*റമളാൻ : സുപ്രധാന മസ്അലകൾ*
*ആർത്തവ നിയന്ത്രണവും നോമ്പും*
❓ റമളാൻ നോമ്പ് മുഴുവനും ലഭിക്കാൻ വേണ്ടി സ്ത്രികൾ ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിച്ചു നോമ്പു അനുഷ്ഠിച്ചാൽ നോമ്പു സാധുവാണോ?
✅ അതേ , നോമ്പ് സ്വഹീഹാണ്. ആർത്തവ രക്തം പതിവു സമയത്തിനു മുമ്പു മരുന്നു കഴിച്ചു വരുത്തിയാൽ ആ ആർത്തവ രക്തം കണക്കിലെടുക്കുമെന്നും സ്ത്രിയുടെ ഇദ്ദ തീരുക, നിസ്കാരം ഖളാ വീട്ടാതെ ഒഴിവാക്കുക പോലുള്ള നിയമങ്ങൾ മരുന്നു കൊണ്ടുണ്ടായ പ്രസ്തുത ഹൈളിനും ബാധകമായിരിക്കുമെന്നും ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട് (ഫതാവൽ കുബ്റാ 4/200 )
ഈ മസ്അലയിൽ നിന്നും മരുന്നുപയോഗിച്ചുവെന്നതു പ്രശ്നമല്ലെന്നും ആർത്തവ രക്തം ഉണ്ടോ ഇല്ലേ എന്നതാണു നിയമങ്ങളിൽ പരിഗണിക്കുന്നതെന്നും വെക്തം.
*ﻭﺳﺌﻞ) ﻋﻤﻦ اﺳﺘﻌﺠﻠﺖ ﺣﻴﻀﻬﺎ ﺑﺪﻭاء ﻓﻬﻞ ﺗﻨﻘﻀﻲ ﺑﻪ ﻋﺪﺗﻬﺎ ﺃﻡ ﻻ؟*
*(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ: ﻧﻌﻢ ﻛﻤﺎ ﺻﺮﺣﻮا ﺑﻪ* ( فتاوى الكبرى 4/200 ) കോപ്പി
••••••••••••••••••••••••••••••••••••••••••••••
No comments:
Post a Comment