Thursday, March 13, 2025

വാച്ച് കെട്ടേണ്ടത് ഏതു കൈയ്യിൽ*⁉️ ❓

 *വാച്ച് കെട്ടേണ്ടത് ഏതു കൈയ്യിൽ*⁉️

❓ സാധാരണമായി പലരും ഇടതു കൈയ്യിലാണ് വാച്ച് കെട്ടാറുള്ളത് . വലതു കൈയ്യിൽ കെട്ടാമോ?

=


✅ ഇഷ്ടമുള്ള കൈയ്യിൽ കെട്ടാം. അതു അനുവദനീയമാണ്.

    ബഹുമാനിക്കപ്പെടുന്ന കാര്യങ്ങളിൽ വലതിനെ മുന്തിക്കണമെന്നും നിന്ദതയുള്ള കാര്യങ്ങളിൽ ഇടതിനെ മുന്തിക്കണമെന്നും സുന്നത്തായ നിയമമുണ്ട്. ഇതിന് എതിർ ചെയ്യൽ കറാഹത്താണ്. (തുഹ്ഫ: 1/235, നിഹായ :1/130)

    ബഹുമാനവും നിന്ദതയും ഇല്ലാത്ത കാര്യങ്ങളിൽ ഏതിനെ  മുന്തിക്കണമെന്നതിൽ ഫുഖഹാഇനു ഭിന്നതയുണ്ട്. 

    ഇമാം റംലി (റ) ഇമാം ഖത്വീബ്ശ്ശിർബീനി (റ) എന്നിവരടക്കം നിരവധി പണ്ഡിതരുടെ വീക്ഷണം ഇടതിനെ  മുന്തിക്കണമെന്നാണ്. ഈ വീക്ഷണമാണ് ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ വിവരിച്ചത്.

    എന്നാൽ ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണം വലതിനെ മുന്തിക്കണമെന്നാണ്..( നിഹായ :1/131, തുഹ്ഫ: 1/235, ശർവാനി: 1/158, 235)

[ ബഹുമാനവും നിന്നതയും ഇല്ലാത്തതിന് ഉദാ: ഒരു ഭാഗത്ത് നിന്നു മറ്റൊരു ഭാഗത്തേക്ക് നീക്കിവെക്കാൻ വേണ്ടി ചരക്ക് പിടിക്കൽ ] (ശർവാനി : 1/ 158)

_സംഗ്രഹം_

1)  വാച്ച് കെട്ടൽ സുന്നത്തില്ല.

2) വാച്ച് കെട്ടുകയാണെങ്കിൽ  ഇടതു കൈയ്യിൽ കെട്ടണമെന്നാണ് [അതാണു സുന്നത്ത് എന്നാണ്] ഇമാം നവവി(റ) , ഇമാം റംലി (റ) , ഇമാം ഖത്വീബുശ്ശിർബീനി , ഇമാം സിയാദീ (റ) അടക്കമുള്ള നിരവധി ഇമാമുകളുടെ ഉദ്ധരണിയിൽ നിന്നു വ്യക്തമാകുന്നത്.

3) എന്നാൽ വാച്ച് വലതു കൈയ്യിൽ കെട്ടലാണ് സുന്നത്ത്, ഇടതു കൈയ്യിൽ കെട്ടൽ കറാഹത്താണ് എന്നാണ് ഇമാം ഇബ്നു ഹജർ(റ)വിൻ്റെ ഉദ്ധരണിയിൽ നിന്നു മനസ്സിലാകുന്നത്.

[ الله اعلم وعلمه أتم ]


`ويلحق به أي بباب التكريم ما لا تكرمة فيه ولا إهانة كما مر ويكره تركه` ( تحفة :  1/235) 


 ﻛﺎﻥ اﻷﻭﺟﻪ ﻓﻴﻤﺎ ﻻ ﺗﻜﺮﻣﺔ ﻓﻴﻪ ﻭﻻ اﺳﺘﻘﺬاﺭ ﺃﻧﻪ ﻳﻔﻌﻞ ﺑﺎﻟﻴﻤﻴﻦ ( تحفة 1/158)


 ﻗﻮﻟﻪ ﻛﺎﻥ اﻷﻭﺟﻪ ﺇﻟﺦ) ﺧﻻﻓﺎ ﻟﻠﻤﻐﻨﻲ ﻭاﻟﺰﻳﺎﺩﻱ ﻭاﻟﻨﻬﺎﻳﺔ (ﻗﻮﻟﻪ: ﻣﺎ ﻻ ﺗﻜﺮﻣﺔ ﻓﻴﻪ ﺇﻟﺦ) ﻛﺄﺧﺬ ﻣﺘﺎﻉ ﻟﺘﺤﻮﻳﻠﻪ ﻣﻦ ﻣﻜﺎﻥ ﺇﻟﻰ ﻣﻜﺎﻥ ﺁﺧﺮ ﻋ ﺷ (ﻗﻮﻟﻪ: ﺃﻧﻪ ﻳﻔﻌﻞ ﺑﺎﻟﻴﻤﻴﻦ) ﻟﻜﻦ ﻗﻀﻴﺔ ﻗﻮﻝ اﻟﻤﺠﻤﻮﻉ ﻣﺎ ﻛﺎﻥ ﻣﻦ ﺑﺎﺏ اﻟﺘﻜﺮﻳﻢ ﻳﺒﺪﺃ ﻓﻴﻪ ﺑﺎﻟﻴﻤﻴﻦ ﻭخلاﻓﻪ ﺑﺎﻟﻴﺴﺎﺭ ﻳﻘﺘﻀﻲ ﺃﻥ ﻳﻜﻮﻥ ﻓﻴﻬﺎ ﺑﺎﻟﻴﺴﺎﺭ ﻧﻬﺎﻳﺔ اﻩـ ﻭاﻋﺘﻤﺪﻩ اﻟﺰﻳﺎﺩﻱ ﻭاﻟﻤﻐﻨﻲ ﻛﻤﺎ ﻣﺮ ( شرواني : 1/158)


ﻗﻮﻟﻪ: ﻭﻳﻠﺤﻖ ﺑﻪ ﺇﻟﺦ) ﺧﻻﻓﺎ ﻟﻠﻨﻬﺎﻳﺔ ﻭاﻟﻤﻐﻨﻲ ( شرواني :  1/235 )

(കോപ്പി)

××××××××××××××××××××××××

h

ആ പ്രാർത്ഥന ഹറാം, നിസ്കാരം ബാത്വിൽ*

 *ആ പ്രാർത്ഥന ഹറാം, നിസ്കാരം ബാത്വിൽ*


❓ ''എല്ലാ മുസ്'ലിംകൾക്കും എല്ലാ തെറ്റുകളും പൊറുത്തു കൊടുക്കണേ '' എന്ന പ്രാർത്ഥന ഹറാമാണെന്നു കേട്ടു . ശരിയാണോ? എങ്കിൽ കാരണമെന്ത്? 


✅ അതേ, പ്രസ്തുത പ്രാർത്ഥന ഹറാമാണ്. (തുഹ്ഫ: 2/88, ഫതാവൽ ഹദീസിയ്യ: 1/34  ശർവാനി: 2/88, ഹാശിയത്തു നിഹായ :1/532, ജമൽ: 1/389)

  പ്രസ്തുത പ്രാർത്ഥന നിസ്കാരത്തിൽ പ്രാർത്ഥിച്ചാൽ നിസ്കാരം ബാത്വിലാകും.  (ബുശ്റൽ കരീം: 1/275)

  *ഹറാമാകാൻ കാരണമെന്ത്?*


❓ ''എല്ലാ മുസ്'ലിംകൾക്കും എല്ലാ തെറ്റുകളും പൊറുത്തു കൊടുക്കണേ '' എന്ന പ്രാർത്ഥന ഹറാമാകാൻ കാരണമെന്ത്?


✅ മുസ്'ലിംകളിൽ പെട്ട ഒരു വിഭാഗം നരകത്തിൽ പ്രവേശിക്കുമെന്ന് ഖണ്ഡിതമായി അറിയപ്പട്ടതാണ്.( എല്ലാ മുസ്'ലിംകൾക്കും എല്ലാ തെറ്റുകളും അല്ലാഹു പൊറുത്തു കൊടുക്കുകയില്ല) ഖണ്ഡിതമായി അറിയപ്പെട്ടതിനെതിരാണ് പ്രസ്തുത പ്രാർത്ഥന. അതാണ് ഹറാമാകാനുള്ള കാരണം .

   ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിക്കുന്നു: പ്രസ്തുത പ്രാർത്ഥന കുഫ്'രിലേക്ക് എത്തിക്കും 

(..فإن نوى بعمومها هذا أيضا امتنع بل ربما يكون كفرا لمخالفته ما علم قطعا ضرورة أنه لا بد من دخول جمع منهم النارَ : تحفة : 2/88)

 (തുഹ്ഫ: 2/88)


ﻭﻻ ﺗﺒﻄﻞ) اﻟﺼﻼﺓ (ﺑﺎﻟﺬﻛﺮ ﻭاﻟﺪﻋﺎء) ﻭﻣﻦ ﺛﻢ ﻟﻮ ..ﻛﺎﻧﺎ ﻣﺤﺮﻣﻴﻦ ﻛﺎﻟﺬﻛﺮ ﺑﺄﻟﻔﺎﻅ ﻻ ﻳﻌﺮﻑ ﻣﻌﻨﺎﻫﺎ، *ﻭﻛﺎﻟﺪﻋﺎء ﻟﺟﻤﻴﻊ اﻟﻤﺴﻠﻤﻴﻦ ﺑﻤﻐﻔﺮﺓ ﺟﻤﻴﻊ ﺫﻧﻮﺑﻬﻢ  ﺑﻄﻠﺖ ﺻﻼﺗﻪ* ( بشرى الكريم : 1/275)


ﻭﻗﺪ ﻳﻜﻮﻥ اﻟﺪﻋﺎء ﺣﺮاﻣﺎ ﻭمنه.. ﻃﻠﺐ ﻧﻔﻲ ﻣﺎ ﺩﻝ اﻟﺸﺮﻉ ﻋﻠﻰ ﺛﺒﻮﺗﻪ ﺃﻭ ﺛﺒﻮﺕ ﻣﺎ ﺩﻝ ﻋﻠﻰ ﻧﻔﻴﻪ، *ﻭﻣﻦ ﺫﻟﻚ: اﻟﻠﻬﻢ اﻏﻔﺮ ﻟﺟﻤﻴﻊ اﻟﻤﺴﻠﻤﻴﻦ ﺟﻤﻴﻊ ﺫﻧﻮﺑﻬﻢ* ﻟﺪﻻﻟﺔ اﻷﺣﺎﺩﻳﺚ اﻟﺼﺤﻴﺤﺔ ﻋﻠﻰ ﺃﻧﻪ ﻻ ﺑﺪ ﻣﻦ ﺗﻌﺬﻳﺐ ﻃﺎﺋﻔﺔ ﻣﻨﻬﻢ ﺑﺨﻼﻑ ﻧﺤﻮ اﻟﻠﻬﻢ اﻏﻔﺮ ﻟﻠﻤﺴﻠﻤﻴﻦ ﺃﻭ ﻟﺟﻤﻴﻊ اﻟﻤﺴﻠﻤﻴﻦ ﺫﻧﻮﺑﻬﻢ ﻋﻠﻰ اﻷﻭﺟﻪ ﻟﺼﺪﻗﻪ ﺑﻐﻔﺮاﻥ ﺑﻌﺾ اﻟﺬﻧﻮﺏ ﻟﻠﻜﻞ ﻓﻼ ﻣﻨﺎﻓﺎﺓ ﻟﻠﻨﺼﻮﺹ 

( حاشية الشرواني : 2/88 )

( ഫതാവൽ ഹദീസിയ്യ:യിൽ مسلمين എന്ന സ്ഥാനത്ത് مؤمنين എന്നാണുള്ളത്)


  *''സർവ്വ മുഅ്മിനുകൾക്കും പൊറുക്കണേ''* എന്നു പ്രാർത്ഥിക്കാം

   _അനുവദനീയമായ ചില പ്രാർത്ഥനാ പദങ്ങൾ വിവരിക്കാം_


*ഒന്ന്:*

*اللهم اغفر للمؤمنين والمؤمنات*

   ഈ പ്രാർത്ഥന വളരെ നല്ലതാണ്. എല്ലാ വെള്ളിയാഴ്ച ഖുത്ബയിലൂടെ നാം ഈ പ്രാർത്ഥന കേൾക്കാറുണ്ടല്ലോ. 

    ഈ പ്രാർത്ഥനയിൽ

 '' എല്ലാ മുഅ്മിനിനും മുഅ്മിനാത്തിനും പൊറുക്കണേ '' എന്നാണുള്ളത് *എല്ലാ തെറ്റുകളും* ( جميع ذنوبهم) എന്നില്ല . അതു ചേർത്താൽ അപകടം വരും. അതു നേരെത്തെ ഉണർത്തിയതാണ്. 


*രണ്ട്:*

*اللهم اغفر للمسلمين والمسلمات*

   ഈ പ്രാർത്ഥനയും വളരെ നല്ലതാണ്. 

    ഇതിലും *എല്ലാ തെറ്റുകളും* ( جميع ذنوبهم) എന്നില്ല .അതുകൊണ്ടാണ് നല്ല പ്രാർത്ഥന ആയത്.


*മൂന്ന്:*

  *اللهم اغفر للمؤمنين والمؤمنات ذنوبهم*

    ഈ പ്രാർത്ഥന അനുവദനീയവും നല്ലതുമാണ്. കാരണം എല്ലാ തെറ്റുകളും എന്ന് ഇതിലില്ല. ذنوبهم എന്നത് ചില തെറ്റുകൾക്ക് പറയാമല്ലോ ( ശർവാനി 2 /88)


*നാല്:*

*اللهم اغفر للمسلمين والمسلمات ذنوبهم*

  ഈ പ്രാർത്ഥനയും നേരെ മുകളിൽ പറഞ്ഞ കാരണം കൊണ്ട് തന്നെ നല്ലതാണ്. 


*അഞ്ച്:*

*اللهم اغفر لجميع المؤمنين ذنوبهم*

  ഈ പ്രാർത്ഥന നല്ലതാണ്. കാരണം മുകളിൽ വിവരിച്ചല്ലോ.


*ആറ്:*

*اللهم اغفر لجميع المسلمين ذنوبهم*

    ഈ പ്രാർത്ഥനയിലും പ്രശ്നമില്ല.കാരണം മുമ്പ് വിവരിച്ചത് തന്നെ .


*ഏഴ്:* 

   *اللهم اغفر لي جميع ذنوبي*

( എൻ്റെ എല്ലാ തെറ്റുകളും നാഥാ, എനിക്ക് നീ പൊറുത്ത് തരണേ )

   ഈ പ്രാർത്ഥന നല്ലതാണ്. കാരണം മുൻ വിശദീകരണത്തിൽ നിന്നു വ്യക്തമാണല്ലോ.


*എട്ട്:*

   സ്വന്തത്തെയും സദസ്സിലുള്ളവരെയും ഉദ്ദേശിച്ച്


*اللهم اغفر لنا جميع ذنوبنا*

(ഞങ്ങളുടെ എല്ലാ തെറ്റും പൊറുക്കണേ,

   ഈ പ്രാർത്ഥനയും മുമ്പ് വിവരിച്ച കാരണം കൊണ്ട് തന്നെ നല്ലതാണ്.

    *ഹറാമായ, കുഫ്'രിലേക്ക് എത്തിച്ചേരുന്ന പ്രാർത്ഥന*

👇🏻   👇    👇

    *ഒന്ന്:*


اللهم اغفر لجميع المؤمنين جميع ذنوبهم

( എല്ലാ മുഅ്മിനീങ്ങൾക്കും എല്ലാ തെറ്റുകളും പൊറുക്കണേ )


     *രണ്ട് :*

اللهم اغفر لجميع المسلمين جميع ذنوبهم

( എല്ലാ മുസ്'ലിംകൾക്കും എല്ലാ തെറ്റുകളും പൊറുക്കണേ )

 *[ തുഹ്ഫ: ശർവാനി :2/88 ]* കോപ്പി 

------------------------------------------- ht

നിസ്കാരത്തിൽ ഏതു രീതിയിൽ ഇരിക്കണം ?

 ❓നിസ്കാരത്തിൽ  ഏതു രീതിയിൽ ഇരിക്കണം ?


 ✅ ആറു ഇരുത്തത്തിലും ഇഫ്തിറാശിൻ്റെ ഇരുത്തം ഇരിക്കണം. ആ ഇരുത്തമാണ്  സുന്നത്ത്.

`ആറു ഇരുത്തങ്ങൾ`


1) രണ്ടു സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തം


2) ആദ്യത്തെ അത്തഹിയ്യാത്തിലെ ഇരുത്തം


3) ഇസ്തിറാഹ ത്തിൻ്റെ ഇരുത്തം


4) നിൽക്കാൻ സാധിക്കാത്തൻ്റെ ഇരുത്തം 


5) ഇമാമിൻ്റെ കൂടെ മസ്ബൂഖിൻ്റെ ഇരുത്തം


6) സഹ്'വിൻ്റ സുജൂദ് ചെയ്യാൻ ഉദ്ദേശിച്ചവൻ്റെ ഇരുത്തം .

   സലാം വീട്ടൽ ഉടനെ വരുന്ന അവസാനത്തെ അത്തഹിയ്യാത്തിൽ തവർറുകിൻ്റെ ഇരുത്തമാണ് സുന്നത്ത് . ഇതാണു ഏഴാമത്തെ ഇരുത്തം. 

`പ്രത്യേക ശ്രദ്ധയ്ക്ക്`

    ഇഫ്തിറാശിൻ്റ ഇരുത്തം സുന്നത്തുള്ള ആറു ഇരുത്തത്തിലും 'സുന്നത്തായ _ഇഖ്ആഅ്_ ഇരുത്തവും സുന്നത്തുണ്ട്. എന്നാൽ _ഇഖ്ആഅ്_ ഇരുത്തത്തിനേക്കാൾ അഫ്ളല് ഇഫ്തിറാശിൻ്റെ ഇരുത്തമാണ്. (തുഹ്ഫ: 2/25,ബുശ്റൽ കരീം: 1/200,  ബിഗ്'യ: പേജ്: 32 )


❓ഇഖ്ആഅ് ഇരുത്തം കറാഹത്തല്ലേ?


✅ ഇഖ്ആഅ് [ إقعاء ] രണ്ടു വിധത്തിലുണ്ട്. ഒന്ന്, സുന്നത്ത് . രണ്ട് , കറാഹത്ത്. 

   സുന്നത്തായ ഇഖ്ആഇൻ്റ രുപം ഇങ്ങനെ : ''രണ്ടു കാൽവിരലുകളുടെ പള്ള ഭൂമിയിൽ ചേർത്തിവെച്ച് രണ്ടു മടമ്പിൻ്റെ മേൽ ചന്തി വെക്കുക''

  കറാഹത്തുള്ള ഇഖ്ആഅ് ഇങ്ങനെ: ''രണ്ടു മുട്ടുംകാൽ നാട്ടിവെച്ച് രണ്ടു ചന്തിൻ്റെ മേൽ ഇരിക്കുക'' (ബുശ്റൽ കരീം 1/200 )

      ഈ ഇരുത്തം കറാഹത്താകുന്നതിലെ യുക്തി  നായ ഇരിക്കുന്ന ഒരു രീതിയായതുകൊണ്ടാണ് ( തുഹ്ഫ: 2/25)

   നായ ഇരുത്തം' എന്നു ഇതിനു സാധാരണ പറയാറുണ്ട്.


`ﻓاﻹﻗﻌﺎء اﻟﻤﺴﻨﻮﻥ؛ ﻷﻧﻪ ﻓﻲ ﻛﻞ ﺟﻠﻮﺱ ﺗﻌﻘﺒﻪ ﺣﺮﻛﺔ، ﻭﻫﻮ ﺃﻥ ﻳﻠﺼﻖ ﺑﻄﻮﻥ ﺃﺻﺎﺑﻊ ﺭﺟﻠﻴﻪ ﺑﺎﻷﺭﺽ، ﻭﻳﻀﻊ ﺃﻟﻴﻴﻪ ﻋﻠﻰ ﻋﻘﺒﻴﻪ، ﺑﺨﻼﻑ اﻹﻗﻌﺎء اﻵﺧﺮ ﻓﻤﻜﺮﻭﻩ ﻣﻄﻠﻘﺎ، ﻭﻫﻮ ﺃﻥ ﻳﺠﻠﺲ ﻋﻠﻰ ﻭﺭﻛﻴﻪ ﻧﺎﺻﺒﺎ ﺭﻛﺒﺘﻴﻪ`

 ( بشرى الكريم : ١ / ٢٠٠ )

കോപ്പി 

√√√√√√√√√√√√√√√√√√√√√

റജബ് മാസം പ്രഥമ രാവ്*

 *റജബ് മാസം പ്രഥമ രാവ്*


❓ റജബ് മാസത്തിലെ പ്രഥമ രാവിന് കൂടുതൽ മഹത്വമുണ്ടോ?


✅ അതേ, റജബ് മാസം പ്രഥമ രാവ് അതിപ്രധാനമാണ്. 


     ഇമാം ശാഫിഈ (റ) പറയുന്നു: അഞ്ചു രാവുകളിൽ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്നത് എനിക്കു ലഭിച്ചിട്ടുണ്ട്. റജബ് പ്രഥമ രാവ്, വെളളിയാഴ്ച രാവ് , രണ്ടു പെരുന്നാൾ രാവ്, ബറാഅത്ത് രാവ് എന്നിവയാണത്. [ ലത്വാഇഫുൽ മആരിഫ്: 137, ശർഹുൽ മുഹദ്ദബ്: 5/ 42,43 ]


     ഇമാം ഗസാലി (റ) പറയുന്നു: റജബ് പ്രഥമ രാവ് നന്മകളുടെ ഉത്സവ രാവാണ്. പ്രസ്തുത രാവിൽ ഇബാദത്തു കൊണ്ട് സജീവമാകൽ ശക്തമായ സുന്നത്താണ്. [ ഇഹ്'യാ: 1/361]

`أول ليلة من رجب موسم الخيرات`

     

     ഇമാം റംലി (റ) പറയുന്നു: റജബ് പ്രഥമ രാവ് ഇബാദത്ത് കൊണ്ട് സജീവമാക്കൽ സുന്നത്താണ് [ നിഹായ : 2/397 ]

`يستحب إحياء ليلة أول رجب`

    ഇമാം ഗസാലി (റ) പ്രസ്താവിക്കുന്നു: അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ മഹത്വമുള്ള സമയങ്ങളിൽ ഇബാദത്ത് ചെയ്യാൻ അവനു അല്ലാഹു അവസരം നൽകും. അല്ലാഹു ഒരു അടിമയെ വെറുത്താൽ. മഹത്വ സമയങ്ങളിൽ മോശപ്പെട്ട കർമങ്ങളിൽ അവൻ സമയം ചെലവഴിക്കും. അതുമൂലം അവൻ്റെ ശിക്ഷ അല്ലാഹു ശക്തമാക്കും [ ഇഹ്'യാ: 1/ 188 ]

 

 `റജബ് ആദ്യ ദിനം നോമ്പ്`


   റജബ് മാസം മുഴുവനും നോമ്പ് സുന്നത്താണ്. [ അൽ മുഖദ്ദിമത്തുൽ  ഹള്റമിയ്യ: 1/ 263 , ഫതാവൽ കുബ്റ:  2/ 67 ]

    റജബ് ആദ്യ മൂന്നു ദിവസം നോമ്പ് സുന്നത്താണ് [ തുഹ്ഫ:2/ 456 ]

    ഫർളു നോമ്പ് ഖളാ വീട്ടാനുള്ളവർ അതിൻ്റെ നിയ്യത്തോടെ സുന്നത്തു നോമ്പിൻ്റെ നിയ്യത്ത് വെച്ചാൽ ഒന്നിലധികം നോമ്പ് ലഭിക്കും [ ഫത്ഹുൽ മുഈൻ ] 

   ഉദാ: 2025 ജനുവരി 2 വ്യാഴം റജബ് ഒന്നാണെങ്കിൽ 


1 )ഫർളു നോമ്പ് ഖളാ വീട്ടൽ

2) റജബിലെ നോമ്പ്

3) വ്യാഴാഴ്ച നോമ്പ്

4 ) റജബ്  പ്രഥമ ദിവസത്തെ നോമ്പ് ഇവയെല്ലാം കരുതാം.

(Copy)

••••••••••••••••••••••••••••••••••••


അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ' എന്ന പ്രാർത്ഥന?*

 *' അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ' എന്ന പ്രാർത്ഥന?*


  ❓ “അല്ലാഹുമ്മ ബാരിക് ലനാ 

ഫീ റജബിൻ

 വ ശഅ്ബാന 

വ ബല്ലിഗ്'നാ  റമളാന” എന്ന പ്രാർത്ഥന ഹദീസിൽ വന്നതാണോ?


☑️ അതേ, നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും  പ്രസ്തുത ഹദീസ് കാണാം .

   റജബ് മാസം സമാഗതമായാൽ ആ പ്രാർത്ഥന  തിരുനബി(സ്വ) നിർവ്വഹിച്ചിരുന്നു എന്ന് നിരവധി ഗ്രന്ഥങ്ങളിലുണ്ട്.


❓ ചില ഗ്രന്ഥങ്ങൾ പറയാമോ?


☑️ പറയാം.

1) ഇമാം അഹ്'മദ് (റ) വിൻ്റെ മുസ്നദ് [ 4/ 180 ] 


2) ഇമാം ഇബ്നു സുന്നിയുടെ അമലുൽ യൗമി വല്ലയ്ല: [ 603 ]


 3) ഇമാം നവവി(റ)വിൻ്റെ അൽ അദ്കാർ [ 1/ 189 ] 


4) നൂറുദ്ദീൻ  ഹയ്സമിയുടെ  മജ്മഉസ്സവാഇദ് [ 2/ 165 ]


5) ഇമാം  ത്വബറാനി (റ) വിൻ്റെ അദ്ദുആഅ് [ 1/ 284 ] 


6) ഇമാം ത്വബറാനി (റ)വിൻ്റെ അൽ മുഅ്ജമുൽ ഔസത്ത് [ 4/ 189 ]


7 )  ഇമാം അബൂ നുഎയ്മ് (റ) വിൻ്റെ ഹിൽയത്തുൽ ഔലിയാ [ 6/ 269


8 ) ഇമാം സക്'യുദ്ദീൻ (റ) വിൻ്റെ  അത്തർഗീബു വത്തർഹീബ് [ 1285 ]


9 ) ഇമാം ഇസ്മാഈൽ അജ്ലൂനി(റ)വിൻ്റെ കശ്ഫുൽ കഫാ [ 1/ 213 ]


10 ) ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ ഇത്ഹാഫ് [ പേജ്: 109 , 356 ]



❓ പ്രസ്തുത ഹദീസ് സ്വഹീഹായ സനദ് [ പരമ്പര ] കൊണ്ട് സ്ഥിരപ്പെട്ടതാണോ?


☑️  അല്ല, ദുർബലമായ സനദ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇക്കാര്യം ഇമാം നവവി(റ) അദ്കാറിൽ [ 1/ 189 ] വ്യക്തമാക്കിയിട്ടുണ്ട്. 


❓ വ്യത്യസ്ത പദങ്ങൾ കൊണ്ട് പ്രസ്തുത ഹദീസ് വന്നിട്ടുണ്ടോ ?


☑️ ഉണ്ട്. മൂന്നു രീതിയിൽ വന്നിട്ടുണ്ട്. അതു വിവരിക്കാം:

............

`ഒന്ന്`

 " اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ ﻭﺑﻠﻐﻨﺎ ﺭﻣﻀﺎﻥ ".

[ അദ്കാർ ]


`രണ്ട്`

«اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ، ﻭﺑﻠﻐﻨﺎ ﺷﻬﺮ ﺭﻣﻀﺎﻥ» 

[ അമലുൽ യൗമി വല്ലയ്ല ]


`മൂന്ന്`

 " اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ، ﻭﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﻣﻀﺎﻥ


[ മുസ്നദ് ] കോപ്പി 

~~~~~~~~~~~~~~~~~~~~~

h

റജബ് ആദ്യ പത്തിൽ പ്രത്യേക ബലിദാനം*❓

 *റജബ് ആദ്യ പത്തിൽ പ്രത്യേക ബലിദാനം*❓ 


 ❓  റജബ് മാസത്തിൽ പ്രത്യേകമായി ഒരു ബലിയറക്കൽ സുന്നത്താണെന്ന് പറയപ്പെടുന്നു . വസ്തുതയെന്ത്?


✅ റജബു മാസം ആദ്യത്തെ പത്തിൽ അറക്കപ്പെടുന്ന സുന്നത്തായ ഒരറവുണ്ട്. ഇതിന് عتيرة എന്നു പേർ പറയും.  റജബിയ്യത്ത് എന്നും പറയപ്പെടും.മാംസം സ്വദഖ ചെയ്യുന്നതിനായി നടത്തപ്പെടുന്ന ഒരു ബലിയാണിത്. അതിനാൽ തന്നെ ഇതു സുന്നത്താണ്. എന്നാൽ ഇതിനു ഉള്ഹിയ്യത്തു പോലെ അറവു ശ്രേഷ്ടമായ സമയമോ മറ്റു നിയമങ്ങളോ ഇല്ല. ഇക്കാര്യം ഇമാം ഇബ്നു ഹജർ(റ)വും മറ്റു പലരും പ്രസ്താവിച്ചിട്ടുണ്ട്. (തുഹ്ഫ : ശർവാനി: 9/ 377, ശർഹുൽ മുഹദ്ദബ്: 8/ 446, അസ്നൽ മത്വാലിബ്: 1/ 550)


 *ﺃﻥ اﻟﻌﺘﻴﺮﺓ ﺑﻔﺘﺢ اﻟﻤﻬﻤﻠﺔ ﻭﻛﺴﺮ اﻟﻔﻮﻗﻴﺔ ﻭﻫﻲ ﻣﺎ ﻳﺬﺑﺢ ﻓﻲ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ ﺭﺟﺐ ﻣﻨﺪﻭبة؛ ﻷﻥ اﻟﻘﺼﺪ بها  ﻟﻴﺲ ﺇﻻ اﻟﺘﻘﺮﺏ ﺇﻟﻰ اﻟﻠﻪ ﺑﺎﻟﺘﺼﺪﻕ ﺑﻠﺤمها  ﻋﻠﻰ اﻟﻤﺤﺘﺎﺟﻴﻦ ﻓﻼ ﺗﺜﺒﺖ لها ﺃﺣﻜﺎﻡ اﻷﺿﺤﻴﺔ ﻛﻤﺎ ﻫﻮ ﻇﺎﻫﺮ* (تحفة: ٩ / ٣٧٧)


 *ﻭاﻟﻌﺘﻴﺮﺓ ﺑﺎﻟﻌﻴﻦ اﻟﻤﻬﻤﻠﺔ ﺫﺑﻴﺤﺔ ﻛﺎﻧﻮا ﻳﺬﺑﺤﻮﻧﻬﺎ ﻓﻲ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ ﺭﺟﺐ، ﻭﻳﺴﻤﻮﻧﻬﺎ اﻟﺮﺟﺒﻴﺔ ﺃﻳﻀﺎ* (مغني: ٦ / ١٤٣) കോപ്പി

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° 

തൊണ്ണൂറ്റി ആറ് നോമ്പോ?*

 *തൊണ്ണൂറ്റി ആറ് നോമ്പോ?*   

`അങ്ങനെയൊന്നുണ്ടോ?`    


❓ തൊണ്ണൂറ്റിയാറ് നോമ്പ് എന്നു പലരും പറയാറുണ്ട്. അങ്ങനെ ഒരു സുന്നത്തു നോമ്പുണ്ടോ?


✅ തൊണ്ണുറ്റി ആറ് ദിവസം സുന്നത്തു നോമ്പ് എന്ന പേരിൽ സുന്നത്തു നോമ്പില്ല.

    എന്നാൽ റജബ്, ശഅ്ബാൻ, റമളാൻ, ശവ്വാലിലെ ആറു നോമ്പ് എന്നിവ ഉദ്ദേശിച്ചു കൊണ്ട് തൊണ്ണൂറ്റി ആറ് അനുഷ്ഠിക്കുന്ന പതിവ് ചിലർക്കുണ്ട്.

  റജബ് മാസവും ശഅ്ബാൻ മാസവും പൂർണമായി നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ് [ അൽ മുഖദ്ദിമത്തുൽ ഹള്റമിയ്യ: 1/ 140 ]

    റമളാൻ മാസം നോമ്പ് നിർബന്ധമാണല്ലോ. ശവ്വാലിലെ ആറു നോമ്പ് പ്രസിദ്ധമായ സുന്നത്തു നോമ്പാണല്ലോ. അങ്ങനെയാണ് 96 നോമ്പ് എന്നു പറയുന്നത്  . 


ﻭﺳﻦ ﺻﻮﻡ اﻷﺷﻬﺮ اﻟﺤﺮﻡ ﺫﻭ اﻟﻘﻌﺪﺓ ﻭﺫﻭ اﻟﺤﺠﺔ ﻭاﻟﻤﺤﺮﻡ ﻭﺭﺟﺐ ﻭﻛﺬا ﺻﻮﻡ ﺷﻌﺒﺎﻥ 

(المقدمة الحضرمية: ١ / ١٤٠ ) കോപ്പി 

••••••••••••••••••••••••••••••••••••


തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...