Sunday, June 7, 2026

മക്കാ മുശ്രിക്കുകളുടെ ശിർക്കും അവരുടെ തൽബിയത്തും

 മക്കാ മുശ്രിക്കുകളുടെ ശിർക്കും

അവരുടെ തൽബിയത്തും

--------............................


പരദൈവങ്ങളുടെ പേരിൽ


അല്ലാഹു അല്ലാത്തവരെ ഇലാഹാക്കുകയും അവർക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചാരാധിക്കുകയും ചെയ്യുന്നവരായിരുന്നു മക്കാ മുശ്രിക്കുകൾ അവർ ആരാധിച്ചിരുന്നത് കേവലം ശിപാർശകരോ പുണ്യാ ത്മാക്കളോ ആണെന്ന നിലക്കു മാത്രമായിരുന്നില്ല. അവർക്ക് സ്വയം കഴിവും പ്രവർത്തന ശേഷിയുമുണ്ടെന്ന വിശ്വാസത്തോടു കൂടിയാ യിരുന്നു . അല്ലാഹുവിന് അനേകം പങ്കുകാരുണ്ടെന്നും അവൻ്റെ കീഴിൽ ധാരാളം ദൈവങ്ങളുണ്ടെന്നും അവർ ഉറച്ചു വിശ്വസിച്ചിരുന്നു. സുന്നികളെ മുശ്രിക്കുകളാക്കാൻ ചിലർ മക്കാ മുശ്‌രിക്കുകളുടെ ബിംബാരാധന എഴുന്നള്ളിക്കാറുണ്ട്. മക്കാ മുശ്രിക്കുകൾ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നത് അവർ ദൈവത്തിങ്കൽ ശിപാർശകരാണെന്ന വിശ്വാസ ത്തോടു കൂടെ മാത്രമായിരുന്നു. വിഗ്രഹങ്ങൾക്ക് ദൈവ പദവി അവർ കൽപിച്ചിരുന്നില്ല എന്നവർ തട്ടിവിടുന്നത് കാണാം. സുന്നികൾ അവ രെപോലെ ശൈഖന്മാരും മറ്റും ശിപാർശകരാണെന്ന് ധരിച്ച് അവരെ ആരാധിക്കുന്നു. ദിവ്യത്തം ആരോപിക്കുന്നില്ലെങ്കിലും ഇവർ മക്കാ മുശ്രിക്കുകളെ പോലെ മുശ്രിക്കുകൾ തന്നെയാണ് എന്നും അവർ പറയുന്നത് കാണാം.


ഈ വാദം തികച്ചും അസത്യവും നിരർത്ഥകവുമാണ് എന്ന് നാം ഗ്രഹിച്ചതാണല്ലോ. സുന്നികൾ അല്ലാഹു അല്ലാത്തവരെ ഇലാ ഹാക്കുന്നില്ല. അവനൊഴികെ മറ്റാർക്കും ആരാധിക്കുന്നുമില്ല. പര ലോകത്തെ നിഷേധിക്കുകയും നബി(സ്വ)യെ അംഗീകരിക്കാതിരി ക്കുകയും ചെയ്തിരുന്ന മക്കാ മുശ്‌രിക്കുകൾ അല്ലാഹു അല്ലാത്ത വരെ ഇലാഹുകളാക്കുക കൂടി ചെയ്‌തിരുന്നു. ഖുർആൻ പറയുന്നത് കാണുക:


ائذا لتاركوا آلهتنا لشاعر مجنون - الصافات ٣٦


ഒരു ഭ്രാന്തനായ കവിക്കുവേണ്ടി ഞങ്ങൾ ഞങ്ങളുടെ ഇലാഹു കളെ പരിത്യജിക്കുകയോ?


പങ്കുകാർ


അനേകം ഇലാഹുകളുണ്ടെന്ന് വിശ്വസിക്കുമ്പോൾ തന്നെ ആ ഇലാഹുകൾ അല്ലാഹുവിൻ്റെ പങ്കുകാരാണെന്നും അല്ലാഹുവിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കുകയും അധികാരം പങ്കിടുകയും ചെയ്യുന്നവരാണെന്നുമായിരുന്നു മക്കാ മുശ്രിക്കുകളുടെ വിശ്വാസം.


وَجَعَلُوا لِلَّهِ شُرَكَاءَ - (الانعام: ۱۰۰)


(അവർ അല്ലാഹുവിന് പങ്കുകാരെ സ്ഥാപിച്ചു).


وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ تَقُولُ لِلَّذِينَ أَشْرَكُوا أَيْنَ شُرَكَاتُكُمْ


(الانعام: (۲۲)


അവരെ എല്ലാവരെയും നാം ഒരുമിച്ചുകൂട്ടും. അനന്തരം മുശരി ക്കുകളോട് അവരുടെ പങ്കുകാരെവിടെ എന്നു നാം ചോദിക്കും). മുശ്രിക്കുകൾ അല്ലാഹു അല്ലാത്തവരെ അവന്റെ പങ്കാളികളാക്കി യിരുന്നു എന്നാണല്ലോ. അല്ലാഹു പറയുന്നത്. 'ശിർക്ക്' എന്ന അറബി പദത്തിന്റെ്റെ ഭാഷാർത്ഥം പങ്കാളിത്തം എന്നാണ്. അല്ലാഹു വിനോട് മറ്റു സങ്കൽപ ദൈവങ്ങൾക്കുണ്ടെന്നു പറയുന്ന പങ്കാളിത്തം എങ്ങനെയാണെന്നു ഖുർആൻ നമുക്കുദാഹരണ സഹിതം വിവരിച്ചുതരുന്നു.


ضَرَبَ لَكُمْ مَثَلاً مِنْ أَنْفُسِكُمْ هَلْ لَكُمْ مِمَّا مَلَكَتْ أَيْمَانُكُمْ مِنْ


شُرَكَاءَ فِيمَا رَزَقْنَاكُمْ فَأَنْتُمْ فِيهِ سَوَاءٌ ﴾ (الروم: ۲۸)


(മുശ്‌രിക്കുകളേ അല്ലാഹു നിങ്ങളിൽ നിന്നു തന്നെ നിങ്ങൾക്കൊരുപമ എടുത്തുകാണിക്കുന്നു. നിങ്ങൾക്ക് നാം നൽകിയ ധനത്തിന് നിങ്ങൾക്കു അടിമകളിൽപ്പെട്ട വല്ല പങ്കാളികളുമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളും അവരും തുല്യവാകാശികളാണ്). തന്റെ ഉട മാവകാശത്തിലുള്ള സ്വത്തിൽ തൻ്റെ അടിമക്ക് പങ്കുണ്ടാവുകയില്ല എന്നതുപോലെ അല്ലാഹുവിൻ്റെ ഉടമാവകാശത്തിൽ അവന്റെ അടി മക്കു പങ്കുണ്ടാവാൻ സാധ്യമല്ലല്ലോ. യഥാർത്ഥത്തിൽ അടിമക്കു ഉട മാവകാശമില്ലെന്ന് വിധിച്ചിരുന്ന അവിശ്വാസികൾ അല്ലാഹുവിന്റെ ഉടമാവകാശത്തിൽ അവൻ്റെ അടിമകളായ മനുഷ്യരെ പങ്കാളികളാ ക്കുന്നതിന്റെ പിന്നിലെ യുക്തിഹീനത തുറന്നുകാട്ടുകയാണ് ഖുർ ആൻ ചെയ്യുന്നത്. ഇത്തരത്തിലുള്ള പങ്കാളിത്തത്തിലായിരുന്നു മക്കാ മുശ്‌രിക്കുകൾ വിശ്വസിച്ചിരുന്നത്.


ഒരു സ്ഥാപനത്തിനുള്ള മുതൽമുടക്ക് മുഴുവൻ ഒരാളുടേത് മാത്രമാണെന്നു വന്നാൽ ആ സ്ഥാപനത്തിനു ഒരേയൊരു ഉടമ മാത്ര മേയുള്ളൂ എന്നു ആരും സമ്മതിക്കും. അതെയവസരത്തിൽ ആ സ്ഥാപനത്തിൻ്റെ മൂലധനം ഒന്നിലധികം പേർക്ക് ഒരേ വിധത്തിലോ ഭാഗികമായോ ഉടമപ്പെടുന്നതായാൽ അതിന് പങ്കാളികളുള്ളതായി ഏവരും അംഗീകരിക്കും. അപ്രകാരം ഈ ലോകമാകുന്ന സ്ഥാപന ത്തിനു സാക്ഷാൽ ഉടമസ്ഥൻ അല്ലാഹു മാത്രമെന്ന വിശ്വാസത്തിനു തൗഹീദെന്നും അതിൽ പങ്കുകാരുണ്ടെന്ന വിശ്വാസത്തിന് ശിർക്ക് എന്നും പറയുന്നു. ഇങ്ങനെയുള്ള അധികാരം പങ്കിടലും ഉടമാവ കാശവും അല്ലാഹുവോടൊപ്പം മറ്റുള്ളവർക്കുമുണ്ടെന്ന വിശ്വാസമാ യിരുന്നു മക്കാ മുശ്‌രിക്കുകൾ വെച്ചു പുലർത്തിയിരുന്നതെന്ന് അനേകം ഖുർആൻ ആയത്തുകളിലൂടെ സുവ്യക്തമായതാണ്. അവർ അങ്ങനെ പങ്കുകാരെ ചേർത്തിരുന്നില്ലെന്നും ഇബാദത്തിൽ മാത്രമേ പങ്കുണ്ടായിരുന്നുള്ളൂ എന്നുമുള്ള വഹാബി വാദം സുന്നികളെ മുശ്ശി ക്കാക്കി ചിത്രീകരിക്കാൻ ഇബ്‌ലീസിൻ്റെ സഹായത്തോടെ നടത്തിയ ദുർവ്യാഖ്യാനങ്ങളാണ്.


കീഴ് ദൈവങ്ങൾ


അല്ലാഹുവിനു പങ്കുകാരുണ്ടെന്ന് വിശ്വസിക്കുന്നതോടൊപ്പം ആ പങ്കാളികൾ അല്ലാഹുവിൻ്റെ മേലാധികാരത്തിൻ കീഴിലുള്ളവരാ ണെന്നും കാര്യങ്ങൾ ഭംഗിയായി നടത്തിപ്പോരുന്നത് ഈ കീഴ്‌പെ വങ്ങളാണെന്നും അവരെയാണ് ആരാധിക്കേണ്ടതെന്നുമായിരുന്നു ചിലരുടെ വിശ്വാസം. ജാഹിലിയ്യാ കാലത്തെ ഹജ്ജിന്റെ തൽബിയ ത്തിൽ നിന്നും മറ്റും ഈ വിശ്വാസം അവർക്കുണ്ടായിരുന്നു എന്നും വ്യക്തമാകുന്നുണ്ട്. കഅ്ബ ത്വവാഫ് ചെയ്യുമ്പോൾ അവർ ചൊല്ലി യിരുന്ന തൽബിയത്ത് ഇപ്രകാരമായിരുന്നു:


لَيْكَ لَا شَرِيكَ لَكَ، إِلَّا شَرِيئًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ (مسلم:


(٣٧٦)


നിനക്കു ഞങ്ങൾ ഉത്തരം ചെയ്യുന്നു. നിനക്ക് ഒരു പങ്കുകാരന ല്ലാതെ മറ്റു പങ്കുകാരില്ല. ആ പങ്കുകാരനെയും അവൻ ഉടമയാക്കി യതിനെയും നീ ഉടമയാക്കുന്നവനാണ്. (മുസ്‌ലിം). അല്ലാഹുവിന് പങ്കുകാരനുണ്ടെന്നും ആ പങ്കുകാരനു ഉടമാവകാശമുണ്ടെന്നും അല്ലാഹുവിൻ്റെ മേലധികാരത്തിൻ കീഴിൽ ആണെന്നുമാണ് ആ മുശ്രിക്കുകളുടെ വിശ്വാസമെന്ന് ഈ വാക്ക് വ്യക്തമാക്കുന്നു. അല്ലാഹു മേലാധികാരിയാണെന്ന വിശ്വാസം വെച്ചുപുലർത്തുന്ന തുകൊണ്ട് അവനു പങ്കുകാരില്ലെന്നാണ് അവർ വിശ്വസിച്ചിരുന്നത് എന്നു വരുന്നില്ല.


SA YI നിനക്കുള്ള ഒരു പങ്കാളി ഒഴികെ ₹lo 69 ആ പങ്കാളി ഉടമയാക്കി എന്നും അവർ പറയുമ്പോൾ ശരീക്കുണ്ടെന്നും അവർക്ക് ഉടമാവകാശമുണ്ടെന്നുമാണ് അവരുടെ വിശ്വാസമെന്ന് ഗ്രഹിക്കാൻ പ്രയാസമില്ല. ആ കീഴ് ദൈവങ്ങൾക്ക് ആരാധിക്കാൻ അവർ പറ ഞ്ഞിരുന്ന കാരണം ഇമാം റാസി വിവരിക്കുന്നു: 'അല്ലാഹു ആകാ ശവും ഉപരിലോക വസ്‌തുക്കളും പടച്ചു. ഭൂമിയും ഭൂമിയിലെ വസ്‌തു ക്കളും ആ കിഴ് ദൈവങ്ങളുടെ അധികാരത്തിൽ നിർത്തി. നാം ഭൂലോക വസ്‌തുക്കളിൽ പെട്ടതാണ്. അതുകൊണ്ട് നാം ആകാശ ത്തിലെ മലക്കുകൾ നക്ഷത്രങ്ങൾ എന്നിവക്കാരാധിക്കുക അവയാണ് നമ്മുടെ ഇലാഹുകൾ. അല്ലാഹു അവയുടെ ഇലാഹാണ്. ഈ വിശ്വാസം റദ്ദ് ചെയ്‌തു കൊണ്ടല്ലാഹു പറഞ്ഞു:




إِنَّهُمْ لَا يَمْلِكُونَ فِي السَّمَوَاتِ شَيْئً كَمَا اعْتَرَفْتُمْ


നിങ്ങൾ സമ്മതിച്ച പോലെ അവർ ആകാശത്തിൽ ഒന്നിനെയും ഉടമയാക്കുന്നില്ല.


وَلَا فِي الْأَرْضِ عَلَى خِلَافِ مَا زَعَمْتُمْ ( رازي: نسخة قديمة ٧:١٤)


നിങ്ങൾ അവകാശപ്പെടുന്നതുപോലെ ഭൂമിയിൽ ഒന്നിനെയും ആ കീഴ് ദൈവങ്ങൾ ഉടമയാക്കുന്നില്ല.”(റാസി 7.14)


സ്വയം കഴിവുള്ള അല്ലാഹുവിൻ്റെ ശരീക്ക് (പങ്കാളി) സ്വയം കഴിവുള്ളവനാകണമല്ലോ. സ്വയം കഴിവും അധികാരവും ഇല്ലാത്ത ഒന്നിനെ പങ്കാളി എന്നു പറയുന്നതിൽ എന്തർത്ഥമാണുള്ളത്. അല്ലാ ഹുവിനോടൊപ്പം അധികാരവും ഉടമാവകാശവും പങ്കിടുന്നവർ ആണ് കീഴ്‌ദൈവങ്ങൾ എന്നു തന്നെയായിരുന്നു മുശ്രിക്കുകൾ വിശ്വ സിച്ചിരുന്നത്. അല്ലാഹു അല്ലാത്ത മറ്റാർക്കും സ്വയം കഴിവില്ല എന്നും അവന് പങ്കുകാരില്ലെന്നും അവനൊഴികെ മറ്റാരും ഇലാഹുകള ല്ലെന്നും ആരാധനക്കർഹനല്ലെന്നും ഉറച്ചു വിശ്വസിക്കുന്ന സുന്നി കളെ പിന്നെ എങ്ങനെയാമ് മുശ്‌രിക്കുകളാക്കുന്നത്.


ഹസ്രത്ത് ഉമർ(റ) കഅ്ബ ത്വവാഫ് ചെയ്തപ്പോൾ ഹജറുൽ അസ്വദിനെ ചുംബിച്ചുകൊണ്ട് പറഞ്ഞു. നീ ഒരു കല്ലാണ്. നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ല. നബി(സ്വ) നിന്നെ ചുംബിക്കുന്നത് കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ ചുംബിക്കില്ലാ യിരുന്നു. പുണ്യ ഗേഹമായ കഅ്ബയുടെ ഭിത്തിയിൽ സ്ഥിതി ചെയ്യുന്ന അനുഗ്രഹീതമായ ഹജറുൽ അസ്‌വദിനു പോലും സ്വയം ഉപകാരോപദ്രവങ്ങൾക്ക് കഴിവില്ല. എല്ലാം നൽകുന്നവൻ അല്ലാഹു വാണ്. ഇതത്രെ സുന്നികളുടെ വിശ്വാസം. ഇതിൽ എവിടെയാണ് ശിർക്ക്. ഈ വിശ്വാസം വെച്ചുപുലർത്തി അല്ലാഹുവിലും റസൂലിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന സുന്നികളെ (സാക്ഷാൽ മുസ്‌ലിം കളെ) മുശ്‌രിക്കാക്കാൻ എന്ത് ന്യായമാണവർക്കുള്ളത്.


ഉമറി(റ)ന്റെ ഈ പ്രഖ്യാപനം കേട്ട ഹസ്രത്ത് അലി(റ)യുടെ പ്രതികരണം ഇതായിരുന്നു. അത് ഉപകാരവും ഉപദ്രവവും ചെയ്യും. ഇവിടെ സ്‌പഷ്‌ടമായ ഒരു ചരിത്ര യാഥാർഥ്യമുണ്ട്. അറബികൾ ഹസ്രത്ത് അലിയുടെയും ഉമറി(റ)ൻ്റെയും പ്രഖ്യാപനങ്ങളിൽ നിന്ന് ജാഹിലിയ്യാ കാലത്ത് ഹജറുൽ അസ്‌വദിന് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്നു. അങ്ങനെ ഒരു വിശ്വാസത്തെ ഇസ്‌ലാം തള്ളിക്കളഞ്ഞു. അല്ലാഹു അല്ലാത്ത ആർക്കും സ്വയം കഴിവില്ല എന്ന് സ്ഥാപിച്ചു. ഹജറുൽ അസ്‌വദിന് അപ്പോൾ സ്വന്തം നിലക്കെന്തെങ്കിലും ചെയ്യാൻ സാധ്യമല്ല. ജാഹിലിയ്യാ ജനത സ്വയം ഉപകാരങ്ങൾ കയ്യിൽനിന്ന് പ്രതീക്ഷിച്ചുകൊണ്ടായിരുന്നു അതിനെ തൊട്ടുമുത്തിയിരുന്നത്. അത് ശിർക്കാണ്. ആ നിലക്കല്ല ഞാൻ നിന്നെ മുത്തുന്നത്. തിരു നബി മുത്തിയതുകൊണ്ടാണ്. നബി സ്വയം കഴിവിൽ വിശ്വസിച്ചു. കൊണ്ടായിരുന്നില്ലല്ലോ ഹജറുൽ അസ്വദിനെ മുത്തിയത്. ഇതത്രെ ഉമർ(റ) പറഞ്ഞതിൻ്റെ സാരം. ഇതംഗീകരിച്ചുകൊണ്ടും അല്ലാഹു അനുഗ്രഹങ്ങൾ നൽകിയ കല്ലാണ് ഹജറുൽ അസ്‌വദ് എന്ന നിലക്കും അല്ലാഹുവിൻ്റെ ഇംഗിത പ്രകാരം ഉപകാരോപദ്രവങ്ങൾ ചെയ്യാൻ കഴിയും എന്നത്രെ അലിയുടെ വിവരണത്തിന്റെ ചുരുക്കം.


ഈ കാര്യം ഇമാം ഹാകിം(റ) നിവേദനം ചെയ്ത ഹദീ സിൽ നിന്നു തന്നെ വ്യക്തമാണ്. ഇബ്നുഹജർ അസ്ഖലാനി(റ) വിവരിക്കുന്നു.


قولهُ لا تَضُرُّ وَلَا تَنْفَعُ أَي إِلَّا بِإِذْنِ اللهِ، وَقَدْ رَوَى الْحَاكِمُ مِنْ حَدِيثِ أَبِي سَعِيدِ أَنَّ عُمَرَ لَمَّا قَالَ هَذَا قَالَ لَهُ عَلِيُّ بْنَ أَبِي طَالِبٍ إِنَّهُ يَضُرُّ وَيَنْفَعُ، وَذَكَرَ أَنَّ اللَّهَ لَمَّا أَحَدَ الْمَوَاثِيقَ عَلَى وَلَدَ آدَمَ كَتَبَ ذَلِكَ فِي رَقَ وَأَلْقَمَهُ الْحَجَرَ، قَالَ: وَقَدْ سَمِعْتُ رَسُولَ الله ﷺ يَقُولُ: «يُؤْتَى يَوْمَ الْقِيَمَةِ بِالْحَجَرِ الأَسْوَدِ، وَلَهُ لِسَانٌ ذَلِقٌ، يَشْهَدُ لِمَنِ اسْتَلَمَهُ بالتوحيد». (فتح الباري: ٥ / ٢٥٥)


അല്ലാഹുവിന്റെ അനുമതിയില്ലാതെ നീ ഉപകാരമോ ഉപദ്രവമോ ചെ യ്യുകയില്ലെന്നാണ് വിവക്ഷ, അബൂസഈദി(റ)ൽ നി ന്ന് ഹാകിം(റ) നിവേ ദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം: ഉമർ(റ) ഇത് പറഞ്ഞ പ്പോൾ അലി(റ) അദ്ദേഹത്തോട് പറഞ്ഞു: “നിശ്ചയം ഹജറുൽ അസ്വദ് ഉപകാരവും ഉപദ്രവവും ചെയ്യും”. അലി(റ) വിശദീകരിച്ചു. മനുഷ്യരോട് അല്ലാഹു കരാർ ചെയ്തപ്പോൾ അതൊരു തോൽക്കഷ്ണത്തിലെഴുതി ഹജ റുൽ അസ്‌വദിൽ നി ക്ഷേപിച്ചു. അലി(റ) പറയുന്നു: നബി(35) ഇപ്രകാരം പ്രസ്താവിക്കുന്നത് ഞാൻ കേട്ടു: “അന്ത്യദിനത്തിൽ ഹജറുൽ അസ്വദി നെ കൊണ്ടുവരും. സ്‌ഫുടമായ ഭാഷയിൽ സംസാരിക്കുന്ന നാവ് അതി നുണ്ടായിരി ക്കും. അതിനെ ചുംബിച്ചവർക്കെല്ലാം തൗഹീദ് കൊണ്ട് അത് സാക്ഷ്യം വഹിക്കും" (ഫത്ഹുൽബാരി: 5/ 255)


ഏറ്റവും വലിയ പ്രതിസന്ധിഘട്ടമായ മഹ്‌ശറയിൽ ഹജറുൽ അസ്വദ്, അതിനെ ചുംബിച്ചവർക്കെല്ലാം തൗഹീദുകൊണ്ട് സാക്ഷ്യം വഹിക്കുക യെന്നത് ചില്ലറ ഉപകാരമൊന്നുമല്ലല്ലോ.


ഇമാം സുയൂത്വി(റ) പറയുന്നു:


قَالَ السُّيُوطِيُّ: قَالَ ذَلِكَ خَوْفًا عَلَى قَرِيبِي الْعَهْدِ بِالْإِسْلَامِ مِمَّن أَلِفَ عِبَادَةَ الْأَحْجَارِ، فَبَيْنَ أَنَّهُ لَا يَضُرُّ وَلَا يَنْفَعُ بِذَاتِهِ، وَإِنْ كَانَ امْتِقَالَ مَا شَرَعَ فِيهِ يَنْفَعُ بِالْجَزَاءِ وَالثَّوَابَ


الديباج على مسلم: ٣٥٠/٣)


കല്ലുകൾക്ക് ആരാധിച്ച് പരിചയിച്ചവരും അടുത്ത് ഇസ്‌ലാമിലേക്ക് പ്രവേശിച്ചവരുമായവരുടെമേൽ ഭയപ്പെട്ടാണ് ഉമർ (റ) അപ്രകാരം പ്രസ്താ വിച്ചത്. അപ്പോൾ ഹജറുൽ അസ്‌വദ് സ്വയം ഉപകാരമോ ഉപദ്രവമോ വരു ത്തുകയില്ലെന്ന് ഉമർ(റ) വിവരിച്ചു. ഹജറുൽ അസ്‌വദിൻ്റെ കാര്യത്തിൽ മത ത്തിൽവന്ന നിയമം സ്വീകരിച്ചാൽ പ്രതിഫലം ലഭിക്കുകയെന്ന ഉപകാരം ലഭിക്കുമെങ്കിലും ശരി. (അദ്ദീബാജു അലാമുസ്ല‌ിം: 3/ 350)


ഇത്രയും പറഞ്ഞതിൽ നിന്ന് ഹജറുൽ അസ്‌വദിന് സ്വയം കഴിവില്ലെന്നും മറ്റേതു വസ്തുവിനെയും പോലെ അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന പ്രത്യേക കഴിവുകളാൽ പലതും ചെയ്യാൻ സാധിക്കുമെ ന്നുമാണ് വ്യക്തമാവുന്നത്. ഈ ആശയം വ്യക്തമാക്കിക്കൊണ്ട് അല്ലാമാ ത്വിബ്‌രിയുടെ വാക്കുകൾ തുഹ്‌ഫത്തുൽ അഹ്‌വദി തന്നെ ഉദ്ധരിക്കുന്നത് കാണുക:


قَالَ الطَّبْرِيُّ: أَرَادَ عُمَرُ أَنْ يُعَلِّمَ النَّاسَ أَنَّ اسْتِلَامَهُ اتَّبَاعٌ لِفِعْلِ رَسُول الله ، لا لأَنَّ الْحَجَرَ يَنْفَعُ ويضر بذاته، كَمَا كَانَتِ الْجَاهِلية تعتقده


في الأوثان (تحفة الاحوذي: ٥٩٧:٣)


ഉമർ(റ) തന്റെ ചുംബനം നബിയുടെ പ്രവർത്തിയോട് പിൻതു ടർന്നുകൊണ്ടാണെന്നും ജാഹിലിയ്യാ ജനത വിശ്വസിച്ചിരുന്ന പോലെ കല്ല് സ്വയം ഉപകാരോപദ്രവങ്ങൾ ചെയ്യുമെന്ന നിലക്കായിരുന്നി ല്ലെന്നും ജനങ്ങളെ അറിയിക്കലായിരുന്നു ഉദ്ദേശിച്ചിരുന്നത് (തുഹ്‌ഫ ത്തുൽ അഹ്‌വദി 3-597). സ്വയം ഉപകാരോപദ്രവങ്ങൾ ചെയ്യുമെന്ന നിലക്ക് തന്നെയായിരുന്നു ജാഹിലിയ്യാ ജനത വിഗ്രഹങ്ങളെ പൂജി ച്ചിരുന്നതെന്നതിന് അനേകം തെളിവുകൾ മുമ്പ് വിവരിച്ചിട്ടുണ്ട്. മക്കാ മുശ്രിക്കുകളുടെ വിശ്വാസം അല്ലാഹു അല്ലാതെ ഇലാഹും റബ്ബും വേറെയും ഉണ്ടെന്നായിരുന്നുവെന്നും ചില പ്രത്യേക വകുപ്പുകളും അധികാരങ്ങളും ഇവ്വിധം ഇലാഹുകൾക്കും റബ്ബുകൾക്കും അല്ലാഹു വിട്ടുകൊടുത്തിട്ടുണ്ടെന്നും അവർ വിശ്വസിച്ചിരുന്നുവെന്നും പ്രസ്തു‌ത കീഴ് ദൈവങ്ങളെ ആരാധിച്ചാൽ മാത്രമേ അവർക്ക് വിട്ടു കൊടുത്ത കാര്യങ്ങൾ സാധ്യമാവുകയുള്ളൂവെന്ന വിശ്വാസത്തോ ടെയാണ് ആ കീഴ് ദൈവങ്ങളെ അവർ ആരാധിച്ചിരുന്നത്.


ജാഹിലിയ്യാ ആരാധന


അല്ലാഹുവിന് പങ്കുകാരെയും കീഴ് ദൈവങ്ങളെയും സ്ഥാപിച്ചു അവയിൽ വിശ്വസിക്കുന്നതോടൊപ്പം അവയെ ആരാധിക്കാനും അവർ തയ്യാറായിരുന്നു.


وَيَعْبُدُونَ مِنْ دُونِ اللَّهِ مَالَا يَضُرُّهُمْ وَلَا يَنْفَعُهُمْ ﴾ (يونس: ١٨)


(അല്ലാഹുവിനെ കൂടാതെ അവരെ ഉപദ്രവിക്കുകയോ ഉപകാരം ചെയ്യുകയോ ചെയ്യാത്തവർക്കവർ ആരാധിക്കുന്നവരായിരുന്നു). ഈ ആരാധന മാത്രമായിരുന്നു അവർക്ക് പരിചയമുണ്ടായിരുന്നത്. അല്ലാഹുവിന് അവർ ആരാധിച്ചിരുന്നില്ല. ആരൊക്കെയാണ് ഇലാഹും ശരീ ക്കുമാക്കി ആരാധിക്കപ്പെട്ടിരുന്നതെന്ന് ഖുർആൻ പറയുന്നു:


قالوا اتخذ الله ولدا (٦٨)

അല്ലാഹു സന്താനോല്പാദനം

നടത്തിയിരുന്നു എന്നവർ പറഞ്ഞു).


فَاسْتَفْتِهِمْ الرَّبِّكَ الْبَنَاتُ وَلَهُمُ الْبُنُونَ * أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ


شاهدون (الصافات: ١٤٩)


(നിങ്ങൾ അവരോടു ചോദിക്കുക. നിങ്ങളുടെ നാഥന് പെൺകു ട്ടികളും അവർക്ക് ആൺകുട്ടികളുമാണോ, അതല്ല, മലക്കുകളെ നാം പെൺകുട്ടികളായി സൃഷ്ട്‌ടിച്ചതു, അവർ സാക്ഷികളായിരിക്കെ യാണോ?)

إِنَّ الَّذِينَ لَا يُؤْمِنُونَ بِالآخِرَةِ لَيُسَمُونَ الْمَلَائِكَةَ تَسْمِيَةَ الْأُنثَى

( النجم: ۲۷)

(അന്ത്യദിനത്തിൽ വിശ്വസിക്കാത്തവർ, മലക്കുകളെ പെൺനാ മങ്ങളാൽ അവർ നാമകരണം ചെയ്യും).

أَفَرَأَيْتُمُ اللَّاتَ وَالْعُزْيِي وَمَنَاةَ الثَّالِثَةَ الْأُخْرَى أَلَكُمُ الذَّكَرُ وَلَهُ الْأُنثَى

(النجم: ٢٠)

(ലാത്തയെയും ഉസ്സയെയും മൂന്നാമത്തവനായ മനാത്തയെയും കുറിച്ച് എന്നോട് നിങ്ങൾ പറയുക. നിങ്ങൾക്ക് ആണും അവനു പെണ്ണുമോ).

ഈ ഇലാഹുകൾ കടാക്ഷിച്ചത് കൊണ്ടാണ് തങ്ങൾക്ക് സന്താ നങ്ങളുണ്ടാകുന്നത് എന്ന് അവരിൽ ചിലർ വിശ്വസിച്ചിരുന്നു.

അവരെ ഖണ്ഡിച്ചുകൊണ്ട് ഖുർആൻ പറയുന്നു:


فَلَمَّا آتَاهُمَا صَالِحًا جَعَلا لَهُ شُرَكَاءَ فِيمَا آتَاهُمَا فَتَعَالَى اللَّهُ عَمَّا


يُشْرِكُونَ) (الاعراف: ۱۹۰)


(അല്ലാഹു മാതാപിതാക്കൾക്ക് നല്ല സന്താനം നൽകിയപ്പോൾ അവർ അവന്ന് പങ്കുകാരെ സ്ഥാപിച്ചു. അവർ പങ്കു ചേർക്കുന്ന വസ്‌തുക്കളിൽ നിന്ന് അല്ലാഹു പരിശുദ്ധനത്രെ).


അല്ലാഹു ആകാശങ്ങളിൽ മാത്രമേ ശ്രദ്ധിക്കുകയുള്ളൂ. ഭൂമിയിലെ കാര്യങ്ങൾ മറ്റു ഇലാഹുകളാണ് നിർവഹിക്കുന്നത്. ആ ഇലാ ഹുകളെയാണ് നാം ആരാധിക്കേണ്ടത് എന്നാണ് ചിലരുടെ ധാര ണ്. അവരെ ഖണ്ഡിച്ചുകൊണ്ട് ഖുർആൻ പറയുന്നു:


در وَسِعَ كُرْسِيُّهُ السَّمَوَاتِ وَالْأَرْضَ﴾ (البقرة)

(അല്ലാഹുവിന്റെ സിംഹാസനം ആകാശഭൂമികളെ ഉൾക്കൊ ള്ളുന്ന വിധം വിസ്‌തൃതമാണ്).


وَهُوَ الَّذِي فِي السَّمَاءِ إِلَهُ وَفِي الْأَرْضِ إِلَهُ وَهُوَ الْحَكِيمُ الْعَلِيمُ

(الزخرف)

(ആകാശത്തിൽ ഇലാഹായിട്ടുള്ളത് അവനാകുന്നു. ഭൂമിയിലും ഇലാഹായിട്ടുള്ളത് അവനാകുന്നു. അവൻ യുക്തിബോധമുള്ളവനും അഗാധജ്ഞാനിയുമാണ്). ചുരുക്കത്തിൽ അറബികൾ വിവിധ ദേവ ശക്തികൾ കൂടിച്ചേർന്നുകൊണ്ടുള്ള ഒരു ദേവസഭക്കാണ് ആരാധി ച്ചിരുന്നത്. അതിൽ അല്ലാഹുവിന് മഹാദേവൻ പരമേശ്വരൻ എന്ന സ്ഥാനമാണുള്ളത്. മഹാരാജാവും കീഴ് രാജാക്കന്മാരും തമ്മിലുള്ള ബന്ധമാണ് ഈ ദേവസഭക്കുള്ളത്. എല്ലാവർക്കും സ്വയം ഉപകാ രവും ഉപദ്രവവും ചെയ്യാൻ കഴിയും എന്നായിരുന്നു അവരുടെ വിശ്വാ സം. അറബികൾ മതകാര്യങ്ങളിലും സംഘടിതരായിരുന്നില്ല. ശരി യായ നേതൃത്വവും അവർക്കുണ്ടായിരുന്നില്ല. അക്കാരണത്താൽ പലരും പല വിധേനയുള്ള വിശ്വാസമാണ് വെച്ചുപുലർത്തിയിരുന്ന 5.


മേൽ ആയത്തുകളിലെല്ലാം മക്കാ മുശ്‌രിക്കുകളുടെ വിശ്വാ സവും അവർ ആരാധിച്ചിരുന്ന ഇലാഹുകളെയുമാണ് അല്ലാഹു വിവ രിച്ചിരിക്കുന്നത്. അല്ലാഹു സന്താനത്തെ ജനിപ്പിച്ചു. ആ സന്താന ങ്ങളാണ് മലക്കുകൾ. അവർ സ്ത്രീകളാണ്. അതുകൊണ്ട് മലക്കു കളെ ആരാധിക്കാം എന്നായിരുന്നു അവരുടെ ധാരണ. മലക്കുകൾക്ക അവർ ആരാധിക്കുകയും ചെയ്‌തിരുന്നു. മലക്കുകളുടെ സ്വയം കഴി വിൽ അവർ വിശ്വസിച്ചിരുന്നു. ഈ ചിന്താഗതിയെ അപ്പടി നിഷേ ധിക്കുകയും സന്താനോൽപാദനത്തിൽ നിന്നു അല്ലാഹു പരിശുദ്ധ നാണെന്ന് സ്ഥാപിക്കുകയും മലക്കുകൾ പെൺകുട്ടികളാണെന്ന വാദത്തെ ഖണ്ഡിക്കുകയുമാണ് ഖുർആൻ ചെയ്യുന്നത്. മലക്കുക ളെക്കുറിച്ച് വികലവും വിചിത്രവുമായ ധാരണകൾ വെച്ചുപുലർത്തി

യിരുന്ന അവർ മലക്കുകളുടെ പേരിൽ വിഗ്രഹങ്ങളുണ്ടാക്കി പൂജക ളർപ്പിച്ചിരുന്നു. ഇമാം റാസി വിവരിക്കുന്നു:

ثم إنهم اتخذوا لذلك الْمَلَك الذي عبدوهم تمثالاً وصورة

رازي (٥:٤٢٢

പിന്നെ അവർ ആരാധിച്ചിരുന്ന ആ മലക്കുകൾക്കു ചിത്രങ്ങളും പ്രതിമകളുമുണ്ടാക്കി (റാസി 5-422)(*)

ബിദഈകൾക്ക് സ്വീകാര്യനും അവർ അവരുടെ പുസ്ത‌കങ്ങ ളിൽ എപ്പോഴും ഉദ്ധരിക്കാറുമുള്ള ഇബ്നു കസീർ തന്നെ പറയട്ടേ.

 إنما يحملهم على عبادتهم لهم أنهم عمدوا إلى أصنام اتَّخَذُوهَا عَلَى صُورِ الْمَلَائِكَةِ الْمُقَرِّبِينَ فِي زَعْمِهِمْ، فَعَبَدُوا تِلْكَ الصُّورَ؛ تَنزِيلاً لِذَلِكَ مَنْزِلَةَ عِبَادَتِهِمُ الْمَلَائِكَةَ؛ لَيَشْفَعُوا لَهُمْ عِنْدَ اللهِ فِي نَصْرِهِمْ وَرِزْقِهِمْ، وَمَا يَتُوبُهُمْ مِنْ أَمْرِ الدُّنْيَا، فَأَمَّا الْمَعَادُ فَكَانُوا جَاحِدِينَ له کافرین به (ابن کثیر : ٧ ٨٥)


ബഹുദൈവാരാധകരെ വിഗ്രഹാരാധനയക്ക് പ്രോത്സാഹിപ്പിച്ചത് സമീ പസ്ഥരായ മലക്കുകളുടെ മാതൃകയാണെന്ന് അവർ വാദിക്കുന്ന രൂപത്തിൽ അവരുണ്ടാക്കിയ ചില വിഗ്രഹങ്ങളെ അവർ ലക്ഷ്യം വെച്ചതാണ്. എന്നിട്ട് ആ രൂപങ്ങൾക്ക് അവർ ആരാധിച്ചു. അവയ്ക്ക് ആരാധിക്കുന്നത് ആ മല ക്കുകൾക്ക് ആരാധിക്കുന്ന സ്ഥാനത്താണ്. അവർക്ക് ഉപജീവനം നൽകാനും ഐഹികലോകത്തുള്ള പ്രശ്നങ്ങളിലും അവരെ സഹായിക്കാനും അവർക്ക് മലക്കുകൾ ശിപാർശ പറയാനാണിത്. പരലോകത്തിൽ അവർക്ക് വിശ്വാസമുണ്ടായിരുന്നില്ല. (ഇബ്നു കസീർ: 7: 85)


അപ്പോൾ അല്ലാഹുവിൻ്റെ പുത്രിമാരാണെന്ന് അവർ വാദിക്കുന്ന മല ക്കുകൾക്ക് ചില രൂപങ്ങൾ അവർ സങ്കൽപിക്കുകയും ആ രൂപങ്ങളുടെ മാതൃകയിൽ ബിംബങ്ങളുണ്ടാക്കുകയും എന്നിട്ട് മലക്കുകൾക്ക് ആരാധി ക്കുന്നതിൻ്റെ സ്ഥാനം ലഭിക്കാൻ ആ ബിംബങ്ങൾക്ക് ആരാധിക്കുകയും ചെയ്യുന്നതാണ് ബിംബാരാധന. അല്ലാഹുവിൻ്റെ പുത്രിമാരായി അവർ കാണുന്ന മലക്കുകൾ പിതാവായ അല്ലാഹുവിനോട് ശിപാർശ ചെയ്ത് ഐഹിക ലോകത്ത് കാര്യങ്ങൾ നേടാൻ വേണ്ടിയായിരുന്നിത്. ഈ കാര്യം മേൽ ഉദ്ധരണിയിൽനിന്ന് സുതരാം വ്യക്തമാണല്ലോ.



وَإِنَّمَا تَعْبُدُونَ مِنْ دُونِ اللَّهِ أَوْثَانًا وَتَخْلُقُونَ إِفْكَا﴾ (العنكبوت: ۱۷) (നിങ്ങൾ അല്ലാഹുവിനെ കൂടാതെ ഈ ബിംബങ്ങൾക്കാണ്


ആരാധിക്കുന്നത്. നിങ്ങളവയെ അസത്യമായി നിർമ്മിച്ചുണ്ടാക്കു കയും ചെയ്യുന്നു) ഈ ബിംബങ്ങൾ ദൈവമാണെന്ന് വിശ്വസിച്ചു

കൊണ്ടായിരുന്നു അവർ ആരാധിച്ചിരുന്നതെന്ന് പറയേണ്ടതില്ലല്ലോ.


أَلَهُمْ أَرْجُلٌ يَمْشُونَ بِهَا أَمْ لَهُمْ أَيْدٍ يَبْطِشُونَ بِهَا أَمْ لَهُمْ أَعْيُنٌ اعين يبصرون

بها (الاعراف: ١٩٤)


അവർക്കു നടക്കാൻ കാലോ, പിടിക്കാൻ കരങ്ങളോ ദർശിക്കാൻ കണ്ണുകളോ ഉണ്ടോ?, ഇല്ല. ഈ ചേതനയില്ലാത്ത പ്രതിമകളെ ആരാ ളിക്കുന്ന ആ അധമ ജനതയോട് അല്ലാഹു മുന്നറിയിപ്പു നൽകി കൊണ്ട് പറഞ്ഞു.


إِنَّكُمْ وَمَا تَعْبُدُونَ مِنْ دُونِ اللَّهِ حَصَبُ جَهَنَّمَ (الانبياء: ۹۸)


(നിങ്ങളും അല്ലാഹുവിനെ കൂടാതെ നിങ്ങളാരാധിക്കുന്നവയും നാകത്തിന്റെ വിറകുകളാണ്). ഇപ്രകാരം തന്നെ ജിന്നുകളും അല്ലാ ഹുവിന്റെ പങ്കാളികളാണെന്നവർ വിശ്വസിച്ചിരുന്നു.


وَجَعَلُوا لِلَّهِ شُرَكَاءَ الْجِنِّ (الانعام: ۱۰۰)


(അവർ അല്ലാഹുവിനു ജിന്നുകളിൽ നിന്നുള്ള പങ്കുകാരെ സ്ഥാപിച്ചു).


وَجَعَلُوا بَيْنَهُ وَبَيْنَ الْجَنَّةِ نَسَبًا (الصافات: ١٥٨)

(അവർ അല്ലാഹുവിനും ഭൂതങ്ങൾക്കുമിടയിൽ കുടുംബബന്ധം സ്ഥാപിച്ചു).


كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ ) ( الجن: (٦)


(മനുഷ്യരിൽ നിന്ന് ചിലർ ചില ജിന്നുകളിൽ അഭയം തേടിയി രുന്നു) പ്രപഞ്ച നിയന്ത്രണത്തിൽ ഭൂതങ്ങൾ മുഖ്യ പങ്ക് വഹിക്കു ന്നുണ്ടെന്ന് വിശശ്വസിക്കുന്ന അറേബ്യൻ ജാഹിലിയ്യത്തിന്റെ അവ ശിഷ്ടങ്ങൾ ആധുനിക സമൂഹത്തിലും കാണാം. നക്ഷത്രങ്ങളെ ആരാധിക്കുന്നവരായിരുന്നു അവരിൽ ചിലർ. അവരോട് അല്ലാഹു പറഞ്ഞു:


لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ﴾ (فصلت: ۲۷)

(നിങ്ങൾ സൂര്യചന്ദ്രന്മാർക്ക് സുജൂദ് ചെയ്യരുത്. അല്ലാഹുവിന് സുജൂദ് ചെയ്യുക).

 

 وانه هو أغنى وأقنى وأنه هو رب الشعرى ( النجم: ٤٩-٤٨)

(അവനാണ് സമ്പന്നനാക്കുന്നവനും നിക്ഷേപക്കാരനാക്കുന്ന വനും. അവനാണ് (ശിഅ്റാ) ത്രിശങ്കു നക്ഷത്രങ്ങളുടെ നാഥൻ) ഈ നക്ഷത്രങ്ങൾക്കവർ കേവലം ആരാധനയർപ്പിക്കുക മാത്രമല്ല അവയുടെ സ്വയം കഴിവിലും അവർ വിശ്വസിച്ചിരുന്നു. നക്ഷത്ര ദേവ തകളുടെ കഴിവിനാലാണ് മഴ വർഷിക്കുന്നതെന്ന് അവർ വിശ്വസി ച്ചിരുന്നതായി ബുഖാരി 1-141 ൽ വിവരിച്ചതിൽ നിന്നും ഗ്രഹിക്കാ വുന്നതാണ്. ചില പക്ഷികൾക്കും അവർ ദിവ്യത്തമാരോപിച്ചിരുന്നു.


لا عَدْوَى وَلا طيرة» (بخاري: ٨٥٦-٢ كتاب الطب)


രോഗം (പിശാചുക്കളാൽ) പകരലും പക്ഷി ലക്ഷണവും ഇല്ല എന്ന ഹദീസ് അതാണ് തെളിയിക്കുന്നത്.


ഇത്രയും വിവരിച്ചതിൽ നിന്നും മക്കാ മുശ്രിക്കുകൾ അല്ലാഹു അല്ലാതെ ഇലാഹുകളുണ്ടെന്നും അവ അല്ലാഹുവിൻ്റെ പങ്കുകാരാ ണെന്നും വിശ്വസിച്ചിരുന്നുവെന്നും അങ്ങനെ അവയെ ആരാധിച്ചി രുന്നുവെന്നും മലക്കുകൾ, ജിന്നുകൾ, നക്ഷത്ര ദേവതകൾ, പ്രതിമ കൾ മുതലായവ ആയിരുന്നു ആരാധിക്കപ്പെട്ടിരുന്നുവ എന്നും വ്യക്ത മായി. മാത്രമല്ല, അവന് സ്വയം കഴിവും ശക്തിയുമുണ്ട് എന്ന നിലക്ക് തന്നെയായിരുന്നു അവരാ ആരാധ്യർക്ക് പൂജകളർപ്പിക്കുകയും അവ യോട് ആവലാതി പറയുകയും ചെയ്തിരുന്നത് എന്നും വ്യക്തമാ .


ഇവിടെ ചില നവീനാശയക്കാർ മതപിഷ്കരണത്തിന്റെ പേരിൽ അമിതാവേശം പ്രകടിപ്പിച്ചുകൊണ്ട് സുന്നികളെ മക്കാ മുശ്‌രിക്കുക ളേക്കാൾ അധമരും കടുത്ത മുശ്‌രിക്കുകളുമായി ചിത്രീകരിക്കുന്നു. മക്കാ മുശ്രിക്കുകൾ വെച്ചുപുലർത്തിയിരുന്ന ഏത് വിശ്വാസമാണ് സുന്നികൾക്കുള്ളത്? ഏക ഇലാഹിലും അന്ത്യപ്രവാചകരിലും വിശ്വ സിച്ചു വിശുദ്ധ കഅ്ബയെ അഭിമുഖീകരിച്ചു അല്ലാഹുവിനു വേണ്ടി മാത്രമാണ് എന്റെ ജീവിതവും മരണവും ആരാധനയും നമസ്കാര വുമെന്ന് പ്രതിജ്ഞ ചെയ്യുന്ന, ജീവിതം ഇസ്‌ലാമികവും സംശുദ്ധ വുമാക്കാൻ മറ്റാരെക്കാളും ആത്മാർത്ഥമായി ശ്രമിക്കുന്ന സുന്നി മുസ്‌ലിംകൾ അല്ലാഹു അല്ലാത്ത മറ്റാർക്കെങ്കിലും ആരാധിക്കു ന്നുണ്ടോ? ഏതെങ്കിലും വസ്തു‌ക്കൾക്കോ, വ്യക്തികൾക്കോ ഇലാ ഹിന്റെ പദവി അംഗീകരിച്ചു കൊടുക്കുന്ന ണ്ടോ? ആർക്കെങ്കിലും

സ്വയം കഴിവുണ്ടെന്ന് വിശ്വാസത്തോടെ ആരോടെങ്കിലും ആവലാതി പറയുന്നുണ്ടോ? ജാഹിലിയ്യാ ജനതയിലുണ്ടായിരുന്ന ഒരു തിന്മയും സുന്നി മുസ്‌ലിംകളിൽ ദൃശ്യമല്ല. അവരുടെ വിശ്വാസത്തിൽ തിരു നബിയും സ്വഹാബത്തും പഠിപ്പിച്ചതല്ലാത്ത മറ്റൊന്നും കടന്നു കൂടി യിട്ടില്ല. പിന്നെ ഏതടിസ്ഥാനത്തിലാണീ ഭൂരിപക്ഷം മുസ്ലിംക ളെയും മുശ്രിക്കാക്കാനും അബൂജഹലിനെക്കാളും അബൂലഹബി നെക്കാളും കടുത്ത മുശ്രിക്കുകളാണെന്നാരോപിക്കാനും അവർ തയ്യാറാവുന്നത്? അവരെ ഇലാഹാണെന്നും അല്ലാഹുവിന്റെ പങ്കു കാരാണെന്നും അവൻറെ മേലിൽ സമ്മർദ്ദം ചെലുത്താനും മറ്റും കഴി വുണ്ടെന്നും വിശ്വസിച്ചുകൊണ്ട് അവരെ ആരാധിച്ചിരുന്നവർ അവ രോട് സഹായാർത്ഥന ചെയ്യുന്നതിനെയാണ് ഖുർആനും സുന്നത്തും ഖണ്ഡിക്കുന്നത്. അവരെ ഖണ്ഡിച്ചുകൊണ്ടാണ് 

لا اله الا الله

അല്ലാ ഹു അല്ലാതെ ഇലാഹില്ല 

وحده لا شريك له

അവൻ ഒരുവനാണ്. അവന് പങ്കുകാരില്ല ! ! 

لا تعبدوا الا اياه

അവനല്ലാതെ നിങ്ങൾ ആരാധിക്കരുത്


لايمْلِكُونَ لَكُمْ نَفْعًا وَلَا ضَرًا 



 അല്ലാഹുവിനെ പങ്ക്കാരും ഇലാഹുകളും ആണെന്ന്  കരുതപ്പെടുന്ന ആ ദൈവങ്ങൾ ഉപകാരത്തി ന്റെയും ഉപദ്രവത്തിന്റെയും സാക്ഷാൽ ഉടമസ്ഥരല്ലെന്നും ഇസ്ലാം ജനങ്ങളെ പഠിപ്പിച്ചത്.


ഈ വിശ്വാസത്തിൽ നിന്നും സുന്നികൾ ഒരിക്കലും വ്യതിചലി ച്ചിട്ടില്ല. ഏതെങ്കിലും ഒരു നബിയെയോ വലിയ്യിനെയോ ഇലാഹാ ണെന്നോ അല്ലാഹുവിൻ്റെ പങ്കുകാരാണെന്നോ അവരെ ആരാധി ക്കണമെന്നോ അവർ ഉപകാരത്തിൻ്റെയും ഉപദ്രവത്തിന്റെയും സാക്ഷാൽ ഉടമസ്ഥരാണെന്നോ അല്ലാഹുവിൻ്റെ മേലിൽ സമ്മർദ്ദം ചെലുത്താൻ കഴിവുള്ളവരാണെന്നോ സുന്നികൾ വിശ്വസിക്കുന്നി ല്ല. മാത്രമല്ല, ആരെങ്കിലും ഇപ്രകാരം വാദിക്കുകയോ പറയുകയോ ചെയ്യുന്നുവെങ്കിൽ അവരോടെതിർക്കുവാൻ ഏതൊരു സുന്നിയും തയ്യാറാവുന്നതുമാണ്. തനി സാധാരണക്കാരനായ ഒരു സുന്നിയോട് മുഹ്‌ യിദ്ദീൻ ശൈഖ്(റ) തങ്ങൾ ദൈവമാണെന്നോ ഇലാഹാ ണെന്നോ വാദിച്ചുനോക്കൂ അവൻ്റെ മുമ്പിൽ നിന്ന് തടി സലാമത്താ ക്കാൻ നന്നെ പ്രയാസപ്പെടേണ്ടിവരും. സാധാരണക്കാർക്ക് അത്തരം ഔലിയാക്കളെക്കുറിച്ച് ഇലാഹാണെന്ന് വിശ്വാസമില്ല എന്നതിന് ഏറ്റവും വലിയ ദൃഷ്ടാന്തമാണിത്. മലക്കുകളുണ്ടെന്നും അവർക്ക്

അല്ലാഹു ചില പ്രത്യേക കഴിവുകൾ നൽകിയിട്ടുണ്ടെന്നും ആ കഴി വുകൾ കൊണ്ട് അവർ പലതും ചെയ്യുന്നുണ്ടെന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നുണ്ട്. ഇതുപോലെ സൂര്യൻ, ചന്ദ്രൻ, വായു, വെള്ളം, വെളിച്ചം മുതലായ പ്രകൃതി വസ്‌തുക്കൾക്കു അല്ലാഹു ചില പ്രത്യേക ശക്തികൾ നൽകിയിട്ടുണ്ട്. അവ മുഖേന പല ഗുണങ്ങളും ദോഷങ്ങളും നമുക്ക് ലഭിക്കുന്നുണ്ടെന്ന് തന്നെയാണ് ശാസ്ത്രവും വ്യക്തമാക്കുന്നത്. ഖുർആനും സുന്നത്തുമെല്ലാം ഇത് അംഗീകരി ക്കുന്നുണ്ട്. ഈ വിശ്വാസം ശിർക്കല്ല. അവകളെ ഇലാഹാക്കലും അതിന് സ്വയം കഴിവുണ്ടെന്ന് സങ്കൽപിക്കലും അവ അവതാരങ്ങ ളാണെന്നു വിശ്വസിക്കലും അതിന് ആരാധിക്കലും അവിശ്വാസ ത്തോടെ അതിനോട് സഹായാർത്ഥന ചെയ്യലുമാണ് ശിർക്ക് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. 


ഒരു കാര്യം ശിർക്കാകാനുള്ള മാനദണ്ഡം സ്വയം കഴിവിലുളള വിശ്വാസമാണെന്ന് കാണിക്കുന്ന ഏതാനും തെളിവുകൾ കാണുക: അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം


വായിക്കാം:


عَنْ أَبِي هُرَيْرَةَ أَنَّهُ سَمِعَ رَسُولَ اللَّهِ ﷺ يَقُولُ: «لَا يُورِدَنْ مُمْرِضٌ عَلَى مُصِحٌ».


(أبو داود: (٣٤١٢)


അബൂഹുറൈറ(റ)യിൽനിന്നു നിവേദനം: നബി() ഇപ്രകാരം പ്രസ്താവിക്കുന്നത് താൻ കേട്ടു: “ഒരിക്കലും രോഗമുള്ള ഒട്ടകങ്ങുടെ വക്താവ് അവയെ രോഗമില്ലാത്ത ഒട്ടകങ്ങളിലേക്ക് കൊണ്ടുവരരുത്”. (അ ബൂദാവൂദ്: 3412)


ഈ ഹദീസ് വിശദീകരിച്ച് പുത്തൻ വാദികളുടെ നേതാവ് ഇബ്നുൽ ഖയ്യിം എഴുതുന്നു:


ذَهَبَ بَعْضُهُمْ إِلَى أَنْ قَوْلَهُ لَا يُورِدُ مُمْرِضٌ عَلَى مُصح» مَنْسُوجٌ بِقَوْلِهِ: «لَا عَدْوَى» وَهَذَا غَيْرُ صَحِيحٍ، وَهُوَ مَا تَقَدَّمَ آئِفًا: أَنَّ الْمَنْهِي عَنْهُ نَوْعٌ غَيْرُ الْمَأْذُونِ فِيهِ، فَإِنَّ الَّذِي نَفَاهُ النبيُّ ﷺ فِي قَوْلِهِ «لَا عَدْوَى وَلَا صَفَرَ» هُوَ مَا كَانَ عَلَيْهِ أَهْلُ الشِّرْكِ مِنَ اعْتِقَادِهِمْ بُوتَ ذَلِكَ عَلَى قِيَاسِ شِرْكِهِمْ، وَقَاعِدَةِ كُفْرِهِمْ، والذي نهى عنه النبي ﷺ من إِبْرَادِ الْمُمْرِضِ عَلَى الْمُصِحْ فِيهِ تَأْوِيلَانِ : أَحَدُهُمَا: خَشْيَةُ تَوْرِيطِ النَّفُوسِ فِي نِسْبَةِ مَا عَسَى أَنْ يُقَدْرَهُ اللَّهُ تَعَالَى مِنْ ذَلِكَ إِلَى الْعَدْوَى، وَفِيهِ التَّشْوِيشُ عَلَى مَنْ يُورِدُ عَلَيْهِ، وتَعْرِيضُهُ لِاعْتِقَادِ الْعَدْوَى، فَلَا تَنَافِي بَيْنَهُمَا بِحَالِ وَالتَّأْوِيلُ الثَّانِي: أَنَّ هَذَا إِمَّا يَدُلُّ عَلَى

أَنْ إِبْرَادًا الْمُمْرِضِ عَلَى الْمُصْحُ قَدْ يَكُونُ سَبَبًا يَخْلُقُ اللَّهُ تَعَالَى بِهِ فِيهِ الْمَرْضَ، فَيَكُونُ اللهُ سُبْحَانَهُ تَأْثِيرَهُ بِأَسْبَابِ تُضَادُّهُ، أَوْ تَمْنَعُهُ قُوَّةَ السببية، وَهَذَا إِيرَادُهُ سَبَبًا، وَقَدْ يَصْرِفُ الله . محض التَّوْحِيدِ، بِخَلافِ مَا كَانَ عَلَيْهِ أَهْلُ الشرك، وهذا نظير نفيه سبحانه الشَّفَاعَةَ فِي يَوْمَ الْقِيمَةِ بِقَوْلِهِ وَلَا بَيْعَ فِيهِ وَلَا خَلَّةً وَلَا شَفَاعَةٌ، فَإِنَّهُ لَا تُضَادُّ الْأَحَادِيثَ الْمُتَوَائِرَة الْمُصَرَّحَةَ بِإِلْبَاتِهَا، فَإِنَّهُ سُبْحَانَهُ إِنَّمَا لَفِى الشَّفَاعَةَ الَّتِي كَانَ أَهْلُ الشِّرْكِ يُشْبِتُونَهَا، وَهِيَ شَفَاعَةٌ يَتَقَدَّمُ الشَّافِعُ بَيْنَ يَدَيِ الْمَشْفُوعِ عِنْدَهُ، وَإِنْ لَمْ يَأْذَنْ لَهُ، وَأَمَّا الَّتِي أَثْبَتَهَا اللَّهُ وَرَسُولُهُ فَهِيَ الشَّفَاعَةُ الَّتِي تَكُونُ مِن بَعْدِ إِذْنِهِ، كَقَوْلِهِ وَمَنْ ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنه وَقَوْلِهِ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَى وَقَوْلِهِ وَلَا تَنْفَعُ الشَّفَاعَةُ عِنْدَهُ إِلَّا لِمَنْ أَذِنَ لَهُ

(عون المعبود: ٤٣٩/٨)


"രോഗം പകരുകയില്ല" എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ഈ ഹദീസ് നിയമപ്രാബല്യം നഷ്ടപ്പെട്ടതാണെന്ന് ചിലർ പറയുന്നു. അത് ശരി യല്ല. കാരണം വിലക്കുവന്നതും അനുവാദം വന്നതും ഒന്നല്ല. കാരണം “രോഗം പകരുകയില്ല" എന്ന പ്രസ്‌താവനയിലൂടെ നബി() നിഷേധി ക്കുന്നത് ശിർക്കിൻറെ വക്താക്കൾ അവരുടെ ശിർക്കിനോട് തുലനം ചെയ്തും അവരുടെ കുഫ്റിന്റെ പൊതുതത്വമനുസരിച്ചും വിശ്വസിച്ചുപോ രുന്ന കാര്യമാണ്. (രോഗം സ്വയം പകരുമെന്ന്).


“ഒരിക്കലും രോഗമുള്ള ഒട്ടകങ്ങുടെ വക്താവ് അവയെ രോഗമില്ലാത്ത ഒട്ടകങ്ങളിലേക്ക് കൊണ്ടുവരരുത്" എന്ന ഹദീസിന് രണ്ട് വ്യാഖ്യാന ങ്ങളുണ്ട്.


1-രോഗമുള്ള ഒട്ടകങ്ങളെ രോഗമില്ലാത്ത ഒട്ടകങ്ങളുടെ കൂട്ടത്തിലേക്ക് കൊണ്ടുവരുമ്പോൾ അല്ലാഹുവിൻ്റെ തീരുമാനപ്രകാരം അവയ്ക്കു കൂടി രോഗം ബാധിച്ചാൽ തന്നെ രോഗം പകരുമെന്ന വിശ്വാസത്തിലേക്ക് ചെന്നെ ത്താൻ അത് ഹേതുവാകുകയും ആശയക്കുഴപ്പത്തിന് നിമിത്തമാവുകയും ചെയ്യുമല്ലോ. അതിനാൽ അത് വിലക്കി.


2-ഈ ഹദീസ് അറിയിക്കുന്നത് രോഗമുള്ള ഒട്ടകങ്ങളെ രോഗമില്ലാത്ത ഒട്ടകങ്ങളുടെ കൂട്ടത്തിലേക്ക് കൊണ്ടുവരുന്നത് ചിലപ്പോൾ അവയിൽകൂടി അല്ലാഹു രോഗം പടക്കാൻ കാരണമായേക്കാം എന്നാണ്. എന്നാൽ ചില പ്പോൾ അല്ലാഹു അതിനോടെതിരായ കാരണങ്ങൾകൊണ്ടോ അല്ലെങ്കിൽ കാരണമായിത്തീരുന്ന ശക്തിയെ തടയൽ കൊണ്ടോ അതിന്റെ പ്രതിഫല നത്തെ തിരിച്ചുകളയുകയും ചെയ്യാം. ഈ വിശ്വാസം തൗഹീദ് തന്നെയാ ണ്. എന്നാൽ മുശ്രിക്കുകളുടെ വിശ്വാസം ഇതായിരുന്നില്ല.


അന്ത്യദിനത്തിലുള്ള ശിപാർശയെ അല്ലാഹു നിഷേധിച്ചതിനെ ഇതിനോട് തത്തുല്യമായ ഒന്നായി കാണാവുന്നതാണ്. “ക്രയവിക്ര ഇമോ സ്നേഹബന്ധമോ ശിപാർശയോ നടക്കാത്ത ഒരു ദിവസം” എന്ന് അന്ത്യദിനത്തെക്കുറിച്ച് അല്ലാഹു പറഞ്ഞുവല്ലോ. ശിപാർശയുണ്ടെന്ന്

സ്ഥിരപ്പെടുത്തുന്ന വ്യക്തവും അനിഷേധ്യവുമായ ഹദീസുകളോട് മേൽ ആയത്ത് എതിരല്ലല്ലോ. കാരണം മുശ്‌രിക്കുകൾ സ്ഥിരപ്പെടുത്തിയിരുന്ന ഒരു ശിപാർശയാണ് മേ ൽ ആയത്തിലൂടെ അല്ലാഹു നിഷേധിക്കുന്നത്. അനുവാദം ലഭിച്ചില്ലെങ്കിലും ശിപാർശകൻ ആരുടെപക്കൽ ശിപാർശചെ യ്യുന്നുവോ അയാളുടെ മുമ്പിൽ വന്ന് ചെയ്യുന്ന ശിപാർശയാണ് അവർ സ്ഥിരപ്പെടുത്തിയിരുന്നത്. അതേസമയം അല്ലാഹു വും അവൻ്റെ റസൂലും സ്ഥിരപ്പെടുത്തിയ ശിപാർശ അല്ലാഹുവിൻ്റെ അനുവാദം ലഭിച്ചതിനുശേ ഷമുള്ള ശിപാർശയാണ്. “അവൻറെ അനുവാദമില്ലാതെ അവൻ്റെയടുക്കൽ ശിപാർശ പറയാനാരുണ്ട്?”, “അവൻ തൃപ്തിപ്പെട്ടവർക്കുവേണ്ടിയല്ലാതെ അവർ ശുപാർശ പറയുകയില്ല”, “അവൻ അനുവാദം നൽകിയവർക്കുവേ ണ്ടിയല്ലാതെ അവൻ്റെയടുക്കൽ ശിപാർശ ഉപകരിക്കുകയില്ല” തുടങ്ങിയ അല്ലാഹുവിന്റെ വചനങ്ങൾ അതാണ് വ്യക്തമാക്കുന്നത്. (ഔനുൽമ് ബൂദ്: 8/ 439) ഇമാം നവവി(റ)യുടെ വിശദീകരണം കാണുക:


وَطَرِيقُ الْجَمْعِ أَنْ حَدِيثَ «لَا عَدْوَى الْمُرَادُ بِهِ نَفْيُ مَا كَانَتْ الْجَاهِلِيَّةُ تَزْعُمُهُ وَتَعْتَقِدُهُ أَنَّ الْمَرَضَ وَالْعَاهَةَ تَعدَّى بِطَبْعِهَا ، لا بفعل الله تَعَالَى، وَأَمَّا حَدِيثُ لَا يُورِدُ مُمْرِضٌ عِنْدَهُ فِي الْعَادَةِ بِفَعْلِ اللَّهِ تَعَالَى عَلَى مُصِحِ فَأَرْشَدَ فِيهِ إِلَى مُجَانَبَةِ مَا يَحْصُلُ الضّرَرُ عِنْدَ عند ذلك وَقَدَرِهِ، فَتَفَى فِي الْحَدِيثِ الأَوَّلِ الْعَدْوَى بِطَبْعِهَا، وَلَمْ يَنْفِ حُصُولَ الضَّرَر عند وَإِرَادَتِهِ وَقَدَرِهِ، بِقَدَرِ اللَّهِ تَعَالَى وَفَعْلِهِ، وَأَرْشَدَ فِي الثَّانِي إِلَى الْإِحْتِرَازِ مِمَّا يَحْصُلُ عِنْدَهُ الضرر بفعل اللَّهِ فَهَذَا الَّذِي ذَكَرْنَاهُ مِن تصحيح الْحَدِيثِينِ وَالْجَمْعِ بَيْنَهُمَا هُوَ الصَّوَابُ الذي عليه جمهور العُلَمَاء، ويتعينُ الْمَصِيرُ إِلَيْهِ. (شرح مسلم: ۳۷۲/۷)


പ്രസ്തുത രണ്ട് ഹദീസുകൾ ഇപ്രകാരം ഐക്യപ്പെടുത്താവുന്നതാ ണ്. രോഗം പകരുകയില്ലെന്ന് കാണിക്കുന്ന ഹദീസിന്റെ വിവക്ഷ അല്ലാ ഹുവിന്റെ പ്രവൃത്തികൂടാതെ രോഗം സ്വയം പകരുമെന്ന ജാഹിലിയ്യത്തിന്റെ വിശ്വാസത്തെ നിഷേധിക്കലാണ്. രോഗമുള്ള ഒട്ടകങ്ങളെ രോഗമില്ലാത്ത ഒട്ടകങ്ങളിലേക്ക് കൊണ്ടുവരരുതെന്ന ഹദീസിൽ, സാധാരണനിലയിൽ അല്ലാഹുവിന്റെ പ്രവൃത്തികൊണ്ടും അവൻ്റെ തീരുമാനമനുസിച്ചും ഏതൊക്കെ സമയത്ത് പ്രയാസം നേരിടുമോ അതെല്ലാം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. അപ്പോൾ ഒന്നാം ഹദീസിൽ രോഗം സ്വയം പകരുമെന്ന ആശയത്തെ നബി() നിഷേധിച്ചു. കാരണമുണ്ടാകുമ്പോൾ അല്ലാഹു വിൻ്റെ തീരുമാനപ്രകാരവും അവൻ്റെ പ്രവൃത്തികൊണ്ടും രോഗമുണ്ടാകു ന്നതിനെ നബി (38) നിഷേധിച്ചിട്ടില്ല. അല്ലാഹുവിൻ്റെ തീരുമാനമനുസ രിച്ചും അവൻ്റെ ഉദ്ദേശ്യംകൊണ്ടും പ്രവൃത്തികൊണ്ടും ഏതെല്ലാം സമ യത്ത് പ്രയാസം വരുമോ അതെല്ലാം ഉപേക്ഷിക്കാൻ രണ്ടാം ഹദീസിലൂടെ നബി() നിർദേശം നൽകി. ഈ വിധത്തിൽ രണ്ട് ഹദീസുകളും ഐക്യ പ്പെടുത്തുന്നതാണ് ശരി. ബഹുഭൂരിപക്ഷം വരുന്ന പണ്ഡിതന്മാരും ഈ നിലക്കാണ് അവയെ സംയോജിപ്പിച്ചിരിക്കുന്നത്. (ശർഹുമുസ്‌ലിം: 7/ 372)




ഇമാം നവവി(റ)  സ്ഥലത്ത് എഴുതുന്നു:


فَمَعْنَى الْحَدِيثِ لَا يُورِدُ صَاحِبُ الإِبْلِ الْمِرَاضِ إِبْلَهُ عَلَى إِبِلِ صَاحِبِ الإِبِلِ الصَّحَاحِ لأَنَّهُ رُبَّمَا أَصَابَهَا الْمَرَضُ بِفِعْلِ اللهِ تَعَالَى وَقَدَرِهِ الَّذِي أَجْرَى بِهِ الْعَادَةَ، لَا بِطَبْعِهَا، فَيَحْصُلُ لِصَاحِبِهَا ضَرَرٌ بِمَرَضِهَا ، وَرَبِّمَا حَصَلَ لَهُ ضَرَرٌ أَعْظَمُ مِنْ ذَلِكَ بِاعْتِقَادِ الْعَدْوَى بطبعها، فَيَكْفُرُ. (شرح مسلم: ۳۷۳/۷)


ഹദീസിനർത്ഥം രോഗമുള്ള ഒട്ടകങ്ങളുടെ വക്താവ് അവന്റെ ഒട്ടക ങ്ങളെ രോഗമില്ലാത്ത ഒട്ടകങ്ങളുടെ ഉടമയുടെ ഒട്ടകങ്ങളിലേക്ക് കൊണ്ടു വരരുത് എന്നാണ്. കാരണം അങ്ങനെ ചെയ്യുമ്പോൾ അല്ലാഹു സ്വീക രിച്ചുവരുന്ന പതിവ് സമ്പ്രദായമനുരിച്ച്, അവൻ്റെ തീരമാനപ്രകാരവും പ്രവൃ ത്തികൊണ്ടും രോഗമില്ലാത്ത ഒട്ടകങ്ങൾക്കും രോഗം ബാധിച്ചുവെന്ന് വരാം. സ്വയം പകരുന്നതിൻ്റെ ഭാഗമല്ല. അപ്പോൾ രോഗമില്ലാത്ത ഒട്ടകങ്ങൾക്ക് രോഗം ബാധിക്കുന്നതിലൂടെ അതിന്റെ ഉടമക്ക് പ്രയാസം വരുമല്ലോ. രോഗം സ്വയം വിട്ടുകടക്കുമെന്ന് വിശ്വസിക്കുന്നതിലൂടെ അതിലും വലിയ പ്രയാ സത്തിലേക്കും അത് വഴിവെക്കാമല്ലോ. ആ വിശ്വാസമുണ്ടായാൽ അവൻ കാഫിറാകും. (ശർഹു മുസ്‌ലിം: 7/ 373)


ഇമാം അസ്ഖലാനി(റ) എഴുതുന്നു:


أَنَّ الْمُرَادَ بِنَفْيِ الْعَدْوَى أَنَّ شَيْئًا لَا يُعْدِي بطبعه، نَفْيًا لِمَا كَانَتِ الْجَاهِلِيَّةُ تَعْتَقِدُهُ أَنْ الأَمْرَاضَ تَعَدِّي بِطَبْعِهَا مِنْ غَيْرِ إِضَافَة إِلَى اللهِ، فَأَبْطَلَ النَّبِيِّ ﷺ اعْتِقَادَهُم ذَلِكَ، وَأَكَلَ مَعَ الْمَجْذُوبِ لِيُبَيِّنَ لَهُمْ أَنَّ اللهَ هُوَ الَّذِي يُمْرِضُ وَيَشْفِي، وَنَهَاهُمْ عَنِ الدنو منهُ لِيُبَيِّنَ لَهُمْ أَنَّ هَذَا مِنَ الأَسْبَابِ الَّتِي أَجْرَى اللَّهُ الْعَادَةَ بِأَنَّهَا تُقْضِي إِلَى مُسَيِّبَاتِهَا، فَفِي نَهْيهِ إِثْبَاتُ الأَسْبَاب، وفى فعله إِشَارَةً إِلَى أَنَّهَا لَا تَسْتَقِلُّ، بَلِ اللَّهِ هُوَ الَّذِي إِنْ شَاء سَلَبَهَا قُوَاهَا فَلَا تُوَفِّرُ شَيْئًا، وَإِنْ شَاءَ أَبْقَاهَا فَأَثْرَتْ. (فتح الباري: ١٦ / ٢٢٥)


രോഗം വിട്ടുകടക്കുകയില്ലെന്നതിൻ്റെ വിവക്ഷ രോഗം സ്വയം വിട്ടുക ടക്കുകയില്ലെന്നാണ്. അല്ലാഹുവുമായി ബന്ധപ്പെടുത്താതെ, രോഗം സ്വയം വിട്ടുകടക്കുമെന്ന് ജാഹിലിയ്യത്ത് വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തെ


നിഷേധിക്കാനാണ് നബി(C) അപ്രകാരം പ്രസ്താവിച്ചത്. കുഷ്ഠരോഗി


യുടെ കൂടെ നബി(്്) ഭക്ഷണം കഴിച്ചത് രോഗം നൽകുന്നവനും അത് സുഖപ്പെടുത്തുന്നവനും അല്ലാഹു മാത്രമാണെന്ന് അവർക്ക് വിവരിച്ചുകൊ ടുക്കാനാണ്. എ ന്നാൽ കുഷ്‌ഠരോഗിയോട് അടുക്കുന്ന തിനെ നബി( ) വിലക്കിയത് അത് അല്ലാഹുവിൻ്റെ പതിവനുസരിച്ചുള്ള കാരണമാണെന്നും കാരണം കാരണമാക്കപ്പെട്ടതിലേക്ക് ചേർക്കുമെന്നും വിവരിക്കാനാണ്.


അപ്പോൾ കുഷ്ഠരോഗിയോട് അടുക്കു ന്നത് നബി(صلى الله عليه وسلم ) വിരോധിച്ചത്, കാര ണങ്ങൾ സ്ഥിരപ്പെടുത്തുന്നു. കുഷ്ഠരോഗിയുടെ കൂടെ നബി( ) ഭക്ഷണം കഴിച്ചത് രോഗം സ്വയം വിട്ടുകടക്കുകയില്ലെന്നും പഠിപ്പിക്കുന്നു. മറിച്ച് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം കാരണങ്ങളുടെ ശക്തിയെ അല്ലാഹു നീക്കം ചെയ്യും. തൽഫലമായി കാരണങ്ങൾ യാതൊരു പ്രതിഫലനവും ഉണ്ടാക്കുകയില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം കാരണങ്ങളുടെ ശക്തി അവൻ നിലനിർത്തും. അപ്പോൾ അത് പ്രതിഫലിപ്പിക്കും. (ഫത്ഹുൽബാരി: 16/225)


ശൗകാനിതന്നെ പറയട്ടെ;


قَالَ الطَّبْرِيُّ وَالْمَازَرِيُّ وَطَائِفَةٌ : إِنَّهُ مَحْمُولٌ عَلَى مَنْ يَعْتَقِدُ أَنَّ الْأُدْوِيَةَ تَنْفَعُ بِطَبْعِهَا،


كَمَا كَانَ أَهْلُ الْجَاهِلِيَّةِ يَعْتَقِدُونَ (نيل الأوطار: ١٦١/١٣)


ത്വബരി(റ)യും മാസരി(റ)യും ഒരു വിഭാഗവും പറയുന്നു: മരുന്നുകൾ സ്വയം ഉപകാരം ചെയ്യുമെന്ന് വിശ്വസിക്കുന്നവരെക്കുറിച്ചാണ് ഹദീസിലെ പരാമർശം. ജാഹിലികളുടെ വിശ്വാസം അതായിരുന്നുവല്ലോ. (നൈലുൽ ഔത്വാർ: 13/ 161)


തുഹ്ഫത്തുൽ അഹ്വദി പറയുന്നു:


قوْلُهُ: «الطَّيِّرَةُ مِنَ الشَّرْك أي لاعتقادهم أنَّ الطَّيِّرَةَ تَجْلِبُ لَهُمْ نَفْعًا، أَوْ تَدْفَعُ عَنْهُمْ ضرا، فَإِذَا عَمِلُوا بِمُوجَبَهَا فَكَأَنَّهُمْ أَشْرَكُوا بِاللهِ فِي ذَلِكَ، وَيُسَمِّى شِرْكًا خَفِيًّا، وَقَالَ بعضهم: يعني من اعْتَقَدَ أَنَّ شَيْئًا سوى الله تَعَالَى يَنْفَعُ أَوْ يَضُرُّ بِالْإِسْتِقْلَالِ فَقَدْ أَشْرَكَ،

أي شركا جليا (تحفة الأحوذي: ٤ / ٢٨٧)


പക്ഷിലക്ഷണം നോക്കുന്നത് ശിർക്കാണെന്ന് പറഞ്ഞത് അതു അവർക്ക് ഉപകാരം നേടിക്കൊടുക്കുമെന്നോ അല്ലെങ്കിൽ ഉപദ്രവത്തെ അത് തടയുമെന്നോ അവർ വിശ്വസിച്ചിരുന്നു. അപ്പോൾ ആ വിശ്വാസമനുസ രിച്ച് അവർ പ്രവർത്തിക്കുമ്പോൾ അതിൽ അല്ലാഹുവോട് അവർ പങ്കു ചേർത്തതുപോലെയായി. ഇതിന് 'ശിർക്ക് ഖഫിയ്' അവ്യക്തമായ ശിർക്ക് എന്നു പറയും. ചിലപണ്ഡിതന്മാർ പറയുന്നു: അല്ലാഹുവല്ലാത്ത ഏതെ ങ്കിലും വസ്തുതു സ്വയം ഉപകാരവും ഉപദ്രവവും വരുത്തുമെന്ന് ആരെങ്കിലും വിശ്വാസിച്ചാൽ അവൻ മുശ്‌രിക്കായി എന്നാണ് നബി(B) ഉദ്ദേശിച്ചത് ഇത്


ഇമാം റംലി(റ)യുടെ പരിഗണനക്കുവന്ന ഒരു ചോദ്യവും മറുപടിയും വ്യക്തമായ ശിർക്കാണ്. (തുഹ്ഫത്തുൽ അഹദി: 4/ 287)

ചുവടെ കുറിക്കുന്നു:

سئل عمن قال: من كرامات الولى أن يقول للشيء كن فيكون، فنهى عن ذلكَ، فَقَالَ: من أنكر ذلك فعقيدته فاسدة، فهل ما ادْعَاهُ صحيح أو باطل؟ (فَأَجَاب) بأن مَا قَالَهُ صحيح، إذ الْكَرَامَةُ الأمْرُ الْحَارِقُ للْعَادَة، يُظهرُهُ اللهُ تَعَالَى عَلَى يَد وليه، وقد قَالَ: الأَئِمَّةُ مَا جَازَ أَنْ يَكُونَ مُعْجِزَةً لِنَبِي جَازَ أَنْ يَكُونَ كَرَامَةً لِوَلِيِّ، لَا فَارِقَ بَيْنَهُمَا إِلَّا التَّعَدِّي، فَمَرْجِعُ الْكَرَامَةِ إِلَى قُدْرَةِ اللَّهِ تَعَالَى، نَعَمْ إِنْ أَرَادَ اسْتِقْلَالَ الْوَلِيِّ بِذَلِكَ فَهُو

كافر. (فتاوى الرملي : ٦ / ١٨٠)


ഒരാളെക്കുറിച്ച് ഇമാം റംലി(റ)യോട് ചോദിക്കപ്പെട്ടു. അയാൾ പറ യുന്നു: ഒരു വലിയ്യ് ഒരു വസ്‌തുവിനോട് ഉണ്ടാകൂ എന്ന് പറഞ്ഞാൽ അതു ണ്ടാകുമെന്നത് വലിയ്യിൻ്റെ കറാമത്തുകളുടെ ഭാഗമാണ്. അപ്പോൾ അങ്ങനെ പറയുന്നതിൽനിന്ന് ആരോ അദ്ദേഹത്തെ വിലക്കി. അപ്പോൾ അദ്ദേഹം പറഞ്ഞു: ഇത് നിഷേധിക്കുന്നവരുടെ വിശ്വാസം ശരിയല്ല. ഇദ്ദേ ഹത്തിന്റെ ഈ വാദം ശരിയോ തെറ്റോ?.


മറുപടി: നിശ്ചയം അദ്ദേഹം പറഞ്ഞത് ശരിയാണ്. കാരണം സാധാര


ണക്കെതിരായി ഉണ്ടാകുന്നകാര്യമാണ് കറാമത്ത്. വലിയ്യിലൂടെ അല്ലാഹു അത് പ്രകടിപ്പിക്കുന്നു. ഒരു പ്രവാചകനിൽ നിന്ന് മുഅ്ജിസത്തായി ഉണ്ടാ കുന്ന കാര്യങ്ങളെല്ലാം തന്നെ ഒരു വലിയ്യിൽനിന്ന് കറാമത്തായി ഉണ്ടാ കാമെന്ന് അഇമ്മത്ത് പ്രഖ്യാപിക്കുന്നു. മുഅ്ജിസത്തും കറാമത്തും തമ്മി ലുള്ള അന്തരം വെല്ലുവിളി മാത്രമാണ്. എന്ന് വരുമ്പോൾ കറാമത്തിന്റെ അവലംബം അല്ലാഹുവിന്റെ കഴിവാണ്. എന്നാൽ വലിയ്യിന് സ്വയം അതിന് കഴിയുമെന്നാണ് അയാൾ ഉദ്ദേശിക്കുന്നതെങ്കിൽ അയാൾ കാഫിറാകും. (ഫതാവാറംലി: 6/ 180, 4/ 203)


ഇമാം ബുഖാരി(റ) സൈദുബ്നുഖാലിദിൽ ജുഹനി(റ)യിൽ നിന്ന്


സ്വഹീഹിൽ നിവേദനം ചെയ്യുന്നു:


صَلَّى لَنَا رَسُولُ اللهِ ﷺ صَلَاةَ الصُّبْحِ بِالْحُدَيْبِيَّةِ عَلَى إِثْرِ سَمَاءِ كَانَتْ مِنَ اللَّيْلَةِ، فَلَمَّا انْصَرَفَ أَقْبَلَ عَلَى النَّاسِ، فَقَالَ: «هَلْ تَدْرُونَ مَا ذَا قَالَ رَبُّكُمْ؟»، قَالُوا : اللَّهُ وَرَسُولُهُ أَعْلَمُ قَالَ: أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ، فَأَمَّا مَنْ قَالَ: مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي وَكَافِرٌ بِالْكَوْكَبِ، وَأَمَّا مَنْ قَالَ بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي وَمُؤْمِنٌ بِالْكَوْكَبِ


(بخاري: ۸۰۱)


ഹുദൈബിയ്യയിൽ വെച്ച് നബി() ഞങ്ങൾക്ക് സുബ്ഹ് നിസ്കാര ത്തിന് നേതൃത്വം നൽകി. രാത്രി മഴവർഷിച്ചിരുന്നു. നിസ്കാരശേഷം ജന ങ്ങളിലേക്ക് മുന്നിട്ട് അവിടുന്ന് ചോദിച്ചു: “നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയുമോ?". അവർ പറഞ്ഞു: അല്ലാഹുവിനും അവൻ്റെ റസൂലിനുമറിയാം. അല്ലാഹു പറഞ്ഞതിതാണ്: "എൻ്റെ അടിമക ളിൽ എന്നെ വിശ്വസിക്കുന്നവരും എന്നെ നിഷേധിക്കുന്നവരും ഉണ്ട്. അല്ലാ ഹുവിൻ്റെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങൾക്ക് മഴലഭിച്ചു


വെന്ന് പറയുന്നവർ എന്നെ കൊണ്ട് വിശ്വസിച്ചവരും നക്ഷത്രത്തെ നിഷേ ധിച്ചവരുമാണ്. ഇന്നാലിന്ന നക്ഷത്രംകൊണ്ട് ഞങ്ങൾക്ക് മഴലഭിച്ചുവെന്ന് പറയുന്നവർ എന്നെനിഷേധിച്ചവരും നക്ഷത്രത്തെ വിശ്വസിച്ചവരുമാണ് . (ബുഖാരി: 801)


പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം ശാഫിഈ(റ) എഴുതുന്നു.


وَأَمَّا مَنْ قَالَ: مُطِرْنَا بِنَوْءِ كَذَا وَكَذَا عَلَى مَا كَانَ بَعْضُ أَهْلِ الشِّرْكِ يَعْنُونَ، مِنْ إِضَافَةِ الْمَطَرِ إِلَى أَنَّهُ أَمْطَرَهُ نَوْءُ كَذَا، فَذَلِكَ كُفْرٌ، كَمَا قَالَ رَسُولُ اللَّهِ ، لأَنَّ النَّوْءَ وَقَتْ، وَالْوَقْتُ مَخْلُوق، لا يَمْلِكُ لِنَفْسِهِ وَلَا لِغَيْرِهِ شَيْئًا، وَلَا يُمْطِرُ وَلَا يَصْنَعُ شَيْئًا، فَأَمَّا مَنْ قَالَ: مُطَرنَا بِنَوْءِ كَذَا، عَلَى مَعْنَى مُطِرْنَا بِوَقْتِ كَذَا فَإِنَّمَا ذَلِكَ كَقَوْلِهِ مُطِرْنَا فِي شَهْرٍ كَذَا، وَلَا يَكُونُ هَذَا كُفْرًا، وَغَيْرُهُ مِنَ الْكَلَامِ أَحَبُّ إِلَيَّ مِنْهُ (الأم: ۲۸۸/۱)


ശിർക്കിന്റെ വക്താക്കൾ ഉദ്ദേശിക്കുന്നതുപോലെ ഇന്നാലിന്ന നക്ഷ ത്രമാണ് മഴവർഷിപ്പിക്കുന്നതെന്ന വിശ്വാസത്തോടെ ഇന്നാലിന്ന നക്ഷ തംകൊണ്ട് ഞങ്ങൾക്ക് മഴലഭിച്ചുവെന്ന് ആരെങ്കിലും പറഞ്ഞാൽ നബി(%) പ്രസ്താവിച്ചതുപോലെ അത് കുഫ്റാണ്. കാരണം 'നൗ' സമയമാണ്. സമയം സൃഷ്ടിയുമാണ്. അത് സ്വന്തത്തി നോ മറ്റുള്ളതിനോ യാതൊന്നും ഉടമയാക്കുകയില്ല. അത് മഴവർഷിപ്പിക്കുകയോ മറ്റെന്തെ ങ്കിലും ചെയ്യുകയോ ഇല്ല. അതേസമയം ഇന്നാലിന്ന സമയത്ത് ഞങ്ങൾക്ക് മഴ ലഭിച്ചുവെന്ന അർത്ഥത്തിൽ അങ്ങനെ പറഞ്ഞാൽ ഇന്നാലിന്ന മാസ ത്തിൽ ഞങ്ങൾക്ക് മഴ ലഭിച്ചുവെന്ന് പറഞ്ഞതുപോലെ വേണം അതിനെ കാണാൻ. ഇത് കുഫ്‌റാവുകയില്ല. എന്നാൽ ഇതല്ലാത്ത സംസാരമാണ് ഞാനിഷ്ടപ്പെടുന്നത്. (അൽ ഉമ്മ്: 1/ 288)


ഇബ്നു‌ഖുതൈബ(റ)യെ ഉദ്ധരിച്ച് ഇബ് നുഹജർ(റ) എഴുതുന്നു:


فَإِنِ اعْتَقَدَ قَائِلُ ذَلِكَ أَنَّ لِلنَّوْءِ صُنعًا فِي ذَلِكَ فَكُفْرُهُ كُفْر تَشْرِيكَ، وَإِن اعْتَقَدَ أَنْ ذَلِكَ مِن قبيل التجربة فليس بشرك، لكن يَجُوزُ إِطْلَاقُ الْكُفْرِ عَلَيْهِ وَإِرَادَةُ كُفْرِ النَّعْمَةِ، لِأَنَّهُ لَمْ يَقَعُ فِي شَيْءٍ مِنْ طُرُقِ الْحَدِيثِ بَيْنَ الْكُفْرِ وَالشِّرْكِ وَاسِطَةٌ، فَيُحْمَلُ الْكُفْرُ فِيهِ عَلَى المعنيين، لِتَنَاوُلِ الأَمْرَينِ ( فتح الباري: ٤٨١/٣)


ഇന്നാലിന്ന നക്ഷത്രംകൊണ്ട് ഞങ്ങൾ ക്ക് മഴ ലഭിച്ചുവെന്ന് പറയുന്ന വൻ നക്ഷത്രത്തിന് അതിൽ വല്ല പ്രവർത്തനവുമുണ്ടെന്ന് വിശ്വസിച്ചാൽ അവൻറെ കുഫ്ർ ശിർക്കാകുന്ന കുഫ്റാണ്. ഇനി അത് പരിചയത്തിന്റെ ഭാഗമാണ് എന്നാണ് അവൻ വിശ്വസിച്ചതെങ്കിൽ അത് ശിർക്കല്ല. എന്നാ ലും നന്ദികേട് എന്ന അർത്ഥത്തിലുള്ള കുഫ്ർ അവനെക്കുറിച്ച് പ്രയോ

ഗ്രിക്കാവുന്നതാണ്. കാരണം കുഫ്റിൻ്റെയും ശിർക്കിൻ്റെയും ഇടയ്ക്ക് ഒരു മാധ്യമം ഹദീസുകളിൽ വന്നിട്ടില്ല. അതിനാൽ ഹദീസിൽ വന്ന കുഫ്റിനെ രണ്ടർത്ഥങ്ങളിൽ വിലയിരുത്താവുന്നതാണ്. (ഫത്ഹുൽബാരി: 3/ 481) ഈ ഹദീസിനെ അധികരിച്ച് ഇമാം ന വവി(റ) എഴുതുന്നു:


وَأَمَّا مَعْنَى الْحَدِيثِ فَاخْتَلَفَ الْعُلَمَاءُ فِي كُفْرِ مَنْ قَالَ: «مُطِرْنَا بِنَوْءِ كَذَا عَلَى قَوْلَيْنِ: أَحَدُهُمَا : هُوَ كُفْرٌ بِاللهِ سُبْحَالَهُ وتَعَالَى ، سَالِب لأصل الإِيمَانِ، مُخْرِجُ مِنْ مِلَّةِ الإِسلام، قَالُوا وَهَذَا فِيمَنْ قَالَ ذَلِكَ مُعْتَقِدًا أَنَّ الْكَوْكَبَ فَاعِلٌ مُدير مُنْشِى لِلْمَطَرِ، كَمَا كَانَ بَعْضُ أَهْلِ الْجَاهِلِيَّةِ يَزْعُمُ، وَمَنِ اعْتَقَدَ هَذَا فَلَا شَكٍّ فِي كُفْرِهِ، وَهَذَا الْقَوْلُ هُوَ الَّذِي ذَهَبَ إِلَيْهِ جَمَاهِيرُ الْعُلَمَاءِ، وَالشَّافِعِيُّ مِنْهُمْ، وَهُوَ ظَاهِرُ الْحَدِيثِ، قَالُوا: وَعَلَى هَذَا لَوْ قَالَ: مُطَرْنَا بنَوْءِ كَذَا مُعْتَقِدًا أَنَّهُ مِنَ الله تَعَالَى وَبِرَحْمَتِه، وَأَنَّ النَّوْء مِيقَاتِ لَهُ وَعَلَامَة اعتبارًا بالعادة فَكَأَنَّهُ قَالَ : مُطرنا فِي وَقْتِ كَذَا، فَهَذَا لَا يَكْفُرُ، وَاخْتَلَفُوا فِي كَرَاهَتِهِ، وَالأَظْهَرُ كَرَاهَتُهُ لَكِنَّهَا كَرَاهَةُ تَنْزِيهِ، لَا إِثْمَ فِيهَا، وَسَبَبُ الْكَرَاهَةِ أَنَّهَا كَلِمَةٌ مُتَرَدِّدَةً بَيْنَ الْكُفْرِ وَغَيْرِهِ فَيُسَاءُ الظَّنَّ بصاحبها ، ولأنَّهَا شِعَارُ الْجَاهِلِيَّةِ وَمَنْ سَلَكَ مَسْلَكَهُمْ (شرح مسلم: ١٦٦/١)


“ഇന്നാലിന്ന നക്ഷത്രംകൊണ്ട് ഞങ്ങൾക്ക് മഴ ലഭിച്ചു" എന്ന് പറഞ്ഞ വരുടെ കുഫ്റിൽ പണ്ഡിതന്മാർക്ക് രണ്ട് വ്യാഖ്യാനമുണ്ട്.


1-ഒന്ന് ഹദീസിൽ പറഞ്ഞ കുഫ്ർ അല്ലാഹുവിനെ കൊണ്ടുള്ള നിഷേ ധവും വിശ്വാസത്തെ എടുത്തുകളയുന്നതും ഇസ്ല‌ാമിൽനിന്ന് പുറത്താ


ക്കുന്നതുമായ കുഫ്‌റാണ്. മഴയുണ്ടാക്കുന്നതും നിയന്ത്രിക്കുന്നതും പ്രവർത്തിക്കുന്നതും നക്ഷത്രമാണെന്ന് വിശ്വസിച്ച് അപ്രകാരം പറഞ്ഞ വരാണ് ഇസ്ലാമിൽ നിന്ന് പുറത്തുപോകുമെന്ന് പറഞ്ഞതെന്ന് അവർ വിശദീകരിക്കുന്നു. ജാഹിലിയ്യത്തിൽ ചിലർ അങ്ങനെ വാദിച്ചിരുന്നു. ഇത് വിശ്വസിച്ചവൻ കാഫിറാണെന്നതിൽ സംശയമില്ല. ഇമാം ശാഫിഈ(റ) അടക്കമുള്ള ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ വീക്ഷണം ഇതാണ്. ഹ ദീസിൻ്റെ ബാഹ്യാർത്ഥവും ഇതാണ്.


ഇതനുസരിച്ച് മഴ അല്ലാഹുവിൽനിന്നും അവൻ്റെ അനുഗ്രഹംകൊണ്ടു മാണെന്നും നക്ഷത്രം സാധാരണനിലയിലുള്ള സമയവും അടയാളവുമാ ണെന്നും വിശ്വസിച്ച് ഒരാൾ അപ്രകാരം പറഞ്ഞുവെന്ന് കരുതുക, ഇന്നാ ലിന്ന സമയത്ത് മഴലഭിച്ചുവെന്ന് പറഞ്ഞ ഫലമേ അതിനുള്ളൂ. എന്നാൽ അവൻ കാഫിറാവുകയില്ല. എന്നാൽ ആ പ്രയോഗം കറാഹത്താണോ അല്ലേ എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. കറാഹത്താ ണെന്നാണ് പ്രബലം. പക്ഷെ അത് കുറ്റമില്ലാത്ത തൻസീഹിന്റെ കറാഹ ത്താണ്. കുഫ്റാകാനും അല്ലാതിരിക്കാനും സാധ്യതയുള്ള ഒരു പ്രയോ

ഗമാണെന്നതാണ് കറാഹത്താകാനുള്ള കാരണം. അതിനാൽ അതു പ്ര യോഗിക്കുന്നവനെക്കുറിച്ച് തെറ്റിദ്ധാരണ വരാമല്ലോ. മാത്രവുമല്ല അത് ജാഹിലിയ്യത്തിൻ്റെയും അവരുടെ റൂട്ട് സ്വീകരിച്ചവരുടെയും ചിഹ്നവുമാ ണ്. (ശർഹുമുസ‌ലിം: 1/ 166)


അപ്പോൾ ഒരു കാര്യം ശിർക്കാകാനുള്ള മാനദണ്ഡം അല്ലാഹുവിന്റെ അനുവാദമോ അവന്റെ്റെ ഉദ്ദേശ്യമോ അവൻ്റെ വേണ്ടുകയോ അവന്റെ പ്രവൃ ത്തിയോ കൂടാതെ ഏതെങ്കിലും വ്യക്തിയോ വസ്തുവോ ഉപകാരമോ ഉപദ്രവമോ വരുത്തുമെന്ന വിശ്വാസമാണെന്ന് മേൽ ഉദ്ധരണികളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. മുശ്രിക്കുകളുടെ വിശ്വാസം അതായിരുന്നു വെന്നും അതുകൊണ്ടാണ് അവർ മുശ്‌രിക്കുകളായതെന്നും അവയിൽനിന്ന് വ്യക്തമാണ്. മരുന്ന് സ്വയം രോഗം സുഖപ്പെടുത്തുമെന്നോ രോഗം സ്വയം പകരുമെന്നോ വിശ്വസിച്ചാൽപോലും ശിർക്കാകുമെന്നാണല്ലോ മേൽപ മാണങ്ങൾ വ്യക്തമാക്കുന്നത്. എന്നിരിക്കെ ശിർക്കിന്റെ യും തൗഹീദി ന്റെയും മാനദണ്ഡമായി മറഞ്ഞവഴിയും തെളിഞ്ഞ വഴിയും അവതരിപ്പി ക്കുന്നത് തികഞ്ഞ അബദ്ധവും വസ്‌തുതകൾക്ക് നിരക്കാത്തതുമാണ്..



Copied aslam Kamil saquafi parappanangadi


അവലംഭം തൗഹീദ് ഒരു സമഗ്ര പഠനം നെല്ലിക്കുത്ത് ഉസ്താദ്

No comments:

Post a Comment

മക്കാ മുശ്രിക്കുകളുടെ ശിർക്കും അവരുടെ തൽബിയത്തും

 മക്കാ മുശ്രിക്കുകളുടെ ശിർക്കും അവരുടെ തൽബിയത്തും --------............................ പരദൈവങ്ങളുടെ പേരിൽ അല്ലാഹു അല്ലാത്തവരെ ഇലാഹാക്കുകയും ...