*ഫർള് നഷ്ട്ടപ്പെട്ടവന്റെ തറാവീഹ്*
ഫർള് നിസ്കാരം അകാരണമായി നഷ്ടപ്പെട്ടവർ, തന്റെ ആശ്രിതരുടെ നിർബന്ധ ചിലവിന് വേണ്ടിയുള്ള അധ്വാനം പോലുള്ള അനിവാര്യമായ കാര്യങ്ങൾ കഴിഞ്ഞു, ബാക്കി മുഴുവൻ സമയവും ഫർള് ഖളാ വീട്ടാൻ ഉപയോഗിക്കൽ നിർബന്ധമാണ്. സുന്നത്ത് നിസ്കാരം പോലും പാടില്ല, എന്നാണ് നിയമം ( ഫത്ഹുൽ മുഈൻ, ഇആനത് ).
എന്നാൽ "എനിക്ക് ഫർള് വീട്ടാനുണ്ട്" എന്ന കാരണം പറഞ്ഞുകൊണ്ട് തറാവീഹ് പോലുള്ള സുന്നത്ത് നിസ്കാരങ്ങളിൽ നിന്നും, ചിലർ മാറി നിൽക്കാറുണ്ട്.എന്നിട്ട് പ്രസ്തുത സമയം ഖളാ വീട്ടാൻ വിനിയോഗിക്കുകയുമില്ല.അത്തരക്കാർ, -തറാവീഹ് പോലുള്ള സുന്നതുകൾ എടുക്കലോടെ, പരമാവധി ഫർള് ഖളാ വീട്ടലാണ്- *ഫർളും സുന്നത്തുമില്ലാതെ കൂടുതൽ മോശപ്പെട്ട അവസ്ഥയിൽ നിലനിൽക്കുന്നതിനേക്കാൾ നല്ലത്.*
➖➖➖➖➖➖➖➖
.....فمن كان لا يتوجه الى تفريغ الذمة عن القضاء ويمتنع عن النوافل وفروض الكفاية مُعلِّلا بأنّ عليَّ فوائتَ فالأولى له أن لا يمتنعَ عن النوافل وفروض الكفايات بل يفعلها ويتوجه إلى قضاء الفوائت أيضا حسب ما أمكن فلأَنْ يكونَ عند المرإ حاصل خير من أن يكون عنده لا حاصل وخير الخير ما هو عاجل فليتق الله ولا يقنط عن رحمته وليبادر الى طاعته ولا يأمن عن نقمته، وإلى هذا ذهب جمع من العلماء واختاره غير واحد من الفضلاء اهل المذاهب والترجيح...الخ (الفتاوى الأزهرية للعلامة الشالياتي رحمه الله تعالى ٨٣)
No comments:
Post a Comment