Thursday, June 18, 2026

കുരുവട്ടൂരിസം എന്ത് കൊണ്ട് എത്രിക്കപ്പെടുന്നു , ഭാഗം 4

 കുരുവട്ടൂരിസം എന്ത് കൊണ്ട് എത്രിക്കപ്പെടുന്നു ,


ഭാഗം 4

____________


അസീസ് സഖാഫി വാളക്കുളത്തിന്റെ ലേഖനത്തിൽ നിന്നും .


ഖുത്വുബും

അല്ലാഹുവും ഒന്നാണ്!

------


കുരുവട്ടൂരികൾ വിശ്വാസ പരമായി അധഃപതിക്കുന്നതിൽ എല്ലാ പരിധിയും ലംഘിക്കുന്ന താണ് ഈയിടെ കാണുന്നത്.


ഔലിയാക്കൾ തന്നെയാണ് അല്ലാഹു എന്ന കുഫ്റാ ണെന്നതിൽ തർക്കമില്ലാത്ത അവതാരവാദം പോലും ഇവർ പരസ്യമായി പ്രസംഗിച്ചു.


 ഔലിയാക്കൾക്ക് ഉണ്ടാകുന്ന പ്രത്യേക അവസ്ഥയാണ് 'മുശാഹദ.' യഥാർഥ ഉൺമ യായ അല്ലാഹു മാത്രമാണ് ഉള്ളതെന്ന് ഈ അവസ്ഥയിൽ അവർ പറയും. പ്രാപഞ്ചിക ഉൺമ താൽക്കാലികം മാത്ര മാണെന്നും അത് ഉള്ളതിൽ പറയാനില്ല (യഥാർഥ വുജൂ ദല്ല) എന്നും അവർ നിലപാ ടെടുക്കും. ഔലിയാക്കളുടെ ഈ അവസ്ഥ സൂചിപ്പിച്ച് ഇമാമുകൾ എഴുതിയ വരികൾ ദുർവ്യാഖ്യാനിച്ചുകൊണ്ടാണ് വ്യാജ ത്വരീഖത്തുകാർ തങ്ങ ളുടെ അവതാരവാദത്തിന് തെളിവുണ്ടാക്കാൻ ശ്രമിക്കുന്നത്. സി.എം വലിയുല്ലാഹിയുടെ പേരിലും ഇവർ ഇത്തരം അവതാരവാദം പരസ്യമായി പ്രസംഗിച്ചിട്ടുണ്ട്. ആത്മീയത യുടെ പേരു പറഞ്ഞ് സത്യവി ശ്വാസികളെ ഈമാനിൽ നിന്ന് അടർത്തിമാറ്റുന്ന ക്രൂരവും പൈശാചികവുമായ സമീപന മാണ് ഇത്തരം വ്യാജന്മാരിൽ നിന്നും നിരന്തരം ഉണ്ടായി ക്കൊണ്ടേയിരിക്കുന്നത്.

അനല്ലാഹ് എന്ന് വലിയ്യ് പറയുമോ?


സ്വന്തം വിതണ്ഡാവാദം സ്ഥാപിക്കുന്നതിനു വേണ്ടി മഹാന്മാരായ ഔലിയാക്കളെ ഇവർ പരിഹസിക്കുന്നുവെന്ന താണ് ഏറെ വേദനിപ്പിക്കുന്ന കാര്യം. വലിയ്യായാൽ എന്ത് തോന്നിവാസവും ചെയ്യാം, ശരീഅത്തിൻറെ ഒരു നിയമവും ബാധകമല്ല എന്ന തരത്തിൽ ആത്മീയ നായകരുടെ ചരിത്രത്തെ ദുരുപയോഗം ചെയ്യുകയാണ് കുരുവട്ടൂരിസത്തിന്റെ പ്രധാന ഹോബി. ഇവർ കാട്ടിക്കൂട്ടുന്ന ശരീഅത്ത് വിരുദ്ധതയെ ചോദ്യം ചെയ്യുമ്പോൾ അതെല്ലാം ഔലിയാക്കൾ ചെയ്യുന്നതാണെന്ന് വരുത്തിത്തീർക്കലാണ് ലക്ഷ്യം. വലിയ്യെന്ന് പറഞ്ഞാൽ തന്നെ അല്ലാഹു കൽപ്പിച്ച ശരീഅത്തിന്റെ നിയമങ്ങൾ പൂർണാർ ഥത്തിൽ ജീവിതത്തിൽ കൊ ണ്ടുവരുന്നയാളാണ്. അവരെ സംബന്ധിച്ചാണ് ഇത്തരത്തി ലുള്ള കളവുകൾ പറയുന്നതെന്നത് അദ്ഭുതപ്പെടുത്തുന്നു.


നേരത്തെ സൂചിപ്പിച്ചതു

പോലെ, മഹാന്മാരായ ഔലി

യാക്കൾ അല്ലാഹുവിലേക്ക്

പൂർണമായും ലയിച്ച് ചേരുന്ന

പ്രത്യേക ഘട്ടമാണ് 'ഫനാഅ്.'

ഇതിന് വിവിധ തലങ്ങളുണ്ട്.

അത്തരം സന്ദർഭങ്ങളിൽ അവർ

സ്വന്തം ശരീരത്തെ തന്നെ മറ

ന്ന് അല്ലാഹു എന്ന ചിന്തയിൽ

മാത്രം മുഴുകും. ബുദ്ധിയുടെ

വകതിരിവ് തന്നെ നഷ്ടപ്പെടുന്ന

ഘട്ടമാണിത്. ശരീഅത്തിന്റെ

നിയമം ബാധകമാകാനുള്ള

നിബന്ധനകൾ കർമശാസ്ത്ര

പണ്ഡിതന്മാർ വിവരിച്ചപ്പോൾ

ബുദ്ധിയുടെ വകതിരിവ് നില

നിൽക്കുക എന്ന് എണ്ണിയിട്ടുണ്ട്.

അപ്പോൾ ഫനാഇലുള്ള ഔലി

യാക്കൾക്ക് ആ സന്ദർഭത്തിൽ

വിധിവിലക്കുകൾ ബാധകമാവു

കയില്ലെന്ന് വ്യക്തം. അത്തരം

സന്ദർഭങ്ങളിൽ ചില ഔലിയാക്ക

ളിൽ നിന്ന് 'അനല്ലാഹ്, അനൽ

ഹഖ്' തുടങ്ങിയ പ്രയോഗങ്ങൾ

ചരിത്രപരമായി ഉണ്ടായിട്ടുണ്ട്.

അതിനെ പറ്റി ചർച്ച ചെയ്ത

ഇമാമുമാർ വിവരിച്ചത്, അത്തരം പ്രയോഗങ്ങൾ വന്നത് ആ

ഔലിയാക്കൾക്ക് തക്ലീഫ്

(ശരീഅത്ത് നിയമം ബാധകമാ

കുന്ന ബുദ്ധിസ്ഥിരത) ഇല്ലാത്ത സന്ദർഭത്തിലാണെന്നാണ്.


എന്നാൽ തക്ലീഫുള്ള അവ സരത്തിൽ ശരീഅത്ത് നിയമം ബാധകമാകുന്ന വിഷയത്തിൽ ഔലിയാക്കളെന്നോ അല്ലാത്ത വിശ്വാസികളെന്നോ യാതൊ രു വേർതിരിവുമില്ലെന്ന് ഇമാം ഇബ്നു‌ ഹജറുൽ ഹൈത്തമി(റ) തുഹ്ഫതുൽ മുഹ്‌താജിൽ പറഞ്ഞതു കാണാം. സൈനുദ്ദീൻ മഖ്‌ദൂം(റ) രേഖപ്പെടുത്തി: ഒരാൾ മുകല്ലഫായിരിക്കെ 'അന ല്ലാഹ്' എന്ന് പറഞ്ഞാൽ കാഫിറാകുമെന്നതിൽ സംശയമില്ല (ഫത്ഹുൽ മുഈൻ).


സി.എം വലിയുല്ലാഹി യിൽ നിന്ന് 'അനല്ലാഹ്' എന്ന പദപ്രയോഗമുണ്ടായിട്ടുണ്ടെന്ന് കുരുവട്ടൂരുകൾ വാദിക്കുന്നുണ്ട്. പക്ഷേ, പരിഗണിക്കാവുന്ന തെളിവുകളില്ലതാനും. വാദത്തിനു വേണ്ടി അങ്ങനെ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചാൽ തന്നെ അത് മഹാന് തക്ലീഫില്ലാത്ത സമയത്താണെന്ന് വെക്കുകയാണ് വേണ്ടത്. കാരണം, ഉപര്യുക്ത മസ്അല പരാമർശിച്ച ഫത്ഹുൽ മുഈൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത പണ്ഡിതനാണ് അദ്ദേഹം.


സി.എം വലിയുല്ലാഹിക്ക് ഇത്തരം ചില സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹവുമായി ജീവിതത്തിൽ ഏറെ ബന്ധപ്പെട്ട ഇരു സമസ്‌തയിലെയും പണ്ഡി തന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ അദ്ദേഹത്തെ പരിഹസിക്കുന്നതിനും ആക്ഷേപിക്കു ന്നതിനും വേണ്ടി മഹാന് ഒരിക്കലും തക്ലീഫില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്നും 'അനല്ലാഹ്' എന്ന് അദ്ദേഹം പറഞ്ഞത് മു കല്ലഫായിരിക്കെയാണെന്നും കുരുവട്ടൂരികൾ നിരന്തരം

പ്രചരിപ്പിക്കുന്നു. ആധ്യാത്മിക സരണിയിൽ വളരെ മുന്നേറിയ മഹാനായ ഒരു വലിയ്യിനെ ആക്ഷേപിക്കാൻ ഇതിലേറെ എന്തെങ്കിലും വേണ്ടതുണ്ടോ?! സ്വബോധത്തിൽ ഇങ്ങനെ പറഞ്ഞാൽ കാഫിറാകുമെന്ന് മുമ്പ് ഉദ്ധരിച്ചതോർക്കുക.


Copied. aslam Kamil pgi

കുരുവട്ടൂരിസം എന്ത് കൊണ്ട് എത്രിക്കപ്പെടുന്നു , ഭാഗം 3

 കുരുവട്ടൂരിസം എന്ത് കൊണ്ട് എത്രിക്കപ്പെടുന്നു ,


ഭാഗം 3

____________


അസീസ് സഖാഫി വാളക്കുളത്തിന്റെ ലേഖനത്തിൽ നിന്നും .


ഇസ്തിഗാസ, തവസ്സുൽ


അമ്പിയ-ഔലിയാക്കളോട് ഇസ്തിഗാസ ചെയ്യൽ പുണ്യ കരമാണെന്ന് അഹ്ലുസ്സുന്ന ത്തി വൽ ജമാഅ പ്രമാണങ്ങൾ നിരത്തി ഇവിടെ തെളിയിച്ചുവ ന്നതാണ്. ഇസ്തിഗാസ ശിർ ക്കാണെന്ന് വഹാബികളും മറ്റു പുത്തനാശയക്കാരും വാദിച്ചപ്പോൾ പ്രമാണങ്ങൾ നിരത്തി നമ്മുടെ പണ്ഡിതന്മാർ അവർക്കെതിരെ ശബ്ദിക്കുകയും നിരവധി സംവാദങ്ങളും

ഖണ്ഡനങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്.


ഭൗതികവും പാരത്രികവു മായ ഏത് കാര്യവും മഹാ ന്മാരോട് ചോദിക്കാം. നിനക്ക് വേണ്ടത് ചോദിച്ചോളൂ എന്ന് പറഞ്ഞപ്പോൾ റബീഅത്തുബ്‌ കഅ്ബുൽ അസ്‌ലമി(റ) തിരുന ബി(സ്വ)യോട് ചോദിച്ചത് സ്വർഗമായിരുന്നു (മുസ്‌ലിം). ഖൈബർ യുദ്ധത്തിൽ വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ കാൽ സുഖപ്പെടുത്താ നായി സലമത്ത്(റ) സമീപിച്ചത് നബി(സ്വ)യെയാണ്. എന്നെന്നേക്കുമായി ആ മുറിവ് സുഖപ്പെട്ട സംഭവം ഇമാം ബുഖാരി(റ) സ്വ ഹീഹിൽ 3884-ാം നമ്പറായി ഉദ്ധരിക്കുന്നുണ്ട്. ഇങ്ങനെ നിരവധി തെളിവുകൾ പറയാൻ കഴിയും.


സാധാരണ മനുഷ്യന് സാ ധാരണ സഹായം ചെയ്യാൻ കഴിയുന്നതുപോലെ അസാധാരണക്കാർക്ക് അസാധാരണ സഹായം ചെയ്യാനും കഴിയും. അതിനുള്ള ശേഷി അവർക്ക് അല്ലാഹു അപ്പപ്പോൾ നൽകി ക്കൊണ്ടിരിക്കുകയാണ്. അതിനാൽ 'മുഹ്‌യിദ്ദീൻ ശൈഖേ കാക്കണേ' എന്ന് ഒരാൾ ഇസ്തിഗാസ ചെയ്തു വിളിച്ചാൽ, അത് ഏത് ഭാഷയിൽ, എവിടെ വെച്ചാ യാലും മഹാന് നമ്മെ സഹായിക്കാൻ കഴിയും.


അല്ലാഹുവിൽ നിന്ന് സഹാ യം ലഭിക്കാനുള്ള നിമിത്തവു മാണ് മഹാന്മാർ. ഭൗതികവും പാരത്രികവുമായ ഏത് നന്മ ലഭിക്കാനും തിന്മ തട്ടിമാറ്റാനും റസൂൽ(സ്വ) നിമിത്തമാണെന്ന് ഇമാം ശാഫിഈ(റ) 'രിസാ ല'യിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


നബി സ്വ അടക്കമുള്ള എല്ലാ മഹാന്മാരും അല്ലാഹുവിന്റെ

സഹായം ലഭിക്കാനുള്ള നിമി ത്തങ്ങളാണെന്ന് ഇമാമുമാരെല്ലാം വിശദീകരിച്ചതാണ്. ഇമാം സഅ്‌ദുദ്ദീൻ തഫ്‌താസാനി(റ) പറയുന്നു: 'നബി(സ്വ) ഹിദായ ത്ത് നൽകും എന്ന് ഖുർആനിൽ പറഞ്ഞതിനർഥം തിരുദൂതർ നിമിത്തമായി അല്ലാഹു നൽകു മെന്നാണ്' (ശർഹുൽ അഖാഇദ്). 


ഇമാം സുബ്കി(റ) പറഞ്ഞു: 'ഞാൻ അല്ലാഹുവിനോട് സഹായം ചോദിച്ചു, അല്ലെങ്കിൽ അല്ലാഹുവിനെ കൊണ്ട് സഹായം തേടി എന്നെല്ലാം പറഞ്ഞാൽ അല്ലാഹു സഹായം സൃഷ്ടിച്ച് തരുമെന്നാണ്. എന്നാൽ നബി(സ്വ)യോട് സഹായം തേടി എന്ന് പറഞ്ഞാൽ തിരുദൂതർ നിമിത്തമായി അല്ലാഹുവിനോട് തേടി എന്നാണ്' (ശിഫാഉസ്സ ഖാം ഫീ സിയാറത്തി ഖൈരിൽ അനാം പേ. 23). 

ആളുകളുടെ ഈമാൻ പുത്തൻവാദികൾ ഫിത്നയാക്കുന്ന ഘട്ടത്തിൽ മഹത്തുക്കളോടുള്ള സഹായാർഥനയുടെ ശരിയായ ഉദ്ദേശ്യം വ്യക്തമാക്കിക്കൊടുക്കൽ നിർ ബന്ധമാണെന്ന് 'ബിഗ്‌്യത്തുൽ

മുസ്ത‌ർശിദീൻ' എന്ന ഗ്രന്ഥ ത്തിൽ കാണാം. എന്നാൽ സു ന്നത്ത് ജമാഅത്ത് പഠിപ്പിക്കുന്ന വിശ്വാസമല്ല ഇസ്‌തിഗാസയിലും കുരുവട്ടൂരികൾ വെച്ച് പുലർ ത്തുന്നത്.


അവരുടെ വാദം ഇപ്രകാര മാണ്: 'അമ്പിയാ ഔലിയാക്കൾ സഹായിക്കുന്നത് അവർക്ക് നേരത്തെ നൽകപ്പെട്ട കഴിവുകളിൽ നിന്നാണ്.

 അവർ അല്ലാഹുവിന്റെ സഹായം ലഭിക്കുവാനുള്ള നിമിത്തങ്ങളല്ല.'


'കഴിവുകളെല്ലാം അല്ലാഹു അപ്പപ്പോൾ നൽകുകയാണ്'

എന്ന അഹ്ലുസ്സുന്നയുടെ വിശ്വാസത്തിൽ നിന്ന് മാറി, എല്ലാം നേരത്തേ നൽകപ്പെട്ടു വെന്ന മുഅ്‌തസലീ നിലപാടി ലേക്ക് മാറുകയാണ് കുരുവ ട്ടൂരികൾ ചെയ്തത്. കൂടാതെ നബി(സ്വ) ഉൾപ്പെടെ മുഴുവൻ മഹത്തുക്കളും അല്ലാഹുവിൽ നിന്ന് സഹായം ലഭിക്കാനുള്ള നിമിത്തങ്ങളാണെന്ന ഇമാമു മാരുടെ വിശദീകരണങ്ങൾ കാറ്റിൽ പറത്തുകയുമാണ് ഇവർ ചെയ്യുന്നത്.


Copied aslam Kamil pgi


Wednesday, June 17, 2026

മരത്തിൽ നിന്നും ബർക്കത്ത് എടുത്തോ? ذات انواط كانوا يعبدونها لا يتبركون بها

 

മരത്തിൽ നിന്നും ബർക്കത്ത് എടുത്തോ?

ذات انواط كانوا يعبدونها

لا يتبركون بها

ആ മരത്തിൽ നിന്നും ബർക്കത്ത് എടുത്തതുകൊണ്ടാണ് നബി തങ്ങൾ വിലക്കിയത് എന്ന് ഒരു ഹദീസിലും പറഞ്ഞിട്ടില്ല

മുശ്രിക്കുകൾ ആരാധിച്ചിരുന്നു ഒരു മരമായിരുന്നു അത്.
അത് ലോക പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്

മക്കാ മുശ്രികീങ്ങൾ ആ മരത്തെ ആരാധിച്ചിരുന്നു.. അതുകൊണ്ടാണ് നിങ്ങൾ മൂസാനബിയുടെ ജനത മാടിനെ ആരാധ്യനാക്കാൻ ആവശ്യപ്പെട്ടതിന് തുല്യമാകും ഈ ചോദ്യവും എന്ന് നബി സ.അ പറയാൻ കാരണം.. മാത്രവുമല്ല, ആ ചോദിച്ച സ്വഹാബാക്കൾ ഇസ്ലാം മതത്തിലേക്ക് കടന്നു വന്ന ഉടൻ ആയിരുന്നു അങ്ങനെ ആവശ്യപ്പെട്ടിരുന്നത്.

ഞങ്ങൾ നിങ്ങളെ പോലെ തൊള്ള ബഡായി അല്ല തെളിവാക്കുന്നതു.

മഹാനായ റാസി റഹ്മത്തുല്ലാഹി അലൈഹി തന്നെ പറയട്ടെ;
: الرابع : سأل قوم من المسلمين أن يجعل لهم ذات أنواط كما كان للمشركين ذات أنواط ، *وهي شجرة  كانوا يعبدونها ويعلقون عليها* المأكول والمشروب ، كما سألوا موسى أن يجعل لهم إلهاً كما لهم آلهة
മുശ്രികീങ്ങൾ ദാതു അൻവാത്തിനെ ആക്കിയത് പോലെ മുസ്ലിങ്ങളിൽ പെട്ടവർ ദാതു അൻവാത്തിനെ ഞങ്ങൾക്ക് വകവെച്ചു തരാമോ എന്നാണു റസൂൽ സ.അ യോട് ചോദിച്ചത്. ധാതു അൻവാത്തു എന്നത് ഒരു മരമാണ്,

*അവർ ആ മരത്തെ ആരാധിച്ചിരുന്നു*

മാത്രമല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഒക്കെ ആയി അവിടെ ഭജന ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത് മൂസ നബി (അ.സ) മിനോട് ബനൂ ഇസ്രാഈല്യര് മാടിനെ ഇലാഹാക്കിയത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതു പോലെ ആണ്.
അപ്പോൾ ആരാധിക്കുന്ന മരത്തെ പറ്റി പറഞ്ഞതിന് ബറക്കത്ത് എടുക്കൽ ആക്കി മാറ്റുകയാണ് വഹാബി പുരോഹിതന്മാർ ചെയ്യുന്നത്
സഹാബത്ത് ബറക്കത്ത് എടുത്തതിന് ധാരാളം തെളിവുകൾ സഹീഹ് ബുഖാരി മുസ്ലിമിലെ ഹദീസിൽ തന്നെ കാണാവുന്നതാണ്.

*തിരുനബി സ്വ യുടെ ജുബ്ബ

 ബറക്കത്തെടുക്കുകയും അത് മുക്കിയ വെള്ളം രോഗ ശമനത്തിന് സ്വഹാബത്ത് ഉപയോഗിക്കുന്നു. *.

വഹാബി പുരോഹിതന്മാർ ഇതും ശിർക്കാക്കുമോ ?

......................

മുസ്‌ലിം (റ) നിവേദനം

"ഒരു ഷർട്ട് കാണിച്ചുകൊണ്ട് അസ്മാഅ് ഇപ്രകാരം പ്രസ്താവിച്ചു. ഇത് ആഇശ(റ)യുടെ അടുക്കലായിരുന്നു. അവർ മരണപ്പെട്ടപ്പോൾ ഞാൻ കൈവശപ്പെടുത്തി. നബി(സ) ഇത് ധരിക്കാറുണ്ടായിരുന്നു. രോഗികൾക്കു വേണ്ടി ഞങ്ങൾ ഇത് കഴുകും. ആ വെള്ളം ഔഷധമായി ഞങ്ങൾ ഉപയോഗിക്കും." (മുസ്‌ലിം: വാ:14, പേ: 43)

عن اسماء بنت أبي بكر قالت هذه جُبَّةٌ رَسول الله كانت عند عائشة حتى قبضت صلى الله عليه وسلم. فَلَمَّا قُبِضَتْ قَبَضَتُهَا وَكَانَ النَّبِيُّ صلعم يَلْبَسُهَا فَنَحْنُ نَغْسِلُهَا لِلْمَرْضَى يَسْتَشفى بها - مسلم ٤٣/١٤ .

പ്രവാചക പത്നിമാർ ഈ പ്രവൃത്തി കൊണ്ട് എന്തായിരിക്കണം ഉദ്ദേ ശിച്ചിരിക്കുക? നബി(സ)യുടെ ഒരു പ്രത്യേകത ജനങ്ങളെ തെര്യപ്പെടു ത്തലായിരിക്കുമോ? ഒരു കാര്യം വ്യക്തമാണ്. പ്രവാചക ശരീരവുമായി ചേർന്നു നിന്ന കാരണത്താൽ വസ്ത്രത്തിന് ഔഷധവീര്യം കൈവന്ന തായി അസ്മ‌ാഅ് (റ) മനസ്സിലാക്കുന്നു. അവർ രോഗികൾക്ക് നബി(സ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്യുന്നു. നബി(സ)യുടെ കാര്യത്തിൽ മാത്രമായി ഇതൊതുങ്ങി നിൽക്കുമെന്ന വാദം പണ്ഡിത ന്മാർ തകർക്കുകയാണ്. മുസ്‌ലിമി(റ)ൻ്റെ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) എഴുതുന്നു: “സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം നേടാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു." (ശറഹു മുസ്ലിം, ( 14, 44).

وفِي هَذَا الْحَدِيثِ دَلِيلٌ عَلَى إِسْتِحْبَابِ التَّبَرُّكِ بِآثَارِ

الصالحين وثيابهم - شرح مسلم ٤٤/١٤

ഒരു വലിയ ചികിത്സാമുറ പ്രവാചക പത്നിമാർ ഇവിടെ അവതരിപ്പി ച്ചിരിക്കുന്നു. ആത്മീയ ചികിത്സക്കൊരാമുഖം. ഇസ്‌ലാമിൻ്റെ ആധികാ രികമായ അംഗീകാരം. അനിഷേധ്യമാണിത്.

അഭൗതികമായ നിലക്ക് ജുബ്ബ മുക്കിയ വെള്ളം കൊണ്ട് രോഗശമനം തേടുന്നത് ശിർക്ക് ആക്കുന്ന വഹാബി പുരോഗമനവാദികൾക്ക് എന്ത് പറയാനുണ്ട് ?

സഹാബത്ത് ശിർക്ക് ചെയ്തോ ?

Aslam Kamil parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

ബറക്കത്ത് എടുക്കൽ. التبرك بالصالحين ഭാഗം 6

  

മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ.

التبرك بالصالحين

ഭാഗം 6


മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ ശിർക്കാണന്ന് പറയുന്നവർ മറുപടി പറയുമോ ?


ഈ മഹത്തുക്കളെല്ലാം ശിർക്ക് പ്രചരിപ്പിച്ച വരാണോ ?

بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد

التبرك بالصالحين

Aslam Kamil saquafi parappanangadi


" ഹാഫിള് ശംസുദ്ദീൻ അദ്ദഹബി (വഹാബികൾ അംഗീകരിക്കുന്ന നേതാവ് )

യുടെ അഭിപ്രായത്തിൽ തബറുക്ക്" 


التبرك بالصالحين عند الحافظ الإمام شمس الدين الذهبي


സദ്‌ജനങ്ങളിലൂടെയും അവരുടെ അവശിഷ്ടങ്ങളിലൂടെയും ബറകത്ത് തേടുന്നതിനെക്കുറിച്ച് ഇമാം ഹാഫിള് ശംസുദ്ദീൻ അദ്ദഹബിയെ () ഞാൻ പ്രത്യേകം പരാമർശിക്കുന്നത്, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ—പ്രത്യേകിച്ച് അതുല്യവും അത്യന്തം പ്രയോജനപ്രദവുമായ **«സിയറു അഅ്‌ലാമിന്നുബലാ»**യിൽ—സദ്‌ജനങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് ബറകത്ത് തേടൽ, അവരുടെ ഖബ്റുകൾ സന്ദർശിക്കൽ, അവിടെ ദുആ ചെയ്യൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്, മറ്റാരെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവർക്കെതിരെ കുഫ്ർ ആരോപണങ്ങളും ബിദ്അത്ത് ആരോപണങ്ങളും ഉയർന്നേനെ 

.

ദഹബിയുടെ«സിയർ» അതിൽ നിന്നുള്ള ചില ഉദ്ധരണികൾ താഴെ നൽകുന്നു.


1. (സിയർ 4/43)

അബീദ അസ്സൽമാനി (റഹി)യുടെ ഈ വാക്കിനെക്കുറിച്ച്:

"നബി ﷺയുടെ ഒരു മുടിയിഴ എന്റെ കൈവശമുണ്ടാകുന്നത് ഭൂമിയിലെ എല്ലാ സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും എനിക്ക് പ്രിയപ്പെട്ടതാണ്."

ഇമാം ദഹബി പറയുന്നു:

"അബീദയുടെ ഈ വാക്ക് നബിയോടുള്ള സ്നേഹത്തിന്റെ പൂർണത അളക്കാനുള്ള മാനദണ്ഡമാണ്. ജനങ്ങളുടെ കൈവശമുള്ള എല്ലാ സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും ഒരു നബിമുടിയിഴയെ അദ്ദേഹം മുൻഗണന നൽകി. നബി ﷺ വഫാത്തായിട്ട് അമ്പത് വർഷം കഴിഞ്ഞാണ് ഈ മഹാനായ ഇമാം ഇത് പറഞ്ഞത്."

"ഇന്ന് നമുക്ക് നബി ﷺയുടെ ഒരു മുടിയിഴയോ, അദ്ദേഹത്തിന്റെ ചെരിപ്പിന്റെ ഒരു വാറോ, നഖത്തിന്റെ ഒരു കഷണമോ, അദ്ദേഹം കുടിച്ച പാത്രത്തിന്റെ ഒരു ഭാഗമോ വിശ്വസനീയമായ തെളിവോടെ ലഭിച്ചാൽ, അത് നേടാൻ ഒരു ധനികൻ തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചാൽ, അവനെ നിങ്ങൾ ധൂർത്തനോ മണ്ടനോ എന്ന് വിളിക്കുമോ? ഒരിക്കലുമില്ല."

"അതിനാൽ, നബി ﷺ സ്വന്തം കൈകൊണ്ട് പണിത പള്ളി സന്ദർശിക്കാനും, അദ്ദേഹത്തിന്റെ മുറിയുടെ സമീപത്ത് നിന്ന് സലാം പറയാനും, ഉഹുദ് പർവതത്തെ കാണാനും സ്നേഹിക്കാനും വേണ്ടി ധനം ചെലവഴിക്കുക. കാരണം നബി ﷺ അതിനെ സ്നേഹിച്ചിരുന്നു."

"അദ്ദേഹത്തിന്റെ റൗളയിൽ താമസിക്കാനും അവിടെ ഇരിക്കാനും ആഗ്രഹിക്കുക. നബി ﷺ നിങ്ങളെ നിങ്ങളേക്കാളും നിങ്ങളുടെ മക്കളേക്കാളും സമ്പത്തിനേക്കാളും സർവ്വ മനുഷ്യരേക്കാളും പ്രിയപ്പെട്ടവനാകുന്നതുവരെ നിങ്ങൾ പൂർണ വിശ്വാസിയാകുകയില്ല."

"സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ട ആദരണീയമായ ഹജറുൽ അസ്വദിനെ ചുംബിക്കുക. നബി ﷺ ചുംബിച്ച സ്ഥലത്ത് നിങ്ങളുടെ അധരങ്ങൾ വെക്കുക. അതിനേക്കാൾ വലിയ അഭിമാനം വേറെയില്ല."

"നബി ﷺ ഹജറുൽ അസ്വദിനെ ചുംബിക്കുന്നതിന് മുമ്പ് സ്പർശിച്ച വടി (മിഹ്ജൻ) നമുക്ക് ലഭിച്ചിരുന്നെങ്കിൽ, ആ വടിയെ ചുംബിക്കാനും ആദരിക്കാനും നാം മത്സരിക്കുമായിരുന്നു. എന്നാൽ ഹജറുൽ അസ്വദിനെ ചുംബിക്കുന്നതാണ് അതിനേക്കാൾ ഉത്തമമെന്ന് നമുക്കറിയാം."



"സാബിത് അൽ-ബുനാനി (റഹി), അനസ് ബിൻ മാലിക് (റ)യെ കാണുമ്പോൾ അദ്ദേഹത്തിന്റെ കൈ പിടിച്ച് ചുംബിക്കുകയും, 'ഈ കൈ റസൂലുല്ലാഹ് ﷺയെ സ്പർശിച്ച കൈയാണ്' എന്ന് പറയുകയും ചെയ്തിരുന്നു."

"നമുക്ക് ആ ഭാഗ്യം ലഭിച്ചില്ലെങ്കിൽ, ഹജ്ജ് കഴിഞ്ഞ് വരുന്നവരെ ആലിംഗനം ചെയ്യുകയും അവരുടെ വായിൽ ചുംബിക്കുകയും ചെയ്ത് പറയുക: 'ഈ വായ നബി ﷺ ചുംബിച്ച ഹജറുൽ അസ്വദിനെ ചുംബിച്ചതാണ്.'"

സിയറ് 4/43


التبرك بالصالحين عند الحافظ الإمام شمس الدين الذهبي


١- قال (٤/٤٣) تعليقاً على قول عَبيدة السلماني: "لأن يكون عندي منه شعرة - صلى الله عليه وسلم، أحب إليَّ من كل صفراء وبيضاء على ظهر الأرض".


"قلت: هذا القول من عبيدة هو معيار كمال الحب، وهو أن يؤثر شعرة نبوية على كل ذهب وفضة بأيدي الناس، ومثل هذا يقوله هذا الإمام بعد النبي - صلى الله عليه وسلم - بخمسين سنة، فما الذي نقوله نحن في وقتنا لو وجدنا بعض شعره بإسناد ثابت، أو شِسع نعل كان له، أو قُلامة ظفر، أو شَقَفة من إناء شرب فيه، فلو بذل الغني معظم أمواله في تحصيل شيء من ذلك عنده، أكنتَ تعده مبذرًا أو سفيهًا؟ كلا.


فابذل مالك في زَورة مسجده الذي بنى فيه بيده، والسلامِ عليه عند حجرته في بلده، والتذَّ بالنظر إلى أُحُدٍ وأحبَّه، فقد كان نبيك - صلى الله عليه وسلم - يحبه، وتملأ بالحلول في روضته ومقعده، فلن تكون مؤمنًا حتى يكون هذا السيدُ أحبَّ إليك من نفسك وولدك وأموالك والناس كلهم، وقبل حجرًا مكرّمًا نزل من الجنة، وضعْ فمك لاثما مكانا قبّله سيد البشر بيقين، فهنأك الله بما أعطاك، فما فوق ذلك مفخر، ولو ظَفِرنا بالمِحجن الذي أشار به الرسول - صلى الله عليه وسلم - إلى الحجر ثم قبَّل محجنه لحُق لنا أن نزدحم على ذلك المحجن بالتقبيل والتبجيل، ونحن ندري بالضرورة أن تقبيل الحجر أرفع وأفضل من تقبيل مِحْجَنه ونعله، وقد كان ثابت البناني إذا رأى أنس بن مالك أخذ يده، فقبلها، ويقول: يد مست يد رسول الله - صلى الله عليه وسلم - فنقول نحن إذ فاتنا ذلك: حجر معظَّم بمنزلة يمين الله في الأرض مسته شفتا نبينا - صلى الله عليه وسلم - لاثما له، فإذا فاتك الحج، وتلقيت الوفد، فالتزم الحاج، وقبِّل فمه، وقل: فم مس بالتقبيل حجرًا قبله خليلي - صلى الله عليه وسلم".سير اعلام النبلاء ٤/٤٣


ബറക്കത്ത് എടുക്കൽ. التبرك بالصالحين ഭാഗം 5

 


മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ.

التبرك بالصالحين

ഭാഗം 5


മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ ശിർക്കാണന്ന് പറയുന്നവർ മറുപടി പറയുമോ ?


ഈ മഹത്തുക്കളെല്ലാം ശിർക്ക് പ്രചരിപ്പിച്ച വരാണോ ?


بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد


التبرك بالصالحين

Aslam Kamil saquafi parappanangadi


21. ഇമാം ബദ്റുദ്ദീൻ അൽ-ഐനി (ഹി. 855)

ഉംദതുൽ ഖാരി ശര്ഹു സഹീഹിൽ ബുഖാരി (3/122) ൽ അദ്ദേഹം പറയുന്നു:

"ഈ ഹദീസിൽ നിന്ന് മറ്റൊരു വിധിയും മനസ്സിലാക്കാം. അത്, സദ്‌ജനങ്ങളെയും ശ്രേഷ്ഠരെയും സേവിക്കുന്നതും, അതിലൂടെ ബറകത്ത് തേടുന്നതും ശുപാർശ ചെയ്യപ്പെട്ട കാര്യമാണ്."

(4/275) ൽ അദ്ദേഹം പറയുന്നു:

"സദ്‌ജനങ്ങളുടെ സ്ഥലങ്ങളിൽ നിന്ന് ബറകത്ത് തേടുന്നത് ജനങ്ങളുടെ സ്ഥിരമായ രീതിയായിരുന്നു."

(9/241) ൽ അദ്ദേഹം പറയുന്നു:

"ബറകത്ത് ഉദ്ദേശിച്ചുകൊണ്ട് വിശിഷ്ട സ്ഥലങ്ങളെ ചുംബിക്കുന്നതും, അതുപോലെ സദ്‌ജനങ്ങളുടെ കൈകളും കാലുകളും ചുംബിക്കുന്നതും ഉദ്ദേശ്യവും നിയ്യത്തും പരിഗണിക്കുമ്പോൾ നല്ലതും പ്രശംസനീയവുമാണ്."

22. ഇമാം അഹ്മദ് ബിൻ ഇസ്മാഈൽ അൽ-കൂറാനി (ഹി. 893)

അൽ-കൗസറുൽ ജാരി (2/62) ൽ അദ്ദേഹം പറയുന്നു:

"സദ്‌ജനങ്ങളുടെ വെള്ളം, ഭക്ഷണം തുടങ്ങിയ അവശിഷ്ടങ്ങളിൽ നിന്ന് ബറകത്ത് തേടുന്നത് ശുപാർശ ചെയ്യപ്പെട്ടതാണെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു."

(2/168) ൽ അദ്ദേഹം പറയുന്നു:

"പ്രത്യേകിച്ച് സകല ദൂതന്മാരുടെയും നേതാവായ നബി ﷺയുടെ അവശിഷ്ടങ്ങളിൽ നിന്ന് ബറകത്ത് തേടുന്നത് നല്ല കാര്യമാണെന്നതിൽ ആർക്കും സംശയമില്ല."

23. ഇമാം ശിഹാബുദ്ദീൻ അൽ-ഖസ്തല്ലാനി (ഹി. 923)

ഇർശാദുസ്സാരി (1/430) ൽ അദ്ദേഹം പറയുന്നു:

"ഒരു സദ്‌വ്യക്തിയുടെ സമീപത്ത്, അദ്ദേഹത്തെ ആരാധിക്കാനോ അദ്ദേഹത്തിലേക്ക് തിരിയാനോ അല്ലാതെ, അദ്ദേഹത്തിന്റെ സമീപത്തുള്ള ബറകത്ത് ഉദ്ദേശിച്ച് ആരെങ്കിലും ഒരു മസ്ജിദ് നിർമ്മിച്ചാൽ, ഹദീസിൽ പറയുന്ന ഭീഷണിയിൽ അവൻ ഉൾപ്പെടുകയില്ല."

(1/467) ൽ അദ്ദേഹം പറയുന്നു:

"സദ്‌ജനങ്ങളുടെ ശരീരത്തെ സ്പർശിച്ച വസ്തുക്കളിലൂടെ ബറകത്ത് തേടാമെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം."

24. ശൈഖുൽ ഇസ്‌ലാം സകരിയ്യ അൽ-അൻസാരി (ഹി. 926)

മിൻഹതുൽ ബാരി (2/79) ൽ അദ്ദേഹം പറയുന്നു:

"ഈ ഹദീസിൽ നിന്ന് കൂടാരങ്ങളും പന്തലുകളും സ്ഥാപിക്കുന്നതിനും, സദ്‌ജനങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് ബറകത്ത് തേടുന്നതിനും അനുവാദമുണ്ടെന്ന് മനസ്സിലാക്കാം."

(2/131) ൽ അദ്ദേഹം പറയുന്നു:

"ന്യായമായ കാരണത്താൽ ജമാഅത്തിൽ നിന്ന് വിട്ടുനിൽക്കുന്നതും, സദ്‌ജനങ്ങൾ നമസ്കരിച്ച സ്ഥലങ്ങളിൽ നിന്ന് ബറകത്ത് തേടുന്നതും ഇതിൽ നിന്ന് മനസ്സിലാക്കാം."

(2/213) ൽ അദ്ദേഹം പറയുന്നു:

"സദ്‌ജനങ്ങളുടെ ശരീരത്തെ സ്പർശിച്ച വസ്തുക്കളിലൂടെ ബറകത്ത് തേടാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു."

25. ഇമാം മുഹമ്മദ് ബിൻ അബ്ദുൽ ബാഖി അസ്സർഖാനി (ഹി. 1122)

ശർഹുൽ മുവത്ത്വ (2/72) ൽ അദ്ദേഹം പറയുന്നു:

"സദ്‌ജനങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് ബറകത്ത് തേടുന്നതിനുള്ള അടിസ്ഥാന തെളിവാണിത്."

26. അല്ലാമ മുഹമ്മദ് ആബിദ് അസ്സിന്ദി (ഹി. 1257)

ഹാശിയതു സുനനിന്നസാഈ (1/222) ൽ അദ്ദേഹം പറയുന്നു:

"സദ്‌ജനങ്ങളുടെ അവശിഷ്ടങ്ങൾ അന്വേഷിക്കുകയും അവയിലൂടെ ബറകത്ത് തേടുകയും, അവിടങ്ങളിൽ ആരാധന നിർവഹിക്കുകയും ചെയ്യുന്നതിനുള്ള വലിയ അടിസ്ഥാനമാണ് ഈ ഹദീസ്."

27. ശൈഖ് മഹ്മൂദ് ഖത്താബ് അസ്സുബ്കി (ഹി. 1352)

അൽ-മൻഹലുൽ അദ്ബുൽ മൗറൂദ് (4/186) ൽ അദ്ദേഹം പറയുന്നു:

"ഹദീസിന്റെ ശേഷിക്കുന്ന ഭാഗം സദ്‌ജനങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് ബറകത്ത് തേടുന്നത് അനുവദനീയമാണെന്ന് തെളിയിക്കുന്നു."



٢١- الإمام العلامة بدر الدين العيني (ت ٨٥٥)، في (عمدة القاري شرح صحيح البخاري:٣/١٢٢) قال: "ويستنبط منه حكم آخر وهو: استحباب خدمة الصالحين وأهل الفضل والتبرك بذلك"، وقال (٤/٢٧٥): "ولم يزل الناس يتبركون بمواضع الصالحين".


وقال (٩/٢٤١): "وأما تقبيل الأماكن الشريفة على قصد التبرك، وكذلك تقبيل أيدي الصالحين وأرجلهم فهو حسن محمودٌ باعتبار القصد والنية".


٢٢- الإمام أحمد بن إسماعيل الكُوراني (ت ٨٩٣)، في (الكوثر الجاري إلى رياض أحاديث البخاري:٢/٦٢) قال: "وفيه دلالة على استحباب التبرك بآثار الصالحين من ماء وطعام وغيرهما".


 وقال (٢/١٦٨): "وإلا فالتبرك بآثار الصالحين لا سيما سيد المرسلين، لا يشكُّ أحدٌ في حُسنه".


٢٣- الإمام المحدث الحجة، شهاب الدين القَسْطَلَّاني (ت ٩٢٣)، في (إرشاد الساري لشرح صحيح البخاري: ١/٤٣٠) قال: "أما مَن اتخذ مسجدًا في جوار صالح وقصد التبرك بالقرب منه لا للتعظيم له ولا للتوجه إليه، فلا يدخلُ في الوعيد المذكور".


 وقال (١/٤٦٧): "واستُنبط منه: التبركُ بما يلامِسُ أجسادَ الصالحين".


٢٤- الإمام شيخ الإسلام، زكريا الأنصاري (ت ٩٢٦)، في (منحة الباري بشرح صحيح البخاري:٢/٧٩) قال: "وفي الحديث: جواز ضرب الخيام والقباب والتبرك بآثار الصالحين".


 وقال (٢/١٣١): "وفيه: التخلف عن الجماعة لعذر، والتبرك بمصلَّى الصالحين".


وقال (٢/٢١٣): "وفيه التبرك بما يلامس أجساد الصالحين".


٢٥- خاتمة المحدثين بالديار المصرية الإمام محمد بن عبد الباقي الزرقاني (ت ١١٢٢)، في (شرحه على الموطأ:٢/٧٢) قال: "وهو أصل في التبرك بآثار الصالحين".


٢٦- العلامة المحدث الفقيه محمد عابد السّنْدي (ت ١٢٥٧)، في (حاشيته على سنن النسائي:١/٢٢٢) قال: "وهذا أصل كبير في تتبع آثار الصالحين والتبرك بها والعبادةِ فيها".


٢٧- العلامة الشيخ محمود خطاب السُّبكي (ت ١٣٥٢)، في (المنهل العذب المورود شرح سنن أبي داود:٤/١٨٦) قال: "ودلت بقيةُ الحديث على جواز التبرك بآثار الصالحين".

محمد اسلم الثقافي الكاملي بربننغادي المليباري الهندي





 

ബറക്കത്ത് എടുക്കൽ. التبرك بالصالحين ഭാഗം 4

 


മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ.

التبرك بالصالحين

ഭാഗം 4


മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ ശിർക്കാണന്ന് പറയുന്നവർ മറുപടി പറയുമോ ?


ഈ മഹത്തുക്കളെല്ലാം ശിർക്ക് പ്രചരിപ്പിച്ച വരാണോ ?


بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد


التبرك بالصالحين

Aslam Kamil saquafi parappanangadi


16–20-


16. ഇമാം ശംസുദ്ദീൻ അൽ-കിർമാനി (ഹി. 786)

അദ്ദേഹം അൽ-കവാകിബുദ്ദറാരി ഫീ ശര്ഹി സഹീഹിൽ ബുഖാരി (21/99) ൽ പറയുന്നു:

"ഈ ഹദീസിൽ സദ്‌ജനങ്ങളുടെ അവശിഷ്ടങ്ങളിലൂടെ (ആസാറുകൾ) ബറകത്ത് തേടുന്നതും, അവരുടെ വസ്ത്രങ്ങൾ ധരിക്കുന്നതും അനുവദനീയമാണെന്ന തെളിവുണ്ട്."

17. ഇമാം സിറാജുദ്ദീൻ ഇബ്നുൽ മുലഖ്‌ഖിൻ (ഹി. 804)

അത്തൗദീഹ് ശര്ഹുൽ ജാമിഉസ് സഹീഹ് (4/102) ൽ സയ്യിദുനാ അബൂ അയ്യൂബ് അൽ-അൻസാരി (റ)യുടെ ഖബ്റിനെക്കുറിച്ച് അദ്ദേഹം പറയുന്നു:

"കോൺസ്റ്റാന്റിനോപ്പിളിന്റെ മതിലിനടുത്തുള്ള അദ്ദേഹത്തിന്റെ ഖബ്റിൽ ആളുകൾ ബറകത്ത് തേടുകയും രോഗശാന്തി പ്രാർത്ഥിക്കുകയും ചെയ്യുന്നു."

അദ്ദേഹം മറ്റിടങ്ങളിൽ പറയുന്നു:

(4/305):

"സദ്‌ജനങ്ങളുടെ, പ്രത്യേകിച്ച് സദ്‌ജനങ്ങളിൽ ശ്രേഷ്ഠനായ നബി ﷺയുടെ അവശിഷ്ടങ്ങളിൽ നിന്ന് ബറകത്ത് തേടുന്നതും, അവരുടെ വുദൂവിന്റെ ശേഷിപ്പും ഭക്ഷണവും പാനീയവും ഉപയോഗിക്കുന്നതും ഇതിൽ നിന്ന് മനസ്സിലാക്കാം."

(4/327):

"സദ്‌ജനങ്ങളുടെ, പ്രത്യേകിച്ച് നബി ﷺയുടെ അവശിഷ്ടങ്ങളിൽ നിന്ന് ബറകത്ത് തേടുന്നത് ഇതിൽ തെളിയുന്നു."

(6/23):

"സദ്‌ജനങ്ങളുടെയും ശ്രേഷ്ഠരുടെയും സ്ഥലങ്ങളിൽ ജനങ്ങൾ ബറകത്ത് തേടുന്നത് എല്ലായ്പ്പോഴും തുടരുന്ന ഒരു പതിവാണ്."

(27/641):

"സദ്‌ജനങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് ബറകത്ത് തേടുകയും, ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവയെ അല്ലാഹുവിങ്കലേക്കുള്ള ഒരു വസീലമാക്കുകയും ചെയ്യേണ്ടതാണെന്ന് ഇതിൽ തെളിവുണ്ട്."

18. ഇമാം ശംസുദ്ദീൻ അൽ-ബിർമാവി (ഹി. 831)

അൽ-ലാമിഉസ് സ്വബീഹ് (3/279) ൽ അദ്ദേഹം പറയുന്നു:

"ഇബ്നു ഉമർ (റ) ഈ സ്ഥലങ്ങളിൽ നമസ്കരിച്ചിരുന്നത് ബറകത്ത് തേടാനായിരുന്നു. സദ്‌ജനങ്ങളുടെ സ്ഥലങ്ങളിൽ നിന്ന് ബറകത്ത് തേടുന്നത് ജനങ്ങളുടെ സ്ഥിരമായ രീതിയായിരുന്നു."

19. ഇമാം ശംസുദ്ദീൻ ഇബ്നുൽ ജസരി (ഹി. 833)

ഗായതുന്നിഹായ (2/23) ൽ ഇമാം ശാതിബി (റ)യുടെ ഖബ്റിനെക്കുറിച്ച് അദ്ദേഹം പറയുന്നു:

"അദ്ദേഹത്തിന്റെ ഖബ്റ് പ്രസിദ്ധവും എല്ലാവർക്കും അറിയപ്പെടുന്നതുമാണ്. സിയാറത്തിനായി ആളുകൾ അവിടെ പോകുന്നു. ഞാൻ പലവട്ടം സന്ദർശിച്ചിട്ടുണ്ട്. എന്റെ ചില സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ഖബ്റിനരികിൽ വെച്ച് എനിക്ക് 'ശാതിബിയ്യ' ഓതിക്കേൾപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖബ്റിനരികിൽ ചെയ്ത ദുആയ്ക്ക് അല്ലാഹു ഉത്തരം നൽകുന്ന ബറകത്ത് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. അല്ലാഹു അദ്ദേഹത്തോട് കരുണയും തൃപ്തിയും ചൊരിയട്ടെ."

20. ഇമാം ശിഹാബുദ്ദീൻ ഇബ്നു റസ്‌ലാൻ (ഹി. 844)

ശർഹു സുനനി അബീ ദാവൂദ് (12/147) ൽ അദ്ദേഹം പറയുന്നു:

"സദ്‌ജനങ്ങളുടെ വുദൂവിന്റെ ശേഷിപ്പ്, അവർ കഴിച്ച ഭക്ഷണം, ധരിച്ച വസ്ത്രം തുടങ്ങിയ ബറകത്ത് പ്രതീക്ഷിക്കപ്പെടുന്ന എല്ലാ അവശിഷ്ടങ്ങളിലൂടെയും ബറകത്ത് തേടുന്നത് ഇതിൽ തെളിയുന്നു. അവ ചികിത്സയ്ക്കും ഉപയോഗിക്കാവുന്നതാണ്."




١٦- الإمام شمس الدين الكِرماني (ت ٧٨٦)، قال في (الكواكب الدراري في شرح صحيح البخاري: ٢١/٩٩): "وفيه التبركُ بآثار الصالحين، ولُبسِ لباسِهم".


١٧- الإمام الحافظ الفقيه، سراج الدين ابن الملقِّن (ت ٨٠٤)، في (التوضيح شرح الجامع الصحيح:٤ /١٠٢) قال عن قبر سيدنا أبي أيوب الأنصاري في القسطنطينية: "فقبره عند سور القسطنطينية يُتبرك به ويُستشفَى". وقال (٤/٣٠٥): "وفيه: التبرك بآثار الصالحين، سيما سيد الصالحين، واستعمال فضل طهورهم وطعامهم وشرابهم"، وقال (٤/٣٢٧): "وفيه: التبرك بآثار الصالحين لا سيما سيد الصالحين - صلى الله عليه وسلم"، وقال (٦/٢٣): "ولم يزل الناس يتبركون بمواضع الصالحين وأهل الفضل"، وقال (٢٧/٦٤١): "وفيه: أنه ينبغي التبرك بثياب الصالحين ويتوسل بها إلى الله تعالى في الحياة والممات".


١٨- الإمام شمس الدين البِرْماوي (ت ٨٣١)، قال في (اللامع الصبيح بشرح الجامع الصحيح: ٣/٢٧٩): "إنما كان ابن عمر يصلي في هذه المواضع للتبرك، فلم يزل الناس يتبركون بمواضع الصالحين".


١٩- الإمام الحافظ، شمس الدين ابن الجزري (ت ٨٣٣)، قال في كتابه (غاية النهاية في طبقات القراء: ٢/٢٣)، عن قبر الإمام الشاطبي إمام القراءات (ت ٥٩٠): "وقبره مشهور معروف، يُقصد للزيارة، وقد زرته مرات، وعرض عليَّ بعض أصحابي الشاطبية عند قبره، ورأيت بركة الدعاء عند قبره بالإجابة، رحمه الله ورضي عنه".


٢٠- الإمام شهاب الدين ابن رسلان (ت ٨٤٤) قال في (شرح سنن أبي داود:١٢/١٤٧): "وفيه التبرك بآثار الصالحين من فضل طهور وأكل ولبس وغير ذلك مما ترتجى به البركة؛ ولأنه مما يتداوى به".


محمد اسلم الثقافي الكاملي بربننغادي المليباري الهندي 


മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. التبرك بالصالحين ഭാഗം 3

 


മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ.

التبرك بالصالحين

ഭാഗം 3


മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ ശിർക്കാണന്ന് പറയുന്നവർ മറുപടി പറയുമോ ?


ഈ മഹത്തുക്കളെല്ലാം ശിർക്ക് പ്രചരിപ്പിച്ച വരാണോ ?


بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد


التبرك بالصالحين

Aslam Kamil saquafi parappanangadi


ഭാഗം 3 


(11–15)


11. ഇമാം മുഹ്‌യിദ്ദീൻ അൻ-നവവി (റഹി) (മ. 676 ഹി.)

അദ്ദേഹം ശർഹ് സഹീഹ് മുസ്ലിം എന്ന ഗ്രന്ഥത്തിൽ പറയുന്നു:

(4/219):

"മറ്റൊരു ഹദീസിൽ വ്യക്തമായി വന്നിരിക്കുന്നു: 'ജനങ്ങൾ നബി ﷺയുടെ വുദൂവിന്റെ ശേഷിച്ച വെള്ളം സ്വീകരിക്കുകയായിരുന്നു.' ഇതിൽ നിന്ന് സ്വാലിഹീങ്ങളുടെ അവശിഷ്ടങ്ങൾ (ആഥാറുകൾ), അവരുടെ വുദൂവിന്റെ ബാക്കി വെള്ളം, ഭക്ഷണം, പാനീയം, വസ്ത്രം എന്നിവകൊണ്ട് തബറുക്ക് ചെയ്യാമെന്ന് മനസ്സിലാക്കാം."

(5/161):

"ഈ ഹദീസിൽ സ്വാലിഹീങ്ങളിലൂടെയും അവരുടെ അവശിഷ്ടങ്ങളിലൂടെയും തബറുക്ക് ചെയ്യുന്നതും, അവർ നമസ്കരിച്ച സ്ഥലങ്ങളിൽ നമസ്കരിക്കുന്നതും, അവരിൽ നിന്ന് അനുഗ്രഹം തേടുന്നതും തെളിയുന്നു."

(11/55):

"സ്വാലിഹീങ്ങളുടെ അവശിഷ്ടങ്ങൾ, അവർ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി, കുടിച്ച പാനീയത്തിന്റെ ബാക്കി മുതലായവകൊണ്ട് തബറുക്ക് ചെയ്യുന്നതും, അവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെയും കുടിക്കുന്നതിന്റെയും മഹത്വവും ഇതിൽ തെളിയുന്നു. നബി ﷺയുടെ ബറക്കത്തിന്റെ പ്രകടനവുമാണിത്."

(14/44):

"ഈ ഹദീസിൽ സ്വാലിഹീങ്ങളുടെ വസ്ത്രങ്ങൾകൊണ്ട് തബറുക്ക് ചെയ്യുന്നത് ശുപാർശ ചെയ്യപ്പെടുന്ന കാര്യമാണെന്നതിന് തെളിവുണ്ട്."

(14/100):

"കുഞ്ഞ് ജനിച്ചാൽ, അവനെ ഒരു സ്വാലിഹായ വ്യക്തിയുടെ അടുത്തേക്ക് കൊണ്ടുപോയി ഈന്തപ്പഴം കൊണ്ട് തഹ്നീക് ചെയ്യിക്കണം. അങ്ങനെ ആദ്യമായി കുഞ്ഞിന്റെ വയറ്റിൽ പ്രവേശിക്കുന്നത് ആ സ്വാലിഹിന്റെ ഉമിനീരായിരിക്കും; അതിലൂടെ അനുഗ്രഹം പ്രതീക്ഷിക്കപ്പെടുന്നു."

12. ഇമാം ഇബ്നു ദഖീഖുൽ ഈദ് (റഹി) (മ. 702 ഹി.)

ഇഹ്കാമുൽ അഹ്കാം (1/205)-ൽ അദ്ദേഹം പറയുന്നു:

"ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്നത്, സ്വാലിഹീങ്ങൾ സ്പർശിച്ച വസ്തുക്കളിലൂടെ ബറക്കത്ത് തേടുന്നത് അനുവദനീയമാണ്. നബി ﷺയുടെ വുദൂവിന്റെ വെള്ളത്തെക്കുറിച്ച് ഇത് വ്യക്തമായി വന്നിട്ടുണ്ട്. ഇതേ അർഥം മറ്റു സ്വാലിഹീങ്ങൾ ഉപയോഗിച്ച വസ്തുക്കൾക്കും ബാധകമാണ്."

13. ഇമാം അലാഉദ്ദീൻ ഇബ്നുൽ അത്താർ (റഹി) (മ. 724 ഹി.)

അൽ-ഉദ്ദ (1/380)-ൽ അദ്ദേഹം പറയുന്നു:

"ഈ ഹദീസിൽ നിരവധി ഗുണപാഠങ്ങളുണ്ട്. അവയിൽ ചിലത്:

മഹാന്മാരുടെയും മാതൃകാപുരുഷന്മാരുടെയും അടുത്തേക്ക് അനുഗ്രഹം തേടിയും വിജ്ഞാനം നേടിയും പോകുക.

അവരെ സേവിക്കുക (ഉദാ: വുദൂവിനുള്ള വെള്ളം കൊണ്ടുവരിക).

അവരുടെ വുദൂവിന്റെ ബാക്കി വെള്ളം, ഭക്ഷണം, പാനീയം, വസ്ത്രം എന്നിവ ഉപയോഗിക്കുകയും അവയിലൂടെ തബറുക്ക് ചെയ്യുകയും ചെയ്യുക."

14. ഇമാം ഇബ്നുൽ ഹാജ് (റഹി) (മ. 737 ഹി.)

അൽ-മദ്ഖൽ (3/258)-ൽ അദ്ദേഹം പറയുന്നു:

"മരിച്ചയാളെ ഖബറടക്കുമ്പോൾ, പണ്ഡിതന്മാരുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും സമീപം ഖബറടക്കാൻ ശ്രമിക്കേണ്ടതാണ്. അവരുടെ സമീപം ആയതിനാൽ ബറക്കത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണത്."

15. ഇമാം താജുദ്ദീൻ അസ്സുബ്കി (റഹി) (മ. 771 ഹി.)

തബഖാത്തുശ് ശാഫിഇയ്യ അൽ-കുബ്റായിൽ അദ്ദേഹം പറയുന്നു:

(4/35):

ഇമാം ഖതീബ് അൽ-ബഗ്ദാദി ഹജ്ജിന് പോയപ്പോൾ സംസം വെള്ളം മൂന്ന് പ്രാവശ്യം കുടിച്ച് മൂന്ന് കാര്യങ്ങൾ അല്ലാഹുവിനോട് ചോദിച്ചു:

ബഗ്ദാദിൽ വെച്ച് താരീഖു ബഗ്ദാദ് എന്ന ഗ്രന്ഥം പഠിപ്പിക്കാൻ സാധിക്കണം.

ജാമിഉൽ മൻസൂറിൽ ഹദീസ് പാരായണം നടത്താൻ കഴിയണം.

മരിച്ചാൽ ബിഷ്ർ അൽ-ഹാഫിയുടെ സമീപം ഖബറടക്കപ്പെടണം.

"അദ്ദേഹത്തിന്റെ ഈ മൂന്ന് ആഗ്രഹങ്ങളും അല്ലാഹു നിറവേറ്റി."

(4/130):

"ഇമാം അബൂബക്ര് ഇബ്നു ഫൂറകിന്റെ ഖബറിനരികെ മഴയ്ക്കായി ദുആ ചെയ്യാറുണ്ടായിരുന്നു. അവിടെ ദുആ ചെയ്യുന്നത് ശുപാർശ ചെയ്യപ്പെട്ടിരുന്നു."

(4/90):

"അബൂ ഹാമിദ് അൽ-ഗസാലിയുടെ (ഹുജ്ജത്തുൽ ഇസ്‌ലാമിന്റെ അമ്മാവൻ) ഖബറിനെക്കുറിച്ച് പറയപ്പെടുന്നത്: വിഷമമുള്ളവർ അവിടെ ചെന്നു ദുആ ചെയ്താൽ അല്ലാഹു അവരുടെ പ്രയാസം നീക്കിക്കൊടുക്കാറുണ്ട്."

(5/353):

"ഇമാം നസ്റ് ബിൻ ഇബ്രാഹീം അൽ-മഖ്ദിസിയുടെ ഖബറിനരികെ ശനിയാഴ്ച നടത്തുന്ന ദുആ സ്വീകരിക്കപ്പെടുമെന്ന് ശൈഖുമാർ പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്."

(8/55):

"അബൂ താഹിർ അൽ-മഹല്ലിയുടെ ഖബർ ദുആ സ്വീകരിക്കപ്പെടുന്ന സ്ഥലമായി പ്രസിദ്ധമായിരുന്നു. ജനങ്ങൾ അതിനുവേണ്ടി അവിടെ പോകുമായിരുന്നു."

(8/328):

"ഇബ്നുസ്സലാഹിന്റെ ഖബർ വഴിയരികിൽ പ്രസിദ്ധമാണ്. ആളുകൾ അത് സന്ദർശിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. അവിടെ ചെയ്യുന്ന ദുആ സ്വീകരിക്കപ്പെടുമെന്നുമാണ് പറയപ്പെടുന്നത്."


١١- الإمام شيخ الإسلام محيي الدين النووي (ت ٦٧٦)، في (المنهاج شرح صحيح مسلم بن الحجاج ٤/٢١٩) قال: "وقد جاء مبينًا في الحديث الآخر (فرأيت الناس يأخذون من فضل وضوئه) ففيه التبرك بآثار الصالحين واستعمال فضل طهورهم وطعامهم وشرابهم ولباسهم".


وقال (٥/١٦١): "وفيه التبرك بالصالحين وآثارهم، والصلاة في المواضع التي صلَّوا بها، وطلب التبريك منهم".


وقال (١١/٥٥): "وفيه: التبرك بآثار الصالحين وفضل طعامهم وشرابهم ونحوهما وفضل مؤاكلتهم ومشاربتهم، ونحو ذلك، وفيه ظهور آثار بركة رَسُولِ اللهِ - صلى الله عليه وسلم -".


وقال (١٤/٤٤): "وفي هذا الحديث: دليل على استحباب التبرك بآثار الصالحين وثيابهم".


وقال (١٤/١٠٠): "ومنها: حملُ المولود عند ولادته إلى واحد من أهل الصلاح والفضل، يحنّكه بتمرة؛ ليكون أولَ ما يدخل في جوفه ريقُ الصالحين، فيتبرك به".


١٢- وقال الإمام الحافظ المجتهد، ابن دقيق العيد (ت ٧٠٢)، في (إحكام الأحكام شرح عمدة الأحكام ١ /٢٠٥): "يؤخذ من الحديث: التماس البركة بما لابسه الصالحون بملابسته، فإنه ورد في الوضوء الذي توضأ منه النبي - صلى الله عليه وسلم -، ويعود بالمعنى إلى سائر ما يلابسه الصالحون".


١٣- الإمام المفتي علاء الدين ابن العطار (ت ٧٢٤)، قال في (العُدة في شرح العُمدة:١/٣٨٠): "وفي الحديث فوائدُ كثيرةٌ: منها: إتيان أهل القدوة وأهل الفضل إلى أماكنهم، في السفر والحضر؛ للتبرك بهم، والاقتباس منهم، وحكاية حالهم، وذكر منازلهم. ومنها: خدمتهم؛ كإحضار ماء الوضوء، ونحوه، ومنها استعمال فضل طهورهم وطعامهم، وشرابهم، ولباسهم، والتبرك بآثارهم".


١٤- الإمام ابن الحاج (ت ٧٣٧)، قال في (المدخل:٣/٢٥٨): "وينبغي لولي الميت أن يختار له الدفن عند العلماء والأولياء والصالحين؛ للتبرك بهم".


١٥- الإمام الحافظ الحجة، تاج الدين السبكي (ت ٧٧١)، في (طبقات الشافعية الكبرى:٤/٣٥): "قال في ترجمة الحافظ الكبير، الخطيب البغدادي (ت ٤٦٣): "لما حج الخطيب البغدادي شرب من ماء زمزم ثلاث شَرَبات: وسأل الله ثلاث حاجات: الأولى: أن يحدث بتاريخ بغداد بها، والثانية: أن يمليَ بجامع المنصور، والثالثة: أن يدفن إذا مات عند بشر الحافي. فحصلت الثلاثةُ".


وقال (٤/١٣٠) في ترجمة الإمام الجليل الأستاذ، أبي بكر بن فُورك (ت ٤٠٦): "وقبره ظاهر، قال عبد الغافر: يُستسقى به، ويستحب الدعاءُ عنده".


وقال (٤/٩٠) في ترجمة الشيخ أبي حامد الغزالي (القديم الكبير: ت ٤٣٥)؛ وهو عم حجة الإسلام الغزالي: "حكى لي سيدنا الشيخ الإمام العلامة، ولي الله جمال الدين، عمدة المحققين، محمد بن محمد بن محمد الجمالي، حياه الله وبياه وأمتع ببقياه: أن قبر هذا الغزالي القسيم معروف مشهور، بمقبرة طوس، وأنهم يسمونه الغزالي (الماضي) وله جرب من أمره: أنه من كان به همٌ ودعا عند قبره استجيب له".


وقال (٥/٣٥٣) في ترجمة الإمام الفقيه الزاهد، نصر بن إبراهيم المقدسي (ت ٤٩٠): "قال النووي: سمعنا الشيوخ يقولون: الدعاء عند قبره يوم السبت مستجاب".


وقال (٨/٥٥) في ترجمة الإمام الفقيه الزاهد، أبي الطاهر المحلي (ت ٦٣٣): "قال ابن القليوبي: وقبره مشهور بإجابة الدعاء عنده، والناس يقصدونه لذلك، سمعت والدي يقول: قبر الشيخ التِّرياق المجرَّب".


وقال (٨/٣٢٨) في ترجمة الإمام الحافظ ابن الصلاح (ت ٦٤٣): "وقبره على الطريق في طرفها الغربي ظاهر يُزار ويُتبرك به. قيل: والدعاء عند قبره مستجاب".


محمد اسلم الثقافي الكاملي بربننغادي المليباري الهندي



ഇമാമുൽ അഇമ്മ ഇമാം ശാഫി ഇ رحمة الله عليهയുടെ കറാമത്ത്*

 * ഇമാമുൽ അഇമ്മ ഇമാം ശാഫി ഇ رحمة الله عليهയുടെ കറാമത്ത്* ഇമാം ഹാഫിള് അൽ ബൈഹഖി റ പറയുന്നു ഇമാം ശാഫിഈ (റഹി.) പറഞ്ഞു:  "ഞാൻ സ്വപ്നത്തിൽ നബ...