Friday, August 29, 2025

*ബിദ്അത്ത്* ചോദ്യം :ഇന്ന് മതം പൂർത്തിയാക്കി തന്നു എന്ന ആയത്ത് ഇറങ്ങിയതിനു ശേഷം പുതിയ ആചാരങ്ങൾ ഇസ്ലാമിക പ്രമാണങ്ങളോട് യോജിച്ചു എന്നതിന് കൊണ്ടുവരുന്നത് ശരിയാണോ ?

 *ബിദ്അത്ത്*

ചോദ്യം :ഇന്ന് മതം പൂർത്തിയാക്കി തന്നു എന്ന ആയത്ത് ഇറങ്ങിയതിനു ശേഷം പുതിയ ആചാരങ്ങൾ ഇസ്ലാമിക പ്രമാണങ്ങളോട് യോജിച്ചു എന്നതിന് കൊണ്ടുവരുന്നത് ശരിയാണോ ?

മറുപടി :

ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി 

ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ

ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

*നബി ﷺ

യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്

* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)

ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '

അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്.

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.


*ഒഹാബികൾ മറുപടി പറയുമോ?*

*ഉസ്മാൻ റ  നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?

*നബി സ്വ യുടെ കൽപ്പന ഇല്ലാത്ത രണ്ടാം വാങ്ക് നടപ്പിലാക്കിയ ഉസ്മാൻ റ കാലത്തുണ്ടായിരുന്ന സ്വഹാബികൾ മുബ്ത്തദി ഉകളാണോ* ?

Aslam Kamil Saquafi parappanangadi 

Thursday, August 28, 2025

ബിദ്അത്ത് ഹസന എന്നാൽ മദ്രസ പോലെ പുതിയ ബിൽഡിംഗ് നിർമാണം പോലെയുള്ളത് മാത്രമേ* ?

 

*ബിദ്അത്ത് ഹസന എന്നാൽ മദ്രസ പോലെ പുതിയ ബിൽഡിംഗ് നിർമാണം പോലെയുള്ളത്  മാത്രമേ* ?

Aslam Kamil Saquafi  parappanangadi

ബിദ്അത്ത് ഹസന എന്നാൽ
പുതിയ ബിൽഡിംഗ്  കെട്ടി അറിവ് പഠിപ്പിക്കും പോലെ പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള രീതികൾക്ക് മാത്രമേ പറയൂ ദിക്ർ സദസ്സോ ഖുർആൻ സദസ്സോ മൗലൂദ് സദസ്സോപ്രത്യേക സമയത്തു നടത്തിയാൽ അത് ബിദ്അത്ത് ഹസന അല്ല എന്നാണ് വഹാബി പുരോഹിതന്മാർ പറയാറുള്ളത്.
എന്നാൽ ബിദ്അത്ത് ഹസന എന്നാൽ നബി തങ്ങളെ കാലത്ത് ഇല്ലാത്ത പുതിയ ശൈലി മാത്രമല്ല മറിച്ച് ഉസ്മാൻ എന്നവർرضي الله عنه വെള്ളിയാഴ്ച നടപ്പാക്കിയ രണ്ടാം വാങ്ക്
ബിദ്അത്ത് ഹസനെയാണെന്ന്
ലോക പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതോടുകൂടെ മദ്രസ നിർമ്മാണം പോലെയുള്ള പുതിയ ശൈലി മാത്രമേ ബിദ്അത്ത് ഹസനയിൽ പെടുകയുള്ളൂ എന്ന വാദം പൊളിഞ്ഞു പാളീസായി

ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി
ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'
ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ

ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു
കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.
ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ
ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്
ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،
*നബി ﷺ
യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്
* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*
നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.
അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)
ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്
ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം
അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '
അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.
ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി ﷺ
തടയാറില്ലന്നും വ്യക്തമാണ്.
അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ
ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.
ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

*ഉസ്മാൻ رضي الله عنه  നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?

*നബി ﷺയുടെ കൽപ്പന ഇല്ലാത്ത രണ്ടാം വാങ്ക് നടപ്പിലാക്കിയ ഉസ്മാൻ റ കാലത്തുണ്ടായിരുന്ന സ്വഹാബികൾ മുബ്ത്തദി ഉകളാണോ* ?

ഈ ചോദ്യത്തിന് മുമ്പിൽ ഉത്തരം മുട്ടിയ ഒരു വഹാബിയുടെ
മറുപടി കാണുക

*സഹാബത്തിനെ പിൻപറ്റണമെന്ന് തിരുനബി കൽപ്പിച്ചിട്ടില്ലേ*

ഇയാളോട് നമുക്ക് പറയാനുള്ളത്

*നബി  തങ്ങൾﷺ കൽപ്പിക്കാത്ത
അടിസ്ഥാന തത്വങ്ങളോട് യോജിച്ച പുതിയ ബിദ്അത്ത് ഹസനത്ത് നടപ്പിലാക്കുന്നത് അനുവദനീയമാണെന്ന് സഹാബത്തിന്റെ ഇജ്മാ കൊണ്ടും പ്രവർത്തിയിൽ നിന്നും മനസ്സിലായി* +

*സഹാബത്തിനെ പിൻപറ്റണമെന്ന് തിരുനബി കൽപ്പിച്ചു.* . =
*അപ്പോൾ നബിﷺ തങ്ങൾ കൽപ്പിക്കാത്ത
അടിസ്ഥാന തത്വങ്ങളോട് യോജിച്ച പുതിയ ബിദ്അത്ത് ഹസനത്ത് നടപ്പിലാക്കുന്ന വിശയത്തിലും  സഹാബത്തിനെ പിൻപറ്റണമെന്നത് തിരു നബി ﷺ
യുടെ കൽപ്പനയുമാണ്*.

ﷺﷺﷺ

Wednesday, August 27, 2025

ബുർദ ആശയ വിവർത്തനം* Part:1 ഫസ്വല് 1

 


*ബുർദ ആശയ വിവർത്തനം*

Part:1

ഫസ്വല് 1


* അനുരാഗം

Aslam Kamil Saquafi parappanangadi

1:امن تذكر جيران بذي سلم

ദീസലം എന്ന പ്രദേശത്തുള്ള അയൽവാസികളെ (ഇഷ്ടക്കാരെ ) ഓർത്തതിനാലാണോ ?

.......

(അതായത് മുത്ത് നബിയെ ഓർത്തിട്ടാണോ ?)

 (ദീ സലം എന്നത് മദീനയുടെ അരികിലുള്ള ഒരു നാടിൻറെ പേരാണ് )

 مزجت دمعا جري من مقلة بدم

കൺതടത്തിൽ നിന്നു ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുനീരിന് നീ ചോരയോട് ചാലിച്ചത്

2 :ام هبت الريح من تلقاء كاظمة

അതല്ല കാളിമയുടെ ഭാഗത്തുനിന്ന് കാറ്റടിച്ചു വീശിയത് കൊണ്ടാണോ ?

(كاظمة

എന്നത് മദീനയുടെ അരികിലുള്ള ഒരു നാടിൻറെ പേരാണ് )


واومض البرق في الظلماء من اظم

ഇളം താഴ് വരയിൽ നിന്നും കൂരിരുട്ടിൽ മിന്നൽ ലങ്കിയതാണോ ?

3:فمالعينيك ان قلت اكففا همتا

അത് രണ്ടും അല്ലെങ്കിൽ നിങ്ങളുടെ രണ്ട് നയനങ്ങൾക്ക് എന്തുപറ്റി?

നിങ്ങൾ  കരച്ചിൽ അടക്കൂ എന്ന് നീ പറഞ്ഞാൽ അത് ഒഴുകുകയാണല്ലോ


 وما لقلبك ان قلت استفق يهم

നിൻറെ മനസ്സിന് എന്തുപറ്റി? നീ ബോധം തെളിയൂ എന്ന് നീ പറഞ്ഞാൽ അത് പ്രേമ പരവശൻ ആവുകയാണല്ലോ

4:ايحسب الصب ان الحب منكتم

അനുരാഗ ഭക്തനായ മനുഷ്യൻ വിചാരിക്കുകയാണോ നിക്ഷചയം  പ്രേമം മറച്ചുവെക്കാൻ പറ്റുമെന്ന്


 ما بين منسجم منه ومضطرم

തീപിടിച്ച മനസ്സിന്റെയും ഒഴുകുന്ന കണ്ണീരിന്റെയും ഇടയിലായി (അത് മറക്കാൻ പറ്റും എന്ന് കരുതുന്നുണ്ടോ )

5:لولا الهوى لم ترق دمعا على طلل

പ്രേമം ഉണ്ടായിരുന്നില്ലെങ്കിൽ ഇഷ്ടക്കാരുടെ വീടിൻറെ അവശിഷ്ടത്തെ ഓർത്തതിന്റെ പേരിൽ നീ ഒരിക്കലും കണ്ണുനീർ വാർക്കുമായിരുന്നില്ല.

 ولا ارقت لذكر البان والعلم

പ്രേമിക്കപ്പെടുന്ന (മുത്ത്നബി) ആളുടെ പൈൻ മരവും ആ പ്രദേശത്തുള്ള പർവ്വതങ്ങളും ഓർത്തതിന്റെ പേരിൽ നീ ഉറക്കം വരാതിരിക്കുമായിരുന്നില്ല.

6:فكَيفَ تُنْكِرُ حُبًّا بَعْدَمَا شَهِدَتْ

بِهِ عَلَيْكَ عُدُولُ الدَّمْعِ وَالسَّقَمِ

മനോരോഗവും കണ്ണീരും ആകുന്ന സാക്ഷികൾ അങ്ങയുടെ മേലിൽ അനുരാഗം ഉണ്ട് എന്ന് സാക്ഷ്യം നിന്നതിനു ശേഷം നീ  എങ്ങിനെയാണ് അനുരാഗത്തെ നിഷേധിക്കുന്നത്

7:وَأَثْبَتَ الْوَجْدُ خَطَّيْ عَبْرَةٍ وَضَنى

مِثْلَ الْبَهَارِ عَلَى خَدَّيْكَ وَالْعَنَمِ

മഞ്ഞയും ചുവന്നതുമായ രണ്ട് പനനീരുകൾ പോലെ

വിലാപത്തിന്റെയും ദൗർബല്യത്തിന്റെയും രണ്ടു വരകളെ  അങ്ങയുടെ രണ്ട് കവിളിന്റെ മേൽ അനുരാഗം സ്ഥിരപ്പെടുത്തിയതിന് ശേഷം

(അങ്ങ് അനുരാഗത്തെ നിഷേധിക്കുകയാണോ ? )


8:نَعَمْ سَرَى طَيْفُ مَنْ أَهْوَى فَأَرَّقَنِي

അതെ (ഞാൻനിഷേധിക്കുന്നില്ല.)

ഞാൻ പ്രേമിക്കുന്നവന്റെ അനുരാഗം എന്നെ കൊള്ളെ വന്നിരിക്കുന്നു  ആ പ്രതിരൂപം എൻറെ ഉറക്കം കെടുത്തുന്നു

وَالْحُبُّ يَعْتَرِضُ اللَّذَاتِ بِالأَلَمِ

പ്രണയം എന്നത് ആനന്ദങ്ങൾക്ക് വേദനയുമായി വരുന്നതാണ്.

9:يَا لأَئِمِي فِي الْهَوَى العُذْرِيِّ مَعْذِرَةً

مِنِّي إِلَيْكَ وَلَوْ أَنْصَفْتَ لَمْ تَلْمِ

ഈ അനിയന്ത്രിതമായ പ്രണയത്തിൻറെ കാര്യത്തിൽ എന്നെ കുറ്റപ്പെടുത്തുന്നവനെ ഈയുള്ളവൻ താങ്കളോട് ക്ഷമാപണം നടത്തുന്നു നീ  ക്ഷ്പക്ഷത പാലിച്ചിരുന്നെങ്കിൽ നീ എന്നെ കുറ്റപ്പെടുത്തുമായിരുന്നില്ല

10:عَدَتْكَ حَالِيَ لَا سِرِّي بِمُسْتَتِرٍ

عَنِ الْوُشَاةِ وَلَا دَائِي بِمُنْحَسِمِ

എൻറെ ഈ അവസ്ഥ നിനക്ക് എത്തി.

എൻറെ പ്രണയ രഹസ്യം ആക്ഷേപകരെ തൊട്ട് മറഞ്ഞു നിൽക്കുന്നില്ല.എൻറെ പ്രണയ രോഗം അത് മുറിയുന്നതല്ല.

11:محَضْتَنِي النَّصْحَ لَكِنْ لَسْتُ أَسْمَعُهُ

നീ എന്നോട് ഉപദേശത്തെ തനിപ്പിച്ചിരിക്കുന്നു പക്ഷേ ഞാൻ അത് കേൾക്കുന്നില്ല

إِنَّ الْمُحِبَّ عَنْ الْعُدَّالِ فِي صَمَمِ

കാരണം നിശ്ചയം കാമുകൻ ആക്ഷേപകരെ തൊട്ട് ബധിരതയിലാണ്.


12:إِنِّي اتَّهَمْتُ نَصِيحَ الشَّيْبِ فِي عَذَلٍ

എന്നെ കുറ്റപ്പെടുത്തുന്ന വിഷയത്തിൽ എന്നോട് കൂറുള്ള നരയെ ഞാൻ തെറ്റിദ്ധരിച്ചു പോയി

وَالشَّيْبُ أَبْعَدُ فِي نُصْحٍ عَنِ التهُم


നരബാധ  കൂറുപുലർത്തുന്നതിൽ തെറ്റിദ്ധരിക്കലിനെ തൊട്ട്എത്രയോ അകലെയാണ് എന്നിട്ടും (ഞാൻ തെറ്റിദ്ധരിച്ചു പോയി )


Aslam Kamil Saquafi parappanangadi


ബുർദ ആശയ വിവർത്തനം* ദേഹേച്ഛ ഫസ്വല് 2 Part 2

 *ബുർദ ആശയ വിവർത്തനം*

ദേഹേച്ഛ

ഫസ്വല് 2

Part 2



Aslam Kamil Saquafi parappanangadi



13.فَإِنَّ أَمَّارَتِي بِالسُّوءِ مَا اتَّعَظَتْ

തിന്മ കൽപ്പിക്കുന്ന എൻറെ ശരീരം അത് ഉൽബുദ്ധത നേടിയില്ല


 مِنْ جَهْلِهَا بِنَذِيرِ الشَّيْبِ وَالهَرَمِ

നരയും വാർദ്ധക്യവും ആകുന്ന മുന്നറിയിപ്പ് കാരനെ കൊണ്ടുള്ള അജ്ഞത കാരണത്താൽ (ഉൽബുദ്ധത നേടിയില്ല)


14.وَلَا أَعَدَّتْ مِنَ الْفِعْلِ الْجَمِيلِ

സുകൃതങ്ങളായ പ്രവർത്തനങ്ങൾ (അതായത് സൽക്കാരം )ആ ശരീരം ഒരുക്കിയില്ല


 قِرَى ضَيْفِ أَلَمَّ بِرَأْسِي غَيْرَ مُحْتَشِمِ

ലജ്ജയില്ലാതെ എൻറെ തലയിൽ വന്നിറങ്ങിയ അതിഥിക്കുള്ള സൽക്കാരം (അത് ഒരുക്കിയില്ല)

15.لَوْ كُنْتُ أَعْلَمُ أَنِّي مَا أُوَقِّرُهُ 

ആ അതിഥിയെ ഞാൻ ബഹുമാനിക്കുല്ലെന്ന് ഞാൻ മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ


كَتَمْتُ سِرًّا بَدَا لِي مِنْهُ بِالْكَتَمِ

നീല അമരി (മുടിയിൽ ചായം തേക്കുന്ന ഒരു ചായം)കൊണ്ട് ആ നരയാകുന്ന രഹസ്യത്തെ ഞാൻ മറച്ചുവെക്കുമായിരുന്നു.

16.مَنْ لِي بِرَدَّ جِمَاحٍ مِنْ غَوَايَتِهَا

അനുസരണക്കേട് കാണിക്കുന്ന എൻറെ ദുഷ്ട മനസ്സിന്റെ അനുസരണക്കേടിനെ തിരിച്ചുപിടിക്കാൻ എനിക്ക് ആരാണുള്ളത്

كَمَا يُرَدُّ جِمَاحُ الْخَيْلِ بِاللُّجُمِ

അനുസരണയില്ലാത്ത കുതിരകളെ കടിഞ്ഞാണ് കൊണ്ട് തിരിച്ചു പിടിക്കപ്പെടും പോലെ


17.فَلا تَرُمْ بِالْمَعَاصِي كَسْرَ شَهْوَتِهَا

ദുഷിച്ച മനസ്സിൻറെ തെറ്റിനോടുള്ള മോഹത്തെ തെറ്റുകൾ ചെയ്തു കൊണ്ട് പൊളിച്ചുകളയാമെന്ന് നീ കരുതണ്ട.

 إِنَّ الطَّعَامَ يُقَوِّي شَهْوَةَ النَّهِم

തീറ്റ മാടന്റെ ആഗ്രഹത്തെ തിന്നുകൊണ്ടിരിക്കൽ ശക്തമാക്കുകയേയുള്ളൂ.



18.وَالنَّفْسُ كَالطَّفْلِ إِنْ تُهْمِلْهُ 

മനസ്സ് ഒരു ശിശുവിന് പോലെയാണ് ആ ശിശുവിനെ നീ അവഗണിച്ചാൽ


شَبَّ عَلَى حُبِّ الرَّضَاعِ وَإِنْ تَفْطِمْهُ يَنْفَطِمِ

മുലകുടിയോടുള്ള ആർത്തിയോടുകൂടെ അവൻ യുവാവായി മാറുംനീ അവന്റെ മുലകുടി നിർത്തുകയാണ് എങ്കിൽ അവൻ മുലകുടി മാറ്റുകയും ചെയ്യും

19.فاصْرِفْ هَوَاهَا وَحَاذِرٌ أَنْ تُوَلِّيَهُ 

അതുകൊണ്ട് ആ നഫ്സിന്റെ തന്നിഷ്ടത്തെ നീ തട്ടിമാറ്റു

ആ നഫ്സിനെ അതിൻറെ ഇങ്ങേതത്തിന് വിടലിനെ തൊട്ട് നീ സൂക്ഷിക്കുക

إِنَّ الْهَوَى مَا تَوَلَّى يُصْمِ أَوْ يَصِمِ

നിശ്ചയം ശരീരത്തിൻറെ തന്നിഷ്ടം ആ ശരീരത്തിന് അധികാരം കിട്ടിയാൽ അത് ബധിരനാക്കുകയും ബധിരനാവുകയും ചെയ്യും



.....................


20.وَرَاعِهَا وَهِيَ فِي الْأَعْمَالِ سَائِمَةً

സൽക്കർമ്മങ്ങളിലായി ശരീരം മേച്ചു കൊണ്ടിരിക്കുമ്പോഴും  ശരീരത്തെ നീ വീക്ഷിക്കണം


 وَإِنْ هِيَ اسْتَحْلَتِ الْمَرْعَى فَلَا تُسِمِ


ആ മേച്ചിൽ  സ്ഥലം നീ മധുരമായി കണ്ടാൽ അതിനെ നീ മേഴാൻ വിടരുത്


21.كَمْ حَسَّنَتْ لَذَّةٌ لِلْمَرْءِ قَاتِلَةً 

എത്രയാണ് ആ ശരീരം മനുഷ്യനെ കൊല്ലുന്ന വിഷത്തെ നല്ലതായി കണ്ടത്


مِنْ حَيْثُ لَمْ يَدْرِ أَنَّ السُّمَّ فِي الدَّسَمِ

കഴിക്കുന്ന സ്വാദിഷ്ടമായ ഭക്ഷണത്തിൽ വിഷം ഉണ്ടെന്ന് അറിയാതെ (ശരീരം അതിനെ നല്ലതായി കണ്ടു )

22.وَاخْشَ الدَّسَائِسَ مِنْ جُوعٍ وَمِنْ شِبَع

വിശപ്പിനാലും വയറുനിറക്കൽ നാലും ഉള്ള ചതിക്കുഴിയെ നീ ഭയപ്പെടണം

 فَرُبَّ مَخْمَصَةٍ شَرٌّ مِنَ التَّخَمِ


വയറു നിറക്കുന്നതിനേക്കാളും ശർറായ എത്ര വിശപ്പുകൾ ഉണ്ട് .

23.وَاسْتَفْرِعَ الدَّمْعَ مِنْ عَيْنٍ قَدِ امْتَلأَتْ

വിലക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടു നിറഞ്ഞതായ കണ്ണുകളിൽ നിന്ന് നീ കണ്ണുനീർ പൊയ്ക്കൂ


مِنَ الْمَحَارِمِ وَالْزَمْ حِمْيَةَ النَّدَمِ

ഖേദമാകുന്ന പഥ്യം മുറുകെ പിടിക്കുകയും ചെയ്യു


24.وَخَالِفِ النَّفْسَ وَالشَّيْطَانَ وَاعْصِهِمَا

സ്വന്തം ശരീരത്തോടും പിശാചിനോടു നീ എതിർ നിൽക്കണം അവ രണ്ടിനോട് നീ അനുസരണക്കേട് കാണിക്കുക

وَإِنْ هُمَا محْضَاكَ النُّصْحَ فَاتهِم

അവ രണ്ടും നിന്നോടുള്ള അനുസരണത്തിൽ നിന്നോട് കൂറു കാണിച്ചാലും നീ അവരെ നീ തെറ്റിദ്ധരിച്ചോ

25.وَلَا تُطِعْ مِنْهُمَا خَصْمًا وَلَا حَكَمًا

ഒന്ന് നിൻറെ പ്രതിയോഗിയായ നിലക്കും മറ്റൊന്ന് നീതികെട്ട നീതി കർത്താവായ നൽകും അവ രണ്ടിനും അനുസരിക്കരുത്


 فَأَنْتَ تَعْرِفُ كَيْدَ الْخَصْمِ وَالْحَكَمِ

കാരണം പ്രതിയോഗിയുടെ കുതന്ത്രവുംനീതികെട്ട നീതി കർത്താവിൻറെ കുതന്ത്രവും നിനക്കറിയാമല്ലോ

26.اسْتَغْفِرُ اللهَ مِنْ قَوْلٍ بِلا عَمَلٍ

സുകൃതങ്ങൾ ഒന്നുമില്ലാതെ ഉപദേശിച്ചതിനാൽ അല്ലാഹുവിനോട് ഞാൻ മാപ്പ് ചോദിക്കുന്നു 


 لَقَدْ نَسَبْتُ بِهِ نَسْلاً لِذِي عُقُمِ

ഇത് കാരണം

സന്താനോല്പാദന ശേഷിയില്ലാത്തവനിലേക്ക് ഞാൻ മക്കളെ ചേർത്തിരിക്കുന്നു. 


27.أَمَرْتُكَ الْخَيْرَ لَكِنْ مَا اثْتَمَرْتُ بِهِ 

ഞാൻ നിന്നോട് നന്മകൽപ്പിച്ചു പക്ഷേ ഞാൻ ആ നന്മ ഉൾക്കൊണ്ടില്ല


وَمَا اسْتَقَمْتُ فَمَا قَوْلِي لَكَ اسْتَقِمِ

ഞാൻ ചൊവ്വായി നടന്നില്ല അതുകൊണ്ട് നീ ചൊവ്വ എന്ന് എൻറെ വാക്ക് എന്തുവാക്കാ ?

28.وَلا تَزَوَّدْتُ قَبْلَ الْمَوْتِ نَافِلَةٌ

ധാരാളം സുകൃതങ്ങൾ ചെയ്തുകൊണ്ട് മരണത്തിനു മുമ്പ് ഞാൻ പാത ഒരുക്കിയിട്ടില്ല

وَلَمْ أُصَلَّ سِوَى فَرْضٍ وَلَمْ أَصْمٍ

സാങ്കല്പികമായ നിസ്കാരം അല്ലാതെ ഞാൻ ഒരു നിസ്ക്കാരവും നിസ്കരിച്ചിട്ടില്ല.ഞാൻ നോമ്പ് അനുഷ്ഠിച്ചിട്ടുമില്ല.


صلي الله عليه وسلم


തിരു വിയർപ്പുകൊണ്ട് ബർക്കത്ത് എടുത്ത് രോഗം ശമനം തേടുന്ന സ്വഹാബികൾ

 *തിരു വിയർപ്പുകൊണ്ട് ബർക്കത്ത് എടുത്ത് രോഗം ശമനം തേടുന്ന സ്വഹാബികൾ *

Aslam Kamil parappanangadi

.............

بسم الله الرحمن الرحيم الحمد لله رب العالمينﷺ اما بعد


ഇമാം മുസ്ലിം رحمه الله അനസ് رضي الله عنه

ൽ നിന്നും നിവേദനം .അവർ പറഞ്ഞു. ഒരിക്കൽ നബി ﷺ

 ഞങ്ങളുടെ അടുക്കൽ വന്നു. 

എൻറെ ഉമ്മ

ഒരു കുപ്പിയുമായി നബി ﷺ

യെ സമീപിച്ച് നബി ﷺ

യുടെ ശരീരത്തിൽ നിന്ന് വിയർപ്പ് കുപ്പിയിലേക്ക് ശേഖരിക്കാൻ തുടങ്ങി ഉറങ്ങിയിരുന്ന നബിﷺ പൊടുന്നനെ ഉണർന്നു. 'ഉമ്മുസുലൈം നിങ്ങൾ എന്ത് ചെയ്യു കയായിരുന്നു?' നബിﷺ ആരാഞ്ഞു. ഉമ്മുസുലൈം (رضي الله عنها) പറഞ്ഞു: 'ഇത് അങ്ങയുടെ വിയർപ്പാണ്. ഇതിനെ ഞങ്ങൾ സുഗന്ധദ്രവ്യങ്ങളിൽ ചേർക്കാറുണ്ട്. അങ്ങയുടെ വിയർപ്പ് ചേർക്കുന്ന സുഗന്ധം ഞങ്ങളുടെ സുഗന്ധങ്ങളിൽ മാറ്റുകൂടിയതാണ്. ഞങ്ങളുടെ സന്താനങ്ങൾക്ക് ഈ വിയർപ്പിൻ്റെ പുണ്യം ഞങ്ങൾ ആഗ്രഹിക്കുന്നു. നബി(ﷺ) പറഞ്ഞു: നിങ്ങൾ പറയുന്നത് വാസ്‌തവമാണ്." (സ്വഹീഹു മുസ്‌ലിം, വാ: 15, പേ 87).


عَنْ أَنَسِ بْنِ مَالِكٍ قَالَ دَخَلَ عَلَيْنَا النَّبِيُّ صلى الله عليه وسلم، فقال عِنْدَنَا فَعَرَقَ وَجَالَتْ أُمِّي بِقَارُورَةٍ فَجَعَلَتْ تَسْلُتُ الْعَرْقَ فِيهَا فَاسْتَيْقَظَ النَّبِيُّ صَلَّى الله عليه وسلم فقال يا أم سليم. ما هَذَا الَّذى تَصْنَعِينَ قَالَتْ هَذَا عَرْقُكَ نَجْعَلُهُ فِي طِيبِنَا وَهُوَ نرجو بركته لصبياتِنَا فَقَالَ أَصبت. مِنْ أَطيب الطيب

- مسلم ٨٧/١٥


ഭൗതികവാദികൾ ഇവിടെ കയ്യിട്ട് വാരേണ്ടതില്ല. ഇത് ഞങ്ങളുടെ കാര്യമാണ്. ഇസ്‌ലാമിൻ്റെയും മുസ്‌ലിംകളുടെയും കാര്യം. നബിﷺ

യുടെ വിയർപ്പ് സുഗന്ധത്തിന് മാറ്റു വർധിപ്പിക്കുമെന്നും കുട്ടികൾക്ക് ഔഷധമായി വർത്തിക്കുമെന്നും വിശ്വസിക്കുന്നത് സ്വഹാബീ വനിതകളാണ്. നബിﷺ

 ഈ വിശ്വാസത്തിന് അംഗീകാരം നൽകുന്നതും നാം കാണു ന്നു. നബിﷺ

യുടെ ആത്മീയവിശുദ്ധിയാണിതിന് കാരണം. അല്ലാഹു تعاليവിലേക്ക് സ്വയം അർപ്പിച്ച് കൊണ്ടുള്ള ഒരു ജീവിതം അവിടുന്ന് നയിച്ചപ്പോൾ മറ്റാർക്കുമില്ലാത്ത സവിശേഷതകൾ ആവാഹിച്ചെടുക്കാൻ നബിﷺ ക്ക് സാധിച്ചു. ആത്മീയമാർഗത്തിൽ സഞ്ചരിക്കുന്നവർക്കെല്ലാം ഈ സവിശേഷതകൾ കൈവരിക്കാനാകും. ഇത് നബിﷺ

യുടെ മാത്രം പ്രത്യേകതയോ മുഅ്ജിസത്തിൻ്റെ ഭാഗമോ ആയിരുന്നില്ല. ഇലാഹീ സാമീപ്യം നിമിത്തം ആർക്കും സംഭവിക്കാവുന്ന പരിണതി മാത്രമാണി ത്. ഇമാം നവവി(റ) ഇബ്നു ഹജർ അല്ല സലാനി മഹാന്മാരെ കൊണ്ട് ബറക്കത്ത്  തേടുന്നതിന് ഇത് തെളിവാണെന്ന്

 വ്യക്തമാക്കിയിട്ടുണ്ട്.


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

ജുബ്ബ മുക്കിയ വെള്ളം രോഗ ശമനത്തിന് സ്വഹാബത്ത് ഉപയോഗിക്കുന്നുالتبرك بناء الجبة

 


*തിരുനബി സ്വ യുടെ ജുബ്ബ മുക്കിയ വെള്ളം രോഗ ശമനത്തിന് സ്വഹാബത്ത് ഉപയോഗിക്കുന്നു. *.

......................


മുസ്‌ലിം (റ) നിവേദനം

"ഒരു ഷർട്ട് കാണിച്ചുകൊണ്ട് അസ്മാഅ് ഇപ്രകാരം പ്രസ്താവിച്ചു. ഇത് ആഇശ(റ)യുടെ അടുക്കലായിരുന്നു. അവർ മരണപ്പെട്ടപ്പോൾ ഞാൻ കൈവശപ്പെടുത്തി. നബി(സ) ഇത് ധരിക്കാറുണ്ടായിരുന്നു. രോഗികൾക്കു വേണ്ടി ഞങ്ങൾ ഇത് കഴുകും. ആ വെള്ളം ഔഷധമായി ഞങ്ങൾ ഉപയോഗിക്കും." (മുസ്‌ലിം: വാ:14, പേ: 43)


عن اسماء بنت أبي بكر قالت هذه جُبَّةٌ رَسول الله كانت عند عائشة حتى قبضت صلى الله عليه وسلم. فَلَمَّا قُبِضَتْ قَبَضَتُهَا وَكَانَ النَّبِيُّ صلعم يَلْبَسُهَا فَنَحْنُ نَغْسِلُهَا لِلْمَرْضَى يَسْتَشفى بها - مسلم ٤٣/١٤ .

പ്രവാചക പത്നിമാർ ഈ പ്രവൃത്തി കൊണ്ട് എന്തായിരിക്കണം ഉദ്ദേ ശിച്ചിരിക്കുക? നബി(സ)യുടെ ഒരു പ്രത്യേകത ജനങ്ങളെ തെര്യപ്പെടു ത്തലായിരിക്കുമോ? ഒരു കാര്യം വ്യക്തമാണ്. പ്രവാചക ശരീരവുമായി ചേർന്നു നിന്ന കാരണത്താൽ വസ്ത്രത്തിന് ഔഷധവീര്യം കൈവന്ന തായി അസ്മ‌ാഅ് (റ) മനസ്സിലാക്കുന്നു. അവർ രോഗികൾക്ക് നബി(സ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്യുന്നു. നബി(സ)യുടെ കാര്യത്തിൽ മാത്രമായി ഇതൊതുങ്ങി നിൽക്കുമെന്ന വാദം പണ്ഡിത ന്മാർ തകർക്കുകയാണ്. മുസ്‌ലിമി(റ)ൻ്റെ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) എഴുതുന്നു: “സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം നേടാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു." (ശറഹു മുസ്ലിം, ( 14, 44).


وفِي هَذَا الْحَدِيثِ دَلِيلٌ عَلَى إِسْتِحْبَابِ التَّبَرُّكِ بِآثَارِ

الصالحين وثيابهم - شرح مسلم ٤٤/١٤


ഒരു വലിയ ചികിത്സാമുറ പ്രവാചക പത്നിമാർ ഇവിടെ അവതരിപ്പി ച്ചിരിക്കുന്നു. ആത്മീയ ചികിത്സക്കൊരാമുഖം. ഇസ്‌ലാമിൻ്റെ ആധികാ രികമായ അംഗീകാരം. അനിഷേധ്യമാണിത്.


അഭൗതികമായ നിലക്ക് ജുബ്ബ മുക്കിയ വെള്ളം കൊണ്ട് രോഗശമനം തേടുന്നത് ശിർക്ക് ആക്കുന്ന വഹാബി പുരോഗമനവാദികൾക്ക് എന്ത് പറയാനുണ്ട് ?

സഹാബത്ത് ശിർക്ക് ചെയ്തോ ?


Aslam Kamil parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t


ശഅറ് മുബാറക്ക് ഇട്ട വെള്ളം കൊണ്ട് സ്വഹാബത്ത് രോഗ ശമനം തേടി*

 *ശഅറ് മുബാറക്ക് ഇട്ട വെള്ളം കൊണ്ട് സ്വഹാബത്ത് രോഗ ശമനം തേടി* 

.......


വിശുദ്ധ കേശം 

നബി(സ) തന്നെ അനുയായികൾക്കിടയിൽ വിതരണം ചെയ്യാൻ ഏർപ്പാട് ചെയ്‌തതായി ഹദീസുകൾ വ്യക്തമാക്കുന്നു. 


അനസുബ്നു മാലിക്കി(റ)ൽ നിന്ന് ഇമാം മുസ്‌ലിം (റ) നിവേദനം: 'ഹജ്ജ് വേളയിൽ ജംറയെ എറിയുകയും അറവ് നടത്തുകയും ചെയ്‌ത ശേഷം നബി(സ) മുടി വടിച്ചു കളഞ്ഞു. ആദ്യം വലതുഭാഗവും പിന്നെ ഇടതുഭാഗവും വടിച്ചു. ഓരോ ഭാഗത്തുമുണ്ടായിരുന്ന മുടി അൻസാറുകളിൽ പെട്ട അബൂത്വൽഹത്തി(റ)ൻ്റെ കയ്യിൽ കൊടുത്തു. ജനങ്ങൾക്കിട യിൽ വിതരണം ചെയ്യാൻ കൽപ്പിച്ചു." (മുസ്‌ലിം -വാ: 9, പേ: 54).


عَنْ أَنَسِ بْنِ مَالِكِ قَالَ لَمَّا رَمَى رَسُولُ الله صلى الله عليه وسلم. الجَمْرَة وَنَحرَ نُسْكَهُ وَحَلَقَ نَا وَلَ الْحالِقَ شِقَّهُ الْأَيْمَنَ فَحَلَقَهُ ثُمَّ دَعَى أَبَا طَلْحَةَ الأَنصَارِي فَأَعْطَاهُ إِيَّاهُ ثُمَّ نَاوَلَهُ الشَّقُّ الْأَيْسَرَ فَقَالَ اخلِقْ فَحَلَقَهُ فَأَعْطَاهُ أَبَا طَلْحَةَ فَقَالَ اقْسِمُهُ بَيْنَ النَّاسِ.

مسلم ٥٤/٩


നബി(സ)യുടെ കേശം പ്രത്യേകതകളുൾക്കൊള്ളുന്നതായി നബി( സ) തന്നെ അംഗീകരിക്കുകയാണിവിടെ സ്വന്തം മുടി മുസ്ലിംകൾക്ക് വിതരണം ചെയ്യാനുള്ള നബി(സ)യുടെ കൽപന അന്ധവിശ്വാസത്തി നുള്ള ആഹ്വാനമായിരുന്നില്ല. എൻ്റെ തലമുടി നിങ്ങൾക്ക് ഔഷധമായി ഉപയോഗപ്പെടുമെന്ന് വ്യംഗമായി നബി(സ) സൂചിപ്പിക്കുകയായിരുന്നു. ഇസ്ല‌ാമിലെ ആത്മീയതയുടെ ഭാഗമാണിത്. ഇത് അവഗണിക്കനാകില്ല


പിൽക്കാലത്ത് സ്വഹാബികളായ മുസ്‌ലിംകൾ വിശുദ്ധകേശം ഔഷധത്തിനായി ഉപയോഗപ്പെടുത്തിയെന്ന് ബുഖാരിയുടെ തന്നെ ഹദീസു കൾ വ്യക്തമാക്കുന്നു.

 ഉസ്‌മാനുബ്‌നു അബ്‌ദില്ലാഹി(റ)യിൽ നിന്ന് ബുഖാ മി(റ) നിവേദനം: അവർ പറഞ്ഞു: "എൻ്റെ ഭാര്യ ഒരു വെള്ളപ്പാത്രവുമായി നബി(സ)യുടെ പത്നിയായ ഉമ്മുസലമ(റ)യുടെ അടുക്കലേക്ക് എന്നെ പറഞ്ഞയച്ചു.... *ജനങ്ങൾ അക്കാലങ്ങളിൽ കണ്ണേറോ മറ്റു രോഗങ്ങളോ* പിടിപെട്ടാൽ ഒരു പാത്രം വെള്ളവുമായി ഉമ്മുസലമ(റ)യുടെ അടുക്കലേക്ക് പോവുക പതിവായിരുന്നു. ഞാൻ ആ കുപ്പിയിലേക്ക്

എത്തിനോക്കി. അതിൽ കുറേ ചുവന്ന മുടികൾ ഞാൻ കണ്ടു." (ബുഖാരി -:13/353).


عَنْ عُثْمَانَ بْنِ عَبْدِ اللَّهِ بْنِ مَوْهِبِ قَالَ أَرْسَلَنِي أَهْلِي إِلَى أُمِّ سَلَمَةَ بِقَدَحٍ مِنْ مَاءٍ وَقَبَضَ إِسْرَائِيلُ ثَلَثَ أَصَابِعَ مِنْ قَصَّةِ فِيهَا شَعْرٌ من شعر النبي صلى الله عليه وسلم وَكَانَ إِذَا أَصَابَ الإِنْسَانِ عين أَوْ شَيْئً بَعَثَ إِلَيْهَا مِحْضَبَةً فَاطَّلَعَتْ فِي الْجِلْجِلِ فَرَأَيْتُ شعرات حمرا بخاری - ٣٥٣/١٣.


വിശുദ്ധകേശം ഇവിടെ ഔഷധമായി മാറുന്നത് നാം അറിയുന്നു.


ഇബ്‌നുഹജർ(റ) മേൽ ഹദീസ് വ്യാഖ്യാനിച്ച് പറയുന്നു: "ആർക്കെങ്കിലും വല്ല രോഗവും പിടിപെട്ടാൽ ഉമ്മുസലമയുടെ അടുത്തേക്ക് ഒരുപാത്രം വെള്ളം കൊടുത്തുവിടും. അവർ നബി(സ) യുടെ മുടി ഈ വെള്ളത്തിൽ മുക്കിയെടുക്കും. പാത്രത്തിന്റെ ഉടമസ്ഥൻ (രോഗി) ശിഫ പ്രതീക്ഷിച്ച് ആ വെള്ളം കുടിക്കും. അപ്പോൾ ആ മുടി യുടെ പുണ്യം അദ്ദേഹത്തിന് അനുഭവപ്പെടും. ഇതാണ് ഹദീസിൻ്റെ ഉദ്ദേശ്യം." (ഫത്ഹുൽ ബാരി: വാ: 13, പേ: 357).

والْمُرَادُ أَنَّهُ كَانَ مَنْ اشْتَكَى اَرْسَلَ آنَاءَ إِلَى أَمْ سَلَمَةَ فَتَجْعَلُ فيه تلك الشَّعَرَات وتغسلها فيه وتُعِيدُهُ فَيُشْرِبُهُ صَاحِب الإناء أَوْ يُغسَلُ به اسْتَشْفَاء بِهَا فَيَحْصُلُ لَهُ بَرَكَتُهَا- فتح البارى ٣٥٧/١٣.


യുക്തിവാദികൾക്കും പരിഷ്‌കരണവാദികൾക്കും ഇതിനെ പരിഹസി ക്കാൻ എളുപ്പം സാധിക്കും. പക്ഷെ, ഇസ്‌ലാമിക പ്രമാണങ്ങൾ ഇവർക്കൊപ്പമില്ല. ഏതെങ്കിലും ഉപരിപ്ലവകരമായ തലച്ചോറുകളെ തൃപ്തി പ്പെടുത്തൽ ഇസ്ലലാമിൻ്റെ ലക്ഷ്യമല്ല. ഒരു ആത്മീയ പ്രസ്ഥാനമെന്ന നിലക്ക് ഇസ്‌ലാമിനെ വീക്ഷിക്കുന്നവർക്ക് ഈ ആധ്യാത്മികമാനം അവ ഗണിക്കാനാകില്ല.

Aslam Kamil parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...