Thursday, March 13, 2025

ഖുനൂത്തിലെ رب اغفر* *❓

 *ഖുനൂത്തിലെ رب اغفر* 

*❓ ഖുനൂതിന്റെ അവസാനത്തിൽ رب اغفر وارحم وأنت خير الراحمين എന്നു പ്രാർത്ഥിക്കൽ സുന്നത്തുണ്ടോ?*


 ✅ ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണത്തിൽ സുന്നത്തില്ല. എന്നാൽ പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിൽ വർദ്ധിപ്പിച്ചാൽ നല്ലതാണെന്നു ഇമാം റൂയാനി *(روياني)* (റ) പ്രസ്താവിച്ചിട്ടുണ്ട് (ബിഗ്‌യ: 47).

    ഖുനൂതിൽ നബി(സ്വ)യുടെ കുടുംബത്തിന്റെയും മേൽ സ്വലാത്ത് ചൊല്ലിയ ശേഷം

 *رب اغفر وارحم وأنت خير الراحمين* 

എന്നു ചൊല്ലൽ നല്ലതാണെന്നു *(حسن)* ഇമാം റൂയാനി(റ)യും മറ്റു പലരും പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞത് ഇമാം സർകശി(റ)വും മറ്റു പലരും അംഗീകരിച്ചിട്ടുമുണ്ടെന്നും ഇമാം ഇബ്നു ഹജർ(റ) ഇംദാദിൽ വിവരിച്ചിട്ടുണ്ട്.

ഹസൻ [ حسن ] എന്നത് സുന്നത്ത് എന്നതിന്റെ പര്യായമാണ് (തുഹ്ഫ: 2/29).

    അപ്പോൾ ഇമാം റൂയാനി(റ)വിനെ തഖ്‌ലീദ് ചെയ്ത് പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിന്റെ അവസാനം കൊണ്ടു വരാം.

   ബിഗ് യ: യുടെ ഇബാറത്ത്:

*قال في البحر لو زاد في القنوت رب اغفر وارحم وأنت خير الراحمين فحسن*

        ഇമാം ഇബ്നു ഹജർ(റ)വിൻ്റെ ഇംദാദിൻ്റ ഇബാറത്ത്:

*قال الروياني وغيره ولو زاد بعد الصلاة على الآل رب اغفر وارحم وأنت خير  الراحمين كان حسنا وأقرهم الزركشي وغيره* 

*പ്രത്യേക ശ്രദ്ധയ്ക്ക്*

     ഇംദാദിൻ്റ ഇബാറത്തായി ബഹു , മൗലാനാ കരിങ്കപ്പാറ മുഹമ്മദ് മുസ് ലിയാർ (റ) ബഹു , സൈതാലി മുസ് ലിയാർ (റ) എന്നിവർ നന്നാക്കിയ ഫത്ഹുൽ മുഈനിൻ്റെ തഖ് രീരിലുള്ളത് 

رب اغفر وارحم وأنت أرحم الراحمين 

എന്നാണ് .

      എന്നാൽ ഇന്നു വിപണിയിലുള്ള ഇംദാദിൽ 

 خير الراحمين

 എന്നാണുള്ളത്. ارحم الراحمين എന്നല്ല . നന്നാക്കിയ ഫത്ഹുൽ മുഈനിൽ അതെങ്ങനെ സംഭവിച്ചുവെന്നറിയില്ല.


*❓ ഇമാം റൂയാനി(റ) അഭിപ്രായപ്പെട്ടത് ഒഴിവാക്കിയാൽ സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ടോ?*


✅  ഇല്ല. സുന്നത്തില്ല.


*❓ ഖുനൂതിൽ കൈ ചേർത്തി പിടിക്കലോ അകറ്റി പിടിക്കലോ എറ്റവും നല്ലത്?*


  ✅ രണ്ടു രീതിയിൽ പിടിച്ചാലും സുന്നത്തിന്റെ പ്രതിഫലം ലഭിക്കുമെങ്കിലും കൂട്ടി പിടിക്കലാണ് ഏറ്റവും നല്ലത് (ശർവാനി: 2/67).


❓ *ഇമാം   ഖുനൂതിൽ  رب اغفر എന്നോ ربنا اغفر എന്നോ പറയേണ്ടത് ?*


✅ വിവരിക്കാം.  ശാഫിഈ മദ്ഹബിൽ ആധികാരിക വീക്ഷണപ്രകാരം ഖുനൂത്തിൽ رب اغفر 

وارحم وأنت خير الراحمين

എന്നു പ്രാർത്ഥിക്കൽ സുന്നത്തില്ലന്നു പറഞ്ഞല്ലോ.  അതു ഖുനൂതായി തിരു നബി(സ്വ)യിൽ നിന്നു വന്നിട്ടില്ല. 

     തിരു നബി(സ്വ)യിൽ നിന്നു വന്ന പ്രസിദ്ധ ഖുനൂതിൽ നിന്നു ഒരു അക്ഷരം ഒഴിവാക്കിയാൽ പോലും സഹ് വിൻ്റെ സുജൂദ് സുന്നത്തുണ്ട്. എന്നാൽ رب اغفر എന്നത് ഒഴിവാക്കിയാൽ സഹ് വിൻ്റെ സുജൂദ് സുന്നത്തില്ല.

     رب اغفر وارحم وأنت خير الراحمين

എന്നത് ഒരു ആയത്താണ്. അതായത് مأثور ആണ്.

     = മഅ്സൂർ

കൊണ്ടുവരുമ്പോൾ ആ പദത്തിനോട് പിൻപറ്റണം എന്നതാണ് അഭികാമ്യമെന്ന് =  ഇമാം ഇബ്നു ഹജർ(റ) 

 തുഹ്ഫ: യിൽ പ്രസ്താവിക്കുന്നു: 

وحيث أتى بمأثور أتبع لفظه

(2/66)

   ഇമാം റംലി (റ) പറയുന്നത് പ്രാർത്ഥനാ വാക്യം ഖുനൂതിൽ ബഹുവചനമാക്കണമെന്നാണ്. (നിഹായ :ശർവാനി 2 / 66) 

    ഇമാം റംലി (റ)വിൻ്റെ വീക്ഷണത്തിൽ ربنا اغفر

എന്നു പറയണം. 

[ നിസ്കാര ശേഷമുള്ള പ്രാർത്ഥനകൾ ഏകവചനമായിട്ടാണ് ഹദീസിലുള്ളത്. അതു ബഹുവചനമാക്കിയാണല്ലോ ഇമാമത്ത നിൽക്കുന്നവർ പ്രാർത്ഥിക്കാറുള്ളത് ' അപ്പോൾ ഇമാം റംലി (റ) വിൻ്റെ വീക്ഷണപ്രകാരമാണ് ഇന്നു അമൽ ]

*പ്രത്യേക ശ്രദ്ധയ്ക്ക്*  

   നമ്മുടെ നാടുകളിലെ മത്റൂഖായ പള്ളികളിലെ ഇമാം ഖുനൂതിൽ പ്രസ്തുത വാക്യം കൊണ്ടുവരൽ സുന്നത്താകുമോ ഇല്ലയോ  എന്നു ആലോചിക്കേണ്ടതാണ്.

 الله اعلم.. കോപ്പി

------------------------------------------ 

No comments:

Post a Comment

തിരു നബി ഭാര്യയെ സംശയിച്ചോ?*

 *തിരു നബി ഭാര്യയെ സംശയിച്ചോ?* *വിമർശകർക്ക് മറുപടി* ഭാര്യയെ സംശയിച്ചു ഭാര്യയുടെ അരികിൽ ഒരാൾ വരുന്നുണ്ടന്ന സംശയത്തിന്റെ പേരിൽ തിരുനബി ഒരാളെ വ...