Tuesday, July 16, 2024

മായാവിക്കഥകളുമായി വഹാബികൾ ഫണം വിടർത്തുമ്പോൾ...🤭*

 *മായാവിക്കഥകളുമായി വഹാബികൾ ഫണം വിടർത്തുമ്പോൾ...🤭*

👇👇👇👁️👁️👁️

https://www.facebook.com/share/p/vsBk7DKrGnRkZWm1/?mibextid=oFDknk

✍️മഹത്തുക്കളുടെ കറാമത്തുകളെ മായാവിക്കഥകളായി ആക്ഷേപിച്ച് മടുത്തപ്പോൾ, കൂടും കുടുക്കയും മാന്ത്രിക ദണ്ടുമായി വഹാബികൾ  കളത്തിലിറങ്ങി... മഴ നിർത്തിച്ച മായാവിക്കഥയുമായി കേരളാ വഹാബികളുടെ നേതാവ് എ പി അബ്ദുൽ ഖാദർ മൗലവി മാന്ത്രിക ദണ്ടെടുത്ത് വീശിയത് വഹാബികളുടെ കുട്ടിപ്പൊത്തകത്തിൽ വായിച്ചത് ഈ അടുത്ത്...😄[ഇസ്‌ലാഹി പ്രസ്ഥാനം പേജ് 141. KNM പ്രസിദ്ധീകരണം]


          ഇപ്പോളിതാ അടുത്ത മായാവിക്കഥ...🤭 കഥ പറയുന്നത്  വഹാബികളുടെ  സ്വന്തം ആഗോള നേതാവ് സാക്ഷാൽ ഇബ്നു തൈമിയ്യ, അൽഫുർഖാൻ എന്ന സ്വന്തം പുസ്തകത്തിൻ്റെ 165 ആമത്തെ പേജിൽ ... ''രണ്ട് മാസം ഭക്ഷണം കഴിക്കാതെ ജീവിക്കുന്നയാൾ...മണ്ണ് വാരി സഞ്ചിയിലിട്ട് ചുവന്ന ധാന്യമാക്കി മാറ്റുന്ന ലോക പ്രസിദ്ധ മാന്ത്രികൻ''...🤭 ...നാളെ മുതൽ സഞ്ചിയുമായി നടക്കുന്ന വഹാബികളെക്കണ്ടാൽ ആർക്കും ഒന്നും തോന്നരുത്... പുതിയ മായാവിക്കഥകളുണ്ടാക്കാനുള്ള യാത്രയിലാണവർ... മാന്ത്രിക ദണ്ടും മുദ്രയും ആപ്പീസിൽ റെഡിയാക്കി വച്ചിട്ടുണ്ട്. എല്ലാ വഹാബികളും എത്രയും വേഗമവ കൈപ്പറ്റേണ്ടതാണ്. ജിന്നുള്ള വഹാബികൾ ഒരെണ്ണം കൂടുതൽ എടുക്കാവുന്നതാണ്. 


                      ഇബ്നു തൈമിയ്യ "ലൗഹുല്‍ മഹ്ഫൂളില്‍'' നോക്കി ഗ്വൈബുകള്‍ പറഞ്ഞിരുന്നുവെന്നും, ഡമസ്ക്കസിലെ ജയിലില്‍ അടക്കപ്പെട്ട സമയത്ത് എല്ലാ വഖ്ത്തിലും മൂപ്പര്  കറാമത്തായി പള്ളിയില്‍ എത്തിയിരുന്നുവെന്നും തുടങ്ങി  വഹാബീ മായാവിക്കഥകളിൽ നിന്ന്  ഇനിയും പലതും പറവാനുണ്ട്.വഹിപ്പാൻ വഹാബികൾക്ക് കഴിവില്ലാത്തതിനാൽ തത്ക്കാലം ഇതിൽ നിർത്തുന്നു.അതുവരെ ,മായാവിക്കഥകളുടെ മുന്തിരി വള്ളികളിൽ  തൂങ്ങി വഹാബികൾ ആർത്തു രസിക്കട്ടെ...ല്ലേ... 😄

                  മണ്ണ് ഭക്ഷണമാക്കി മാറ്റുന്ന മായാവിക്കഥയുമായി ആഗോള പട്ടിണി മാറ്റാനായി ലോക രാഷ്ട്രങ്ങളെ സമീപിക്കാനുള്ള ശ്രമത്തിലാണ് കേരളാ വഹാബികൾ- എന്നാണ് കേട്ടത്... 😄 എല്ലാം കണ്ടും കേട്ടും  കിളി പോയ പാവം അണികളെ യുക്തിവാദത്തിലേക്ക് ആനയിക്കുന്ന വഹാബിസത്തിന് ഭാവുകങ്ങൾ നേരുന്നു...🤭

*ഖുദ്സി*

12-07 -2024

Tuesday, July 9, 2024

عبدك المسكين يرجو فضلك الجم الغفير “അങ്ങയുടെ അടിമ അങ്ങയുടെ വിശാലവും സുതാര്യവുമായ ഔദാര്യത്തെ പ്രത്യാശിക്കുന്നു

 


http://islamicglobalvoice.blogspot.com/


വിമർശനം 7


ചോദ്യം:


ശർറഫൽ അനാം മൗലിദിലെ മറ്റൊരു പരാമർശമാണ് പുത്തൻവാദികൾ വിമർ

ശിക്കുന്ന മറ്റൊന്ന്.



عبدك المسكين يرجو فضلك الجم الغفير


“അങ്ങയുടെ അടിമ അങ്ങയുടെ

വിശാലവും സുതാര്യവുമായ ഔദാര്യത്തെ പ്രത്യാശിക്കുന്നു".


നബി സ്വ)യോട് അങ്ങയുടെ അടിമ

എന്ന പ്രയോഗം ശിർക്കിലേക്ക് നയിക്കു

മെന്നാണ് വിമർശകരുടെ ജൽപനം. ഇത്

തികച്ചും അബദ്ധവും വസ്തുതകൾക്ക്

നിരക്കാത്തതുമാണ്. പദത്തിന്റെ അർത്ഥ

വും ഉദ്ദേശ്യവും അറിയുമ്പോൾ വിമർശ

നത്തിൽ യാതൊരു കഴമ്പുമില്ലെന്ന് മന

സ്സിലാക്കാം.


“ഞാൻ നബി(സ്വ)യുടെ അടി

മയും സേവകനുമായിരുന്നു” എന്ന് മഹാ

നായ ഉമർ(റ) പറഞ്ഞത് ഹദീസിൽ വന്നി

ട്ടുണ്ട്. (മുസ്തദ്റക്: 1/ 419, ഹ; ന: 398)

لَمّا وَليَ عُمرُ بنُ الخَطّابِ خَطَبَ النّاسَ على مِنْبَرِ رسولِ اللهِ ﷺ، فَحَمِدَ اللهَ وأَثْنى عليه، ثُمَّ قالَ: أَيُّها النّاسُ، إنِّي قد عَلِمْتُ أَنَّكُمْ تُؤنِسونَ مِنِّي شِدَّةً وغِلْظَةً، وذلك أَنِّي كُنتُ مع رسولِ اللهِ ﷺ، فكُنتُ عَبْدَهُ وخادِمَهُ، وكان كما قالَ اللهُ بالمؤْمِنينَ رَؤوفًا رَحيمًا، فكُنْتُ بينَ يَدَيْهِ كالسَّيْفِ المسْلولِ إلّا أنْ يَغْمِدَني، أَوْ يَنْهاني عَنْ أَمْرٍ فأَكُفَّ، وإلّا أَقْدَمْتُ على النّاسِ لِمكانِ لينِهِ.

 • صحيح الإسناد

الحاكم، المستدرك على الصحيحين (٤٣٩)

അബ്ദ് - അടിമ -എന്ന പദം വിവിധ അർത്ഥങ്ങളി

ൽ പ്രയോഗിച്ചതു കാണാം.

അല്ലാഹുവിൻറെ അടിമ എന്ന് പറയുമ്പോൾ ഉള്ള അർത്ഥമല്ല   ഇന്നയാളുടെ അടിമ എന്ന് പറയുമ്പോൾ ഉള്ളത്.

സേവകൻ എന്ന അർത്ഥത്തിലും അടിമ എന്ന് വാക്ക് ഉപയോഗിക്കുന്നതാണ്.

അടിമ മോചനം ചെയ്യൽ സുന്നത്താണെന്ന് കാണാം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് അടിമകൾ ഉണ്ടായിരുന്നു. എന്ന് ഹദീസുകളിൽ ഉണ്ട് സ്വഹാബികൾക്കും അടിമകൾ ഉണ്ടായിരുന്നു. അവിടെയെല്ലാം അടിമ കൊണ്ട് ഉദ്ദേശം അല്ലാഹുവിൻറെ അടിമ എന്ന അർത്ഥത്തിലല്ല .


അല്ലാഹുവിൻറെ അടിമ

എന്ന് പറയുമ്പോൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന അടിമ എന്നാണ്.

ഇന്ന വെക്തിയുടെ  അടിമ എന്ന് പറയുമ്പോൾ അദ്ദേഹം ഉടമയാക്കിയ വ്യക്തിയെന്നോ സേവകൻ എന്ന അർത്ഥത്തിൽ എല്ലാം പറയാവുന്നതാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ അടിമയാണ് എന്ന് പറഞ്ഞാൽ സേവകൻ എന്ന അർത്ഥത്തിലും അവിടുത്തെ കൽപ്പനകൾ അനുസരിച്ച് ജീവിക്കുന്നവൻ എന്ന അർത്ഥത്തിലും ഒക്കെയാണ് .അവിടെത്തെ ഞാൻ സേവിക്കാൻ തയ്യാറാണ് എന്നുമാണ് ഉദ്ദേശം


ഇതേ അർത്ഥത്തിനാണ് ഉമർ റളിയള്ളാഹു അൻഹു ഉപയോഗിച്ചത് .അല്ലെങ്കിലും ഉമർ റളിയള്ളാഹു അന്ഹു ഉപയോഗിച്ചതും മറ്റുമൊക്കെ ശിർക്കാണന്ന് ഒഹാബി  പുരോഹിതന്മാർ പറയുമോ ?


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Saturday, July 6, 2024

മരണപ്പെട്ടവരുടെ കേൾവി

 


*മരണപ്പെട്ടവരുടെ കേൾവി*

നീ മരിച്ചവരെ കേൾപ്പിക്കുകയില്ല എന്ന ആയത്ത് വിവരിച്ച് ഇബ്ൻ കസീർ എഴുതുന്നു.
ജഡങ്ങളെ കേൾപ്പിൽ നിന്റെ കഴിവിൽ പെട്ടതല്ല.
അതല്ലാം അല്ലാഹു വിലേക്കാണ്
അല്ലാഹു ഉദ്ധേശിച്ചാൽ അല്ലാഹു വിന്റെ കഴിവ് കൊണ്ട് ജീവിച്ചിരിക്കുന്നവരുടെ ശബ്ദം മരിച്ചവരെ കേൾപ്പിക്കുന്നു.
അല്ലാഹു ഉദ്ധേശിക്ഷ വരെ ഹിദായത്താക്കുകയും പിഴപ്പിക്കുകയും ചെയ്യന്നു '
ശരിയായ അഭിപ്രായം മരിച്ചവർ
കേൾക്കു മെന്ന ഇബ്നു ഉമർ പറഞ്ഞ അഭിപ്രായമാണ് '
അത് ശരിയാണന്നതിന് ധാരാളം തെളിവുകൾ  പല വിധേനയുംഉണ്ട്.
അതിൽ ഏറ്റവും പ്രശസ്തം ഇബ്ൻ അബ്ദുൽ ബറ് സ്വഹീഹാണന്ന് പറഞ്ഞ് റിപ്പോര്ട്ട് ചെയ്യുന്നു.
ഇബ്ൻ അബ്ബാസ് റ വിൽ നിന്ന്
നബി സ്വ പറയുന്നു.
ദുൻയാവിൽ വെച്ച് പരിചയമുള്ള മുസ്ലിമായ തന്റെ സഹോദരന്റെ ഖബറിന്നരികിലൂടെ ഒരാൾ നടക്കുമ്പോൾ അവനു സലാം ചൊല്ലിയാൽ
ഖബറാളി സലാം മടക്കുന്നതാണ് -
മയ്യിത്തിനെ അനുകമിച്ചവർ പിരിഞ്ഞ് പോരുമ്പോൾ ചെരിപടിയാടെ ശബ്ദം ഖബറാളി കേൾക്കുന്നതാണ്
ഖബറാളിക്ക് സലാം ചൊല്ലുമ്പോൾ നേരിട്ട് സംഭാഷണം നടത്തുന്നവർ സലാം ചൊല്ലുന്നത് പോലെ സലാം ചൊല്ലൽ നിയമമാക്കിയത്
അത് കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നവരോടുള്ള സംഭാഷണമാണ്.

സലഫുകൾ ഉത്തമ നൂറ്റാണ്ടുകാർ മയ്യിത്ത് കേൾക്കുമെന്ന്  ഇജാമാ ആണ്.
ജീവിച്ചിരിക്കുന്ന വരുടെ സിയാറത്ത് മരിച്ചവർ അറിയുകയും സന്തോ ശിക്കുകയും ചെയ്യുമെന്ന് സലഫുസ്വാലിഹീങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ അനിശ്വേധ്യമായി വന്നിട്ടുണ്ട്.
ഇബ്ൻ അബിദ്ധുൻയാ കിതാബുൽ ബുബൂറിൽ റിപ്പോർട്ട് ചെയ്യുന്നു.
ആഇശ ബീവി റ പറയുന്നു.

ഒരാൾ സഹോദരന്റെ ഖബർ സിയാറത്ത് ചെയ്യുകയാണങ്കിൽ സഹോദരൻ അയാളെ കൊണ്ട് നേരം പോക്കാകുയും  മടക്കുകയും ചെയ്തിട്ടല്ലാതെ ഇല്ല.
(6/325 തഫ്സീർ ഇബന് കസീർ
Aslam kamili parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ഖബറിന്നരികിൽ ഖത്മ് ഓതണമെന്ന് ഇമാം ശാഫിഇ റ*

 *മയ്യത്ത് മറമാടിയതിന്ന് ശേഷം ഖബറിന്നരികിൽ 

ഖത്മ് ഓതണമെന്ന് ഇമാം ശാഫിഇ റ*


ഇമാം നവവി റ അദ്കാറിൽ പറയുന്നു.


മയ്യത്തിനെ മറമാടിയതിന്ന് ശേഷം ഒട്ടകത്തെ അറുത്ത് മാംസ വിതരണം നടത്തുന്ന സമയം മയ്യിത്തിന്നരികെ ഇരിക്കൽ പുണ്യമാണ്.

ഖുർആൻ പാരായണം മയ്യിത്തിനുള്ള പ്രാർഥന പ്രഭാഷണം (വഅള് ) സ്വാലിഹീങ്ങളുടെയും അവസ്ഥകളും മഹാന്മാരുടെ ചരിത്രങ്ങൾ പറയൽ (മൗലിദ് പാരായണം ) എന്നിവ കൊണ്ട് ജോലിയാവണം .


ശാഫിഈ ഇമാമും റ അനുയായികളും പറഞ്ഞു.

(മറമാടിയതിന് ശേഷം)

ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.


*ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്*. (അദ്കാർ ഇമാം നവവി 288

)

وقال في "الأذكار" (1/288، ط. دار ابن حزم): [ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن؛ قالوا: فإن ختموا القرآن كله كان حسنًا] اهـ.


മറമാടൽ പൂർണമായതിന്ന് ശേഷം  ഖബറിൽ ചോദ്യം ചോദിക്കുന്ന സമയമാണ് ആ സമയത്ത് ഖബറിലുള്ളവർക്ക് നമ്മെ കൊണ്ട് നേരം പോക്കും സമാധാനവും ലഭിക്കാൻ ഉത്തരം എളുപ്പമാ വന്നും അൽപസമയം അവിടെ തന്നെ നിൽക്കുകയും ഖുർആൻ ഖത്മാക്കുക ദുആ ചെയ്യുക തുടങ്ങി  പുണ്യകർമങ്ങൾ  നാം ചര്യയാക്കേണ്ടതാണ്.


അസ് ലം കാമിൽ സഖഫി

പരപ്പനങ്ങാടി

Sunday, June 30, 2024

ഇസ്തിഗാസ عباد الله أغيثونيയാ ഇബാദല്ലാഹ്

 يا عباد الله أغيثوني


1 - വിജനമായ സ്ഥലത്ത് വെച്ച് അല്ലാഹുവിൻ്റെ അടിമകളേ, എന്നെ സഹായിക്കൂ എന്ന് വിളിച്ചു സഹായംതേടാം. 


നിരവധി ഇമാമുമാർ അത് വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ഇമാം നവവി(റ) ശറഹുൽ മുഹദ്ദബ്


 و إذا انفلتت دابته نادى يا عباد الله احبسوا مرتين أو ثلاثلا فقد جاء فيها آثار أوضحتها في كتاب الاذكار و جربت انا هذا الثاني في دابة انفلتت منا و كنا جماعة عجزوا عنها فذكرت أنا هذا فقلت يا عباد الله احبسوا فوقفت بمجرد ذلك و حكى لي شيخنا أبو محمد بن أبي اليسر رحمه الله انه جربه فقال في بغلة انفلتت فوقفت في الحال - شرح المهذب 


ഇമാം അഹ്മദ് ( റ) അടക്കം അങ്ങനെ ചെയ്തിട്ടുമുണ്ട്. ഫലം കിട്ടിയതായും പറയുന്നു.


قال عبد الله بن احمد بن حنبل قال سمعت أبي يقول حججت خمس حجج منها اثنتين راكبا وثلاثة ماشيا أوثلاثا راكبا واثنتين ماشيا فضللت الطريق في حجة وكنت ماشيا فجعلت أقول يا عباد الله دلوني على الطريق قال: فلم أزل أقول ذلك حتى وقفت على الطريق أو كما قال أبى تاريخ دمشق الكبير لابن عساكر : ٢٩٨/٥، شعب الايمان للبيهقي ١٢٨/٦ ، البداية والنهاية لابن كثير (۲۷۸/۱۰


ഹസനായ ഹദീസിൽ വന്നിട്ടുമുണ്ട്.


١۔هذا الحديث رواه الطبراني في المعجم الكبير (17 /117) من طريق عبد الرحمن بن شريك قال : حدثني أبي ، عن عبد الله بن عيسى ، عن زيد بن علي ، عن عتبة بن غزوان ، عن نبي الله صلى الله عليه وسلم قال : (إذَا أَضَلَّ أَحَدُكُمْ شَيْئًا ، أَوْ أَرَادَ أَحَدُكُمْ عَوْنًا ، وَهُوَ بِأَرْضٍ لَيْسَ بِهَا أَنِيسٌ ، فَلْيَقُلْ : يَا عِبَادَ اللَّهِ أَغِيثُونِي ، يَا عِبَادَ اللَّهِ أَغِيثُونِي ، فَإِنَّ لِلَّهِ عِبَادًا لا نَرَاهُمْ).


٢۔عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ، أَنَّهُ قَالَ : قَالَ رَسُولُ اللهِ صلى الله عليه وسلم : إِذَا انْفَلَقَتْ دَابَّهُ أَحَدِكُمْ بِأَرْضِ فَلَاةٍ فَلْيُنَادِ: يَا عِبَادَ اللَّهِ احْبِسُوا يَا عِبَادَ اللَّهِ احْبِسُوا فَإِنَّ لِلَّهِ حَاضِرًا فِي الْأَرْضِ سَيَحْبِسُهُ(رواه الطبراني في المعجم الكبير (10/217) ، وأبو يعلى في " مسنده " (9/177) ، 


٣۔روى البزار (4922) من طريق أسامة بن زيد الليثي ، عن أبان بن صالح ، عن مجاهد ، عن ابن عباس مرفوعاً : ( إِنَّ لِلَّهِ مَلائِكَةً فِي الأَرْضِ سِوَى الْحَفَظَةِ ، يَكْتُبُونَ مَا سَقَطَ مِنْ وَرَقِ الشَّجَرِ ، فَإِذَا أَصَابَ أَحَدَكُمْ عَرْجَةٌ بِأَرْضٍ فَلاةٍ فَلْيُنَادِ : أَعِينُوا عِبَادَ اللَّهِ ).


2 - അത് ഹറാമോ ശിർക്കോ ആണെന്നതിന് ഒരു ഹദീസുമില്ല പ്രമാണവുമില്ല. ഒരു ഇമാമും അങ്ങനെ പറഞ്ഞിട്ടുമില്ല ദീനിൽ ഹറാമും ശിർക്കും കടത്തിക്കൂട്ടാമെന്നാണ് വഹാബികളുടെ വിചാരം


3 - വഹാബികളിൽ ചിലർക്കിത് ശിർക്കും മറ്റു ചിലർക്ക് ഹറാമും മൂന്നാമതൊരു വിഭാഗത്തിന് അനുവദനിയവുമാണത്രെ. ഹയ്യും ഹാളിറുമായവരോടെങ്കിൽ പറ്റും ഇല്ലെങ്കിൽ പറ്റില്ലെന്നു പറയുന്നവരുമുണ്ട്


4 - അല്ലാഹുവിനും റസൂലിനും ഇമാമുമാർക്കും ദീൻ പഠിപ്പിക്കുകയാണ് വഹാബികൾ. പുലിവാല് പിടിച്ച പോലെയാണിവർ.

സ്വഹാബിമാരെക്കുറിച്ച് ശൈഖ് ഇബ്നു തീമിയ്യ: നടത്തിയ ശകാര പ്രയോഗങ്ങൾ.!?

 *പ്രമുഖരായ സ്വഹാബിമാരെക്കുറിച്ച് ശൈഖ് ഇബ്നു തീമിയ്യ: നടത്തിയ ശകാര പ്രയോഗങ്ങൾ.!?*

<><><><><><><><><><><>



1️⃣ അൻസ്വാരികളുടെ നേതാവ് സഅ്‌ദുബ്നു ഉബാദ(റ)യെക്കുറിച്ച് പറയുന്നതു കാണുക:-


كتخلف سعد، فانّه قد استشرف الى ان يكون هو اميرا من جهة الانصار فلم يحصل له ذلك فبقي في نفسه بقية هوى هـ - منهاج ٨-٣٣٥

[അൻസാറുകളാൽ തെരഞ്ഞെടുക്കപ്പെട്ടു കൊണ്ട് ഭരണാധികാരിയാകുന്നതിലേക്ക് സഅ്ദ് തലപൊക്കി നോക്കിയിരുന്നു. അദ്ദേഹത്തിന് അതു ലഭ്യമായില്ല. അതിനാൽ തൻ്റെ മനസ്സിൽ ഒരല്പ‌ം സ്വാർത്ഥത അവശേഷിച്ചിരുന്നു-മിൻഹാജുസ്സുന്നഃ 8-335]



2️⃣ ഇബ്നുഉമർ(റ) നബി(സ്വ) നമസ്കരിച്ച സ്ഥലങ്ങൾ തന്നെ ശ്ര ദ്ധാപൂർവ്വം വീക്ഷിക്കുകയും അവിടെ നമസ്കരിക്കുകയും ചെയ്തതു സംബന്ധിച്ച് അദ്ദേഹം എഴുതിയതിങ്ങനെ:-


وتحري هذا ليس من سنة الخلفاء الراشدين بل هو مما ابتدع

[ഇങ്ങനെ നിസ്കാരസ്ഥലം നോക്കിനടക്കൽ ഖുലഫാഉർ റാശിദുകളുടെ ചര്യയിൽ പെട്ടതല്ല. അത് ഇബ്നുഉമറിന്റെ പുത്തൻ നിർമ്മിതിയിൽ പെട്ടതാണ്-ഇഖ്തിളാഉസ്സ്വിറാത് 1-390]



3️⃣ ഈ വിഷയത്തിൽ തന്നെ മഹാനായ ഇബ്നു ഉമറി(റ)നെക്കുറിച്ച് അയാൾ പറയുന്നു:-


لم يكونوا يلتفتون الى شيء من ذلك علم انه من البدع المحدثة التي لم يكونوا يعدونها عبادة وقربة وطاعة فمن جعلها عبادة وقربة وطاعة فقد اتبع غير سبيل المؤمنين وشرع من الدين مالم يأذن به الله - اقتضاء الصراط ١-٤٢٦

[ഇത്തരം സംഗതികളിലേക്കൊന്നും സ്വഹാബികൾ തിരി ഞ്ഞുനോക്കുമായിരുന്നില്ല. അപ്പോൾ നബിയുടെ നിസ്കാര സ്ഥലം തന്നെ ശ്രദ്ധിക്കുക പോലോത്തത് സ്വഹാബീപ്രമുഖർ ആരാധനയോ സദ്‌കർമ്മമോ പുണ്യകർമ്മമോ ആയി എണ്ണാത്ത പുതുനിർമ്മിത അനാചാരങ്ങളിൽ പെട്ടതാണെന്നു ബോധ്യപ്പെട്ടു. അവ ആരാധനയോ പുണ്യകർമ്മമോ ആക്കുന്നവൻ സത്യവിശ്വാസികളുടെ മാർഗ്ഗമല്ലാത്തതിനെ പിന്തുടർന്നവനും അല്ലാഹു അനുവാദം നല്കാത്ത കാര്യങ്ങളെ ദീനിൽപെട്ടതായി നിർമ്മിച്ചുണ്ടാക്കുന്നവനുമായിത്തീരും-ഇഖ്‌തിളാഉസ്സ്വിറാത് 1-426]



4️⃣ മറ്റൊരു സ്ഥലത്ത് വീണ്ടും പറയുന്നു:-


تخصيص ذلك المكان بالصلوة من بدع اهل الكتاب التي هلكوا بها ونهى المسلمين عن التشبه بهم في ذلك ففاعل ذلك متشبه بالنبي في الصورة، ومتشبه باليهود والنصارى في القصد الذي هو عمل القلب - مجموعة الفتاوى ۱-۲۸۱

[അത്തരം സ്ഥലങ്ങൾ നോക്കി നമസ്‌കരിക്കൽ വേദക്കാർ നശിക്കാനിടയായ അനാചാരങ്ങളിൽ പെട്ടതാണ്. മുസ്ല‌ിംകളെ ഇത്തരം അനാചാരങ്ങളിൽ അവരോട് സദൃശമാകലിൽ നിന്നു നബിതങ്ങൾ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ അങ്ങനെ പ്രവർത്തിക്കുന്നവൻ ആകൃതിയിൽ നബിയോട് സദൃശനെങ്കിലും മനസ്സിൻ്റെ കർമ്മമായ വിചാരത്തിൽ അവൻ ജൂത-ക്രിസ്ത്യാനികളോട് സദൃശനാണ്- ഫതാവാ 1-281]


    മതി, മതി. ഇനിയും നീട്ടി ഉദ്ധരിക്കുന്നില്ല. നബിയോടുള്ള അനുകരണത്തിന്റെയും അവിടുത്തെ കാലടിപ്പാടുകൾ പിന്തുടരുന്നതിന്റെയും പേരിൽ മുത്തബിഉസ്സുന്ന: (തിരുചര്യ നോക്കി പിന്തുടരുന്നയാൾ) എന്നു സമുദായം മൊത്തമായി വാഴ്ത്തുന്ന ഹള്റത്ത് ഇബ്നുഉമറി(റ)നെക്കുറിച്ച് ഇബ്നുതീമിയ്യഃയുടെ ശകാരങ്ങളാണിതൊക്കെ. തനിക്കു പിടിക്കാത്തതും താനെതിർക്കു ന്നതുമായ കർമ്മങ്ങൾ ചെയ്ത് ആരോടും-അവർ സ്വഹാബീ പ്രമുഖരായാലും മറ്റാരായാലും അവരോടെല്ലാം-ശൈഖിന്റെ നയം ഇതുതന്നെയാണ്. കടുത്ത ഭാഷയിൽ വിമർശിക്കുക, ആക്ഷേപങ്ങൾ ചൊരിയുക! ഇതിന്റെ ഉദാഹരണങ്ങൾ ഇനിയും ഉദ്ധരിച്ചു നീട്ടുന്നില്ല.


_✍ അൽഫഖീർ മുഹമ്മദ് അനസുബ്നു അഹമദൽ ബർഹൂതി, പാങ്ങ്_

_🪀8589899248_

മദ്റസയുണ്ടാക്കിയത് സുന്നികൾ

 




മദ്റസയുണ്ടാക്കിയത് സുന്നികൾ


മദ്റസക്ക് തുടക്കം കുറിച്ചത് ചാലിലകത്താണെന്നും അദ്ദേഹം സലഫിയല്ലെന്നും മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്. കെഎൻഎം പുറത്തിറക്കിയ ഇസ്‌ലാമും കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും എന്ന പുസ്ത‌കത്തിൽ എഴുതുന്നു: "മർഹൂം മൗലാനാ ചാലിലകത്ത് കുഞ്ഞ മ്മദ് ഹാജി. ആധുനിക മദ്റസകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യ ത്തോടെ അദ്ദേഹം ആരംഭിച്ച മദ്റസ, പ്രസ്ഥാനം കേരള ത്തിലെ മതവിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഒരു മഹത് സംഭവമായിരുന്നു. 1909ൽ വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ അധ്യാപകനായി ചേർന്ന ശേഷം അവി ടെയാണ് അദ്ദേഹം ആദ്യമായി ഈ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കിയത്... എന്നാൽ അദ്ദേഹത്തെ പ്രഗത്ഭനായ ഒരു മതവിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ ഒരു മത പരിഷ്കർത്താവ് (ഇസ്‌ലാഹി നേതാവ്) എന്ന് വിശേഷിപ്പി ക്കുന്നത് തെറ്റായിരിക്കും." (പേജ് 11, 12)

ഉമർ മൗലവി എഴുതുന്നു: "മൗലാനാ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഇസ്‌ലാഹി പ്രസ്ഥാനത്തിൻ്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പിക്കാറുണ്ട്. അത് ശരിയല്ല.” (ഓർമകളുടെ തീരത്ത്, പേജ് 54) (ചാലിലകത്ത്) ഒരിക്കലും തൗഹീദ് പ്രസ്ഥാനത്തിൻ്റെ നായകനായിരുന്നില്ല. (പേ.57) ചാലിലകത്തിന്റെറെ വഫാ ത്ത് 1919ലും മുജാഹിദ് പ്രസ്ഥാനം തുടക്കം കുറിക്കുന്നത് 1921നു ശേഷവുമാണ്.



എന്നാൽ ഒരു  പുരോഹിതൻ തട്ടിവിടുന്നത് 

മദ്റസയുണ്ടാക്കിയത് മുജാഹിദ് എന്ന്


ഇസ്ലാഹി പ്രസ്ഥാനം എന്ന പുസ്‌തകത്തിൻ്റെ ഇസ്‌ലാഹി പ്രസ്ഥാനം വരുത്തിയ മാറ്റങ്ങൾ എന്ന അധ്യായത്തിൽ പതി നൊന്നാം നമ്പറായി ചേർത്തത് കാണുക: “മദ്റസാ പ്രസ്ഥാ നത്തിനു തുടക്കം കുറിച്ചു അതുവഴി അടുക്കും ചിട്ടയുമുള്ള പ്രാഥമിക പഠന സമ്പ്രദായം നടപ്പിലാക്കി." (പേജ് 164)


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...