Thursday, March 1, 2018

മുശ്രിക്കുകളുടെ തൽബിയത്ത്

*ചോദ്യം*
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*🔴അള്ളാഹു നൽകുന്ന കഴിവ് കൊണ്ട് മഹാന്മാർ ശുപാർശ ചെയ്യുമെന്ന സുന്നികളുടെ വിശ്വാസവും തൽബിയ്യത്ത് ചൊല്ലിയിരുന്ന മക്കാ മുശ്രിക്കുകളുടെ വിഷ്വവാസവും ഒന്ന് തന്നെയല്ലേ⁉⁉⁉*
🔻🔻🔻🔻🔻🔻🔻🔻🔻🔻

*✅ഉത്തരം👇🏻👇🏻✅*


*അനേകം ഇലാഹുകലുണ്ടെന്നു വിശ്വസിക്കുമ്പോൾ തന്നെ ആ ഇലാഹുകൾ അല്ലാഹുവിൽ പങ്കു കാരാണെന്നും അല്ലാഹുവിന്റെ പ്രവർത്തങ്ങളിൽ സഹായിക്കുകയും അധികാരം പങ്കിടുകയും ചെയ്യുന്നവരായിരുന്നു എന്നാണു മക്കാ മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത്*


*അവർ അല്ലാഹുവിങ്കൽ പറ്റുകാരെ സ്ഥാപിച്ചു.അവരെ എല്ലാവരെയും നാം ഒരുമിച്ചു കൂട്ടും അനന്തരം അവരോട് അവരുടെ പറ്റുകാരെവിടെ എന്ന് നാം  ചോദിക്കും.മുശ്രിക്കുകൾ അല്ലാഹുവിന്നു പങ്കാളികളെ കണ്ടിരുന്നു എന്നാണു അള്ളാഹു പറയുന്നത്.*


*"ശിർക്"എന്ന അറബി പദത്തിന്റെ ഭാഷാർഥം "പങ്കാളിത്തം" എന്നാണ്.അല്ലാഹുവിനോട് മറ്റ് സാങ്കല്പിക ദൈവങ്ങളുണ്ടെന്നു പറയുന്ന പങ്കാളിത്തം എങ്ങനെയാണെന്ന് ഖുർആൻ നമുക്ക് ഉദാഹരണ സഹിതം വിവരിച്ചു തരുന്നു.മുശ്രിക്കുകകളെ,അല്ലാഹു നിങ്ങൾക് നിങ്ങളിൽ നിന്ന് തന്നെ ഒരു ഉപമ കാണിച്ചു തരുന്നു.*
*നിങ്ങൾക് നാം നൽകിയ ധനത്തിന് നിങ്ങൾക് അടിമകളിൽ പെട്ട വല്ല പങ്കാളികളുമുണ്ടോ?*?ഉണ്ടെങ്കിൽ
നിങ്ങളും അവരുംതുല്യ അവകാശികളാണ്തന്റെ ഉടമസ്ഥാവകാശത്തിൽ ഉള്ള സ്വത്തിൽ തന്റെ അടിമക്ക് പങ്കുണ്ടാവുകയില്ല.എന്നതുപോലെ അല്ലാഹുവിന്റെ ഉടമസ്ഥാവഅവകാശത്തിൽ  അടിമക്ക് പങ്കുണ്ടാവാൻ സാധ്യമല്ലല്ലോ?*

*യദാർത്ഥത്തിൽ അടിമക്ക് ഉടമ ഉടമസ്ഥാവകാശമില്ലെന്നു വിധിച്ചിരുന്നു അവിശ്വാസികൾ
അല്ലാഹുവിന്റെ ഉടമസ്ഥാവകാശത്തിൽ അവന്റെ അടിമകളായ മനുഷ്യരെ പങ്കാളികളാകുന്നതിനു പിന്നിലെ യുക്തി ഹീനത തുറന്നു കാട്ടുകയാണ് ഖുർആൻ ചെയ്യുന്നത്..ഇത്തരത്തിലുള്ള പങ്കാളിത്തത്തിലായിരുന്നു മക്കാ മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത്.*

*ഒരു സ്ഥാപനത്തിനുള്ള മുതൽ മുടക്ക് മുഴുവനും ഒരാളുടേത് മാത്രമാണെന്ന് വന്നാൽ ആ സ്ഥാപനത്തിന് ഒരേയൊരു ഉടമയെ ഉള്ളു എന്ന് ആരും സമ്മതിക്കും
അതെ അവസരത്തിൽ ആ സ്ഥാപനത്തിന്റെ മൂലധനം ഒന്നിലധികം പേർക് ഒരേ വിധത്തിലോ ഭാഗികമായോ ഉടമപ്പെടുന്നതായാൽ അതിനു പങ്കാളികൾ ഉള്ളതായി ഏവരും അംഗീകരിക്കും.
അപ്രകാരം ഈ ലോകമാകുന്ന സ്ഥാപനത്തിന് സാക്ഷാൽ ഉടമസ്ഥൻ അല്ലാഹു മാത്രംആണെന്ന വിശ്വാസത്തിന് തൗഹീദെന്നും അതിൽ പങ്കുകാരുണ്ടെന്ന വിശ്വാസത്തിന് ശിർക് എന്നും പറയുന്നു.ഇങ്ങനെയുള്ള അധികാരം പങ്കിടലും ഉടമസ്ഥാവകാശവും അല്ലാഹുവോടൊപ്പം മറ്റുള്ളവർക്കും ഉണ്ടെന്ന വിശ്വാസമായിരുന്നു മക്കാമുശ്രിക്കുകൾ വെച്ച് പുലർത്തിയിരുന്നത്.
അനേകം ഖുർആൻ ആയതിലൂടെ സുവ്യകതമായതാണത്.അവർ അങ്ങനെ പങ്കുകാരെ ചേർത്തിരുന്നില്ലെന്നും ഇബാദത്തിൽ മാത്രമേ പങ്കുണ്ടായിരുന്നുള്ളു എന്ന വഹാബീ വാദം സുന്നികളെ മുശ്രിക്കാക്കാൻ ഇബ്‌ലീസിന്റെ സഹായത്തോടെ നടത്തിയ ദുർവ്യാഖ്യാനമാണ്.*


*അല്ലാഹുവിന്നു പങ്കുകാരുണ്ടെന്നു വിശ്വസിക്കുന്നതോടൊപ്പം ആ പങ്കാളികൾ അല്ലാഹുവിന്റെ മേലധികാരത്തിന് കീഴ്ഴിലുള്ളവരാണെന്നും കാര്യങ്ങൾ ഭംഗിയായി  നടത്തിപോരുന്നത് ഈ കീഴ് ദൈവങ്ങളാണെന്നും അവരെയാണ് ആരാധിക്കേണ്ടത് എന്നുമാണ് ചിലരുടെ വിശ്വാസം. ജാഹിലിയ്യാ കാലത്തെ ഹജ്ജിന്റെ തൽബിയ്യത്തിൽ നിന്നും ഈ വിശ്വാസo അവർക്കുണ്ടായിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്.
കഅബം ത്വവാഫ് ചെയ്തപ്പോൾ അവർ ചൊല്ലിയിരുന്ന തല്ബിയ്യത്ത് ഇപ്രകാരമാണ്.*

*നിനക്ക് ഞങ്ങൾ ഉത്തരം ചെയ്യുന്നു.നിനക്ക് ഒരു പങ്കുകാരനല്ലാതെ മറ്റു പങ്കുകാരില്ല.ആ പങ്കുകാരനെയും അവർ ഉടമയാക്കിയതിനെയും നീ ഉടമയാകുന്നവനാണ്.(മുസ്ലിം).അല്ലാഹുവിന്നു പങ്കുകാരുണ്ടെന്നും അല്ലാഹുവിന്റെ മേലാധികാരത്തിന് കീഴിൽ ആണെന്നുമാണ് ആ മുശ്രിക്കുകളുടെ വിശ്വാസമെന്നു ഈ വാക്ക് വ്യ്കതമാകുന്നു.അല്ലാഹു മേലാധികാരിയാണെന്ന വിശ്വാസം വെച്ച് പുലർത്തുന്നത് കൊണ്ട് അവനു പങ്കു കാരില്ല എന്നാണു അവർ വിശ്വസിച്ചിരുന്നത് എന്ന് വരുന്നില്ല.നിനക്ക് ഒരു പങ്കാളി ഒഴികെ എന്നും ആ പങ്കാളി ഉടമയാക്കി എന്നും അവർ പറയുമ്പോൾ ശരീകുണ്ടെന്നും അവര്ക് ഉടമസ്ഥാവകാശം ഉണ്ടെന്നുമാണ് അവരുടെ വിശ്വാസമെന്ന് ഗ്രഹിക്കാൻ പ്രയാസമില്ല.*


ആ കീഴ് ദൈവങ്ങൾക് ആരാധിക്കാൻ അവർ പറഞ്ഞിരുന്ന കാരണം ഇമാം റാസി വിവരിക്കുന്നു.

*അള്ളാഹു ആകാശവും ഉപരിലോക വസ്തുക്കളും പടച്ചു.ഭൂമിയും ഭൂമിയിലെ വസ്തുക്കളും ആ കീഴ് ദൈവങ്ങളുടെ അധികാരത്തിൽ നിർത്തി.നാം ഭൂലോക  വസ്തുക്കളിൽ പെട്ടതാണ്.അത് കൊണ്ട് നാം ആകാശത്തിലെ മലക്കുകൾ,നക്ഷത്രങ്ങൾ എന്നിവയെ ആരാധിക്കുക.അവയാണ് നമ്മുടെ ഇലാഹുകൾ.അല്ലാഹു അവയുടെ ഇലാഹാണ്*

*ഈ വിശ്വാസം"റദ്ദ്"ചെയ്തു കൊണ്ട് അല്ലാഹു പറയുന്നു.നിങ്ങൾ സമ്മതിച്ച പോലെ അവർ ആകാശത്തിൽ ഒന്നിനെയും ഉടമപ്പെടുത്തുന്നില്ല.നിങ്ങൾ അവകാശപ്പെടുന്ന പോലെ ഭൂമിയിൽ ആ കീഴ്ദൈവങ്ങൾ ഉടമയാകുന്നില്ല.സ്വയം കഴിവുള്ള അല്ലാഹുവിന്റെ ശരീഖ്(പങ്കാളി)സ്വയം കഴിവുള്ളവനാകണമല്ലോ(റാസി:7/14)*

സ്വയം കഴിവും അധികാരവും ഇല്ലാത്ത ഒന്നിനെ പങ്കാളി എന്ന് പറയുന്നതിൽ എന്തര്ഥമാണുള്ളത്.അല്ലാഹുവിനോടൊപ്പം അധികാരവും,ഉടമസ്ഥാവകാശവും പങ്കിടുന്നവർ ആണ് കീഴ് ദൈവങ്ങൾ എന്ന്  തന്നെയായിരുന്നു മുശ്രിക്കുകൾ വിശ്വസിച്ചത്.അല്ലാഹു അല്ലാത്ത മറ്റാർക്കും സ്വയം കഴിവ് ഇല്ലെന്നും അവനു പങ്കുകാരില്ലെന്നും അവനൊഴികെ മാറ്റരു ഇലാഹില്ലെന്നും ആരാധനക്കര്ഹനില്ലെന്നും സുന്നികളെ പിന്നെ എങ്ങനെയാണ് മുശ്രിക്കുകളാക്കുന്നത്.



*ഹസ്രത് ഉമർ (റ) കഅബ ത്വവഫ് ചെയ്തപ്പോൾ ഹജറുൽ അസ്‌വതിനെ ചുംബിച്ചു കൊണ്ട് പറഞ്ഞു.നീ ഒരു കല്ലാണ് നിനക്കു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവില്ല.നബി(സ)നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നെങ്കിൽ ഞാൻ നിന്നെ ചുംബിക്കില്ലായിരുന്നു.*

*പുണ്യ ഗേഹമായ കഅബയുടെ ഭിത്തിയിൽ സ്ഥിതി ചെയ്യുന്ന ഹജറുൽ അസ്വാദിനുപോലും സ്വയം ഉപകാരപദ്രവം ചെയ്യാൻ കഴിവില്ല.എല്ലാം നൽകുന്നവൻ അല്ലാഹുണ്.ഇതാണ് സുന്നികളുടെ വിശ്വാസം.ഇതിൽ എവിടെയാണ് ശിർക്?ഈ വിശ്വാസം വെച്ച് പുലർത്തി അല്ലാഹുവിലും, റസൂലിലും,അന്ത്യദിനത്തിലും വിശ്വസിക്കുന്ന സുന്നികളെ (സാക്ഷാൽ മുസ്ലിംകളെ )മുശ്രിക്കാക്കാൻ എന്ത് ന്യായമാണുള്ളത്.ഉമർ(റ)യുടെ ഈ പ്രഖ്യാപനം കേട്ട അലി(റ)യുടെ പ്രതികരണം ഇങ്ങനെയായിരുന്നു.അത് ഉപകാരവും ഉപദ്രവവും ചെയ്യും.ഇവരുടെ പ്രഖ്യാപനങ്ങളിൽ നിന്ന് ഇവിടെ  സ്പഷ്ടമായ ഒരു ചരിത്ര  യാഥാർഥ്യമുണ്ട്.അറബികൾ ജാഹിലിയ്യാ കാലത്ത് ഹജറുൽ അസ്‌വദിനു സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്നു.അങ്ങനെ ഒരു വിശ്വാസത്തെ ഇസ്ലാം തള്ളിക്കളഞ്ഞു.അല്ലാഹു അല്ലാത്ത ഒന്നിനും സ്വയം കഴിവില്ല എന്ന് പ്രഖ്യാപിച്ചു.ഹജറുൽ അസ്‌വദിന്ന് അപ്പോൾ സ്വാന്തo നിലക് എന്തെങ്കിലും ചെയ്യാൻ സാധ്യമല്ല.ജാഹിലിയ്യാ ജനത സ്വായം ഉപകാരങ്ങൾ കല്ലിൽ പ്രതീക്ഷിച്ചായിരുന്നു കല്ലിൽ തൊട്ട് കുത്തിയിരുന്നത്‌.അത് ശിർക്കാണ്‌.ആ നിലക്കല്ല ഞാൻ നിന്നെ ചുംബിക്കുന്നത്.തിരു നബി(സ)മുത്തിയത് കൊണ്ടാണ്.നബി(സ) സ്വയം കഴിവിൽ വിശ്വസിച്ചായിരുന്നില്ലലോ മുത്തിയിരുന്നു. ഇതാണ് ഇവരുടെ പ്രസ്താവനയുടെ സാരം.ഇതങ്ങീകരിച്ചു  കൊണ്ടും അള്ളാഹു അനുഗ്രഹിച്ച കല്ലാണ് ഹജറുൽ അസ്‌വദ് എന്ന നിലക്കും അല്ലാഹുവിന്റെ ഇങ്ങിത്ത പ്രകാരം ഉപകാര ഉപദ്രവങ്ങൾ ചെയ്യാൻ കഴിയും എന്നാണു അലി(റ)പറഞ്ഞതിന്റെ സാരം.*


*ഇത്രയും പറഞ്ഞതിൽ നിന്ന് ഹജറുൽ ആസ്വദിന്നു സ്വയം കഴിവില്ലെന്നും മറ്റേതു വസ്തുവിനെയും പോലെ അള്ളാഹുവിൽ നിന്ന് ലഭിക്കുന്ന പ്രത്യേക കഴിവുകളാൽ സാധിക്കുമെന്നുമാണ് വ്യക്തമാക്കുന്നത്.*

*ഈ ആശയം
വ്യക്തമാക്കിക്കൊണ്ട് അല്ലാമാ ത്വബ്രീ(റ)യുടെ വാക്കുകൾ തുഹ്ഫത്തുൽ അഹ്വദി തന്നെ ഉദ്ധരിക്കുന്നത് കാണുക

*ഉമർ(റ) തന്റെ ചുമ്പനം നബിയുടെ പ്രവർത്തിയോട് പിന്തുടർന്ന് കൊണ്ടാണെന്നും ജാഹിലിയ്യാ ജനത വിശ്വചിരുന്ന പോലെ കല്ലു സ്വയം ഉപാകാരോപദ്രവങ്ങൾ ചെയ്യുമെന്ന നിലക്കായിരുന്നില്ലെന്നും ജനങ്ങളെ അറിയിക്കലായിരുന്നു ഉദ്ദേശിച്ചിരുന്നത്.(തുഹഫ്തൽ അഹ് വദി :3;597).*

*സ്വയം ഉപകാരോപദ്രവങ്ങൾ
ചെയ്യുമെന്ന നിലക്ക് തന്നെയായിരുന്നു ജാഹിലിയ്യാ ജനത വിഗ്രഹങ്ങളെ പൂജിച്ചിരുന്നത് എന്നതിന്നു അനേകം തെളിവുകൾ മുമ്പ് വിവരിച്ചിട്ടുണ്ട്.മക്കാ മുശ്രിക്കുകളുടെ വിശ്വാസം അള്ളാഹു അല്ലാതെ ഇലാഹും ,റബ്ബും വേറെയും ഉണ്ടെന്നായിരുന്നുവെന്നും ചില പ്രത്യക അധികാരങ്ങൾ ഈ ഇലാഹുകൾക്കും റബ്ബറുകൾക്കും അള്ളാഹു വിട്ടു കൊടുത്തിട്ടുണ്ടെന്നു അവർ വിശ്വസിച്ചിരുന്നുo,പ്രസ്തുത ദൈവങ്ങളെ ആരാധിച്ചാൽ മാത്രമേ അവര്ക് വിട്ടു കൊടുത്ത കാര്യങ്ങൾ സാധ്യമാവുകയുള്ളു എന്ന വിശ്വാസത്തോടെയാണ് ആ കീഴ് ദൈവങ്ങളെ അവർ ആരാധിച്ചിരുന്നതെന്നും വഹാബീ നേതാക്കളായ pk.മൂസ മൗലവി,അലവി മൗലവി തുടങ്ങിയവർ രചിച്ച ഖുർആൻ പരിഭാഷയുടെ മുഖവുര 40-)o പേജിൽ ഉദാഹരണ സഹിതം സമര്ഥിച്ചിട്ടുണ്ട്.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...