Friday, April 25, 2025

എന്തുകൊണ്ട് ഇസ്ലാം അടിമത്വം വിരോധിച്ചില്ല? അമുസ്ലിമീങ്ങളെ കണ്ടടുത്ത് കൊല്ലണമെന്ന് ഇസ്ലാം പഠിപ്പിച്ചോ?

 *ഇസ്ലാം ഭീകരതയാ* ?


ചോദ്യം

എന്തുകൊണ്ട് ഇസ്ലാം അടിമത്വം വിരോധിച്ചില്ല?

അമുസ്ലിമീങ്ങളെ കണ്ടടുത്ത് കൊല്ലണമെന്ന് ഇസ്ലാം പഠിപ്പിച്ചോ?


മറുപടി


 യുദ്ധത്തിൽ പിടിക്കപ്പെടുന്നവർ 

കൊല്ലപ്പെടാത്തവരാണങ്കിൽ

 അവരെ തടവുകാരായി പിടിച്ച് വീട്ട് ജോലിയിലുംമറ്റും  പങ്കാളിയാക്കുക എന്നതാണ് അന്ന് കാലങ്ങളായി ഉള്ള സാഹചര്യം -അത് മൂസാ നബിയുടെ കാലത്തും മറ്റും അങ്ങനെ തന്നെയായിരുന്നു. ഇത് ബൈബിളിൽ കാണാം.


ഇസ്ലാം വരുന്നതിനു മുമ്പ് യജമാനന്മാർ അടിമകളെ ധാരാളം പീഡിപ്പിച്ചിരുന്നു. യുദ്ധത്തടുവുകാരാണ് അടിമകളായി വരുന്നത് -

ഇസ്ലാം മാത്രം അത് വിരോധിച്ചാൽ ശത്രുക്കൾ മുസ്‌ലിമീങ്ങളെ അടിമകളാക്കുകയും മുസ്ലീങ്ങൾക്ക് ശത്രുക്കളായ തടവുകാരെ പിടിച്ച്  വെറുതെ വിടുകയും ചെയ്യേണ്ടിവരും. അത് ശത്രുക്കൾക്ക് വളമാകും. കൂടുതൽ ശത്രുക്കൾ യുദ്ധത്തിന് തയ്യാറാകും .

അപ്പോൾ എന്തുകൊണ്ട് ഇന്ത്യ  നിരുപാധികം യുദ്ധത്തെ നിരോധിച്ചില്ല എന്ന് ചോദിക്കും പോലെയാണ് മേൽ ചോദ്യം.

 

എന്നല്ല ധാരാളം അടിമകൾ നിലനിൽക്കുന്ന കാലത്ത് അവരെ മുഴുവനും വെറുതെ വിട്ടു കഴിഞ്ഞാൽ സംരക്ഷിക്കാൻ ആളില്ലാത്ത കുറെ ആളുകൾ വളരുകയും നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാവുകയും ചെയ്യും.


എന്ന് മാത്രമല്ല പിടിക്കപ്പെട്ടാൽ സ്ത്രീകളും കുട്ടികളും ദുർബലന്മാരും ഒക്കെ അടിമകളാക്കപ്പെടും എന്ന് ഭയമുണ്ടാകുമ്പോൾ യുദ്ധസാഹചര്യം ഇല്ലാതെയാക്കാൻ കഴിയും. യുദ്ധത്തിൽ ധീരമായി മരിക്കുക എന്നത് ധീരന്മാർ ഇഷ്ടപ്പെടുന്നതാണ് .എന്നാൽ അടിമകളായി പിടിക്കപ്പെടുക എന്നത് ആർക്കും പ്രത്യക്ഷത്തിൽ ഇഷ്ടമല്ല,


അടിമകളായി പിടിക്കപ്പെടുന്നവരെ അവർ അവിശ്വാസികൾ ആണെങ്കിലും വധിച്ചു കളയുക എന്നതല്ല ഇസ്ലാമിൻറെ വഴി .മറിച്ച് വധശിക്ഷ നടപ്പാക്കേണ്ട അതിഭീകരന്മാർ ആണെങ്കിൽ അവർക്ക് വധ ശിക്ഷ നൽകുകയും അല്ലാത്തവരെ വെറുതെ വിടുകയോ ഫിദ്യ നൽകി മോചിപ്പിക്കുകയോ അതിന് സാഹചര്യമില്ലാത്തവർ അടിമകളാക്കാൻ പറ്റുന്നവരെ അടിമകളായി പിടിക്കപ്പെടുകയോ ചെയ്യപ്പെടും. ഇത് വിശുദ്ധ ഖുർആനിലും പഠിപ്പിച്ചിട്ടുണ്ട്.


ഇങ്ങനെ പിടിക്കപ്പെട്ട വീട്ടുജോലിയിൽ നിർത്തപ്പെടുന്നവരെ അടിമകൾ എന്ന് വിളിക്കരുത്

 എന്നും നിങ്ങളുടെ സഹോദര സഹോദരിമാരായി കാണണമെന്നുമാണ് തിരുനബി പഠിപ്പിച്ചത്.നിങ്ങൾ ധരിക്കുന്ന വസ്ത്രം അവരെയും ധരിപ്പിക്കണമെന്നും നിങ്ങൾ കഴിക്കുന്ന ഭക്ഷണം തന്നെ അവർക്കും ഭക്ഷിപ്പിക്കണം എന്നും  കൂടെത്തന്നെ അവരെയും ഭക്ഷണം കഴിക്കണമെന്നും

കഴിയാത്ത ജോലികൾ അവരെ ഏൽപ്പിക്കരുതെന്നും അവരെ അനാവശ്യമായി അടിക്കരുതെന്നും പ്രയാസപ്പെടുത്തരുതെന്നും പ്രവാചകർ പ്രത്യേകം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.


യുദ്ധ തടവുകാരായി പിടിക്കപ്പെടുന്നവരെ പലപ്പോഴും തിരുനബി മോചിപ്പിച്ചിരുന്നു.

ബദറിൽ എഴുപതോളം ആളുകളെ പിടിക്കപ്പെടുകയുണ്ടായി. അതിൽ

കൂടുതൽ ഭീകരവാദികളായ രണ്ടോ മൂന്നോ പേരെ മാത്രം വധശിക്ഷ വഴിയിൽ വെച്ച് നടപ്പാക്കിയത്. ബാക്കിയുള്ളവരെ  മദീനയിലേക്ക് കൊണ്ടുവന്നതിനു ശേഷം സഹാബികൾ ഭക്ഷണം കഴിച്ചിട്ടില്ലെങ്കിലും അവർക്ക് ഉള്ള ഭക്ഷണം നല്ല നിലയിൽ നൽകണമെന്ന് തിരുനബി നിർദേശിച്ചിരുന്നു.

ദണ്ഡം വാങ്ങിയും ദണ്ഡം കൊടുക്കാൻ കഴിയാത്ത വരെ വെറുതെ വിട്ടയക്കുകയാണ് അവിടെന്ന് ചെയ്തത് . അക്ഷരങ്ങൾ പഠിപ്പിക്കാൻ കഴിയുന്നവരെ അതിനു വേണ്ടി നിർത്തുകയും അതിനുപകരം അവരെ വിട്ടയക്കുകയും ചെയ്തു .


അവിശ്വാസികളായി പിടിക്കപ്പെടുന്ന വരെ മുഴുവനും കണ്ടെടുത്തുവെച്ച് കൊല്ലണമെന്ന് നിയമം ഉണ്ടായിരുന്നെങ്കിൽ ആ 70 യുദ്ധത്തടവുകാരെയും തിരുനബി കൊല്ലുമായിരുന്നു. പക്ഷേ അവിടുന്ന് അവരെ കൊന്നിട്ടില്ല. അവരെ മോചിപ്പിച്ചു വിട്ടയക്കുകയായിരുന്നു ചെയ്തത്.


തിരുനബി മക്കയിൽ നിന്നും ഹിജ്റ വന്നു മദീനയുടെ ഭരണാധികാരിയായി മദീനയിൽ എത്തിയപ്പോൾ

മദീനയിലെ ജൂത ഗോത്രങ്ങളുമായും പരസ്പരം ഐക്യ കരാർ നടത്തുകയായിരുന്നു. അതിന് മദീന കരാർ എന്നാണ് പേര്.ഈ രാജ്യത്തെ ശത്രുക്കൾ ആക്രമിക്കാൻ വന്നാൽ നമ്മൾ കൂട്ടമായി ശത്രുക്കളെ നേരിടണമെന്നും നമ്മൾ പരസ്പരം സൗഹാർദത്തിൽ മാത്രം ജീവിക്കണമെന്ന് ആയിരുന്നു കരാറിന്റെ ഉള്ളടക്കം.


ഈ കരാർ ലംഘിച്ചുകൊണ്ട് ആദ്യം ബനൂ നളീർ ഗോത്രക്കാർ തിരുനബിയെ വധിക്കാൻ വേണ്ടി പ്ലാൻ ഇടുകയും തലനാരിയക്ക് തിരുനബി രക്ഷപ്പെടുകയും ചെയ്തു. മദീനയുടെ ഭരണാധികാരിയായ മുഹമ്മദ് നബിയെ വധിക്കാൻ വേണ്ടി അവർ ഗൂഢാലോചന നടത്തിയ അതിനുവേണ്ടി തിരുനബിയെ അവരുടെ തട്ടകങ്ങളിലേക്ക് വിളിച്ചുവരുത്തി .

ഈ വിവരം അല്ലാഹുവിൻറെ ദിവ്യ സന്ദേശം മുഖേന അല്ലാഹു തിരുനബിക്ക് അറിയിച്ചു കൊടുത്തപ്പോൾ തിരുനബി രക്ഷപ്പെടുകയായിരുന്നു.

ഭരണാധികാരിയെ വധിക്കാൻ വേണ്ടി ഗൂഢാലോചന നടത്തുകയും കരാർ ലംഘിക്കുകയും ചെയ്ത ഈ വിഭാഗത്തെ തിരുനബിക്ക് വധശിക്ഷ നടപ്പാക്കാമായിരുന്നിട്ടും അവരുടെ അപേക്ഷ പ്രകാരം അവർക്ക് ആവശ്യമുള്ള സമ്പത്തുകൾ എടുക്കാൻ അനുവദിച്ചു കൊണ്ട് ഖൈബറിലേക്കും മറ്റും നാടുകടത്തുകയായിരുന്നു ചെയ്തത്.അവിശ്വാസികൾ മുഴുവനും കണ്ടിടത്ത് വധിച്ചു കളയണമെന്ന് ഖുർആൻ കൽപ്പിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇവിടെ അവരെ തിരുനബി അവരെ നാടുകടത്തേണ്ടിയില്ലായിരുന്നു.



പിന്നീട്  മദീനയിൽ അവശേഷിക്കുന്ന ജൂത ഗോത്രമായ  ബനൂ ഖുറൈളക്കാർ രാജ്യത്ത് അക്രമിക്കാൻ വരുന്ന ശത്രുക്കൾക്കെതിരെ ഒറ്റക്കെട്ടായി നാം നേരിടണമെന്നും പരസ്പരം സൗഹാർദ്ദത്തിൽ ജീവിക്കണമെന്നും മദീനയിലെ ഭരണാധികാരി തിരുനബിയോട് കരാർ ചെയ്തിട്ടുണ്ടായിരുന്നു എങ്കിലും ആ കരാർ മുഴുവനും ലംഘിച്ചുകൊണ്ട് മക്കയിൽ രഹസ്യമായി പോവുകയും മദീനയിലേക്ക് നിങ്ങൾ യുദ്ധത്തിന് വരുകയാണെങ്കിൽ ഞങ്ങൾ മുസ്ലിമീങ്ങൾക്കെതിരെ നിങ്ങളെ സഹായിക്കാം എന്ന് വാഗ്ദത്തം ചെയ്യുകയും ചെയ്തു .


അപ്പോൾ  മക്കയിലെ ശത്രുക്കളും ചുറ്റുഭാഗത്തുള്ള എല്ലാ ശത്രുക്കളായ കക്ഷികളും ഒരുമിച്ചു കൂടി മദീനയെ ആക്രമിക്കാൻ വേണ്ടി വന്നപ്പോൾ തിരുനബി കിടങ്ങുകൾ കുഴിച്ച് അവരരേ പ്രധിരോധിച്ചു  ഖന്തഖ് യുദ്ധം ( കിടങ്ങ് യുദ്ധം) എന്നും അഹ്സാബ് യുദ്ധം  ( സഖ്യകക്ഷികൾ )എന്നും ഈ യുദ്ധത്തിന് പേര് പറയും.ഈ യുദ്ധം വലിയ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ശത്രുക്കൾ എണ്ണമറ്റതായിരുന്നു. എല്ലാവരും സഖ്യകക്ഷികൾ ആയി വന്നതായിരുന്നു.

മദീനയെ ശത്രുക്കൾ വളയുകയായിരുന്നു.ഇസ്ലാമിനെ നാമവശേഷമാക്കാം എന്നായിരുന്നു അവയുടെ അവരുടെ ചിന്ത.


ധാരാളം കക്ഷികളായി മദീന വളഞ്ഞപ്പോൾ കരാർ ലംഘനം നടത്തിയ ഈ യുദ്ധത്തിൻറെ കാരണക്കാരായ ഒറ്റുകാരായ ജൂത ഗോത്രം ബനൂ ഖുറൈളക്കാർ ശത്രുക്കൾക്ക് എല്ലാ സഹായങ്ങളും ഉള്ളിൽ നിന്ന് തന്നെ നൽകുകയും മുസ്ലിമീങ്ങൾക്ക് എതിരെ യുദ്ധത്തിൽ പങ്കാളിയാവുകയും ചെയ്തു.


 അങ്ങനെ യുദ്ധം അല്ലാഹുവിൻറെ പ്രത്യേക സഹായംകൊണ്ട് മുസ്ലിമീങ്ങൾ വിജയിക്കുകയും ശത്രുക്കൾ പരാജയപ്പെട്ടു പോകുകയും ചെയ്തു .


യുദ്ധം അവസാനിച്ചപ്പോൾ

ശത്രുക്കൾ മുഴുവനും മദീന വളഞ്ഞ ഈ പ്രതിസന്ധിഘട്ടത്തിൽ

കറാർലങ്കനം നടത്തി ശത്രുക്കളുടെ ഭാഗത്തുനിന്ന് ഒറ്റുക്കാരായി പ്രവർത്തിക്കുകയും  മുസ്ലിമീങ്ങളെക്കെതിരെ ശത്രുക്കളെ സഹായിക്കുകയും യുദ്ധം ചെയ്യുകയും ചെയ്ത ബനൂ ഖുറൈള എന്ന ജൂത ഗോത്രത്തിനെതിരെ  നടപടി സ്വീകരിക്കണമെന്ന് അല്ലാഹുവിൻറെ ഓർഡർ വന്നു. അപ്പോൾ ജൂതന്മാരുടെ കോട്ട വളയാൻ വേണ്ടി തിരുനബി തൻറെ അനുയായികളെ വിടുകയും

അവസാനം അവർ പരാജയപ്പെട്ട് കീഴടങ്ങുകയും ചെയ്തു.ഈ സമയത്ത് ജൂതന്മാരുടെ വേദഗ്രന്ഥമായ തോറയുടെ നിയമപ്രകാരം അവർ നിക്ഷയിച്ച മധ്യസ്ഥൻ സഅദി ന്റെ   തീരുമാനപ്രകാരം തന്നെ സ്ത്രീകളെയും കുട്ടികളെയും തടവുകാരായി പിടിക്കപ്പെടുകയും പ്രായപൂർത്തിയായ പുരുഷന്മാരെ വധിച്ചു കളയുകയും ചെയ്തു.


യുദ്ധസമയത്ത് കരാർ ലംഘനം നടത്തി 

 ശത്രു രാജ്യത്തെ സഹായിക്കുകയും മുസ്ലിമീങ്ങൾക്കെതിരെ  യുദ്ധം ചെയ്യുകയും  ചെയ്ത ഈ ജൂതന്മാർക്ക് വധശിക്ഷ അല്ലാതെ വഴിയുണ്ടായിരുന്നില്ല.

അതുകൊണ്ട് മാത്രമാണ് തിരുനബി അവരെ വധശിക്ഷ നടപ്പാക്കിയത്.


മറ്റു അധിക സാഹചര്യങ്ങളിലും തിരുനബി ശത്രുക്കളെ പലപ്പോഴും മോചിപ്പിക്കൽ ആയിരുന്നു പതിവ്.


എല്ലാ അവിശ്വാസികളെയും കണ്ടെടുത്തുവെച്ച് കൊല്ലണമെന്ന് ഖുർആനിൽ ഒരിടത്തും പറഞ്ഞിട്ടില്ല.

യുദ്ധസാഹചര്യം വിവരിച്ച സ്ഥലത്ത് ശത്രുക്കളായ അവിശ്വാസികളെ യുദ്ധ ഘട്ടങ്ങളിൽ കണ്ടെടുത്തുവെച്ച് കൊല്ലേണ്ടി വരും എന്നത് തീർച്ചയാണ് .അതാണ് ഖുർആനിൽ പഠിപ്പിച്ചത് അതിനെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ചില ഇക്കാലഘട്ടത്തിലുള്ള ഇസ്ലാമി വിരോധികൾ .

 നബിയുടെ മരണസമയത്ത് പോലും തൻറെ പടയങ്കി ജൂതന്റെ അരികിൽ പണയത്തിൽ ആയിരുന്നു എന്ന് സഹീഹുൽ ബുഖാരിയിൽ കാണാം

മക്ക വിജയസമയത്ത് തന്നെ ആക്രമിച്ച മക്കയിലെ മുഴുവൻ ശത്രുക്കളോടും അവിടുന്ന് പ്രഖ്യാപിച്ചത് നിങ്ങൾക്ക് പ്രതികാരമില്ല നിങ്ങൾ മോചിതരാണ് എന്നായിരുന്നു.


“മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയു ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതില്‍ നിന്നും നിങ്ങളവരോട് നീതി കാണിക്കുന്നതില്‍നിന്നും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഖുര്‍ ആന്‍ 60:8).


“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളി ല്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീബന്ധം പുലര്‍ത്തുന്നപക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍” (60:9).



*അവിശ്വാസിയെ അഭമാനിക്കരുത് .

കൊല്ലരുത്*


തിരുനബി സ്വ പറയുന്നു. കരാറിൽ ഏർപെട്ട ഒരു അവിശ്വാസിയെ ഒരാൾ കൊന്നാൽ അവൻ സ്വർഗീയ പരിമളം എത്തിക്കുകയില്ല . സ്വർഗീയ പരിമളം നാൽപത് വർഷത്തെ ദൂരത്തേക്ക് അടിച്ചു  വീശുന്നതാണ് (സ്വഹീഹുൽ ബുഖാരി 3166)



തിരുനബി പറയുന്നു.

ഒരാൾ കരാറിൽ ഏർപെട്ട അവിശ്വാസിയെ ആക്രമിക്കുകയോ അപമാനിക്കുകയോ അവൻറെ കഴിവിനപ്പുറം അവനെ നിർബന്ധിപ്പിക്കുകയോ അവൻറെ ഇഷ്ടമില്ലാതെ ധനം അപഹരിക്കുകയോ ചെയ്താൽ അന്ത്യനാളിൽ ഞാൻ അവൻക്കെതിരെ വാദിക്കുന്നതാണ്. അബൂദാവൂദ് 3052

അഹമദ് 23958


Aslam Kamil saquafi parappanangadi


3166 حَدَّثَنَا قَيْسُ بْنُ حَفْصٍ حَدَّثَنَا عَبْدُ الْوَاحِدِ حَدَّثَنَا الْحَسَنُ حَدَّثَنَا مُجَاهِدٌ عَنْ عَبْدِ اللَّهِ بْنِ عَمْرٍو عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَتَلَ نَفْسًا مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا البخاري3166


قال النبي صلى الله عليه وسلم

ألا من ظَلمَ معاهَدًا أوِ انتقصَه أو كلَّفَه فوقَ طاقتِه أو أخذَ منهُ شيئًا بغيرِ طيبِ نفسٍ فأنا خَصمهُ يومَ القيامةِ

| المحدث : السخاوي | المصدر : الأجوبة المرضية

الصفحة أو الرقم: 1/16 | خلاصة حكم المحدث : إسناده لا بأس به

ألا مَن ظلمَ مُعاهدًا، أوِ انتقصَهُ، أو كلَّفَهُ فوقَ طاقتِهِ، أو أخذَ منهُ شيئًا بغَيرِ طيبِ نفسٍ، فأَنا حَجيجُهُ يومَ القيامةِ

| المصدر : صحيح أبي داود

الصفحة أو الرقم: 3052 | خلاصة حكم المحدث : صحيح

روى الإمام أحمد (23958) ، وابن حبان (4862) ، والطبراني في "المعجم الكبير" (796) ، والحاكم (24) ، وابن المبارك في "الزهد" (826) ، والنسائي في "السنن الكبرى" (11794) ، والبيهقي في "الشعب" (10611)

അസ് ലം  M K S പരപ്പനങ്ങാടി

 https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


 

No comments:

Post a Comment

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...