🌷 *പെരുന്നാൾ മസ്അലകൾ*🌷
👉🏼പെരുന്നാൾ ഖുതുബകൾക്ക് മുമ്പ് ഖത്തീബ് മിമ്പറിൽ ഇരിക്കൽ സുന്നത്ത് (നിഹായ 2/392)
ഈ ഇരുത്തം ഒരു ബാങ്കിനവശ്യമായ സമയമാണ് (മുഗ് നി 1/423)
👉🏼മിമ്പറിൽ കയറുമ്പോൾ ഇഷ്ട്ടമുള്ള കാൽ മുന്തിക്കാവുന്നതാണ്. (തുഹ്ഫ 1/159)
👉🏼മിമ്പറിൽ കയറുമ്പോൾ ഓരോ പടിയിലും നിൽക്കേണ്ടതില്ല. സാധാരണ നടക്കും പോലെ ഓരോ കാൽ വെച്ചാണു കയറേണ്ടത് (ശർവാനി 2/462)
👉🏼ഒന്നാം ഖുതുബയുടെ തുടക്കത്തിൽ ഒമ്പതുo രണ്ടിൽ ഏഴുo തക്ബീർ സുന്നത്ത് .ഈ തക്ബീറുകൾ ഓരോന്നും മുറിച്ചു മുറിച്ചാണ് ഉത്തമം ..
(അല്ലാഹു അക്ബ൪ - അല്ലാഹു അക്ബ൪...എന്നിങ്ങനെ )(തുഹ്ഫ,ശ൪വാനി 3/46) അപ്പോൾ അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു എന്നിങ്ങനെ ചേർത്തല്ല ചൊല്ലേണ്ടത് എന്നു മനസ്സിലായി
👉🏼ഖുതുബക്കിടയിൽ ഖത്തീബിനു തക്ബീറുകൾ ധാരാളം സുന്നത്ത്..എന്നാൽ ഈ തക്ബീർ സദസ്യർക്ക് സുന്നത്തില്ല (ഫത്ഹുൽ മുഈ൯)
👉🏼പെരുന്നാൾ നിസ്കാരത്തിലെ ആദ്യത്തെ ഏഴു൦ അഞ്ചും തക്ബീറുകൾ ഉറക്കയാക്കൽ മഅമൂമിനുo സുന്നത്തുണ്ട് (തുഹ്ഫ,ശ൪വാനി3/41 )
👉🏻ഈ താക്ബീറുകൾ മറന്നു ഫാത്തിഹയിൽ പ്രവേശിച്ചാൽ അതിന്റെ ചാൻസ് നഷ്ടപ്പെട്ടു. പിന്നെ വീണ്ടെടുക്കരുത് (തുഹ്ഫ 3/44)
തക്ബീർ മറന്നാൽ സഹ്‌വിന്റെ സുജൂദ് ഇല്ല.
താക്ബീറിലേക്ക് മടങ്ങിയാൽ നിസ്കാരം ബാഥ്വിലാവില്ല.
👉🏻പെരുന്നാൾ ദിവസം കുളിക്കൽ സ്ത്രീകൾക്കും സുന്നതാണ് (ശർവാനി 3/47) പെരുന്നാൾ ദിനത്തിലെ കുളി നിർവഹിക്കുന്നു എന്നു നിയ്യത്ത് ചെയ്താൽ മതി
👉🏼പെരുന്നാൾ നിസ്കാരം നഷ്ട്ടപ്പെട്ടവർക്ക് ഖളാ വീട്ടൽ സുന്നത്ത് (തുഹ്ഫ 2/237)
👉🏻പെരുന്നാൾ നിസ്കാരം ഒരുതവണ(തനിച്ചോ, ജമാഅതായോ) നിസ്കരിച്ച വ്യക്തിക്ക് വീണ്ടും *ജമാഅതായി* ആവർത്തിക്കാവുന്നതാണ് (തുഹ്ഫ2/263)
👉🏼 "അസ്സലാതു ജാമിഅ" എന്നു കേൾക്കുമ്പോൾ, ലാ ഹൌല വലാ ഖുവ്വത......എന്ന ദിക്ർ ചൊല്ലൽ സുന്നത്ത് (ശർവാനി1/461)
👉🏼പെരുന്നാൾ നിസ്കാരം എന്നുമാത്രം നിയ്യത്ത് ചെയ്താൽ മതിയാവില്ല..മറിച്ച് വലിയ പെരുന്നാൾ എന്നോ *ചെറിയ പെരുന്നാൾ* എന്നോ നിർണ്ണയിക്കണം (ഫത്ഹുൽ മുഈ൯)
👉🏼ചെറിയ പെരുന്നാൾ നിസ്കാരത്തിനു മുമ്പ് വല്ലതും കഴിക്കൽ സുന്നത്ത്.വിശിഷ്യാ ഈത്തപ്പഴം (തുഹ്ഫ3/50)
===================
👉🏼പെരുന്നാൾ ആശംസ അറിയിക്കൽ സുന്നത്ത്.. (تقبل الله منا ومنكمഎന്നോ *തുല്യമായ മറ്റു വാചകങ്ങളോ പറയാം*
(ശർവാനി 3/56)
*عِيد مُبَارَك*
എന്നു പറയുന്ന പതിവ് പഴയ കാലത്തു തന്നെ ഉണ്ട് (റദ്ദുൽ മുഹ്താർ(ഹനഫി) 2/169 കാണുക )
✍🏼 9961303786
No comments:
Post a Comment