*പെരുന്നാൾ നിസ്കാരം; അറിഞ്ഞിരിക്കേണ്ട പ്രധാന മസ്അലകൾ*
(ഭാഗം: ഒമ്പത്)
🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
*പെരുന്നാൾ കുളി,*
🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️
4️⃣1️⃣ *പെരുന്നാൾ ദിവസം കുളിക്കൽ എല്ലാവർക്കും* (പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കുന്നവർക്കും പങ്കെടുക്കാത്തവർക്കും) *സുന്നത്താണ്*
(തുഹ്ഫ, ശർവാനി സഹിതം: 3/47)
*ويندب الغسل أي لعيد فطر وأضحی...وظاهر إطلاقه أنه لا فرق بين من يحضر* *الصلاة وبين غيره وهو كذلك لأنه يوم* *زينة*
(تحفة مع حاشية الشرواني ٣/٤٧)
4️⃣2️⃣ *പെരുന്നാൾ*
*കുളിയുടെ സമയം*
*പെരുന്നാൾ രാത്രിയുടെ പകുതിമുതൽ ആരംഭിക്കുമെങ്കിലും ഫജ്റിനു ശേഷമായിരിക്കൽ പ്രത്യേകം സുന്നത്തുണ്ട്*
(തുഹ്ഫ, ശർവാനി സഹിതം, 3/47)
*ويدخل وقته بنصف الليل أي ولكن المستحب فعله بعد الفجر*
(تحفة مع حاشية الشرواني٣/٤٧)
4️⃣3️⃣ *വകതിരിവാകാത്ത കുട്ടിയുടെ രക്ഷിതാവ് കുട്ടിയെ കുളിപ്പിക്കൽ സുന്നത്തുണ്ട്*
( ഹാശിയതുൽ ബുജൈരിമി: 1/427)
*ويسن غسل العيدين ولو لغير مميز فيغسله وليه*
(حاشية البجيرمي ١/٤٢٧ )
4️⃣4️⃣ *ആർത്തവകാരിക്കും പ്രസവ രക്തമുള്ളവൾക്കും പെരുന്നാൾ കുളി സുന്നത്തുണ്ട്*
(ഹാശിയതുൽ ബുജൈരിമീ:1/427)
*ويسن غسل العيدين للحائض والنفساء لما فيه من معنی النظافة والزينة* .
(حاشية البجيرمي ١/٤٢٧)
4️⃣5️⃣
*കുളിക്കാൻ സൗകര്യപ്പെടാത്തവർക്ക് തയമ്മം ചെയ്യൽ സുന്നത്തുണ്ട്*
(ശർവാനി:3/47)
*فان لم يتيسر له الغسل تيمم*
(حاشية الشرواني ٣/٤٧)
4️⃣6️⃣ *ചെറിയ പെരുന്നാളിൻ്റ സുന്നത്ത് കുളി ഞാൻ കുളിക്കുന്നു എന്ന നിയ്യത്ത് കരുതിയാണ് കുളിക്കേണ്ടത്* .
➖➖➖➖➖➖➖➖➖➖➖
No comments:
Post a Comment