*റമളാൻ : സുപ്രധാന മസ്അലങ്ങൾ*
*നോമ്പുകാരൻ്റെ ഇഞ്ചക്ഷൻ*⁉️
❓ഇഞ്ചക്ഷൻ അടിക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ ?
✅ ഇല്ല ,മുറിയില്ല ശരീരത്തിന്റെ ഉൾഭാഗം (ജൗഫ്)എന്ന് പേർ പറയുന്നിടത്ത് തടിയുള്ള വല്ല വസ്തുക്കളും പ്രവേശിക്കുന്നത് കൊണ്ടാണ് നോമ്പ് മുറിയുക ഇതു വായ,മൂക്ക്, ചെവി,മലമൂത്ര ദ്വാരം ,മുലക്കണ്ണ് എന്നീ തുറക്കപ്പെട്ട ദ്വാരത്തിലൂടെ പ്രവേശിക്കുകയും വേണം അതുപോലെ തലച്ചോറ്,വയറ് ,ആമാശയം പോലുള്ള ഉൾഭാഗത്തേക്ക് വല്ല വസ്തുക്കളും കുത്തിക്കയറ്റിയാലും നോമ്പ് മുറിയും (തുഹ്ഫ: 3/401-403)
ഞരമ്പിലേക്കോ മാംസപേശിയിലേക്കോ ഇഞ്ചക്ഷൻ ചെയ്യുന്നത് ഇതിൽ ഉൾപ്പെടില്ലല്ലോ അതുകൊണ്ട് തന്നെ ഇഞ്ചക്ഷൻ മസിലിലേക്കായാലും ഞരമ്പിലേക്കായാലും നോമ്പ് മുറിയില്ല . മുറിയുമെന്ന് ഫുഖഹാഅ് പറഞ്ഞിട്ടുമില്ല.
*തെളിവ്*
ഒന്ന്:
ഫസ്ദ് (കൊത്തിക്കൽ)
ഫസ്ദ് കൊണ്ട് നോമ്പ് മുറിയില്ലെന്ന് മിക്ക കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട് ഇത് അവിതർക്കിതമാണ് എന്ന് ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിച്ചിട്ടുണ്ട്. (തുഹ്ഫ:3/411)
ഫസ്ദ് എന്നാൽ ഞരമ്പ് മുറിക്കലാണെന്ന് അറബ് ഭാഷാ നിഘണ്ടുവിൽ കാണാം മുഖ്താറുസ്സ്വഹാഹ് 11/211 ലിസാനുൽ അറബ് ,3/ 336)
ഇപ്രകാരം തന്നെയാണ് കർമശാസ്ത്ര ഗ്രന്ഥങ്ങളിലുള്ളത് ആവശ്യമില്ലാതെ ഫസ്ദ് പാടില്ലെന്നും കൊമ്പ് വെപ്പിക്കലാകാമെന്നും കർമശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞതിന് തെളിവായി ഇമാം മാവറദി (റ), ഇമാം റുയാനി (റ) എന്നിവരെ ഉദ്ധരിച്ച് കൊണ്ട് നിഹായ പറയുന്നു ഞരമ്പ് മുറിക്കൽ രോഗത്തെ ഉണ്ടാക്കുമെന്നും കൊമ്പ് വെപ്പിക്കലാണ് ഉത്തമമെന്നുള്ള ഹദീസിന് വേണ്ടിയാണിത്(ഹാശിയാതുശ്ശർവാനി: 5/ 87)
ഞരമ്പ് മുറിക്കുമ്പോൾ മുറിക്കുവാൻ ഉപയോഗിക്കുന്ന ആയുധം ഞരമ്പിന്റെ ഉള്ളിലേക്ക് എത്തുമെന്നത് തീർച്ചയാണ് ഇതിൽ നിന്ന് ഞരമ്പിന്റെ ഉള്ള് നോമ്പ് മുറിയുന്നതിന് പറഞ്ഞ ജൗഫായി പരിഗണിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു
*തെളിവ്*
രണ്ട്:
ഇമാം അർദബീലി (റ) പറയുന്നു: ഫസ്ദും കൊമ്പ് വെക്കലും നടത്തിയ സ്ഥലത്ത് മരുന്നോ മറ്റോ വെക്കുകയും അത് അവയുടെ ഉള്ളിലേക്ക് ചേരുകയും ചെയ്താൽ നോമ്പ് മുറിയില്ല (അൻവാർ,വാ :1,പേ:160)
ഞരമ്പ് മുറിച്ച സ്ഥലത്ത് മരുന്നോ മറ്റോ വെക്കുകയും അത് ഞരമ്പിന്റെ ഉള്ളിലേക്ക് ചേരുകയും ചെയ്താൽ നോമ്പ് മുറിയില്ലെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം ഇതുപോലെത്തന്നെയാണല്ലോ ഇഞ്ചക്ഷനും
*തെളിവ്*
മൂന്ന്:
ഇമാം ഇംറാനി (റ) രേഖപ്പെടുത്തുന്നു: ഒരാളുടെ കാലിന്റെ തുടയിൽ കത്തി പോലോത്തത് കൊണ്ട് കുത്തിയാൽ അത് എല്ല് വരെ എത്തിയാലും ഇല്ലെങ്കിലും നോമ്പ് മുറിയില്ല ജൗഫി (ഉള്ള്) ലേക്ക് ചേരുന്നില്ല എന്നാണ് കാരണം (ഇംറാനി(റ)യുടെ അൽ ബയാൻ:3/503)
`നോമ്പിന്റെ പകലിൽ പ്രമേഹം പരിശോധിക്കാൻ വേണ്ടി രക്തം എടുത്താൽ നോമ്പ് മുറിയില്ലന്നു മുകളിലെ മറുപടിയിൽ നിന്നു സുതാരം വ്യക്തമാണല്ലോ`
*വിത്ർ നിസ്കരിക്കുന്ന ഇമാമും തറാവീഹ് നിസ്കരിക്കുന്ന മഅ്മൂമും*
❓ വിത്ർ നിസ്കാരം നിർവ്വഹിക്കുന്ന ഇമാമിനെ തറാവീഹ് നിസ്കരിക്കുന്നവന് തുടരാമോ?
✅ അതേ , തുടരൽ അനുവദനീയമാണ്. കറാഹത്തില്ല. എന്നാൽ തുടരാതിരിക്കലാണ് ഏറ്റവും നല്ലത്. കാരണം ''തുടരൽ ഖിലാഫുൽ ഔലയാണ് ''
തറാവീഹ് നിസ്കരിക്കുന്നവനെ വിത്ർ നിസ്കരിക്കുന്നവനും തുടരാം. എന്നാൽ അതു ഖിലാഫുൽ ഔലയാണ് .
ഫർളു നിസ്കാരം അദാആയി നിസ്കരിക്കുന്നവനെ അതുപോലെയുള്ള നിസ്കാരം ഖളാഅ് വീട്ടുന്നവനു തുടരാം. അതു സുന്നത്താണ്. (ഉദാ: ളുഹ്ർ അദാആയി നിസ്കരിക്കുന്നവനെ തുടർന്നു ളുഹ്ർ ഖളാ വീട്ടൽ)
(ഫത്ഹുൽ മുഈൻ, ഇആനത്ത് :2/07)
ﻭﺧﺮﺝ ﺑﺎﻷﺩاء اﻟﻘﻀﺎء ﻧﻌﻢ ﺇﻥ اﺗﻔﻘﺖ ﻣﻘﻀﻴﺔ اﻹﻣﺎﻡ ﻭاﻟﻤﺄﻣﻮﻡ ﺳﻨﺖ اﻟﺠﻤﺎﻋﺔ ﻭﺇﻻ ﻓﺨﻼﻑ اﻷﻭﻟﻰ ﻛﺄﺩاء ﺧﻠﻒ ﻗﻀﺎء ﻭﻋﻜﺴﻪ ﻭﻓﺮﺽ ﺧﻠﻒ ﻧﻔﻞ ﻭﻋﻜﺴﻪ ﻭﺗﺮاﻭﻳﺢ ﺧﻠﻒ ﻭﺗﺮ ﻭﻋﻜﺴﻪ ( فتح المعين) കോപ്പി
~~~~~~~~~~~~~~~~~~~~~~
https://chat.whatsapp.com/9fyTpMj22Se8VnVhM96y0i
No comments:
Post a Comment