Friday, April 4, 2025

പെരുന്നാൾ ദിവസം വലിയ രണ്ടു ഗിഫ്റ്റുകൾ* 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 1️⃣👇🏻👇🏻👇🏻👇🏻👇🏻 *سُبْحَانَ الّلهِ وَبِحَمْدِهِ*

 



*പെരുന്നാൾ ദിവസം വലിയ രണ്ടു ഗിഫ്റ്റുകൾ* 

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼


1️⃣👇🏻👇🏻👇🏻👇🏻👇🏻


 *سُبْحَانَ الّلهِ وَبِحَمْدِهِ* 

 *എന്ന ദിക്ർ പെരുന്നാൾ ദിവസം ആരെങ്കിലും 300 തവണ ചൊല്ലി അതിനെ മുസ് ലിമീങ്ങളിൽ നിന്ന് മരണപ്പെട്ടവർക്ക് വേണ്ടി ഹദ് യ ചെയ്താൽ ഓരോ* *ഖബ്റിലും 1000 പ്രകാശകിരണങ്ങൾ എത്തുന്നതാണ്* .


 *അവൻ്റെ മരണശേഷം 1000 പ്രകാശങ്ങൾ അവൻ്റെ ഖബ്റിലേക്കും അല്ലാഹു എത്തിക്കുന്നതാണ്* 

(ദഖാഇറുൽ ഇഖ് വാൻ: പേജ്: 62 )



 *عن النبي صلي الله عليه وسلم من قال سبحان الله وبحمده يوم العيد ثلاث مائة مرة واهديها لأموات المسلمين دخل في كل قبر الف نور ويجعل الله في قبره إذا مات الف نور*

(نزهة المجالس ومنتخب النفائس ١/١٧٥)

(ذخائر الإخوان ص٦٢)




2️⃣👇🏻👇🏻👇🏻👇🏻👇🏻


*لَاإِلٰهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَيٌّ لَا يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَی كُلِّ شَيْءٍ قَدِيرٌ* .

പെരുന്നാൾ ദിവസം നിസ്കാരത്തിന് മുമ്പായി ഈ ദിക്ർ 400 തവണ ആരെങ്കിലും ചൊല്ലിയാൽ 400 സ്വർഗീയ വനിതകളെ അവന് അല്ലാഹു നൽകുകയും, 400 അടിമകളെ മോചിപ്പിച്ച പ്രതിഫലം അല്ലാഹു നൽകുകയും വലിയ പട്ടണങ്ങളെ അവന് വേണ്ടി അന്ത്യദിനം വരെ നിർമിക്കാനും മരങ്ങളെ നട്ടുപിടിപ്പിക്കാനും പ്രത്യേക മലക്കുകളെ അല്ലാഹു നിയോഗിക്കുകയും ചെയ്യുന്നതാണ്

( നുസ്ഹതുൽ മജാലിസ്: 1/175)

(ദഖാഇറുൽ ഇഖ് വാൻ: പേജ്: 62 )



ﻭﻗﺎﻝ ﺃﻧﺲ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﻦ ﻗﺎﻝ ﻓﻲ ﻛﻞ ﻭاﺣﺪ ﻣﻦ اﻟﻌﻴﺪﻳﻦ ﻻ اﻟﻪ ﺇﻻ اﻟﻠﻪ ﻭﺣﺪﻩ ﻻ ﺷﺮﻳﻚ ﻟﻪ ﻟﻪ اﻟﻤﻠﻚ ﻭﻟﻪ اﻟﺤﻤﺪ ﻳﺤﻴﻲ ﻭﻳﻤﻴﺖ ﻭﻫﻮ ﺣﻲ ﻻ ﻳﻤﻮﺕ ﺑﻴﺪﻩ اﻟﺨﻴﺮ ﻭﻫﻮ ﻋﻠﻰ ﻛﻞ ﺷﻲء ﻗﺪﻳﺮ، ﺃﺭﺑﻌﻤﺎﺋﺔ ﻣﺮﺓ ﻗﺒﻞ ﺻﻼﺓ اﻟﻌﻴﺪ ﺯﻭﺟﻪ اﻟﻠﻪ ﺃﺭﺑﻌﻤﺎﺋﺔ ﺣﻮﺭاء ﻭﻛﺄﻧﻤﺎ ﺃﻋﺘﻖ ﺃﺭﺑﻌﻤﺎﺋﺔ ﺭﻗﺒﺔ ﻭﻛﻞ اﻟﻠﻪ ﺑﻪ ﻣﻼﺋﻜﺔ ﻳﺒﻨﻮﻥ ﻟﻪ اﻟﻤﺪاﺋﻦ ﻭﻳﻐﺮﺳﻮﻥ ﻟﻪ اﻷﺷﺠﺎﺭ ﻳﻮﻡ اﻟﻘﻴﺎﻣﺔ، ﻗﺎﻝ اﻟﺰﻫﺮﻱ ﻣﺎ ﺗﺮﻛﺘﻬﺎ ﻣﻨﺬ ﺳﻤﻌﺘﻬﺎ ﻣﻦ ﺃﻧﺲﻭﻗﺎﻝ ﺃﻧﺲ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻣﺎ ﺗﺮﻛﺘﻬﺎ ﻣﻨﺬ ﺳﻤﻌﺘﻬﺎ ﻣﻦ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ

(نزهة المجالس ومنتخب النفائس ١/١٧٥)

(ذخائر الإخوان ص٦٢)


➖➖➖➖➖➖➖➖➖➖

 *_എല്ലാവർക്കും ഷെയർ ചെയ്യുക_* 

' _നമ്മുടെ ഷെയർ കാരണം ഇന്നത്തെ ദിവസം ആരെങ്കിലും ഇതു ചൊല്ലിയാൽ അതിൻ്റെ പ്രതിഫലം നമുക്കും ലഭിക്കും_ 


 *സ്നേഹത്തോടെ ഒരായിരം ചെറിയ പെരുന്നാളാശംസകൾ* 


 

പെരുന്നാൾ കുളി,*

  *പെരുന്നാൾ നിസ്കാരം; അറിഞ്ഞിരിക്കേണ്ട പ്രധാന മസ്അലകൾ* 

(ഭാഗം: ഒമ്പത്)

🤝🤝🤝🤝🤝🤝🤝🤝🤝🤝🤝



 


*പെരുന്നാൾ കുളി,* 

🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️


4️⃣1️⃣ *പെരുന്നാൾ ദിവസം കുളിക്കൽ എല്ലാവർക്കും* (പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കുന്നവർക്കും പങ്കെടുക്കാത്തവർക്കും) *സുന്നത്താണ്* 

(തുഹ്ഫ, ശർവാനി സഹിതം: 3/47)


 *ويندب الغسل أي لعيد فطر وأضحی...وظاهر إطلاقه أنه لا فرق بين من يحضر* *الصلاة وبين غيره وهو كذلك لأنه يوم* *زينة* 

(تحفة مع حاشية الشرواني ٣/٤٧)



 4️⃣2️⃣ *പെരുന്നാൾ* 

 *കുളിയുടെ സമയം* 

 *പെരുന്നാൾ  രാത്രിയുടെ പകുതിമുതൽ ആരംഭിക്കുമെങ്കിലും ഫജ്റിനു ശേഷമായിരിക്കൽ പ്രത്യേകം സുന്നത്തുണ്ട്* 

(തുഹ്ഫ, ശർവാനി സഹിതം, 3/47)


 *ويدخل وقته بنصف الليل أي ولكن المستحب فعله بعد الفجر* 

(تحفة مع حاشية الشرواني٣/٤٧)




 4️⃣3️⃣ *വകതിരിവാകാത്ത കുട്ടിയുടെ രക്ഷിതാവ് കുട്ടിയെ കുളിപ്പിക്കൽ സുന്നത്തുണ്ട്* 

( ഹാശിയതുൽ ബുജൈരിമി: 1/427)


 *ويسن غسل العيدين ولو لغير مميز فيغسله وليه* 

(حاشية البجيرمي ١/٤٢٧ )



4️⃣4️⃣     *ആർത്തവകാരിക്കും പ്രസവ രക്തമുള്ളവൾക്കും പെരുന്നാൾ കുളി സുന്നത്തുണ്ട്* 

(ഹാശിയതുൽ ബുജൈരിമീ:1/427)


 *ويسن غسل العيدين للحائض والنفساء لما فيه من معنی النظافة والزينة* .

(حاشية البجيرمي ١/٤٢٧)




4️⃣5️⃣ 

 *കുളിക്കാൻ സൗകര്യപ്പെടാത്തവർക്ക് തയമ്മം ചെയ്യൽ  സുന്നത്തുണ്ട്* 

(ശർവാനി:3/47)


 *فان لم يتيسر له الغسل تيمم* 

(حاشية الشرواني ٣/٤٧)




4️⃣6️⃣ *ചെറിയ പെരുന്നാളിൻ്റ സുന്നത്ത് കുളി ഞാൻ കുളിക്കുന്നു എന്ന നിയ്യത്ത് കരുതിയാണ് കുളിക്കേണ്ടത്* .

➖➖➖➖➖➖➖➖➖➖➖

ചെറിയ പെരുന്നാളും തക്ബീറും*

 *ചെറിയ പെരുന്നാളും തക്ബീറും*

➖➖➖➖➖➖➖➖➖➖➖


 *ചോദ്യം:* 2️⃣1️⃣8️⃣2️⃣

ചെറിയ പെരുന്നാളിന് തക്ബീറുകൾ ചൊല്ലേണ്ടത് നിസ്കാരം കഴിഞ്ഞ ഉടനയാണോ അതോ ദിക്റുകൾക്ക് ശേഷമോ?


 *ഉത്തരം:* 

 *ചെറിയ പെരുന്നാളിന്ന് മുഖയ്യദായ തക്ബീറുകൾ ഇല്ല .* *മുത് ലഖ് / മുർസൽ മാത്രമാണുള്ളത് . ഈ തക്ബീറുകൾ അഥവാ മുർസൽ ആയ* *തക്ബീറുകൾ നിസ്കാര ശേഷമുള്ള ദിക്റുകൾക്ക് ശേഷമാണ് കൊണ്ട് വരേണ്ടത്.*

 (ശർവാനി 3 / 52 ) 


 *ولا يسن ليلة الفطر عقب الصلوات في الأصح* 

 *اي من حيث كونه مقيدا بالصلاة* *...وعليه فيقدم أذكار الصلاة عليه* 

(تحفة مع حاشية الشرواني ٣/٥٢)

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

തറാവീഹിൻ്റെ ഓരോ ഈരണ്ടു റക്അത്തുകൾക്കിടയിലും സ്വലാത്തോ.!*

 *തറാവീഹിൻ്റെ ഓരോ ഈരണ്ടു റക്അത്തുകൾക്കിടയിലും സ്വലാത്തോ.!*


*ചോദ്യം:* തറാവീഹ്‌ നമസ്‌കാരത്തിൽ ചില സ്ഥലങ്ങളിൽ എല്ലാ ഈരണ്ട്‌ റക്‌അത്തുകൾക്കിടയിലും സ്വലാത്ത്‌ ചൊല്ലുന്ന പതിവുണ്ട്‌. ഇതിനു വല്ല അടിസ്ഥാനവുമുണ്ടോ.


*ഉത്തരം:* നമസ്‌കാരത്തിൽ നിന്ന് സലാം വീട്ടിയ ഉടൻ 'ദുആ' സുന്നത്താണ്‌. ദുആക്ക്‌ മുമ്പ്‌ നബി(സ്വ)യുടെ മേൽ സ്വലാത്തു ചൊല്ലൽ സുന്നത്താണെന്നത്‌ പണ്ഡിതന്മാർ ഏകോപിച്ച്‌ അഭിപ്രായപ്പെട്ടതുമത്രെ. ഇതു തറാവീഹിന്റെ എല്ലാ ഈരണ്ടു റക്‌അത്തുകൾക്കിടയിലും നബി(സ്വ)യുടെ മേൽ സ്വലാത്തു ചൊല്ലുന്നതിനുള്ള അടിസ്ഥാനമാണെന്ന് ഫതാവൽ കുബ്‌റായിൽ പ്രസ്താവിച്ചിട്ടുണ്ട്‌. പക്ഷെ, ആ സമയത്ത്‌ അതു പ്രത്യേക നിലയിൽ സുന്നത്താണെന്ന ധാരണയോടെ ചൊല്ലൽ ബിദ്‌അത്താണ്‌. ഫതാവഃ 1–186 നോക്കുക.


`[താജുൽ ഉലമാ ഖുദ്‌വതുൽ മുഹഖ്ഖിഖീൻ ശൈഖുനാ സ്വദഖതുള്ള മൗലവി(റ)യുടെ ഫത്‌വാകളിൽ നിന്നും]`

നോമ്പുകാർക്ക്‌ കളിയും വിനോദവും*

 *നോമ്പുകാർക്ക്‌ കളിയും വിനോദവും*


*ചോദ്യം:* നോമ്പുകാർ നേരമ്പോക്കിനു വേണ്ടി അനുവദനീയമായ കളി, ഗാനം കേൾക്കൽ, നോവലുകളും കഥകളും വായിക്കൽ തുടങ്ങിയ കാര്യങ്ങളിലേർപ്പെടുന്നതിനു വിരോധമുണ്ടോ.? അതിന്റെ ശർഇയ്യായ വിധിയെന്ത്‌.?


*ഉത്തരം:* അനുവദനീയമായ അത്തരം സുഖാസ്വാദനങ്ങളെല്ലാം നോമ്പുകാരൻ ഒഴിവാക്കുകയാണു വേണ്ടത്‌. അതാണു സുന്നത്ത്‌. അത്തരം വിനോദങ്ങളിലേർപ്പെടുന്നതിന്റെ വിധി കറാഹത്തും.(ശർഹു ബാഫള്‌ൽ 2–186)

അത്താഴം കഴിക്കണോ.?*

 *ആവശ്യമില്ലാത്തവരും അത്താഴം കഴിക്കണോ.?*


*ചോദ്യം:* അത്താഴമൊന്നും കഴിക്കാതെ ഒരാൾക്കു നോമ്പനുഷ്ടിക്കാൻ പ്രയാസമില്ലെങ്കിൽ അങ്ങനെ ചെയ്തുകൂടേ.? ആവശ്യമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം അത്താഴം പുണ്യമാണോ.?


*ഉത്തരം:* അതെ, പുണ്യമാണ്‌. "ഒരിറക്കു വെള്ളം കൊണ്ടാണെങ്കിലും നിങ്ങൾ അത്താഴം കഴിക്കുവീൻ" എന്നു നബി(സ്വ) തങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്‌. ഇതു നോമ്പിനു ശക്തി പകരാൻ ഉപകരിക്കുന്നതു കൊണ്ടല്ലെന്നതു വ്യക്തമാണല്ലോ. അത്താഴം പതിവില്ലാത്ത വേദക്കാർക്കു വിപരീതം ചെയ്യുക എന്ന നേട്ടവും അത്താഴം കഴിക്കലിലുണ്ട്‌. അതിനാൽ നോമ്പിനു ശക്തികിട്ടാൻ ആവശ്യമുള്ളവർക്കും അല്ലാത്തവർക്കും അത്താഴം സുന്നത്താണ്‌.(തുഹ്ഫഃ 3–423)

തസ്ബീഹു നമസ്കാരത്തിൻ്റെ രൂപം*

 *തസ്ബീഹു നമസ്കാരത്തിൻ്റെ രൂപം* 


    ജമാഅത്തു സുന്നത്തില്ലാത്ത നമസ്ക്കാരത്തിൽപ്പെട്ടതാണു തസ്ബീഹു നമസ്ക്കാരം. അതു നാലു റക്അത്താണ്. രണ്ടാം റക്അത്തിൽ സലാം ചൊല്ലിക്കൊണ്ടും സലാം ചൊല്ലാതെ നാലു റക്അത്തു ചേർത്തുകൊണ്ടും അതു നമസ്ക്കരിക്കാവുന്നതാണ്. രാത്രിയാണു നമസ്കരിക്കുന്നതെങ്കിൽ രണ്ടാം റക്അത്തിൽ സലാം ചൊല്ലി മുറിച്ചു നമസ്ക്കരിക്കുകയാണുത്തമം. തസ്ബീഹു നമസ്കാരത്തിന് പ്രത്യേക സമയമില്ല. ദിനംപ്രതി അതു നിർവ്വഹിക്കാവുന്നതാണ്. ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു തവണ. അതുമില്ലെങ്കിൽ മാസത്തിൽ. അതുമില്ലെങ്കിൽ വർഷത്തിൽ. അതുമില്ലെങ്കിൽ വയസ്സിൽ ഒരു തവണയെങ്കിലും നമസ്കരിക്കേണ്ടതാണ്.


   ഓരോ റക്അത്തിലും 75 തസ്ബീഹു വീതം നാലു റക്‌അത്തിലും കൂടി 300 തസ്ബീഹ് അതിൽ പൂർത്തിയാക്കേണ്ടതാണ്. തസ്ബീഹിന്റെ വാക്യം ഇപ്രകാരമാണ്:-


سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلٰهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ


   നിർത്തത്തിൽ പതിനഞ്ചും. റുകൂഇൽ പത്തും. ഇഅ്‌തിദാലിൽ പത്തും. ആദ്യത്തെ സുജൂദിൽ പത്തും. ഇടയിലെ ഇരുത്തത്തിൽ പത്തും, രണ്ടാം സുജൂദിൽ പത്തും. രണ്ടാം സുജൂദിൽ നിന്ന് ഉയർന്ന ഉടനെ ഇരുന്ന് പത്തും. ഇങ്ങനെയാണു മേൽപറഞ്ഞ എണ്ണം തസ്ബീഹു ചൊല്ലേണ്ടത്. അത്തഹിയ്യാത്തിന്റെ ഇരുത്തത്തിൽ ആദ്യം തസ്‌ബീഹും പിന്നെ അത്തഹിയ്യാത്തും കൊണ്ടുവരേണ്ടതാണ്. ബാക്കി സ്ഥാനങ്ങളിലെല്ലാം അതാത് സ്ഥാനങ്ങളിൽ കൊണ്ടുവരാനുള്ളവയുടെ ശേഷമാണു തസ്ബീഹ് ചൊല്ലേണ്ടത്. ഇപ്രകാരം നാലു റക്അത്തിലും കൊണ്ടുവരേണ്ടതാണ്. ഏതെങ്കിലും ഒരു സ്ഥാനത്തെ തസ്‌ബീഹ് ഒഴിഞ്ഞുപോയാൽ ആ തസ്ബീഹുംകൂടി ശേഷമുള്ള സ്ഥാനത്തു കൊണ്ടുവരേണ്ടതാ ണ്. പക്ഷേ, റുകൂഇലേത് ഇഅ്‌തിദാലിലും ഒന്നാം സുജൂദിലേത് ഇടയിലെ ഇരുത്തത്തിലും പരിഹരിക്കപ്പെടരുത്. അതു രണ്ടും യഥാക്രമം ഒന്നാം സുജൂദിലും രണ്ടാം സുജൂദിലുമാണു പരിഹരിക്കപ്പെടേണ്ടത്. ഇഅ്തിദാലും ഇടയിലെ ഇരുത്തവും ചുരുങ്ങിയ ഫർളുകളായതിനാൽ അതു രണ്ടും അതാതിലെ ദിക്റുകളേക്കാൾ കൂടുതൽ നീട്ടിക്കൂടാത്തതാണ്. ഫാതിഹഃക്കു ശേഷം ഓതുവാൻ പറയപ്പെട്ട സൂറത്തുകൾ അൽഹാക്കും, വൽഅസ്വ്‌രി, കാഫിറൂന, ഇഖ്ലാസ്വ് ഇവകളാണ്.


`[ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി (ഖു:സി) അവർകളുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 101, 102]`

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വള...