*റജബ് ആദ്യ പത്തിൽ പ്രത്യേക ബലിദാനം*❓
❓ റജബ് മാസത്തിൽ പ്രത്യേകമായി ഒരു ബലിയറക്കൽ സുന്നത്താണെന്ന് പറയപ്പെടുന്നു . വസ്തുതയെന്ത്?
✅ റജബു മാസം ആദ്യത്തെ പത്തിൽ അറക്കപ്പെടുന്ന സുന്നത്തായ ഒരറവുണ്ട്. ഇതിന് عتيرة എന്നു പേർ പറയും. റജബിയ്യത്ത് എന്നും പറയപ്പെടും.മാംസം സ്വദഖ ചെയ്യുന്നതിനായി നടത്തപ്പെടുന്ന ഒരു ബലിയാണിത്. അതിനാൽ തന്നെ ഇതു സുന്നത്താണ്. എന്നാൽ ഇതിനു ഉള്ഹിയ്യത്തു പോലെ അറവു ശ്രേഷ്ടമായ സമയമോ മറ്റു നിയമങ്ങളോ ഇല്ല. ഇക്കാര്യം ഇമാം ഇബ്നു ഹജർ(റ)വും മറ്റു പലരും പ്രസ്താവിച്ചിട്ടുണ്ട്. (തുഹ്ഫ : ശർവാനി: 9/ 377, ശർഹുൽ മുഹദ്ദബ്: 8/ 446, അസ്നൽ മത്വാലിബ്: 1/ 550)
*ﺃﻥ اﻟﻌﺘﻴﺮﺓ ﺑﻔﺘﺢ اﻟﻤﻬﻤﻠﺔ ﻭﻛﺴﺮ اﻟﻔﻮﻗﻴﺔ ﻭﻫﻲ ﻣﺎ ﻳﺬﺑﺢ ﻓﻲ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ ﺭﺟﺐ ﻣﻨﺪﻭبة؛ ﻷﻥ اﻟﻘﺼﺪ بها ﻟﻴﺲ ﺇﻻ اﻟﺘﻘﺮﺏ ﺇﻟﻰ اﻟﻠﻪ ﺑﺎﻟﺘﺼﺪﻕ ﺑﻠﺤمها ﻋﻠﻰ اﻟﻤﺤﺘﺎﺟﻴﻦ ﻓﻼ ﺗﺜﺒﺖ لها ﺃﺣﻜﺎﻡ اﻷﺿﺤﻴﺔ ﻛﻤﺎ ﻫﻮ ﻇﺎﻫﺮ* (تحفة: ٩ / ٣٧٧)
*ﻭاﻟﻌﺘﻴﺮﺓ ﺑﺎﻟﻌﻴﻦ اﻟﻤﻬﻤﻠﺔ ﺫﺑﻴﺤﺔ ﻛﺎﻧﻮا ﻳﺬﺑﺤﻮﻧﻬﺎ ﻓﻲ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ ﺭﺟﺐ، ﻭﻳﺴﻤﻮﻧﻬﺎ اﻟﺮﺟﺒﻴﺔ ﺃﻳﻀﺎ* (مغني: ٦ / ١٤٣) കോപ്പി
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
No comments:
Post a Comment