Wednesday, March 21, 2018

ഉറൂസ് കമ്മിറ്റിക്കാർ അറിയേണ്ടത്* ....

*ഉറൂസ് കമ്മിറ്റിക്കാർ അറിയേണ്ടത്* ....

മഹാത്മാക്കളുടെ ആണ്ടു നേർച്ചകൾ ആഘോഷകരമായി  നടതുന്നതിനാണല്ലോ ഉറൂസ് എന്ന്പറയുന്നത് .തികച്ചും ഭക്തി നിർഭരമായി അത് നിർവ്വഹിക്കൽ സൽകർമ്മം തന്നെയാണ് ..
നബി ( സ ) എല്ലാ വർഷാരംഭത്തിലും ശുഹധാക്കളുടെ ഖബറിനരികിൽ പോകുകയും നിങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ നിങ്ങള്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ 'നിങ്ങളുടെ അഭയ കേന്ദ്രം എത്രയോ മേന്മയേറിയാതാകുന്നു എന്ന് പറഞ്ഞു പുകഴ്ത്തുകയും ചെയ്യുമായിരുന്നു .ഇത് അബൂബക്കർ ( റ ) ഉമർ ( റ ) ഉസ്‌മാൻ ( റ ) ഇവരുടെയും പതിവായിരുന്നു .ത്വബ്റാനി (2/241)

ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ മണ്‍മറഞ്ഞു പോയ ഔലിയാക്കളുടെയും .മഹാന്മാരുടെയും പേരിൽ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും  ഉറൂസ് നടക്കാറുണ്ട് ഖുർആൻ ഓതിയും, മൗലീദ് ചൊല്ലിയും, ഭക്ഷണം വിതരണം നടത്തിയും തീർത്തും മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് കടക്കാത്ത വിധത്തിൽ അവർ അത് ചെയ്യുന്നു ...

എന്നാൽ ഖേധകരമെന്ന് പറയട്ടെ. പല നാടുകളിലും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉറൂസ് ആഘോഷ പരിപാടികൾ മതത്തിന്റെ എല്ലാ അതിർവരമ്പുകളും ലങ്കിച്ചു കൊണ്ടാണെന്ന് പറഞ്ഞാൽ നിഷേധിക്കാനാവില്ല ...
മഹത്തുക്കളുടെ പേരിൽ നടക്കുന്ന ഉറൂസ് ഇസ്ലാമികമല്ലാത്ത രീതിയിൽ മാത്രമല്ല .ഇസ്ലാമിനെ പറയിപ്പിക്കുന്ന രീതിയിലാണ് പലയിടങ്ങളിലും നടക്കുന്നത് ..
അന്യ സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് ഒപ്പം അന്യ മതസ്ഥരും കൂടിക്കലർന്ന് ഒരു നിയന്ത്രണവുമില്ലാതെ പരിശുദ്ധ ഇസ്ലാം കൽപിച്ച , ഇസ്ലാം വിരോധിച്ച കാര്യങ്ങള്ക്ക് യാതൊരു നിലയുംവിലയും നൽകാതെ കാട്ടി കൂട്ടുന്ന കോപ്രായങ്ങളെ ഉറൂസ് എന്ന് പറയുന്നത് തന്നെ ശരിയല്ല ...

ഇത് എവിടുന്ന് കിട്ടിയതാണ് ഈ ഒരു രീതിയിലുളള ആഘോഷം എന്ന് വ്യക്തമാക്കേണ്ടത് അത് നടത്തുന്ന ആഘോഷ കമ്മിറ്റികൾ തന്നെയാണ് .ഒരു നാടിന്റെയും നടക്കുന്ന സ്ഥലങ്ങളുടെയോ പേരെടുത്ത് പറയുന്നില്ല .ഈ ഒരു അനാചാരം നാം അവസാനിപ്പിക്കുക തന്നെ വേണം .സ്ത്രീകള്ക്കും പുരുഷന്മാർക്കും എന്ത് കൊണ്ട് രണ്ട് സമയങ്ങൾ ആക്കിക്കൂട .സ്ത്രീകളുടെ അഴിഞ്ഞാട്ടം അത്തരം സ്ഥലങ്ങളിൽ നടക്കുന്നത ്കൊണ്ട് മാത്രമല്ലേ അവിടെ ചെറുപ്പക്കാരുടെയും .മറ്റു അന്യ മതസ്ഥരുടെയും നിറസാന്നിധ്യം ഉണ്ടാവുന്നത് .അത്കൊണ്ട് ഭണ്ടാരപ്പെട്ടി നിറയുന്നത് കൊണ്ടാണോ അത് അവസാനിപ്പിക്കാൻ അത് നടത്താൻ നേതൃത്വം വഹിക്കുന്ന ആളുകൾ മടിക്കുന്നത്

ഇത് എവിടുന്നാ ഇവരൊക്കെ ഇത് പഠിച്ചത് .ഇത് ഒരിക്കലും സുന്നികളുടെ മേൽ കെട്ടിവെക്കേണ്ട .സുന്നത് ജമാഹത്തിന്റെ നിരവധി പണ്ഡിതന്മാർ തന്നെ പല സ്ഥലങ്ങളിലും നടക്കുന്ന ഇത്തരം അനാചാരങ്ങൾക്കെതിരെ ശബ്ധിക്കാറുണ്ട് .സുന്നി പണ്ഡിതന്മാരുടെ ചില പ്രഭാഷണങ്ങൾ താഴെ ലിങ്കിൽ കയറി ഒന്ന് കേട്ടു നോക്കൂ. .👇🏻👇🏻

*മഖ്‌ബറകളിലെ അനാചാരങ്ങൾ
ഫാറൂഖ് നഈമി & പേരോട് ഉസ്താദ്*

https://www.youtube.com/watch?v=9dlCYHAIi9A&feature=youtube_gdata_player

മഖ്‌ബറ , ഉറൂസ് , മന്ത്രവാദം  ഫാറൂഖ് നഈമി👇🏻👇🏻

https://www.youtube.com/watch?v=I1xBB0PA0NQ&feature=youtube_gdata_player

കൊണ്ടോട്ടി ഉറൂസ് പോലുളള അനാചാരങ്ങൾക്കെതിരെ പേരോട് ഉസ്താദ്‌👇🏻👇🏻

https://www.youtube.com/watch?v=Le6EA9arxVc&feature=youtube_gdata_player

ഭീമാപളളിയിൽ നടക്കുന്ന അനാചാരങ്ങൾക്കെതിരെ. .ഫാറൂഖ് നഈമി👇🏻👇🏻

https://www.youtube.com/watch?v=fnn5_AZPctc&feature=youtube_gdata_player

ചുരുക്കി പറഞ്ഞാൽ അല്ലാഹുവും അവന്റെ റസൂലും പറഞ്ഞ വാക്കുകൾ അനുസരിക്കാതെ അവ ലങ്കിച്ച്‌കൊണ്ട്
ഇത്തരത്തിലുള്ള ഉറൂസ് നടത്തുന്നത് ഒരിക്കലും ഇസ്ലാമിൽ അനുവധിനീയം അല്ല എന്ന് മാത്രമല്ല .വൻ കുറ്റകരവുമാണ് ..
അത്കൊണ്ട്തന്നെ ഉറൂസ് നടതാൻ നേതൃത്വം നൽകുന്ന ആളുകളും അതാത് മഹല്ല് ഭാരവാഹികളും ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കി തീർത്തും ഇസ്ലാമികമായ രീതിയിൽ ഉറൂസുകൾ നടത്തണമെന്നും  യുവാക്കൾ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശബ്ദം ഉയർത്തി അവ മാറ്റം വരുത്തണമെന്നുംബഹുമാന പൂർവ്വം ഉണർത്തുന്നു. ...

"അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ കുറിച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിച്ചാൽ അവൻ വ്യക്തമായ നിലയിൽ വഴി പിഴച് പോയിരിക്കുന്നു.
( ഖുർആൻ 33 : 36 )

Tuesday, March 20, 2018

നബിദിനാഘോഷംവിശുദ്ധ മക്കയി


വിശുദ്ധ മക്കയിലെ നബിദിനാഘോഷം● 0


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ്
കേരളത്തില്‍ മാത്രമേ നബിദിനാഘോഷവും മൗലിദ് സദസ്സുകളുമുള്ളൂവെന്ന് ബിദഇകള്‍ തട്ടി വിട്ടിരുന്ന കാലമുണ്ട്. സാങ്കേതിക വിദ്യകള്‍ പുരോഗമിക്കുകയും വിദേശങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അവസരമുണ്ടാവുകയും ചെയ്തപ്പോള്‍ അവിടങ്ങളിലെ ഇത്തരം സദസ്സുകളെയും ചര്യകളെയും കുറിച്ച് കൂടുതല്‍ അറിവുലഭിച്ചു. അതോടെ അത്തരം ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതായി. 1985 ഡിസംബര്‍ 612 സുന്നിവോയ്സ് ലക്കത്തില്‍ വിശുദ്ധമക്കയിലെ മൗലിദാഘോഷത്തെകുറിച്ചാണ് മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ്. മക്കയിലെ പ്രമുഖനായ സയ്യിദ് അലി മിഹ്ളാര്‍ സംഘടിപ്പിച്ച വലിയ മൗലിദ് സദസ്സില്‍ പ്രത്യേക ക്ഷണിതാവായ അനുഭവമാണ് ലേഖനസാരം.
അതില്‍നിന്ന്: അവിടെ ആയിരങ്ങള്‍ക്ക് പങ്കെടുക്കാന്‍ പാകത്തില്‍ സജ്ജമാക്കിയ മൗലിദിന്റെ സദസ്സ് തന്നെ ഒരു അത്ഭുത കാഴ്ചയായിരുന്നു. ആ മഹദ് സദസ്സ് പഴയകാലത്തെ രാജാക്കന്‍ മാരുടെ രാജസദസ്സിന്റെ പ്രൗഢിയും ഭംഗിയും ഓര്‍മിപ്പിക്കുന്നതായിരുന്നു. ഇത്തരമൊരു വേദി ഒരുക്കാന്‍ ലക്ഷങ്ങള്‍ ചെലവ് വരുമെന്ന് തീര്‍ച്ച. മഹാനായ റസൂല്‍(സ്വ)യോടുള്ള സ്നേഹവും സന്തോഷവും ആദരവും പ്രകടിപ്പിക്കാന്‍ വേണ്ടി സജ്ജമാക്കപ്പെട്ട ആ പുണ്യ സദസ്സില്‍ മക്കയിലെ സുപ്രസിദ്ധ പണ്ഡിതന്‍മാരും സമ്പന്നരുമായിരുന്നു പങ്കുകൊണ്ടിരുന്നത്. ശൈഖ് അഹമ്മദ് മശ്ഹൂര്‍ ബാഅലവി, ശൈഖ് അലി മുഹമ്മദ് ഹുസൈന്‍ ഹബ്ശിന്‍ ബാര്‍ ബാഅലവി, ശൈഖ് ഇസ്മാഈല്‍ മുഹമ്മദ് സൈനി എന്നീ പ്രഗത്ഭരായ പണ്ഡിതരും ശൈഖ് അഹമ്മദ് ഖോക്രി, ശൈഖ് മുഹമ്മദ് ബദ്റുദ്ദീന്‍ മുതലായ കോടീശ്വരന്‍മാരും അവിടെ സന്നിഹിതരായവരില്‍ ചിലര്‍ മാത്രമായിരുന്നു.
ളുഹ്റിനുശേഷം രണ്ടര മണിക്കൂറോളം നീണ്ടു നിന്നു മൗലീദ് പാരായണം. ഇന്ന് കേരളത്തില്‍ നടത്തപ്പെടുന്ന മൗലിദ് പരിപാടിയോട് തികച്ചും സാമ്യമുള്ളതായിരുന്നു അവിടത്തെ പരിപാടികള്‍. നബി(സ്വ)യുടെ മദ്ഹുകളും ചരിത്രങ്ങളും പറയുകയും ഇടക്കിടെ കൂട്ടായി ബൈത്ത് ചൊല്ലുകയുമുണ്ടായി. സദസ്സൊന്നാകെ എഴുന്നേറ്റ് നിന്നു കൊണ്ട് “അശ്റഖ’ ബൈത്ത് പാടിയിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. തദവസരത്തില്‍ പനിനീര്‍ കുടയുകയുമുണ്ടായി. മൗലിദിന്റെ ആരംഭത്തില്‍ ഫാതിഹ ഓതിയും അവസാനത്തില്‍ യാസീന്‍ ഓതിയും കൂട്ടു പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഒട്ടനവധി പ്രഗത്ഭ പണ്ഡിതരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ട ഈ പരിപാടികളിലൊന്നും അവരാരും തന്നെ ഒരു പന്തികേടും അപാകതയും ദര്‍ശിച്ചില്ല. വഹാബി ഭരണകൂടം ഭരണം നടത്തുന്നുവെന്ന് അവകാശപ്പെടാറുള്ള സഊദി അറേബ്യയില്‍ ഭരണകര്‍ത്താക്കളുടെ അറിവോടെയും അനുമതിയോടെയുമാണ് ഇത് നടത്തപ്പെടുന്നത്. എന്നിട്ടും അവരാരും അതിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. കാരണം ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ തലമുറയായി ചെയ്തുവരുന്ന ഈ പുണ്യകര്‍മം വ്യക്തമായ തെളിവിന്റെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടതാണെന്ന് അവര്‍ക്കറിയാം. ഇത് ബിദ്അത്താണെന്ന് സ്ഥാപിക്കാനോ, പുണ്യകര്‍മമല്ലെന്ന് വാദിക്കാനോ ഒരു പുല്‍ക്കൊടി പോലും അവരുടെ കൈവശമില്ല.
മൗലിദ് പാരായണത്തിനിടയില്‍ സദസ്സ് കരഞ്ഞ രംഗങ്ങളുണ്ടായി. നബി(സ്വ)യുടെ മഹത്വങ്ങളും ശ്രേഷ്ഠതകളും കേള്‍ക്കുമ്പോള്‍ നബിയോടുള്ള അതിയായ സ്നേഹവും ആദരവും കാരണമായി ആശിഖീങ്ങളുടെ നയനങ്ങളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. ഇത് കാണുമ്പോള്‍ സദസ്സൊട്ടാകെ കരയുകയായി. പ്രവാചക ശ്രേഷ്ഠരോടുള്ള നിഷ്കളങ്കമായ സ്നേഹം വിളിച്ചോതുന്നതായിരുന്നു ആ രംഗങ്ങള്‍. അവസാനത്തെ കൂട്ടു പ്രാര്‍ത്ഥനയുടെ അവസരത്തിലും ഈ കുട്ടക്കരച്ചില്‍ ആവര്‍ത്തിക്കപ്പെട്ടു. മൗലിദിന്റെ സദസ്സില്‍ പങ്കെടുത്ത മുഴുവന്‍ വ്യക്തികളും ഈമാനികമായ പുതിയ ഒരു ചൈതന്യം കൈവരിച്ചു കൊണ്ടായിരുന്നു അവിടെനിന്ന് പിരിഞ്ഞ് പോയത്. അത്രയും ഭക്തി നിര്‍ഭരവും ദീനിചൈതന്യം തുളുമ്പുന്നതുമായിരുന്നു ആ സദസ്സ്.
മൗലിദിന് ശേഷം വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. ബിരിയാണിയും വിവിധതരം പഴങ്ങളും. പതിനായിരത്തോളം പേര്‍ മൗലിദ് പരിപാടിയില്‍ പങ്ക് കൊണ്ടു. മൗലിദിന്, സ്വന്തം വാഹനമില്ലാത്തവരെ കൊണ്ടു വരാനും കൊണ്ടുവിടാനും വീട്ടുടമസ്ഥന്‍ സയ്യിദ് അലി മിഹ്ളാര്‍ പ്രത്യേകം വാഹനങ്ങള്‍ തയ്യാര്‍ചെയ്തിരുന്നു. ഇത്രയും വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്തികൊണ്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പ്രവാചക ശ്രേഷ്ഠരുടെ ജന്‍മദിനം ആഘോഷിക്കാന്‍ എന്തും ചിലവഴിക്കാനുള്ള വിശാലമനസ്കതയും ഔദാര്യ മനോഭാവവും പ്രകടമാക്കപ്പെട്ടപ്പോള്‍ നബിയോടുള്ള സ്നേഹം ഒന്നു മാത്രമായിരുന്നു അതിന് പ്രചോദനം നല്‍കിയത്. സ്നേഹം മനസ്സില്‍ മതി, പ്രവര്‍ത്തിയില്‍ വേണ്ട എന്ന വളഞ്ഞതും വികലവുമായ വാദം അവര്‍ക്കില്ല. ഹൃദയത്തില്‍ സ്നേഹമുണ്ടെങ്കില്‍ അത് പ്രവര്‍ത്തിയില്‍ തെളിഞ്ഞു കാണാതിരിക്കയുമില്ല.
സയ്യിദ് അലി മിഹ്ളാറിന്റെ മൗലിദ് കഴിഞ്ഞ് ഞങ്ങള്‍ പിരിയാറായപ്പോള്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അവിടെ കൂടിയിരുന്നവരെയെല്ലാം അന്ന് രാത്രി മക്കത്തെ വന്‍കിട ഹോട്ടലുകളിലൊന്നായ അല്‍ ഫത്ഹ് ഹോട്ടലിലേക്ക് ക്ഷണിച്ചു. മസ്ജിദുല്‍ ഹറാമിനോടു തൊട്ടുരുമ്മി നില്‍ക്കുന്ന ആ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന മൗലിദില്‍ പങ്കുകൊള്ളാനായിരുന്നു ക്ഷണം. ഇങ്ങനെ മക്കത്തെ വിവിധ ഭാഗങ്ങളില്‍ ഈ മൗലിദ് നടന്നുവരുന്നു. അതും ആയിരങ്ങളും പതിനായിരങ്ങളും പങ്കെടുത്ത മഹദ് സദസ്സുകള്‍.
മദീനയിലും സ്ഥിതി ഭിന്നമല്ല. റബീഉല്‍ അവ്വല്‍ പ്രവേശിച്ചാല്‍ റൗളാശരീഫ് സന്ദര്‍ശിക്കാനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ജനം മദീനയിലേക്ക് പ്രവഹിക്കുകയായി. അശ്റഖബൈത്ത് ചൊല്ലിയും ബുര്‍ദ പാടിയും സംഘം സംഘമായി ജനങ്ങള്‍ റൗളാ ശരീഫിലേക്കൊഴുകുന്ന കാഴ്ച ഏതൊരു സത്യവിശ്വാസിയെയും രോമാഞ്ചമണിയിക്കുന്നതാണ്. നബി(സ്വ) പിറന്ന റബീഉല്‍ അവ്വല്‍ മാസത്തിന് കൂടുതല്‍ പുണ്യവും ശ്രേഷ്ഠതയുമുണ്ടെന്ന് ലോകമുസ്‌ലിംകള്‍ ഒന്നാകെ അംഗീകരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ മാസത്തില്‍ റൗളാശരീഫില്‍ കാണുന്ന ജനത്തിരക്ക്. കൂടാതെ മദീനയുടെ മറ്റുഭാഗങ്ങളിലും വിപുലമായ രീതിയില്‍ മൗലിദ് കൊണ്ടാടിവരുന്നു.
മക്കയുടെയും മദീനയുടെയും മാത്രം അവസ്ഥയല്ല ഇത്. മറ്റ് അറേബ്യന്‍ നാടുകളിലും ലോകത്തൊട്ടാകെയും ഇതാണ് സ്ഥിതി. പക്ഷേ കേരളത്തിലെ ചിലര്‍ക്ക് മാത്രം നേരം വെളുത്തിട്ടില്ല. കണ്ണടച്ചു ഇരുട്ടാക്കാനുള്ളശ്രമം വിലപ്പോകില്ലെന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കുന്നത് നന്ന്’ ലേഖനം അവസാനിക്കുന്നു.
ഖുര്‍ആനും ഹദീസുകളും നബി(സ്വ)യെ കുറിച്ചുള്ള സന്തോഷത്തിനു നിര്‍ദേശിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകവ്യാപകമായി മുസ്‌ലിംകള്‍ മദ്ഹ് പറഞ്ഞും ആലപിച്ചും ഭക്ഷണവിതരണം നടത്തിയും മീലാദ് സന്ദേശം കൈമാറുന്നത്. ഈ സത്യത്തിനെതിരെയുള്ള ബിദഈ രോഷങ്ങള്‍ വെറും വനരോദനമായി ഇന്നും പരിണമിക്കുന്നു.
ചരിത്രവിചാരം

1985 ഡിസംബര്‍ 612 സുന്നിവോയ്സ് ലക്കത്തില്‍
വിശുദ്ധ മക്കയിലെ മൗലിദാഘോഷത്തെകുറിച്ചാണ്



മുജാഹിദിന്റെ വൈരുദ്യങ്ങൾ പരിണാമങ്ങൾ



തിരിച്ചറിവ് (ഡിസംബര്‍ 16)



 മുജാഹിദിന്റെ വൈരുദ്യങ്ങൾ പരിണാമങ്ങൾ


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0




കണ്ണേറ് അന്ധവിശ്വാസമല്ലെന്നും അത് ബാധിച്ചാലുള്ള ചികിത്സ സ്വഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും മേല്‍ നബിവചനങ്ങളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും…. കണ്ണേറുകാരന്റെ ശരീരഭാഗങ്ങള്‍ കഴുകിയ വെള്ളം കണ്ണേറ്റവന്റെ ശരീരത്തില്‍ ഒഴിക്കുമ്പോള്‍ എങ്ങനെയാണ് ബാധ നീങ്ങുന്നത് നമുക്കറിഞ്ഞുകൂടാ. ബുദ്ധികൊണ്ട് ചിന്തിച്ച് കണ്ടെത്താവുന്ന വിഷയവുമല്ല അത്. അതുപോലെ തന്നെ ഒരാള്‍ അകലെയുള്ള/അടുത്തുള്ള ഒരു വസ്തുവിനെ/വ്യക്തിയെ/ജീവിയെ നോക്കുമ്പോള്‍ അയാള്‍ക്ക്/ആ വസ്തുവിന് ഉപദ്രവമുണ്ടാകുന്നത് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാന്‍ നമുക്ക് സാധ്യമല്ല.
(ജിന്ന്, സിഹ്റ്, കണ്ണേറ്, പേ 111)
കണ്ണേറു ബാധിക്കാമെന്നും അതിന് മന്ത്രം, പ്രാര്‍ത്ഥന പോലുള്ള ആത്മീയ ചികിത്സ ഫലം ചെയ്യുമെന്നും വിശ്വസിച്ചിരുന്നതിനാല്‍ മുസ്ലിം സമൂഹം മുജാഹിദുകളില്‍ നിന്ന് സഹിച്ച പരിഹാസ്യങ്ങള്‍ക്ക് കണക്കില്ല. ഇപ്പോഴിതാ കഴുകിക്കുടിക്കലടക്കമുള്ള ചികിത്സാ നിര്‍ദേശങ്ങളുമായി അവര്‍ നാടു ചുറ്റുന്നു. ഈ മാറ്റമാണ് പുതിയ “നവോത്ഥാനം.’ ആദര്‍ശ പ്രസ്ഥാനത്തിന്റെ തുടര്‍ വിഷയങ്ങളിലൊന്നും.

സ്ത്രീയുടെ മയ്യിത്ത് അന്യ പുരുഷന്മാര്‍ കാണാന്‍ പാടില്ലെന്ന് അല്ലാഹുവോ റസൂലോ(സ്വ) പറഞ്ഞിട്ടില്ല. വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ വിലക്കിയിട്ടില്ലാത്ത കാര്യങ്ങള്‍ അനുവദനീയമാണ് എന്നതാണ് ഇസ്‌ലാമിലെ അംഗീകൃത തത്ത്വം.
(ശബാബ് 2008 ആഗസ്ത് 1)
അന്യ സ്ത്രീപുരുഷന്മാര്‍ കാണാന്‍ പാടില്ലെന്ന ഖുര്‍ആന്‍ ഹദീസ് വാക്യങ്ങള്‍ പോര പോലും! അതിരിക്കട്ടെ, മൗലിദ് പാടില്ലെന്ന് അവ പറഞ്ഞോ? കൂട്ടു പ്രാര്‍ത്ഥന പറ്റില്ലെന്ന് ഖുര്‍ആനിലുണ്ടോ? ഇതുവരെ മുജാഹിദുകള്‍ തെമ്മാടിക്കുഴിയിലിട്ട മറ്റാദര്‍ശങ്ങളെക്കുറിച്ച്? ഒന്നുകൂടി ചിന്തിക്കുകഇനിയും വെളിവുവരും.

കെഎന്‍എം നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ട് തെറ്റിദ്ധരിപ്പിച്ച്, ഇമാം അഹ്മദിന് തെറ്റുപറ്റില്ലേ, ഇമാം നവവിക്ക് തെറ്റ് പറ്റില്ലേ, അവരുടെ വിശ്വാസത്തില്‍ ശിര്‍ക്ക് വരില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമോ, അവരുടെ ശിര്‍ക്കിനെ ന്യായീകരിക്കേണ്ട ബാധ്യത നമുക്കുണ്ടോ എന്നെല്ലാം ചോദിക്കുന്ന ഇസ്‌ലാഹി പ്രവര്‍ത്തകരുണ്ട്. നിങ്ങള്‍ ബഹുമാനിക്കുന്ന നേതാക്കള്‍ക്ക് നിങ്ങളുടെ പാപം ഏറ്റെടുക്കാന്‍ കഴിയാത്ത ഒരു പരലോകമുണ്ട് എന്ന കാര്യം മറക്കരുത് എന്നാണ് എആര്‍ സലഫി വിഭാഗം പ്രവര്‍ത്തകരോട് ആത്മാര്‍ത്ഥമായി വസ്വിയ്യത്ത് ചെയ്യാനുള്ളത്. തൗഹീദുള്ള ഇമാമുമാരിലും പണ്ഡിതരിലും ശിര്‍ക്കാരോപിക്കുക എന്നത് അങ്ങേയറ്റം ഗുരുതരമായ പാപമാണ് എന്ന കാര്യം തരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് തൗബ ചെയ്ത് മടങ്ങാന്‍ തയ്യാറാവുക
കൂട്ടിമുട്ടല്‍
(ജിന്നുകളെ ആരാധിക്കുകയോ പൂജിക്കുകയോ ചെയ്താല്‍ അവര്‍ സഹായിക്കുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുമില്ല. അത് ശിര്‍ക്കന്‍ വിശ്വാസമാണ് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്
(ശബാബ് 2012 ജൂലൈ, പേ 27)
ഏതെങ്കിലും ഒരു പിശാചിനെ പ്രത്യേകം സേവിച്ചില്ലെങ്കില്‍ കൂടി മറഞ്ഞ കാര്യം, ഗണിച്ചും പ്രശ്നം നോക്കിയും പറയുന്ന കാര്യത്തില്‍ പൈശാചിക സഹായം കിട്ടും. ഇതില്‍ യാതൊരു സാംഗത്യവും ഇല്ലതന്നെ. പിശാചിനെ പ്രത്യേകം പൂജയും മറ്റു കര്‍മങ്ങളും നടത്തി സേവിക്കുന്നവര്‍ക്ക് അവന്റെ സേവ ലഭിക്കുമെന്നതിലും അസാംഗത്യമില്ല
(അമാനി മൗലവി, ഇസ്‌ലാമിക ജീവിതം, പേ 429)

കണ്ണേറ് മുജാഹിദിന്റെ വൈരുദ്ധ്യം

കണ്ണേറ് മുജാഹിദിന്റെ വൈരുദ്ധ്യം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

കണ്ണേറ് അന്ധവിശ്വാസമല്ലെന്നും അത് ബാധിച്ചാലുള്ള ചികിത്സ സ്വഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും മേല്‍ നബിവചനങ്ങളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും…. കണ്ണേറുകാരന്റെ ശരീരഭാഗങ്ങള്‍ കഴുകിയ വെള്ളം കണ്ണേറ്റവന്റെ ശരീരത്തില്‍ ഒഴിക്കുമ്പോള്‍ എങ്ങനെയാണ് ബാധ നീങ്ങുന്നത് നമുക്കറിഞ്ഞുകൂടാ. ബുദ്ധികൊണ്ട് ചിന്തിച്ച് കണ്ടെത്താവുന്ന വിഷയവുമല്ല അത്. അതുപോലെ തന്നെ ഒരാള്‍ അകലെയുള്ള/അടുത്തുള്ള ഒരു വസ്തുവിനെ/വ്യക്തിയെ/ജീവിയെ നോക്കുമ്പോള്‍ അയാള്‍ക്ക്/ആ വസ്തുവിന് ഉപദ്രവമുണ്ടാകുന്നത് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാന്‍ നമുക്ക് സാധ്യമല്ല.
(ജിന്ന്, സിഹ്റ്, കണ്ണേറ്, പേ 111)
കണ്ണേറു ബാധിക്കാമെന്നും അതിന് മന്ത്രം, പ്രാര്‍ത്ഥന പോലുള്ള ആത്മീയ ചികിത്സ ഫലം ചെയ്യുമെന്നും വിശ്വസിച്ചിരുന്നതിനാല്‍ മുസ്ലിം സമൂഹം മുജാഹിദുകളില്‍ നിന്ന് സഹിച്ച പരിഹാസ്യങ്ങള്‍ക്ക് കണക്കില്ല. ഇപ്പോഴിതാ കഴുകിക്കുടിക്കലടക്കമുള്ള ചികിത്സാ നിര്‍ദേശങ്ങളുമായി അവര്‍ നാടു ചുറ്റുന്നു. ഈ മാറ്റമാണ് പുതിയ “നവോത്ഥാനം.’ ആദര്‍ശ പ്രസ്ഥാനത്തിന്റെ തുടര്‍ വിഷയങ്ങളിലൊന്നും.

മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!


മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!●



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

പാഴ്മരം പോലെയാണ് മുജാഹിദ് പ്രസ്ഥാനം അകക്കാമ്പോ കാതലോ ഇല്ലാത്ത ദുര്‍ബല സ്വരൂപം. എത്രമേല്‍ പുറം മോടികാണിച്ചാലും ആത്മീയ ശൂന്യതയും പ്രമാണ വിരുദ്ധതയും അതിനെ ദുര്‍ബലപ്പെടുത്തുന്നു. ആകെയുള്ള പുറം തടിയെയും വിശ്വാസ പ്രശ്നങ്ങള്‍ കരണ്ട് തീര്‍ക്കുന്നതാണ് സമകാലികാനുഭവങ്ങള്‍. പ്രധാനമായും, തൗഹീദ് ശിര്‍ക്കു സംബന്ധിയായി ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ വരിക എന്നത് ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തെ ഏറെ ബാധിക്കുമല്ലോ. തൊലിപ്പുറ വിശദീകരണങ്ങള്‍ സംഘടനക്കകത്തും ജമാഅത്ത് പോലുള്ള സമദുഃഖിതരില്‍ നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും പ്രസ്ഥാനത്തെ ബാധിച്ച യഥാര്‍ത്ഥ പ്രഹേളിക ഈ പറഞ്ഞതാണ്.

മനുഷ്യ ബുദ്ധിയുടെ പരിമിതി അവന്റെ നിയമനിര്‍മ്മാണത്തിനെ സ്വാധീനിക്കുമെന്നുറപ്പ്. അതുകൊണ്ട് തന്നെ മനുഷ്യ നിര്‍മിതമോ ഇടപെടലുകള്‍ക്ക് വിധേയമോ ആയ ദര്‍ശനങ്ങളില്‍ മൗലിക വൈരുദ്ധ്യങ്ങളുണ്ടാവും. ഇതിന്റെ അനുബന്ധമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നിരന്തര മാറ്റിത്തിരുത്തലുകളാണ് ആശ്രയിക്കാനുള്ളത്. മുജാഹിദുകള്‍ക്കു പോലുമറിയുന്നതാണിക്കാര്യം. അബ്ദുല്‍ ഹഖ് സുല്ലമി എഴുതിയതിപ്രകാരം: “മനുഷ്യമനസ്സുകളില്‍ ഉരുത്തിരിഞ്ഞ് അവര്‍ മിനഞ്ഞുണ്ടാക്കുന്ന അഖീദ പരസ്പര വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും” (വിശ്വാസകാര്യങ്ങള്‍/11).

മുജാഹിദ് പ്രസ്ഥാനം രൂപപ്പെട്ടകാലത്ത് വിരലിലൊതുങ്ങുന്ന വിഷയങ്ങളിലാണ് അവര്‍ ഇസ്‌ലാമുമായി കലഹിച്ചിരുന്നത്. ഇന്നത് ഇരട്ട സ്വെറി തികച്ചിരിക്കുന്നു. പരിണാമത്തിന്റെ റോക്കറ്റ് വേഗമാണിന്നത്. ആദര്‍ശത്തില്‍ മാത്രമല്ല പ്രവര്‍ത്തന ശൈലിയിലും ഈ മാറ്റം പ്രകടമാണ്. കുറച്ചു മുമ്പുവരെ പൊതു മുസ്‌ലിം സമൂഹത്തെ കൊല്ലല്‍ നിര്‍ബന്ധമാണെന്നായിരുന്നു പ്രചാരണം. ഇപ്പോഴത് വിട്ടുമാറിയിട്ടുണ്ട്. പൂര്‍വിക മഹാന്‍മാരെ മുഴുവന്‍ പിണ്ഡംവെച്ച് പുറത്താക്കാനും തെമ്മാടിക്കുഴിയിലടക്കാനും ഒരു കാലത്ത് മുജാഹിദുകള്‍ പരസ്പരം മത്സരിച്ചിരുന്നു. അങ്ങനെയാണ് ലോകപ്രശസ്ത ആത്മീയ നായകന്‍ ശൈഖ് മുഹ്യിദ്ദീന്‍ ജീലാനി(റ)യെകുറിച്ച് ശ്രീ ശങ്കര അദ്വൈതം ഏറെ സ്വാധീനിച്ച ആള്‍ എന്ന് ഇവര്‍ എഴുതിയത്. ഈ രീതി തികഞ്ഞ വങ്കത്തമാണെന്ന തിരിച്ചറിവ് പ്രസ്ഥാനത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. അങ്ങനെ ജിന്നും ശ്വൈാനും അവരെ ബാധിച്ചുതുടങ്ങി. ആത്മീയ ചികിത്സ ആവശ്യമാണെന്ന വാദം അംഗീകരിക്കപ്പെട്ടു. കണ്ണേറു പരിഹാര ക്രിയകളും പ്രയോഗ രംഗത്ത്വന്നു. നാരിയത്ത് സ്വലാത്ത് അനുവദനീയമാക്കാന്‍ ആഭ്യന്തര സംവാദങ്ങളുണ്ടായി. ഏറ്റവുമൊടുവില്‍ ഇസ്തിഗാസ, തവസ്സുല്‍ വിഷയത്തില്‍പ്പോലും മഹാന്‍മാരുടെ പ്രവര്‍ത്തനം ഏറെ ഭീഷണിയായി മുജാഹിദുകളെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നു. പ്രസ്ഥാനം ശിര്‍ക്കിന്റെ കരിമ്പട്ടികയിലെഴുതിയ മിക്ക സംഗതികളും ഇസ്‌ലാം കൈമാറിതന്ന ജ്ഞാന ശൃംഖലയിലെ ഓരോ കണ്ണിയും അനുവര്‍ത്തിച്ചതാണെങ്കില്‍ രണ്ടാലൊരു പ്രശ്നം പരിഹരിച്ചേ മതിയാവു എന്നതിലെത്തി കാര്യങ്ങള്‍. ഒന്നുകില്‍ ഹദീസ് പണ്ഡിതരും മുഫസ്സിറുകളും കര്‍മശാസ്ത്ര വിദഗ്ധരുമടങ്ങുന്ന ഇതുവരെയുള്ള പണ്ഡിതരെല്ലാം ശിര്‍ക്കുകാര്‍! അല്ലെങ്കില്‍ അവരെ ശിര്‍ക്കുകാരാക്കുന്ന മുജാഹിദുദര്‍ശനങ്ങള്‍ പരമാബദ്ധം, പ്രമാണ വിരുദ്ധം!! ഒന്നാം ഭാഗം അംഗീകരിക്കുന്നത് ഒടുങ്ങാത്ത കുഴപ്പങ്ങളുടെ തുടക്കമാവുമെന്നത് ഏറെ ചിന്ത വേണ്ടാത്ത സത്യമാണ്. അത്തരം “മുശ്രിക്കുകള്‍” കൈമാറിയ ഖുര്‍ആന്‍, ഹദീസ്, മറ്റു പ്രമാണങ്ങള്‍, വിശ്വാസകര്‍മ കാര്യങ്ങള്‍ ഒന്നും തീരെ അംഗീകരിക്കാനാവാതിരിക്കുക ചെറിയ പ്രതിസന്ധിയാണോ? അതുകൊണ്ട് തന്നെ രണ്ടാം പാര്‍ശം പ്രബലമാക്കുകയാണ് ആകെയുള്ള പോംവഴി. ഇത് പ്രസ്ഥാന നേതൃത്വത്തിലേയും അനുയായികളിലെയും നല്ലൊരു വിഭാഗം തിരിച്ചറിഞ്ഞതാണ് നിലവിലുള്ള ഇരുള്‍ മൂടലിന്റെ യഥാര്‍ത്ഥ കാരണം. പണപ്പെരുപ്പവും ഭൗതിക സ്വാധീനവും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗള്‍ഫ് പണവും കാണിച്ച് കുറച്ച് കാലത്തേക്കുകൂടി ഇത് മറച്ചുവെക്കാനായേക്കുമെങ്കിലും മുജാഹിദുകളിലെ ആഖിറത്തെ ഭയപ്പെടുന്ന ഒരാളെപ്പോലും ഏറെക്കാലം കൂടെ നിര്‍ത്താന്‍ ഒരു കോക്കസിനും കഴിയില്ലതന്നെ.

ആത്മീയ ചികിത്സ:

ഇനിയും പഠിക്കാത്ത മുജാഹിദുകള്‍

യുക്തിവാദത്തെയാണ് മുജാഹിദ് പ്രചാരകര്‍ ഇന്നോളം കൂട്ടുപിടിച്ചിരുന്നത്. അവരുടെ പരിമിത യുക്തിക്ക് ദഹിക്കാത്ത തൊന്നും അവര്‍ അംഗീകരിച്ചില്ല. ഹദീസ് വാക്യങ്ങള്‍ വരെ യുക്തിവിരുദ്ധം എന്ന ന്യായങ്ങളുയര്‍ത്തി നിഷ്കരുണം തള്ളിക്കളഞ്ഞു. മുജാഹിദുകള്‍ അംഗീകരിക്കുന്ന ചില ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കു പോലും യുക്തിവിരുദ്ധത ചൂണ്ടിക്കാട്ടി തിരുത്ത് ആവശ്യപ്പെടുകയുണ്ടായി. ഇതിലപ്പുറം മറ്റെന്ത് യുക്തി ഭ്രമമാണ് ഉണ്ടാവേണ്ടത്.

അഭൗതിക, കാര്യ കാരണബന്ധങ്ങള്‍ക്ക് അതീതമായ സഹായോപദ്രവങ്ങള്‍ ദൈവേതരരില്‍ നിന്ന് പ്രതീക്ഷിക്കുന്നതും ഉണ്ടാവാമെന്ന് വിശ്വസിക്കുന്നതും ശിര്‍ക്കാണെന്ന വിശദീകരണങ്ങളുണ്ടായത് ഈ പശ്ചാതലത്തിലാണ്. പ്രസ്തുത നിര്‍വചനവുമായി മുജാഹിദുകള്‍ മതത്തെ സമീപിച്ചപ്പോള്‍, ആന കയറിയ കരിമ്പിന്‍ തോട്ടം പോലെ മതവും പ്രമാണങ്ങളും തകര്‍ന്നു വശംകെട്ടതു സ്വഭാവികം.

കറാമത്ത്, മുഅ്ജിസത്ത്, ഖുര്‍ആന്‍ ചികിത്സ, മന്ത്രിക്കല്‍, സിഹ്ര്‍, ജിന്ന് തുടങ്ങി നിരവധി സംഗതികള്‍ പാടെ തള്ളിക്കളയുന്നതിലേക്ക് മുജാഹിദ് മതം വികസിച്ചു വന്നത് അങ്ങനെയാണ്. മുസ്‌ലിം ലോകം മുഴുക്കെ അംഗീകരിച്ച ആത്മീയ ചികിത്സയെ കുറിച്ച് ഇവരുടെ പഴയനിയമ ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചതിങ്ങനെയായിരുന്നു: “രോഗങ്ങള്‍ക്കും മറ്റു അവശതകള്‍ക്കും കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുക. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി രോഗം സുഖപ്പെടുത്താന്‍ കഴിവുള്ള അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക, ക്ഷമ കൈകൊള്ളുകയും ചെയ്യുക. ഇതാണ് ഇസ്‌ലാമിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍. ഉറുക്ക്, നറുക്ക്, ഏലസ്സ്, ഐകല്ല് തുടങ്ങിയ ക്ഷുദ്രവിദ്യകള്‍ കൊണ്ട് രോഗങ്ങള്‍ക്ക് ശമനം തേടുന്നത് ശിര്‍ക്കിന്റെ വകുപ്പിലുള്‍പ്പെട്ടതാണ്” (കുഞ്ഞീദു മദനി, ഇസ്‌ലാമിന്റെ ജീവന്‍, കെ.എന്‍.എം പ്രസിദ്ധീകരണം)

മേല്‍ ഉദ്ധരണത്തില്‍ സൂചിപ്പിച്ച കാര്യങ്ങളുടെ മതവിധിയും പ്രമാണികതയും അന്യത്ര വിശദീകരിച്ചതിനാല്‍ കൂടുതല്‍ പറയുന്നില്ല . ഇതിന്റെ പൊരുള്‍ വ്യക്തമാണല്ലോ, ഔഷധ പ്രയോഗമെന്ന കാര്യകാരണ ബന്ധങ്ങള്‍ക്കു വിധേയമായ ചികിത്സയും പ്രാര്‍ത്ഥനയും മാത്രമാണ് ഇസ്‌ലാം അംഗീകരിച്ച ശമന മാര്‍ഗങ്ങള്‍. മന്ത്രിക്കാനോ ഖുര്‍ആന്‍ദിക്റ് വചനങ്ങള്‍, അല്ലാഹുവിന്റെ നാമങ്ങള്‍ പോലുള്ളവ എഴുതിക്കെട്ടാനോ മതം അംഗീകരിക്കുന്നേയില്ല! വലിയ ശബ്ദത്തില്‍ മുജാഹിദ് പ്രസ്ഥാനം കേരളമാകെ ഇത് പാടി നടന്നിരുന്നു. പിന്നീട് ചില മൗലിക മാറ്റങ്ങള്‍ അവരില്‍ കാണാനായി. ജിന്ന് ശ്വൈാന്‍ എന്നിവയുടെ ഉപദ്രവം, അതുപോലെ സിഹ്റ് കൊണ്ട് ശാരീരികമായും മാനസികമായും ഉണ്ടാവുന്ന വിഷമതകള്‍, ശ്വൈാന്‍ കേറലും ചികിത്സിച്ച് ഇറക്കലും ഒക്കെ പ്രസ്ഥാനത്തെ പിടിച്ചുലച്ചു. ഇതൊക്കെ സമര്‍ത്ഥിക്കുന്ന കൃതികളും ഉപകൃതികളുമുണ്ടായി. ഇതു സംബന്ധമായി വിരചിതമായ ഒരു മുജാഹിദ് പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കാം:

“മരുന്ന്, ഗുളിക, ഓപറേഷന്‍ , ഉഴിച്ചില്‍, തടകല്‍ തുടങ്ങിയ ഭൗതിക ചികിത്സകളല്ലാതെ ആത്മീയ ചികിത്സ എന്നൊന്ന് ഇല്ലേയില്ല എന്ന് തെറ്റിദ്ധരിച്ച ചിലരുണ്ട്. എന്നാല്‍, ഒരുതരം ആത്മീയ ചികിത്സാമുറ തന്നെ ഇസ്‌ലാമിനുണ്ട്” (ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുക്വ്യഃ ശറഇഃ ഒരു പ്രമാണിക പഠനം, പു:66) മന്ത്രത്തെ ന്യായീകരിക്കാനിറക്കിയ പുസ്തകത്തില്‍ നിന്നാണ് ഈ പരാമര്‍ശങ്ങള്‍.

മുജാഹിദ് പ്രസ്ഥാനത്തിന് സംഭവിച്ച മുന്‍കാലാബദ്ധങ്ങള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ ആരെയും പേടിക്കേണ്ടെന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ ഉപദേശം നല്‍കിയിട്ടുമുണ്ട് (പു:69). അടിസ്ഥാന മുജാഹിദുകളെന്നവകാശപ്പെടുന്ന അബ്ദുറഹ്മാന്‍ സലഫി വിഭാഗവും തിരുത്തല്‍ വാദികളായ സകരിയ്യാക്കളും സിഹ്റിന്റെ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നവരാണ്. ഇവരില്‍തന്നെ ചിലര്‍ പൂര്‍വികാചാര്യരായ ഇബ്നുതൈമിയ്യയെയും ഇബ്നുല്‍ ഖയ്യിമിനെയുമൊക്കെ മാതൃകയാക്കി വിവിധ ചികിത്സാരീതികളും ശ്വൈാന്‍ ബാധക്ക് അടി ചികിത്സയും നടത്തിവരുന്നു. ഇതുകൊണ്ടുമാത്രം ഇവര്‍ നാളിതുവരെ പഠിപ്പിച്ച തൗഹീദ് ദൂരെ വലിച്ചെറിയേണ്ടി വന്നിരിക്കുന്നു. അഭൗതിക രീതിയിലുള്ള ഉപദ്രവം ദൈവേതരില്‍ നിന്നുണ്ടാവാമെന്നതിന്റെ പ്രഖ്യാപനമാണല്ലോ ഇത്. തനി യുക്തിവാദം പിന്‍തുടരുന്ന മോഡേണിസ്റ്റ് ഗ്രൂപ്പായ മടവൂര്‍ സംഘത്തിന്റെ തൗഹീദിന് പല പ്രതിസന്ധികള്‍ വേറെയുണ്ടെങ്കിലും ഈ പ്രശ്നം അവരെ പൊതുവെ ബാധിക്കില്ല. സിഹ്റ് ബാധ പോലുള്ള പ്രമാണ പ്രവാഹം സാക്ഷിനില്‍ക്കുന്ന വസ്തുതകളെ കണ്ണടച്ചും ഹദീസ് തള്ളിയും നിഷേധിച്ചുമൊക്കെയാണ് അവര്‍ പിടിച്ച് നില്‍ക്കുന്നത്. ഏതായാലും വിവിധ അന്തസ്സംഘര്‍ഷങ്ങളാല്‍ മുഖരിതമാണ് മുജാഹിദ് ലോകം. അവരുടെ തൗഹീദ് പുരയില്‍ എല്ലാവരും നഗ്നരാണെന്നത് ഇതിനകം ലോകത്തിനു ബോധ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

സകരിയ്യയുടെ മഞ്ഞക്കണ്ണ്

ഒരു മിമിക്രി ആര്‍ട്ടിസ്റ്റിന്റെ പ്രാവീണ്യത്തോടെ പരിഹാസം, കൂവല്‍, ഗോഷ്ടികാണിക്കല്‍ പോലുള്ള കലാപ്രകടനങ്ങള്‍ പരസ്യ സ്റ്റേജില്‍ അവതരിപ്പിക്കുന്ന മുജാഹിദ് മൗലവിയാണ് സകരിയ്യാ സ്വലാഹി. …ല്‍ ഊത്തുനടത്താനുള്ള കല്‍പന പോലും ഈ ആവശ്യാര്‍ത്ഥം ഉണ്ടായിട്ടുണ്ട്. അദ്ദേഹമല്ലാത്തവരെയൊക്കെ കൊത്തിവലിക്കുകയാണ് ഇഷ്ടവിനോദം. ഈ “മഹാത്മാവി”നാണ് മുജാഹിദുകള്‍ക്കിടയിലെ മാര്‍ട്ടിന്‍ ലൂഥറാവാന്‍ നിയോഗമുണ്ടായിരിക്കുന്നത്. മുസ്‌ലിം ലോകത്തിനുനേരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന മലിന ജിഹ്വ ഇപ്പോള്‍ ആഭ്യന്തര സംഘര്‍ഷത്തിലാണ് തിളങ്ങിനില്‍ക്കുന്നത്. ആത്മീയ ചികിത്സ സമര്‍ത്ഥിക്കുന്നതിന് വേണ്ടി ഈ മൗലവി കൂട്ടുപിടിക്കുന്നത് ഹദീസ്, ഖുര്‍ആന്‍ പ്രമാണങ്ങള്‍ക്കുമപ്പുറം പൂര്‍വികരുടെ പ്രവര്‍ത്തനങ്ങളാണ്. നബി(സ്വ) യും സ്വഹാബത്തുമടക്കം സര്‍വ ഇസ്‌ലാമിക നേതാക്കള്‍ക്കും പുറമെ മുജാഹിദ് നേതാക്കളും ഇവ അംഗീകരിച്ചിരുന്നുവെന്നാണ് ന്യായം. അദ്ദേഹം എഴുതുന്നു: “ചുരുക്കത്തില്‍ കേരളത്തിലെ മുജാഹിദുകള്‍ മുന്പൊന്നും തീരെ ചര്‍ച്ചചെയ്യാത്ത ഒരു വിഷയമാണിതെന്ന് ആരു പറഞ്ഞാലും അത് വാസ്തവമല്ല എന്നു മനസ്സിലാക്കാനാണ് ഇത്രയും എഴുതിയത് (മേല്‍ പുസ്തകം പു :133). പഴയ മുജാഹിദ് പണ്ഡിതര്‍ തന്റെ അതേ വിശ്വാസക്കാരായിരുന്നുവെന്ന് തെളിയിക്കാന്‍ സകരിയ്യാ മൗലവി പ്രത്യേക താല്‍പര്യം കാണിക്കുന്നത് പ്രസ്ഥുത ഗ്രന്ഥത്തില്‍ ഉടനീളം കാണാം. പ്രത്യേകിച്ച് കെഎം മൗലവിയെ കൂടെ നിര്‍ത്താനുള്ള ശ്രമം. ചില ഭാഗങ്ങള്‍ ഇങ്ങനെ വായിക്കാം:

അമാനി മൗലവിയും അലവി മൗലവിയും ചേര്‍ന്നെഴുതി കെഎം മൗലവി പരിശോധിച്ച തഫ്സീര്‍ താഴെ പതിനഞ്ചില്‍ (പു:67)~ഒരു കാര്യം പ്രത്യേകം നാം ഓര്‍ക്കുക. അതായത് അമാനി മൗലവിയോ അലവി മൗലവിയോ കെ.എം മൗലവിയോ കണ്ണേറിനെ നിഷേധിച്ചിട്ടില്ല. കെ.എം മൗലവി പരിശോധിച്ച് സലഫീങ്ങളുടെ തഫ്സീര്‍ എന്നു സാക്ഷ്യപ്പെടുത്തിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം… (പുറം.104)

ഇങ്ങനെയൊക്കെ പുകഴ്ത്തി കെഎം മൗലവി അടക്കം തന്റെ കൂടെയാണെന്ന് സമര്‍ത്ഥിക്കുകയാണ് സകരിയ്യ മൗലവി. ആര് ആരുടെയൊക്കെ കൂടെയാണെന്ന് മുജാഹിദ് ഗ്രൂപ്പുകളിയുടെ എരിവും പുളിയുമാകയാല്‍ നമുക്കതില്‍ വലിയ താല്‍പര്യമില്ല. എന്നാല്‍, കെഎം മൗലവിയെ എഴുന്നള്ളിച്ച് മന്ത്രം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന സകരിയ്യാ സ്വലാഹിക്കു പക്ഷേ, അദ്ദേഹത്തില്‍ പൂര്‍ണവിശ്വസമില്ല എന്നത് കേവലം യാദൃഛികമാവാന്‍ തരമില്ല. തന്റെ സ്വന്തം മതത്തെ പിന്തുണക്കുന്നിടത്തോളമേ സകരിയ്യക്ക് കെഎം മൗലവി ആധികാരികമാവുന്നുള്ളു. മറിച്ചു പറഞ്ഞിടത്ത് അദ്ദേഹത്തെയും തള്ളിമാറ്റാന്‍ ഈ മൗലവിക്ക് യാതൊരു സങ്കോചവുമില്ല. കെഎം മൗലവിയുടെ മറ്റു ചില ആദര്‍ശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം സ്പഷ്ടമാവും. അദ്ദേഹം എഴുതി:

ഉറുക്കും മന്ത്രങ്ങളും താഴെപറയുന്ന മൂന്ന് ശര്‍ത്വുകളോട് കൂടിയായിരുന്നാല്‍ ജാഇസാകുമെന്ന് തെളിയുന്നതാണ്… അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ളവ (മുതലായവ) ശിര്‍ക്കില്‍ പെടുകയില്ല (കെഎം മൗലവിയുടെ ഫത്വകള്‍, പുറം 16). ഈ ഗ്രന്ഥം സകരിയ്യ സ്വലാഹി സുലഭമായി ഉദ്ധരിക്കുന്നുണ്ട്. എന്നിട്ടും കെഎം മൗലവി അംഗീകരിക്കുന്ന ഉറുക്ക് കെട്ടുക എന്ന ചികിത്സാരീതി സക്കരിയ്യക്ക് ശിര്‍ക്കുതന്നെയാണിപ്പോഴും (ജിന്ന് പുസ്തകം പുറം 66 കാണുക). ഉറുക്ക് കെഎം മൗലവിക്ക് അനുവദനീയമാണെങ്കിലും ഈ മൗലവിക്കത് നിഷിദ്ധമായി തുടരുന്നു. തിരുത്തല്‍വാദിയാകുന്നതില്‍ സകരിയ്യക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉറുക്കും അദ്ദേഹം സമര്‍ത്ഥിക്കേണ്ടതായിരുന്നു. ഇവിടെ മഞ്ഞ കണ്ണുകള്‍ തുറന്നാണ് മൗലവി കാഴ്ചകള്‍ കണ്ടത്. ഇത് തനി മഠയത്തമാണ്. താന്‍ എഴുന്നള്ളിച്ച വാദങ്ങള്‍ക്കു പ്രമാണമായിട്ട് നേതാക്കളെ തപ്പിയെടുത്തതില്‍പോലും ആത്മ വഞ്ചന പ്രകടിപ്പിക്കുകയാണ് സ്വലാഹി. മത പ്രമാണങ്ങള്‍ക്കു നേരെ ചെയ്തു ശീലിച്ച പ്രകാരം സ്വന്തം നേതാക്കളുടെ വാക്കുകളിലും അദ്ദേഹം ഒളിച്ചുകളി നടത്തിയെന്നത് പക്ഷേ, സകരിയ്യ മൗലവിയെ അറിയുന്നവര്‍ക്ക് കൗതുകജനകം പൊലുമല്ലല്ലോ.

ഈ ഉപദേശം മന്ത്രത്തിനു മാത്രമോ.?

സക്കരിയ്യ മൗലവി നടത്തുന്ന ഒരു വിലാപം ശ്രദ്ധിക്കുക:

മുന്‍ഗാമികളായ സലഫീ പണ്ഡിതന്‍മാര്‍ക്കോ മുന്‍കാല മുജാഹിദുകള്‍ക്കോ ഇത്തരം വിഷയങ്ങള്‍ എഴുതുന്നതിനോ ചര്‍ച്ച ചെയ്യുന്നതിനോ യാതൊരു സങ്കോചവും അപകര്‍ഷബോധവും ഉണ്ടായിരുന്നില്ല … എന്നാല്‍ ഇന്നാവട്ടെ മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ പറഞ്ഞ അതേ വിഷയം പറയാന്‍ നാം പലകാരണങ്ങളാല്‍ മടിച്ചു നില്‍ക്കുന്നു…. മുന്‍ഗാമികള്‍ പറഞ്ഞ അതേ കാര്യങ്ങള്‍ ഇന്ന് പറയുമ്പോള്‍ പറയുന്നവരെ നിയന്ത്രിക്കണമെന്നും മറ്റും വിവരമില്ലാത്ത പൊതുജനം മുറവിളി ഉയര്‍ത്തുന്നു (അതേ പുസ്തകം, 134).

പാവം! കേട്ടു കൊടുക്കേണ്ടതു തന്നെയാണ് ഈ രോധനം. പൂര്‍വികര്‍ പറഞ്ഞതിന് വിരുദ്ധമായി നിലകൊള്ളുന്നത് കഠിനമായ അപരാധം തന്നെയാണ്. എന്നാല്‍ സകരിയ്യാ മൗലവിയോട് സ്നേഹ ബുദ്ധ്യാ അന്വേഷിക്കേണ്ട ഒരു കാര്യമുണ്ട്. ഇത് സ്വന്തം പുത്തന്‍വാദമായ മന്ത്രിക്കുന്നതില്‍ മാത്രം മതിയോ? ഇസ്തിഗാസ, തവസ്സുല്‍, ഖബര്‍ സിയാറത്ത്, സ്ത്രീ ജുമുഅ ജമാഅത്ത് പോലുള്ള വിഷയങ്ങളില്‍ പൂര്‍വികര്‍ സകരിയക്കുപോലും സ്വീകാര്യമാവാതിരിക്കാമോ? അവര്‍ പറഞ്ഞതും ചെയ്തതും നമുക്കു പറ്റില്ലേ? ഇസ്തിഗാസ കൊണ്ട് പൂര്‍വികര്‍ മുശ്രിക്കാകുന്നില്ലെങ്കില്‍, സമകാലികര്‍ എങ്ങനെ തൗഹീദിന് പുറത്താവാനാണ്? അവര്‍ ചെയ്ത മന്ത്രം നമുക്ക് വേണമെങ്കില്‍ മറ്റുള്ളവ എന്തുകൊണ്ട് വര്‍ജ്യമാവണം?

ആഖിറത്തില്‍ വിജയം നേടാന്‍ ഇക്കാര്യങ്ങള്‍ക്കൂടി പരസ്യമായി അംഗീകരിക്കുക. അതാണ് വൈജ്ഞാനിക സത്യസന്ധത.



ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

മദീനയിലെ ആചാരങ്ങള്‍: ചരിത്രകാരന്‍ പറയുന്നത്


മദീനയിലെ ആചാരങ്ങള്‍: ചരിത്രകാരന്‍ പറയുന്നത്● 0

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

പുണ്യമദീനയില്‍ ജനിച്ചുവളര്‍ന്ന മഹാ സാത്വികനായ ചരിത്രകാരനാണ് മുഹമ്മദ് കിബ്രീത്ബ്നു അബ്ദില്ലാഹില്‍ ഹുസൈനി(റ). ഹി. 1011ല്‍ ജനിച്ചു 1070/എഡി 1660ല്‍ മദീനയില്‍ വഫാത്തായി. മദീനയെക്കുറിച്ചുള്ള ഒട്ടേറെ സ്നേഹകാവ്യങ്ങള്‍ ഇദ്ദേഹത്തിന്‍റേതായുണ്ട്. മദീനയില്‍ നിന്നും അല്‍അസ്ഹറില്‍ നിന്നും വിവിധ ജ്ഞാനശാഖകളില്‍ പ്രാവീണ്യം നേടി. അറബി ഭാഷയില്‍ അഗ്രഗണ്യനാണെന്നു തെളിയിക്കുന്നു അദ്ദേഹത്തിന്റെ ഗദ്യപദ്യങ്ങള്‍. ഹനഫീ മദ്ഹബുകാരനായിരുന്നു. തസ്വവ്വുഫില്‍ അഗാധമായി ഇറങ്ങിച്ചെന്നു. തന്റെ യാത്രാനുഭവങ്ങളാണ് രിഹ്ലതുശ്ശിത്താഇ വസ്വൈഫ്. കോണ്‍സ്റ്റാന്‍റിനോപ്പിള്‍, ഡമസ്കസ്, ഈജിപ്ത് നാടുകളിലൂടെയുള്ള ആത്മീയവൈജ്ഞാനിക യാത്രയുടെ നേരനുഭവങ്ങള്‍. വിവരണത്തിനിടയില്‍ അടിക്കടിയുള്ള സ്വന്തം കവിതകള്‍ രചനക്ക് താളാത്മകത സമ്മാനിക്കുന്നു.

തന്റെ ഭാഷാപടുത്വം വെളിപ്പെടുത്തുന്ന മറ്റൊരു രചനയാണ് നസ്റുന്‍ മിനല്ലാഹി വ ഫത്ഹുന്‍ ഖരീബ്. ദാരിദ്ര്യസമ്പന്നതയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അല്‍മത്വ്ലബുല്‍ ഹഖീര്‍ ഫീ വസ്ഫില്‍ ഗനിയ്യി വല്‍ ഫഖീര്‍ അതിഗംഭീരമാണ്. തന്റെ ഇരുപതു അമൂല്യ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ വളരെ ശ്രദ്ധേയമായതാണ്, മദീനയുടെ പുണ്യം പറയുന്ന അല്‍ ജവാഹിറുസ്സമീന ഫീ മഹാസിനില്‍ മദീന. പുണ്യമദീനയുടെ മഹത്ത്വം അനുഭവിക്കാന്‍, ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നും മദീനയില്‍ വന്ന് കുടിലുകെട്ടിപ്പാര്‍ക്കുന്നവരുടെ സംഖ്യ വളരെ ഉയര്‍ന്നു. പതിനൊന്നാം നൂറ്റാണ്ടിലാണ് അല്ലാമാ കിബ്രീത് മദീനയില്‍ വസിക്കുന്നത്. മതപരിഷ്കരണവാദികളുടെ കര്‍സേവ ആരംഭിക്കുന്നതിന് ഒന്നര നൂറ്റാണ്ടു മുമ്പ് ഹി. 1048ല്‍ പൂര്‍ത്തീകരിച്ച ഈ ഗ്രന്ഥത്തില്‍ അന്നത്തെ ജനബാഹുല്യം നിമിത്തം നേരിട്ട ജീവിത പ്രയാസങ്ങളുടെ നേര്‍ചിത്രങ്ങള്‍ കാണാവുന്നതാണ്.

തദ്ദേശീയര്‍ക്കെന്നപോലെ വിദേശികള്‍ക്കും മദീന സഹായമാണെന്നതാണ് വിശുദ്ധ നഗരിയുടെ മറ്റൊരു പുണ്യം. പരക്ഷേമ താല്‍പര്യമാണതിലെ രഹസ്യം. ചരിത്രകാരന്‍ അന്നാട്ടിലെത്തുന്നവരുടെയും തദ്ദേശീയരുടെയും അന്യരെ സേവിക്കാനുള്ള മനോഭാവത്തെക്കുറിച്ച് പറയുന്നു. ഗ്രന്ഥം സമര്‍പ്പിക്കുന്നത് ഉസ്മാനിയ്യാ ഖലീഫ മുറാദുബ്നു അഹ്മദിനാണ്. സമഗ്രമായ രചനയായതുകൊണ്ടുതന്നെ, മദീനയിലെ ഉലമാക്കളുടെയും വിശ്വാസികളുടെയും ഇസ്‌ലാമിക സംസ്കാരത്തെക്കുറിച്ചുള്ള തൃപ്തികരമായ വിവരണം ഇതില്‍ ലഭ്യമാണ്. അശ്ശഫാഅത്ത യാ മന്‍ യസ്തഗീസു ബിഹില്‍ മക്റുബു ഇദാ ളാഖത് ബിഹില്‍ ഹിയല്‍ (മാര്‍ഗമേതുമില്ലാതെ കഷ്ടപ്പെടുന്നവര്‍ ഇസ്തിഗാസ ചെയ്യുന്ന നേതാവേ ശഫാഅത്ത് ചെയ്യണേ) എന്ന തുടക്കം തന്നെ ഗംഭീരമായിട്ടുണ്ട്. മദീനയുടെ മഹത്ത്വങ്ങള്‍ ഒന്നൊന്നായി വിവരിക്കുന്ന കൂട്ടത്തില്‍ ചിലത് കേള്‍ക്കാം.

ഹദീസില്‍ വന്ന പ്രകാരം കുഷ്ഠരോഗത്തിനു സിദ്ധൗഷധമാണ് മദീനയുടെ മണ്ണ്, മറ്റു രോഗങ്ങള്‍ക്കും ശമനം തന്നെ. സലഫും ഖലഫും തിരിച്ചറിഞ്ഞ വാസ്തവമാണത്.

വല്ല വിഷമമോ രോഗമോ പിടികൂടിയാല്‍ തിരുഖബ്ര്‍ ശരീഫിനടുത്തു ചെന്ന് സഹായം തേടിയാല്‍ അല്ലാഹു അത് ശമിപ്പിക്കാതിരിക്കില്ല. വിശ്വാസത്തിന്റെ ഏറ്റവ്യത്യാസമനുസരിച്ച് ഫലപ്രാപ്തിയില്‍ ഏറ്റവ്യത്യാസമുണ്ടാകാറുണ്ട്.

ഒരു തദ്കിറയില്‍ ഞാന്‍ കണ്ടിട്ടുണ്ട്; ആര്‍ക്കെങ്കിലും ചെങ്കണ്ണ് ബാധിച്ചാല്‍ തിരുദൂതരുടെ ഖബ്ര്‍ ശരീഫിനു നേരെ തിരിഞ്ഞുനിന്ന് താഴെ പറയുന്ന ഈരടികള്‍ ആവര്‍ത്തിച്ചു ചൊല്ലിയാല്‍ അസുഖം ഭേദമാകുന്നതാണ്. ഗ്രന്ഥകര്‍ത്താവ് പറയുന്നു: എനിക്കു ചെങ്കണ്ണുണ്ടായപ്പോള്‍ നിര്‍ദേശിച്ച പോലെ ഞാന്‍ ചെയ്തു. എന്റെ വിഷമം നീങ്ങി. ഇതാണ് ബൈതുകള്‍:

അനന്‍തല്‍ മലാഇദു…..

(അങ്ങാണഭയം, അങ്ങാണു സഹായം മനുഷ്യര്‍ക്ക്! കണ്ണ് നഷ്ടപ്പെട്ടവന് കണ്ണു തിരിച്ചു നല്‍കിയ മുഅ്ജിസത്ത് അങ്ങയില്‍ നിന്നുണ്ടായതല്ലോ. അതിനാല്‍ എന്നെയൊന്ന് കടാക്ഷിക്കുക; എനിക്ക് ശമനം ലഭിക്കട്ടെ. ഏതൊരു കഠിന പ്രയാസങ്ങള്‍ക്കും അങ്ങയുടെ ഔദാര്യക്കടല്‍ പരിഹാരമാണ്).

സിയാറത്തിന്റെ പുണ്യവും മര്യാദയും വിവരിച്ചുകൊണ്ട് അല്ലാമാ കിബ്രീത് തുടരുന്നു: “ആ പുണ്യ കേന്ദ്രം സന്ദര്‍ശിക്കുവാന്‍ ഭാഗ്യം ലഭിക്കുകയെന്നതാണ് മഹാനേട്ടം. മഹത്തായ അനുഗ്രഹം!” തിരുദൂതരിലേക്ക് അഭിമുഖമായി നില്‍ക്കണമെന്ന അദബിനെക്കുറിച്ച് പറയുന്നതിങ്ങനെ: “ശ്രോതാക്കള്‍ക്കു വേണ്ടി ഖുതുബയില്‍ ഖിബ്ലക്കു പ്രതിമുഖമായി നില്‍ക്കുകയാണ് സുന്നത്തെങ്കില്‍ തിരുദൂതരെ ലക്ഷ്യം വെച്ച് അങ്ങോട്ടു മുഖം തിരിക്കലാണ് ഏറെ അനുയോജ്യം.” ഇരിക്കുന്നതിനേക്കാള്‍ നില്‍ക്കലാണ് ഉത്തമമെന്നും ഇരിക്കുകയാണെങ്കില്‍ കാല്‍മുട്ടു കുത്തിയാകണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. സിയാറത്തില്‍ അദബും ഇസ്തിഗാസയും നിറഞ്ഞുനില്‍ക്കണമെന്നാണ് മഹാനവര്‍കളുടെ ഉപദേശം.

രിഫാഈ(റ)യുടെ ഇസ്തിഗാസയും തിരുനബി(സ്വ)യുടെ വിശുദ്ധ കരങ്ങള്‍ പ്രത്യക്ഷമായതും അതില്‍ ചുംബിച്ചതുമെല്ലാം അനുസ്മരിക്കുന്നുണ്ട് ഗ്രന്ഥത്തില്‍. വിശുദ്ധ ഖുര്‍ആന്‍ 4/64ലെ “വലൗ അന്നഹും” അതിസമര്‍ത്ഥമായി വിശദീകരിക്കുന്ന ഭാഗം പ്രസ്തുത ആയത്തിലെ ഇസ്തിഗാസയെ മൂടിവെക്കാന്‍ ശ്രമിക്കുന്നവരുടെ ഉള്ളില്‍ ഇടിയും മിന്നലും ഉണ്ടാക്കുമെന്ന കാര്യം തീര്‍ച്ച.

പത്താം നൂറ്റാണ്ടിലെയും പതിനൊന്നാം നൂറ്റാണ്ടിലെയും വിശുദ്ധ മദീനയുടെ ചരിത്രം കണ്ടെത്താന്‍ ഏറെ സഹായകമാണ് അല്ലാമാ കിബ്രീതിയുടെ അല്‍ജവാഹിര്‍. മദീനയില്‍ നിന്നും ഹജ്ജിനു പുറപ്പെട്ട ഹാജിമാരുടെ സംഘം കര്‍മങ്ങള്‍ കഴിഞ്ഞ് മുഹറം ഒന്ന്, രണ്ട് ദിവസങ്ങളിലായി മദീനയില്‍ തിരിച്ചെത്തും. ബന്ധുക്കളും സുഹൃത്തുക്കളും പരസ്പര സന്ദര്‍ശനം സജീവമാകും. ദുആ ആവശ്യപ്പെടും. മുഹറം അഞ്ചിന് ഈജിപ്ത് സംഘം ഇതുവഴി കടന്നുപോകും. അവര്‍ ധാരാളമായി മദീനയില്‍ ധര്‍മം ചെയ്യും. ഉസ്മാനിയ്യ ഖലീഫമാരുടെ ഔദ്യോഗിക സംഭാവനകളാണവയില്‍ പ്രധാനം. ഇതേക്കുറിച്ച് ഹറമൈനിയുടെ മുഫ്തി ഖുതുബുദ്ദീനുല്‍ ഹനഫി(റ) പറഞ്ഞു: “ഉസ്മാനിയ്യ ഭരണകര്‍ത്താക്കളുടെ കാലത്തെന്നപോലെ മറ്റൊരു കാലത്തും മദീന നിവാസികള്‍ സുഭിക്ഷത അനുഭവിച്ചിട്ടില്ല. അല്ലാഹു അവരെ അന്ത്യനാള്‍ വരെ നിലനിര്‍ത്തട്ടെ.”

ഈജിപ്ഷ്യന്‍ സംഘത്തെ നയിക്കുന്ന അമീര്‍ രിള്വാന്‍ ബേക് മഹാമനുഷ്യനാണ്. ഹറമൈനിയിലെ നിവാസികള്‍ക്കു അദ്ദേഹം ചെയ്യുന്ന ക്ഷേമധര്‍മങ്ങള്‍ സ്മരണീയമാണ്. അദ്ദേഹം മദീനയിലെത്തി രണ്ടാം രാത്രിയില്‍ മസ്ജിദുന്നബവിയുടെ അകത്തുവെച്ച് സുല്‍ത്താന്‍, മൗലിദ് പാരായണം ചെയ്യും. മദീനയുടെ അധികാരികളും സഹായികളും എങ്ങും വിളക്കുതെളിയിക്കും. സുഗന്ധം കത്തിക്കും. ആ മഹത്തായ മജ്ലിസില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം മധുരപലഹാരങ്ങള്‍ വിതരണം ചെയ്യും.

അല്ലാമാ കിബ്രീതിന്റെ മദീനാ വിവരണങ്ങള്‍ ഇനിയും ചരിത്രം പകര്‍ന്നുതരുന്നുണ്ട്. “റബീഉല്‍ അവ്വല്‍ ആദ്യ വെള്ളിയാഴ്ച രാവിന് അഹ്മദ് ബദവിക്കുണ്ടായ മൗലിദ് ഗംഭീരമായി നടക്കും. അതിന് ജനഹസ്രം പങ്കെടുക്കും. പന്ത്രണ്ടാം രാവിന്, മുത്തുനബിയുടെ മൗലിദ് അതിവിശിഷ്ടമായി ആഘോഷിക്കപ്പെടും. റബീഉല്‍ അവ്വല്‍ എട്ടിനാണ് തിരുനബി(സ്വ) പിറന്നതെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും ഹദീസ്ചരിത്രപണ്ഡിതന്മാരുടെ പക്ഷവും സ്വീകാര്യമായതും പന്ത്രണ്ടിന് എന്നു തന്നെയാണ്. അതനുസരിച്ചാണ് മൗലിദ് ആഘോഷം നടക്കാറുള്ളത്. എത്ര ശ്രേഷ്ഠമാണീ മാസം. അവിടത്തെ തിരുപ്പിറവിയിലൂടെ ഹൃദയങ്ങളില്‍ വസന്തം സൃഷ്ടിച്ച അല്ലാഹു പരിശുദ്ധന്‍…!

വിശുദ്ധപ്പിറവിയുടെ അത്യനര്‍ഘ മഹത്ത്വങ്ങളെക്കുറിച്ച് വാചാലമാവുകയാണ് അല്ലാമാ കിബ്രീത്: “ഈ മാസത്തിലെ ദിനങ്ങളില്‍ വിശ്വാസികളുടെ ചുണ്ടില്‍ നിറയെ പുഞ്ചിരിയാണ്. രാത്രികള്‍ പ്രകാശജ്വാലകളാല്‍ നിര്‍ഭരമാണ്. ഇന്നാളുകളിലെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടുന്നവയത്രെ! സല്‍കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നവയും. ഇബ്നുഹജര്‍(റ) പറഞ്ഞു: തിരുപ്പിറവി വെള്ളിയാഴ്ചയോ റമളാനിലെ വല്ല സമയത്തോ ആയിരുന്നെങ്കില്‍, സംശയിച്ചേനെ, ആ സമയങ്ങളുടെ പുണ്യമാണതെന്ന്, തിരുപ്പിറവിയുടേതല്ലെന്നും. എന്നാല്‍ പുണ്യപ്പിറവിയാണ് ഏറെ പുണ്യമെന്ന് വെളിപ്പെടുത്താന്‍ അല്ലാഹു തിരുപ്പിറവി റബീഇലേക്ക് മാറ്റി. അവിടുത്തെ ഖബ്റിടം മദീനയിലാക്കിയതുപോലെ. മക്കയിലായിരുന്നെങ്കില്‍, മക്കയുടെ സ്വന്തം ശ്രേഷ്ഠതയായി അതു കരുതപ്പെടുമായിരുന്നു. എന്നാല്‍ മദീനത്തേക്ക് നിശ്ചയിക്കുക വഴി ആ നാട് സ്വന്തമായി ശ്രേഷ്ഠമാക്കപ്പെട്ടു.”

അല്ലാമാ കിബ്രീത് റബീഉല്‍ ആഖിറിലേക്ക് കടക്കുകയാണ്: രണ്ടാം റബീഇലെ പന്ത്രണ്ടാം രാവിന് മസ്ജിദുന്നബവിയില്‍ വെച്ച് ഫാതിമാ ബീവി(റ)യുടെ മൗലിദ് നടക്കും. പകല്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെ മൗലിദും. ഈ രണ്ടു മാസങ്ങളില്‍ മറ്റേതു മാസങ്ങളേക്കാളേറെ വിവാഹം നടക്കാറുണ്ട് മദീനയില്‍.

തുടര്‍ന്നുള്ള മാസങ്ങളില്‍:

ജമാദുല്‍ ഊലായില്‍ ശൈഖ് അഹ്മദ്ബ്നു ഉല്‍വാന്‍ (ഹി. 665ല്‍ വഫാതായ യമനീ സ്വൂഫി പ്രമുഖനാണ് സ്വഫിയുദ്ദീനില്‍ അഹ്മദ്ബ്നു ഉല്‍വാന്‍) വിന്റെ മൗലിദാണ്. 21ന് പകല്‍ മൗലിദുല്‍ അഖ്ദസുല്‍ അബര്‍റ് എന്ന പേരിലുള്ള ഇബ്നു അറബി(റ)യുടെ മൗലിദാണുണ്ടാവുക.

ജമാദുല്‍ ഉഖ്റ 12നു പകല്‍ അഹ്മദ് രിഫാഈ(റ)ുടെ മൗലിദ് നടക്കാറുണ്ട്. ഈ മാസം അവസാന വ്യാഴാഴ്ച ധാരാളം പേര്‍ സയ്യിദുനാ ഹംസ(റ)യെ സിയാറത്തു ചെയ്യാന്‍ ഉഹ്ദിലേക്കു പോകും. യൗമുല്‍ ഫസ്ഹ് (ഫത്ഹ് എന്നര്‍ത്ഥം) എന്നാണീ ദിനം മദീനയില്‍ അറിയപ്പെടുക.

റജബുല്‍ അസ്വമ്മ് ആദ്യ വെള്ളിയാഴ്ച ശൈഖ് ബദ്റുദ്ദീനില്‍ ആദിലി(റ)യുടെ മൗലിദാണ് നടക്കുക. റുസ്തമിയ്യ മദ്റസയുടെ മുന്നിലുള്ള സാവിയയിലാണ് ഈ ചടങ്ങ്. ഈ മാസം പന്ത്രണ്ടാം രാവില്‍ ഹംസ(റ)നെ കൂട്ടമായി സിയാറത്തു ചെയ്യുക പതിവാണ്. അതില്‍ വന്‍ ജനക്കൂട്ടമാണുണ്ടാവാറ്. മദീനയിലെ വിശിഷ്ടമായ ഒരു ചടങ്ങാണിത്. ഉഹ്ദിലെ വാദീഖനാതില്‍ മദീനക്കാര്‍ ഒന്നടങ്കം ഖൈമ സ്ഥാപിക്കും. അവിടെ മനോഹരമായ അങ്ങാടി രൂപപ്പെടും.

ഹംസ(റ)യുടെ ജാറത്തിങ്കല്‍ പ്രഭാതം വരെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ഉണ്ടാകും. വിവിധ ഭാഗങ്ങളില്‍ വെച്ച് മൗലിദു പാരായണം കെങ്കേമമായി നടക്കും. ചുരുക്കത്തില്‍, മദീനയില്‍ തുല്യതയില്ലാത്ത ജനസാന്നിധ്യവും ആവേശവുമാണീ ചടങ്ങില്‍ കാണുക. പതിനാറാം പകലില്‍ അലി(റ)ന്റെ മസ്ജിദില്‍ വെച്ച് മൗലിദുണ്ടാകും. ഇരുപത്തഞ്ച് പകലിന് മക്കക്കാരായ സിയാറത്ത് സംഘം മദീനയിലെത്തും. അതൊരു നല്ല സന്ദര്‍ഭമാണ്. ഇരുപത്തേഴാം രാവിന്അന്നാണ് മിഅ്റാജ് രാവ്മസ്ജിദുന്നബവിയില്‍ വന്‍ ജനസാന്നിധ്യത്തില്‍ മൗലിദുണ്ടാകും.

ശഅ്ബാന്‍ ആദ്യ ദിവസം മക്കയില്‍ നിന്നെത്തിയ സന്ദര്‍ശക സംഘം തിരിച്ചുപോകും. പന്ത്രണ്ടാം രാവില്‍ മസ്ജിദുകളില്‍ മൗലിദ് പാരായണത്തിനായി പ്രഭാതം വരെ ആളുകള്‍ ഒത്തുകൂടും. പതിനഞ്ചാം രാവിന് ബറാഅത്ത് രാവ്മസ്ജിദുന്നബവിയില്‍ ഗംഭീര മൗലിദ് അരങ്ങേറും. ഈ രാത്രി വിവിധ ഇബാദതുകള്‍ കൊണ്ട് സജീവമാക്കുക പതിവാണ്.

മഹാഭൂരിപക്ഷം മുസ്‌ലിം നാടുകളിലും ബറാഅത്ത് രാവ് മധുര പലഹാരങ്ങളുടെ കൂടി രാവായിട്ടാണ് ആഘോഷിക്കപ്പെടാറുള്ളത്. ആ രാത്രിയുടെ മഹത്ത്വം പരിഗണിച്ച് മധുരമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാര്‍ ചെയ്യും. ഒന്നിച്ചിരുന്ന് ഭക്ഷിക്കും. മക്കയിലെയും മദീനയിലെയും നിവാസികള്‍ മുശബ്ബക് എന്ന ഒരിനം ഹല്‍വയാണ് സവിശേഷമായി ഉണ്ടാക്കാറുള്ളത്. അതേക്കുറിച്ച് കവിതകള്‍ വരെയുണ്ട്.

വിശുദ്ധ റമളാന്‍മസ്ജിദുകളില്‍ എങ്ങും ഖുര്‍ആന്‍ പാരായണം. രാവും പകലും സ്വകാര്യമായും പരസ്യമായും. ഇമാം തിര്‍മുദി(റ)യുടെ ശമാഇല്‍, ബഗവി(റ)യുടെ മസ്വാബീഹ്, ഖാളി ഇയാളി(റ)ന്റെ മശാരിഖുല്‍ അന്‍വാര്‍, സ്വഹീഹുല്‍ ബുഖാരി തുടങ്ങിയ ഹദീസ്, തിരുചരിത ഗ്രന്ഥങ്ങള്‍ ധാരാളമായി ദര്‍സ് നടത്തപ്പെടും. രാത്രിയില്‍ എങ്ങും അലങ്കാര വിളക്കുകള്‍. അതിന്റെ പശ്ചാത്തലത്തില്‍ തറാവീഹ് നിസ്കാരം. എല്ലാവരും തറാവീഹില്‍ ഖുര്‍ആന്‍ ഖത്മ് ചെയ്യും. ഖത്മിന്റെ അന്ന് വന്‍ ജനസാന്നിധ്യമുണ്ടാകും. ചില പള്ളികളില്‍, തറാവീഹ് ജമാഅത്തിനു ശേഷം പ്രത്യേക തൂക്കുവിളക്കുകള്‍ സ്ഥാപിച്ച്, ഇസ്തിഗാസാ കാവ്യം വിത്രിയ്യ പാരായണം ചെയ്യും.

തിരുദൂതരുടെ മഹത്ത്വങ്ങള്‍ പറയുന്ന, അക്ഷരമാലാ ക്രമത്തില്‍ ആരംഭിക്കുന്ന മനോഹരമായ ഒരു പഞ്ചവരി കവിതയാണ് വിത്രിയ്യ. കര്‍ണാനന്ദകരമായ പ്രത്യേക താളത്തില്‍ ഓരോ വരിയും വായിക്കുമ്പോള്‍ സ്വലാതു ചൊല്ലി ജനം ജവാബ് ചെയ്യും. ഹോ, അതുകേട്ടാല്‍ കോരിത്തരിച്ചുപോകും! വട്ടത്തിലിരുന്ന് ചൊല്ലുമ്പോള്‍ വലതുഭാഗത്തു നിന്നും ഇടതുഭാഗത്തു നിന്നും മാറിമാറിയാണ് ബൈത്തുകള്‍ ചൊല്ലുക. മറ്റു ഖസ്വീദകളും ചിലപ്പോള്‍ പാരായണം ചെയ്യാറുണ്ട്. അത്താഴ സമയം വരെ നീണ്ടുനില്‍ക്കും ചടങ്ങുകള്‍. പിന്നെ ചില ദിക്റുകള്‍. വിശ്വാസികള്‍ക്ക് ഏറെ ഹൃദയശാന്തി ലഭിക്കുന്ന രാത്രികള്‍.

റമളാന്‍ 17ന് മദീനയില്‍ പാര്‍ക്കുന്നവര്‍ ഖുബാ മസ്ജിദിലേക്ക് നീങ്ങും. ഈ ദിവസം അവിടെ പോയി നിസ്കരിക്കുന്നത് പ്രത്യേക പുണ്യമാണെന്ന് അവര്‍ പറയുന്നു. മഹാഭൂരിഭാഗം തദ്ദേശീയരും അതില്‍ പങ്കെടുക്കും.

ഇങ്ങനെ കേള്‍ക്കാന്‍ ഇമ്പമുള്ള മദീനയുടെ കഥ ഇനിയും വിവരിക്കുന്നുണ്ട് അല്ലാമാ കിബ്രീത്(റ). വിശ്വാസികള്‍ക്ക് ആനന്ദവും മാതൃകയും പകരുന്നതാണവ. ഗ്രന്ഥം പരിശോധിച്ചിറക്കിയവര്‍ക്കും വ്യതിയാനക്കാര്‍ക്കും നിരന്തരം അസ്വസ്ഥതയും തലകറക്കവും സൃഷ്ടിക്കുന്നവയും.

ശിര്‍ക്ക് തൌഹീദ്




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി


ശിര്‍ക്ക് തൌഹീദ്...രണ്ടാം ഭാഗം


ഒന്നാം
തൌഹീദും ശിര്‍ക്കും കേവലം വിശ്വാസ പരമാണെന്നും അത് കര്‍മ്മത്തില്‍ വരില്ല എന്നും വളരെ വ്യക്തമായി തന്നെ നമ്മള്‍ മുകളില്‍ സമര്‍തിച്ചു...
വിശ്വാസത്തില്‍ ശിര്‍ക്ക് വരുന്നത് എങ്ങനെയെന്നും ഇതെല്ലാം രൂപത്തില്‍ ആണെന്നും വിവരിച്ചു....

അള്ളാഹു മാത്രമാണ് ആരാധനക് (ഇബാദത്തിനു) അര്‍ഹന്‍ എന്ന് വിശ്വസിക്കല്‍ തൌഹീദും,  അള്ളാഹു അല്ലാത്തവര്‍ക്ക് ആരാധനക് (ഇബാദത്തിനു) അര്‍ഹത കല്പിക്കലാണ് ശിര്‍ക്കും എന്ന് നമ്മള്‍ വിവരിച്ചു.... അപ്പോള്‍ ഇതില്‍ രണ്ടിലും വരുന്ന കാര്യം ഈ രണ്ടു കാര്യങ്ങളും ചെന്നെത്തുന്ന കാര്യം ആരാധന (ഇബാദത്ത്) ആണ്... എന്താണ് ഇബാദത്ത്...??? അല്ലാഹുവിനു വേണ്ടി നാം ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ സദ്കര്‍മ്മങ്ങളെയും അവനുള്ള ഇബാദത്ത് ആണെന്ന് സാര്‍വത്രികമായി പറയാറുണ്ട്. വഴിയില്‍ നിന്ന് മുള്ള് നീക്കലും, ഒരു സത്യാ വിശ്വസിയോടു സ്നേഹപൂര്‍വ്വം മന്ദഹസിക്കുന്നതും, സഹധര്‍മ്മിണിയുടെ വായില്‍ സല്ലാപപൂര്‍വ്വം തീറ്റ വസ്തുക്കള്‍ വച്ച് കൊടുക്കുന്നതെല്ലാം സദഖ ആണെന്ന് നബി(സ)പ്രഖ്യാപിച്ച ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്...നല്ല ഉദ്ദേശത്തോടു കൂടി ഇതെല്ലാം ഇബാദത്ത് ആക്കാംഎന്നാണ് ഇമാം നവവി(റ) അടക്കമുള്ള മുഹദ്ദിസുകള്‍ വ്യാഖ്യാനിക്കുന്നു. ഇതെല്ലാം സര്‍വ്വരും സമ്മതിക്കുന്നതുമാണ്. ഇതെല്ലാം സദ്‌ ഉദ്ടെഷപൂര്‍വ്വം നടത്തുമ്പോള്‍ ഇബാദത്ത് കര്‍മ്മങ്ങളും ആണ്. എന്നാല്‍ അല്ലഹുവിനല്ലാത്ത ഒരു സൃഷ്ടികള്‍ക്കും ചെയ്തു കൂടെന്നു ഈ ശരീ'അത്തില്‍ തീര്‍ത്തും വിലക്കപ്പെട്ട കര്‍മ്മമാണ്‌ സുജൂദ്. അല്ലാഹുവിനു തന്നെയും ശര'ഇ നിര്‍ദ്ദേശിച്ച സന്ദര്‍ഭങ്ങളില്‍ അല്ലാതെ സുജൂദ് വിലക്കപ്പെട്ടതാണ്‌. ഹരാമാണ്. ഇബാദത്തിന്റെ കര്‍മ്മങ്ങളില്‍ അങ്ങേ അറ്റതുള്ളതായി നമുക്ക് നിരൂപിക്കാന്‍ കഴിയുന്നതും സുജൂദ് ആണ്. അപ്പോള്‍ ചെറുതും വലുതുമായ ഇബാദത്തിന്റെ കര്‍മ്മങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നത് ആകണമല്ലോ ഇബാദത്തിനു പറയപ്പെടുന്ന നിര്‍വ്വചനം. ബഹുദൈവ വിശ്വാസികള്‍ ബിംബങ്ങള്‍ക്കും തങ്ങളുടെ ദൈവങ്ങല്കും മുമ്പില്‍ ചന്ദന തിരി കത്തിക്കുന്നത് തോറ്റ സാഷ്ടാങ്ങവും ശയന പ്രദക്ഷിണവും വരെ ആരാധാനാ കര്‍മ്മങ്ങള്‍ ആയി നടത്താറുണ്ട്. ഇവയെല്ലാം അവര്‍ ജല്പിക്കുന്ന പരദൈവങ്ങല്കുള്ള ഇബാദതുകലുമാനു. ഇവയും സന്മൂലം ഉള്‍ക്കൊള്ളുന്നത് ആവണമല്ലോ ഇബാദത്തിന്റെ നിര്‍വ്വചനം. അപ്പോളാണല്ലോ ഈ നിര്‍വ്വചന പ്രകാരമുള്ള ഇബാദത്ത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്; അവന്നു മാത്രമേ അതാകാവൂ; മറ്റാര്‍ക്കും ഇതിനു അവകാശമില്ല; അതിനാല്‍ മറ്റാര്‍ക്കും ഇതാകാവതുമല്ല; എന്ന് ഖുര്‍'ആന്‍ നിര്‍ദ്ദേശിക്കുന്നത് മനസ്സിലാകുകയുള്ളൂ..

ഇങ്ങനെ വിപുലാഷയമുള്ള    ഒരു നിര്‍വ്വചനം ഭാഷയും ശര'ഉമെല്ലാം വിലയിരുത്തിക്കൊണ്ട് ഖുര്‍'ആനിന്റെയും സുന്നത്തിന്റെയും വ്യാഖ്യാതാക്കളും വിശ്വാസ ശാസ്ത്രത്തിന്റെ ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്. അഖ്'സാ ഗായത്തില്‍ ഖു'ളുഇ വതാദല്ലുലി എന്നാണത്  (അബൂസ്സുഔദ് 1-13, നസഫി 1-38, ബൈളാവി 1,8) അങ്ങേയറ്റത്തെ വിനയവും താഴ്മയും എന്നാണു ഈ വാക്കിനര്‍ത്ഥം. മറ്റു ചിലരുടെ പ്രയോഗം "പാരമ്യതിലുള്ള ബഹുമാനം" എന്നാണു (റാസി 1-242). ഖുര്‍ആനിനെയും സുന്നതിനെയും വ്യാഖ്യാനിച്ച കഴിഞ്ഞ കാല ഇമാമുകള്‍ ആരും ഈ നിര'വചനത്തെ തള്ളി പറഞ്ഞിട്ടില്ല. മറ്റൊരു നിര്‍വചനം നല്‍കിയിട്ടുമില്ല. ഈജിപ്തിലെ വഹാബി തലവന്മാരും കേരളത്തിലെ വഹാബികളുടെ ആശയ സ്രോതസ്സുകളായ റഷീദ് രിളായും മുഹമ്മദ്‌ അബ്ദുവും മാത്രമാണ് ഇതിനു അപവാദം. ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടില്‍ ആണ് ഇവരുടെ പുതിയ നിര്‍വചനം പുറത്തു വരുന്നത്. മറഞ്ഞ വഴിയിലൂടെ ഉപകാരവും ഉപദ്രവവും പ്രതീക്ഷിച്ചു കൊണ്ട് ചെയ്യുന്ന വണക്കം എന്നാണു അവരുടെ നിര'വചനത്തിന്റെ ചുരുക്കം.

അങ്ങേ അറ്റത്തെ വിനയവും താഴ്മയും ആദരവും ആണല്ലോ ഇബാദത്ത്. വിനയം, ആദരവ്, താഴ്മ, എന്നതെല്ലാം മനസ്സിലകതുണ്ടാകുന്ന ഗുണങ്ങളാണ്. ഒരു വസ്തുവോ വ്യക്തിയോ തന്നെക്കാള്‍ ഉയര്‍ന്നതാണെന്ന് മനസ്സിലാകി ആ വ്യക്തിയുടെയോ വസ്തുവിന്റെയോ വലുപ്പവും സ്ഥാനവും അന്ഗീകരിക്കുകയും സമ്മതിക്കുകയും ആണ് വിനയവും ആദരവും. ഇതനുസരിച്ച് പെരുമാറുകയാണ് വിനായ പ്രകടനം-ആദര പ്രകടനം. ഇത് എല്ലാവരും സമ്മതിക്കും. ഇതിന്റെ "അങ്ങേ അറ്റം" എന്നാല്‍ ബഹുമാനിക്കാനും താഴ്മ പ്രകടിപ്പിക്കാനും കഴിയുന്നതിന്റെ പരമാവധി എന്നാണല്ലോ അര്‍ഥം. മനസ്സില്‍ ബഹുമാനത്തിന്റെയും താഴ്മയുടെയും അങ്ങേ അറ്റം ആവുക, മാനിക്കപ്പെടുന്ന വസ്തുവോ വ്യക്തിയോ സ്ഥാനതിന്റെയും വലുപ്പതിന്റെയും അങ്ങേ അറ്റത് പ്രതിസ്ടിക്കപ്പെടുമ്പോലാണ്. അതായത് തന്റെ വിതാനത്തില്‍ നിന്നും തീര്‍ത്തും ഉയര്‍ന്നു നില്‍ക്കുന്ന- ഇനി അങ്ങോട്ട്‌ മറ്റൊരു വിതാനവും ഇല്ലാത്ത ഏറ്റവും ഉയര്‍ന്ന വിതാനത്തില്‍ ഒരു വ്യക്തിയെയോ വസ്തുവിനെയോ പ്രതിസ്ടിക്കുമ്പോള്‍ അങ്ങേ അറ്റത്തെ ബഹുമാനം കല്പിക്കലായി. അപ്പോള്‍ തോന്നുന്ന വിനയം അങ്ങേ അറ്റത്തെ വിനയമായി. സൃഷ്ടികള്‍ തമ്മില്‍ പലവിധേന ഏറ്റ വ്യത്യാസം ഉണ്ടെങ്കിലും സൃഷ്ടി എന്ന വിധാനത്തില്‍ എല്ലാവരും തുല്യമാണല്ലോ. ഈ തലത്തില്‍ നിന്നും തീര്‍ത്തും ഉയര്‍ന്നു നില്‍ക്കുന്ന വിതാനം സൃഷ്ടാവ്, യജമാനന്‍ എന്ന സ്ഥാനമാണ്. ഇതിനപ്പുറം ആര്‍ക്കും ഒരു സ്ഥാനവും കല്പിച്ചു കൊടുക്കാനില്ല താനും. അപ്പോള്‍ ഇതാണ് അങ്ങേ അറ്റത്തെ സ്ഥാനവും വലിപ്പവും.

ഉദാഹരണതില്ലൂടെ വ്യക്തമാക്കാം, നാം ഒരു വ്യക്തിയെ ബഹുമാനിക്കുന്നു. നമ്മെക്കാള്‍ ഉയര്‍ന്ന സ്ഥാനം അയാള്‍ക്ക്‌ കല്പ്പിക്കുംപോലാനല്ലോ ബഹുമാനം ഉണ്ടാവുക. നമ്മെക്കാള്‍ മുതിര്‍ന്ന ആള്‍ , ബാപ്പ, ഗുരുവര്യര്‍ , സദ്‌'വൃത്താന്‍ , രാജാവ്, ആത്മീയ ആചാര്യന്‍ , ഇതെല്ലാം ബഹുമാനത്തിനു കാരണങ്ങള്‍ ആണ്. മനുഷ്യരില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം നാം വിശ്വസിക്കുന്നത് നബിമാര്‍ക്കും മുര്സലുകള്‍ക്കും ആണ്. ഈ സ്ഥാനം വകവെച്ചു കൊടുത്താലും ബഹുമാനത്തിന്റെ അങ്ങേ അറ്റമോ പാരമ്യമോ ആവുന്നില്ല. എന്ത് കൊണ്ടെന്നാല്‍ നബി, റസൂല്‍ , എന്നത് അങ്ങേ അറ്റത്തുള്ള സ്ഥാനം അല്ല. മനുഷ്യ പദവികളില്‍ അങ്ങേ അറ്റതുള്ളത് ആണ് എന്നെ ഉള്ളൂ.  ഈ പദവിയില്‍ ഉള്ളവരും മനുഷ്യരാണ്. അല്ലാഹുവിന്റെ അടിമകളാണ്. സൃഷ്ടികളാണ്. ഈ നിലക് അവര്‍ നമ്മുടെ വിതാനത്തില്‍ ഉള്ളവരാണ്. മനുഷ്യന്‍, അടിമ, സൃഷ്ടി എന്നൊക്കെ നമ്മെയും അവരെയും വിശേഷിപ്പിക്കാമല്ലോ. ഇതിനപ്പുറം ഉള്ളതും അതിനപ്പുറം ഇല്ലാത്തതും ആയ പാരമ്യ സ്ഥാനമാണ് "റബ്ബ്" എന്നത്. യജമാനന്‍ , ഉടമക്കാരന്‍ എന്നര്‍ത്ഥം. അടിമയുടെയും സൃഷ്ടിയുടെയും മുഴുവന്‍ തലങ്ങളില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന സ്ഥാനമാണിത്. ഇതിനപ്പുറം ഇനി ഒരു സ്ഥാനം ഇല്ല താനും. ഈ പരമോന്നത സ്ഥാനം ഒരു വ്യക്തിക്കോ വസ്തുവിണോ കല്‍പ്പിക്കുന്നതും ഈ സ്ഥാനത് അതിനെ പ്രതിഷ്ടിക്കുന്നതും ആണ് അങ്ങേ അറ്റത്തെ ബഹുമാനം. അങ്ങേ അറ്റത്തുള്ള ആദരവ്. ഈ സ്ഥാനം നാം അംഗീകരിച്ചു കൊടുക്കുന്ന വസ്തുവിനോടോ വ്യക്തിയോടോ നമുക്കുണ്ടാകുന്ന വിനയവും താഴ്മയും അങ്ങേ അട്ടതുല്ലതാണ്. ഇതാണ് ഇബാദത്ത്.

ഇപ്പോള്‍ കാര്യം വളരെ വ്യക്തമായി. മനുഷ്യ മനസ്സുകളില്‍ ഉദിക്കുന്ന സ്ഥാനങ്ങളില്‍ ഏറ്റവും പാരമ്യമായ സ്ഥാനം-റബ്ബ്-അല്ലെങ്കില്‍ സൃഷ്ടാവ് എന്ന പദവി-ഏതെങ്കിലും ഒരു വസ്തുവിന് കല്പിക്കുകയും അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നുവോ ആ വസ്തുവിന് മുന്‍പില്‍ വിനയവും താഴ്മയും പ്രകടിപ്പിക്കുകയാണ് ഇബാദത്ത്. ഇങ്ങനെയാണല്ലോ ഭാഷയും ശര'ഉം മനസ്സിലാക്കിയ ഇമാമുകള്‍ എല്ലാം ഇബാദതിനെ നിര്‍വ്വചിച്ചത്‌. ഇങ്ങനെ വരുമ്പോള്‍ രബ്ബെന്ന വിശ്വാസത്തോടെ അതായത് ഉടമക്കാരന്‍ , യജമാനന്‍ , എന്ന നിലക്ക് ഏതൊരു വസ്തുവിനോട് എന്തുതരം കര്‍മ്മങ്ങള്‍ കൊണ്ടും അനുഷ്ടാനങ്ങള്‍ കൊണ്ടും താഴ്മ പ്രകടിപ്പിച്ചാലും അതെല്ലാം ആ ഉടമക്കാരന് ചെയ്യുന്ന ഇബാദതായി.  കര്‍മ്മങ്ങള്‍ ചെറുതോ വലുതോ ആവട്ടെ. അപ്പോള്‍ ബിംബങ്ങള്‍ക്ക് ഉള്ള ഇബാദത്ത് കര്മ്മങ്ങളെയും അല്ലാഹുവിനുള്ള ഇബാദത്ത് കര്മ്മങ്ങളെയും മുഴുവന്‍ ഉള്‍ക്കൊള്ളുന്ന നിര്‍വചനമാണ് "പരമമായ ബഹുമാനം", "അങ്ങേയറ്റത്തെ വിനയവും താഴ്മയും" എന്നത്. ഇത് സുതരാം വ്യക്തമാണ്.

ഇപ്രകാരമാല്ലാതെ വിനയം പ്രകടമാക്കുന്ന കര്‍മ്മങ്ങളില്‍ അങ്ങേ അറ്റതുള്ളത് എന്നാണു ഈ നിര'വചനത്തെ വിലയിരുതുന്നതെങ്കില്‍ സുജൂദ് എന്ന കര്‍മ്മം മാത്രമാണ് ഇബാദത്ത് എന്ന് വരും.



ശിര്‍ക്ക് തൌഹീദ്...ഒന്നാം ഭാഗം


1920-കള്‍ക്ക് ശേഷം വന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കേരള മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടായ ഫിത്ന ചെറുതൊന്നും അല്ല.... പരമ്പരാഗതമായി മുസ്ലിംകള്‍ പ്രവര്‍ത്തിച്ചു  വരുന്നു പല കാര്യങ്ങളും ശിര്‍ക്ക് ആണെന്നും കുഫ്ര്‍ ആണെന്നും വാദിച്ചു കൊണ്ട് സുന്നീ പണ്ഡിതന്മാരെയും സാധാരക്കരെയും കൂട്ടമായി മുശ്രിക്കും കാഫിറും ആക്കാന്‍ ഇറങ്ങി തിരിച്ചു.... ആ സമയത്ത് പാകപ്പെട്ട ഒരു കൂട്ടര്‍ കൂടെ ഇല്ലാത്തത് കൊണ്ട് തന്നെ അത് വ്യക്തമായി പറയാന്‍ ഈ സംഘത്തിന്റെ നേതാക്കന്മാര്‍ മുതിര്‍ന്നിരുന്നില്ല... ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴികെ.... മാത്രമല്ല ഇപ്പോഴത്തെ ആളുകള്‍ പരിപൂര്‍ണ്ണമായി നിരാകരിക്കുന്ന പല സുന്നി ആശയങ്ങളും അവര്‍ അനുവര്‍ത്തിച്ചു വരികയും ചെയ്തിരുന്നു.....

പക്ഷെ ഇപ്പോള്‍ നിരുപാധികം തന്നെ ചില പാമര ജനങ്ങള്‍ മുസ്ലിംകളെ യാതൊരു ഉളുപ്പും ഇല്ലാതെ മുശ്രിക്കാക്കാന്‍ തുടങ്ങിയിരിക്കുന്നു... വ്യക്തിപരമായി പേരെടുത്തു പറഞ്ഞു കൊണ്ട് തന്നെ....  . കര്‍മ്മങ്ങളില്‍ ശിര്‍ക്ക് വരുമെന്ന് പറഞ്ഞു കൊണ്ട്  .. കുഫ്ര്‍ എന്താണ്, ശിര്‍ക്ക് എന്താണ് എന്ന് പോലും അറിയാത്ത  ഒരു പാമര ജനത്തെ ഇത്തരത്തില്‍ വളര്തിയെടുതിരിക്കുന്നു വഹാബി പ്രസ്ഥാനം .....

തൌഹീദ് എന്നതിന്റെ വിപരീതമാണ് ഇശ്രാക്.  ഇതിനെ ചുരുക്കി പറയുന്നതാണ് ശിര്‍ക്ക് എന്ന്.. കൂറ്, പങ്ക്, എന്നൊക്കെയാണ് ശിര്‍ക്ക് എന്നാ പദത്തിന്റെ ഭാഷാര്‍ത്ഥം... പക്ഷെ ഇപ്പോള്‍ ശിര്‍ക്ക് എന്ന് സര്‍വ്വ സാധാരണമായി ഉപയോഗിക്കുന്നത് ഇഷ്രാകിന്റെ അര്‍ത്ഥത്തില്‍ ആണ്... ശരീകിനെ സ്ഥാപിക്കുക എന്നതാണ് ഇഷ്രാകിന്റെ അര്‍ഥം...ശരീക് എന്നാല്‍ കൂറുകാരന്‍ എന്നര്‍ത്ഥം...

ശരീകിനെ സ്ഥാപിക്കുക് എന്നാല്‍ എന്താണ് ഉദ്ദേശം...??? ശരീക് ഉണ്ടെന്നു വിശ്വസിക്കുക തന്നെ... അതായത് അല്ലാഹുവിനു ശരീക് ഉണ്ടെന്നു ഒരാള്‍ തന്റെ  മനസ്സില്‍ സ്ഥാപിക്കുക. ഇതാണ് ഇശ്രാക്....
തൌഹീദ് വിശ്വാസത്തില്‍ മാത്രം ഉണ്ടാകുന്ന ഒരാശയമാണ് .... ഏകനായ അല്ലാഹുവില്‍ വിശ്വസിക്കാത്ത ഒരാള്‍ വിശ്വാസികള്‍ ചെയ്യുന്നത് പോലെ നോമ്പോ, നമസ്കാരമോ, സുജൂദോ ചെയ്യുന്നത് കൊണ്ട് തൌഹീദ് എന്ന് പറയുമോ...????അത് പോലെ തന്നെ തൌഹീദിന്റെ നേരെ വിപരീതമായ ശിര്‍ക്കും... അല്ലാഹുവിനു പങ്കുകാരില്‍ വിശ്വാസമില്ലാത്ത ഒരാള്‍ ബഹുദൈവ വിശ്വാസികള്‍ ചെയ്യുന്നത് പോലെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് മാത്രം ആ പ്രവര്‍ത്തിയെ ശിര്‍ക്ക് എന്ന് വിധി എഴുതുകയില്ല...കേവലം വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും തൌഹീദ് വരാത്തത് പോലെ തന്നെ കേവലം വാക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ശിര്‍ക്ക് വരില്ല...
പക്ഷെ അങ്ങനത്തെ ബഹുദൈവ വിശ്വാസികളുടെ പ്രവര്‍ത്തികള്‍ ഒരാള്‍ ചെയ്‌താല്‍ കാഫിരാനെന്നു വിധി എഴുതാം... അതായത് മുസ്ലിമായ ഒരാള്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുന്ന രിദ്ദത് സംഭവിച്ചതായി ചില പ്രവര്‍ത്തികള്‍ മൂലം വിധി എഴുത്തും.... കാരണം വിശ്വാസം, പ്രവര്‍ത്തി, വാക്ക്, എന്നിവ മൂന്നു കൊണ്ട് സംഭവിക്കുന്നതാണ് ഇസ്ലാമില്‍ നിന്ന് പുറത്തു പോകല്‍ (രിദ്ദത്) എന്ന കുഫ്ര്‍...

അല്ലാഹുവിങ്കല്‍ കാഫിരാവുക എന്നത് വിശ്വാസം കൊണ്ട് മാത്രം സംഭവിക്കുന്നത് ആണെങ്കിലും ഒരു ഇസ്ലാമിക ഭരണ കൂടത്തിനു കീഴിലുള്ള പൌരന്മാരെ കാഫിരെന്നു വിധി കല്പിക്കാന്‍ ബാഹ്യമായ ചില പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്..(തുഹ്ഫ ശര്‍വാനി സഹിതം 9:81-92, നിഹായ 7:414-417, മുഗ്നി 4:133-136,) ശിര്‍ക്ക് അങ്ങനെയല്ല കുഫ്രില്‍ നിന്നുള്ള പ്രത്യേക ഇനമാണ് ശിര്‍ക്ക്

അല്ലാഹുവിന്‍ ശരീകിനെ വിശ്വസിക്കുക എന്ന കുഫ്ര്‍ മാത്രമേ ശിര്കില്‍ പെടുകയുള്ളൂ...കുഫ്ര്‍ ഇതിനേക്കാള്‍ വിപുലാര്‍ത്ഥത്തില്‍ ഉള്ള പദമാണ്. ഒരാള്‍ മുസ്'ഹഫിനെ നിസ്സരമാകി ചീന്തിയാലോ മുസ്'ഹാഫില്‍ തുപ്പിയാലോ കാഫിര്‍ ആയിപ്പോവും. ഈ പ്രവിര്‍ത്തി കുഫ്രു കൊണ്ട് വിധി കല്‍പിക്കാന്‍ പോന്നത്ര ഭീകര കുറ്റമാണ്. പക്ഷെ ഇത് കൊണ്ട് ശിര്‍ക്ക് വരികയില്ല. ശിര്‍ക്ക് കുഫ്രിനേക്കാള്‍ പരിമിതമാണ്.

മനുഷ്യരെയെല്ലാം ജീവികളെന്നു വിശേഷിപ്പിക്കരുന്ടെങ്കിലും ജീവികള്‍ എല്ലാം മനുഷ്യര്‍ അല്ലല്ലോ... ഇത് പോലെ ശിര്‍ക്ക് എല്ലാം കുഫ്ര്‍ ആണെങ്കിലും കുഫ്ര്‍ എല്ലാം ശിര്‍ക്ക് അല്ല...

ശിര്‍ക്ക് രണ്ടു തരം


അല്ലാഹുവിന്‍ കൂരുകാരെ വിശ്വസിക്കല്‍ രണ്ടു വിധമുണ്ട്.

ഒന്ന് )
അല്ലാഹുവിനെ പോലെ തന്നെ ഉണ്ടാകല്‍ അനിവാര്യമായ വേറെയും പടച്ചവന്മാരുന്ടെന്നു വിശ്വസിക്കുക. അതായത് ജഗന്നിയന്താവും സൃഷ്ടാവും ആയ ഏകസത്യ ദൈവത്തെയാണ് അല്ലാഹു എന്ന് വിളിക്കുന്നത്. ഈ അല്ലാഹു ആരാലും സൃഷ്ടിക്കപ്പെട്ടതല്ല. ഇല്ലായ്മ മുന്കടന്നിട്ടില്ലാതവനും എന്നും ഉണ്ടായിരുന്നവനും ആണ്. ഉണ്മ അവന്റെ അനിവാര്യ ഗുണമാണ്. ഇങ്ങനെയുള്ള ഒരു ദാത്(സത്ത) അല്ലാഹു ഏകന്‍ മാത്രമാണ്. ഇതാണ് സത്യം... എന്നാല്‍ ഇത് പോലെ മറ്റൊരു ദാതിനെയും അഥവാ പല ദാതിനെയും  മുമ്പേ ഉണ്ടായിരുന്നതായും ഉണ്മ അനിവാര്യമായി വിശ്വസിക്കുക ഇതാണ് അല്ലാഹുവിനു ശരിയായ കൂറുകാരനെ സ്ഥാപിക്കല്‍... ഇങ്ങനെ വാദിച്ചിരുന്ന പലരും ഉണ്ട്... ജൂതന്മാരില്‍ നിന്നും ബഹുദൈവ വിശ്വാസികള്‍ ആയി മാറിയ ഒരു വിഭാഗമാണ്‌ മജൂസികള്‍ . അഗ്നിയെ ആരാധിക്കുന്ന വിഭാഗം ആണിവര്‍. ഇവര്‍ തുല്യ ശക്തിയുള്ള രണ്ടു ദൈവങ്ങളില്‍ വിശ്വസിക്കുന്നു. നന്മകള്‍ സൃഷ്ടിക്കുന്ന "യസ്ദാന്‍ " എന്ന ദൈവവും തിന്മകള്‍ സൃഷ്ടിക്കുന്ന "ആഹ്രമന്‍ " എന്ന ദൈവവും. "സനവിയ്യത്" എന്ന വിഭാഗം "ഹലീം" "സഫീഫ്" എന്നീ രണ്ടു ദേവന്മാരെ ഇപ്രകാരം വിശ്വസിചിരുന്നതായും കാണുന്നു.  ഇങ്ങനെ ജഗന്നിയന്താവിന്റെ സ്രിഷ്ടിയല്ലാത്ത, സ്വയം തന്നെ എന്നുമുള്ള ഉണ്മയില്‍ അനിവാര്യമായ ബഹുദൈവങ്ങളില്‍ വിശ്വസിക്കുന്നതാണ്‌ ഒരു ശിര്‍ക്ക്. ഇത്തരം ബഹുദൈവ വിശ്വാസികള്‍ ഇന്നുമുണ്ട്. സൃഷ്ടിയും, സംഹാരവും, വേറെ വേറെ മൂര്തികല്ക് സങ്കല്‍പ്പിക്കുകയും ഈ മൂര്‍ത്തികള്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്ന ഇതിഹാസ കഥകള്‍ നമ്മുടെ നാട്ടിലെ ബഹുദൈവ വിശ്വാസികള്‍ക്കിടയില്‍ പ്രസിദ്ധം ആണല്ലോ... ബഹുദൈവങ്ങളില്‍ ഏതെങ്കിലും ഒന്നിനെ വലിയ ദൈവമായി വിശ്വസിക്കുന്നവര്‍കിടയിലും ഈ മഹാ ദൈവം മറ്റു ദേവന്മാരുടെയും ദേവിമാരുടെയും മുമ്പില്‍ തൊട്ടു പോവുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന കഥകളും പുരാണങ്ങളില്‍ നിറഞ്ഞു കിടപ്പുണ്ട്...

സാക്ഷാല്‍ ദൈവത്തിനു പ്രതിയോഗിയായി സങ്കല്പ്പിക്കപെടുന്ന ഇത്തരം പങ്കു ദൈവത്തിനു "നിദ്ദ്" എന്നാണു അറബിയില്‍ പറയുക. പ്രതിയോഗിയായ എതിരാളി എന്നാണു ഈ ശബ്ദത്തിനു അര്‍ഥം. فَلَا تَجْعَلُوا لِلَّهِ أَندَادًا, എന്ന് സൂരത് ബഖറയില്‍ അള്ളാഹു പറയുന്നുണ്ടല്ലോ... അള്ളാഹു എന്ന സത്യാ ദൈവത്തില്‍ വിശ്വസിക്കുന്ന-സര്‍'വേശ്വരനെ അങ്ങീകരിക്കുന്ന-ഒരു വിഭാഗവും എല്ലാ അര്‍ത്ഥത്തിലും അല്ലാഹുവിനോട് തുല്യനായ ഒരു പ്രതിയോഗിയെ-എതിര്‍ ദൈവത്തെ -വിശ്വസിക്കുന്നവരല്ല.  അങ്ങനെ ലോകത്ത് അറിയപ്പെട്ടിട്ടില്ല. എങ്കിലും മത്സരവും പരസ്പരം കീഴ്പ്പെടുതലും നടക്കുന്ന ദൈവങ്ങള്‍ ഏകദേശം തുല്യരും പ്രതിയോഗികളും ആയിരിക്കണമല്ലോ. ഇങ്ങനെ നോക്കുമ്പോള്‍ ഖുര്‍'ആനിന്റെ പ്രസ്തുത നിരോധനത്തെ അതിന്റെ യാതാര്‍ത്ഥ നിലക് തന്നെ പരിഗണിക്കുന്നതില്‍ അസാമ്ഗത്യമില്ല. ഇന്ത്യയിലെ ബഹുദൈവ വിശ്വാസികളെ പോലെ പലരും പ്രതിയോഗികളായ ബഹു ദൈവങ്ങളില്‍ വിശ്വസിക്കുന്ന വരാനെന്നു അവരുടെ കഥകളും പുരാണങ്ങളും നമ്മെ മനസ്സിലാക്കി തരുന്നു...

രണ്ടു)
ഷെയര്‍ ദൈവങ്ങളിലുള്ള വിശ്വാസത്തിന്റെ രണ്ടാമത്തെ രൂപം ആണ് പൊതുവില്‍ ബഹുദൈവ വിശ്വാസികളില്‍ പ്രചാരപ്പെട്ടത്. ആരാധനക് അവകാശമുള്ള പല ദൈവങ്ങളിലും വിശ്വസിക്കുക എന്നതാണിത്‌. സര്‍വേശ്വരനായ അല്ലാഹുവിനു പുറമേ ആരാധന ചെയ്യപ്പെടാന്‍ അര്‍ഹരായി വേറെയും ദൈവങ്ങളില്‍ വിശ്വസിക്കുമ്പോള്‍ , 'ഇബാദത്ത് ചെയ്യപ്പെടാനുള്ള അര്‍ഹത' എന്ന അല്ലാഹുവിനു മാത്രം പരിമിതമായ ഗുണത്തില്‍ അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളെ കൂടി ഷേയരുകാരാക്കുന്നുണ്ടല്ലോ.. ഇതാണ് ഈ ബഹുദൈവത്വതിലെ ഇശ്രാക്-ശരീകിനെ സ്ഥാപിക്കല്‍ . ബഹുദൈവ വിശ്വാസികളില്‍ എല്ലാ കാലവും വ്യാപകമായി നിലകൊണ്ടത് ഈ ശിര്‍ക്ക് ആണ്.  മക്കയിലെ മുശ്രിക്കുകളില്‍ മാത്രമല്ല അവര്‍ക്ക് ശിര്‍ക്ക് പകര്‍ന്നു കിട്ടിയത എവിടെ നിന്നാണോ ആ സമൂഹത്തിലും, അതിനു മുമ്പ് ആദം നബി(അ)ക്ക് ശേഷം ആദിമാനവിക സമൂഹമായ നുഹ് നബി(അ)യുടെ സമൂഹത്തിലും എല്ലാം ഈ ശിര്‍ക്ക് ആണ് വ്യാപകമായി നിലവില്‍ ഉണ്ടായിരുന്നത്. ഈശ്വര വിശ്വാസം ഉള്ള എല്ലാ സമൂഹങ്ങളിലും ഈ ശിര്‍ക്ക് തന്നെയാണ് പൊതുവേ ഉള്ളത്.

ഇപ്പറഞ്ഞ വിധം രണ്ടു ശരീകുമാരെ അല്ലഹുവിന്നോപ്പം ചേര്‍ക്കലാണ് തൌഹീദിനു വിരുദ്ധമായ ശിര്‍ക്ക്... ഇത് രണ്ടു പൂര്‍വ്വ കാലത്തെ ബഹുദൈവ വിശ്വാസികളില്‍ ഉണ്ടായിരുന്നു. ഇമാം നസഫി(ര)യുടെ പ്രസിദ്ധമായ ആഖാ'ഇടിന്റെ ശര്‍ഹില്‍ ഇമാം സ'അദുട്ദീനിതഫ്താസാനി(റ) പറയുന്നു : ശിര്‍ക്ക് വെക്കുക എന്നാല്‍ ഇലാഹാക്കുന്നതില്‍ - ദൈവികതയില്‍ അല്ലാഹുവിനു കൂറുകാരനെ സ്ഥാപിക്കല്‍ എന്ന് മാത്രമാനര്‍ത്ഥം. അല്ലാഹുവിനെ പോലെ ഉണ്മ അനിവാര്യമായ മറ്റൊരു ഇലാഹില്‍ വിശ്വസിക്കല്‍ അതല്ലെങ്കില്‍ ആരാധനക് അര്‍ഹാതയുല്ലതായി വേറെ ഇലാഹില്‍ വിശ്വസിക്കല്‍ . ഇങ്ങനെ രണ്ടു അര്‍ത്ഥമാണ് ഉള്ളതിതിനു. ഇങ്ങനെ രണ്ടു തരം ശിര്‍ക്കിന്റെ വിശ്വാസവും നിലവിലുണ്ടായിരുന്നു. ആദ്യതെത് മജൂസികള്‍ വിശ്വസിച്ചിരുന്നത് പോലെ. രണ്ടാമതെത് വിഗ്രഹാരാധകര്‍ വിശ്വസിച്ചിരുന്നത് പോലെയും. ഈ രണ്ടു വിശ്വാസങ്ങളും ഇല്ലാതെ അല്ലാഹുവിനു പറയുന്ന എന്തെങ്കിലും ഗുനങ്ങലോ നാമങ്ങളോ അല്ലാഹുവല്ലാത്ത സൃഷ്ടികളുടെ മേല്‍ പറയുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്നത് കൊണ്ട് മഹാപാപമായ ശിര്‍ക്ക് വരികയില്ല. ഇസ്ലാമില്‍ നിന്ന് പുറത്ത് പോവുകയില്ല (ശര്‍ഹുല്‍ ആഖാ'ഇദു - ഹാശിയതുല്‍ ഖയാലി, ശര്‍ഹുല്‍ ഉസ്വാം സഹിതം പേ : 97)

യേശു ജനിച്ചത് ക്രിസ്തുമസ് ദിനത്തിലോ


യേശു ജനിച്ചത് ക്രിസ്തുമസ് ദിനത്തിലോ?


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി


ക്രിസ്റ്റെസ് മാസ്സെ അഥവാ ക്രിസ്തുവിന്റെ തിരുവത്താഴ ശുശ്രൂഷ (christ’s mass) എന്ന പദത്തില്‍ നിന്നാണ് ക്രിസ്തുമസ് എന്ന പദത്തിന്റെ ഉല്‍പത്തി. ക്രൈസ്തവരുടെ വീക്ഷണത്തില്‍ ദൈവം ജഡത്തില്‍ അവതരിച്ചതിന്റെ ആഘോഷമാണ് ക്രിസ്തുമസ് (dr. james D kenne, skeptics answered, multnomah: oregon 1997, p 109). യഥാര്‍ത്ഥത്തില്‍ ക്രിസ്തുമസ് യേശുവിന്റെ ജന്മദിനമോ അതിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികള്‍ ബൈബിള്‍ അംഗീകരിക്കുന്നതോ അല്ല. united church of godപ്രസിദ്ധീകരിച്ച holidays or holy days does it matter which days we keep എന്ന പുസ്തകത്തില്‍ ഇത് വ്യക്തമായി സമര്‍ത്ഥിച്ചിട്ടുണ്ട്.

ക്രിസ്തുമസിനെ കുറിച്ച് geoffrey purrinder എഴുതിയ a concise encyclopedia of christianity പറയുന്നതിങ്ങനെയാണ്: “യേശു ജനിച്ച തിയതിയും സമയവും അജ്ഞാതമാണ്. മധ്യശൈത്യകാലത്ത് അത് സംഭവിച്ചതിന് ഒരു തെളിവുമില്ല. മെയ് മാസത്തിലായിരിക്കാം എന്ന അഭിപ്രായം അലക്സാണ്ട്രിയയിലെ എലമെന്‍റ് മുന്നോട്ടുവെച്ചു. പക്ഷേ എഡി 336ല്‍ അദൃശ്യനായ സൂര്യന്റെ ജന്മദിനം കണക്കിലെടുത്ത് ഡിസംബര്‍ 25 ആണ് ഒടുവില്‍ തീരുമാനിക്കപ്പെട്ടത്” (പേ 65,66).

ഇതില്‍ നിന്നും ഗ്രഹിക്കാന്‍ സാധിക്കുന്ന വസ്തുത എഡി 336ലാണ് ക്രിസ്തുമസിന്റെ ആരംഭമെന്നും അത് സൂര്യ”ദേവ”ന്റെ പിറന്നാളാഘോഷത്തില്‍ നിന്നും കടമെടുത്തതാണ് എന്നുമാണ്.

“യേശുവിന്റെ ജനനത്തിന്റെ സ്മരണ നിലനിറുത്താനായി ഡിസംബര്‍ 25ാം തിയ്യതി ആഘോഷിക്കുന്ന ക്രിസ്ത്യന്‍ ഉത്സവം എഡി 336ഓടെ റോമില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഡിസംബര്‍ 25 എന്ന് തെരഞ്ഞെടുത്തത് മിക്കവാറും റോമന്‍ ശിശിര അയനാന്ത ഉത്സവത്തോടും മിത്രന്റെ ജന്മദിനത്തോടും ഏകീഭവിപ്പിക്കാനായിരിക്കാം. സമ്മാനം നല്‍കല്‍, ഉല്ലസിക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ സതുര്‍ണേലിയ ഉത്സവത്തില്‍ (ഡിസംബര്‍ 17) നിന്നും എടുത്തതാണ്. ഹാരിതാലങ്കാരങ്ങള്‍, ദീപാലങ്കാരം, കുട്ടികള്‍ക്കും സാധുക്കള്‍ക്കും സമ്മാനം നല്‍കല്‍ എന്നിവ റോമക്കാരുടെ നവവത്സരാചാരങ്ങളാണ് (ജനുവരി 1). അഗ്നികുണ്ഠച്ചീള്, കേക്കുകള്‍, ഫിര്‍ മരങ്ങള്‍ എന്നിവ ജര്‍മന്‍ കോര്‍ട്ടിക് ആചാരങ്ങളില്‍ നിന്നും എടുത്തതാണ്” (ബ്രിട്ടാനിക്ക മലയാളം എന്‍സൈക്ലോപീഡിയ ഡെസ്ക് റഫറന്‍സ്, പേ 562).

എഡി അഞ്ചാം നൂറ്റാണ്ടുവരെ റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന ഒരു മതമായിരുന്നു മിത്രമതം. റോമിലെത്തുന്നതിന് 600 വര്‍ഷം മുമ്പ് തന്നെ “മിത്ര”നെ സൂര്യദൈവമായി പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്നു. ഇവര്‍ക്കിടയില്‍ ജീവിച്ചിരുന്ന ഒരു ജനവിഭാഗമായിരുന്നു ക്രിസ്ത്യാനികള്‍. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അദ്ദേഹം മിലാന്‍ വിളംബരം (എഡി 313) വഴി ക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് അവിടെ കലഹങ്ങളുണ്ടാവുകയും ചെയ്തു. ഈ കലഹം പരിഹരിക്കാന്‍ ബഹുദൈവ വിശ്വാസിയായിരുന്ന കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി എഡി 325ല്‍ നിഖിയാ എന്ന സ്ഥലത്തുവെച്ച് ഒരു സുന്നഹദോസ് കൗണ്‍സില്‍ വിളിച്ചുകൂട്ടി. ഈ കൗണ്‍സിലില്‍ വെച്ചായിരുന്നു യേശുവിന്റെ ദിവ്യത്വം അംഗീകരിച്ചതും കുരിശ് ക്രിസ്തുമത ചിഹ്നമായും സൂര്യദേവന്റെ ജന്മദിനമായി ആഘോഷിക്കപ്പെട്ടിരുന്ന ഡിസംബര്‍ 25 ക്രിസ്തുമസ് ആയി ആഘോഷിക്കാന്‍ തീരുമാനിച്ചതും. ഇത് എല്ലാ ക്രൈസ്തവ സഭക്കാരും ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്.

ബൈബിള്‍ പണ്ഡിതന്മാരുടെ ഉദ്ധരണങ്ങള്‍ ഇതു വ്യക്തമാക്കുന്നതായി കാണാം:

“പുരാതന റോമന്‍ സൂര്യാരാധകരുടെ മകര സംക്രാന്തിയിലെ ആഘോഷമാണ് പിന്നീട് ക്രിസ്തുമസ് ആയി മാറിയത്” (r.l folery, nativity of christ, the new catholic

encyclopedia vol:10, mc graw hill, newyork 1967, p 250).).

മാലാഖി 4/2 ലെ നന്മയുടെ സൂര്യന്‍ എന്ന പദപ്രയോഗം ക്രിസ്തുവില്‍ ആരോപിച്ചുകൊണ്ട് വിഗ്രഹാരാധകരുടെ ആഘോഷം ക്രൈസ്തവത കടമെടുക്കുകയായിരുന്നു (harper’s bible dictionary, theological publications in india, 1994, p 163).

കത്തോലിക്കാ സഭയുടെ ദൈവശാസ്ത്ര നിഘണ്ടു പറയുന്നത് കാണുക:

സാര്‍വത്രിക സഭയില്‍ ഡിസംബര്‍ 25 ഈശോയുടെ ജനന ദിവസമായി ആഘോഷിക്കുന്നു. വിജാതീയരായ റോമക്കാര്‍ സൂര്യദേവന്റെമിത്രദേവന്റെജനനത്തിരുനാള്‍ ആഘോഷിച്ചിരുന്നത് ഈ ദിവസമായിരുന്നു. ഈ ആഘോഷവുമായി ബന്ധപ്പെട്ടതായിരിക്കാം നീതി സൂര്യനായ ഈശോയുടെ ജനനത്തിരുനാള്‍ ആദിമ ക്രൈസ്തവര്‍ ഡിസംബര്‍ 25ന് തന്നെ ആഘോഷിച്ചത്. ആരംഭത്തില്‍ ലത്തീന്‍ സഭ മാത്രമേ ഡിസംബര്‍ 25 ഈശോയുടെ ജനനത്തിരുനാളായി ആഘോഷിച്ചിരുന്നുള്ളൂ. പിന്നീട് അര്‍മേനിയന്‍ സഭ ഒഴികെ എല്ലാ സഭകളും ഈ രീതി തന്നെ സ്വീകരിച്ചു. ഡിസംബര്‍ 25 വൈവിധ്യമാര്‍ന്ന രീതിയില്‍ തന്നെ ലോകമെങ്ങും കൊണ്ടാടുന്നു. ഈശോയുടെ ജനനദിവസം ഏതെന്ന് വി. ഗ്രന്ഥത്തില്‍ കൃത്യമായി സൂചന ഇല്ലാത്തതുകൊണ്ട് ആദ്യ നൂറ്റാണ്ടുകളില്‍ മിശിഹയുടെ ജനനം പൗരസ്ത്യ സഭകളില്‍ ജനുവരി ആറിന് ആഘോഷിച്ചിരുന്നതായും കാണുന്നു. ഈജിപ്തുകാരുടെ കലണ്ടര്‍ അനുസരിച്ച് സൂര്യദേവന്റെ ജനനം ജനുവരി ആറായിരുന്നുവെന്ന് സ്മര്‍ത്തവ്യമാണ്. അലക്സാണ്ട്രിയയിലെ വി. ക്ലമന്‍റ് (+215) വി. അപ്രേം (+337) തുടങ്ങിയവര്‍ ഈശോയുടെ തിരുപ്പിറവി ജനുവരി ആറാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്” (ദൈവശാസ്ത്ര നിഘണ്ടു, ചീഫ് എഡിറ്റര്‍: ഡോ. ജോസഫ്).

യേശുദേവന്റെ പിറന്നാളാഘോഷം (ക്രിസ്തുമസ്) നടത്തുന്നതിന്റെ ഭാഗമായി ക്രൈസ്തവര്‍ തങ്ങളുടെ വീടുകള്‍ വിവിധ വര്‍ണങ്ങളിലുള്ള നക്ഷത്രങ്ങള്‍ കൊണ്ടും തോരണങ്ങള്‍ കൊണ്ടും അലങ്കരിക്കും. വീട്ടുമുറ്റത്ത് അതിമനോഹരമായ പുല്‍ക്കൂടുണ്ടാക്കി അതില്‍ ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും യോസേഫിന്റെയും ദൈവദൂതന്മാരുടെതുമെന്ന പേരില്‍ ചില പ്രതിമകളും ഇടയന്മാരുടെയും കന്നുകാലികളുടെയും രൂപങ്ങളും പ്രതിഷ്ഠിക്കും. ആദ്യത്തെ ക്രിസ്തുമസ് ക്രിബ് നിര്‍മിച്ചത് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസാണ്. 1224ലെ ക്രിസ്തുമസ് രാത്രി ഇദ്ദേഹം തന്റെ ഗ്രാമത്തില്‍ ഒരു കാലിത്തൊഴുത്തുണ്ടാക്കി. മനുഷ്യരെയും കന്നുകാലികളെയും മോഡലുകളാക്കി നിര്‍ത്തി ക്രിസ്തു ജനനരംഗം പുനഃസൃഷ്ടിച്ചുവത്രേ!

പുല്‍ക്കൂടിനടുത്ത് തന്നെ ബലൂണുകള്‍, സമ്മാനപ്പൊതികള്‍, കുഞ്ഞുനക്ഷത്രങ്ങള്‍, അലങ്കാര ബള്‍ബുകള്‍ എന്നിവ കൊണ്ടലങ്കരിച്ച പിരമിഡ് ആകൃതിയിലുള്ള മനോഹരമായ ക്രിസ്തുമസ് ട്രീകളും സജ്ജീകരിക്കാറുണ്ട്. ജര്‍മന്‍കാരാണ് ക്രിസ്തുമസ് ട്രീ ആദ്യമായി ഉണ്ടാക്കിയത്. വൈന്‍, ദേവദാരു, ബാന്‍സെം തുടങ്ങിയ മരങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കാറുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഇംഗ്ലണ്ടില്‍ ക്രിസ്തുമസ് ട്രീ പ്രചാരം നേടിയത്. ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ ഭര്‍ത്താവായ ആല്‍ബര്‍ട്ട് രാജകുമാരനായിരുന്നു ക്രിസ്തുമസ്ട്രീ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്. പതിനേഴാം നൂറ്റാണ്ടില്‍ അമേരിക്കയിലും പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യയൂറോപ്പിലും അത് പ്രചാരം നേടി. 1920 നൂറ്റാണ്ടുകളില്‍ എത്തിയ പാശ്ചാത്യന്‍ മിഷണറിമാരിലൂടെ ഏഷ്യയിലും ഇതിന് പ്രചാരം ലഭിച്ചു. ഈണത്തിലുള്ള പാട്ടുകള്‍ പാടിയും നൃത്തം ചെയ്തുമുള്ള ക്രിസ്തുമസ് കരോളുകളും ആലപിക്കാറുണ്ട്. ആഘോഷത്തിന്റെ ഭാഗമായി കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വര്‍ണപ്പകിട്ടാര്‍ന്ന ക്രിസ്തുമസ് ആശംസാ കാര്‍ഡുകള്‍ അയക്കാറുമുണ്ട്. കടലാസ് തുണി, കാര്‍ഡ്ബോഡ്, ലോഹം, തുടങ്ങിയവയിലൊക്കെ ഇതു തയ്യാറാക്കാറുണ്ട്.

1843ല്‍ ഇംഗ്ലണ്ടിലാണത്രെ ഇന്നു കാണുന്ന രൂപത്തിലുള്ള ആദ്യത്തെ ക്രിസ്തുമസ് ആശംസാ കാര്‍ഡ് രൂപകല്‍പന ചെയ്തത്. പല വലിപ്പത്തിലും വ്യത്യസ്ത വിലയിലുമുള്ള കാര്‍ഡുകള്‍ നിലവിലുണ്ട്. ഷെരാഡ്സ്, സ്റ്റാപ്ഡ്രാഗണ്‍, കുഷ്യന്‍ ഡാന്‍സ്, കസേരക്കളി തുടങ്ങിയ വ്യത്യസ്ത കളികളും ക്രിസ്തുമസ് കളികള്‍ എന്ന പേരില്‍ പ്രചാരത്തിലുണ്ട്. ക്രിസ്തുമസ് പടക്കങ്ങള്‍, സ്റ്റാമ്പുകള്‍, ക്രിസ്തുമസ് ഈവ്, യൂള്‍ മരം കത്തിക്കല്‍, ക്രിസ്റ്റിംഗിള്‍ (മെഴുകുതിരി കുത്തിനിര്‍ത്തി അലങ്കരിച്ച ഓറഞ്ച്) ഇവയെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്.

വെളുത്ത താടിയും ചവന്ന രോമക്കുപ്പായവും ധരിച്ച സാന്താക്ലോസ് അപ്പൂപ്പന്‍ വന്ന് കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനപ്പൊതികള്‍ നല്‍കുക എന്നത് ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്. സാന്താക്ലോസ് വിശുദ്ധ നിക്കോളസിനെയാണ് ഓര്‍മിപ്പിക്കുന്നത്. ഡച്ചുഭാഷയില്‍ വിശുദ്ധ നിക്കോളാസിന് ഡിന്‍റര്‍ ക്ലാസ് അഥവാ സാന്‍ ക്ലാസ് എന്നാണ് പറയുക. ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ നെതര്‍ലന്‍റുകാരായ തീര്‍ത്ഥാടകര്‍ സാന്‍ക്ലാസ് എന്ന പേര് അമേരിക്കയില്‍ പ്രചരിപ്പിക്കുകയും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവര്‍ ഈ പേര് അല്‍പമൊന്ന് മാറ്റി സാന്താക്ലോസ് എന്നാക്കുകയും ചെയ്തു.

പല നിറത്തിലും ആകൃതിയിലുമുള്ള ചെറുതും വലുതുമായ മധുരമൂറുന്ന ക്രിസ്മസ് കേക്കുകളും ആഘോഷത്തിന്റെ ഭാഗമായി സജ്ജീകരിക്കാറുണ്ട്. ഇത്തരത്തില്‍ പല വിധത്തിലുള്ള ആഘോഷങ്ങള്‍ ക്രിസ്തുമസിന്റെ ഭാഗമായി ഇന്ന് ക്രൈസ്തവ സമൂഹത്തില്‍ നിലനിന്നുപോരുന്നു.

ബൈബിള്‍ എന്തു പറയുന്നു

ഇന്നുള്ള എല്ലാ സഭക്കാരും കത്തോലിക്കാ സഭ തന്നെയും ക്രിസ്തുമസ് വിജാതീയരുടെ ആഘോഷമാണെന്ന് അംഗീകരിക്കും അതുകൊണ്ട് തന്നെ അത് അനാചാരമാണെന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ അത് ആഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ വിജാതീയരുടെ ആഘോഷങ്ങളൊന്നും അനുകരിക്കരുതെന്ന് ബൈബിള്‍ വ്യക്തമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

“യിസ്രായേല്‍ ഗൃഹമേ, യഹോവ നിങ്ങളോടു അരുളി ചെയ്യുന്ന വചനം കേള്‍പ്പിന്‍. യഹോവ ഇപ്രകാരം അരുള്‍ ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത്. ആകാശത്തിലെ ലക്ഷണങ്ങള്‍ കണ്ടു ഭ്രമിക്കരുത്. ജാതികള്‍ അല്ലോ അവ കണ്ടു ഭ്രമിക്കുന്നത്” (യിരവ്യ 10/13, ആവര്‍ത്തനം 12/31).

യെഹസ്കിയേല്‍ പ്രവാചകന്റെ കാലത്ത് താമ്മുസിന് (ബാബിലോണിയന്‍ സങ്കല്‍പത്തില്‍ വേനല്‍ക്കാലത്തു മരിക്കുകയും മഴക്കാലത്ത് പുനര്‍ജനിക്കുകയും ചെയ്യുന്ന ജീവന്റെ ദേവന്‍) വേണ്ടി കരയാറുണ്ടായിരുന്നു. ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ചെയ്ത ജനതയോട് ദൈവം വളരെ ക്രോധത്തോടെ തിരിഞ്ഞ രംഗം ബൈബിള്‍ വ്യക്തമായി വിവരിക്കുന്നുണ്ട്.

“അവിടുന്ന് എന്നെ ദേവാലയത്തിന്റെ വടക്കേ വാതിലിന്റെ മുമ്പിലേക്കു കൊണ്ടുപോയി. അതാ, അവിടെ താമ്മുസിനെക്കുറിച്ച് വിലപിക്കുന്ന സ്ത്രീകള്‍. അവിടുന്ന് എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീ ഇതു കണ്ടില്ലേ? ഇവയെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ കാണും. ദേവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. കര്‍ത്താവ് ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദേവാലയത്തിന് പുറം തിരിഞ്ഞ് കിഴക്കോട്ട് നോക്കി നല്‍ക്കുന്നു. അവര്‍ കിഴക്കോട്ട് നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സാരങ്ങളോ? അവര്‍ ദേശത്തെ അക്രമങ്ങള്‍ കൊണ്ട് നിറച്ചു. എന്റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു. അവര്‍ അതാ മൂക്കത്തു കമ്പുവയ്ക്കുന്നു. അതിനാല്‍ ക്രോധത്തോടെ ഞാന്‍ അവരുടെ നേരെ തിരിയും. ഞാന്‍ അവരെ വെറുതെ വിടുകയില്ല. ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ എന്റെ കാതുകളില്‍ ഉറക്കെ കരഞ്ഞാലും ഞാന്‍ കേള്‍ക്കുകയില്ല” (എസെക്കിയേന്‍ 8/1418).

ഇതര ജാതികളുടെ ആരാധനയും ആഘോഷങ്ങളും ദൈവകോപത്തിനു കാരണമാകുമെന്നാണ് ബൈബിള്‍ പറയുന്നത്. ഏഴാം നൂറ്റാണ്ടില്‍ ജോസിയ രാജാവ് സൂര്യചന്ദ്ര നക്ഷത്രങ്ങള്‍ക്ക് ധൂപാര്‍ച്ചന നടത്തിയവരെ പുറംതള്ളുന്നതായി കാണാം.

യൂദായിലും ജറുസലെമിനു ചുറ്റുമുള്ള നഗരങ്ങളിലെ പൂജാഗിരികളിലും ധൂപാര്‍ച്ചന നടത്താന്‍ യൂദാ രാജാക്കന്മാര്‍ നിയമിച്ച വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ബാലിനും സൂര്യചന്ദ്രന്മാര്‍ക്കും താരാഗണങ്ങള്‍ക്കും ആകാശ ഗോളങ്ങള്‍ക്കും ധൂപാര്‍ച്ചന നടത്തിയവരെയും അവര്‍ സ്ഥാന ഭ്രഷ്ടരാക്കി (2 രാജാക്കന്മാര്‍ 23/5).

മറ്റു സംസ്കാരത്തെ അനുകരിക്കുന്നവര്‍ വധശിക്ഷക്ക് അര്‍ഹരാണെന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്: “ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് ആരെങ്കിലും പറഞ്ഞ് നീ കേട്ടാല്‍ ഉടനെ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കണം. ഇസ്രായേലിനെ അങ്ങനെ ഒരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്നു തെളിഞ്ഞാല്‍ ആ തിന്മ പ്രവര്‍ത്തിച്ചയാളെ പട്ടണ വാതില്‍ക്കല്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം” (ആവര്‍ത്തനം 17/35).

ക്രിസ്തുമസിന്റെ പേരുപറഞ്ഞ് പുല്‍ക്കൂടുണ്ടാക്കി അതില്‍ ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും യോസേഫിന്റെയും പ്രതിമകള്‍ പ്രതിഷ്ഠിക്കുന്ന ക്രൈസ്തവ സമൂഹത്തോട് ബൈബിള്‍ അത് വിലക്കുന്നു:

“അതിനാല്‍ എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍ പുരുഷന്റെയോ സ്ത്രീയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍” (ആവര്‍ത്തനം 4/1619).

ഇത്തരം വിഗ്രഹങ്ങള്‍ തച്ചുടക്കണമെന്നുകൂടി ബൈബിള്‍ കല്‍പ്പിച്ചിട്ടുണ്ട്: “ഇപ്രകാരമാണ് നിങ്ങള്‍ അവരോട് ചെയ്യേണ്ടത്: അവരുടെ ബലിപീഠങ്ങള്‍ നശിപ്പിക്കണം, സ്തംഭങ്ങള്‍ തകര്‍ക്കണം, അഷേരാ ദേവതയുടെ സ്തൂപങ്ങള്‍ വെട്ടിവീഴ്ത്തണം, വിഗ്രഹങ്ങള്‍ തീയില്‍ ചുട്ടെരിക്കണം” (ആവര്‍ത്തനം 7/5).

“തദ്ദേശവാസികളെ ഓടിച്ചുകളഞ്ഞ് അവരുടെ ശിലാവിഗ്രഹങ്ങളും ലോഹ പ്രതിമകളും തകര്‍ക്കുകയും പൂജാഗിരികള്‍ നശിപ്പിക്കുകയും വേണമെന്ന് ഇസ്രായേല്‍ ജനത്തോടു പറയുക” (സംഖ്യ 33/52).

ആഘോഷത്തിന്റെ ഭാഗമായി അലങ്കരിക്കുന്ന ട്രീയെയും ബൈബിള്‍ നിരോധിക്കുന്നതു കാണാം:

“ജനതകളുടെ വിഗ്രഹങ്ങള്‍ വ്യര്‍ത്ഥമാണ്. വനത്തില്‍ നിന്നും വെട്ടിയെടുക്കുന്ന മരത്തില്‍ ശില്‍പി തന്റെ ഉളി പ്രയോഗിക്കുന്നു. അവര്‍ അത് വെള്ളിയും സ്വര്‍ണവും കൊണ്ട് പൊതിയുന്നു. വീണു തകരാതിരിക്കാന്‍ ആണിയടിച്ച് ഉറപ്പിക്കുന്നു. അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്കു സംസാര ശേഷിയില്ല. അവയ്ക്കു തനിയേ നടക്കാനാവില്ല. ആരെങ്കിലും ചുമന്നുകൊണ്ട് നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു തിന്മയോ നന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല” (ജറമിയ 10/36).

യേശു എപ്പോള്‍ ജനിച്ചു

യേശു ജനിച്ച ദിവസമോ മാസമോ വര്‍ഷമോ ഒന്നും തന്നെ സുവിശേഷകരാരും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ബൈബിള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇന്നും ഇതില്‍ തര്‍ക്കം നിലനില്‍ക്കുന്നു.

ആധുനിക പണ്ഡിതാഭിപ്രായം ബിസി എട്ടാം നൂറ്റാണ്ടിലാണെന്നാണ് (new catholic

encyclopedia, vol. III, mcgraw hill, 1967, p 656).). കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. കോളിന്‍ ഹംഫിസിന്റെ ഗണനപ്രകാരം യേശുവിന്റെ ജനനം ബിസി 13 മുതല്‍ 27 വര്‍ഷത്തിനുള്ളില്‍ ഏപ്രില്‍ അഞ്ചിനായിരുന്നു (colin hamphreys, the star of bethlehem, science and christian belief, p 90).

പുതിയ നിമയപണ്ഡിതരില്‍ ചിലര്‍ യേശുവിന്റെ ജനന മാസം പ്രത്യേക തരത്തില്‍ ഗണിച്ചിട്ട് പറയുന്നു: “അബിയായിലേക്കുള്ള യാത്രയുടെ ദിനം (ലൂക്ക് 1/5) മുതല്‍ സ്നാപക യോഹന്നാന്റെ ജനനം വരെ 9 മാസമെന്നും മറ്റൊരു 6 മാസം യേശുവിന്റെ ജനനത്തിനുണ്ടായി എന്നും കണക്കാക്കിയാല്‍ സെപ്തംബര്‍ അവസാനമാണത് നടന്നതെന്ന് മനസ്സിലാകും (j.heading, ‘mathew’ in what the bible teachers, t. Wilson et,al, johnritchie ltd, p 46).

യഹോവ സാക്ഷികളുടെ വീക്ഷണത്തില്‍ യേശുവിന്റെ ജനനം നടന്നത് ഏകദേശം ഒക്ടോബര്‍ ഒന്നിനാണ്. ആട്ടിന്‍കൂട്ടത്തെ ആട്ടിടയന്മാര്‍ രാത്രിയില്‍ മേയ്ക്കുന്ന (ലൂക്ക് 2/812) സമയമതാണ് what does god require of us a watch tower bible tract society, p 22).

യേശുവിന്റെ ജനനത്തെപ്പറ്റി good news bibleപറയുന്നത് ഇപ്രകാരമാണ്: “ക്രിസ്താബ്ധം കണക്കാക്കുന്നത് ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തിയാണ്. എഡി യുടെ വിവക്ഷ കര്‍ത്താവിന്റെ വര്‍ഷം എന്നാണ്. എന്നാല്‍ യേശുവിന്റെ ജനനത്തിയ്യതി കണക്കാക്കിയതില്‍ ഏതാനും വര്‍ഷങ്ങളുടെ പിശക് പറ്റിയതായി പില്‍ക്കാലത്ത് കണ്ടെത്തപ്പെട്ടു. അതിനാല്‍ യേശുവിന്റെ ജനനം ബിസി ആറാം ആണ്ടിലായിരുന്നു എന്നാണ് കരുതപ്പെടുന്നത് (good news bible, todays english version, bible society of india, p 358).

ബൈബിള്‍ പാഠമനുസരിച്ച് യേശുവിന്റെ ജന്മദിനം കണക്കാക്കിയവര്‍ ഇപ്രകാരം വ്യത്യസ്ത ഉത്തരങ്ങളാണ് നല്‍കിയത്. ഇതില്‍ ഏതു സൂചനകളും മാനദണ്ഡങ്ങളുമനുസരിച്ചാണെങ്കിലും ഡിസംബര്‍ 25 യേശുവിന്റെ ജന്മദിനമാണെന്ന് കണക്കാക്കാനാവില്ല.

സുവിശേഷകനായ ലൂക്കോസ് യേശുവിന്റെ ജന്മദിനം വിശദീകരിച്ചതില്‍ നിന്നും (ലൂക്കോസ് 2/8) വ്യക്തമാക്കുന്നത് ഇടയന്മാര്‍ രാത്രിയില്‍ പുറത്ത് ആടിനെ മേയ്ക്കുന്ന നാളിലാണ് യേശു ബത്ലഹെമില്‍ ജനിച്ചത് എന്നാണ്. ഡിസംബര്‍ മാസത്തിലാകട്ടെ ബെത്ലഹെമില്‍ ശക്തമായ മഞ്ഞുവീഴ്ചയായിരിക്കും. മഴക്കാലത്തിന്റെ ആരംഭത്തോടെ അഥവാ ഒക്ടോബര്‍ അവസാനത്തോടെ രാത്രിയില്‍ ആടുകളെ മേയ്ക്കുന്നത് നിര്‍ത്തും. ജൂസിയ പ്രദേശത്തെ ഏറ്റവും വലിയ മഴക്കാലം ഡിസംബറായതിനാല്‍ ആട്ടിടയന്മാരും ആടുകളും പുറത്ത് ഉണ്ടാവില്ല. അതിനാല്‍ ലൂക്കോയുടെ വിവരണമനുസരിച്ച് യേശുവിന്റെ ജനനം വസന്തകാലത്തോ ശിശിരകാലത്തോ ആയിരിക്കാം. യേശുവിന്റെ ജനനസമയം സുവിശേഷകനായ മത്തായിയും ലൂക്കോയും പറയുന്നത് അത് ജൂഡിയയില്‍ ഹിറോദോസ് രാജാവായിരിക്കുമ്പോഴാണ് എന്നാണ് (മത്തായി 2/1, ലൂക്കോ 1/5). ഇതിനര്‍ത്ഥം ക്രി.മു മൂന്നാം ആണ്ടിലാണെന്നാണ്. എന്നാല്‍ ലൂക്കോസ് നിബേരിയസിന്റെ ഭരണത്തിലെ 15ാമത്തെ വര്‍ഷം സ്നാപക യോഹന്നാന്‍ യേശുവിനെ ജ്ഞാനസ്നാനം ചെയ്യിപ്പിച്ചു എന്നു പറയുന്നു (ലൂക്കോസ് 3/123). അതായത് ക്രിസ്തു വര്‍ഷം 2829നുമിടക്കുള്ള ഒരു തിയതിയായിരിക്കും അത്. യേശുവിന്റെ ജനനം ക്രി.മു 1നും 2നുമിടയ്ക്ക് നടന്നതായി ഇത് സൂചിപ്പിക്കുന്നു.

ഇതില്‍ നിന്നൊക്കെ ലളിതമായി മനസ്സിലാക്കാനാവുന്നത് യേശു പഠിപ്പിച്ച മതത്തില്‍ പിന്നീടുണ്ടായ വിജാതീയ സ്വാധീനമാണ് ക്രിസ്തുമസ് ആഘോഷത്തിന്റെ പിന്നിലെന്നാണ്. ഈ വിഷയത്തില്‍ ആധികാരിക പഠനം നടത്തി സന്ദേഹമുക്തി വരുത്താന്‍ ക്രൈസ്തവ പണ്ഡിതര്‍ താല്‍പര്യം കാണിക്കേണ്ടിയിരിക്കുന്നു.



ജുനൈദ് ഖലീല്‍ നൂറാനി