*നോമ്പു മുറിയുന്ന കാര്യങ്ങൾ.!*
`4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ`
മേൽ പറഞ്ഞ സംയോഗം കൊണ്ടല്ലാതെ 'ഇസ്തിംനാഅ്' (മുഷ്ടി മൈഥുനം) പോലത്ത പ്രവർത്തനങ്ങൾ കൊണ്ട് സ്ഖലനമുണ്ടാക്കിയാൽ നോമ്പു മുറിയുന്നതാണ്. അതുപോലെത്തന്നെ വുളൂ മുറിയുന്ന വിധത്തിൽ മറയൊന്നുമില്ലാതെ സ്ത്രീകളെ ചുംബിച്ചതുകൊണ്ടോ തൊട്ടതുകൊണ്ടോ കൂട്ടിപ്പിടിച്ചതുകൊണ്ടോ സ്ഖലനമുണ്ടായാലും നോമ്പു മുറിയുന്നതാണ്. ഇത്തരത്തിലുള്ള യാതൊരു പ്രവർത്തനവുമില്ലാതെ വെറും ആലോചനകൊണ്ടോ അല്ലെങ്കിൽ വികാരവിജംഭിതനായിക്കൊണ്ട് ശരീരത്തിലെ മോഹനഭാഗങ്ങൾ നോക്കി രസിച്ചതുകൊണ്ടോ അതുമല്ലെങ്കിൽ വുളൂ മുറിയാത്ത വിധത്തിൽ മറയുടെ മീതെ ചുംബനസ്പർശനാദികൾ നടത്തിയതുകൊണ്ടോ സ്ഖലനമുണ്ടായാലും സ്വപ്നസ്ഖലനമുണ്ടായാലും നോമ്പു മുറിയുന്നതല്ല.
വെറും ചുംബനം കൊണ്ട് നോമ്പു മുറിയുകയില്ലെങ്കിലും ചുംബനം കൊണ്ട് വികാരമിളകിമറിയുന്നവർ ഫർളുനോമ്പ് നോറ്റുകൊണ്ട് ചുംബനമർപ്പിക്കൽ കുറ്റകരമാണ്. വികാരമിളകാത്തവരും നോമ്പുള്ള സമയത്ത് അതൊഴിവാക്കലാണു ഏറ്റവും ഉത്തമം. കൊമ്പുവച്ചോ വരിഞ്ഞു കുത്തിയോ മറ്റോ രക്തമെടുത്താൽ നോമ്പു മുറിയുകയില്ലെങ്കിലും അതും നോമ്പുള്ളപ്പോൾ ഒഴിവാക്കലാണു നല്ലത്. നോമ്പ് നോറ്റവർ അതു ചെയ്താൽ കൂടുതൽ ക്ഷീണിക്കുമല്ലോ.
`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 214`
No comments:
Post a Comment