Saturday, February 3, 2024

സ്ത്രീകൾ മുഖം മറക്കുന്നത്* *നിർബന്ധമാണെന്നതിന്റെ

 *സ്ത്രീകൾ മുഖം മറക്കുന്നത്* *നിർബന്ധമാണെന്നതിന്റെ*

*തെളിവുകൾ.*

👇👇👇


Part 2️⃣


തെളിവ്: 2

*അവരുടെ മുഖമക്കനകൾ അവർ മാറിടങ്ങളിലൂടെ താഴ്ത്തിയിട്ടു കൊള്ളട്ടെ*

ക്വുർആൻ 24:31


തെളിവ്: 3

*(നിങ്ങൾ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചു കൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്)* 


തെളിവ്: 4

*(നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക)* 

ക്വുർആൻ  33:59


(ഇബ്നു അബ്ബാസ് (رضي الله عنه)വിൽ നിന്ന് നിവേദനം: സത്യവിശ്വാസികളായ സ്ത്രീകളോട് അവർ വല്ല ആവശ്യത്തിനും പുറത്തിറങ്ങുമ്പോൾ ജിൽബാബുകൾ കൊണ്ട് തലയുടെ മുകൾഭാഗത്തു നിന്ന് അവരുടെ മുഖം മൂടണമെന്നും ഒരു കണ്ണ് അവർക്ക് വെളിപ്പെടുത്താം എന്നുമാണ് അല്ലാഹു കൽപിച്ചത്. (ഇബ്നു അബീഹാതിമിൽ നിന്ന് ഇബ്നു കഥീർ തന്റെ തഫ്സീറിൽ ഉദ്ധരിച്ചത്).


മുഹമ്മദ് ബ്നു സീരീൻ പറഞ്ഞു.

അല്ലാഹുവിന്റെ يدينين عليهنّ എന്ന വാക്യത്തെ  സംബന്ധിച്ച് ഞാൻ ഉബൈദത്തുസ്സൽമാനിയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: *“തന്റെ മുഖവും തലയും മൂടുകയും ഇടതു കണ്ണു മാത്രം വെളിപ്പെടുത്തുകയും ചെയ്തു”*


തെളിവ്: 5

*(വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ച് സൗന്ദര്യം പ്രകടിപ്പിക്കാത്തവരായി തങ്ങളുടെ വസ്ത്രങ്ങൾ മാറ്റി വെക്കുന്നതിൽ അവർക്ക്  കുറ്റമില്ല. അവർ പരിശുദ്ധി പാലിക്കലാണ് അവർക്ക് കൂടുതൽ നല്ലത്. അല്ലാഹു എല്ലാം*

 *കേൾക്കുന്നവനും* *അറിയുന്നവനുമാകുന്നു.)* 

വസ്ത്രം മുഴുവനായി അഴിച്ചു വെക്കുന്നതല്ല, മറിച്ച്  മുഖവും മുൻകൈയും പ്രദർശിപ്പിക്കുന്നതിന്ന് ഇത്തരക്കാർക്ക് വിരോധമില്ലന്നാണ് ഉദ്ദേശിക്കുന്നത്. എന്നാൽ സൗന്ദര്യപ്രകടനം ഉണ്ടാവരുതെന്ന നിബന്ധനയുമുണ്ട്. ഏതായാലും ഹിജാബ് പൂർണമായി സ്വീകരിക്കലാണ്, അതായത് മുഖവും മുൻകൈയും  ഉൾപ്പെടുന്ന വിധം വസ്ത്രം ധരിക്കലാണ് അവരുടെ ഇഫ്ഫത്തിന് (വിശുദ്ധിക്ക്) നല്ലത് എന്നും പറയുന്നു. ഓരോ വയോവൃദ്ധ പോലും പൂർണ്ണമായി മറക്കുന്ന വസ്ത്രം  ധരിക്കുന്നതാണ് ഉത്തമമെങ്കിൽ  യുവതികളുടെ കാര്യം പറയാനുണ്ടോ?!


തുടരും..إن شاء الله

Wednesday, January 31, 2024

യദ്' എന്നതിനു കൈ എന്നർത്ഥം പറയരുത്

 * ഒഹാബികളുടെ വൈരുദ്ധ്യങ്ങൾ* 18


'യദ്' എന്നതിനു കൈ എന്നർത്ഥം പറയരുത്


'യദ്' എന്ന അല്ലാഹുവിൻ്റെ പ്രയോഗത്തിനു കൈ എന്നർത്ഥം നൽകരുതെന്നും അത് അവയവമായി മനസ്സിലാക്കപ്പെടുമെന്നും ശബാബ് വാരിക വ്യക്തമാക്കുന്നത് കാണുക. “യദ് എന്ന അറബി പദത്തിന് 25 ഓളം അർത്ഥങ്ങൾ സ്വഹീ ഹുൽ ബുഖാരിയുടെ വിവരണമായ ഫത്ഹുൽ ബാരിയിൽ തന്നെ നൽകിയിട്ടുണ്ട്. മലയാളം പറയുമ്പോൾ അതിൽ ഏത് അർത്ഥമാണ് നാം പറയുക? കൈ എന്ന് സാധാരണ പറയുന്ന അർത്ഥം പറഞ്ഞാൽ അത് ഒരു അവയവമായി മനസ്സിലാക്കു ന്നു. ഇത് അല്ലാഹുവിനു ഒരിക്കലും ഭൂഷണമല്ലാത്തതുമാണ്. അഥവാ അങ്ങനെ ഭാഷാന്തരം ചെയ്യുകയാണെങ്കിൽ അത് അവയവമല്ലെന്ന് പ്രത്യേകം പറയേണ്ടതുമാണു താനും.” (ശ 2009 30.23)


കൈ എന്നർത്ഥം പറയുന്നു


ചെറിയമുണ്ടം ഹമീദ് മദനിയുടെ ഖുർആൻ പരിഭാഷ കാണുക: “ഇബലീസേ, എൻ്റെ കൈ കൊണ്ട് ഞാൻ സൃഷ്ടി ച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിനു നിനക്കെന്തു തട സ്സമാണുള്ളത്?” (പുറം 612) ഇവിടെ യദ് എന്നതിനു വിശദീ കരണമില്ലാതെ തന്നെ കൈ എന്നർത്ഥം നൽകിയിരിക്കുന്നു.


https://www.facebook.com/profile.php?id=100087448557819&mibextid=ZbWKwL



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണ് അൽ മനാർ

 അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണ് അൽ മനാർ


അല്ലാഹുവിനു ശരീരമുണ്ടെന്നതാണ് സലഫി വിശ്വാസം

കെ.എൻ.എം പ്രസിഡണ്ട്

...

*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*


*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


*വൈരുദ്ധ്യം / ബിദ്അത്ത്* 6


അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണ്


"മുബ്‌തദിഅ് കാഫിർ' അഥവാ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന പുത്തൻവാദത്തിന് ഉദാഹരണമായി അൽമനാർ എഴുതുന്നു: “അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം മുത ലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കുക." (അൽമനാർ 1952 ജനുവരി 20)


അല്ലാഹുവിനു ശരീരമുണ്ടെന്നതാണ് സലഫി വിശ്വാസം


കെ.എൻ.എം പ്രസിഡണ്ടായിരിക്കെ മരണമടഞ്ഞ മങ്കട അബ്ദുൽ അസീസ് മൗലവി സലഫി (മുജാഹിദ്) പ്രസ്ഥാ നത്തെ പരിചയപ്പെടുത്തുന്നത് കാണുക: “സലഫീ മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത്. അവർ അല്ലാ ഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളും അവനുണ്ടെന്നും അവ എങ്ങനെയായിരിക്കുമെന്ന് നമുക്കറി യില്ലെന്നും വിശ്വസിക്കുന്നവരാണ്." (മുസ്‌ലിം ചിന്താ പ്രസ്ഥാ നങ്ങൾ, യുവത, പേജ് 95)


ചോദ്യം: 1952 ലെ അൽമനാർ ഫതവ പ്രകാരം അല്ലാഹുവിന് ശരീരം, അവയവങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന മുജാഹിദുകൾ ഇസ്‌ലാമിന് പുറത്തല്ലെ?


*അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം ........ *മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*

 *അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ


അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം


........

*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*


*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


*വൈരുദ്ധ്യം / ബിദ്അത്ത്* 5


*അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ*


അൽമനാർ എഴുതുന്നു: "ഏതൊരുവൻ അല്ലാഹു അർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളി ലാണെന്നും സൃഷ്‌ടികളിൽ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്. പശ്ചാതപിക്കണം. അല്ലെങ്കിൽ അവൻ്റെ പിരടി വെട്ടപ്പെടണം. ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴു ക്കിലേക്ക് എറിയപ്പെടണം." (അൽമനാർ 2009 ജൂൺ പേ. 56)


അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം


അല്ലാഹുവിന്റെ വിശേഷണമായി ഖുർആനും ഹദീസും പറഞ്ഞത് വ്യാഖ്യാനിക്കാതെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണമെന്നാണല്ലോ മൗലവിമാരുടെ പുതിയ കണ്ടെത്തൽ. ഇതനുസരിച്ചാണ് അല്ലാഹു ദൂരെയാണെന്ന് വിശ്വസിച്ചില്ലെങ്കിൽ കാഫിറാകുമെന്ന് അവർക്ക് പഠിപ്പിക്കേണ്ടി വന്നത്. എന്നാൽ ഈ പുതിയ ആശയപ്രകാരം (അഥവാ ബാഹ്യാർത്ഥം തന്നെ വിശ്വസിക്കണം) അല്ലാഹു ദൂരെയല്ല വളരെ അടുത്താണ് എന്നും അവർക്ക് തന്നെ പറയേണ്ടിവന്നു.


“അല്ലാഹു പറയുന്നു: നിന്നോട് എൻ്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ഏറ്റവും അടുത്തുള്ളവനാകുന്നു (എന്നു പറയുക)." (അൽമനാർ 2004 നവംബർ, പേജ് 11) എം.എം. അക്ബർ മൗലവി രചിച്ച തൗഹീദിലേക്ക് സുന്നത്തിലേക്ക് എന്ന പുസ്ത‌കം കാണുക:


“മനുഷ്യർക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോൾ അവൻ സമീപസ്ഥനാണ് എന്നും കണ്ഠനാഡിയെക്കാൾ അടു ത്തവനാണ് എന്നും ഖുർആൻ പറയുന്നുണ്ട്. നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക) (ഖുർആൻ 2: 186) (തൗഹീദിലേക്ക് സുന്നത്തിലേക്ക്, പേജ് 37. ഐ.എസ്.എം.


ചോദ്യം: അല്ലാഹു ഏഴാനാകാശത്തിന് മുകളിൽ അർശിന്മേൽ ഇരിക്കുകയാണെന്നും അല്ലാഹു സൃഷ്‌ടികളിൽ നിന്ന് അകന്നാണെന്നും ഒരേസമയം വിശ്വസിക്കലെങ്ങനെ? അർശും ആകാശവും സൃഷ്‌ടിയല്ലെ? അല്ലാഹു സൃഷ്‌ടികളിൽ നിന്ന് അകന്നാണെന്ന് വിശ്വസിക്കാത്തവൻ്റെ പിരടി വെട്ടി അഴുക്കുചാലിൽ തള്ളണമെന്നും ഇതേ കുറിപ്പിൽ കാണുന്നു. അപ്പോൾ ആദ്യം പിരടി വെട്ടി ചാലിൽ എറിയേണ്ടത് മൗലവിമാരെ തന്നെയല്ലേ? അവർ തന്നെയല്ലേ അല്ലാഹു അടുത്താണെന്നും സൃഷ്ട‌ിയായ അർശിൽ ഇരിക്കുന്നുവെന്നും പഠിപ്പിച്ചത്.


Sunday, January 28, 2024

മിഅറാജ് നോമ്പ് സുന്നത്താണ് എന്ന് പറഞ്ഞ ഗ്രന്തങ്ങൾ

 https://m.facebook.com/story.php?story_fbid=pfbid02pxspeYDdNZnYA4wur4pZQPf9CEeSimGL7eoGxu4K18j3chSRznnyFsLMEKRgAsyzl&id=100016744417795&mibextid=Nif5oz

മിഅറാജ് നോമ്പ് സുന്നത്താണ് എന്ന് പറഞ്ഞ ഗ്രന്തങ്ങൾ

ഫതാവൽ കുബ്റാ ഇബ്നു ഹജറ് റ


ഹാശിയത്തുൽ ജമൽ അലാ ശറഹിൽ മൻഹജ് സുലൈമാനുൽ ജമൽ 349


ഹാശിയതുൽ ബൈജൂരി അലാ ശറഹി ഇബ്നി ഖാസി അലാ മത്നി ശൈഖ് അബി ശജാഅ


ഇആനത്തുത്വാലിബീൻ ഹാശിയത്തു ഫത്ഹുൽ മുഈൻ 522


ഉംദത്തു താലി ബീൻ അൽഅമൂദി 230

Sunday, January 14, 2024

ഇരു ഹറമുകളും കൊള്ളയടിച്ച് വഹാബീ കർസേവകർ...😡*

 *ഇരു ഹറമുകളും കൊള്ളയടിച്ച് വഹാബീ കർസേവകർ...😡*

👇👇👇👁️👁️👁️

https://m.facebook.com/story.php?story_fbid=1509078553000010&id=100016936382946&mibextid=Nif5oz

✍️ ബാബരീ മസ്ജിദ് തട്ടി നിരത്തി സംഘ കർസേവകർ  ഉറഞ്ഞു തുള്ളിയതിവിടെ... ഇരു ഹറമുകളും കൊള്ളയടിച്ച് സലഫീ കർസേവകരുറഞ്ഞു തുള്ളിയതവിടെ... വഹാബീ വെട്ടുകിളികൾ മൂടി വെയ്ക്കാൻ ദയനീയമായി  ശ്രമിക്കുന്നുണ്ടെങ്കിലും ,കേരളത്തിലെ വഹാബീ സൈദ്ധാന്തികൻ E മൊയ്തു മൗലവി തന്നെ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്... സൗദിയുടെ ഭരണം വഹാബികൾ പിടിച്ചെടുത്തതും മക്കയിലെയും മദീനയലെയുമുൾപ്പെടെയുള്ള മഖ്ബറകൾ മുഴുവൻ തട്ടി നിരത്തിയതും ,പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബി തങ്ങൾ മുന്നറിയിപ്പ് നൽകിയ ആ ടീം, വഹാബീ സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബിന്റെ നാടായ നജ്ദിൽ നിന്ന്  രംഗ പ്രവേശനം ചെയ്തതും മുത്തു നബിയുടെ മക്കയും മദീനയും ഉയർത്തിക്കാട്ടി വഹാബിസമാണിസ്ലാമെന്ന് സ്ഥാപിക്കാനുള്ള മൗലവിമാരുടെ ഹീന ശ്രമങ്ങളുമെല്ലാം 

മൊയ്തു മൗലവിയിലൂടെ വളരെ വ്യക്തമായി വായിക്കാം.....!..... മൊയ്തു മൗലവി തന്നെ പറയട്ടെ------

....... '''രാജ്യങ്ങളെ നജ്ദ്കാർ ആക്രമിച്ചു.അവിടങ്ങളിലെ ധനങ്ങളും ഖജാനകളും രത്നങ്ങളുമെല്ലാം പിടിച്ചെടുത്ത്, അവ പട്ടാളക്കാരുടെ ഇടയിൽ വിതരണം ചെയ്തു. ഖബറുകളുടെ മേൽ പടുത്തുയർത്തിയിരുന്ന എടുപ്പുകൾ പൊളിച്ചു നീക്കി.

നജ്ദ് പട്ടാളക്കാർ ഇറാഖിൽ നിന്ന്‌ ഹിജാസിലേക്ക് നീങ്ങി.ഹിജ്റ 1217 ക്രിസ്താതാബ്ദം 1803 നജ്ദിലെ രാജകുമാരൻ സഊദ് ബിൻ അബ്ദുൽ അസീസ് നജ്ദ് പട്ടാളത്തിന്റെ നേതൃത്വം വഹിച്ച് കൊണ്ട് ഹറമിന്റെ സമീപം എത്തി.അക്കാലത്ത് മക്കയിലെ ശെരീഫ് ഗാലിബായിരുന്നു. എന്നാൽ ആ പേരിന് അയാൾ ഒരു വിധത്തിലും അർഹനായിരുന്നില്ല.ഭീരുവായ ഗാലിബ് മക്കയിൽ നിന്ന് തായിഫിലേക്കോടിപ്പോയി.അവിടെയും നിലനിൽക്കാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. പിന്നെ തായിഫിൽ നിന്ന്‌ ജിദ്ധയിലെത്തി. തുർക്കി പട്ടാളത്തെ അഭയം പ്രാപിച്ചു.

ഹിജ്റ 1318 മുഹറം 8 ക്രിസ്താബ്ദം 1803 ഏപ്രിൽ 3ൽ ഇബ്നു അബ്ദുദുൽ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് പരിശുദ്ധ കഅബയിൽ പ്രവേശിച്ചു.

പരിപാവനമായ കഅബയിൽ ഉണ്ടായിരുന്ന വില പിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കം ചെയ്ത ഭണ്ഡാരം അധീനപ്പെടുത്തി.അവ പട്ടാളക്കാർക്ക് വീതിച്ചു കൊടുത്തു.ഖബറുകളുടെ മേൽ തുർക്കികളും മറ്റും നിർമിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചു നീക്കി......... പിറ്റേ കൊല്ലം മദീനാ മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയിൽ ചെയ്ത പോലുള്ള പ്രവൃത്തികൾ ചെയ്തു.ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിർപ്പിനു കാരണമായി'''. [ഇന്ത്യൻ മുസ്ലിംകളും സ്വാതന്ത്രപ്രസ്ഥാനവും- E മൊയ്തു മൗലവി]

       മൊയ്തു മൗലവി സമസ്ത മുശാവറയിലെ അംഗമാണെന്ന് മൗലവിമാർ തട്ടി വിടാതിരുന്നാൽ മഹാഭാഗ്യം... വിശുദ്ധ കഅബാ ശെരീഫും മുത്തു നബിയുടെ റൗളാ ശെരീഫും കൊള്ളയടിച്ച ഈ  വഹാബീ കർസേവകരെ ഞാൻ വെറുക്കുന്നു... അല്ലെങ്കിലും ഈ ഭീകരവാദികളോട് ഈമാനുള്ള ഏത് വിശ്വാസിക്കാണ് ഇഷ്ടം തോന്നുക...?...വെറുപ്പല്ലാതെ...

*ഖുദ്സി*

14-01-2024



https://m.facebook.com/story.php?story_fbid=pfbid02Pjzx9a2gkWHNMNNt8GkYFqLo5aDW8E5EnqSQ3rgLKNLaJCnHN1p9yeiGxtGELbgKl&id=100016744417795&mibextid=Nif5oz

Saturday, January 13, 2024

നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലുംപിഴവുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട് അൽ മനാർ

 *മുത്ത് നബിയെ صلى الله عليه وسلم

നിസാരമാക്കുന്ന വഹാബി പുരോഹിതന്മാർ*



⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

صلى الله علي محمد واله وصحبه واتباعه وسلم 


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


*മുത്ത് നബിയെ صلى الله عليه وسلم

നിസാരമാക്കുന്ന വഹാബി പുരോഹിതന്മാർ*


Aslam Kamil Saquafi parappanangadi


മുത്ത് നബി صلي الله عليه وسلم

 അടക്കമുള്ള അമ്പിയാക്കൾ യാതൊരു  തെറ്റുകളും ചെയ്തിട്ടില്ല എന്നതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം


എന്നാൽ വഹാബികൾ അവരുടെ ഔദ്യോഗിക ജിഹ്വയായ അൽമനാറിൽ എഴുതുന്നത് കാണുക


'മൂസാ നബി തെറ്റ് ചെയ്യുകയുംറബ്ബിനോട് മാപ്പിറക്കുകയും അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്തു,

അൽ മനാർ


നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലുംപിഴവുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്.

ഉത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കുകയുണ്ടായി

വന്നുപോയ വീഴ്ചകൾ പൊറുത്തു കൊടുക്കുകയും ഉണ്ടായി.ഭാര്യമാരെ തൃപ്തിപ്പെടുത്താൻ തേൻ കുടിക്കുകയില്ലെന്ന് പ്രവാചകന്‍ പറഞ്ഞു ഇത് അല്ലാഹു  ഹലാൽ ആക്കിയതിനെ ഹറാമാക്കുകയാണ്.


അൽ മനാർvol55=11.2010.july1



https://m.facebook.com/story.php?story_fbid=pfbid02JXhu7MHRBXx1R4En1Jg6sG1gFtXpQTcEpWHQ7yHmYq1q2ibkohhic5FbwmTyHmGil&id=100016744417795&mibextid=Nif5oz


ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...