Tuesday, June 24, 2025

പെരുന്നാൾ മസ്അലകൾ

 🌷 *പെരുന്നാൾ മസ്അലകൾ*🌷  


👉🏼പെരുന്നാൾ ഖുതുബകൾക്ക് മുമ്പ് ഖത്തീബ് മിമ്പറിൽ ഇരിക്കൽ സുന്നത്ത് (നിഹായ 2/392)ഈ ഇരുത്തം ഒരു ബാങ്കിനവശ്യമായ സമയമാണ് (മുഗ് നി 1/423)


👉🏼മിമ്പറിൽ കയറുമ്പോൾ ഇഷ്ട്ടമുള്ള കാൽ മുന്തിക്കാവുന്നതാണ്.  (തുഹ്ഫ 1/159)


👉🏼മിമ്പറിൽ കയറുമ്പോൾ ഓരോ പടിയിലും നിൽക്കേണ്ടതില്ല. സാധാരണ നടക്കും പോലെ ഓരോ കാൽ വെച്ചാണു കയറേണ്ടത് (ശർവാനി 2/462)


👉🏼ഒന്നാം ഖുതുബയുടെ  തുടക്കത്തിൽ ഒമ്പതുo രണ്ടിൽ ഏഴുo തക്ബീർ സുന്നത്ത് .ഈ തക്ബീറുകൾ ഓരോന്നും മുറിച്ചു മുറിച്ചാണ് ഉത്തമം ..

(അല്ലാഹു അക്ബ൪, അല്ലാഹു അക്ബ൪...എന്നിങ്ങനെ )(തുഹ്ഫ,ശ൪വാനി 3/46) അപ്പോൾ അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു എന്നിങ്ങനെ ചേർത്തല്ല ചൊല്ലേണ്ടത് എന്നു മനസ്സിലായി


👉🏼ഖുതുബക്കിടയിൽ ഖത്തീബിനു തക്ബീറുകൾ ധാരാളം സുന്നത്ത്..എന്നാൽ ഈ തക്ബീർ  സദസ്യർക്ക് സുന്നത്തില്ല (ഫത്ഹുൽ മുഈ൯) 



👉🏼പെരുന്നാൾ നിസ്കാരത്തിലെ ആദ്യത്തെ ഏഴു൦ അഞ്ചും  തക്ബീറുകൾ  ഉറക്കയാക്കൽ മഅമൂമിനുo സുന്നത്തുണ്ട് (തുഹ്ഫ,ശ൪വാനി3/41 )



👉🏼പെരുന്നാൾ നിസ്കാരം നഷ്ട്ടപ്പെട്ടവർക്ക് ഖളാ വീട്ടൽ സുന്നത്ത് (തുഹ്ഫ 2/237)


👉🏼 "അസ്സലാതു ജാമിഅ" എന്നു കേൾക്കുമ്പോൾ, ലാ ഹൌല വലാ ഖുവ്വത......എന്ന ദിക്ർ  ചൊല്ലൽ സുന്നത്ത് (ശർവാനി1/461)


👉🏼പെരുന്നാൾ നിസ്കാരം എന്നുമാത്രം നിയ്യത്ത് ചെയ്താൽ മതിയാവില്ല..മറിച്ച് വലിയ പെരുന്നാൾ എന്നോ ചെറിയ പെരുന്നാൾ എന്നോ നിർണ്ണയിക്കണം (ഫത്ഹുൽ മുഈ൯)


👉🏼ബലിപെരുന്നാൾ നിസ്കാരത്തിനു മുമ്പ് *വല്ലതും കഴിക്കലും കുടിക്കലും കറാഹത്.* ചെറുപെരുന്നാളിനു സുന്നത്ത്.വിശിഷ്യാ ഈത്തപ്പഴം (തുഹ്ഫ3/50, നിഹായ 2/396 കാണുക )


👉🏼ദുൽഹിജ്ജ 9 സുബ്‌ഹ്‌ മുതൽ 13 അസ്ർ ഉൾപ്പെടെ എല്ലാ നിസ്കാര ശേഷവും,( *പെരുന്നാൾ നിസ്ക്കാരം, റവാതിബ്*  പോലുള്ള മുഴുവൻ സുന്നത്തു നിസ്കാരങ്ങൾ ഉൾപ്പെടെ ) സലാം വീട്ടിയ ഉടനെ നിസ്കാരത്തിന്റെ ദിക്റുകൾക്ക് മുമ്പ്, തക്ബീർ സുന്നത്ത്.. 

(തുഹ്ഫ 3/53, ശർവാനി 3/51) 


ഈ തക്ബീറുകൾ നിസ്കരിച്ച ഉടനെ വിട്ടുപോയാൽ പിന്നീട്, -അയ്യാമുതശ്‌രീഖ്‌ അവസാനിക്കും വരെ- വീണ്ടെടുക്കാവുന്നതാണ് (തുഹ്ഫ 3/54, ബുശ്റൽ കരീം )


====================


👉🏼നിർണ്ണിത മൃഗത്തെ നേർച്ചയാക്കിയവരല്ലാത്തവർ ഉള്ഹിയത്തിനു നിയ്യത്ത് ചെയ്യണം. നിയ്യത്ത് ഇല്ലെങ്കിൽ ഉള്ഹിയത്തായി പരിഗണിക്കുകയില്ല *(ഷെയർ ചേർന്ന് ഉള്ഹിയ നിർവഹിക്കുന്ന പലരും നിയ്യത്തിന്റ കാര്യം ശ്രദ്ധിക്കാറില്ല )*

സുന്നത്തായ ഉള്ഹിയത്തിന്റെ നിയ്യത്ത് 

ﻧﻮﻳﺖ اﻷﺿﺤﻴﺔ اﻟﻤﺴﻨﻮﻧﺔ، ﺃﻭ ﺃﺩاء ﺳﻨﺔ اﻟﺘﻀﺤﻴﺔ.

(സുന്നത്തായ ഉള്ഹിയതിനെ ഞാൻ കരുതി /സുന്നത്തായ ഉള്ഹിയതിനെ നിർവഹിക്കാൻ ഞാൻ കരുതി) പോലുള്ളവയാണ്  (ഇആനത് കാണുക )


മൃഗത്തെ നിർണ്ണയിച്ചതു മുതൽ അറവ് നടക്കും വരെയാണ്  നിയ്യത്തിന്റെ സമയം . 

നിയ്യത്ത് ചെയ്യാൻ മറ്റൊരാളെ ഏൽപ്പിക്കാവുന്നതുമാണ് (ജർഹസി, തുഹ്ഫ കാണുക )


👉🏼ഒരു ജീവിയെ അറുത്ത കത്തി കഴുകാതെ മറ്റൊന്നിനെ അറവുനടത്തൽ  അനുവദനീയം (തുഹ്ഫ 1/176)


===================


👉🏼പെരുന്നാൾ ആശംസ അറിയിക്കൽ സുന്നത്ത്.. (تقبل الله منا ومنكمഎന്നോ *തുല്യമായ മറ്റു വാചകങ്ങളോ പറയാം* 

(ശർവാനി 3/56)  


*عيد مبارك*

 എന്നു പറയുന്ന പതിവ് പഴയ കാലത്തു തന്നെ ഉണ്ട് (റദ്ദുൽ മുഹ്താർ(ഹനഫി) 2/169 കാണുക )   

ദുൽ ഹിജ്ജ,ഒന്നു മുതൽ പത്തുവരെ *എല്ലാ ദിവസവും സൂറതുൽ ഫജ്ർ* പാരായണം ചെയ്യൽ

 🔹ദുൽ ഹിജ്ജ,ഒന്നു മുതൽ പത്തുവരെ *എല്ലാ ദിവസവും സൂറതുൽ ഫജ്ർ*  പാരായണം ചെയ്യൽ സുന്നതാണ്.(ഫത്ഹുൽ മുഈൻ)


🔹പ്രസ്തുത ദിനങ്ങളിൽ ആടു മാടുകളെ കാണുമ്പോൾ/ അവയുടെ ശബ്ദം കേൾക്കുമ്പോൾ തക്ബീർ സുന്നതാണ്.. *_അല്ലാഹു അക്ബർ എന്ന് ഒരു തവണ_* യാണ് ചൊല്ലേണ്ടത് (ശർവാനി)


🔹ദുൽ ഹിജ്ജ 1 മുതൽ 9 വരെ നോമമ്പെടുക്കൽ ശക്തമായ സുന്നതുണ്ട്. ഒൻപതു കൂടുതൽ ശക്തമാണ്. (തുഹ്ഫ)


➖️➖️➖️➖️


 *_വൽ ഫജ്ർ ഓതാം.._*


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾ وَالشَّفْعِ وَالْوَتْرِ ﴿٣﴾ وَاللَّيْلِ إِذَا يَسْرِ ﴿٤﴾ هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ ﴿٥﴾ أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ﴿٦﴾ إِرَمَ ذَاتِ الْعِمَادِ ﴿٧﴾ الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ ﴿٨﴾ وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ﴿٩﴾ وَفِرْعَوْنَ ذِي الْأَوْتَادِ ﴿١٠﴾ الَّذِينَ طَغَوْا فِي الْبِلَادِ ﴿١١﴾ فَأَكْثَرُوا فِيهَا الْفَسَادَ ﴿١٢﴾ فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ﴿١٣﴾ إِنَّ رَبَّكَ لَبِالْمِرْصَادِ ﴿١٤﴾ فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ﴿١٥﴾ وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ﴿١٦﴾ كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ ﴿١٧﴾ وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ ﴿١٨﴾ وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا ﴿١٩﴾ وَتُحِبُّونَ الْمَالَ حُبًّا جَمًّا ﴿٢٠﴾كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا ﴿٢١﴾ وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا ﴿٢٢﴾ وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ ﴿٢٣﴾ يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي ﴿٢٤﴾ فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ ﴿٢٥﴾ وَلَا يُوثِقُ وَثَاقَهُ أَحَدٌ ﴿٢٦﴾ يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨﴾ فَادْخُلِي فِي عِبَادِي ﴿٢٩﴾ وَادْخُلِي جَنَّتِي ﴿٣٠﴾


➖➖➖➖➖➖

🔹........ﻭﺃﻥ ﻳﻮاﻇﺐ ﻛﻞ ﻳﻮﻡ ﻋﻠﻰ ﻗﺮاءﺓ ﺁﻟﻢ، اﻟﺴﺠﺪﺓ، ﻭﻳﺲ، ﻭاﻟﺪﺧﺎﻥ، ﻭاﻟﻮاﻗﻌﺔ، ﻭﺗﺒﺎﺭﻙ، ﻭاﻟﺰﻟﺰﻟﺔ، ﻭاﻟﺘﻜﺎﺛﺮ ﻭﻋﻠﻰ اﻻﺧﻼﺹ ﻣﺎﺋﺘﻲ ﻣﺮﺓ، *ﻭاﻟﻔﺠﺮ ﻓﻲ ﻋﺸﺮ ﺫﻱ اﻟﺤﺠﺔ* الخ....

(فتح المعين)

🔹(ﻭﻳﺴﺘﺤﺐ ﺇﻟﺦ) ، ﻭﺇﺫا ﺭﺃﻯ ﺷﻴﺌﺎ ﻣﻦ اﻟﻨﻌﻢ ﻭﻫﻲ اﻹﺑﻞ ﻭاﻟﺒﻘﺮ ﻭاﻟﻐﻨﻢ ﻓﻲ ﻋﺸﺮ ﺫﻱ اﻟﺤﺠﺔ ﻛﺒﺮ ﻧﺪﺑﺎ ﻣﻐﻨﻲ ﻭﺷﺮﺡ ﺑﺎﻓﻀﻞ ﺯاﺩ اﻟﻨﻬﺎﻳﺔ ﻭﻇﺎﻫﺮ ﺃﻥ ﻣﻦ ﻋﻠﻢ ﻛﻤﻦ ﺭﺃﻯ اﻩـ ﻗﺎﻝ ﻋ ﺷ ﻗﻮﻟﻪ مر ﻛﺒﺮ *ﺃﻱ ﻳﻘﻮﻝ اﻟﻠﻪ ﺃﻛﺒﺮ ﻓﻘﻂ ﻣﺮﺓ* ﻋﻠﻰ اﻟﻤﻌﺘﻤﺪ اﻩـ

(شرواني ٣/٥٤)


🔹(ﻭ) ﻳﺴﻦ ﺑﻞ ﻳﺘﺄﻛﺪ ﺻﻮﻡ ﺗﺴﻊ اﻟﺤﺠﺔ......ﻭﺁﻛﺪﻫﺎ ﺗﺎﺳﻌﻬﺎ ...(تحفة المحتاج ٣/٤٥٤)



ഇ കെ ഹസൻ മുസ്‌ലിയാർ (ന:മ

 *സൈഫുൽ ഇസ്‌ലാം*

*ഇ കെ ഹസൻ മുസ്‌ലിയാർ (ന:മ)*

====================


*പുഴ നീന്തിക്കടന്ന് ഒരു പ്രസംഗയാത്ര*


✍️

മിഖ്ദാദ് ബാഖവി ചുങ്കത്തറ



1969-70 കളിലാണെന്നാണ് ഓർമ്മ. ഞാൻ മരുതയിൽ (നിലമ്പൂരിൻ്റെ മലമടക്കുകളിൽ വിദൂരമായ ഒരു സ്ഥലം) മുതഅല്ലിമായി ജീവിച്ചു കൊണ്ടി‌രിക്കുന്ന കാലം. അവിടെ വഹാബികൾ പ്രസംഗ പരമ്പര നടത്തി.


നാട്ടിലെ കാരണവന്മാർ അവർക്ക് മറുപടി പറയാൻ മറ്റു 

പലരുടേയും കൂട്ടത്തിൽ മർഹൂം ഹസൻ മുസ്‌ലിയാരെ (ന:മ) യും ക്ഷണിക്കാൻ തീരുമാനിച്ചു. ക്ഷണിക്കാൻ പോകാൻ മുതഅല്ലിമായ എന്നെയും നാട്ടിലെ പച്ചപ്പാവമായ ഒരു സാധാരണക്കാര നെയും ആണ് നിശ്ചയിച്ചത്.


ഞങ്ങൾ ഉസ്താദിൻ്റെ അടുക്കലെത്തി. നേരത്തേ ഉണ്ടായിരുന്ന എന്റെ ധാരണയെല്ലാം തിരുത്തപ്പെട്ടു. ഗൗരവം സ്‌ഫുരിക്കുന്ന മുഖഭാവമാണെങ്കിലും സ്നേഹനിധിയായ പിതാവിനെ പോലെയാണ് ഞങ്ങളോട് സംസാരിച്ചത്.


അന്നൊക്കെ പ്രസംഗത്തിന് ബസിലാണല്ലോ വരാറുണ്ടായിരുന്നത്. പരിപാടി നിശ്ചയിക്കപ്പെട്ട ദിവസം ബസ് പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടു. അതിനാൽ തലേദിവസം തന്നെ എന്റെ ഉസ്താദ് (വണ്ടൂർ ഖാസിയായി വഫാത്തായ അന്ന് മരുതയിൽ മുദരിസായിരുന്ന മർഹൂം അലവി മുസ്‌ലിയാർ) ഒരു മുതഅല്ലിമിനെ അങ്ങോട്ട് പറഞ്ഞയച്ചു. പക്ഷെ ആ വ്യക്തി രാത്രി അവിടെ എത്തുന്നതിന് മുമ്പ് തന്നെ പിറ്റേന്നത്തെ പ്രസംഗത്തിന് തടസം നേരിടരുതെന്ന് കരുതി വൈകുന്നേരം തന്നെ അവർ അവിടെ നിന്ന് പുറപ്പെട്ടിരുന്നു. മരുത എന്ന പേരല്ലാതെ എവിടെയാണ് ഈ സ്ഥലമെന്നോ മറ്റോ അവർക്കറിയുമായിരുന്നില്ല. പക്ഷെ, മർഹൂം സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ ഖാസി സ്ഥാനമുള്ള സ്ഥലമാണെന്ന് അവർ എങ്ങനെയോ അറിഞ്ഞിരുന്നു. അങ്ങനെ ജീപ്പിലും മറ്റും തൂങ്ങിപ്പിടിച്ച് ഉച്ചയാകുമ്പോഴേക്ക് അവർ സ്വാഖതുല്ലാഹ് ഉസ്‌താദിൻ്റെ അടുത്തെത്തി അവരോട് കാര്യം പറഞ്ഞപ്പോൾ അതെന്റെ മഹല്ലാണ്. വഴി കാട്ടാൻ ഞാൻ കുട്ടികളെ വിട്ടു തരാം എന്ന് അവർ പറഞ്ഞു. കുട്ടികളെയൊന്നും പറഞ്ഞയക്കേണ്ട ഉസ്‌താദ് പ്രതികരിച്ചു. എനിക്ക് വഴി പറഞ്ഞു തന്നാൽ മതി ഞാൻ തനിയെ പോയിക്കോള്ളാം.


വാഹനങ്ങളൊന്നും സുലഭമല്ലാതിരുന്ന ആ കാലത്ത് ആളുകളെ കുത്തി നിറച്ച് പോകുന്ന ജീപ്പിൽ തൂങ്ങിപിടിച്ചുകൊണ്ട് നാലുമണി ആകുമ്പോഴേക്ക് മണിമൂളി പഞ്ചായത്ത് സ്റ്റോപ്പിലെത്തി ഇനി അവിടെ നിന്ന് മരുതയിലെത്തണമെങ്കിൽ ഏകദേശം ആറുകിലോമീറ്റർ മഴപെയ്‌താൽ മുട്ടുവരെ ചെളിയും ഇല്ലെങ്കിൽ അതുപോലെ പൊടിയുമുള്ള ചെമ്മൺ പാതയിലൂടെ നടക്കുക തന്നെ ചെയ്യണം. രണ്ട് പുഴയും കടക്കണം.


മഹാനവർകൾ അവിടെ വന്നിറങ്ങിയതോടു കൂടി അതിഘോരമായ വേനൽ മഴപെയ്‌തു. മലകളുടെ താഴ്‌വാരത്തുള്ള പുഴയാ കയാൽ മഴ പെയ്യുമ്പോൾ പെട്ടന്നു നിറഞ്ഞു കവിഞ്ഞ് വരും. ഏതാനും സമയം കൊണ്ട് അതങ്ങനെ ഒഴുകിപ്പോവുകയും ചെയ്യും. കുടയൊന്നും അവരുടെ കൈവശം ഉണ്ടായിരുന്നില്ല. മഴകൊണ്ട് പുഴ വക്കത്ത് വരുമ്പോൾ നിറഞ്ഞ് കവിഞ്ഞ പുഴയാണ് കാണുന്നത്. അവർ സ്‌തബ്‌ധരായിനിന്നു. പ്രസംഗം 

മുടങ്ങാതിരിക്കാൻ ഇത്രയെല്ലാം ത്യാഗം സഹിച്ച് ഇവിടെ എത്തിയപ്പോൾ ഇതാണല്ലോ സ്ഥിതി. ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചു കൊണ്ട് അക്കരെ കടക്കാൻ എന്താണ് വഴിയെന്ന് അവിടുണ്ടായി രുന്ന ആളുകളോട് അവർ അന്വേഷിച്ചു. അൽപ സമയം കൊണ്ട് വെള്ളം കുറയുമെന്ന് ആളുകൾ പറഞ്ഞപ്പോൾ കുറയുന്നത് വരെ അവിടെ കാത്തുനിന്നു.


മരുതയിലുള്ള ഞങ്ങളെല്ലാവരും പരിപാടി മുടങ്ങിയതിൽ നിരാശപ്പെട്ടുകൊണ്ട് നിൽക്കുകയാണ്. അതിനിടയിൽ അങ്ങകലെനിന്നതാ ഒരു വെളുത്തരൂപം നടന്നടുത്തുവരുന്നു. അടുത്തെത്തുമ്പോൾ ഞങ്ങൾക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. മഹാനായ ശൈഖുനയായിരുന്നു അത്. മഗ്‌രിമ്പിൻ്റെ ഏതാനും മിനിറ്റുകൾക്ക് മുമ്പ് കാളപൂട്ട് കണ്ടത്തിൽ നിന്ന് കയറിവരുന്ന രൂപത്തിൽ ചെളി പുരണ്ട വസ്ത്രങ്ങളുമായി ആ മഹാവ്യക്തിത്വം അതാ പളളിയുടെ മുറ്റത്ത് വന്ന് നിൽക്കുന്നു. മുറ്റത്തു തന്നെ നിൽക്കാൻ കാരണം പള്ളിയിലേക്ക് കയറാൻ പറ്റാത്ത രൂപത്തിൽ ചെളിയിൽ പുതഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഉസ്‌താദിന്റെ ഡ്രസ് തൽകാലം വാങ്ങി അത് ധരിച്ചുകൊണ്ടാണ് അന്ന് പ്രസംഗിച്ചത്.


ആത്മാർത്ഥത എന്നോ ആദർശ പ്രതിബദ്ധത എന്നോ ഉള്ള വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത അസാധാരണത്വത്തിൻ്റെ കലവറയാണ് ഇ.കെ.ഹസൻ മുസ്‌ലിയാർ.


(ഇ കെ ഹസൻ മുസ്‌ലിയാർ ചരിത്ര ജീവിതം, ഹസനിയ്യ പാലക്കാട് )

====================


------------------------------

കുട്ടിയും പള്ളിയും



*കുട്ടിയും പള്ളിയും*


പെരുന്നാൾ പോലുള്ള സന്ദർഭങ്ങളിലും മറ്റും വകതിരിവ് ആവാത്ത കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരുന്ന പ്രവണതയുണ്ട്.. അതു ശരിയല്ല..


_*വകതിരിവ് ആവാത്ത കുട്ടികൾ പള്ളിയിൽ നജസാക്കുമെന്ന മികച്ചധാരണയുണ്ടെങ്കിൽ ,അവരെ  പള്ളിയിൽപ്രവേശിപ്പിക്കൽ ഹറാമും അല്ലെങ്കിൽ കറാഹതുമാണ്*_(ശർവാനി)


ﺧﺎﺗﻤﺔ) ﻓﻲ ﺃﺣﻜﺎﻡ اﻟﻤﺴﺠﺪ ﻳﺤﺮﻡ ﺗﻤﻜﻴﻦ اﻟﺼﺒﻴﺎﻥ ﻏﻴﺮ اﻟﻤﻤﻴﺰﻳﻦ ﻭاﻟﻤﺠﺎﻧﻴﻦ ﻭاﻟﺒﻬﺎﺋﻢ ﻭاﻟﺤﻴﺾ ﻭﻧﺤﻮﻫﻦ ﻭاﻟﺴﻜﺮاﻥ ﻣﻦ ﺩﺧﻮﻟﻪ ﺇﻥ ﻏﻠﺐ ﺗﻨﺠﻴﺴﻬﻢ ﻭﺇﻻ ﻛﺮﻩ ﻛﻤﺎ ﻳﻌﻠﻢ ﻣﻤﺎ ﺳﻴﺄﺗﻲ ﻓﻲ اﻟﺸﻬﺎﺩاﺕ


شرواني ٢/١٦٨



▪️▪️▪️▪️▪️▪️



പെരുന്നാൾ മസ്അലകൾ


🌷 *പെരുന്നാൾ മസ്അലകൾ*🌷  


👉🏼പെരുന്നാൾ ഖുതുബകൾക്ക് മുമ്പ് ഖത്തീബ് മിമ്പറിൽ ഇരിക്കൽ സുന്നത്ത് (നിഹായ 2/392)

ഈ ഇരുത്തം ഒരു ബാങ്കിനവശ്യമായ സമയമാണ് (മുഗ് നി 1/423)


👉🏼മിമ്പറിൽ കയറുമ്പോൾ ഇഷ്ട്ടമുള്ള കാൽ മുന്തിക്കാവുന്നതാണ്.  (തുഹ്ഫ 1/159)


👉🏼മിമ്പറിൽ കയറുമ്പോൾ ഓരോ പടിയിലും നിൽക്കേണ്ടതില്ല. സാധാരണ നടക്കും പോലെ ഓരോ കാൽ വെച്ചാണു കയറേണ്ടത് (ശർവാനി 2/462)


👉🏼ഒന്നാം ഖുതുബയുടെ  തുടക്കത്തിൽ ഒമ്പതുo രണ്ടിൽ ഏഴുo തക്ബീർ സുന്നത്ത് .ഈ തക്ബീറുകൾ ഓരോന്നും മുറിച്ചു മുറിച്ചാണ് ഉത്തമം ..

(അല്ലാഹു അക്ബ൪ - അല്ലാഹു അക്ബ൪...എന്നിങ്ങനെ )(തുഹ്ഫ,ശ൪വാനി 3/46) അപ്പോൾ അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു എന്നിങ്ങനെ ചേർത്തല്ല ചൊല്ലേണ്ടത് എന്നു മനസ്സിലായി


👉🏼ഖുതുബക്കിടയിൽ ഖത്തീബിനു തക്ബീറുകൾ ധാരാളം സുന്നത്ത്..എന്നാൽ ഈ തക്ബീർ  സദസ്യർക്ക് സുന്നത്തില്ല (ഫത്ഹുൽ മുഈ൯) 



👉🏼പെരുന്നാൾ നിസ്കാരത്തിലെ ആദ്യത്തെ ഏഴു൦ അഞ്ചും  തക്ബീറുകൾ  ഉറക്കയാക്കൽ മഅമൂമിനുo സുന്നത്തുണ്ട് (തുഹ്ഫ,ശ൪വാനി3/41 )


👉🏻ഈ താക്ബീറുകൾ മറന്നു ഫാത്തിഹയിൽ പ്രവേശിച്ചാൽ അതിന്റെ ചാൻസ് നഷ്ടപ്പെട്ടു. പിന്നെ വീണ്ടെടുക്കരുത്  (തുഹ്ഫ  3/44)

തക്ബീർ മറന്നാൽ സഹ്‌വിന്റെ സുജൂദ് ഇല്ല.

താക്ബീറിലേക്ക് മടങ്ങിയാൽ നിസ്കാരം ബാഥ്വിലാവില്ല.


👉🏻പെരുന്നാൾ ദിവസം കുളിക്കൽ സ്ത്രീകൾക്കും സുന്നതാണ് (ശർവാനി 3/47) പെരുന്നാൾ ദിനത്തിലെ കുളി നിർവഹിക്കുന്നു എന്നു നിയ്യത്ത് ചെയ്താൽ മതി


👉🏼പെരുന്നാൾ നിസ്കാരം നഷ്ട്ടപ്പെട്ടവർക്ക് ഖളാ വീട്ടൽ സുന്നത്ത് (തുഹ്ഫ 2/237)


👉🏻പെരുന്നാൾ നിസ്കാരം ഒരുതവണ(തനിച്ചോ, ജമാഅതായോ) നിസ്കരിച്ച വ്യക്തിക്ക് വീണ്ടും *ജമാഅതായി* ആവർത്തിക്കാവുന്നതാണ് (തുഹ്ഫ2/263)


👉🏼 "അസ്സലാതു ജാമിഅ" എന്നു കേൾക്കുമ്പോൾ, ലാ ഹൌല വലാ ഖുവ്വത......എന്ന ദിക്ർ  ചൊല്ലൽ സുന്നത്ത് (ശർവാനി1/461)


👉🏼പെരുന്നാൾ നിസ്കാരം എന്നുമാത്രം നിയ്യത്ത് ചെയ്താൽ മതിയാവില്ല..മറിച്ച് വലിയ പെരുന്നാൾ എന്നോ *ചെറിയ പെരുന്നാൾ* എന്നോ നിർണ്ണയിക്കണം (ഫത്ഹുൽ മുഈ൯)


👉🏼ചെറിയ പെരുന്നാൾ നിസ്കാരത്തിനു മുമ്പ് വല്ലതും കഴിക്കൽ സുന്നത്ത്.വിശിഷ്യാ ഈത്തപ്പഴം (തുഹ്ഫ3/50)



===================


👉🏼പെരുന്നാൾ ആശംസ അറിയിക്കൽ സുന്നത്ത്.. (تقبل الله منا ومنكمഎന്നോ *തുല്യമായ മറ്റു വാചകങ്ങളോ പറയാം* 

(ശർവാനി 3/56)  


*عِيد مُبَارَك*

 എന്നു പറയുന്ന പതിവ് പഴയ കാലത്തു തന്നെ ഉണ്ട് (റദ്ദുൽ മുഹ്താർ(ഹനഫി) 2/169 കാണുക )   


✍🏼 9961303786

ഫർള് നഷ്ട്ടപ്പെട്ടവന്റെ തറാവീഹ്*

 *ഫർള് നഷ്ട്ടപ്പെട്ടവന്റെ തറാവീഹ്*


ഫർള് നിസ്കാരം അകാരണമായി നഷ്ടപ്പെട്ടവർ, തന്റെ ആശ്രിതരുടെ നിർബന്ധ ചിലവിന് വേണ്ടിയുള്ള അധ്വാനം പോലുള്ള  അനിവാര്യമായ കാര്യങ്ങൾ കഴിഞ്ഞു, ബാക്കി മുഴുവൻ സമയവും ഫർള് ഖളാ വീട്ടാൻ  ഉപയോഗിക്കൽ നിർബന്ധമാണ്. സുന്നത്ത് നിസ്കാരം പോലും പാടില്ല, എന്നാണ് നിയമം  ( ഫത്ഹുൽ മുഈൻ, ഇആനത് ).


 എന്നാൽ "എനിക്ക് ഫർള് വീട്ടാനുണ്ട്" എന്ന കാരണം പറഞ്ഞുകൊണ്ട് തറാവീഹ് പോലുള്ള സുന്നത്ത് നിസ്കാരങ്ങളിൽ നിന്നും, ചിലർ മാറി നിൽക്കാറുണ്ട്.എന്നിട്ട് പ്രസ്തുത സമയം ഖളാ വീട്ടാൻ വിനിയോഗിക്കുകയുമില്ല.അത്തരക്കാർ, -തറാവീഹ് പോലുള്ള സുന്നതുകൾ എടുക്കലോടെ, പരമാവധി ഫർള് ഖളാ വീട്ടലാണ്- *ഫർളും സുന്നത്തുമില്ലാതെ കൂടുതൽ മോശപ്പെട്ട അവസ്ഥയിൽ നിലനിൽക്കുന്നതിനേക്കാൾ നല്ലത്.*

➖➖➖➖➖➖➖➖

 .....فمن كان لا يتوجه الى تفريغ الذمة عن القضاء ويمتنع عن النوافل وفروض الكفاية مُعلِّلا بأنّ عليَّ فوائتَ فالأولى له أن لا يمتنعَ عن النوافل وفروض الكفايات بل يفعلها ويتوجه إلى قضاء الفوائت أيضا حسب ما أمكن فلأَنْ يكونَ عند المرإ حاصل  خير من أن يكون عنده لا حاصل  وخير الخير ما هو عاجل فليتق الله ولا يقنط عن رحمته وليبادر الى طاعته ولا يأمن عن نقمته، وإلى هذا ذهب جمع من العلماء واختاره غير واحد من الفضلاء اهل المذاهب والترجيح...الخ (الفتاوى الأزهرية للعلامة الشالياتي رحمه الله تعالى ٨٣)



നോമ്പും കുളിയും*

 *നോമ്പും കുളിയും*


⭕️കുളിക്കുന്ന സമയത്ത്, ചെവിയിലൂടെയോ മറ്റോ അനിയന്ത്രിതമായി, വെള്ളം  ഉള്ളിൽ പ്രവേശിക്കുമെന്ന് ഭയമുള്ള നോമ്പുകാരനു, സ്വപ്നസ്ഖലനം പോലുള്ള കാരണം കൊണ്ട് കുളി നിർബന്ധമായാലല്ലാതെ പകൽ സമയം കുളിക്കാൻ പാടില്ല.


മേൽ പറഞ്ഞ ഭയമുള്ളവന്ന് *ജുമുഅക്കു വേണ്ടിയോ മറ്റോ പകൽ സമയം കുളിക്കൽ സുന്നതില്ല.  കുളിക്കൽ തെറ്റാണ്. കുളിയിൽ,ഉള്ളിൽ വെള്ളം പ്രവേശിച്ചാൽ നോമ്പ് നഷ്ടപ്പെടുന്നതുമാണ്*


എന്നാൽ,മേൽ പറഞ്ഞ ഭയം ഇല്ലാത്തവൻ സുന്നതായ കുളി നിർവഹിക്കുമ്പോഴോ,സ്വപ്ന സ്ഖലനം പോലുള്ളതുകൊണ്ട് പകൽ സമയത്ത് കുളി നിർബന്ധമായവൻ കുളിക്കുമ്പോഴോ,അനിയന്ത്രിതമായി വെള്ളം ഉള്ളിൽ പ്രവേശിച്ചാൽ നോമ്പ് നഷ്ടപ്പെടുകയില്ല.


⭕️ റമളാനിൽ *എല്ലാ രാത്രിയിലും* കുളിക്കൽ പ്രത്യേകം സുന്നത്തുണ്ട് . ഈ കുളിയുടെ സമയം മഗ് രിബ് മുതൽ സുബ്ഹ് വരെയാണ്.



*ﻭﻳﻨﺒﻐﻲ ﻟﺼﺎﺋﻢ ﺧﺸﻲ ﻣﻨﻪ ﻣﻔﻄﺮا ﺗﺮﻛﻪ ﻭﻛﺬا ﺳﺎﺋﺮ اﻻﻏﺘﺴﺎﻝ اﻟﻤﺴﻨﻮﻧﺔ.*

(فتح المعين ، باب الجمعة)

➖➖➖➖➖➖➖


(ﻗﻮﻟﻪ: ﻭﻳﻨﺒﻐﻲ اﻟﺦ)..........

*ﻭاﻟﻈﺎﻫﺮ ﺃﻥ اﻟﻤﺮاﺩ ﺑﺎﻻﻧﺒﻐﺎء اﻟﻮﺟﻮﺏ.*

(ﻗﻮﻟﻪ: ﺧﺸﻲ ﻣﻨﻪ ﻣﻔﻄﺮا) ﺃﻱ ﺧﺎﻑ ﻣﻦ اﻟﻐﺴﻞ ﻣﻔﻄﺮا، ﺑﺄﻥ ﻳﺴﺒﻖ اﻟﻤﺎء ﺇﻟﻰ ﺟﻮﻓﻪ ﻓﻴﻔﻄﺮ ﺑﻪ.

(ﻭﻗﻮﻟﻪ: ﺗﺮﻛﻪ) ﺃﻱ اﻟﻐﺴﻞ، ﻭﻫﻮ ﻓﺎﻋﻞ ﻳﻨﺒﻐﻲ.

(ﻗﻮﻟﻪ: ﻭﻛﺬا ﺳﺎﺋﺮ اﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ) ﺃﻱ ﻭﻛﺬﻟﻚ ﻳﻨﺒﻐﻲ ﺗﺮﻛﻬﺎ ﻟﻠﺼﺎﺋﻢ ﺇﺫا ﺧﺸﻲ ﻣﻨﻬﺎ ﻣﻔﻄﺮا.

ﻭﺧﺮﺝ ﺑﺎﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ اﻷﻏﺴﺎﻝ اﻟﻮاﺟﺒﺔ، ﻓﻼ ﻳﺘﺮﻛﻬﺎ ﺇﺫا ﺧﺸﻲ ﻣﻨﻬﺎ ﺫﻟﻚ.

ﻓﻠﻮ اﻏﺘﺴﻞ ﻭﺳﺒﻘﻪ اﻟﻤﺎء ﺇﻟﻰ ﺟﻮﻓﻪ، ﻻ ﻳﻔﻄﺮ، ﺑﺨﻼﻓﻪ ﻓﻲ اﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ، ﻓﺈﻧﻪ ﻳﻔﻄﺮ، ﻛﻤﺎ ﺳﻴﺼﺮﺡ ﺑﻪ ﻓﻲ ﺑﺎﺏ اﻟﺼﻮﻡ.

(إعانة الطالبين)

➖➖➖➖➖➖➖

  ......ﻭﻟﻜﻞ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ

(نهاية المحتاج)


(ﻗﻮﻟﻪ: ﻭﻟﻜﻞ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ) ﺃﻱ ﻳﺪﺧﻞ ﻭﻗﺘﻪ ﺑﺎﻟﻐﺮﻭﺏ ﻭﻳﺨﺮﺝ ﺑﻄﻠﻮﻉ اﻟﻔﺠﺮ.

(شبرا ملسي ٢/٣٣٢)



യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...