Wednesday, July 31, 2024

ഔലിയ എവിടെ-വഹാബീ മണ്ടത്തരങ്ങൾക്ക് ,വഹാബീ മൗലവി ബാലുശേരി മറുപടി പറയുന്നു

 *ഔലിയ എവിടെ-വഹാബീ മണ്ടത്തരങ്ങൾക്ക് ,വഹാബീ മൗലവി ബാലുശേരി  മറുപടി പറയുന്നു...*

👇👇👇👁️👁️👁️

https://www.facebook.com/share/v/o74fU8i9tfksiiwG/?mibextid=oFDknk

✍️ പിച്ച വെക്കുന്ന പിഞ്ചു പൈതലിന്റെ ഇളം മേനിയുമായി വിതുമ്പുന്നവർ...😥.കണ്ണടച്ച് തുറന്ന നേരം കൊണ്ട്  സകലതും ഒലിച്ചു പോയവർ... ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ആർത്തലച്ച് കരയുന്ന പാവങ്ങൾ... ആ പേരിൽ,ഒന്നല്ല ഒമ്പതല്ല സകല നാടുകളും ഒന്നിച്ച് തേങ്ങുന്ന ദയനീയത...😥...😥...


           പ്രകൃതി ദുരങ്ങളിൽ  നാട് ഒന്നാകെ  വിഷമിക്കുമ്പോൾ,അതിലൊന്നും സങ്കടം തോന്നാതെ, സഹജീവികളോട് യാതൊരു കാരുണ്യവുമില്ലാതെ-മോന്തായം കത്തുമ്പോൾ കഴുക്കോലൂരുന്ന,ഔലിയാക്കളെ ആക്ഷേപിച്ചും അവരിൽ പ്രകടമാകുന്ന കറാമത്തുകളെ ചോദ്യം ചെയ്തും മഅദനിലെ അനാഥ അഗതി മന്ദിര സ്ഥാപനങ്ങൾ നശിക്കാത്തതിൽ സങ്കടപ്പെട്ടും  മഴ ദുരന്തം ആഘോഷിച്ച ,മനുഷ്യത്വം മരവിച്ച മനസാക്ഷികളുടെ ഉടമകളായ സകല വഹാബീ ഇതര പുത്തൻ വാദികളും കേൾക്കുക... 


                    ആ ഔലിയാക്ക് അന്ന് കറാമത്തുണ്ടായത്രെ ... എന്നിട്ടെന്തേ ഇന്നത് പ്രകടിപ്പിക്കാത്തത്...❓... അന്ന് പ്രാർത്ഥിച്ച് മഴ മാറ്റിയത്രെ... ഇന്നെവിടെ അവർ...❓... അന്ന് വിമാന യാത്രികർക്ക് രക്ഷകരായത്രെ... ഇന്നെവിടെ അവർ...❓...

വഹാബീ കുഞ്ഞാടുകളുടെ, ISI മാർക്കും ഉശിരുമുള്ള ഒന്നാന്തരം ചോദ്യം... ശെരിക്ക് ശ്രദ്ധിക്കണേ വഹാബികളേ... മ്മടെ ആപ്പീസിലെ സ്വന്തം ബാലുശേരി മൗലവി  ഉദാഹരണ സഹിതം കൃത്യമായി പറഞ്ഞ് തരും...


''' ഒരു വിവരക്കേടാണത്... പോയിന്റുകൾ നിങ്ങൾ ശെരിക്ക് ശ്രദ്ധിച്ചോളീ... ഇനി ഇങ്ങനൊരു വിഷയം... ഹൃദയത്തില്...ഇജ്ജാതി ജാഹിലുകള്... എന്താ പറയുക... എല്ലാ മൂർഖൻ പാമ്പിനും വിഷമില്ലേ... എന്നു കരുതി എല്ലാ മൂർഖൻ പാമ്പും കടിക്കുമോ... പാമ്പുകൾ ഓടിച്ചിട്ട് കടിക്കലാണോ... പടച്ചോന്റെ ഇദ്നോട് കൂടെ[സമ്മതം] ലോകത്ത് നടക്കുന്ന കാര്യമാണത്...ഇജ്ജാതി ചോദ്യം ആരെങ്കിലും ചോദിക്കുമോ... വാഹനങ്ങളുണ്ടെന്ന് കരുതി എല്ലാ വാഹനവും അപകടത്തിൽ പെടുമോ...?... ജിന്നും സിഹ്റും ഉണ്ടെന്ന് വിചാരിച്ച്, എല്ലാരെയും അത് ബാധിക്കുമോ...?... അങ്ങിനെ ഉണ്ടാകുമോ... എന്തൊരു വിവരക്കേടാണത്...ഒരു സംഗതി ഉണ്ടായെന്നു കരുതി എല്ലാരുടെയും മേത്ത് പാഞ്ഞ് കയറുമോ...'''


ന്റെ സാറേ... അങ്ങട് പറഞ്ഞ് കൊടുക്ക്... കുഞ്ഞാടുകൾ ശെരിക്ക് കേൾക്കട്ടെ... അമ്പിയാക്കൾക്ക് മുഅജിസത്തുണ്ടാകുന്നതും ഔലിയാക്കൾക്ക് കറാമത്തുണ്ടാകുന്നതും സാധാരണക്കാർ സാധാരണ കാര്യങ്ങൾ ചെയ്യുന്നതുമെല്ലാം അല്ലാഹുവിന്റെ ഇദ്നോട് [സമ്മതത്തോടു] കൂടിയാണ്... അത്തരം കാര്യങ്ങൾ എപ്പോഴുമുണ്ടായില്ലെന്ന് കരുതി അത്തരം കാര്യങ്ങൾ ഇല്ലെന്നോ ഉണ്ടാകില്ലെന്നോ പറയരുത്... ഈസാ നബി [അ]പടച്ചോന്റെ ഇദ് നോട് [സമ്മതം]കൂടെ രോഗം മാറ്റിയതും മരിച്ചവരെ ജീവിപ്പിച്ചതുമൊക്കെ ഉദാഹരണങ്ങൾ.... ഇദ്ന്‌ എന്നതിൽ തൂങ്ങി ഒരു വഹാബിയും വട്ടം കറങ്ങണ്ട. നാം നടക്കുന്നതും ഇരിക്കുന്നതും സംസാരിക്കുന്നതുമുൾപ്പെടെ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്റെ ഇദ്നോട് കൂടെ മാത്രമാണ്... അതായത് സാധാരണക്കാർ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതും അമ്പിയാ ഔലിയാക്കളിൽ നിന്ന് മുഅജിസത്ത് കറാമത്തുണ്ടാകുന്നതും അല്ലാഹുവിന്റെ ഇദ്നോട്[സമ്മതം]കൂടെയാണ്.അല്ലാഹുവിന്റെ സമ്മതമില്ലെങ്കിൽ നമ്മുടെ ദൈനംദിന കാര്യങ്ങളോ[നിൽക്കൽ ഇരിക്കൽ ഭക്ഷണം കഴിക്കൽ എഴുതൽ വായിക്കൽ...etc] കറാമത്തോ മുഅജിസത്തോ ഉണ്ടാകില്ലെന്ന് ചുരുക്കം.അല്ലാഹു ഒരു നാടിനെ പരീക്ഷിക്കാൻ തീരുമാനിച്ചാൽ അവൻ ഉദ്ധേശിക്കുന്ന സമയം വരെ അതിനെ അതിജയിക്കാൻ കറാമത്തോ മുഅജിസത്തോ പ്രകടമാകാൻ അല്ലാഹുവിന്റെ ഇദ്ൻ[സമ്മതം] ഉണ്ടാകില്ലെന്ന് സാരം. പരീക്ഷണങ്ങളിറങ്ങുമ്പോൾ കറാമത്തോ മുഅജിസത്തോ പ്രകടമാകാത്തതിന്റെ പേരിൽ അല്ലാഹുവിന്റെ ദീനിനെ കൊഞ്ഞനം കുത്തുന്നവർ അറിവില്ലാത്തവരോ അറിവുണ്ടായിട്ടും അജ്ഞത  നടിക്കുന്നവരോ ആണ്...

ചിലർക്ക്, വഹാബി ആയാൽ നേരം വെളുക്കാനല്പം വൈകും... ചില വഹാബികൾക്ക് നേരം വെളുക്കണമെങ്കിൽ, ഇതുപോലെ ജിന്നിറങ്ങണം... അതു കൊണ്ട്, ഇനി ഒരപ്ഡേഷൻ വരുന്നതുവരെ-''എപ്പോഴുമുണ്ടായില്ല എന്നു കരുതി ,അത്തരം കാര്യങ്ങൾ ഇല്ല'' എന്നു പറയരുത്... പാമ്പുകടി തന്നെ വളരെ അപൂർവ്വമാണ്... ജിന്ന് കേറലോ അതിലും അപൂർവ്വമാണ്... വഹാബി ആയാൽ കാര്യം ഗ്രഹിക്കലോ പിന്നെയും അപൂർവ്വം... അതിനിനി എത് ബാലുശേരി പറഞ്ഞിട്ടും കാര്യമില്ല... ആ രൂപത്തിലുള്ള ട്രീറ്റ്മെന്റല്ലേ കിട്ടിയിരിക്കുന്നത്... അല്ലാഹുവിനെതിരെ സമാന്തര ഭരണം നടത്തുന്നവരാണ് ഔലിയാക്കൾ എന്നതാണ് മുസ്ലിം വിശ്വാസമെന്ന-വഹാബീ മൗലവിയുടെ തള്ള് കേട്ട് വഹാബീ പൊട്ടക്കിണറ്റിൽ ചാടിയ സാധുക്കളാണെന്നും സലഫിസത്തിന്റെ മൂലധനവും കച്ചിത്തുരുമ്പും...


         കറാമത്ത് മാത്രമല്ല നമ്മുടെ ദൈനംദിന കാര്യങ്ങൾ പോലും അല്ലാഹു ഉദ്ധേശിച്ചാലേ നടക്കൂ... ഏയ്... അത് പറ്റില്ല. ആ ഗണത്തിൽ കറാമത്ത് മാത്രം പെടുത്തിയാൽ മതി. എന്റെ ദൈനംദിന കാര്യങ്ങൾ ഞാൻ ഉദ്ധേശിക്കുമ്പോൾ നടക്കും... വഹാബികളോടാണ് പടച്ചോന്റെ കളി... അല്ല പിന്നെ... മുറി മൗലവിമാർ പിടിച്ച മുയലിന് 3 കൊമ്പാണ്... അതിനെതിരെ എന്ത് പ്രമാണം വന്നാലുമതങ്ങ് കണ്ണുംപൂട്ടി- തള്ളും...!... തള്ളിക്കോളൂ... പക്ഷേ , സ്വന്തം പ്രസ്ഥാനങ്ങൾ വളർത്താനായി ഇത്തരം മണ്ടത്തരങ്ങൾ പോസ്റ്റ് ചെയ്യുന്നവർ- അമ്പിയാക്കളെയും ഔലിയാക്കളെയുമെല്ലാം സംവിധാനിച്ച അല്ലാഹു, മഴക്ക് ശമനം കൊടുക്കാത്തതു കൊണ്ട് /അല്ലാഹുവിന്റെ ഭവനം വെള്ളത്തിൽ മുങ്ങിയതു കൊണ്ട്- അല്ലാഹുവിന് കഴിവില്ലെന്നോ അല്ലെങ്കിൽ അല്ലാഹു ഇല്ലെന്നോ പറയാൻ ധൈര്യം കാണിക്കുമോ ആവോ... യഥാർത്ഥത്തിൽ ഇത്തരം മണ്ടത്തരങ്ങളിലേക്കാണ്‌ അത്തരം വാദങ്ങളെത്തുന്നത്...എന്തു ചെയ്യാൻ... ആരോട് പറയാൻ...പുത്തൻ വാദ യുക്തിവാദികൾ മതത്തിനുള്ളിൽ ,കറാമത്ത് ചോദ്യം ചെയ്ത് ഔലിയാക്കൾക്കെതിരെ തിരിയുമ്പോൾ, മത യുക്തിവാദികൾ ഇതേ വാദവുമായി ദൈവത്തിനെതിരെ തിരിയുന്നു... ഇരുകൂട്ടരും തമ്മിൽ നല്ല ചേർച്ചയും മനപ്പൊരുത്തവും... ഈനാംപേച്ചിക്ക് മരപ്പട്ടിയുടെ കൂട്ട്... ''വഹാബിയാകരുത്- മനുഷ്യനാകുക'' എന്ന് നഴ്സറിക്കുട്ടികൾ പോലും പറഞ്ഞു തുടങ്ങി... ഭാവുകങ്ങൾ നേരുന്നു...

 *ഖുദ്സി*

31-07-2024

നമ്മുടെ മാതാപിതാക്കൾ* ഖുർആൻ പറയുന്നു

  *നമ്മുടെ മാതാപിതാക്കൾ*


ഖുർആൻ പറയുന്നു


നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും.

അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു 'പ്ഫെ!' (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.

ഇസ്റാഅ്  - 17:23


കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്.

ഇസ്റാഅ്  - 17:24

۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا

وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا

---

അല്ലാഹുവിനെ അല്ലാതെ ആരാധിക്കാൻ പാടില്ല എന്നതിനോട് ചേർത്തി കൊണ്ട് നമ്മുടെ മാതാപിതാക്കളോട് നാം ചെയ്യേണ്ട കടമകൾ  

ആറ് കാര്യമാണ് ഖുർആൻ പറയുന്നത്


1 *അവർക്ക് നന്മ ചെയ്യുക*

2 *ഛെ എന്ന് പോലും പറയരുത്*

3 *അവരോട് കയർക്കരുത്*

4 *മയമുള്ള സൗന്ദര്യം മുള്ള വാക്ക് പറയുക*

5 *കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുക*

5 *റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്. പ്രാർത്ഥിക്കുക*


മാതാപിതാക്കളിൽ വലിയുപ്പ മാരും വലിയുമ്മമാരും ഉൾപ്പെടുത്താണ്


അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ

വന്നു പോയ തിൻമകൾ അല്ലാഹു നമുക്ക് പൊറുത്ത് തരട്ടെ امين


Aslam Kamil Saquafi parappanangadi

സ്ത്രീയും ചികിത്സയും*

 *സ്ത്രീയും ചികിത്സയും*


ചികിത്സാവശ്യാർത്ഥം ദർശനവും സ്‌പർശനവും ആവശ്യത്തിന്റെ തോതനുസരിച്ച് ഇസ്ലാം അനുവദിച്ചിട്ടുണ്ട്. 


എന്നാൽ ചില ഉപാധികൾക്ക് ( വിധേയമാണത്. 


ഡോക്‌ടർ അന്യപുരുഷനാകുമ്പോൾ


1 ദർശനവും സ്പർശനവും വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ട പുരുഷൻ, ഭർത്താവ്, വിശ്വസ്തയായ സ്ത്രീ എന്നിവരിൽ ഒരാളുടെ സാന്നിധ്യത്തിൽ വെച്ചായിരി ക്കുക. 


2ചികിത്സയിൽ നൈപുണ്യം നേടിയ ലേഡി ഡോക്‌ടർ ഇല്ലാതിരിക്കുക.


3 പരിശോധിക്കുന്ന ഡോക്‌ടർ വിശ്വസ്‌തനായിരിക്കുക


 തുടങ്ങിയവ 3കർമശാസ്ത്ര പണ്ഡിതർ എടുത്തുപറഞ്ഞ ഉപാധികളിൽ സുപ്രധാനമാണ്


 പണ്ഡിതൻമാർ പറഞ്ഞക്രമം ഇനി പറയുംപ്രകാരമാണ്.


 1മുസ്ലിം സ്ത്രീ, പ്രായപൂർത്തിയോടടുക്കാത്ത .മുസ്ലിം കുട്ടി, പ്രായപൂർത്തിയോടടുത്ത മുസ്‌ലിം കുട്ടി, 

പ്രായപൂർത്തി യോടടുക്കാത്ത അമുസ്‌ലിം കുട്ടി, പ്രായപൂർത്തിയോടടുത്ത അമുസ്‌ലിം കുട്ടി,  വിവാഹബന്ധം നിഷിദ്ധമായ അമുസ്ലിം, 

അമുസ്ലിംസ്ത്രീ,

മുസ്ലി മായ അന്യപുരുഷൻ, മുസ്‌ലിമല്ലാത്ത അന്യപുരുഷൻ.


 ഇതേപോലെ ചികിത്സാരംഗത്ത് പ്രാവീണ്യവും നൈപുണ്യവും കൈവരിച്ച പ്രഗത്ഭർക്ക് പ്രാമുഖ്യം കൽപ്പിക്കേണ്ടതുണ്ട്. അവർ ഒരേ മതത്തിലോ ലിംഗത്തിലോ പെട്ടവർ അല്ലെങ്കിൽ തന്നെയും വിധി മറ്റൊന്നല്ല. ഇതനുസരിച്ച് അമുസ്ലിം ഡോക്ടർ ചികിത്സാരംഗത്ത് വിദഗ്‌ധനാകുമ്പോൾ മുസ്ലിം ഡോക്ടറേക്കാളും മുസ്‌ലിം ലേഡിഡോക്‌ടറേക്കാളും അവന് പ്രാമുഖ്യം കൽപ്പിക്കേണ്ടതാണ്. മുസ്‌ലിം ഡോക്‌ടർ സാധാരണയിലധികം ഫീസ് വാങ്ങുന്നവനാണെങ്കിൽ സാധാരണ ഫീസ് വാങ്ങുന്ന അമുസ്ലിം ഡോക്ടറെ സമീപിക്കാവുന്നതാണ്. (തുഹ്ഫഃ 7/202-203)


Aslam Kamil Saquafi parappanangadi

സി എം ഓൺലൈൻ ദർസ്

പുരുഷൻമാർ

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

..........

സ്ത്രീകൾ

https://chat.whatsapp.com/FbAkXsy8TJi8CulVI343Qv

Friday, July 26, 2024

ഇദ്ധയുടെ വിവരണം

 *ഇദ്ധയുടെ വിവരണം*

.............................


ചോദ്യം :ഇദ്ധ എന്നാൽ എന്ത് ?

ഉത്തരം:

ഭർത്താവ് വേർ പിരിഞ്ഞ ഉടനെ സ്ത്രീ കാത്തു നിൽക്കുന്ന കാലത്തിനാണ് ഇദ്ധ എന്ന് പറയുന്നത്.


എത്ര കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്


ഉ : മൂന്ന് കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്

1 ത്വലാഖ് കൊണ്ടോ ഫസ്ഖ് കൊണ്ടോ സംയോഗത്തിന് ശേഷം ഭർത്താവ് വേർപിരിയൽ

2 ശുബ്ഹത്ത് കൊണ്ട് ബന്ധപ്പെടൽ (ഭാര്യ അല്ലാത്തവളെ ഭാര്യയാണന്ന് കരുതി ബന്ധപെടൽ )

അങ്ങനെ ഉണ്ടായാൽ ആ സ്ത്രീ ഇദ്ധ കഴിഞ്ഞ തിന്റെ  ശേഷമെ ഭർത്തവുമായി ലൈങ്കിക ബന്തം പാടുള്ളു. വിവാഹിത അല്ലങ്കിൽ ഇദ്ധ ക്ക് ശേഷമേ വിവാഹം പാടുള്ളു

 


3. ഭർത്താവ് മരണപ്പെടുക


ഓരോന്നും വിവരിക്കാമോ 


 (1 - 2 രൂപത്തിൽ) 

ത്വാലാഖ് പോലോത്തത് കൊണ്ട് ഭർത്താവ്   വേർപെട്ടാൽ ഇദ്ധ മൂന്ന് ശുദ്ധിയാവുന്നു.


സ്ത്രീയുടെ ശുദ്ധിയിലാണ് ത്വലാഖ് നടക്കുന്നതെങ്കിൽ അടുത്ത് മെൻസസ് ഉണ്ടാവലോടെ ഒരു ശുദ്ധിയായി പരിഗണിക്കും ന്നതാണ്.


മെൻസസ് ഉണ്ടാവാത്ത സ്ത്രീയുടേയുംപ്രായം കാരണം കൊണ്ടും മറ്റും മെൻസസ് നിലച്ച സ്ത്രീയുടേയും ഇദ്ധ മൂന്ന് ചന്ദ്ര മാസമാകുന്നു.


ഭർത്താവിൽ നിന്ന് ഗർഭിണിയാണങ്കിൽ ആ ഭർത്താവ് ത്വലാഖ് കൊണ്ട് വേർപെട്ടാലുള്ള ഇദ്ധ പ്രസവം കൊണ്ടാണ് . ഇരട്ടയാണങ്കിൽ  പൂർണമായും കുട്ടികൾ പുറത്ത് വരേണ്ടതാണ്


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധ എങ്ങനെ


ഗർഭിണിയാണങ്കിൽ പ്രസവിക്കൽ കൊണ്ടാണ്

ഗർഭിണി അല്ലങ്കിൽ നാല് മാസവും പത്ത് ദിവസവുമാണ്.


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ എന്തല്ലാം .


ഉ :ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ

താഴെ പറയുന്നു.

അവക്ക് എതിര് ചെയ്യൽ കുറ്റകരമാണ്


1.ശരീരത്തിലോ വസ്ത്രത്തിലോ ഭക്ഷണത്തിലോ പാനീയത്തിലോ

 സുഗന്തം ഉപയോഗിക്കരുത്.

ഇത് രാത്രിയും പകലും പാടില്ല


 2. ചായം മുക്കിയ വസ്ത്രം കൊണ്ട് ഭംഗിയാവരുത്


3 പകലിൽ ആഭരണം ധരിക്കരുത്.  

വസ്ത്രത്തിന്റെ താഴെയാണങ്കിലും പാടില്ല.

മൂതിരം പാദസരം വള കമ്മൽ ഇതൊന്നും പാടില്ല. കമ്മൽ ധരിക്കാരിരുന്നാൽ ചെവിക്ക് പ്രയാസമാവുമെങ്കിൽ ധരിക്കാവുന്നതാണ്.

സ്വർണ്ണം െവള്ളി രഗ്നങ്ങൾ മുത്ത് കൾ ഒന്നു കൊണ്ടും ആഭരണം പാടില്ല.

രാത്രി ആഭരണംധരിക്കൽ കറാഹത്താണ്


4 രോഗം പോലെയുള്ളആവശ്യമില്ലാതെ സുറുമ ഇടരുത്

5. തലയിൽ എണ്ണ തേക്കരുത്

6. മുഖത്തും കൈകാലുകളിലും മൈലാഞ്ചി ഇടരുത്


ഇതല്ലാം ഭർത്താവ് മരിച്ച ഇദ്ധയിൽ നിർബന്ധമായ കാര്യങ്ങളാണ്.

ഭർത്താവിന്ന് സ്ത്രീയെ മടക്കി മൂന്ന് ത്വലാഖ് ചൊല്ലുകയോ ഫസ്ഖ്  ഖുൽഉ എന്നിവ കാരണം വേർപെട്ട പെണ്ണ് മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് നിർബന്ധമില്ല. 

ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി ഭർത്താവ് മടക്കി എടുക്കുമെന്ന് പ്രതീക്ഷ ഇല്ലാത്ത സ്ത്രീ ആണങ്കിൽ അവർക്കും മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് .


ഇദ്ദ ഇരിക്കുമ്പോൾ അനുവധനീയമായവ താഴെ വിവരിക്കാം


തലയല്ലാത്ത ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എണ്ണ തേക്കാം

കുളിച്ചു വൃത്തിയാക്കാം

മുടി ചീകാം

നഖം വെട്ടാം

വെറ്റില തിന്നാം

എന്നിവ അനുവദനീയമാണ്


ഭർത്താവിന്റെ മരണം കൊണ്ടോ മൂന്ന് ത്വലാഖ് കൊണ്ടോ മറ്റോ വേർപെട്ടാലും ഇദ്ധ ഇരിക്കുന്ന   ഭർത്താവ് വേർപിരിയുമ്പോൾ പെണ്ണ്

ഏത് വീട്ടിലാണോ അതിൽ തന്നെ ഇദ്ധ കഴിയുന്നത് വരെ താമസിക്കൽ വാജിബാണ്.

അത്യാവശ്യത്തിനോ ആവശ്യത്തിനോ അല്ലാതെ പുറപ്പെടൽ ഹറാമാണ്. 


എന്നാൽ ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി മടക്കി എടുക്കപെടുക്കാൻ പറ്റുന്നവളാണങ്കിലും മൂന്ന് ത്വലാഖ് ചൊല്ലിയവൾ ഗർഭിണി ആണങ്കിലും അത്യാവശ്യത്തിനല്ലാതെ പുറത്ത് പോവൽ ഹറാമാണ്. ഇവർ രണ്ട് പേരും അത്യാവശ്യത്തിന് പുറത്ത് പോവുമ്പോൾ തന്നെ ഭർത്താവിന്റെ സമ്മതം വേണം ഇല്ലങ്കിൽ ഹറാമാണ്.

കാരണം ഇദ്ധയുടെ കാലത്ത് ഇവർ രണ്ട് പേരുടേയും ചിലവുകൾ ഭർത്താവ് വഹിക്കേണ്ടതാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീ മേൽ പറഞ്ഞത് പോലെ  വീട്ടിൽ നിന്ന് പുറത്ത് പോവൽ പാടില്ല എന്ന് പറയാൻ കാരണം

വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു. വേർപിരിഞ്ഞ സ്ത്രീയെ നിങ്ങൾ വീട്ടിൽ തന്നെ താമസിപ്പിക്കുക. നബി സ്വയുടെ കാലത്ത് സ്ത്രീയോട് തിരുനബി വീട്ടിൽ തന്നെ താമസിക്കാൻ കൽപ്പിക്കുകയും ചെയ്തിരുന്നു.

ഇദ്ധയിൽകഴിയുന്ന സ്ത്രീക്ക് താമസ സൗകര്യമുണ്ടാക്കി കൊടുക്കൽ ഭർത്താവിന്റെ മേൽ നിർബന്ധമാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീകൾക്ക് താമസസ്ഥലത്ത് നിന്ന് പുറപ്പെടാൻ പറ്റുന്ന സ്ഥലങ്ങൾ താഴെ പറയുന്നു


ഭക്ഷണം പോലൊത്തത് വാങ്ങാൻ വേണ്ടി

നൂൽ നെയ്തത് വിൽക്കാൻ വേണ്ടി

വിറക് ശേകരിക്കാൻ വേണ്ടി

 പകലിൽ പുറപെടാം

അവളുടെ ചിലവ് നടത്താനും

ഈ കാര്യങ്ങൾ ചെയ്യാനും അവൾക്ക് മറ്റൊരാൾ ഇല്ലാത്തപ്പോഴാണ് ഈ അനുവാദമുള്ളത്


നൂൽ നെയ്യാനും സംസാരിക്കാനും തൊട്ടടുത്ത അയൽവാസിയുടെ വീട്ടിലേക്ക് രാത്രി പോവുന്നത് അനുവദനീയമാണ്. പക്ഷെ ആവശ്യത്തിന്റെ അളവ് ആയിരിക്കണമെന്നും നേരാക്കനും സംസാരത്തിനും വീട്ടിൽ മറ്റൊരാൾ ഇല്ലാതിരിക്കണമെന്നും നിബന്ധനയുണ്ട്.


താമസ സ്ഥലത്ത് നിന്നും പുറപ്പെടാൻ പറ്റുന്ന മറ്റു സ്ഥലങ്ങൾ

ശരീരത്തിന്റെ മേലിലോ

ധനത്തിന്റെ മേലിലോ

സന്താനത്തിന്റെ മേലിലേ പ്രയാസമുണ്ടാവുമെന്ന് ഭയക്കുക

പൊളിഞ്ഞ് വീഴൽ നേയോ

തീപ്പിടുത്തമോ കള്ളനേയും ഭയക്കുക

അയൽവാസികളെ കൊണ്ട് ശക്തമായ പ്രയാസം ഉണ്ടാവുക

തുടങ്ങി ഘട്ടങ്ങളിൽ അവൾക്ക് പുറത്ത് പോവാ വുന്നതാണ്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

#സ്വർണ്ണം #വാങ്ങിച്ച് #സ്വർഗം #കൊടുക്കുന്ന #മൗലവിമാർ ചൂശണം

 *#സ്വർണ്ണം #വാങ്ങിച്ച് #സ്വർഗം #കൊടുക്കുന്ന #മൗലവിമാർ...!*

👇👇👇👁️👁️👁️

https://www.facebook.com/share/p/LzShfj3bRtXEJHuV/?mibextid=oFDknk

പണത്തിന്റെ വിഷയത്തിലാണല്ലോ പലരുടെയും സ്വഭാവമറിയുന്നത്... സാധു അതൊന്നെടുത്ത് പയറ്റിനോക്കിയതാ... ദാണ്ടെ കിടക്കണു എട്ട് നിലയിൽ പൊട്ടി, നിലത്തേക്ക്...ന്റുമ്മോ... എന്തൊരു തള്ളാ സാറൻമാരേ ങ്ങള് തള്ളണത്... ഞങ്ങളാരോടെങ്കിലും പൈസ ചോദിച്ചിട്ടുണ്ടോന്ന ചോദ്യമാണ് ഏറ്റവും രസാവഹം... സുന്നികളുടെ ഏതോ പരിപാടി മനസിലോർത്താണ് അത്തരമൊരു ചോദ്യമെറിഞ്ഞു നോക്കിയത്... ദേ വരുന്നു മലവെള്ളപ്പാച്ചിലുപോലെ തെളിവുകൾ....ഹുസൈൻ സലഫി ആയത്തോതുമ്പോൾ, ബക്കറ്റ് പിരിവ് ഒരു ഭാഗത്ത്... പൈസ കൊണ്ടുവന്നില്ലല്ലോന്നോർത്ത് ബേജാറായ ഇത്താത്തമാരെ സമാധാനിപ്പിക്കുന്ന ബാലുശേരി മറുഭാഗത്ത്... സമാധാനിപ്പിച്ച രീതി കേട്ട് ഫാതിമ പോലും ഞെട്ടിപ്പോയി...എന്തോന്നാ മൗലവീ ഇത്... ഒരു സുന്നിയും മൗലവിമാരുടെ ഒപ്പം നിൽക്കില്ല... വിരലിലെ മോതിരവും വളയും മാലയും അരയിൽ തൂക്കിയ അരഞ്ഞാണവും വരെ അഴിക്കാനാവശ്യപ്പെടുന്നു... 5 പവൻ ബക്കറ്റിലിട്ടോളാൻ... പകരം #മൗലവി #കൊടുക്കുന്നതോ #സ്വർഗവും... #സ്വർണം #വേണോ #സ്വർഗം #വേണോ... പെരുന്നാൾ നിസ്കരിക്കാൻ വരുന്ന ഇത്താത്തമാരുടെ ആഭരണങ്ങൾ ബക്കറ്റിൽനിക്ഷേപിക്കാനാവശ്യപ്പെടുന്ന മൗലവി... പകരം കൊടുക്കുന്നതും സ്വർഗം തന്നെ ... 4 പ്രവർത്തകർക്ക് പള്ളിവേണമെന്നും ലക്ഷങ്ങൾ വേണമെന്നും ഇത്താത്തമാരുടെ സ്വർണം വേണമെന്നും, മരണം പറഞ്ഞ് പേടിപ്പിച്ച് വാങ്ങുന്ന മറ്റൊരു മൗലവി...ഹൊ.... #ആകെയൊരു #സ്വർണ #സ്വർഗ #പ്രതീതി... ഇവരാണ് സുന്നികളുടെ പിരിവിനെ പരിഹസിക്കുന്നത്... നല്ല ചേലായി... തുടക്കത്തിൽ പറഞ്ഞ- KNM എന്നാൽ gitt of god എന്നത് ബാലുശേരി തന്നെ പൊളിച്ചടുക്കി... ങ്ങളിങ്ങനെ ഓരോന്ന് തട്ടി വിടുമ്പോൾ- ഇതേ വിഷയങ്ങളിൽ നിങ്ങൾ തന്നെ, സുന്നികളെ പരിഹസിച്ചിറക്കിയ വീഡിയോകൾ നിങ്ങളെ തന്നെ  പ്രതീക്ഷിച്ച് നിങ്ങളുടെ ഷെൽഫുകളിൽ വിശ്രമിക്കുന്നുണ്ടെന്ന സത്യം നിങ്ങളിനി എന്നോർക്കാൻ...!... സംഗതി ബിദ്അത്തും നരകത്തിലുമാണെങ്കിലും-എതിർക്കാനുള്ള ലിസ്റ്റിറക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെങ്കിലും തന്ത്രപൂർവം ലിസ്റ്റിൽ നിന്നൊഴിവാക്കാനുള്ള തന്ത്രങ്ങളാദ്യം പഠിക്കാൻ ശ്രമിക്കണേ... അല്ലെങ്കിൽ, ന്യായീകരിക്കാൻ കഴിയാതെ ഓടാനായി പത്ത് കണ്ടം പോലും മതിയാകില്ല... എന്തായിരുന്നു... ആ  സ്വലാത്ത് ...ഈ സ്വലാത്ത് ... പിരിവ്... പക്ഷേ സ്വർഗച്ചീട്ടിറക്കിക്കളിച്ച്, ഇമ്മാതിരി  സ്വർണം കൊയ്തവർ നിങ്ങൾ മാത്രം...സുന്നികളതിന്റെ പിറകിലേ നിൽക്കൂ... #മുട്ടിപ്പടിയിലെ #പിരിവിന്റെ #പേരിൽ #തങ്ങളെ #ചങ്ങലക്കിടണമെന്ന് #പ്രസംഗിച്ചയാളാണീ #ബാലുശേരി #മൗലവി... #മൗലവിക്ക് #ഇഷ്ടമുള്ള #ചങ്ങല #വാങ്ങി #വെച്ചോളൂ... #ഏതായാലുമിനി #സമയം #കിട്ടുമ്പോൾ #സ്വയമിടാമല്ലോ...!...

വഹാബീ പിരിവിന്റെ ദയനീയ കഥ ഇവിടംകൊണ്ട് തീരുന്നില്ല....പിരിച്ചെടുത്തു 70 ലക്ഷം രൂപയുടെ കണക്ക് ചോദിച്ച് നേതൃമൗലവിമാർക്കെതിരെ തിരിയുന്ന മറ്റൊരു മൗലവി...വൻ വിദേശ ഫണ്ടിംഗിന്റെ കണക്ക് പറയുന്ന ,ആസ്ഥി വെളിപ്പെടുത്താനാവശ്യപ്പെടുന്ന, പണം കാണിച്ചു പേടിപ്പിക്കുന്ന കാര്യം പറയുന്ന ,60 ലക്ഷത്തിന്റെ കഥ പറയുന്ന മറ്റൊരു മൗലവി..... ഇനിയുമൊരുപാടുണ്ട്...പിരിവ് നടത്തലും പ്രബോധനം ചെയ്യലും നല്ലതല്ലെന്ന അഭിപ്രായമാർക്കുമില്ല.പക്ഷേ, ആ പേരിൽ നൻമകൾ മാത്രം ചെയ്യുന്ന  ഉസ്താദുമാരേയും തങ്ങൻമാരെയും ആക്ഷേപിക്കുമ്പോൾ,ആയിരക്കണക്കിന് അനാഥ മക്കളുടെ അന്നം മുടക്കാൻ ശ്രമിക്കുമ്പോൾ... ഓർക്കുക...നിങ്ങൾക്കെതിരെ തന്നെയാണ് നിങ്ങളുടെ ആക്ഷേപം....നിങ്ങൾ തന്നെ വിളിച്ചുകൂകിയ ഡസൻ കണക്കിന് തെളിവുകൾ നിങ്ങളെക്കാത്തിരിക്കുന്നുണ്ടെന്ന് മറക്കരുത്...#ഖലീൽ #തങ്ങളെ #ചങ്ങലക്കിടാനോടിനടന്ന #ബാലുശേരി ,#ഇനി #എത്ര #ചങ്ങലകൾ #വാങ്ങേണ്ടി #വരുമെന്ന #കാര്യം #വായനക്കാർക്ക് #വിട്ടു #തരുന്നു... വിനാശകാലേ...വിപരീത...!...

       #ഫാതിമാ_റഷീദ്

ഇദ്ധയുടെ വിവരണം* .

 *ഇദ്ധയുടെ വിവരണം*

.............................


ചോദ്യം :ഇദ്ധ എന്നാൽ എന്ത് ?

ഉത്തരം:

ഭർത്താവ് വേർ പിരിഞ്ഞ ഉടനെ സ്ത്രീ കാത്തു നിൽക്കുന്ന കാലത്തിനാണ് ഇദ്ധ എന്ന് പറയുന്നത്.


എത്ര കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്


ഉ : മൂന്ന് കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്

1 ത്വലാഖ് കൊണ്ടോ ഫസ്ഖ് കൊണ്ടോ സംയോഗത്തിന് ശേഷം ഭർത്താവ് വേർപിരിയൽ

2 ശുബ്ഹത്ത് കൊണ്ട് ബന്ധപ്പെടൽ (ഭാര്യ അല്ലാത്തവളെ ഭാര്യയാണന്ന് കരുതി ബന്ധപെടൽ ) അതിന്റെ വിവരണം ശേഷം വരുന്നുണ്ട്


3. ഭർത്താവ് മരണപ്പെടുക

ഓരോന്നും വിവരിക്കാമോ 


 (1 - 2 രൂപത്തിൽ) 

ത്വാലാഖ് പോലോത്തത് കൊണ്ട് ഭർത്താവ്   വേർപെട്ടാൽ ഇദ്ധ മൂന്ന് ശുദ്ധിയാവുന്നു.


സ്ത്രീയുടെ ശുദ്ധിയിലാണ് ത്വലാഖ് നടക്കുന്നതെങ്കിൽ അടുത്ത് മെൻസസ് ഉണ്ടാവലോടെ ഒരു ശുദ്ധിയായി പരിഗണിക്കും ന്നതാണ്.


മെൻസസ് ഉണ്ടാവാത്ത സ്ത്രീയുടേയുംപ്രായം കാരണം കൊണ്ടും മറ്റും മെൻസസ് നിലച്ച സ്ത്രീയുടേയും ഇദ്ധ മൂന്ന് ചന്ദ്ര മാസമാകുന്നു.


ഭർത്താവിൽ നിന്ന് ഗർഭിണിയാണങ്കിൽ ആ ഭർത്താവ് ത്വലാഖ് കൊണ്ട് വേർപെട്ടാലുള്ള ഇദ്ധ പ്രസവം കൊണ്ടാണ് . ഇരട്ടയാണങ്കിൽ  പൂർണമായും കുട്ടികൾ പുറത്ത് വരേണ്ടതാണ്


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധ എങ്ങനെ


ഗർഭിണിയാണങ്കിൽ പ്രസവിക്കൽ കൊണ്ടാണ്

ഗർഭിണി അല്ലങ്കിൽ നാല് മാസവും പത്ത് ദിവസവുമാണ്.


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ എന്തല്ലാം .


ഉ :ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ

താഴെ പറയുന്നു.

അവക്ക് എതിര് ചെയ്യൽ കുറ്റകരമാണ്


1.ശരീരത്തിലോ വസ്ത്രത്തിലോ ഭക്ഷണത്തിലോ പാനീയത്തിലോ

 സുഗന്തം ഉപയോഗിക്കരുത്.

ഇത് രാത്രിയും പകലും പാടില്ല


 2. ചായം മുക്കിയ വസ്ത്രം കൊണ്ട് ഭംഗിയാവരുത്


3 പകലിൽ ആഭരണം ധരിക്കരുത്.  

വസ്ത്രത്തിന്റെ താഴെയാണങ്കിലും പാടില്ല.

മൂതിരം പാദസരം വള കമ്മൽ ഇതൊന്നും പാടില്ല. കമ്മൽ ധരിക്കാരിരുന്നാൽ ചെവിക്ക് പ്രയാസമാവുമെങ്കിൽ ധരിക്കാവുന്നതാണ്.

സ്വർണ്ണം െവള്ളി രഗ്നങ്ങൾ മുത്ത് കൾ ഒന്നു കൊണ്ടും ആഭരണം പാടില്ല.

രാത്രി ആഭരണംധരിക്കൽ കറാഹത്താണ്


4 രോഗം പോലെയുള്ളആവശ്യമില്ലാതെ സുറുമ ഇടരുത്

5. തലയിൽ എണ്ണ തേക്കരുത്

6. മുഖത്തും കൈകാലുകളിലും മൈലാഞ്ചി ഇടരുത്


ഇതല്ലാം ഭർത്താവ് മരിച്ച ഇദ്ധയിൽ നിർബന്ധമായ കാര്യങ്ങളാണ്.

ഭർത്താവിന്ന് സ്ത്രീയെ മടക്കി മൂന്ന് ത്വലാഖ് ചൊല്ലുകയോ ഫസ്ഖ്  ഖുൽഉ എന്നിവ കാരണം വേർപെട്ട പെണ്ണ് മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് നിർബന്ധമില്ല. 

ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി ഭർത്താവ് മടക്കി എടുക്കുമെന്ന് പ്രതീക്ഷ ഇല്ലാത്ത സ്ത്രീ ആണങ്കിൽ അവർക്കും മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് .


ഇദ്ദ ഇരിക്കുമ്പോൾ അനുവധനീയമായവ താഴെ വിവരിക്കാം


തലയല്ലാത്ത ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എണ്ണ തേക്കാം

കുളിച്ചു വൃത്തിയാക്കാം

മുടി ചീകാം

നഖം വെട്ടാം

വെറ്റില തിന്നാം

എന്നിവ അനുവദനീയമാണ്


ഭർത്താവിന്റെ മരണം കൊണ്ടോ മൂന്ന് ത്വലാഖ് കൊണ്ടോ മറ്റോ വേർപെട്ടാലും ഇദ്ധ ഇരിക്കുന്ന   ഭർത്താവ് വേർപിരിയുമ്പോൾ പെണ്ണ്

ഏത് വീട്ടിലാണോ അതിൽ തന്നെ ഇദ്ധ കഴിയുന്നത് വരെ താമസിക്കൽ വാജിബാണ്.

അത്യാവശ്യത്തിനോ ആവശ്യത്തിനോ അല്ലാതെ പുറപ്പെടൽ ഹറാമാണ്. 


എന്നാൽ ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി മടക്കി എടുക്കപെടുക്കാൻ പറ്റുന്നവളാണങ്കിലും മൂന്ന് ത്വലാഖ് ചൊല്ലിയവൾ ഗർഭിണി ആണങ്കിലും അത്യാവശ്യത്തിനല്ലാതെ പുറത്ത് പോവൽ ഹറാമാണ്. ഇവർ രണ്ട് പേരും അത്യാവശ്യത്തിന് പുറത്ത് പോവുമ്പോൾ തന്നെ ഭർത്താവിന്റെ സമ്മതം വേണം ഇല്ലങ്കിൽ ഹറാമാണ്.

കാരണം ഇദ്ധയുടെ കാലത്ത് ഇവർ രണ്ട് പേരുടേയും ചിലവുകൾ ഭർത്താവ് വഹിക്കേണ്ടതാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീ മേൽ പറഞ്ഞത് പോലെ  വീട്ടിൽ നിന്ന് പുറത്ത് പോവൽ പാടില്ല എന്ന് പറയാൻ കാരണം

വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു. വേർപിരിഞ്ഞ സ്ത്രീയെ നിങ്ങൾ വീട്ടിൽ തന്നെ താമസിപ്പിക്കുക. നബി സ്വയുടെ കാലത്ത് സ്ത്രീയോട് തിരുനബി വീട്ടിൽ തന്നെ താമസിക്കാൻ കൽപ്പിക്കുകയും ചെയ്തിരുന്നു.

ഇദ്ധയിൽകഴിയുന്ന സ്ത്രീക്ക് താമസ സൗകര്യമുണ്ടാക്കി കൊടുക്കൽ ഭർത്താവിന്റെ മേൽ നിർബന്ധമാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീകൾക്ക് താമസസ്ഥലത്ത് നിന്ന് പുറപ്പെടാൻ പറ്റുന്ന സ്ഥലങ്ങൾ താഴെ പറയുന്നു


ഭക്ഷണം പോലൊത്തത് വാങ്ങാൻ വേണ്ടി

നൂൽ നെയ്തത് വിൽക്കാൻ വേണ്ടി

വിറക് ശേകരിക്കാൻ വേണ്ടി

 പകലിൽ പുറപെടാം

അവളുടെ ചിലവ് നടത്താനും

ഈ കാര്യങ്ങൾ ചെയ്യാനും അവൾക്ക് മറ്റൊരാൾ ഇല്ലാത്തപ്പോഴാണ് ഈ അനുവാദമുള്ളത്


നൂൽ നെയ്യാനും സംസാരിക്കാനും തൊട്ടടുത്ത അയൽവാസിയുടെ വീട്ടിലേക്ക് രാത്രി പോവുന്നത് അനുവദനീയമാണ്. പക്ഷെ ആവശ്യത്തിന്റെ അളവ് ആയിരിക്കണമെന്നും നേരാക്കനും സംസാരത്തിനും വീട്ടിൽ മറ്റൊരാൾ ഇല്ലാതിരിക്കണമെന്നും നിബന്ധനയുണ്ട്.


താമസ സ്ഥലത്ത് നിന്നും പുറപ്പെടാൻ പറ്റുന്ന മറ്റു സ്ഥലങ്ങൾ

ശരീരത്തിന്റെ മേലിലോ

ധനത്തിന്റെ മേലിലോ

സന്താനത്തിന്റെ മേലിലേ പ്രയാസമുണ്ടാവുമെന്ന് ഭയക്കുക

പൊളിഞ്ഞ് വീഴൽ നേയോ

തീപ്പിടുത്തമോ കള്ളനേയും ഭയക്കുക

അയൽവാസികളെ കൊണ്ട് ശക്തമായ പ്രയാസം ഉണ്ടാവുക

തുടങ്ങി ഘട്ടങ്ങളിൽ അവൾക്ക് പുറത്ത് പോവാ വുന്നതാണ്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


Thursday, July 25, 2024

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًاഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾقُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا

 

---------------------------------------
ഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ
---------------------------------------

            ⛔ ഇസ്തിഗാസ ( അമ്പിയാ ഔലിയാക്കളോട് അമ്പിയാ ഔലിയാക്കളോട് അവരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം തേടൽ ) ശിർക്കാക്കാൻ വേണ്ടി പുത്തൻ വാദികൾ ആയത്തുകൾ ദുർവ്യാഖ്യാനിക്കാറുണ്ട് അതിൽ പെട്ട ഒരു ആയത്താണ് താഴെ നൽകുന്നത്.

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.

💢ഇബ്നു കസീർ എഴുതുന്നു:

بين تعالى أنه الإله الواحد الأحد ، الفرد الصمد ، الذي لا نظير له ولا شريك له ، بل هو المستقل بالأمر وحده ، من غير مشارك ولا منازع ولا معارض ، فقال : ( قل ادعوا الذين زعمتم من دون الله ) أي : من الآلهة التي عبدت من دونه ( لا يملكون مثقال ذرة في السماوات ولا في الأرض ) ، كما قال تبارك وتعالى : ( والذين تدعون من دونه ما يملكون من قطمير ) [ فاطر : 13 ] . وقوله : ( وما لهم فيهما من شرك ) أي : لا يملكون شيئا استقلالا ولا على سبيل الشركة ، ( وما له منهم من ظهير ) أي : وليس لله من هذه الأنداد من ظهير يستظهر به في الأمور ، بل الخلق كلهم فقراء إليه ، عبيد لديه .  (تفسير القرآن تفسير ابن كثير: ٥١٣/٦)

ഏകനും ഒരുവനും ഒറ്റയും നിരാശ്രയനുമായ  ഇലാഹ് അല്ലാഹു മാത്രമാണെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അവന്നു തത്തുല്യനോ പങ്കാളിയോ ഇല്ല. പ്രത്യുത എല്ലാം അവന്റെ തീരുമാനം മാത്രമാണ്. പങ്കാളിയോ തർക്കിക്കുന്നവനോ  എതിർക്കുന്നനോ ഇല്ല. അങ്ങനെ അല്ലാഹു പറയുന്നു: "പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക".

*അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ദൈവങ്ങളാണ് വിവക്ഷ*.

"ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല". "അല്ലാഹുവിനു പുറമേ ആരോട് നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുവോ  അവർ ഒരു ഈത്തപ്പഴക്കുരു വിന്റെ പാടപോലും ഉടമപ്പെടുത്തുകയില്ല". (ഫാത്വിർ :13) എന്ന അല്ലാഹുവിന്റെ പ്രസ്താവനപോലെയാണിത്. "അവർ രണ്ടിലും അവര്ക്ക് യാതൊരു പങ്കുമില്ല".  അതായത് യാതൊന്നും സ്വന്തമായോ പങ്കായോ അവർ ഉടമപ്പെടുത്തുന്നില്ല. ഈ പങ്കാളികളുടെ കൂട്ടത്തിൽ   നിന്ന് കാര്യങ്ങൾ നിർവഹിക്കുന്നതിൽ അല്ലാഹു സഹായം തേടുന്ന ഒരു സഹായവുമില്ല. മറിച്ച് എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരും അവന്റെ  ദാസന്മാരുമാണ്. (ഇബ്നു കസീർ: 6/513)

ദൈവമാണെന്ന് നിലക്ക് അല്ലാഹുവിന് പുറമേ പലരെയും മക്കയിലെ മുശ്രിക്കുകൾ ആരാധന ചെയ്തിരുന്നു. അതിനെ സംബന്ധിച്ച് ഇറങ്ങിയ ആയത്തുകളാണ് വഹാബി പുരോഹിതന്മാർ തെളിവായി കൊണ്ടുവരുന്നത്. മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് സഹായം തേടുന്നതിന് എതിർക്കുന്ന ഒരു ആയത്ത് പോലും ഖുർആനിലില്ല .ഒരു മുഫസറും അങ്ങനെ വ്യാഖ്യാനിച്ചിട്ടില്ല ഉണ്ടെങ്കിൽ അതാണ് ഒഹാബി പുരോഹിതൻമാർ തെളിയിക്കേണ്ടത്

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...