ഹൃദയത്തിലുള്ളത് മഹാന്മാർ അറിയുമോ ?
ചോദ്യം
ഒരു ഒഹാബി എഴുതുന്നു
കുപ്പിക്കകത്തുള്ള വസ്തുവിനെ പോലെ കാൻ മാൻ ഞാൻ നിങ്ങളുടെ ഖൽബകം എന്നോവർ* എന്ന് മൂഹിയുദ്ധീൻ മാലയിൽ എഴുതി പഠിപ്പിക്കുന്നു,
ഇത് അല്ലാഹുവിന്റെ സ്വിഫത് അതായത് വിശേഷണത്തിൽ പങ്കു ചേർക്കൽ ആണ്
എന്താണ് മറുപടി
മറുപടി
അല്ലാഹു ഹൃദയത്തിലുള്ളത് അറിയുന്നവനാണ് എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം അല്ലാഹു സ്വന്തമായി അറിയുന്നവനാണ് എന്നതാണ് . സ്വന്തമായി അറിയുമെന്ന് വിശ്വസിക്കൽ ആണ് അല്ലാഹുവിൻറെ സിഫത്തിൽ പങ്കുചേർക്കുക എന്നാൽ .
അമ്പിയ ഔലിയാക്കൾക്ക് കറാമത്ത് കൊണ്ട് മറ്റുള്ളവരുടെ ഹൃദയത്തിലുള്ളത് അറിയുമെന്ന് വിശ്വസിക്കുന്നത് ശിർക്കല്ല .
താഴെയുള്ള ഒരു ഹദീസ് നോക്കൂ ..ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ കാണാം
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله
“നിങ്ങൾ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ? അപ്രകാരം, അല്ലഹുവാണെ സത്യം നിങ്ങളുടെ റുകൂഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല, നിശ്ചയം നിങ്ങളെ ഞാൻ പിന്നിലൂടെ കാണുന്നുണ്ട്”
പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെ കാണുമെന്നാണ് നബി ഇവിടെ പ്രഖ്യാപിക്കുന്നത് തിരു നബി صلي الله عليه وسلم ഇവിടെ പ്രഖ്യാപിക്കുന്നത്.
ഇത് ശിർക്കായിരുന്നെങ്കിൽ ആദ്യത്തെ മുശ്രിക്ക് മുത്ത് നബി ആകുമായിരുന്നു.
വഹാബി പുരോഹിത വർഗ്ഗമല്ലാതെ ഇങ്ങനെ പറയുകയില്ല.
അപ്പോൾ മുഅജിസത്ത് കറാമത്ത് മുഖേന വിദൂരയുള്ളത് കാണുമെന്നോ അദൃശ്യം അറിയുമെന്നോ ഹൃദയത്തിലുള്ളത് കാണുമെന്നോ പറഞ്ഞാൽ അത് അല്ലാഹുവിൻറെ സിഫത്തിൽ പങ്കു ചേർക്കൽ അല്ല എന്ന് മനസ്സിലാക്കാം
Aslam Kamil parappanangadi
No comments:
Post a Comment