Sunday, June 30, 2024

മദ്റസയുണ്ടാക്കിയത് സുന്നികൾ

 




മദ്റസയുണ്ടാക്കിയത് സുന്നികൾ


മദ്റസക്ക് തുടക്കം കുറിച്ചത് ചാലിലകത്താണെന്നും അദ്ദേഹം സലഫിയല്ലെന്നും മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്. കെഎൻഎം പുറത്തിറക്കിയ ഇസ്‌ലാമും കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും എന്ന പുസ്ത‌കത്തിൽ എഴുതുന്നു: "മർഹൂം മൗലാനാ ചാലിലകത്ത് കുഞ്ഞ മ്മദ് ഹാജി. ആധുനിക മദ്റസകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യ ത്തോടെ അദ്ദേഹം ആരംഭിച്ച മദ്റസ, പ്രസ്ഥാനം കേരള ത്തിലെ മതവിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഒരു മഹത് സംഭവമായിരുന്നു. 1909ൽ വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ അധ്യാപകനായി ചേർന്ന ശേഷം അവി ടെയാണ് അദ്ദേഹം ആദ്യമായി ഈ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കിയത്... എന്നാൽ അദ്ദേഹത്തെ പ്രഗത്ഭനായ ഒരു മതവിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ ഒരു മത പരിഷ്കർത്താവ് (ഇസ്‌ലാഹി നേതാവ്) എന്ന് വിശേഷിപ്പി ക്കുന്നത് തെറ്റായിരിക്കും." (പേജ് 11, 12)

ഉമർ മൗലവി എഴുതുന്നു: "മൗലാനാ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഇസ്‌ലാഹി പ്രസ്ഥാനത്തിൻ്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പിക്കാറുണ്ട്. അത് ശരിയല്ല.” (ഓർമകളുടെ തീരത്ത്, പേജ് 54) (ചാലിലകത്ത്) ഒരിക്കലും തൗഹീദ് പ്രസ്ഥാനത്തിൻ്റെ നായകനായിരുന്നില്ല. (പേ.57) ചാലിലകത്തിന്റെറെ വഫാ ത്ത് 1919ലും മുജാഹിദ് പ്രസ്ഥാനം തുടക്കം കുറിക്കുന്നത് 1921നു ശേഷവുമാണ്.



എന്നാൽ ഒരു  പുരോഹിതൻ തട്ടിവിടുന്നത് 

മദ്റസയുണ്ടാക്കിയത് മുജാഹിദ് എന്ന്


ഇസ്ലാഹി പ്രസ്ഥാനം എന്ന പുസ്‌തകത്തിൻ്റെ ഇസ്‌ലാഹി പ്രസ്ഥാനം വരുത്തിയ മാറ്റങ്ങൾ എന്ന അധ്യായത്തിൽ പതി നൊന്നാം നമ്പറായി ചേർത്തത് കാണുക: “മദ്റസാ പ്രസ്ഥാ നത്തിനു തുടക്കം കുറിച്ചു അതുവഴി അടുക്കും ചിട്ടയുമുള്ള പ്രാഥമിക പഠന സമ്പ്രദായം നടപ്പിലാക്കി." (പേജ് 164)


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....