എല്ലാ ബിദ്അത്തും പിഴച്ചതല്ലേ*?
ചോദ്യം :
എല്ലാ ബിദ്അത്തും പിഴച്ചതാണന്ന് നബി صلي الله عليه وسلم
പറഞ്ഞിരിക്കെ ബിദ്അത്തിനെ നല്ലതും ചീത്തയും ആക്കുന്നത് ഏതടിസ്ഥാനത്തിൽ ?
മറുപടി :
ഇമാം നവവി റ ശറഹു മുസ്ലിമിൽ പറയുന്നു.
എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന തിരുവചനത്തിന്റെ വ്യാപകാർത്ഥത്തെ പ്രത്തേ കാർത്ഥം നൽകേണ്ടതാണ്.
അതിന്റെ ഉദ്ധേശം അധിക ബിദ്അത്തുകളുമാണ്.
ഭാഷാ പണ്ഡിതന്മാർ പറയുന്നു.
ബിദ്അത്ത് എന്നാൽ (ഭാഷയിൽ) മാതൃക ഇല്ലാതെ പ്രവർത്തിക്കപ്പെട്ട എല്ലാ കാര്യങ്ങളുമാണ്.
പണ്ഡിതന്മാർ പറയുന്നു.
ആബിദ്അത്ത് 5ആബിദ്അത്ത് അഞ്ച് ഇനമാണ് .
വാജിബ് ,പുണ്യകർമ്മം , ഹറാം, കറാഹത്ത് ,ഹലാല്.
വാജിബായ ബിദ്അത്തിൽ പെട്ടതാണ് മതനിഷേധികൾക്കെതിരെയും പുത്തൻ വാദികൾക്കെതിരെയും *ഇൽമുൽ കലാമിന്റെ പണ്ഡിതന്മാർ പ്രമാണങ്ങൾ ക്രോഡീകരിച്ചത് *
ഈ വിഷയത്തിലെ ചർച്ച വിശാലമായ പ്രമാണങ്ങൾ സഹിതം തഹ്ദീബുല്ലുഗാത്ത് എന്ന ഗ്രന്ഥത്തിൽ ഞാൻ വിവരിച്ചിട്ടുണ്ട്.
ഞാൻ ഈ പറഞ്ഞ കാര്യം ശരിക്ക് മനസ്സിലായാൽ എല്ലാവിധ പിഴച്ചതാണ് എന്ന് ഹദീസിന്റെ ആശയം വ്യാപകമാണെങ്കിലും അതിന് പ്രത്യേകർത്ഥം നൽകേണ്ടതാണ് എന്ന് അറിയാൻ കഴിയും.
ഈ ആശയത്തിന് വന്ന എല്ലാ ഹദീസുകളും ഇപ്രകാരം തന്നെയാണ്.
ഇത് നല്ല ബിദ്അത്താണ് എന്ന ഉമർ എന്നവരുടെ വാക്ക് ഇതിനു ശക്തിയാണ്.
ഹദീസിൽ കുല്ലൂ എന്ന പദം ഉണ്ട് എന്നത്
പ്രത്യേകമായ ചില ബിദ്അത്തുകളാണ് പിഴച്ച ബിദ്അത്ത് എന്ന ഞാൻ പറഞ്ഞ ആശയത്തിന് വിരുദ്ധമല്ല. കുല്ലു വെന്ന പദം കടന്നാലും പ്രത്യേകർത്ഥം കൊടുക്കാവുന്നതാണ്.
എല്ലാ വസ്തുക്കളെയും തകർത്തു കളയും എന്ന ആയത്തിൽ പ്രത്യേക അർത്ഥം കൊടുക്കണമെന്നത് പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ടല്ലോ.
(ശറഹു മുസ്ലിം നവവി റ 154/6)
وقال النووى فى شرحه على صحيح مسلم (6 – 154 – 155) قوله صَلَّى اللهُ عَلَيهِ وَسَلَّمَ (وَكُلُّ بِدْعَةٍ ضَلاَلَةٌ) هذا عامٌّ مخصوص، والمراد غالب البدع. قال أهل اللُّغة هي كلّ شيء عمل عَلَى غير مثال سابق. قال العلماء البدعة خمسة أقسام واجبة، ومندوبة، ومحرَّمة، ومكروهة، ومباحة، فمن الواجبة نظم أدلَّة المتكلّمين للرَّدّ عَلَى الملاحدة والمبتدعين وشبه ذلك. ومن المندوبة تصنيف كتب العلم وبناء المدارس والرّبط وغير ذلك. ومن المباح التّبسط في ألوان الأطعمة وغير ذلك. والحرام والمكروه ظاهران، وقد أوضحت المسألة بأدلَّتها المبسوطة في تـهذيب الأسماء واللُّغات فإذا عرف ما ذكرته علم أنَّ الحديث من العامّ المخصوص، وكذا ما أشبهه من الأحاديث الواردة، ويؤيّد ما قلناه قول عمر بن الخطَّاب رَضِيَ اللهُ عَنْهُ في التّـَراويح (نعمت البدعة)، ولا يمنع من كون الحديث عامًّا مخصوصًا قوله (كُلُّ بِدْعَةٍ) مؤكّدًا بـــــــ كلّ، بل يدخله التَّخصيص مع ذلك كقوله تعالى (تُدَمّرُ كُلَّ شَىءٍ) [الأحقاف ءاية 25]. اهـ
ഇമാം ഷാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്
യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...
قال الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "
**********************************
വീണ്ടും ഇമാം ഷാഫി (റ) പറയുന്നു;
اخرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .
(ഫത്‌ഹുൽ ബാരി)
പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1 കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി
പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്...
ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)
‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു ഫത്ഹുൽ ബാരി 13/254
ഭാഷാപരമായി ഒരര്‍ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ഥത്തിലും ബിദ്അത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ഥ പ്രകാരം ബിദ്അതാണ്.
പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഢിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ് അത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അതല്ല.”
Aslam Kamil Saquafi parappanangadi
No comments:
Post a Comment