*അടിമ മോചനത്തെ തിരുനബി നിരുത്സാഹപ്പെടുത്തിയോ*
?
ഇസ്ലാമിക വിമർശകർക്ക് മറുപടി .
ചോദ്യം :
തൻറെ മരണശേഷം തൻറെ അടിമയെ മോചിപ്പിച്ചു എന്ന് പ്രഖ്യാപിച്ച വ്യക്തിയോട് തിരുനബി എന്തുകൊണ്ട് ആ അടിമ മോചനത്തെ നിരുത്സാഹപ്പെടുത്തി അതിനെ വില്പന നടത്തിയത് എന്ത് കൊണ്ട് ?
മറുപടി
മേൽ സംഭവത്തിന്റെ വിശദരൂപം സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം അൻസാരികളിൽ പെട്ട ഒരാൾ മരണശേഷം തൻറെ അടിമയെ മോചിതനാണന്ന് പ്രഖ്യാപിച്ചു.
ആ വ്യക്തിയുടെ കയ്യിൽ മറ്റൊരു സമ്പത്തും ഉണ്ടായിരുന്നില്ല.മോചന വിവരം അറിഞ്ഞ തിരുനബി അടിമയെ വിൽപ്പന നടത്തുകയും അതിൻറെ വില ആ വ്യക്തിക്ക് നൽകുകയും ചെയ്തു. സ്വഹീഹുൽ ബുഖാരി 997
ഇമാം അബൂഹനീഫ മാലിക് മറ്റു ധാരാളം പണ്ഡിതന്മാർ വിവരിക്കുന്നു.നബി അതിന് വില്പന നടത്താൻ ഉള്ള കാരണം ആ വ്യക്തിക്ക് ധാരാളം കടങ്ങൾ മറ്റൊരു സമ്പത്തും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മറ്റൊരു സമ്പത്തും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.അപ്പോൾ അദ്ദേഹത്തിന്റെ കടം വീട്ടണമെങ്കിൽ ഈ അടിമയെ വിൽപ്പന നടത്തൽ അത്യാവശ്യമായിരുന്നു.ഇതുകൊണ്ട് നിൻറെ കടം വീട്ടുകാർ എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിൽപ്പന നടത്തിയതിനുശേഷം ആ സമ്പത്ത് അയാൾക്ക് തിരുനബി നൽകിയത്. ഫത്ഹുൽ ബാരി ശറഹ് സ്വഹീഹുൽ ബുഖാരി 11 /298
ചുരുക്കത്തിൽ അടിമ മോചനത്തെ തിരുനബി ധാരാളം പ്രോത്സാഹിപ്പിക്കുകയും അതിൻറെ പുണ്യത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് പക്ഷേ കടക്കാരനായി കൊണ്ടും കടം വീട്ടാതെയും ഉള്ള ഈ സാഹചര്യത്തിൽ കടം വീട്ടലിന് പ്രാധാന്യം നൽകണമെന്ന് അവിടുന്ന് പഠിപ്പിക്കുകയായിരുന്നു. ഇതൊന്നും അറിയാതെ ഇസ്ലാം വിമർശകർ ഹദീസിന്റെ ചില ഭാഗങ്ങൾ കൊണ്ടുവന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത് . ഇവർക്ക് തെറ്റിദ്ധരിപ്പിക്കൽ അല്ലാതെ യാഥാർത്ഥ്യം പറഞ്ഞു നിലനിൽപ്പില്ല എന്നത് വ്യക്തമാണ്.
باب جواز بيع المدبر
997 حدثنا أبو الربيع سليمان بن داود العتكي حدثنا حماد يعني ابن زيد عن عمرو بن دينار عن جابر بن عبد الله أن رجلا من الأنصار أعتق غلاما له عن دبر لم يكن له مال غيره فبلغ ذلك النبي صلى الله عليه وسلم فقال من يشتريه مني فاشتراه نعيم بن عبد الله بثمان مائة درهم فدفعها إليه قال عمرو سمعت جابر بن عبد الله يقول عبدا قبطيا مات عام أول صحيح البخاري
وفي فتح البارى
وقال أبو حنيفة ومالك - رضي الله عنهما - وجمهور العلماء والسلف من الحجازيين والشاميين والكوفيين - رحمهم الله تعالى - : لا يجوز بيع المدبر ، قالوا : وإنما باعه النبي صلى الله عليه وسلم في دين كان على سيده ، وقد جاء في رواية للنسائي والدارقطني : أن النبي صلى الله عليه وسلم قال له : ( اقض به دينك ) قالوا : وإنما دفع إليه ثمنه ليقضي به دينه ،
അസ് ലം കാമിൽ പരപ്പനങ്ങാടി
https://m.facebook.com/story.php?story_fbid=pfbid036baHpahDzJxL6kffLoTpsDeuBY68VWJ5x5b1EjnEG2ErYano1btGRJerbmCww8Bhl&id=100016744417795&mibextid=Nif5oz
No comments:
Post a Comment