*കല്യാണം മുടക്കൽ നിർബന്ധം / ഹറാം*
❓ ഒരാൾ തൻ്റെ മകളെ വിവാഹാലോചന നടത്തുന്ന വ്യക്തിയെക്കുറിച്ച് അന്വേഷിച്ചാൽ അവനിലുള്ള തെറ്റുകളെ പറഞ്ഞു കൊടുക്കാമോ? അതു അയാൾക്ക് ഇഷ്ടമാവില്ലല്ലോ .അതിനാൽ ഗീബത്താകുമോ?
✅ അവനിലുള്ള ന്യൂനതകളെ സത്യമായ നിലയിൽ പറയൽ നിർബന്ധമാണ് .
അതു തൻ്റെ നിർബന്ധമായ നസ്വീഹത്താണ്.- ഉപദേശമാണ്. അതു കുറ്റമുള്ള ഗീബത്തല്ല, കുറ്റമില്ലാത്ത, പറയൽ അനുവദനീയമായ ഗീബത്താണ്.(തുഹ്ഫ: 7/212, 213 )
പെണ്ണ് അന്വേഷിക്കുന്നവൻ കള്ള് കുടിയനാണെങ്കിൽ അതു തുറന്നു പറയണം, മയക്കുമരുന്നിന് അടിമയാണെങ്കിൽ അതു പറയണം. ജുമുഅക്ക് വരാത്തവനാണെന്ന് ബോധ്യമുണ്ടെങ്കിൽ അതു പറയണം . പുത്തൻ വാദിയാണെങ്കിൽ അതു പറയണം ...
*പ്രത്യേക ശ്രദ്ധയ്ക്ക്*
ഇനി, ന്യൂനത പറയാതെ തന്നെ കല്യാണം മുടങ്ങുമെങ്കിൽ ആ രീതി സ്വീകരിക്കണം.അതു നിർബന്ധമാണ്. ഉദാ: അവൻ നല്ലവനല്ല. ഇനി ചില ന്യൂനതകൾ പറഞ്ഞാൽ തന്നെ കല്യാണം മുടങ്ങുമെങ്കിൽ അതു മാത്രമേ പറയാവൂ, കൂടുതൽ പറയാൻ പാടില്ല. പറയൽ ഹറാമാണ്. ( ഇആനത്ത് : 3/311)
ന്യൂനത പറഞ്ഞാലും ഒരു പ്രയോജനവും ഇല്ല എന്നു അറിയുമെങ്കിൽ പറയരുത് (തുഹ്ഫ: 7/213)
*രണ്ടു ഹദീസുകൾ*
ഒന്ന്: അബൂജഹ്'മ് (റ)വിനെക്കുറിച്ച് തിരുനബി(സ്വ)യോട് അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞത് ഇങ്ങനെ: അദ്ദേഹം കൂടുതലായി അടിക്കുന്ന ആളാണ്.
രണ്ട്: മുആവിയ(റ) വിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞത് ഇങ്ങനെ: അദ്ദേഹം സമ്പത്ത് ഇല്ലാത്ത വ്യക്തിയാണ് (തുഹ്ഫ: 7/ 2 13 )
ഈ പറഞ്ഞ മുആവിയ(റ) അബൂസുഫ്'യാൻ (റ) വിൻ്റെ മകനായ പ്രസിദ്ധനായ മുആവിയ (റ) അല്ല (ശർവാനി: 7/213)
*കളവു പറഞ്ഞ് കല്യാണം മുടക്കൽ ഹറാമാണ് , വൻ കുറ്റമാണ്*
ﻭﻣﻦ اﺳﺘﺸﻴﺮ ﻓﻲ ﺧﺎﻃﺐ ﺃﻭ ﻟﻢ ﻳﺴﺘﺸﺮ ﻓﻲ ﺫﻟﻚﺫﻛﺮ) ﻭﺟﻮﺑﺎ .. ﻣﺴﺎﻭﺋﻪ اﻟﺸﺮﻋﻴﺔ ﻭﻛﺬا اﻟﻌﺮﻓﻴﺔ ﻓﻴﻤﺎ ﻳﻈﻬﺮ..
(ﺑﺼﺪﻕ) ﻟﻴﺤﺬﺭ ﺑﺬﻻ ﻟﻠﻨﺼﻴﺤﺔ اﻟﻮاﺟﺒﺔ ﻭﺻﺢ «ﺃﻧﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - اﺳﺘﺸﻴﺮ ﻓﻲ ﻣﻌﺎﻭﻳﺔ ﻭﺃﺑﻲ ﺟﻬﻢ ﻓﻘﺎﻝ ﺃﻣﺎ ﺃﺑﻮ ﺟﻬﻢ ﻓﻼ ﻳﻀﻊ ﻋﺼﺎﻩ ﻋﻦ ﻋﺎﺗﻘﻪ ﻛﻨﺎﻳﺔ ﻋﻦ ﻛﺜﺮﺓ اﻟﻀﺮﺏ ﻗﻴﻞ ﺃﻭ اﻟﺴﻔﺮ ﻭﺃﻣﺎ ﻣﻌﺎﻭﻳﺔ ﻓﺼﻌﻠﻮﻙ ﻻ ﻣﺎﻝ ﻟﻪ» ﻧﻌﻢ ﺇﻥ ﻋﻠﻢ ﺃﻥ اﻟﺬﻛﺮ ﻻ ﻳﻔﻴﺪ ﺃﻣﺴﻚ ﻛﺎﻟﻤﻀﻄﺮ ﻻ ﻳﺒﺎﺡ ﻟﻪ ﺇﻻ ﻣﺎ اﺿﻄﺮ ﺇﻟﻴﻪ ﻭﻗﺪ ﻳﺆﺧﺬ ﻣﻨﻪ ﺃﻧﻪ ﻳﺠﺐ ﺫﻛﺮ اﻷﺧﻒ ﻓﺎﻷﺧﻒ ﻣﻦ اﻟﻌﻴﻮﺏ ﻭﻫﺬا ﺃﺣﺪ ﺃﻧﻮاﻉ اﻟﻐﻴﺒﺔ اﻟﺠﺎﺋﺰﺓ، ( تحفة: ٧ / ٢١٢ - ٢١٣)
ﺫﻛﺮ) ﺃﻱ اﻟﻤﺴﺘﺸﺎﺭ.
ﻭﻗﻮﻟﻪ ﻭﺟﻮﺑﺎ: ﻣﺤﻠﻪ ﺇﺫا ﻟﻢ ﻳﻨﺪﻓﻊ ﺇﻻ ﺑﺬﻛﺮ اﻟﻌﻴﻮﺏ، ﻓﺈﻥ اﻧﺪﻓﻊ ﺑﺪﻭﻧﻪ، ﺑﺄﻥ اﻛﺘﻔﻰ ﺑﻘﻮﻟﻪ ﻟﻪ ﻫﻮ ﻻ ﻳﺼﻠﺢ، ﺃﻭ اﺣﺘﻴﺞ ﻟﺬﻛﺮ اﻟﺒﻌﺾ ﺩﻭﻥ اﻟﺒﻌﺾ، ﺣﺮﻡ ﺫﻛﺮ ﺷﺊ ﻣﻨﻬﺎ ﻓﻲ اﻷﻭﻝ ﻭﺷﺊ ﻣﻦ اﻟﺒﻌﺾ اﻵﺧﺮ ﻓﻲ اﻟﺜﺎﻧﻲ. ( إعانة : ٣ / ٣١١) കോപ്പി
----------------------------------------
h
No comments:
Post a Comment