Thursday, March 13, 2025

റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് പാരായണം ചെയ്യൽ

 *റമളാൻ : സുപ്രധാന മസ്അലകൾ*

........................................

*റമളാനിലെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് ഓതൽ⁉️*


❓ റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് പാരായണം ചെയ്യൽ പ്രത്യേകം സുന്നത്തുണ്ടോ? 


✅ പ്രത്യേക സുന്നത്തുള്ളതായി നമ്മുടെ ഫുഖഹാഅ് വിധി പറഞ്ഞത് കണ്ടിട്ടില്ല. അതേ സമയം പ്രസ്തുത രാത്രി പ്രസ്തുത സൂറത്ത് ഓതിയാൽ ചില നേട്ടങ്ങൾ ആരിഫീങ്ങൾ വിവരിച്ചിട്ടുണ്ട്.

   അതു വിവരിക്കാം. 

ذخائر الإخوان في مواعظ شهر رمضان

എന്ന ഗ്രന്ഥത്തിൽ ശൈഖ് അഹ് മദുൽ പൊന്നാനി (റ) വിവരിക്കുന്നു:

 قال بعض العارفين *''من قرأ سورة الفتح عند رؤية هلال رمضان في أول ليلته وسَّع الله رزقه في ذلك العام* الي آخره 

(ذخائر الإخوان في مواعظ شهر رمضان :صفحة :٦١)

ആരിഫീങ്ങളിൽ ചിലർ പറയുന്നു:

      ആരെങ്കിലും റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് ഓതിയാൽ ആ വർഷം അവസാനം വരെ അവൻ്റ റിസ്ഖ് അല്ലാഹു വിശാലമാക്കിക്കൊടുക്കും. (ദഖാഇഖുൽ ഇഖ് വാൻ: പേജ്: 61)

    റമളാൻ പ്രഥമ രാത്രി സുന്നത്ത് നിസ്കാരത്തിൽ സൂറത്ത് ഫത്ഹ് ഓതിയാലുള്ള പോരിശയും പ്രസ്തുത ഗ്രന്ഥത്തിലുണ്ട്. 

  ശൈഖ് അഹ്മദ് മഖ്ദൂം (റ) വിവരിക്കുന്നു: 

 *قال ابن مسعود رضي الله عنه بلغني عن النبي صلى الله عليه وسلم أنه قال  ''من قرأ سورة الفتح في أول ليلة من رمضان في صلاة التطوع حفظه الله تعالي ذلك العام ومن الله العون''* 

ٰ(ذخائر الإخوان في مواعظ شهر رمضان :  صفحة: ٦١)

റമളാനിൻ്റെ പ്രഥമ രാവിൽ  സുന്നത്തു നിസ്കാരത്തിൽ സൂറത്തുൽ ഫത്ഹ് ഓതുന്നവന് ആ വർഷം അല്ലാഹു സംരക്ഷണം നൽകും .സഹായം അല്ലാഹുവിൽ നിന്നാണ്. (ദഖാഇറുൽ ഇഖ് വാൻ: പേജ് 61)

  ഇമാം ഖുർത്വുബി(റ)വിൻ്റെ തഫ്സീർ ഖുർത്വുബി ,(16/260 ) ശൈഖ് ഇസ്മാഈലുൽ ഹിഖി(റ)വിൻ്റെ റൂഹുൽ ബയാൻ ,(9/61)  ആലൂസിയുടെ  റൂഹുൽ മആനീ, ഇമാം സുയൂത്വി (റ)വിൻ്റെ ദുർറുൽ മൻസൂർ, (7/512)  മുഗ്നിയുടെ രചയിതാവായ ഇമാം ഖത്വീബുശ്ശിർബീനീ (റ)വിൻ്റെ അസ്സിറാജുൽ മുനീർ (7/90) എന്നീ തഫ്സീർ ഗ്രന്ഥങ്ങളിലും കൻസുന്നജാഹ് (പേജ് 189, നുസ്ഹത്തുൽ മജാലിസ് (1/164 ) എന്നിവയിലും മറ്റും റമളാൻ പ്രഥമ രാവിലെ സൂറത്തുൽ ഫത്ഹിൻ്റ പാരായണത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. 

*പ്രത്യേക ശ്രദ്ധയ്ക്ക്*

   റമളാനിൻ്റെ പ്രഥമ രാത്രിയിലെ സാധാ സുന്നത്ത് നിസ്കാരത്തിൻ്റെ (ഉദാ: തറാവീഹ് , വിത്ർ) മഹത്വമൊന്നും  സൂറത്തുൽ ഫത്ഹ് ഓതിക്കൊണ്ടുള്ള പ്രത്യേക നിസ്കാരത്തിനില്ല .കാരണം ,തറാവീഹും വിത്റുമെല്ലാം മഹത്വം വിവരിച്ച് ഫുഖഹാഅ് സുന്നത്തെന്ന് വിധി പ്രഖ്യാപിച്ച നിസ്കാരങ്ങളാണ്. മറ്റേത് അങ്ങനെയുള്ളതല്ല.

(കോപ്പി)

•••••••••••••••••••••••••••••••••••••••••••••••••


മാസം കാണുകയോ കണ്ടതായി വിവരം ലഭിക്കുകയോ ചെയ്താൽ

 `പുണ്യങ്ങളുടെ പൂക്കാലം സമാഗതമായി`


 *പുതു മാസവും ആചാരങ്ങളും*


🕹️ *ഒന്ന്:* 

മാസം കാണുകയോ കണ്ടതായി വിവരം ലഭിക്കുകയോ ചെയ്താൽ 

*اﻟﻠﻪ ﺃﻛﺒﺮ اﻟﻠﻬﻢ ﺃﻫﻠﻪ ﻋﻠﻴﻨﺎ ﺑﺎﻷﻣﻦ ﻭاﻹﻳﻤﺎﻥ ﻭاﻟﺴﻼﻣﺔ ﻭاﻹﺳﻼﻡ ﻭاﻟﺘﻮﻓﻴﻖ ﻟﻤﺎ ﺗﺤﺐ ﻭﺗﺮﺿﻰ، ﺭﺑﻨﺎ ﻭﺭﺑﻚ اﻟﻠﻪ، اﻟﻠﻪ ﺃﻛﺒﺮ ﻻ ﺣﻮﻝ ﻭﻻ ﻗﻮﺓ ﺇﻻ ﺑﺎﻟﻠﻪ، اﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﺧﻴﺮ ﻫﺬا اﻟﺸﻬﺮ ﻭﺃﻋﻮﺫ ﺑﻚ ﻣﻦ ﺷﺮ اﻟﻘﺪﺭ ﻭﺷﺮ اﻟﻤﺤﺸﺮ، ﻫﻼﻝ ﺧﻴﺮ ﻭﺭﺷﺪ،  ﺁﻣﻨﺖ ﺑﺎﻟﺬﻱ ﺧﻠﻘﻚ،* 

എന്നു ചൊല്ലണം. അതു സുന്നത്താണ്.(ഏതു മാസമാണെങ്കിലും സുന്നത്തു തന്നെ)


🕹️ *രണ്ട്:* 

പിന്നീട്

*اﻟﺤﻤﺪ ﻟﻠﻪ اﻟﺬﻱ ﺫﻫﺐ ﺑﺸﻬﺮ شعبان ﻭﺟﺎء ﺑﺸﻬﺮ رمضان*

എന്നു ചൊല്ലണം. (ഏതു മാസമാണെങ്കിലും ഇവ സുന്നത്താണ്. മാസത്തിൻ്റെ പേര് മാറ്റണമെന്ന് മാത്രം. 

  (നിഹായ :3/157)


🕹️ *മൂന്ന്:*

 മാസപ്പിറവി കാണുകയോ കണ്ടതായി അറിയുകയോ ചെയ്താൽ   തബാറക സൂറത്ത് പാരായണം ചെയ്യൽ സുന്നത്തുണ്ട്. (ശർവാനി: ഇആനത്ത് )

    ഇമാം സുബ്കി (റ) പ്രസ്താവിക്കുന്നു: മാസത്തിലുള്ള  ദിവസങ്ങളുടെ എണ്ണം പോലെ തബാറക സൂറത്തിലെ ആയത്തുകളുടെ എണ്ണവും മുപ്പതാണ്.  പ്രസ്തുത സൂറത്ത് പരായണം ചെയ്യുന്നിടത്ത് സമാധാനം വർഷിക്കും.

.( ഇആനത്ത്: 2/ 248)      ശർവാനി: 3/ 385)

     മാസപ്പിറവി കാണാത്തവനു കണ്ടുവെന്നറിഞ്ഞാൽ പ്രസ്തുത കാര്യങ്ങൾ സുന്നത്തുണ്ട് (ശർവാനി :3/385)


🕹️ *നാല്:*

പുതു മാസത്തിനു ആശംസ നേരൽ. അതു സുന്നത്തുണ്ട്.(ശർവാനി: 3/56, തർശീഹ് പേജ്: 96)

*تقبل الله منا ومنكم*

എന്നു ആശംസ വാക്യമായി പറയാം. 

    മറുപടിയായി

*تقبل الله منكم. أحياكم الله لأمثاله كل عام وانتم بخير* 

എന്ന വാക്യം പറയാം. ഇതു സുന്നത്താണ് . (ബാജൂരി,ശർവാനി :3/56 ) (കോപ്പി)

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°


തറാവീഹ്‌, വിത്ർ എന്നിവയെല്ലാം ഖളാ വീട്ടൽ

 *റമളാൻ : സുപ്രധാന മസ്‌അലകൾ*



*തറാവീഹും വിത്റും ഖളാ വീട്ടൽ?:*


❓ തറാവീഹ്‌, വിത്ർ എന്നിവ  നഷ്ടപ്പെട്ടാൽ ഖളാ വീട്ടൽ സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ അത്‌ റമളാനിൽ തന്നെ ഖളാ വീട്ടണോ?  പകലിൽ ഖളാ വീട്ടാമോ?


✅  തറാവീഹ്‌, വിത്ർ എന്നിവയെല്ലാം  ഖളാ വീട്ടൽ സുന്നത്തുണ്ട്‌. അവ മാത്രമല്ല , സമയം നിർണ്ണയിക്കപ്പെട്ട ഏത്‌ സുന്നത്ത്‌ നിസ്കാരവും നഷ്ടപ്പെട്ടാൽ അത്‌ ഖളാ വീട്ടൽ സുന്നത്താണ്‌. 

     റമളാനിലോ അല്ലാത്തപ്പോഴോ രാത്രിയോ പകലോ എന്ന അന്തരമില്ല. എപ്പോൾ വേണമെങ്കിലും ഖളാ വീട്ടാം.  

(തുഹ്ഫ: 2/ 237)

   

   രാത്രി ഖളാ വീട്ടുകയാണെങ്കിൽ ഉറക്കെ ഓതാം.


 *(ﻭﻟﻮ ﻓﺎﺕ اﻟﻨﻔﻞ اﻟﻤﺆﻗﺖ) ﻛﺎﻟﻌﻴﺪ، ﻭاﻟﻀﺤﻰ، ﻭاﻟﺮﻭاﺗﺐ (ﻧﺪﺏ ﻗﻀﺎﺅﻩ) ﺃﺑﺪا (ﻓﻲ اﻷﻇﻬﺮ) ﻷﺣﺎﺩﻳﺚ ﺻﺤﻴﺤﺔ ﻓﻲ ﺫﻟﻚ «ﻛﻘﻀﺎﺋﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺳﻨﺔ اﻟﺼﺒﺢ ﻓﻲ ﻗﺼﺔ اﻟﻮاﺩﻱ ﺑﻌﺪ ﻃﻠﻮﻉ اﻟﺸﻤﺲ ﻭﺳﻨﺔ اﻟﻈﻬﺮ اﻟﺒﻌﺪﻳﺔ ﺑﻌﺪ اﻟﻌﺼﺮ ﻟﻤﺎ اﺷﺘﻐﻞ ﻋﻨﻬﺎ ﺑﺎﻟﻮﻓﺪ» ﻭﻓﻲ ﺧﺒﺮ ﺣﺴﻦ «ﻣﻦ ﻧﺎﻡ ﻋﻦ ﻭﺗﺮﻩ ﺃﻭ ﻧﺴﻴﻪ ﻓﻠﻴﺼﻞ ﺇﺫا ﺫﻛﺮﻩ»* (കോപ്പി )

~~~~~~~~~~~~~~~~~~~~~~~~

തറാവീഹ് നിസ്കാരത്തിനിടയിൽ സ്വലാത്ത്

 *റമളാൻ : സുപ്രധാന മസ്അലകൾ*


*തറാവീഹിനിടയിൽ സ്വലാത്ത്*⁉️


❓ ചിലയിടങ്ങളിൽ ഈരണ്ടു റക്അത്ത് തറാവീഹ് നിസ്കരിച്ച ഉടനെയും മറ്റു ചിലയിടങ്ങളിൽ നാലു റക്അത്തു നിസ്കരിച്ച ഉടനെയും നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലാറുണ്ട്. അതു സുന്നത്തുണ്ടോ?


✅ ഇമാം ഇബ്നു ഹജർ ഹൈതമി(റ) അതിനെക്കുറിച്ചു ഇങ്ങനെ വിവരിക്കുന്നു: 

   ''തറാവീഹ് നിസ്കാരത്തിനിടയിൽ സ്വലാത്ത് ചൊല്ലാൻ പ്രത്യേക രേഖ ഹദീസിലോ നമ്മുടെ ഇമാമീങ്ങളുടെ പ്രസ്താവനയിലോ  നാം കണ്ടിട്ടില്ല. 

  അതിനാൽ പ്രസ്തുത വേളയിൽ പ്രത്യേകം സുന്നത്താണെന്ന ഉദ്ദേശ്യത്തോടെ സ്വലാത്ത് ചൊല്ലുന്നവരെ എതിർക്കപ്പെടണം. കാരണം അത് (ചീത്ത) ബിദ്അത്താണ്. 

   എന്നാൽ സ്വലാത്ത് ചൊല്ലൽ എല്ലാ സമയത്തും സുന്നത്താണ് എന്ന നിലയ്ക്ക് തറാവീഹിനിടയിൽ ചൊല്ലുന്നവരെ വിമർശിക്കാവതല്ല (ഫതാവൽ കുബ്റ: 1/186


*ﻭﺳﺌﻞ) ﻓﺴﺢ اﻟﻠﻪ ﻓﻲ ﻣﺪﺗﻪ ﻫﻞ ﺗﺴﻦ اﻟﺼﻼﺓ ﻋﻠﻴﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺑﻴﻦ ﺗﺴﻠﻴﻤﺎﺕ اﻟﺘﺮاﻭﻳﺢ ﺃﻭ ﻫﻲ ﺑﺪﻋﺔ ﻳﻨﻬﻰ ﻋﻨﻬﺎ؟*

*(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ اﻟﺼﻼﺓ ﻓﻲ ﻫﺬا اﻟﻤﺤﻞ ﺑﺨﺼﻮﺻﻪ. ﻟﻢ ﻧﺮ ﺷﻴﺌﺎ ﻓﻲ اﻟﺴﻨﺔ ﻭﻻ ﻓﻲ ﻛﻼﻡ ﺃﺻﺤﺎﺑﻨﺎ ﻓﻬﻲ ﺑﺪﻋﺔ ﻳﻨﻬﻰ ﻋﻨﻬﺎ ﻣﻦ ﻳﺄﺗﻲ ﺑﻬﺎ ﺑﻘﺼﺪ ﻛﻮﻧﻬﺎ ﺳﻨﺔ ﻓﻲ ﻫﺬا اﻟﻤﺤﻞ ﺑﺨﺼﻮﺻﻪ ﺩﻭﻥ ﻣﻦ ﻳﺄﺗﻲ ﺑﻬﺎ ﻻ ﺑﻬﺬا اﻟﻘﺼﺪ ﻛﺄﻥ ﻳﻘﺼﺪ ﺃﻧﻬﺎ ﻓﻲ ﻛﻞ ﻭﻗﺖ ﺳﻨﺔ ﻣﻦ ﺣﻴﺚ اﻟﻌﻤﻮﻡ* ( الفتاوى الكبرى : ١٨٦ / ١) കോപ്പി 

•••••••••••••••••••••••••••••••••••••••••••••


സ്ത്രികൾ ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിച്ചു നോമ്പു അനുഷ്ഠിച്ചാൽ നോമ്പു സാധുവാണോ

 *റമളാൻ : സുപ്രധാന മസ്അലകൾ*


*ആർത്തവ നിയന്ത്രണവും നോമ്പും*


    ❓ റമളാൻ നോമ്പ് മുഴുവനും ലഭിക്കാൻ വേണ്ടി സ്ത്രികൾ ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിച്ചു നോമ്പു  അനുഷ്ഠിച്ചാൽ നോമ്പു സാധുവാണോ? 


✅ അതേ , നോമ്പ് സ്വഹീഹാണ്. ആർത്തവ രക്തം പതിവു സമയത്തിനു മുമ്പു മരുന്നു കഴിച്ചു വരുത്തിയാൽ ആ ആർത്തവ രക്തം കണക്കിലെടുക്കുമെന്നും സ്ത്രിയുടെ ഇദ്ദ തീരുക, നിസ്കാരം ഖളാ വീട്ടാതെ ഒഴിവാക്കുക പോലുള്ള നിയമങ്ങൾ മരുന്നു കൊണ്ടുണ്ടായ പ്രസ്തുത ഹൈളിനും ബാധകമായിരിക്കുമെന്നും ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട് (ഫതാവൽ കുബ്റാ 4/200 )

  ഈ മസ്അലയിൽ നിന്നും മരുന്നുപയോഗിച്ചുവെന്നതു പ്രശ്നമല്ലെന്നും ആർത്തവ രക്തം ഉണ്ടോ ഇല്ലേ എന്നതാണു നിയമങ്ങളിൽ പരിഗണിക്കുന്നതെന്നും വെക്തം. 

 *ﻭﺳﺌﻞ) ﻋﻤﻦ اﺳﺘﻌﺠﻠﺖ ﺣﻴﻀﻬﺎ ﺑﺪﻭاء ﻓﻬﻞ ﺗﻨﻘﻀﻲ ﺑﻪ ﻋﺪﺗﻬﺎ ﺃﻡ ﻻ؟*

*(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ: ﻧﻌﻢ ﻛﻤﺎ ﺻﺮﺣﻮا ﺑﻪ* ( فتاوى الكبرى 4/200 ) കോപ്പി 

••••••••••••••••••••••••••••••••••••••••••••••


ഭക്ഷണം കഴിക്കുമ്പോൾ ചെരുപ്പ് അഴിച്ചു വെക്കണമെന്ന് പറയപ്പെടുന്നു

 *റമളാൻ : സുപ്രധാന മസ്അലകൾ*                                                                                       


     *ഇരിക്കുമ്പോൾ  പാദരക്ഷ അഴിച്ചു വെക്കൽ*⁉️


❓ നോമ്പുതുറയുടെ ഭക്ഷണം  കഴിക്കുമ്പോൾ ചെരുപ്പ് അഴിച്ചു വെക്കണമെന്ന് പറയപ്പെടുന്നു. ശരിയാണോ?


✅ നോമ്പുതുറയുടെ ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല, അല്ലാത്ത ഭക്ഷണം കഴിക്കുമ്പോഴും ചെരുപ്പ് അഴിച്ച് വെക്കണം അതു സുന്നത്താണ്. ഇമാം മുനാവീ (റ) അക്കാര്യം  നിരവധി ഇമാമുകൾ ഹദീസിൻ്റെ വെളിച്ചത്തിൽ ഇക്കാര്യം വിവരിച്ചിട്ടുണ്ട് .

    നബി(സ്വ) പറയുന്നു: ഭക്ഷണം കഴിക്കുമ്പോൾ ചെരുപ്പ് അഴിച്ചു വെക്കുക , അതു കാലുകൾക്ക് കൂടുതൽ ആശ്വാസം നൽകും (ദാരിമീ)


ﻋﻦ ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ''ﺇﺫا ﻭﺿﻊ اﻟﻄﻌﺎﻡ، ﻓاﺧلعوا ﻧﻌﺎﻟﻜﻢ، ﻓﺈﻧﻪ ﺃﺭﻭﺡ ﻷﻗﺪاﻣﻜﻢ'' ( رواه الدارمي)

ചില രിവായത്തിൽ ''ശരീരത്തിന് കൂടുതൽ ആശ്വാസം നൽകും''  എന്നാണുള്ളത്. അതു നല്ല സംസ്കാരമാണ് എന്നും  ഹദീസിലുണ്ട് ( തയ്സീർ ബി ശർഹി ജാമിഇസ്വഗീർ: 1/79)


ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﻭﺇﺳﻨﺎﺩﻩ ﺣﺴﻦ

(ﺇﺫا ﺃﻛﻠﺘﻢ اﻟﻄﻌﺎﻡ) ﺃﻱ ﺃﺭﺩﺗﻢ ﺃﻛﻠﻪ (ﻓﺎﺧﻠﻌﻮا ﻧﻌﺎﻟﻜﻢ) اﻧﺰﻋﻮﻫﺎ ﻣﻦ ﺃﺭﺟﻠﻜﻢ (ﻓﺈﻧﻪ ﺃﺭﻭﺡ ﻷﻗﺪاﻣﻜﻢ) ﻟﻔﻆ ﺭﻭاﻳﺔ اﻟﺤﺎﻛﻢ ﺃﺑﺪاﻧﻜﻢ ﺑﺪﻝ ﺃﻗﺪاﻣﻜﻢ ﻭﺗﻤﺎﻡ اﻟﺤﺪﻳﺚ ﻭﺃﻧﻬﺎ ﺳﻨﺔ ﺟﻤﻴﻠﺔ ( التيسير1/ 79)


ﻋﻦ ﺃﺑﻲ اﻟﺪﺭﺩاء) ﻭﻓﻴﻪ ﺿﻌﻒ

(اﺧﻠﻌﻮا) ﻧﺪﺑﺎ ﺃﻭ ﺇﺭﺷﺎﺩا ﺃﻱ اﻧﺰﻋﻮا (ﻧﻌﺎﻟﻜﻢ) ﻣﻦ ﺃﺭﺟﻠﻜﻢ (ﻋﻨﺪ اﻟﻄﻌﺎﻡ) ﺃﻱ ﻋﻨﺪ ﺇﺭاﺩﺓ ﺃﻛﻠﻪ (ﻓﺈﻧﻬﺎ) ﺃﻱ ﻫﺬﻩ اﻟﺨﺼﻠﺔ اﻟﺘﻲ ﻫﻲ اﻟﻨﺰﻉ (ﺳﻨﺔ ﺟﻤﻴﻠﺔ

التيسير:1/ 51)


*ഇരിക്കുമ്പോൾ ചെരുപ്പ് അഴിക്കൽ*

   ഭക്ഷണം കഴിക്കാനോ മറ്റു വല്ല കാര്യത്തിനോ ഇരിക്കുകയാണെങ്കിൽ ചെരുപ്പ് അഴിച്ച് വെക്കണം. അതു സുന്നത്താണ്. അങ്ങനെ അഴിച്ചു വെക്കൽ കാലുകൾക്ക് കൂടുതൽ ആശ്വാസം നൽകും. (ബസ്സാർ , തയ്സീർ: 1/89)


ﻋﻦ ﻋﺎﺋﺸﺔ) ﻭﻓﻴﻪ ﺿﻌﻒ ﻭاﻧﻘﻄﺎﻉ

(ﺇﺫا ﺟﻠﺴﺘﻢ) ﺃﻱ ﺃﺭﺩﺗﻢ اﻟﺠﻠﻮﺱ ﻷﻛﻞ ﺃﻭ ﻏﻴﺮﻩ (ﻓﺎﺧﻠﻌﻮا) ﻧﺪﺑﺎ (ﻧﻌﺎﻟﻜﻢ) ﺃﻱ اﻧﺰﻋﻮﻫﺎ ﻣﻦ ﺃﺭﺟﻠﻜﻢ (ﺗﺴﺘﺮﻳﺢ) ﺃﻱ ﻟﻜﻲ ﺗﺴﺘﺮﻳﺢ (ﺃﻗﺪاﻣﻜﻢ) ﻓﺎﻷﻣﺮ ﺇﺭﺷﺎﺩﻱ ﻭﻣﺤﻠﻪ ﺣﻴﺚ ﻻ ﻋﺬﺭ ﻭﺧﺮﺝ ﺑﺎﻟﻨﻌﻞ اﻟﺨﻒ ﻓﻼ ﻳﻄﻠﺐ ﻧﺰﻋﻪ (اﻟﺒﺰاﺭ, التيسير  1/ 89 1


  ചില രിവായത്തിൽ ഭക്ഷണം കഴിക്കാൻ വേണ്ടി ഇരിക്കുമ്പോൾ എന്നു ഉപാധി പറഞ്ഞത് സാധാരണ അവസ്ഥ പരിഗണിച്ചാണ്. എന്തിനു വേണ്ടി ഇരിക്കുമ്പോഴും ചെരുപ്പ് അഴിച്ചു വെക്കൽ സുന്നത്തുണ്ട് (ഫൈളുൽ ഖദീർ: 1/327)

 ﺇﺫا ﺟﻠﺴﺘﻢ) ﺃﻱ ﺃﺭﺩﺗﻢ اﻟﺠﻠﻮﺱ ﻷﻛﻞ ﺃﻭ ﻏﻴﺮﻩ ﻭاﻟﺘﻘﻴﻴﺪ ﺑﺎﻷﻛﻞ ﻓﻲ ﺭﻭاﻳﺔ ﻟﻠﻐﺎﻟﺐ (ﻓﺎﺧﻠﻌﻮا ﻧﻌﺎﻟﻜﻢ) ﺃﻱ اﻧﺰﻋﻮﻫﺎ ﻣﻦ ﺃﺭﺟﻠﻜﻢ (ﺗﺴﺘﺮﺡ) ﺃﻱ ﺗﺴﺘﺮﻳﺢ ﻭﺇﻥ ﻓﻌﻠﺘﻢ ﺫﻟﻚ ﺗﺴﺘﺮﻳﺢ (ﺃﻗﺪاﻣﻜﻢ) ﻓﺎﻷﻣﺮ ﺇﺭﺷﺎﺩﻱ ﻭﻣﺤﻠﻪ اﻟﻨﺪﺏ ﺣﻴﺚ ﻻ ﻋﺬﺭ ﻭﺧﺮﺝ ﺑﺎﻟﻨﻌﻞ اﻟﺨﻒ ﻓﻼ ﻳﻄﻠﺐ ﻧﺰﻋﻪ ﻧﻌﻢ ﻣﺜﻠﻪ ﻗﺒﻘﺎﺏ ﻭﺗﺎﻣﻮﺳﺔ ﻭﻣﺪاﺱ

(اﻟﺒﺰاﺭ) ﻓﻲ ﻣﺴﻨﺪﻩ .

( فيض القدير: 1/ 327 )

കോപ്പി 

~~~~~~~~~~~~~~~~~~~~~~~~


ഇഞ്ചക്ഷൻ അടിക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ ?

 *റമളാൻ : സുപ്രധാന മസ്അലങ്ങൾ*


  *നോമ്പുകാരൻ്റെ  ഇഞ്ചക്ഷൻ*⁉️ 

 

 ❓ഇഞ്ചക്ഷൻ അടിക്കുന്നത്  കൊണ്ട് നോമ്പ് മുറിയുമോ ?


✅ ഇല്ല ,മുറിയില്ല ശരീരത്തിന്റെ ഉൾഭാഗം (ജൗഫ്)എന്ന്  പേർ പറയുന്നിടത്ത് തടിയുള്ള വല്ല വസ്തുക്കളും പ്രവേശിക്കുന്നത് കൊണ്ടാണ് നോമ്പ് മുറിയുക ഇതു വായ,മൂക്ക്, ചെവി,മലമൂത്ര ദ്വാരം ,മുലക്കണ്ണ് എന്നീ തുറക്കപ്പെട്ട ദ്വാരത്തിലൂടെ പ്രവേശിക്കുകയും വേണം അതുപോലെ തലച്ചോറ്,വയറ് ,ആമാശയം പോലുള്ള ഉൾഭാഗത്തേക്ക് വല്ല വസ്തുക്കളും കുത്തിക്കയറ്റിയാലും  നോമ്പ് മുറിയും  (തുഹ്ഫ: 3/401-403)

    ഞരമ്പിലേക്കോ മാംസപേശിയിലേക്കോ ഇഞ്ചക്ഷൻ ചെയ്യുന്നത് ഇതിൽ ഉൾപ്പെടില്ലല്ലോ അതുകൊണ്ട് തന്നെ ഇഞ്ചക്ഷൻ മസിലിലേക്കായാലും ഞരമ്പിലേക്കായാലും നോമ്പ് മുറിയില്ല . മുറിയുമെന്ന് ഫുഖഹാഅ് പറഞ്ഞിട്ടുമില്ല. 


*തെളിവ്*

 ഒന്ന്:  


ഫസ്ദ് (കൊത്തിക്കൽ)

   ഫസ്ദ് കൊണ്ട് നോമ്പ് മുറിയില്ലെന്ന് മിക്ക കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട് ഇത് അവിതർക്കിതമാണ് എന്ന്   ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിച്ചിട്ടുണ്ട്. (തുഹ്ഫ:3/411)      

     ഫസ്ദ് എന്നാൽ ഞരമ്പ് മുറിക്കലാണെന്ന് അറബ് ഭാഷാ നിഘണ്ടുവിൽ കാണാം മുഖ്താറുസ്സ്വഹാഹ് 11/211 ലിസാനുൽ അറബ് ,3/ 336) 

   ഇപ്രകാരം തന്നെയാണ് കർമശാസ്ത്ര ഗ്രന്ഥങ്ങളിലുള്ളത് ആവശ്യമില്ലാതെ ഫസ്ദ് പാടില്ലെന്നും കൊമ്പ് വെപ്പിക്കലാകാമെന്നും കർമശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞതിന് തെളിവായി ഇമാം മാവറദി (റ), ഇമാം റുയാനി (റ) എന്നിവരെ ഉദ്ധരിച്ച് കൊണ്ട് നിഹായ പറയുന്നു ഞരമ്പ് മുറിക്കൽ രോഗത്തെ ഉണ്ടാക്കുമെന്നും കൊമ്പ് വെപ്പിക്കലാണ് ഉത്തമമെന്നുള്ള ഹദീസിന് വേണ്ടിയാണിത്(ഹാശിയാതുശ്ശർവാനി: 5/ 87)

  ഞരമ്പ് മുറിക്കുമ്പോൾ മുറിക്കുവാൻ ഉപയോഗിക്കുന്ന ആയുധം ഞരമ്പിന്റെ ഉള്ളിലേക്ക് എത്തുമെന്നത് തീർച്ചയാണ് ഇതിൽ നിന്ന് ഞരമ്പിന്റെ ഉള്ള് നോമ്പ് മുറിയുന്നതിന് പറഞ്ഞ ജൗഫായി പരിഗണിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു 


*തെളിവ്* 

രണ്ട്:  


ഇമാം അർദബീലി (റ) പറയുന്നു:  ഫസ്ദും  കൊമ്പ് വെക്കലും നടത്തിയ സ്ഥലത്ത് മരുന്നോ മറ്റോ വെക്കുകയും അത് അവയുടെ ഉള്ളിലേക്ക് ചേരുകയും ചെയ്താൽ നോമ്പ് മുറിയില്ല (അൻവാർ,വാ :1,പേ:160) 

   ഞരമ്പ് മുറിച്ച സ്ഥലത്ത് മരുന്നോ മറ്റോ വെക്കുകയും അത് ഞരമ്പിന്റെ ഉള്ളിലേക്ക് ചേരുകയും ചെയ്താൽ നോമ്പ് മുറിയില്ലെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം ഇതുപോലെത്തന്നെയാണല്ലോ ഇഞ്ചക്ഷനും


*തെളിവ്* 

മൂന്ന്:

  ഇമാം ഇംറാനി (റ) രേഖപ്പെടുത്തുന്നു:  ഒരാളുടെ കാലിന്റെ തുടയിൽ കത്തി പോലോത്തത് കൊണ്ട് കുത്തിയാൽ അത്  എല്ല് വരെ എത്തിയാലും ഇല്ലെങ്കിലും നോമ്പ് മുറിയില്ല ജൗഫി (ഉള്ള്) ലേക്ക് ചേരുന്നില്ല എന്നാണ് കാരണം  (ഇംറാനി(റ)യുടെ അൽ ബയാൻ:3/503)


 `നോമ്പിന്റെ പകലിൽ പ്രമേഹം പരിശോധിക്കാൻ വേണ്ടി രക്തം എടുത്താൽ നോമ്പ് മുറിയില്ലന്നു മുകളിലെ മറുപടിയിൽ നിന്നു സുതാരം വ്യക്തമാണല്ലോ` 


*വിത്ർ നിസ്കരിക്കുന്ന ഇമാമും തറാവീഹ് നിസ്കരിക്കുന്ന മഅ്മൂമും*


 ❓ വിത്ർ നിസ്കാരം നിർവ്വഹിക്കുന്ന ഇമാമിനെ തറാവീഹ് നിസ്കരിക്കുന്നവന് തുടരാമോ?


✅ അതേ , തുടരൽ അനുവദനീയമാണ്. കറാഹത്തില്ല. എന്നാൽ തുടരാതിരിക്കലാണ് ഏറ്റവും നല്ലത്. കാരണം ''തുടരൽ ഖിലാഫുൽ ഔലയാണ് ''

   തറാവീഹ് നിസ്കരിക്കുന്നവനെ വിത്ർ നിസ്കരിക്കുന്നവനും തുടരാം. എന്നാൽ അതു ഖിലാഫുൽ ഔലയാണ് . 

   ഫർളു നിസ്കാരം അദാആയി നിസ്കരിക്കുന്നവനെ അതുപോലെയുള്ള നിസ്കാരം ഖളാഅ് വീട്ടുന്നവനു തുടരാം. അതു സുന്നത്താണ്. (ഉദാ: ളുഹ്ർ അദാആയി നിസ്കരിക്കുന്നവനെ തുടർന്നു ളുഹ്ർ ഖളാ വീട്ടൽ)  

 (ഫത്ഹുൽ മുഈൻ, ഇആനത്ത് :2/07)


ﻭﺧﺮﺝ ﺑﺎﻷﺩاء اﻟﻘﻀﺎء ﻧﻌﻢ ﺇﻥ اﺗﻔﻘﺖ ﻣﻘﻀﻴﺔ اﻹﻣﺎﻡ ﻭاﻟﻤﺄﻣﻮﻡ ﺳﻨﺖ اﻟﺠﻤﺎﻋﺔ ﻭﺇﻻ ﻓﺨﻼﻑ اﻷﻭﻟﻰ ﻛﺄﺩاء ﺧﻠﻒ ﻗﻀﺎء ﻭﻋﻜﺴﻪ ﻭﻓﺮﺽ ﺧﻠﻒ ﻧﻔﻞ ﻭﻋﻜﺴﻪ ﻭﺗﺮاﻭﻳﺢ ﺧﻠﻒ ﻭﺗﺮ ﻭﻋﻜﺴﻪ ( فتح المعين) കോപ്പി 

~~~~~~~~~~~~~~~~~~~~~~

https://chat.whatsapp.com/9fyTpMj22Se8VnVhM96y0i

ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട്

  ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട് എന്ന് വരുത്താനായി ചില വിവരം കെട്ട ആളുകൾ ഖുർആനിലെ فلما توفيتني" എന്ന വചനത്തെ ദുർവ്യാഖ്യാനം ചെയ്തതാ...