റാമല്ലിസി(റ), സുലൈമാനുല്‍ ബുജൈരിമി(റ), സുലൈമാനുല്‍ ജമല്‍(റ), അഹ്മദുനിസ്സല്‍ജമാസി(റ), അബ്ദുല്‍ അസീസിദ്ദബ്ബാഗ്(റ), അബ്ദുര്‍റഹ്മാനില്‍ മുബാറക്ഫൂരി(റ), അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ), അഹ്മദ് സൈനുദ്ദീനില്‍ മഖ്ദൂം(റ) തുടങ്ങി ജാബിര്‍(റ)വിന്റെ ഹദീസിന്റെ പ്രവാചക പ്രഭ പ്രഥമ സൃഷ്ടി എന്ന ആശയം അംഗീകരിച്ച് പണ്ഡിത പടുക്കളുടെ പട്ടിക അതിദൈര്‍ഘ്യമുള്ളതാണ്. തഫ്‌സീര്‍, ഹദീസ്, അഖീദ, ഫിഖ്ഹ്, തസ്വവ്വുഫ്, സീറത്തുന്നബി, താരീഖ് തുടങ്ങിയ വിവിധ ശാസ്ത്ര ശാഖകളിലെ അഗ്രഗണ്യരാണ് ഇവരൊക്കെയെന്ന് ഇസ്‌ലാമിക വൈജ്ഞാനിക ശാഖകളില്‍ പ്രാഥമിക ജ്ഞാനമുള്ളവര്‍ക്കൊക്കെ അറിയാം. ഇവരെല്ലാം അംഗീകരിച്ച ഒരു ആദര്‍ശത്തെ ഗിമാരിയുടെ പ്രസ്താവന ഉയര്‍ത്തിപ്പിടിച്ച് തള്ളുന്നത് ബുദ്ധിയല്ലെന്നതില്‍ രണ്ടഭിപ്രായമില്ല. അതിനാല്‍ മറ്റു വിമര്‍ശനങ്ങള്‍ പോലെ ഇതും ദുര്‍ബലം തന്നെ.
ശിന്‍ഖീത്വ് നിവാസികളില്‍ ചിലര്‍ ജാബിര്‍(റ)ന്റെ ഹദീസിന് അബ്ദുര്‍റസാഖ് മുതല്‍ ജാബിര്‍(റ) വരെയുള്ള നിവേദന പരമ്പര വ്യജമായി നിര്‍മിക്കുകയായിരുന്നു എന്നാണ് ഉപര്യുക്ത ഹദീസിന് സനദില്ലെന്ന് വാദിക്കുന്നവരുടെ മറ്റൊരു ദുര്‍ബലാരോപണം. ഇല്ലാത്ത നിവേദന പരമ്പര വ്യാജനിര്‍മിതിയാകുന്നതെങ്ങനെ? നിലവിലുള്ള സനദിനെക്കുറിച്ചല്ലേ വ്യജനിര്‍മിതിയെന്നു വാദിക്കാനാവൂ. അതിനാല്‍ ഈ രണ്ടുവാദങ്ങളും പരസ്പര വിരുദ്ധമാണ്. ശിന്‍ഖീത്വ് നിവാസികള്‍ വ്യാജ സനദ് നിര്‍മിക്കുന്നതിന് വിമര്‍ശകര്‍ സാക്ഷിയായിരുന്നോ? എങ്കില്‍ കുറ്റത്തില്‍ നിങ്ങളും പങ്കാളികളല്ലേ എന്നാണ് ഇസ്‌ലാമിക പണ്ഡിതരുടെ ചോദ്യം. ഭീമമായ അപരാധത്തിന് കൂട്ടുനില്‍ക്കാനും സഹായിക്കാനും എന്തിന് നിങ്ങള്‍ ഉദ്ധുക്തരായി എന്നും അഹ്‌ലുസ്സുന്ന ചോദിക്കുന്നു.
ജാബിര്‍(റ)ന്റെ ഹദീസിനെ അബ്ദുര്‍റസാഖിലേക്കല്ലാതെ മറ്റാരിലേക്കും ചേര്‍ക്കപ്പെട്ടിട്ടില്ല എന്നത് ഹദീസ് വ്യാജമാണെന്നതിന്റെ ഒരു തെളിവാണെന്നാണ് വിമര്‍ശകരുടെ വിചിത്രമായ മറ്റൊരു കണ്ടെത്തല്‍. വ്യാജമായത് സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പല നിവേദന പരമ്പരകള്‍ പറഞ്ഞ് പലരിലേക്കും ചേര്‍ക്കുകയല്ലേ വേണ്ടത്. മറ്റാരിലേക്കും ചേര്‍ക്കാതിരിക്കുന്നത് അവരാരും നിവേദനം ചെയ്യാത്തതുകൊണ്ടാണെന്നും അതിനാല്‍ ഹദീസ് വ്യാജമല്ലെന്നുമല്ലേ സാധാരണ ബുദ്ധിക്ക് പോലും മനസ്സിലാകുന്ന വസ്തുത. അതിലുപരി പ്രസ്തുത ഹദീസ് ഇമാം ബൈഹഖി(റ) ഉദ്ധരിച്ചതായും രേഖയുണ്ട്. ഇമാം സര്‍ഖാനി(റ) പറയുന്നു: നബിപ്രകാശത്തെ നാല് അംശമാക്കിയതില്‍ നാലാമത്തെ അംശത്തെ ഇമാം ഖസ്വ്ത്വല്ലാനി(റ) പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഹദീസ് പൂര്‍ണമായും ഗ്രഹിക്കാന്‍ അബ്ദുര്‍റസാഖിന്റെ മുസ്വന്നഫ് എന്ന ഗ്രന്ഥം പാരായണം ചെയ്യുക. അല്‍പം വ്യത്യാസത്തോടെ ഈ ഹദീസ് ഇമാം ബൈഹഖി(റ)യും നിവേദനം ചെയ്തിട്ടുണ്ട് (ശറഹുസ്സര്‍ഖാനി അലല്‍ മവാഹിബ് 1/47). ഹുസൈനുനിദ്ദിയാര്‍ ബകരി താരീഖുല്‍ ഖമീസ് 1: 20-ലും ഈ ഹദീസ് ബൈഹഖി(റ) ഉദ്ധരിച്ചതായി പരാമര്‍ശിച്ചതു കാണാം.
ഹദീസ് പണ്ഡിതന്മാര്‍ ജാബിര്‍(റ)ന്റെ ഹദീസ് ‘യഥേഷ്ടം’ കൈകാര്യം ചെയ്തിട്ടില്ലെന്നാണ് മറ്റൊരു വിമര്‍ശനം. മുമ്പ് നാം പരാമര്‍ശിച്ച പണ്ഡിത മഹത്തുക്കളുടെ പേര് ഒരാവര്‍ത്തി വായിച്ചാല്‍ ഈ വാദത്തിന്റെ മുനയൊടിയുമെന്നാണ് യാഥാര്‍ത്ഥ്യം. കാരണം ഇത്തരം പണ്ഡിതരേക്കാള്‍ സമര്‍ത്ഥമായി പ്രമാണങ്ങളെ സമീപിക്കാന്‍ മറ്റാര്‍ക്കാണാവുക? ചുരുക്കത്തില്‍ നബിപ്രകാശം പ്രഥമസൃഷ്ടിയെന്ന ആശയം സത്യമായതു പോലെ ഇതു സമര്‍ത്ഥിക്കുന്ന അബ്ദുര്‍റസാഖ്(റ)ന്റെ ഹദീസും പ്രാമാണികവും പണ്ഡിത ലോകത്ത് സ്വീകാര്യതയുള്ളതുമാണ്.

No comments:
Post a Comment