കുരുവട്ടൂരിസം എന്ത് കൊണ്ട് എത്രിക്കപ്പെടുന്നു ,
ഭാഗം 3
____________
അസീസ് സഖാഫി വാളക്കുളത്തിന്റെ ലേഖനത്തിൽ നിന്നും .
ഇസ്തിഗാസ, തവസ്സുൽ
അമ്പിയ-ഔലിയാക്കളോട് ഇസ്തിഗാസ ചെയ്യൽ പുണ്യ കരമാണെന്ന് അഹ്ലുസ്സുന്ന ത്തി വൽ ജമാഅ പ്രമാണങ്ങൾ നിരത്തി ഇവിടെ തെളിയിച്ചുവ ന്നതാണ്. ഇസ്തിഗാസ ശിർ ക്കാണെന്ന് വഹാബികളും മറ്റു പുത്തനാശയക്കാരും വാദിച്ചപ്പോൾ പ്രമാണങ്ങൾ നിരത്തി നമ്മുടെ പണ്ഡിതന്മാർ അവർക്കെതിരെ ശബ്ദിക്കുകയും നിരവധി സംവാദങ്ങളും
ഖണ്ഡനങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്.
ഭൗതികവും പാരത്രികവു മായ ഏത് കാര്യവും മഹാ ന്മാരോട് ചോദിക്കാം. നിനക്ക് വേണ്ടത് ചോദിച്ചോളൂ എന്ന് പറഞ്ഞപ്പോൾ റബീഅത്തുബ് കഅ്ബുൽ അസ്‌ലമി(റ) തിരുന ബി(സ്വ)യോട് ചോദിച്ചത് സ്വർഗമായിരുന്നു (മുസ്‌ലിം). ഖൈബർ യുദ്ധത്തിൽ വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ കാൽ സുഖപ്പെടുത്താ നായി സലമത്ത്(റ) സമീപിച്ചത് നബി(സ്വ)യെയാണ്. എന്നെന്നേക്കുമായി ആ മുറിവ് സുഖപ്പെട്ട സംഭവം ഇമാം ബുഖാരി(റ) സ്വ ഹീഹിൽ 3884-ാം നമ്പറായി ഉദ്ധരിക്കുന്നുണ്ട്. ഇങ്ങനെ നിരവധി തെളിവുകൾ പറയാൻ കഴിയും.
സാധാരണ മനുഷ്യന് സാ ധാരണ സഹായം ചെയ്യാൻ കഴിയുന്നതുപോലെ അസാധാരണക്കാർക്ക് അസാധാരണ സഹായം ചെയ്യാനും കഴിയും. അതിനുള്ള ശേഷി അവർക്ക് അല്ലാഹു അപ്പപ്പോൾ നൽകി ക്കൊണ്ടിരിക്കുകയാണ്. അതിനാൽ 'മുഹ്‌യിദ്ദീൻ ശൈഖേ കാക്കണേ' എന്ന് ഒരാൾ ഇസ്തിഗാസ ചെയ്തു വിളിച്ചാൽ, അത് ഏത് ഭാഷയിൽ, എവിടെ വെച്ചാ യാലും മഹാന് നമ്മെ സഹായിക്കാൻ കഴിയും.
അല്ലാഹുവിൽ നിന്ന് സഹാ യം ലഭിക്കാനുള്ള നിമിത്തവു മാണ് മഹാന്മാർ. ഭൗതികവും പാരത്രികവുമായ ഏത് നന്മ ലഭിക്കാനും തിന്മ തട്ടിമാറ്റാനും റസൂൽ(സ്വ) നിമിത്തമാണെന്ന് ഇമാം ശാഫിഈ(റ) 'രിസാ ല'യിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നബി സ്വ അടക്കമുള്ള എല്ലാ മഹാന്മാരും അല്ലാഹുവിന്റെ
സഹായം ലഭിക്കാനുള്ള നിമി ത്തങ്ങളാണെന്ന് ഇമാമുമാരെല്ലാം വിശദീകരിച്ചതാണ്. ഇമാം സഅ്‌ദുദ്ദീൻ തഫ്‌താസാനി(റ) പറയുന്നു: 'നബി(സ്വ) ഹിദായ ത്ത് നൽകും എന്ന് ഖുർആനിൽ പറഞ്ഞതിനർഥം തിരുദൂതർ നിമിത്തമായി അല്ലാഹു നൽകു മെന്നാണ്' (ശർഹുൽ അഖാഇദ്).
ഇമാം സുബ്കി(റ) പറഞ്ഞു: 'ഞാൻ അല്ലാഹുവിനോട് സഹായം ചോദിച്ചു, അല്ലെങ്കിൽ അല്ലാഹുവിനെ കൊണ്ട് സഹായം തേടി എന്നെല്ലാം പറഞ്ഞാൽ അല്ലാഹു സഹായം സൃഷ്ടിച്ച് തരുമെന്നാണ്. എന്നാൽ നബി(സ്വ)യോട് സഹായം തേടി എന്ന് പറഞ്ഞാൽ തിരുദൂതർ നിമിത്തമായി അല്ലാഹുവിനോട് തേടി എന്നാണ്' (ശിഫാഉസ്സ ഖാം ഫീ സിയാറത്തി ഖൈരിൽ അനാം പേ. 23).
ആളുകളുടെ ഈമാൻ പുത്തൻവാദികൾ ഫിത്നയാക്കുന്ന ഘട്ടത്തിൽ മഹത്തുക്കളോടുള്ള സഹായാർഥനയുടെ ശരിയായ ഉദ്ദേശ്യം വ്യക്തമാക്കിക്കൊടുക്കൽ നിർ ബന്ധമാണെന്ന് 'ബിഗ്‌്യത്തുൽ
മുസ്തർശിദീൻ' എന്ന ഗ്രന്ഥ ത്തിൽ കാണാം. എന്നാൽ സു ന്നത്ത് ജമാഅത്ത് പഠിപ്പിക്കുന്ന വിശ്വാസമല്ല ഇസ്‌തിഗാസയിലും കുരുവട്ടൂരികൾ വെച്ച് പുലർ ത്തുന്നത്.
അവരുടെ വാദം ഇപ്രകാര മാണ്: 'അമ്പിയാ ഔലിയാക്കൾ സഹായിക്കുന്നത് അവർക്ക് നേരത്തെ നൽകപ്പെട്ട കഴിവുകളിൽ നിന്നാണ്.
അവർ അല്ലാഹുവിന്റെ സഹായം ലഭിക്കുവാനുള്ള നിമിത്തങ്ങളല്ല.'
'കഴിവുകളെല്ലാം അല്ലാഹു അപ്പപ്പോൾ നൽകുകയാണ്'
എന്ന അഹ്ലുസ്സുന്നയുടെ വിശ്വാസത്തിൽ നിന്ന് മാറി, എല്ലാം നേരത്തേ നൽകപ്പെട്ടു വെന്ന മുഅ്‌തസലീ നിലപാടി ലേക്ക് മാറുകയാണ് കുരുവ ട്ടൂരികൾ ചെയ്തത്. കൂടാതെ നബി(സ്വ) ഉൾപ്പെടെ മുഴുവൻ മഹത്തുക്കളും അല്ലാഹുവിൽ നിന്ന് സഹായം ലഭിക്കാനുള്ള നിമിത്തങ്ങളാണെന്ന ഇമാമു മാരുടെ വിശദീകരണങ്ങൾ കാറ്റിൽ പറത്തുകയുമാണ് ഇവർ ചെയ്യുന്നത്.
Copied aslam Kamil pgi
No comments:
Post a Comment