Saturday, March 15, 2025

തിരു നബി ഭാര്യയെ സംശയിച്ചോ?*

 *തിരു നബി ഭാര്യയെ സംശയിച്ചോ?*


*വിമർശകർക്ക് മറുപടി*


ഭാര്യയെ സംശയിച്ചു ഭാര്യയുടെ അരികിൽ ഒരാൾ വരുന്നുണ്ടന്ന സംശയത്തിന്റെ പേരിൽ തിരുനബി ഒരാളെ വധിക്കാൻ അലി റ യെ വിടുകയും അയാൾ ലംഗം മുറിഞ്ഞവനാണന്ന് അറിഞ്ഞപ്പോൾ വെറുതെ വിടുകയും ചെയ്ത സംഭവത്തിൽ പ്രവാചകൻ ഭാര്യയെ തെറ്റിദ്ധരിച്ചത് ശരിയാണോ ?


മറുപടി -


ഭാര്യയുടെ അരികിൽ സംസാരിക്കാൻ വേണ്ടി വിലക്ക് വന്നതിന് ശേഷം  പിതൃവ്യപുത്രൻ വന്നപ്പോൾ ചില കപടൻമാർ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ആരോപണങ്ങൾ പറഞ്ഞു പരത്തിയപ്പോൾ വരുന്നയാൾ ലിംഗം  മുറിക്കപ്പെട്ടവൻ ആണെന്നും ഇത്തരം ആവശ്യങ്ങൾ ഒന്നും അയാൾക്ക് ഇല്ല എന്ന് ബോധ്യപ്പെടുത്തൽ ആവശ്യമായി വന്നപ്പോൾ

തിന്മ ചെയ്യാൻ സാധ്യതയില്ലാത്തവൻ ആണെങ്കിൽ പോലും ഇനിമുതൽ ഇങ്ങനെ വരൽ ഇല്ലെന്ന് കരാർ ലംഘനം നടത്തിയതിന്റെ പേരിൽ അയാളെ ശിക്ഷിക്കാനും

ഭയപ്പെടുത്താനും അയാൾ ലിംഗം ഖേദിക്കപ്പെട്ടവൻ ആണെന്ന് തൻറെ

 അനുയായികളെ ബോധ്യപ്പെടുത്താനും

അലിയാരെ പറഞ്ഞയക്കുകയായിരുന്നു.

ഒരിക്കലും ഭാര്യയെ നബി തങ്ങൾ തെറ്റിദ്ധരിച്ചതല്ല. ഭാര്യയെ തെറ്റിദ്ധരിച്ചു എന്ന് ഹദീസിൽ ഇല്ല തന്നെ ഉണ്ട് എന്ന പ്രചരണം പച്ചക്കളമാണ് അനുയായികൾക്ക് കാര്യം മനസ്സിലാക്കി കൊടുക്കൽ മാത്രമായിരുന്നു ലക്ഷ്യം വരില്ലെന്ന് കരാർ ലംഘനം നടത്തി വീണ്ടും വരുന്നയാളെ തടയുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശം ഇത് പണ്ഡിതന്മാർ നൂറ്റാണ്ടുകൾക്ക് മുമ്പ് വിവരിച്ചിട്ടുണ്ട്.


പ്രശസ്ത പണ്ഡിതൻ ഇമാം സ്വാലിഹി സുബുലുൽ ഹുദയിൽ പറയുന്നു.

ഇമാം ഹളറമി റ പറഞ്ഞു.


വ്യഭിചാരത്തിന് സാക്ഷികളോ മൊഴി പറയലോ ഇല്ലാതെ തിരുനബി കൊല്ലാൻ വേണ്ടി കൽപ്പിച്ചു എന്ന് ഭാവിക്കാൻ സാധ്യമല്ല.നേരിട്ട്  അയാളെ കണ്ടുകൊണ്ടു തന്നെ പാപം ചെയ്തിട്ടില്ല എന്ന് അനുയായികളെ അറിയിച്ചു കൊടുക്കലായിരുന്നു ലക്ഷ്യം. അങ്ങനെയാണ് അലിയാരെയും കൂടെയുള്ളവരെയും അയാളുടെ അരികിലേക്ക് പറഞ്ഞയച്ചത്.അപ്പോൾ അയാൾ ലിംഗം ചോദിക്കപ്പെട്ട ആളാണെന്ന് അവർ മനസ്സിലാക്കി.

അപ്പോൾ അയാളെ കൊല്ലാൻ അവർക്ക് സാധിച്ചില്ല. അതായിരുന്നു തിരുനബിയുടെ ലക്ഷ്യം.കുട്ടിയുടെ കാര്യത്തിൽ തർക്കിച്ച രണ്ട് സ്ത്രീയോട് കുട്ടിയെ പാതിയാക്കാൻ വേണ്ടി  കത്തി കൊണ്ടുവരാൻ സുലൈമാൻ നബി പറഞ്ഞപ്പോൾ  ആരാണ് കുട്ടിയുടെ ഉമ്മ എന്ന് വ്യക്തമായത് പോലെയാണ് ഈ സംഭവവും

അല്ലാതെ അവിടുത്തെ ഭാര്യയെ തിരു നബി തെറ്റിദ്ധരിച്ചതല്ല.


ചുരുക്കത്തിൽ ലിംഗം ചേദിക്കപ്പെട്ടയാളാണെങ്കിൽ വരെ തിരുനബിയുടെ ഭാര്യയുടെ അരികിലേക്ക്  സംസാരിക്കാൻ വരുന്നതും 

നിർത്തലാക്കാൻ വേണ്ടി തിരുനബി ആയാളുമായി കരാർ ചെയ്യുകയും ആ കരാർ ലംഘനം നടത്തി ക്കൊണ്ടു വീണ്ടുംവരുന്നത് തടയാനും അതിൻറെ പേരിൽ അയാളെ ഭയപ്പെടുത്താനും അയാൾ തിന്മ ചെയ്യുന്ന ആളല്ല അതിനയാൾ അസാധ്യമായവനാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തലും ആയിരുന്നു ഇങ്ങനെ പറഞ്ഞയച്ചതിന്റെ ലക്ഷ്യം

ഇമാം ത്വിബ്രി റ യെ പോലുള്ള പണ്ഡിതൻമാർ ഇത് വിവരിച്ചിട്ടുണ്ട്.


Aslam Kamil Saquafi parappanangadi



هناك شبهة يرددها كثيرا النصارى، فأرجو من فضيلتكم التفصيل في الرد عليها ليطمئن قلبي: وهي أمر رسول الله صلى الله عليه وسلم عليا أن يقتل رجلا كان يتهم بأم ولده دون أن يتبين رسول الله صلى الله عليه وسلم من الأمر، فذهب علي ـ رضي الله عنه ـ لينفذ ما قاله رسول الله صلى الله عليه وسلم في قتل هذا الرجل المظلوم البريء، فهل رسول الله صلى الله عليه وسلم أمر بقتله حقا كما هو واضح في الحديث؟ أم هو ـ كما قال بعض العلماء ـ تخويف فقط كما حدث في قصة عثمان، وإن كان كذلك فأين الدليل على أنه كان تخويفا فقط؟ لأنه لو كان رسول الله صلى الله عليه وسلم هو من ذهب إلى الرجل ليقتله لقلنا من الممكن أن يقصد من الأمر التخويف فقط ، لكن الحديث يقول إنه قال لعلي اذهب واقتله، ولو أن سترة الرجل لم تقع لكن من الممكن أن يقتل علي الرجل البريء من غير ذنب أليس كذلك؟ وجزاكم الله خيرا.


الإجابــة


الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه، أما بعد:


فإن النبي صلى الله عليه وسلم أمر بقتل هذا الرجل كما في صحيح مسلم عن أنس أن رجلا كان يتهم بأم ولد رسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم لعلي اذهب فاضرب عنقه، فأتاه علي فإذا هو في ركي يتبرد فيها، فقال له علي اخرج، فناوله يده فأخرجه، فإذا هو مجبوب ليس له ذكر، فكف علي عنه، ثم أتى النبي صلى الله عليه وسلم فقال يا رسول الله إنه لمجبوب ما له ذكر، وقد تكلم عليه ابن القيم في الزاد فحمله على التخويف، وشبهه بقول  سليمان للمرأتين اللتين اختصمتا إليه في الولد ائتني بالسكين حتى أشق الولد بينهما  فقال: تأوله بعضهم على أنه لم يرد حقيقة القتل، إنما أراد تخويفه ليزدجر عن مجيئه إليها، قال: وهذا كما قال سليمان للمرأتين اللتين اختصمتا إليه في الولد بالسكين حتى أشق الولد بينهما ولم يرد أن يفعل ذلك، بل قصد استعلام الأمر من القول، ولذلك كان من تراجم الأئمة على هذا الحديث الحاكم يوهم خلاف الحق ليتوصل به إلى معرفة الحق، فأحب رسول الله أن يعرف براءته وبراءة مارية، وعلم أنه إذا عاين السيف كشف عن حقيقة حاله، فجاء كما قدره رسول الله، وأحسن من هذا أن يقال إن النبي صلى الله عليه وسلم أمر عليا ـ رضي الله عنه ـ بقتله تعزيرا لإقدامه على خلوته بأم ولده فلما تبين لعلي حقيقة الحال وأنه بريء من الريبة كف عنه واستغنى عن القتل بتبيين الحال، والتعزير بالقتل ليس بلازم كالحد، بل هو تابع دائر معها وجودا وعدما. انتهى.

 


وقال الإمام ابن تيمية ـ رحمه الله ـ في الصارم المسلول: ثم إن من نكح أزواجه أو سراريه فإن عقوبته القتل جزاء له بما انتهك من حرمته، فالشاتم له أولى، والدليل على ذلك ما روى مسلم في صحيحه عن زهير عن عفان عن حماد عن ثابت عن أنس: أن رجلا كان يتهم بأم ولد النبي فقال رسول الله صلى الله عليه وسلم لعلي اذهب فاضرب عنقه فأتاه علي فإذا هو ركي يتبرد فقال له علي اخرج فناوله يده فأخرجه فإذا هو مجبوب ليس له ذكر فكف علي ثم أتى النبي فقال يارسول الله إنه لمجبوب ماله ذكر ـ فهذا الرجل أمر النبي رسول الله صلى الله عليه وسلم بضرب عنقه لما قد استحل من حرمته ولم يأمر بإقامة حد الزنى، لأن حد الزنى ليس هو ضرب الرقبة، بل إن كان محصنا رجم وإن كان غير محصن جلد ولا يقام عليه الحد إلا بأربعة شهداء أو بالاقرار المعتبر، فلما أمر النبي رسول الله صلى الله عليه وسلم بضرب عنقه من غير تفصيل بين أن يكون محصنا أو غير محصن علم أن قتله لما انتهكه من حرمته. اهـ.


وقد حمله بعض أهل العلم على أنه كان معاهدا وانتقض عهده بدخوله على مارية أو على أنه كان منافقا ومستحقا للقتل بطريق آخر أو على أنه كان بريئا فأراد صلى الله عليه وسلم  إظهار براءته،  ففي شرح النووي على صحيح مسلم: ذكر في الباب حديث أنس أن رجلا كان يتهم بأم ولده فأمر عليا ـ رضى الله عنه ـ أن يذهب يضرب عنقه فذهب فوجده يغتسل في ركي وهو البئر فرآه مجبوبا فتركه، قيل لعله كان منافقا ومستحقا للقتل بطريق آخر وجعل هذا محركا لقتله بنفاقه وغيره لا بالزنى وكف عنه علي ـ رضى الله عنه ـ اعتمادا على أن القتل بالزنى وقد علم انتفاء الزنى والله أعلم. انتهى.

وقال الصالحي في سبل الهدى والرشاد: قال الحضيري: إن الحديث قد استشكله جماعة من العلماء، حتى قال ابن جرير: يجوز أن يكون المذكور من أهل العهد، وفي عهده أن لا يدخل على مارية، فقال: ودخل عليها، فأمر رسول الله صلى الله عليه وسلم بقتله لنقض عهده،


 وقال النووي تبعا للقاضي: قيل لعله كان منافقا ومستحقا للقتل بطريق آخر، وجعل هذا محركا لقتله بنفاقه وغيره لا بالزنا، وكف عنه علي اعتمادا على أن القتل بالزنا وقد علم انتفاء الزنا، وفيه نظر أيضا، لأنا نعتبر نفي ظن الزنا من مارية، فإنه لو أمر بقتله بذلك، لأمر بإقامة الحد عليها أيضا، ولم يقع ذلك معاذ الله أن يختلج ذلك في خاطره أو يتفوه به 


وأحسن ما يقال في الجواب عن هذا الحديث، ما أشار إليه أبو محمد بن حزم في الإيصال إلى فهم كتاب الخصال، فانه قال: من ظن أنه صلى الله عليه وسلم أمر بقتله حقيقة بغير بينة ولا إقرار فقد جهل، وإنما كان النبي صلى الله عليه وسلم يعلم أنه بريء مما نسب إليه ورمي به، وأن الذي ينسب إليه كذب، فأراد صلى الله عليه وسلم إظهار الناس على براءته يوقفهم على ذلك مشاهدة، فبعث عليا ومن معه فشاهدوه مجبوبا - أي مقطوع الذكر - فلم يمكنه قتله لبراءته مما نسب إليه، وجعل هذا نظير قصة سليمان في حكمه بين المرأتين المختلفتين في الولد، فطلب السكين ليشقه نصفين إلهاما، ولظهور الحق، وهذا حسن. انتهى كلام الحضيري.


والجدير بالملاحظة أن النبي صلى الله عليه وسلم يأتيه الوحي من السماء، ولا ينطق عن الهوى، وهو معصوم من الكبائر، ولا يقر على الخطأ، وبالتالي فلا يقاس قوله وفعله على قول أو فعل غيره.


والله أعلم.


Thursday, March 13, 2025

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!*



`4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ`


   മേൽ പറഞ്ഞ സംയോഗം കൊണ്ടല്ലാതെ 'ഇസ്തിംനാഅ്' (മുഷ്ടി മൈഥുനം) പോലത്ത പ്രവർത്തനങ്ങൾ കൊണ്ട് സ്ഖലനമുണ്ടാക്കിയാൽ നോമ്പു മുറിയുന്നതാണ്. അതുപോലെത്തന്നെ വുളൂ മുറിയുന്ന വിധത്തിൽ മറയൊന്നുമില്ലാതെ സ്ത്രീകളെ ചുംബിച്ചതുകൊണ്ടോ തൊട്ടതുകൊണ്ടോ കൂട്ടിപ്പിടിച്ചതുകൊണ്ടോ സ്ഖലനമുണ്ടായാലും നോമ്പു മുറിയുന്നതാണ്. ഇത്തരത്തിലുള്ള യാതൊരു പ്രവർത്തനവുമില്ലാതെ വെറും ആലോചനകൊണ്ടോ അല്ലെങ്കിൽ വികാരവിജംഭിതനായിക്കൊണ്ട് ശരീരത്തിലെ മോഹനഭാഗങ്ങൾ നോക്കി രസിച്ചതുകൊണ്ടോ അതുമല്ലെങ്കിൽ വുളൂ മുറിയാത്ത വിധത്തിൽ മറയുടെ മീതെ ചുംബനസ്പർശനാദികൾ നടത്തിയതുകൊണ്ടോ സ്ഖലനമുണ്ടായാലും സ്വപ്നസ്ഖലനമുണ്ടായാലും നോമ്പു മുറിയുന്നതല്ല.


   വെറും ചുംബനം കൊണ്ട് നോമ്പു മുറിയുകയില്ലെങ്കിലും ചുംബനം കൊണ്ട് വികാരമിളകിമറിയുന്നവർ ഫർളുനോമ്പ് നോറ്റുകൊണ്ട് ചുംബനമർപ്പിക്കൽ കുറ്റകരമാണ്. വികാരമിളകാത്തവരും നോമ്പുള്ള സമയത്ത് അതൊഴിവാക്കലാണു ഏറ്റവും ഉത്തമം. കൊമ്പുവച്ചോ വരിഞ്ഞു കുത്തിയോ മറ്റോ രക്തമെടുത്താൽ നോമ്പു മുറിയുകയില്ലെങ്കിലും അതും നോമ്പുള്ളപ്പോൾ ഒഴിവാക്കലാണു നല്ലത്. നോമ്പ് നോറ്റവർ അതു ചെയ്താൽ കൂടുതൽ ക്ഷീണിക്കുമല്ലോ.


`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 214`

എട്ടുകാലിയെ കൊല്ലാമോ?

 ............................................

*എട്ടുകാലിയെ കൊല്ലാമോ?*

➖➖➖➖➖➖➖➖➖


❓ എട്ടുകാലിയെ കൊല്ലാൻ പാടില്ലന്നൊരു നാട്ടുവർത്തമാനമുണ്ട്. വസ്തുതയെന്ത്?


✅ അടിസ്ഥാന രഹിതമായ നാട്ടുവർത്തമാനമാണത്.

     നബി(സ്വ) പറയുന്നു:العنكبوت شيطان فاقتلوه എട്ടുകാലി പിശാചാണ് , അതു കൊണ്ട് എട്ടുകാലിയെ നിങ്ങൾ കൊല്ലുക (ഫൈളുൽ ഖദീർ )

     അലി (റ) വിൽ നിന്നു സഅലബി(റ) റിപ്പോർട്ട് ചെയ്യുന്നു:طهروا بيوتكم من نسج العنكبوت فان تركه يورث الفقر എട്ടുകാലിയുടെ വലയിൽ നിന്നു നിങ്ങളുടെ ഭവനങ്ങളെ നിങ്ങൾ ശുദ്ധിയാക്കുക. കാരണം ,അവ നീക്കാതിരിക്കൽ ദാരിദ്ര്യത്തെ ഉണ്ടാക്കുന്നതാണ്. *കർമശാസ്ത്രം*

    എട്ടുകാലിയെ കൊല്ലൽ സുന്നത്താണെന്ന് കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. 

    ഇമാം ശൈഖ് സകരിയ്യൽ അൻസാരി (റ) പ്രസ്താവിക്കുന്നു:

ومنه ما يسن قتله كحية وعقرب وكلب عقور وبق وبرغوث وكل موذ 

 '   പാമ്പ് , തേള് ,കടിക്കുന്ന പട്ടി ,അട്ട ,ചെള്ള് ,ബുദ്ധിമുട്ടാക്കുന്ന എല്ലാ ജീവികളും കൊല്ലൽ സുന്നത്തായതിൽ പെട്ടതാണ്.(അസ്നൽ മത്വാലിബ്: 1/514)* 

    ഇമാം ശിഹാബുദ്ദീൻ റംലി (റ) (ഇമാം ഇബ്നു ഹജറി നിൽ ഹൈതമി(റ) വിൻ്റെ ഗുരുനാഥൻ) വിശദീകരിക്കുന്നു:

(قوله وكل موذ) ومنه العناكب لأنها من ذوات السموم كما قاله بعض الأطباء وكثير من العوام يمتنع من قتلها لأنها عششت  في فم الغار على النبي صلى الله عليه وسلم وهذا يلزمه أن لا يذبح الحمام

     ബുദ്ധിമുട്ടാക്കുന്ന ജീവി എന്നതിൽ എട്ടു കാലികൾ ഉൾപ്പെടും. - അതിനെ കൊല്ലൽ സുന്നത്താണ് - കാരണം ,അതു വിശജീവിയാണന്നു ഡൊക്ടർമാർ  വ്യക്തമാക്കിയിട്ടുണ്ട്.

*തിരുത്തപ്പെടേണ്ട ധാരണ*

     പൊതു ജനങ്ങളിൽ കുറേ പേർ എട്ടുകാലിയെ കൊല്ലാൻ സമ്മതിക്കില്ല. അതു ഗുഹാമുഖത്ത് കൂടുകൂട്ടി നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ എന്നാണവർ ന്യായം (?) പറയുന്നത്.ഈ ന്യായപ്രകാരം പ്രാവിനെ അറുക്കാൻ പാടില്ലന്നു വരുമല്ലോ. - പ്രാവും ഗുഹാമുഖത്ത് നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ.എന്നാൽ പ്രാവിനെ അറുത്ത് തിന്നാമല്ലോ. ( ഹാശിയത്തു റംലി :1/514)

   *സംശയ നിവാരണം*   

    നബി(സ്വ) എട്ടുകാലിയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടല്ലോ. ഒരു ഹദീസ് ഇങ്ങനെ:جزى الله العنكبوت عنا فإنها نسجت علي في الغار എട്ടുകാലിക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ. കാരണം ,അതു ഗുഹയിൽ എനിക്ക് വലക്കെട്ടി സംരക്ഷണം നൽകിയിട്ടുണ്ട്.

      ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് മുഹദ്ദിസീങ്ങൾ രേഖപ്പെടുത്തുന്നു:

ذاك في معينة نسجت على باب  الغار

ഗുഹാമുഖത്ത് വലകെട്ടിയ എട്ടുകാലിയെ മാത്രം ഉദ്ദേശിച്ചാണ് നബി(സ്വ) പ്രസ്തുത ഹദീസ് പറഞ്ഞത്. فأما هذا ففي الجنس بأسره എട്ടുകാലിയെ കൊല്ലൽ സുന്നത്തന്നു പഠിപ്പിച്ചത് എട്ടുകാലി വർഗം മുഴുവനത്തിലുമാണ്.( ഫൈളുൽ ഖദീർ )


*മഹാ വൈറസിനെ സൂക്ഷിക്കുക*

   ഫുഖഹാക്കൾ ഒരു വിധി പറഞ്ഞാൽ അതു സ്വീകരിക്കുന്ന രീതിയാണ് അഹ്'ലു സ്സുന്നക്കുള്ളത്. അതിനു ഹദീസുണ്ടോ ഉണ്ടെങ്കിൽ തന്നെ അതു സ്വഹീഹാണോ എന്നൊന്നും മുഖല്ലിദീങ്ങൾ ( മദ്ഹബ് സ്വീകരിച്ച സുന്നികൾ ) നോക്കേണ്ടതില്ല. പക്ഷേ ഇന്നു അത്തരം ശബ്ദങ്ങൾ ഉയർന്നു വരുന്നുണ്ട്. അതു അപകടം പിടിച്ച വൈറസാണ്.

     നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...

~~~~~~~~~~~~~~~~


പുരുഷൻ്റെ ഹജ്ജ്, ഉംറ സ്ത്രീ ചെയ്യൽ*⁉️

 *പുരുഷൻ്റെ ഹജ്ജ്, ഉംറ സ്ത്രീ ചെയ്യൽ*⁉️


❓ മരിച്ചവർക്കു വേണ്ടി ഹജ്ജ്, ഉംറ ചെയ്യുമ്പോൾ പുരുഷൻ്റെ ഹജ്ജ് സ്ത്രീ ചെയ്താൽ മതിയാകുമോ?


✅ മതിയാകും. ഒരാൾ മറ്റൊരാൾക്കു വേണ്ടി ഹജ്ജ് ചെയ്യുമ്പോൾ ലിംഗസമത്വം നിബന്ധനയല്ല.പുരുഷനു വേണ്ടി സ്ത്രീയും സ്ത്രീക്കു വേണ്ടി പുരുഷനും ഹജ്ജ് ചെയ്യാവുന്നതാണ്.[ ഉംറയുടെ വിധിയും ഇതുതന്നെയാണെന്ന് വ്യക്തം ]  

▫️ശർവാനി: 4/28 ▫️

ﻭﻻ ﻳﺸﺘﺮﻁ ﻓﻴﻤﻦ ﻳﺤﺞ ﻋﻦ ﻏﻴﺮﻩ ﻣﺴﺎﻭاﺗﻪ ﻟﻠﻤﺤﺠﻮﺝ ﻋﻨﻪ ﻓﻲ اﻟﺬﻛﻮﺭﺓ ﻭاﻷﻧﻮﺛﺔ ﻓﻴﻜﻔﻲ ﺣﺞ اﻟﻤﺮﺃﺓ ﻋﻦ اﻟﺮﺟﻞ ﻛﻌﻜﺴﻪ [ شرواني : ٤ / ٢٨ ]

കോപ്പി 

~~~~~~~~~~~~~~~~

വുളൂഇലെ ഓരോ അവയവവും പ്രത്യേക പ്രാർത്ഥനകളും*

 *വുളൂഇലെ ഓരോ അവയവവും പ്രത്യേക പ്രാർത്ഥനകളും*


❓വുളൂ ചെയ്യുന്ന വേളയിൽ ഓരോ അവയവം കഴുകുമ്പോളും പ്രത്യേക പ്രാർത്ഥന സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെയാണ് ആ പ്രാർത്ഥനകൾ?


✅ അതേ, ഓരോ അവയവം കഴുകുമ്പോളും പ്രത്യേക പ്രാർത്ഥനകൾ സുന്നത്തുണ്ട്. അതിങ്ങനെ:

രണ്ടു മുൻകൈ കഴുകുമ്പോൾ

*اللهم احفظ يدي عن معاصيك كلها* 


വായിൽ വെള്ളം കൊപ്ലിക്കുമ്പോൾ

*اللهم أعني على ذكرك وشكرك* 


മൂക്കിൽ വെള്ളം കയറ്റി ചീറ്റുമ്പോൾ

*اللهم أرحني رائحة الجنة*

 

മുഖം കഴുകുമ്പോൾ

 *اﻟﻠﻬﻢ ﺑﻴﺾ ﻭﺟﻬﻲ ﻳﻮﻡ ﺗﺒﻴﺾ ﻭﺟﻮﻩ ﻭﺗﺴﻮﺩ ﻭﺟﻮﻩ،*

വലതു കൈ മുട്ടു ഉൾപ്പെടെ കഴുകുമ്പോൾ

 *اﻟﻠﻬﻢ ﺃﻋﻄﻨﻲ ﻛﺘﺎﺑﻲ ﺑﻴﻤﻴﻨﻲ ﻭﺣﺎﺳﺒﻨﻲ ﺣﺴﺎﺑﺎ ﻳﺴﻴﺮا،*

ഇടതു കൈ മുട്ടു ഉൾപ്പെടെ കഴുകുമ്പോൾ

 *اﻟﻠﻬﻢ ﻻ ﺗﻌﻄﻨﻲ ﻛﺘﺎﺑﻲ ﺑﺸﻤﺎﻟﻲ ﻭﻻ ﻣﻦ ﻭﺭاء ﻇﻬﺮﻱ.*


തല തടവുമ്പോൾ

*اﻟﻠﻬﻢ ﺣﺮﻡ ﺷﻌﺮﻱ ﻭﺑﺸﺮﻱ ﻋﻠﻰ اﻟﻨﺎﺭ.*

ഇരുചെവി തടവുമ്പോൾ

*اللهم اجعلني من اللذين يستمعون القول فيتبعون أحسنه* 


ഇരു കാലുകളും കഴുകുമ്പോൾ

 *اﻟﻠﻬﻢ ﺛﺒﺖ ﻗﺪﻣﻲ ﻋﻠﻰ اﻟﺼﺮاﻁ ﻳﻮﻡ ﺗﺰﻝ ﻓﻴﻪ اﻷﻗﺪاﻡ.*

    പ്രസ്തുത ദിക്റുകൾ ചൊല്ലൽ സുന്നത്താണെന്ന് ഇമാം റാഫിഈ (റ) (ശർഹുൽ കബീർ 1/135) ഇമാം അബൂ ഇസ്ഹാഖ ശ്ശീറാസി (റ) (മുഹദ്ദബ്: 1/34) ഇമാം ഗസാലി (റ) (ഇഹ്'യാ: 1/133, വജീസ് പേജ്: 29, ബിദായത്തുൽ ഹിദായ :പേജ്: 79) ഇമാം ശിഹാബുദ്ദീൻ റംലി (റ), ഇമാം മുഹമ്മദ് റംലി (റ) (നിഹായ :1/ 192) ഇമാം ഖത്വീബുശ്ശിർബീനി (മുഗ്'നി: 1/107) (റ), ഇമാം സകരിയ്യൽ അൻസാരി (റ) (അസ്നൽ മത്വാലിബ്: 1/44) ഇമാം ബാജൂരി (റ) ഇമാം കുർദി(റ) (ശർവാനി (1/240) തുടങ്ങി നിരവധി ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്

   ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ വീക്ഷണത്തിൽ പ്രസ്തുത പ്രാർത്ഥനകൾ സുന്നത്തില്ല എന്നാണ് (തുഹ്ഫ: 1/240)

   എന്നാൽ പ്രാർത്ഥിക്കൽ കൊണ്ട് വിരോധമില്ല എന്ന് ഇമാം ഇബ്നു ഹജർ(റ) തന്നെ തൻ്റെ മൻഹജുൽഖവീം (പേജ്: 91) ൽ [ولا بأس بالدعاء عند الأعضاء أي أنه 

مباح لا سنة ]

 പറഞ്ഞിട്ടുണ്ട്.

-------------------------------------

   .....h

വുളൂഇലെ പ്രാർത്ഥനകളും ഇമാം നവവി(റ)വിൻ്റെ പരാമർശവും*

 *വുളൂഇലെ പ്രാർത്ഥനകളും ഇമാം നവവി(റ)വിൻ്റെ പരാമർശവും*


❓ വുളൂഇൽ ഓരോ അവയവം കഴുകുമ്പോളും പ്രത്യേകം പ്രാർത്ഥനകൾ സുന്നത്താണെന്ന് നിരവധി ഇമാമുകൾ വ്യക്തമാക്കിയിട്ടും ഇമാം നവവി(റ) മിൻഹാജിൽ لا أصل له [ അതിനു അടിസ്ഥാനമില്ല ] എന്നു പറഞ്ഞത് എന്തുകൊണ്ട് .

= മിഖ്ദാദ് മുസ്'ലിയാർ ഗൂഡല്ലൂർ


✅ ശൈഖ് സകരിയ്യൽ അൻസ്വാരി (റ) വിവരിക്കുന്നു: അടിസ്ഥാനമില്ല എന്നു പറഞ്ഞത് സ്വഹീഹായ ഹദീസിൽ വന്നിട്ടില്ല എന്ന അർത്ഥത്തിലാണ്. അമൽ ചെയ്യാൻ പറ്റുന്ന നിലയിൽ ഇബ്നു ഹിബ്ബാൻ (റ) വിൻ്റെ താരീഖിലും മറ്റും നിരവധി പരമ്പരയിലൂടെ പ്രസ്തുത പ്രാർത്ഥനകൾ ഹദീസിൽ വന്നിട്ടുണ്ട്.[ അസ്നൽ മത്വാലിബ് 1/44 ]

    ഇമാം ശർവാനി (റ) വിവരിക്കുന്നു: സ്വഹീഹായ പരമ്പരയുള്ള ഹദീസിൽ വന്നിട്ടില്ല എന്ന നിലയ്ക്കാണ് ഇമാം നവവി(റ) അടിസ്ഥാനമില്ല എന്നു പറഞ്ഞത്. എന്നാൽ നിരവധി പരമ്പരയിലൂടെ പ്രസ്തുത പ്രാർത്ഥനകൾ വന്ന ഹദീസ് ഇമാം നവവി(റ)വിൻ്റെ അരികിൽ സ്ഥിരപ്പെടാത്തത് കൊണ്ടോ രചനാ സമയം മനസ്സിൽ ഉദിക്കാത്തത് കൊണ്ടോ ആവാം പ്രസ്തുത പ്രാർത്ഥന സുന്നത്താണ് എന്നത് നിഷേധിച്ചത്. [ ശർവാനി :1/240 ]

    താരീഖ് ഇബ്നു ഹിബ്ബാനിലും മറ്റും വന്ന ഹദീസുകൾ ഇമാം നവവി(റ)വിനും ഇമാം റാഫിഈ (റ) വിനും നഷ്ടപ്പെട്ടു - ലഭിച്ചില്ല - എന്നു ഇമാം ജലാലുദ്ദീൻ മഹല്ലി (റ) كنز الراغبين ൽ (1/ 64 ) വ്യക്തമാക്കിയിട്ടുണ്ട്

[ ഇമാം റാഫിഈ (റ)പ്രസ്തുത പ്രാർത്ഥനകൾ സുന്നത്താണ് എന്നു പറഞ്ഞ ഇമാമാണ്. എന്നാൽ അതു സലഫുസ്സാലിഹീങ്ങളിൽ നിന്നു സ്ഥിരപ്പെട്ടത് എന്ന നിലയ്ക്കാണ് എന്നാണ് അദ്ദേഹം സമർത്ഥിച്ചത് (ശർഹുൽ കബീർ 1/135, മഹല്ലി: 1/64


ﻻ ﺃﺻﻞ ﻟﻪ) ﺃﻱ ﻓﻲ اﻟﺼﺤﺔ، ﻭﺇﻻ ﻓﻘﺪ ﺭﻭﻱ ﻋﻨﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﻦ ﻃﺮﻕ ﺿﻌﻴﻔﺔ ﻓﻲ ﺗﺎﺭﻳﺦ اﺑﻦ ﺣﺒﺎﻥ، ﻭﻏﻴﺮﻩ، ﻭﻣﺜﻠﻪ ﻳﻌﻤﻞ ﺑﻪ ﻓﻲ ﻓﻀﺎﺋﻞ اﻷﻋﻤﺎﻝ ( أسنى المطالب: ١ / ٤٤)


 ﻭﻧﻔﻰ اﻟﻤﺼﻨﻒ ﺃﺻﻠﻪ ﺑﺎﻋﺘﺒﺎﺭ اﻟﺼﺤﺔ ﺃﻣﺎ ﺑﺎﻋﺘﺒﺎﺭ ﻭﺭﻭﺩﻩ ﻣﻦ اﻟﻄﺮﻕ اﻟﻤﺘﻘﺪﻣﺔ ﻓﻠﻌﻠﻪ ﻟﻢ ﻳﺜﺒﺖ ﻋﻨﺪﻩ ﺫﻟﻚ ﺃﻭ ﻟﻢ ﻳﺴﺘﺤﻀﺮﻩ ﺣﻴﻨﺌﺬ ( شرواني : ١ / ٢٤٠)


 ﻓﺎﺗﻬﻤﺎ [ النوويَّ والرافعيَّ ] ﺃﻧﻪ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ  ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﻦ ﻃﺮﻕ ﻓﻲ ﺗﺎﺭﻳﺦ اﺑﻦ ﺣﺒﺎﻥ ﻭﻏﻴﺮﻩ ﻭﺇﻥ ﻛﺎﻧﺖ ﺿﻌﻴﻔﺔ ﻟﻠﻌﻤﻞ ﺑﺎﻟﺤﺪﻳﺚ اﻟﻀﻌﻴﻒ ﻓﻲ ﻓﻀﺎﺋﻞ اﻷﻋﻤﺎﻝ. [ كنز الراغبين: ١ / ٦٤ ]

കോപ്പി 

=====================

h

കല്യാണം മുടക്കൽ നിർബന്ധം / ഹറാം*

 *കല്യാണം മുടക്കൽ നിർബന്ധം / ഹറാം*


❓ ഒരാൾ തൻ്റെ മകളെ വിവാഹാലോചന നടത്തുന്ന വ്യക്തിയെക്കുറിച്ച് അന്വേഷിച്ചാൽ അവനിലുള്ള തെറ്റുകളെ പറഞ്ഞു കൊടുക്കാമോ? അതു അയാൾക്ക് ഇഷ്ടമാവില്ലല്ലോ .അതിനാൽ ഗീബത്താകുമോ?


✅ അവനിലുള്ള ന്യൂനതകളെ സത്യമായ നിലയിൽ പറയൽ നിർബന്ധമാണ് .

അതു തൻ്റെ നിർബന്ധമായ നസ്വീഹത്താണ്.- ഉപദേശമാണ്.  അതു കുറ്റമുള്ള ഗീബത്തല്ല, കുറ്റമില്ലാത്ത, പറയൽ അനുവദനീയമായ ഗീബത്താണ്.(തുഹ്ഫ: 7/212, 213 ) 

     പെണ്ണ് അന്വേഷിക്കുന്നവൻ കള്ള് കുടിയനാണെങ്കിൽ അതു തുറന്നു പറയണം, മയക്കുമരുന്നിന് അടിമയാണെങ്കിൽ അതു പറയണം. ജുമുഅക്ക് വരാത്തവനാണെന്ന് ബോധ്യമുണ്ടെങ്കിൽ അതു പറയണം . പുത്തൻ വാദിയാണെങ്കിൽ അതു പറയണം ... 

  *പ്രത്യേക ശ്രദ്ധയ്ക്ക്*

      ഇനി, ന്യൂനത പറയാതെ തന്നെ കല്യാണം മുടങ്ങുമെങ്കിൽ ആ രീതി സ്വീകരിക്കണം.അതു നിർബന്ധമാണ്. ഉദാ: അവൻ നല്ലവനല്ല. ഇനി ചില ന്യൂനതകൾ പറഞ്ഞാൽ തന്നെ കല്യാണം മുടങ്ങുമെങ്കിൽ അതു മാത്രമേ പറയാവൂ, കൂടുതൽ പറയാൻ പാടില്ല. പറയൽ ഹറാമാണ്.  ( ഇആനത്ത് : 3/311)

  ന്യൂനത പറഞ്ഞാലും ഒരു പ്രയോജനവും ഇല്ല എന്നു അറിയുമെങ്കിൽ പറയരുത് (തുഹ്ഫ: 7/213)

  *രണ്ടു ഹദീസുകൾ*

  ഒന്ന്: അബൂജഹ്'മ് (റ)വിനെക്കുറിച്ച് തിരുനബി(സ്വ)യോട് അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞത് ഇങ്ങനെ: അദ്ദേഹം കൂടുതലായി അടിക്കുന്ന ആളാണ്. 

രണ്ട്: മുആവിയ(റ) വിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞത് ഇങ്ങനെ: അദ്ദേഹം സമ്പത്ത് ഇല്ലാത്ത വ്യക്തിയാണ് (തുഹ്ഫ: 7/ 2 13 ) 

         ഈ പറഞ്ഞ മുആവിയ(റ) അബൂസുഫ്'യാൻ (റ) വിൻ്റെ മകനായ പ്രസിദ്ധനായ മുആവിയ (റ) അല്ല (ശർവാനി: 7/213)

    *കളവു പറഞ്ഞ് കല്യാണം മുടക്കൽ ഹറാമാണ് , വൻ കുറ്റമാണ്*


ﻭﻣﻦ اﺳﺘﺸﻴﺮ ﻓﻲ ﺧﺎﻃﺐ  ﺃﻭ ﻟﻢ ﻳﺴﺘﺸﺮ ﻓﻲ ﺫﻟﻚﺫﻛﺮ) ﻭﺟﻮﺑﺎ .. ﻣﺴﺎﻭﺋﻪ اﻟﺸﺮﻋﻴﺔ ﻭﻛﺬا اﻟﻌﺮﻓﻴﺔ ﻓﻴﻤﺎ ﻳﻈﻬﺮ..

 (ﺑﺼﺪﻕ) ﻟﻴﺤﺬﺭ ﺑﺬﻻ ﻟﻠﻨﺼﻴﺤﺔ اﻟﻮاﺟﺒﺔ ﻭﺻﺢ «ﺃﻧﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - اﺳﺘﺸﻴﺮ ﻓﻲ ﻣﻌﺎﻭﻳﺔ ﻭﺃﺑﻲ ﺟﻬﻢ ﻓﻘﺎﻝ ﺃﻣﺎ ﺃﺑﻮ ﺟﻬﻢ ﻓﻼ ﻳﻀﻊ ﻋﺼﺎﻩ ﻋﻦ ﻋﺎﺗﻘﻪ ﻛﻨﺎﻳﺔ ﻋﻦ ﻛﺜﺮﺓ اﻟﻀﺮﺏ ﻗﻴﻞ ﺃﻭ اﻟﺴﻔﺮ ﻭﺃﻣﺎ ﻣﻌﺎﻭﻳﺔ ﻓﺼﻌﻠﻮﻙ ﻻ ﻣﺎﻝ ﻟﻪ» ﻧﻌﻢ ﺇﻥ ﻋﻠﻢ ﺃﻥ اﻟﺬﻛﺮ ﻻ ﻳﻔﻴﺪ ﺃﻣﺴﻚ ﻛﺎﻟﻤﻀﻄﺮ ﻻ ﻳﺒﺎﺡ ﻟﻪ ﺇﻻ ﻣﺎ اﺿﻄﺮ ﺇﻟﻴﻪ ﻭﻗﺪ ﻳﺆﺧﺬ ﻣﻨﻪ ﺃﻧﻪ ﻳﺠﺐ ﺫﻛﺮ اﻷﺧﻒ ﻓﺎﻷﺧﻒ ﻣﻦ اﻟﻌﻴﻮﺏ ﻭﻫﺬا ﺃﺣﺪ ﺃﻧﻮاﻉ اﻟﻐﻴﺒﺔ اﻟﺠﺎﺋﺰﺓ، ( تحفة: ٧ / ٢١٢ - ٢١٣)


 ﺫﻛﺮ) ﺃﻱ اﻟﻤﺴﺘﺸﺎﺭ.

ﻭﻗﻮﻟﻪ ﻭﺟﻮﺑﺎ: ﻣﺤﻠﻪ ﺇﺫا ﻟﻢ ﻳﻨﺪﻓﻊ ﺇﻻ ﺑﺬﻛﺮ اﻟﻌﻴﻮﺏ، ﻓﺈﻥ اﻧﺪﻓﻊ ﺑﺪﻭﻧﻪ، ﺑﺄﻥ اﻛﺘﻔﻰ ﺑﻘﻮﻟﻪ ﻟﻪ ﻫﻮ ﻻ ﻳﺼﻠﺢ، ﺃﻭ اﺣﺘﻴﺞ ﻟﺬﻛﺮ اﻟﺒﻌﺾ ﺩﻭﻥ اﻟﺒﻌﺾ، ﺣﺮﻡ ﺫﻛﺮ ﺷﺊ ﻣﻨﻬﺎ ﻓﻲ اﻷﻭﻝ ﻭﺷﺊ ﻣﻦ اﻟﺒﻌﺾ اﻵﺧﺮ ﻓﻲ اﻟﺜﺎﻧﻲ. ( إعانة : ٣ / ٣١١) കോപ്പി 

----------------------------------------

h

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...