Skip to main content

മആശിറ വാളെടുക്കൽ ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം

*
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മആശിറ വിളി* പുത്തനാശയക്കാർ തള്ളിക്കഞ്ഞ നിരവധി സുന്നത്തുകളിൽ ഒന്നാണ് വെള്ളിയാഴ്ച ജുമുഅ:യിലെ മആശിറ വിളി.ഖത്തീബ് ഹുതുബ നിർവഹിക്കുന്നതിന് മുമ്പ് ശ്രോതാക്കളുടെ ശ്രെദ്ധ ക്ഷണിക്കുക എന്നതാണ് മആശിറ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകപണ്ഡിതനായ ഇബ്നുഹജറുൽ ഹൈതമി (റ) മആശിറ സുന്നത്താണെന്ന് തന്റെ പ്രസിദ്ധ ഗ്രന്ഥാമായ തുഹ്ഫയിൽ (2-462) വ്യെക്തമാക്കിയിട്ടുണ്ട്.
      ജരീർ (റ) പറയുന്നു; 'ഹജ്ജത്വഉൽ വദാഇൽ' നബി (സ്വ) ഹുതുബ നിർവഹിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞു :  നീ ആളുകളോട് അടങ്ങി ഇരിക്കാനും ശ്രെദ്ദിക്കാനും പറയുക. ശേഷം നബി (സ്വ) ലാ തർജിഊ ബഅദീ എന്നു തുടങ്ങുന്ന ഹുതുബ നിർവഹിച്ചു(ബുഹാരി). ഈ ഹദീസിൽ നിന്നും മനസിലാകുന്നത് പ്രെധാനപ്പെട്ട എല്ലാ ഹുതുബയുടെ മുമ്പും ജനങ്ങളുടെ ശ്രെദ്ധക്ഷണിക്കാൻ മആശിറ വിളി സമ്പത്താണെന്നാണ്. എന്നല്ലാതെ, ഈ വിളിക്കുള്ള നിർദേശം ഹജ്ജത്തുൽ വദാഇൽ മാത്രം പരിമിതമാണെന്ന് ഗ്രെഹിക്കുന്നത് ശരിയല്ല.സാമാന്യ ബുദ്ധി ഉള്ളവർ ആരും അങ്ങിനെ മനസിലാക്കുകയുമില്ല.അപ്പോൾ ആ ഹദീസിന്റെ പ്രാപ്തി ഉൾപ്പെട്ടത് എന്ന നിലക്ക് ഹുതുബക്ക് മുമ്പ് മആശിറ വിളി സുന്നത്താണ്. അത് നബി (സ്വ)യുടെ ഉപദേശം സ്വീകരിക്കലുമാണ്. ഉദാഹരണമായി നബി (സ്വ)യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ എപ്പോഴും പുണ്യമുള്ളതാണെന്ന് ഖുർആനും സുന്നത്തും നിർദേശിച്ചതാണ്. ഈ വ്യാപ്തിയിൽ ഉൾപ്പെട്ടു എന്ന നിലക്ക് തറാവീഹ് നിസ്കാരത്തിന്റെ രണ്ടു റെക്അത്തുകൾക്കിടയിൽ സ്വലാത്ത് ചൊല്ലുന്നതും സുന്നത്താണ്. ഈ നിലക്ക് ആണ് പണ്ഡിതന്മാർ മആശിറ വിളിയും സുന്നത്താണെന്ന് പറഞ്ഞത്. ഇതുകൊണ്ട് ആണ് പ്രസ്‌തുത ഹദീസ് മആശിറ വിളിക്ക് തെളിവാണെന്ന് ലോക പണ്ഡിതനായ ഇബ്നു ഹജറുൽ ഹൈതമി (റ) രേഖപ്പെടുത്തിയത്. (തുഹ്ഫ 2-461)ജുമുഅ ഹുതുബ ഒരു സാദാരണ പ്രസംഗമായി വ്യാഖ്യനിക്കുന്നവർക് അതിന് മുമ്പ് ഒരു സ്വാഗത പ്രസംഗം നടത്തുന്നതിൽ തെറ്റുണ്ടാക്കിയിരിക്കുകയില്ലല്ലോ.

    നബി (സ്വ) റമളാനിലെ ചില രാത്രികളിൽ മാത്രമാണ് തറാവീഹ് ജമാഅത്തായി നിസ്കരിച്ചിട്ടുള്ളത് . അതിന്റെ സന്ദർഭത്തിന്റെ വ്യാപ്തിയിൽ നിന്ന് റമളാനിലെ എല്ലാ രാത്രിയിലും തറാവീഹ് ജമാഅത്തായി നിസ്കരിക്കൽ സുന്നത്താണെന്ന് ഗ്രഹിക്കാവുന്നത് ആണ്. അതേ സമയം നബി (സ്വ )എല്ലാ രാത്രികളിലും ജമാഅത്തായി നിസ്കരിച്ചിട്ടില്ല എന്ന നിലയിൽ ജമാഅത്ത് ഭാഷാർത്തിയുള്ള ബിദ്അത് (പുതിയത്) ആകുന്നത്. ഉമർ (റ) അതിനെ കുറിച്ച് ബിദ്അത് എന്ന് പറയാനുള്ള കാരണമിതാണ്. സാങ്കേതിക അർത്ഥത്തിൽ ഇതേക്കുറിച്ചു ബിദ്അത്ത് (അനാചാരം) എന്ന് പറയാൻ നിർവാഹമില്ല. കാരണം, അത് ഹദീസിന്റെ വ്യാപ്തിയിൽ ഉൾപെട്ടതായതുകൊണ്ട് തന്നെ.നബി (സ്വ)ചില രാത്രികളിൽ ജമാഅത്തായുള്ള തറാവീഹ് ഒഴിവാക്കിയത് വാജിബ് അല്ലെന്നു പഠിപ്പിക്കാൻ വേണ്ടിയാണ്. ഇതുപോലെ എപ്പോഴെങ്കിലും മആശിറ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതു വാജിബ് അല്ലെന്നു പഠിപ്പിക്കാൻ വേണ്ടി ആണെന്ന് മനസ്സിലാക്കണം. നബി (സ്വ) ഒരിക്കൽ ചെയ്തു എന്നത് തന്നെ അത് സുന്നത്താണ് എന്നതിന് തെളിവാണ്

      ഏതെങ്കിലും ഒരുകാര്യം ഉദ്ധരിച്ചു നബി (സ്വ)അത് ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും ഇല്ല എന്ന മറുപടിയും പറഞ്ഞത് ഇത് ബിദ്അത്താണ് , എല്ലാ ബിദ്അത്തും നരകത്തിലാണ് (ഉമർ (റ), ഉസ്മാൻ (റ), അവരെ അംഗീകരിച്ച സ്വഹാബത്തും) എന്നാണ് പുത്തനാശയക്കാർ സമര്ഥിക്കാറുള്ളത്.ഇത് അപകടമാണ്. ബിദ്അത്തിന്റെ സാങ്കേതിക അർഥം മനസ്സിലാക്കാത്തതാണ് ഇതിനു കാരണം. ഇസ്ലാമിക പ്രമാണങ്ങൾക് വിരുദ്ധമായി നബി(സ്വ)യുടെ കാലശേഷം പുതുതായി ഉണ്ടായത് എന്നാണ് ബിദ്അത്തിന്റെ സാങ്കേതിക അർത്ഥം (ഫത്ഹുൽബാരി :17-9).
അഥവാ നബി (സ്വ)യുടെ കാലശേഷം ഉണ്ടായതും ഖുർആൻ,ഹദീസ് , ഇജ്മാഅ ,സ്വഹാബത്തിന്റ ചര്യ എന്നിവയിൽ ഏതെങ്കിലും ഒന്നിനോട് എതിരായ ആചാരമാണ് ദുർമാർഗ്ഗമായ ബിദ്അത്ത്(രിസാലതുശ്ശാഫിഈ). അപ്പോൾ ഹദീസിന്റെ വ്യാപ്തിയിൽ ഉൾപ്പെട്ട കാര്യം ഇസ്ലാമിക തെളിവുകൾക് എതിരല്ലെങ്കിൽ ബിദ്അതാവുകയില്ല. അതുതന്നെയാണ്  റമളാനിലെ എല്ലാ രാത്രികളിലും ജമാഅത്തായുള്ള തറാവീഹ് നിസ്കാരം ബിദ്അതാവാതിരിക്കാൻ കാരണം.

*വാളെടുക്കൽ*

പുത്തനാശയക്കാർ ആക്ഷേപിക്കുന്ന മറ്റൊന്നാണ് ഹുതുബ നിർവഹിക്കുമ്പോൾ വാള് പിടിക്കുന്നതും മറ്റൊരാൾ ആ വാൾ എടുത്തു കൊടുക്കുന്നതും. പുണ്യനബി(സ്വ) അത് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് അത് സുന്നത്തല്ലെന്നും അവർ വാദിക്കുന്നു. മുസ്ലിംകൾ വെള്ളിയാഴ്ച വാളെടുക്കുന്നതിനെ തെറ്റിദ്ദരിപ്പിച്ചു അമുസ്ലിം സഹോദർമാരെ പ്രീകോപിപ്പിക്കാൻ പോലും പുത്തനാശയക്കാർ ശ്രെമിക്കാറുണ്ട്. അമുസ്ലിം മതാചാരങ്ങളുടെ ഭാഗമായി മാത്രം ദേവാലയപരിസരത്തു വെച്ചു വാളെടുക്കുന്നത് ഏതെങ്കിലും മുസ്ലിമിന്റെ തലെടുക്കാനല്ലാത്തത് പോലെ മുസ്ലിം പള്ളികളിൽ വച്ചു മാത്രം വെള്ളിയാഴ്ച വാളെടുക്കുന്നത് അമുസ്ലിംകളെ വകവരുത്താനല്ലെന്ന് ആർക്കും ബോധ്യമാകും.

ഹുതുബ നിർവഹിക്കുമ്പോൾ ഹതീബ് വാളോ വടിയോ പിടിക്കൽ സുന്നത്താണെന്ന് ഫിഖ്ഹിന്റെ മിക്ക കിതാബുകളിലും വ്യക്തമാക്കിയിട്ടുണ്ട്. ഹദീസുകളിൽ ഇതിന് ധരാളം തെളിവുകൾ കാണാവുന്നതാണ്. അബൂദാവൂദ് (റ) ഉദ്ധരിക്കുന്നു: ജുമുഅ ദിവസത്തിൽ നബി(സ്വ) വടി, ഖൗസ് മുതലായ ഏതെങ്കിലും ഒന്നിൽ ഊന്നിനിന്നാണ് ഹുതുബ നിർവഹിച്ചിരുന്നത്- (അബൂദാവൂദ്). ബറാഅ(റ) നിവേദനം ചെയ്യുന്നു:  നബി(സ്വ)ക്കു പെരുന്നാൾ ദിനത്തിൽ ഒരു വില്ല് എടുത്തുകൊടുക്കപ്പെട്ടു. അതിന്മേൽ ഊന്നിനിന്ന് അവിടുന്ന് ഹുതുബ നിർവഹിച്ചു-(അബൂദാവൂദ്). ഈ ഹദീസുകളിൽ നിന്ന് ഹുതുബ നിർവഹിക്കുമ്പോൾ വാൾ പിടിക്കുന്നതും മറ്റൊരാൾ(മുക്രി) അതെടുത്തു കൊടുക്കുന്നതും സുന്നത്താണെന്ന് വ്യക്തമാകുന്നു. ഹുതുബ ഒരു പ്രസംഗമായി വ്യഖ്യാനിക്കുന്നർതന്നെ ഇസ്ലാമിലെ ഉത്തരവാദപ്പെട്ട ഒരാൾ പ്രത്യേക സ്ഥലത്തുവെച് നടത്തുന്ന ആധികാരിക പ്രസംഗമാണെന്ന് അംഗീകരിക്കുമല്ലോ. എങ്കിൽ ആധികാരികത വിളിച്ചോതുന്ന യൂണിഫോമിലായിരിക്കുന്നതിൽ എന്തിന് ആക്ഷേപിക്കണം?

നിലനില്പിനും ജീവിതസ്വാതന്ത്രത്തിനും വേണ്ടി മുസ്ലിംകൾ വാളെടുത്ത് ഒരു വസ്തുതയാണ്. പ്രീതിരോധത്തിന് വേണ്ടി വാൾ എടുത്തില്ലായിരുന്നു എങ്കിൽ ഇസ്ലാമിക ചരിത്രത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. ആ നിലക്ക് ഹുതുബ നിർവഹിക്കുമ്പോൾ ഇക്കാര്യത്തിലേക്കും സൂചനയുണ്ടെന്ന് പറയുന്നതിൽ അപാകതയില്ല. പക്ഷെ, വാളെടുക്കുന്നതിന്റെ നിദാനം അതല്ല. ഹുതുബ നിർവഹിക്കുമ്പോൾ വാള് പിടിക്കുന്നത് നബി(സ്വ)യുടെ സുന്നത്തായത് കൊണ്ടാണ്.

*റവാത്തിബ് സുന്നത്ത്*
ജുമുഅക്ക് മുമ്പുള്ള സുന്നത്ത് നിസ്കാരവും പുത്തനാശയക്കാർ നിഷേധിച്ചിരിക്കുന്നു. ഫിഖ്ഹിന്റെ മിക്ക കിതാബുകളിലും ഇത് സുന്നത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വലഫുസ്സാലിഹീങ്ങൾ കാണിച്ചു തന്ന ജുമുഅ വാങ്കിൽ പുത്തനാശയക്കാർ നടത്തിയ തിരിമറിയാണ്  ഈ സുന്നത്ത് നിഷേധം. അവരുടെ വാദം അനുസരിച്ചു ജുമുഅയുടെ സമയമായ ഉടനെ( സൂര്യൻ മധ്യത്തിൽ നിന്ന് നീങ്ങുമ്പോൾ) ഹതീബ് മിമ്പറിൽ കയറിയിരിക്കണം. മുക്രി വാങ്ക് വിളിച്ച ഉടനെ ഹതീബ് പ്രസംഗം തുടങ്ങണം. ഈ വാങ്ക് കേട്ട് ജോലിനിർത്തി വരുന്നവർക്ക് അപ്പോൾ സുന്നത്ത് നിസ്കരിക്കാൻ സമയമില്ല. പ്രസംഗം കേൾക്കണമല്ലോ. ഇങ്ങിനെ ജുമുഅ വാങ്ക് ഒന്നാണെന്നുള്ള വാദം ജുമുഅയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരം നിഷേധിക്കാൻ അവരെ നിർബദ്ധിതരാക്കി.

 അബ്ദുല്ലാഹിബ്നു മുഗഫ്ഫന് (റ) പറയുന്നു : നബി(സ്വ) അരുളി എല്ലാ രണ്ടു വാങ്കുകൾക്കിടയിലും (വാങ്ക് ,ഇഖാമത്ത്) സുന്നത്ത് നിസ്കാരമുണ്ട്. ഇത് തിരുമേനി മൂന്നു പ്രാവശ്യം ആവർത്തിച്ചു. അങ്ങിനെ ചെയ്യാൻ ഉദ്ദേശിച്ചവർക്ക് എന്ന് കൂടെ നബി(സ്വ) ഉണർത്തി-(ബുഹാരി: 1-87). ഈ ഹദീസ് ജുമുഅക്ക് മുമ്പുള്ള സുന്നത്ത് നിസ്കാരത്തിനു തെളിവാണെന്ന് ലോകപണ്ഡിതനായ ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സുലൈമാൻ ഖത്‍ഫാനി(റ) ജുമുഅക്ക് വന്നപ്പോൾ നബി(സ്വ) അദ്ദേഹത്തോട് നിസ്കരിക്കാൻ കല്പിച്ചു എന്ന് വിവരിക്കുന്ന ഹദീസ് ഇമാം ബുഹാരിയും മറ്റു മുഹദ്ദിസുകളും ഉദ്ധരിച്ചിട്ടുണ്ട്. ഇങ്ങിനെ നിസ്കരിക്കാൻ കല്പിച്ചത് നബി(സ്വ)യുടെ ഹുതുബക്ക് മുമ്പാണെന്നും ഹുതുബ തുടങ്ങിയ ശേഷമാണെന്നും ആ നിസ്കാരം പള്ളിയുടെ തഹിയ്യത്താണെന്നും ജുമുഅയുടെ റാവത്തിബാണെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്-(ഫത്ഹുൽബാരി). തഹിയ്യത്ത് നിസ്കാരത്തിൽ റവാത്തിബ് കൂടി ഉള്കൊള്ളിക്കുതിന് വിരോധമില്ലെന്ന് മുമ്പ് പ്രസ്ഥാപിച്ചുവല്ലോ. ഏതായാലും ജുമുഅ നിസ്കാരത്തിനു മുമ്പ് മറ്റൊരു സുന്നത്ത് നിസ്കാരം നിർവഹിക്കുന്നതിന് യാതൊരു തെറ്റുമില്ലെന്ന് സുലൈമാൻ ഖൽഫാനിയുടെ സംഭവം വ്യക്തമാക്കുന്നു. പള്ളിയിൽ വരുന്നതിനു മുമ്പ് നിസ്കരിച്ചിട്ടുണ്ടോ എന്ന നബി(സ്വ)യുടെ ചോദ്യത്തിന് ഇല്ല എന്നു മറുപടി പറഞ്ഞപ്പോഴാണ് സുലൈമാൻ ഖത്‍ഫാനി(റ)യുടെ ഈ ഹദീസിൽ നബി(സ്വ) നിസ്കരിക്കാൻ കല്പിച്ചത് എന്നാണ് ഇബ്നുമാജഃ ഉദ്ദരിച്ചിട്ടുള്ളത് അപ്പോൾ സുലൈമാൻ ഖത്‍ഫാനി(റ)യുടെ തഹിയ്യത്ത് നിസ്കാരത്തിൽ റവാത്തിബ് കൂടി ഉൾപ്പെടുന്നു എന്ന് വ്യക്തമാണ്.

നബി(സ്വ) മിമ്പറിൽ കയറിയ ശേഷമുള്ള വാങ്ക് മാത്രമേഉണ്ടായിരുന്നുള്ളൂ എന്ന് സങ്കല്പിച്ചാൽ തന്നെ നബി(സ്വ) ജുമുഅക്ക് മുമ്പുള്ള സുന്നത്ത് നിസ്കാരം നിർവഹിച്ചിരുന്നില്ല എന്ന് കണക്ക്കൂട്ടുന്നത് അബദ്ധമാണ്. കാരണം, സമയമായ ശേഷമാണു നബി(സ്വ) ജുമുഅക്ക് വന്നിരുന്നത്. അപ്പോൾ വീട്ടിൽനിന്ന് നിസ്കരിക്കാവുന്നതാണല്ലോ. ഇതുപോലെ പിന്തിവരുന്ന മറ്റുള്ളവരും നിസ്കരിക്കാം-(മിർഖാത്ത്:2-230). ജുമുഅക്ക് മുമ്പും ശേഷവും നബി(സ്വ) നാലു റക്അത്ത് നിസ്കരിച്ചിരുന്നുവെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. ഇബ്നു മസ്ഊദും അപ്രകാരം ചെയ്തിരുന്നുവെന്ന് തുർമുദിയും രേഖപ്പെടുത്തുന്നു. അപ്പോൾ ളുഹർ നിസ്കാരത്തിനു മുമ്പ് സുന്നത്ത് നിസ്കാരമുണ്ടെന്ന് പ്രാമാണികമായ തെളിവുകളിൽനിന്ന് സ്പഷ്ടമാണ്.

Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...