Wednesday, August 27, 2025

തിരു വിയർപ്പുകൊണ്ട് ബർക്കത്ത് എടുത്ത് രോഗം ശമനം തേടുന്ന സ്വഹാബികൾ

 *തിരു വിയർപ്പുകൊണ്ട് ബർക്കത്ത് എടുത്ത് രോഗം ശമനം തേടുന്ന സ്വഹാബികൾ *

Aslam Kamil parappanangadi

.............

بسم الله الرحمن الرحيم الحمد لله رب العالمينﷺ اما بعد


ഇമാം മുസ്ലിം رحمه الله അനസ് رضي الله عنه

ൽ നിന്നും നിവേദനം .അവർ പറഞ്ഞു. ഒരിക്കൽ നബി ﷺ

 ഞങ്ങളുടെ അടുക്കൽ വന്നു. 

എൻറെ ഉമ്മ

ഒരു കുപ്പിയുമായി നബി ﷺ

യെ സമീപിച്ച് നബി ﷺ

യുടെ ശരീരത്തിൽ നിന്ന് വിയർപ്പ് കുപ്പിയിലേക്ക് ശേഖരിക്കാൻ തുടങ്ങി ഉറങ്ങിയിരുന്ന നബിﷺ പൊടുന്നനെ ഉണർന്നു. 'ഉമ്മുസുലൈം നിങ്ങൾ എന്ത് ചെയ്യു കയായിരുന്നു?' നബിﷺ ആരാഞ്ഞു. ഉമ്മുസുലൈം (رضي الله عنها) പറഞ്ഞു: 'ഇത് അങ്ങയുടെ വിയർപ്പാണ്. ഇതിനെ ഞങ്ങൾ സുഗന്ധദ്രവ്യങ്ങളിൽ ചേർക്കാറുണ്ട്. അങ്ങയുടെ വിയർപ്പ് ചേർക്കുന്ന സുഗന്ധം ഞങ്ങളുടെ സുഗന്ധങ്ങളിൽ മാറ്റുകൂടിയതാണ്. ഞങ്ങളുടെ സന്താനങ്ങൾക്ക് ഈ വിയർപ്പിൻ്റെ പുണ്യം ഞങ്ങൾ ആഗ്രഹിക്കുന്നു. നബി(ﷺ) പറഞ്ഞു: നിങ്ങൾ പറയുന്നത് വാസ്‌തവമാണ്." (സ്വഹീഹു മുസ്‌ലിം, വാ: 15, പേ 87).


عَنْ أَنَسِ بْنِ مَالِكٍ قَالَ دَخَلَ عَلَيْنَا النَّبِيُّ صلى الله عليه وسلم، فقال عِنْدَنَا فَعَرَقَ وَجَالَتْ أُمِّي بِقَارُورَةٍ فَجَعَلَتْ تَسْلُتُ الْعَرْقَ فِيهَا فَاسْتَيْقَظَ النَّبِيُّ صَلَّى الله عليه وسلم فقال يا أم سليم. ما هَذَا الَّذى تَصْنَعِينَ قَالَتْ هَذَا عَرْقُكَ نَجْعَلُهُ فِي طِيبِنَا وَهُوَ نرجو بركته لصبياتِنَا فَقَالَ أَصبت. مِنْ أَطيب الطيب

- مسلم ٨٧/١٥


ഭൗതികവാദികൾ ഇവിടെ കയ്യിട്ട് വാരേണ്ടതില്ല. ഇത് ഞങ്ങളുടെ കാര്യമാണ്. ഇസ്‌ലാമിൻ്റെയും മുസ്‌ലിംകളുടെയും കാര്യം. നബിﷺ

യുടെ വിയർപ്പ് സുഗന്ധത്തിന് മാറ്റു വർധിപ്പിക്കുമെന്നും കുട്ടികൾക്ക് ഔഷധമായി വർത്തിക്കുമെന്നും വിശ്വസിക്കുന്നത് സ്വഹാബീ വനിതകളാണ്. നബിﷺ

 ഈ വിശ്വാസത്തിന് അംഗീകാരം നൽകുന്നതും നാം കാണു ന്നു. നബിﷺ

യുടെ ആത്മീയവിശുദ്ധിയാണിതിന് കാരണം. അല്ലാഹു تعاليവിലേക്ക് സ്വയം അർപ്പിച്ച് കൊണ്ടുള്ള ഒരു ജീവിതം അവിടുന്ന് നയിച്ചപ്പോൾ മറ്റാർക്കുമില്ലാത്ത സവിശേഷതകൾ ആവാഹിച്ചെടുക്കാൻ നബിﷺ ക്ക് സാധിച്ചു. ആത്മീയമാർഗത്തിൽ സഞ്ചരിക്കുന്നവർക്കെല്ലാം ഈ സവിശേഷതകൾ കൈവരിക്കാനാകും. ഇത് നബിﷺ

യുടെ മാത്രം പ്രത്യേകതയോ മുഅ്ജിസത്തിൻ്റെ ഭാഗമോ ആയിരുന്നില്ല. ഇലാഹീ സാമീപ്യം നിമിത്തം ആർക്കും സംഭവിക്കാവുന്ന പരിണതി മാത്രമാണി ത്. ഇമാം നവവി(റ) ഇബ്നു ഹജർ അല്ല സലാനി മഹാന്മാരെ കൊണ്ട് ബറക്കത്ത്  തേടുന്നതിന് ഇത് തെളിവാണെന്ന്

 വ്യക്തമാക്കിയിട്ടുണ്ട്.


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

ജുബ്ബ മുക്കിയ വെള്ളം രോഗ ശമനത്തിന് സ്വഹാബത്ത് ഉപയോഗിക്കുന്നുالتبرك بناء الجبة

 


*തിരുനബി സ്വ യുടെ ജുബ്ബ മുക്കിയ വെള്ളം രോഗ ശമനത്തിന് സ്വഹാബത്ത് ഉപയോഗിക്കുന്നു. *.

......................


മുസ്‌ലിം (റ) നിവേദനം

"ഒരു ഷർട്ട് കാണിച്ചുകൊണ്ട് അസ്മാഅ് ഇപ്രകാരം പ്രസ്താവിച്ചു. ഇത് ആഇശ(റ)യുടെ അടുക്കലായിരുന്നു. അവർ മരണപ്പെട്ടപ്പോൾ ഞാൻ കൈവശപ്പെടുത്തി. നബി(സ) ഇത് ധരിക്കാറുണ്ടായിരുന്നു. രോഗികൾക്കു വേണ്ടി ഞങ്ങൾ ഇത് കഴുകും. ആ വെള്ളം ഔഷധമായി ഞങ്ങൾ ഉപയോഗിക്കും." (മുസ്‌ലിം: വാ:14, പേ: 43)


عن اسماء بنت أبي بكر قالت هذه جُبَّةٌ رَسول الله كانت عند عائشة حتى قبضت صلى الله عليه وسلم. فَلَمَّا قُبِضَتْ قَبَضَتُهَا وَكَانَ النَّبِيُّ صلعم يَلْبَسُهَا فَنَحْنُ نَغْسِلُهَا لِلْمَرْضَى يَسْتَشفى بها - مسلم ٤٣/١٤ .

പ്രവാചക പത്നിമാർ ഈ പ്രവൃത്തി കൊണ്ട് എന്തായിരിക്കണം ഉദ്ദേ ശിച്ചിരിക്കുക? നബി(സ)യുടെ ഒരു പ്രത്യേകത ജനങ്ങളെ തെര്യപ്പെടു ത്തലായിരിക്കുമോ? ഒരു കാര്യം വ്യക്തമാണ്. പ്രവാചക ശരീരവുമായി ചേർന്നു നിന്ന കാരണത്താൽ വസ്ത്രത്തിന് ഔഷധവീര്യം കൈവന്ന തായി അസ്മ‌ാഅ് (റ) മനസ്സിലാക്കുന്നു. അവർ രോഗികൾക്ക് നബി(സ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്യുന്നു. നബി(സ)യുടെ കാര്യത്തിൽ മാത്രമായി ഇതൊതുങ്ങി നിൽക്കുമെന്ന വാദം പണ്ഡിത ന്മാർ തകർക്കുകയാണ്. മുസ്‌ലിമി(റ)ൻ്റെ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) എഴുതുന്നു: “സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം നേടാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു." (ശറഹു മുസ്ലിം, ( 14, 44).


وفِي هَذَا الْحَدِيثِ دَلِيلٌ عَلَى إِسْتِحْبَابِ التَّبَرُّكِ بِآثَارِ

الصالحين وثيابهم - شرح مسلم ٤٤/١٤


ഒരു വലിയ ചികിത്സാമുറ പ്രവാചക പത്നിമാർ ഇവിടെ അവതരിപ്പി ച്ചിരിക്കുന്നു. ആത്മീയ ചികിത്സക്കൊരാമുഖം. ഇസ്‌ലാമിൻ്റെ ആധികാ രികമായ അംഗീകാരം. അനിഷേധ്യമാണിത്.


അഭൗതികമായ നിലക്ക് ജുബ്ബ മുക്കിയ വെള്ളം കൊണ്ട് രോഗശമനം തേടുന്നത് ശിർക്ക് ആക്കുന്ന വഹാബി പുരോഗമനവാദികൾക്ക് എന്ത് പറയാനുണ്ട് ?

സഹാബത്ത് ശിർക്ക് ചെയ്തോ ?


Aslam Kamil parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t


ശഅറ് മുബാറക്ക് ഇട്ട വെള്ളം കൊണ്ട് സ്വഹാബത്ത് രോഗ ശമനം തേടി*

 *ശഅറ് മുബാറക്ക് ഇട്ട വെള്ളം കൊണ്ട് സ്വഹാബത്ത് രോഗ ശമനം തേടി* 

.......


വിശുദ്ധ കേശം 

നബി(സ) തന്നെ അനുയായികൾക്കിടയിൽ വിതരണം ചെയ്യാൻ ഏർപ്പാട് ചെയ്‌തതായി ഹദീസുകൾ വ്യക്തമാക്കുന്നു. 


അനസുബ്നു മാലിക്കി(റ)ൽ നിന്ന് ഇമാം മുസ്‌ലിം (റ) നിവേദനം: 'ഹജ്ജ് വേളയിൽ ജംറയെ എറിയുകയും അറവ് നടത്തുകയും ചെയ്‌ത ശേഷം നബി(സ) മുടി വടിച്ചു കളഞ്ഞു. ആദ്യം വലതുഭാഗവും പിന്നെ ഇടതുഭാഗവും വടിച്ചു. ഓരോ ഭാഗത്തുമുണ്ടായിരുന്ന മുടി അൻസാറുകളിൽ പെട്ട അബൂത്വൽഹത്തി(റ)ൻ്റെ കയ്യിൽ കൊടുത്തു. ജനങ്ങൾക്കിട യിൽ വിതരണം ചെയ്യാൻ കൽപ്പിച്ചു." (മുസ്‌ലിം -വാ: 9, പേ: 54).


عَنْ أَنَسِ بْنِ مَالِكِ قَالَ لَمَّا رَمَى رَسُولُ الله صلى الله عليه وسلم. الجَمْرَة وَنَحرَ نُسْكَهُ وَحَلَقَ نَا وَلَ الْحالِقَ شِقَّهُ الْأَيْمَنَ فَحَلَقَهُ ثُمَّ دَعَى أَبَا طَلْحَةَ الأَنصَارِي فَأَعْطَاهُ إِيَّاهُ ثُمَّ نَاوَلَهُ الشَّقُّ الْأَيْسَرَ فَقَالَ اخلِقْ فَحَلَقَهُ فَأَعْطَاهُ أَبَا طَلْحَةَ فَقَالَ اقْسِمُهُ بَيْنَ النَّاسِ.

مسلم ٥٤/٩


നബി(സ)യുടെ കേശം പ്രത്യേകതകളുൾക്കൊള്ളുന്നതായി നബി( സ) തന്നെ അംഗീകരിക്കുകയാണിവിടെ സ്വന്തം മുടി മുസ്ലിംകൾക്ക് വിതരണം ചെയ്യാനുള്ള നബി(സ)യുടെ കൽപന അന്ധവിശ്വാസത്തി നുള്ള ആഹ്വാനമായിരുന്നില്ല. എൻ്റെ തലമുടി നിങ്ങൾക്ക് ഔഷധമായി ഉപയോഗപ്പെടുമെന്ന് വ്യംഗമായി നബി(സ) സൂചിപ്പിക്കുകയായിരുന്നു. ഇസ്ല‌ാമിലെ ആത്മീയതയുടെ ഭാഗമാണിത്. ഇത് അവഗണിക്കനാകില്ല


പിൽക്കാലത്ത് സ്വഹാബികളായ മുസ്‌ലിംകൾ വിശുദ്ധകേശം ഔഷധത്തിനായി ഉപയോഗപ്പെടുത്തിയെന്ന് ബുഖാരിയുടെ തന്നെ ഹദീസു കൾ വ്യക്തമാക്കുന്നു.

 ഉസ്‌മാനുബ്‌നു അബ്‌ദില്ലാഹി(റ)യിൽ നിന്ന് ബുഖാ മി(റ) നിവേദനം: അവർ പറഞ്ഞു: "എൻ്റെ ഭാര്യ ഒരു വെള്ളപ്പാത്രവുമായി നബി(സ)യുടെ പത്നിയായ ഉമ്മുസലമ(റ)യുടെ അടുക്കലേക്ക് എന്നെ പറഞ്ഞയച്ചു.... *ജനങ്ങൾ അക്കാലങ്ങളിൽ കണ്ണേറോ മറ്റു രോഗങ്ങളോ* പിടിപെട്ടാൽ ഒരു പാത്രം വെള്ളവുമായി ഉമ്മുസലമ(റ)യുടെ അടുക്കലേക്ക് പോവുക പതിവായിരുന്നു. ഞാൻ ആ കുപ്പിയിലേക്ക്

എത്തിനോക്കി. അതിൽ കുറേ ചുവന്ന മുടികൾ ഞാൻ കണ്ടു." (ബുഖാരി -:13/353).


عَنْ عُثْمَانَ بْنِ عَبْدِ اللَّهِ بْنِ مَوْهِبِ قَالَ أَرْسَلَنِي أَهْلِي إِلَى أُمِّ سَلَمَةَ بِقَدَحٍ مِنْ مَاءٍ وَقَبَضَ إِسْرَائِيلُ ثَلَثَ أَصَابِعَ مِنْ قَصَّةِ فِيهَا شَعْرٌ من شعر النبي صلى الله عليه وسلم وَكَانَ إِذَا أَصَابَ الإِنْسَانِ عين أَوْ شَيْئً بَعَثَ إِلَيْهَا مِحْضَبَةً فَاطَّلَعَتْ فِي الْجِلْجِلِ فَرَأَيْتُ شعرات حمرا بخاری - ٣٥٣/١٣.


വിശുദ്ധകേശം ഇവിടെ ഔഷധമായി മാറുന്നത് നാം അറിയുന്നു.


ഇബ്‌നുഹജർ(റ) മേൽ ഹദീസ് വ്യാഖ്യാനിച്ച് പറയുന്നു: "ആർക്കെങ്കിലും വല്ല രോഗവും പിടിപെട്ടാൽ ഉമ്മുസലമയുടെ അടുത്തേക്ക് ഒരുപാത്രം വെള്ളം കൊടുത്തുവിടും. അവർ നബി(സ) യുടെ മുടി ഈ വെള്ളത്തിൽ മുക്കിയെടുക്കും. പാത്രത്തിന്റെ ഉടമസ്ഥൻ (രോഗി) ശിഫ പ്രതീക്ഷിച്ച് ആ വെള്ളം കുടിക്കും. അപ്പോൾ ആ മുടി യുടെ പുണ്യം അദ്ദേഹത്തിന് അനുഭവപ്പെടും. ഇതാണ് ഹദീസിൻ്റെ ഉദ്ദേശ്യം." (ഫത്ഹുൽ ബാരി: വാ: 13, പേ: 357).

والْمُرَادُ أَنَّهُ كَانَ مَنْ اشْتَكَى اَرْسَلَ آنَاءَ إِلَى أَمْ سَلَمَةَ فَتَجْعَلُ فيه تلك الشَّعَرَات وتغسلها فيه وتُعِيدُهُ فَيُشْرِبُهُ صَاحِب الإناء أَوْ يُغسَلُ به اسْتَشْفَاء بِهَا فَيَحْصُلُ لَهُ بَرَكَتُهَا- فتح البارى ٣٥٧/١٣.


യുക്തിവാദികൾക്കും പരിഷ്‌കരണവാദികൾക്കും ഇതിനെ പരിഹസി ക്കാൻ എളുപ്പം സാധിക്കും. പക്ഷെ, ഇസ്‌ലാമിക പ്രമാണങ്ങൾ ഇവർക്കൊപ്പമില്ല. ഏതെങ്കിലും ഉപരിപ്ലവകരമായ തലച്ചോറുകളെ തൃപ്തി പ്പെടുത്തൽ ഇസ്ലലാമിൻ്റെ ലക്ഷ്യമല്ല. ഒരു ആത്മീയ പ്രസ്ഥാനമെന്ന നിലക്ക് ഇസ്‌ലാമിനെ വീക്ഷിക്കുന്നവർക്ക് ഈ ആധ്യാത്മികമാനം അവ ഗണിക്കാനാകില്ല.

Aslam Kamil parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

Tuesday, August 26, 2025

തിരുകേശങ്ങൾ സ്വമേധയാ ചലിക്കും, നീളം വെക്കും, പൊട്ടി മുളക്കും

 എല്ലാ സാധരണ കാര്യങ്ങളും , ചലനങ്ങളും അസാധരണ കാര്യങ്ങളും, ചലനങ്ങളും  അഥവാ ഇല്ലാത്ത അവസ്ഥയിൽ ഉള്ള അവസ്ഥയിലേക്ക് വരുന്ന എന്തും അല്ലാഹുവിൻ്റെ ഖുദ്റത്തും (കഴിവ്) ഇറാദത്തും (ഉദ്ദേശം) ബന്ധിച്ച്  അവൻ സൃഷ്ടിപ്പ്  നടത്തിയാലെ   ഉണ്ടാവൂ എന്ന് ഉറച്ച് വിശ്വസിക്കുന്ന സുന്നികൾക്ക്  വായിക്കാൻ 👇👇👇👇


ഏകദേശം 400 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന പ്രശസ്ത സൂഫി പണ്ഡിതൻ ശൈഖ് അബ്ദുൽ ഗനിയ്യുന്നാബുലിസി(റ)യിൽ നിന്നും അല്ലാമ യുസുഫുന്നബഹാനി ഉദ്ധരിക്കുന്നു:

ചില തിരുകേശങ്ങൾ സ്വമേധയാ ചലിക്കും,

നീളം വെക്കും, പൊട്ടി മുളക്കും.

ഇതൊന്നും ഒരു ആശ്ചര്യമല്ല.

ഈ ജീവൻ തിരുനബി(സ)യുടെ ശരീരത്തിലെ മുഴുവൻ ഭാഗങ്ങൾക്കും അല്ലാഹു നൽകുന്ന മഹത്തായ അനുഗ്രഹമാണ്.

(ജവാഹിറുൽ ബിഹാർ 4/102)


” ومن جواهر سيدي عبد الغني النابلسي رضي الله عنه رحلته في المدنية ، قوله : في رحلته الحجازية أيضا عند ذكر وجوده في المدنية المنورة على صاحبها أفضل الصلاة والسلام ، وكان رجل من علماء الهنود اسمه غلام محمد ، وكنيته أبو محمد ، يقرأ علينا بعد الظهرالى العصر في أوائل الفتوحات المكية للشيخ الأكبر محي الدين العربي رضي الله عنه ، ويخبرنا : ان أباه كان من العلماء الفقهاء المشهورين في بلاد الهند . وكان ممن جمعهم من كبار فقهاء الحنفية في بلاد الهند ملكهم المعروف باورنك زيب لجمع الفتاوى الهندية المشهورة الآن في الحرمين وغيرها ، وهي كتاب كبير في فقه الحنفية اشتمل على الصحيح من المذهب ، وكان يخبر أنه في قطر الهند عند ناس متعددين في بلاد متعددة شعرات من شعر النبي r فعند بعضهم شعرة وعند بعضهم شعرتان وأكثر الى العشرين شعرة ، وأنهم يخرجون ذلك لمن أراد زيارته . وأخبرني عن رجل من الصالحين في الهند انه يخرج ذلك في كل سنة يوم التاسع من شهر ربيع الأول، ويجتمع عنده ناس كثيرون من العلماء والصلحاء ويعملون الصلوات على النبي  والذكر والتواجد على ذلك ، وأن تلك الشعرة في وعاء من الذهب يضعونه في المسك والعنبر.


وأخبرني أيضا : أن تلك الشعرة ربما تتحرك بنفسها ، وأنه رآه ذلك ، وأنه أخبره من عنده بعض الشعرات أنها تطول ويتولد منها شعب غيرها كل ذلك ليس بعجيب ، فأنه r له الحياة العظيمة الربانية السارية في جميع أجزائه الشريفة ، وقد نقل بعض المؤرخين بأن الملك العادل نور الدين الشهيد كان عنده في خزائنه شعرات من شعر النبي  وأنه لما مات أوصى أن توضع في عينيه وأنها الآن موضوعة في عينيه معه في قبره وقالوا : ينبغي لمن يزوره ان يقصد التبرك بذلك أيضا ، وهو الآن مدفون عندنا في دمشق في مدرسته التي بناها للعلماء والطلبة وعليه قبة رفيعة البناء”.

തിരുനബിയുടെ ജന്മംകൊണ്ട് സന്തോഷം പ്രകടിപ്പിക്കണമെന്ന് ഖുർആനിൽ ഉണ്ടോ

 

* മീലാദ്*

ചോദ്യം :

തിരുനബിയുടെ ജന്മംകൊണ്ട് സന്തോഷം പ്രകടിപ്പിക്കണമെന്ന് ഖുർആനിൽ ഉണ്ടോ . ?

മറുപടി

പരിശുദ്ധ ഖുർആനിൽപറയുന്നു പറയുന്നു.
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجَْسیون]

“അല്ലാഹുവിൻ്റെ ഫള്ൽ കൊണ്ടും റഹ്‌മത്ത് കൊണ്ടും വിശ്വാസികൾ സന്തോഷിക്കട്ടെ!"

അല്ലാഹുവിന്റെ തിരു ദൂതർ സർവ്വലോകത്തിനും റഹ് മത്താണന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട്

ലോകർക്ക് മുഴുവൻ അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ  നിയോഗിക്കപ്പെട്ടിട്ടില്ല ( അൽ അമ്പിയാ )
وَمَا أَرْسَلْنَاكَ إِلَّا رَحْمَةِ لِلْعَالَمِينَ) [الأنبياء: ۱۰۷]
സൂറത്തു യൂനുസിലെ ഈ ആയത്തിനെ ഇങ്ങനെ നിര വധി മുഫസ്സിരീങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ഇമാം സുയൂഥ്വി(റ):
ഇബ്നു അബ്ബാസ്  റ പറയുന്നു.
ഈ ആയത്തിൽ അല്ലാഹുവിൻറെ റഹ്മത്ത് മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലമയാണ്.
(തഫ് സീറ് അദുററുൽ മൻസൂർ 367)
قال الإمام السيوطي: وأخرج أبو الشَّيْخ عن ابن عباس رضي الله عنه في الآية قال: فضل الله العلم ورحمة الله تَعَالَى
محمد صلى الله عليه وسلم قال الله تعالى﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَة
للعالمين) [الأنبياء: ۱۰۷] (الدر المنثور للإمام السيوطي (٣٦٧)

ഇമാം ആലൂസി: തഫ്സീറിൽ പറയുന്നു
വിശുദ്ധ ഖുർആൻ നിർദേശിച്ചത് പോലെ റഹ്മത്ത് കൊണ്ട് സന്തോശിക്കു എന്ന് പറത്ത റഹ്മത്ത് മുഹമ്മദ് നബി صلى الله عليه وسلمയാണ് തഫ്സീർ റൂഹുൽ മആനി

قال الإمام الألوسي وأخرج أبو الشيخ عن ابن عباس رضي الله تعالى عنهما أن الفضل العلم والرحمة ومحمد صلى الله عليه وسلم كما يرشد إليه قوله تعالى:  (روح المعاني للإمام الالوسي ١١/١٤١

ഇമാം അബു ഹയ്യാൻ(റ):
റഹ്മത്ത് മുഹമ്മദ് നബി صلى الله عليه وسلمയാണ് എന്ന് ഇബ്നു അബ്ബാസ് റ പറഞ്ഞു.

قال الإمام أبو حيان: وَقَالَ ابْنُ عَبَّاسٍ فِيمَا رَوَى الضَّحَاكُ عَنْهُ: الْفَضْلُ الْعِلْمُ
وَالرَّحْمَةُ مُحَمَّدٌ البحر المحيط للإمام أبي حيان (169/5)
അപ്പോൾ
സൂറത്ത് യൂനുസിൻ്റെ 58 ാമത്തെ ഈ ആയത്ത് കൃത്യമാ യി തിരുനബി(സ)യെ കൊണ്ട് സന്തോഷിക്കാൻ നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ)വിൻ്റെ ശിഷ്യനും പ്രമുഖ മുഹദ്ദിസുമായ ഇമാം ഇബ്റാഹിം നാജി(റ) പറയുന്നു:

قال الإمام الناجي وتبركوا بولادته وافرحوا بها ... وَبِرَحْمَتِهِ فَبِذَالِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ ﴾ [يونس (٥٨ الله]) العفاة للإمام الناجي (المتوفى (900) 36,37)

നിങ്ങൾ തിരുനബി(സ) യുടെ ജന്മം കൊണ്ട് ബറക്കത്ത് എടുക്കു... തിരുനബി(സ) യുടെ ജന്മംകൊണ്ട് സന്തോഷിക്കു.. വിശുദ്ധ ഖുർആനിൽ അല്ലാഹു തആല പറഞ്ഞത് നിങ്ങൾ കേൾക്കുക “അല്ലാഹുവിൻ്റെ ഫള്ൽ കൊണ്ടും റഹ്മത്ത് കൊണ്ടും വിശ്വാസികൾ സന്തോഷിച്ചു കൊള്ളട്ടെ (കൻസുർ റാഗിബീൻ/ ഇമാം അന്നാജി:36, 37)

Aslam Kamil Saquafi parappanangadi

ഉസ്മാൻ റ നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?

 *നബി സ്വ യുടെ കൽപ്പന ഇല്ലാത്തതെല്ലാം ബിദ്  അത്താകുന്ന ഒഹാബികൾ മറുപടി പറയുമോ* ?


*ഉസ്മാൻ റ  നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?


*നബി സ്വ യുടെ കൽപ്പന ഇല്ലാത്ത രണ്ടാം വാങ്ക് നടപ്പിലാക്കിയ ഉസ്മാൻ റ കാലത്തുണ്ടായിരുന്ന സ്വഹാബികൾ മുബ്ത്തദി ഉകളാണോ* ?



ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി 

ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ


ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

*നബി ﷺ

യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്

* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)

ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '

അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്.

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

Aslam Kamil Saquafi parappanangadi

ﷺﷺﷺ

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t




Sunday, August 24, 2025

ബിദ്അത്തും പിഴച്ചതല്ലേ

 എല്ലാ ബിദ്അത്തും പിഴച്ചതല്ലേ*?


ചോദ്യം :

എല്ലാ ബിദ്അത്തും പിഴച്ചതാണന്ന് നബി صلي الله عليه وسلم

പറഞ്ഞിരിക്കെ ബിദ്അത്തിനെ നല്ലതും ചീത്തയും ആക്കുന്നത് ഏതടിസ്ഥാനത്തിൽ ?


മറുപടി :


ഇമാം നവവി റ ശറഹു മുസ്ലിമിൽ പറയുന്നു.

എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന തിരുവചനത്തിന്റെ വ്യാപകാർത്ഥത്തെ പ്രത്തേ കാർത്ഥം നൽകേണ്ടതാണ്.

അതിന്റെ ഉദ്ധേശം അധിക ബിദ്അത്തുകളുമാണ്.


ഭാഷാ പണ്ഡിതന്മാർ പറയുന്നു.

 ബിദ്അത്ത് എന്നാൽ (ഭാഷയിൽ) മാതൃക ഇല്ലാതെ പ്രവർത്തിക്കപ്പെട്ട എല്ലാ കാര്യങ്ങളുമാണ്.

പണ്ഡിതന്മാർ പറയുന്നു.

ആബിദ്അത്ത് 5ആബിദ്അത്ത് അഞ്ച് ഇനമാണ് .

വാജിബ് ,പുണ്യകർമ്മം , ഹറാം, കറാഹത്ത് ,ഹലാല്.

വാജിബായ ബിദ്അത്തിൽ പെട്ടതാണ് മതനിഷേധികൾക്കെതിരെയും പുത്തൻ വാദികൾക്കെതിരെയും *ഇൽമുൽ കലാമിന്റെ പണ്ഡിതന്മാർ പ്രമാണങ്ങൾ ക്രോഡീകരിച്ചത് *


ഈ വിഷയത്തിലെ ചർച്ച വിശാലമായ പ്രമാണങ്ങൾ സഹിതം തഹ്ദീബുല്ലുഗാത്ത് എന്ന ഗ്രന്ഥത്തിൽ ഞാൻ വിവരിച്ചിട്ടുണ്ട്.

ഞാൻ ഈ പറഞ്ഞ കാര്യം ശരിക്ക് മനസ്സിലായാൽ എല്ലാവിധ പിഴച്ചതാണ് എന്ന് ഹദീസിന്റെ ആശയം വ്യാപകമാണെങ്കിലും അതിന് പ്രത്യേകർത്ഥം നൽകേണ്ടതാണ് എന്ന് അറിയാൻ കഴിയും.

ഈ ആശയത്തിന് വന്ന എല്ലാ ഹദീസുകളും ഇപ്രകാരം തന്നെയാണ്.

ഇത് നല്ല ബിദ്അത്താണ് എന്ന ഉമർ എന്നവരുടെ വാക്ക് ഇതിനു ശക്തിയാണ്.

ഹദീസിൽ കുല്ലൂ എന്ന പദം ഉണ്ട് എന്നത്

പ്രത്യേകമായ ചില ബിദ്അത്തുകളാണ് പിഴച്ച ബിദ്അത്ത് എന്ന ഞാൻ പറഞ്ഞ ആശയത്തിന് വിരുദ്ധമല്ല. കുല്ലു വെന്ന പദം കടന്നാലും പ്രത്യേകർത്ഥം കൊടുക്കാവുന്നതാണ്.

എല്ലാ വസ്തുക്കളെയും തകർത്തു കളയും എന്ന ആയത്തിൽ പ്രത്യേക അർത്ഥം കൊടുക്കണമെന്നത് പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ടല്ലോ.

(ശറഹു മുസ്ലിം നവവി റ 154/6)

وقال النووى فى شرحه على صحيح مسلم (6 – 154 – 155) قوله صَلَّى اللهُ عَلَيهِ وَسَلَّمَ (وَكُلُّ بِدْعَةٍ ضَلاَلَةٌ) هذا عامٌّ مخصوص، والمراد غالب البدع. قال أهل اللُّغة هي كلّ شيء عمل عَلَى غير مثال سابق. قال العلماء البدعة خمسة أقسام واجبة، ومندوبة، ومحرَّمة، ومكروهة، ومباحة، فمن الواجبة نظم أدلَّة المتكلّمين للرَّدّ عَلَى الملاحدة والمبتدعين وشبه ذلك. ومن المندوبة تصنيف كتب العلم وبناء المدارس والرّبط وغير ذلك. ومن المباح التّبسط في ألوان الأطعمة وغير ذلك. والحرام والمكروه ظاهران، وقد أوضحت المسألة بأدلَّتها المبسوطة في تـهذيب الأسماء واللُّغات فإذا عرف ما ذكرته علم أنَّ الحديث من العامّ المخصوص، وكذا ما أشبهه من الأحاديث الواردة، ويؤيّد ما قلناه قول عمر بن الخطَّاب رَضِيَ اللهُ عَنْهُ في التّـَراويح (نعمت البدعة)، ولا يمنع من كون الحديث عامًّا مخصوصًا قوله (كُلُّ بِدْعَةٍ) مؤكّدًا بـــــــ كلّ، بل يدخله التَّخصيص مع ذلك كقوله تعالى (تُدَمّرُ كُلَّ شَىءٍ) [الأحقاف ءاية 25]. اهـ

ഇമാം ഷാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...

قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "

**********************************

വീണ്ടും ഇമാം ഷാഫി (റ)  പറയുന്നു;


اخرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .

(ഫത്‌ഹുൽ ബാരി)

പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1 കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി

പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്...


ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)


‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു ഫത്ഹുൽ ബാരി 13/254

ഭാഷാപരമായി ഒരര്‍ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ഥത്തിലും ബിദ്അത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ഥ പ്രകാരം ബിദ്അതാണ്.


പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഢിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ് അത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അതല്ല.”


Aslam Kamil Saquafi parappanangadi

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...