* മീലാദ്*
ചോദ്യം :
തിരുനബിയുടെ ജന്മംകൊണ്ട് സന്തോഷം പ്രകടിപ്പിക്കണമെന്ന് ഖുർആനിൽ ഉണ്ടോ . ?
മറുപടി
പരിശുദ്ധ ഖുർആനിൽപറയുന്നു പറയുന്നു.
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجَْسیون]
“അല്ലാഹുവിൻ്റെ ഫള്ൽ കൊണ്ടും റഹ്മത്ത് കൊണ്ടും വിശ്വാസികൾ സന്തോഷിക്കട്ടെ!"
അല്ലാഹുവിന്റെ തിരു ദൂതർ സർവ്വലോകത്തിനും റഹ് മത്താണന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട്
ലോകർക്ക് മുഴുവൻ അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നിയോഗിക്കപ്പെട്ടിട്ടില്ല ( അൽ അമ്പിയാ )
وَمَا أَرْسَلْنَاكَ إِلَّا رَحْمَةِ لِلْعَالَمِينَ) [الأنبياء: ۱۰۷]
സൂറത്തു യൂനുസിലെ ഈ ആയത്തിനെ ഇങ്ങനെ നിര വധി മുഫസ്സിരീങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
ഇമാം സുയൂഥ്വി(റ):
ഇബ്നു അബ്ബാസ് റ പറയുന്നു.
ഈ ആയത്തിൽ അല്ലാഹുവിൻറെ റഹ്മത്ത് മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലമയാണ്.
(തഫ് സീറ് അദുററുൽ മൻസൂർ 367)
قال الإمام السيوطي: وأخرج أبو الشَّيْخ عن ابن عباس رضي الله عنه في الآية قال: فضل الله العلم ورحمة الله تَعَالَى
محمد صلى الله عليه وسلم قال الله تعالى﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَة
للعالمين) [الأنبياء: ۱۰۷] (الدر المنثور للإمام السيوطي (٣٦٧)
ഇമാം ആലൂസി: തഫ്സീറിൽ പറയുന്നു
വിശുദ്ധ ഖുർആൻ നിർദേശിച്ചത് പോലെ റഹ്മത്ത് കൊണ്ട് സന്തോശിക്കു എന്ന് പറത്ത റഹ്മത്ത് മുഹമ്മദ് നബി صلى الله عليه وسلمയാണ് തഫ്സീർ റൂഹുൽ മആനി
قال الإمام الألوسي وأخرج أبو الشيخ عن ابن عباس رضي الله تعالى عنهما أن الفضل العلم والرحمة ومحمد صلى الله عليه وسلم كما يرشد إليه قوله تعالى: (روح المعاني للإمام الالوسي ١١/١٤١
ഇമാം അബു ഹയ്യാൻ(റ):
റഹ്മത്ത് മുഹമ്മദ് നബി صلى الله عليه وسلمയാണ് എന്ന് ഇബ്നു അബ്ബാസ് റ പറഞ്ഞു.
قال الإمام أبو حيان: وَقَالَ ابْنُ عَبَّاسٍ فِيمَا رَوَى الضَّحَاكُ عَنْهُ: الْفَضْلُ الْعِلْمُ
وَالرَّحْمَةُ مُحَمَّدٌ البحر المحيط للإمام أبي حيان (169/5)
അപ്പോൾ
സൂറത്ത് യൂനുസിൻ്റെ 58 ാമത്തെ ഈ ആയത്ത് കൃത്യമാ യി തിരുനബി(സ)യെ കൊണ്ട് സന്തോഷിക്കാൻ നമ്മെ പഠിപ്പിക്കുന്നുണ്ട്.
ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ)വിൻ്റെ ശിഷ്യനും പ്രമുഖ മുഹദ്ദിസുമായ ഇമാം ഇബ്റാഹിം നാജി(റ) പറയുന്നു:
قال الإمام الناجي وتبركوا بولادته وافرحوا بها ... وَبِرَحْمَتِهِ فَبِذَالِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ ﴾ [يونس (٥٨ الله]) العفاة للإمام الناجي (المتوفى (900) 36,37)
നിങ്ങൾ തിരുനബി(സ) യുടെ ജന്മം കൊണ്ട് ബറക്കത്ത് എടുക്കു... തിരുനബി(സ) യുടെ ജന്മംകൊണ്ട് സന്തോഷിക്കു.. വിശുദ്ധ ഖുർആനിൽ അല്ലാഹു തആല പറഞ്ഞത് നിങ്ങൾ കേൾക്കുക “അല്ലാഹുവിൻ്റെ ഫള്ൽ കൊണ്ടും റഹ്മത്ത് കൊണ്ടും വിശ്വാസികൾ സന്തോഷിച്ചു കൊള്ളട്ടെ (കൻസുർ റാഗിബീൻ/ ഇമാം അന്നാജി:36, 37)
Aslam Kamil Saquafi parappanangadi
No comments:
Post a Comment