Saturday, July 6, 2024

ഖബറിന്നരികിൽ ഖത്മ് ഓതണമെന്ന് ഇമാം ശാഫിഇ റ*

 *മയ്യത്ത് മറമാടിയതിന്ന് ശേഷം ഖബറിന്നരികിൽ 

ഖത്മ് ഓതണമെന്ന് ഇമാം ശാഫിഇ റ*


ഇമാം നവവി റ അദ്കാറിൽ പറയുന്നു.


മയ്യത്തിനെ മറമാടിയതിന്ന് ശേഷം ഒട്ടകത്തെ അറുത്ത് മാംസ വിതരണം നടത്തുന്ന സമയം മയ്യിത്തിന്നരികെ ഇരിക്കൽ പുണ്യമാണ്.

ഖുർആൻ പാരായണം മയ്യിത്തിനുള്ള പ്രാർഥന പ്രഭാഷണം (വഅള് ) സ്വാലിഹീങ്ങളുടെയും അവസ്ഥകളും മഹാന്മാരുടെ ചരിത്രങ്ങൾ പറയൽ (മൗലിദ് പാരായണം ) എന്നിവ കൊണ്ട് ജോലിയാവണം .


ശാഫിഈ ഇമാമും റ അനുയായികളും പറഞ്ഞു.

(മറമാടിയതിന് ശേഷം)

ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.


*ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്*. (അദ്കാർ ഇമാം നവവി 288

)

وقال في "الأذكار" (1/288، ط. دار ابن حزم): [ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن؛ قالوا: فإن ختموا القرآن كله كان حسنًا] اهـ.


മറമാടൽ പൂർണമായതിന്ന് ശേഷം  ഖബറിൽ ചോദ്യം ചോദിക്കുന്ന സമയമാണ് ആ സമയത്ത് ഖബറിലുള്ളവർക്ക് നമ്മെ കൊണ്ട് നേരം പോക്കും സമാധാനവും ലഭിക്കാൻ ഉത്തരം എളുപ്പമാ വന്നും അൽപസമയം അവിടെ തന്നെ നിൽക്കുകയും ഖുർആൻ ഖത്മാക്കുക ദുആ ചെയ്യുക തുടങ്ങി  പുണ്യകർമങ്ങൾ  നാം ചര്യയാക്കേണ്ടതാണ്.


അസ് ലം കാമിൽ സഖഫി

പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....